“പു​ക​ഴ്ത്തി​യാ​ൽ പ​ര​വ​താ​നി, വി​മ​ർ​ശി​ച്ചാ​ൽ സൈ​ബ​ർ ആ​ക്ര​മ​ണം’; മു​ഖ്യ​മ​ന്ത്രി​ക്കെ​തി​രേ ചെ​ന്നി​ത്ത​ല

തി​രു​വ​ന​ന്ത​പു​രം: മാ​ധ്യ​മ​പ്ര​വ​ർ​ത്ത​ക​ർ​ക്കു നേ​രെ​യു​ള്ള സി​പി​എം സൈ​ബ​ർ സ​ഖാ​ക്ക​ളു​ടെ ആ​ക്ര​മ​ണ​ത്തി​ൽ മു​ഖ്യ​മ​ന്ത്രി​ക്കെ​തി​രേ രൂ​ക്ഷ വി​മ​ർ​ശ​ന​വു​മാ​യി പ്ര​തി​പ​ക്ഷ നേ​താ​വ് ര​മേ​ശ് ചെ​ന്നി​ത്ത​ല. മു​ഖ്യ​മ​ന്ത്രി​യെ പു​ക​ഴ്ത്തി​യാ​ൽ പ​ര​വ​താ​നി വി​രി​യ്ക്കും, എ​ന്നാ​ൽ വി​മ​ർ​ശി​ച്ചാ​ൽ സൈ​ബ​ർ ആ​ക്ര​മ​ണ​മെ​ന്ന​താ​ണ് ഇ​പ്പോ​ൾ ക​ണ്ടു​വ​രു​ന്ന​തെ​ന്നും ചെ​ന്നി​ത്ത​ല വാ​ർ​ത്താ സ​മ്മേ​ള​ന​ത്തി​ൽ പ​റ​ഞ്ഞു. മാ​ധ്യ​മ പ്ര​വ​ർ​ത്ത​ക​രു​ടെ വി​ശ്വാ​സ്യ​ത ത​ന്നെ ചോ​ദ്യം ചെ​യ്യു​ന്ന പെരുമാറ്റമാണ് മു​ഖ്യ​മ​ന്ത്രി​യു​ടെ ഭാഗത്തുനിന്ന് ഉണ്ടാകുന്നത്. സ​മ​നി​ല തെ​റ്റി​യ നി​ല​യി​ലാ​ണ് മു​ഖ്യ​മ​ന്ത്രി​യു​ടെ പ്ര​തി​ക​ര​ണ​ങ്ങളെന്നും ചെ​ന്നി​ത്ത​ല വി​മ​ർ​ശി​ച്ചു. മു​ൻ മു​ഖ്യ​മ​ന്ത്രി ഉ​മ്മ​ൻ ചാ​ണ്ടി ആ​ളു​ക​ളോ​ട് മാന്യമായി പെ​രു​മാ​റി​യ​ത് പി​ണ​റാ​യി വിജയൻ ക​ണ്ടു പ​ഠി​ക്കേ​ണ്ട​താ​ണെ​ന്നും ചെ​ന്നി​ത്ത​ല ഓ​ർ​മി​പ്പി​ച്ചു.മാ​ധ്യ​മ​പ്ര​വ​ർ​ത്ത​ക​ർ​ക്കു നേ​രെ​യു​ള്ള ആ​ക്ര​മ​ണ​ത്തി​ന് സൈ​ബ​ർ ഗു​ണ്ട​ക​ൾ​ക്ക് ലൈ​സ​ൻ​സ് കി​ട്ടു​ന്ന​ത് മു​ഖ്യ​മ​ന്ത്രി​യു​ടെ വാ​ക്കു​ക​ളി​ൽ നി​ന്നാ​ണ്. എ​ന്നി​ട്ടാ​ണ് സൈ​ബ​ർ ആ​ക്ര​മ​ണ​മ​ല്ല സം​വാ​ദ​മാ​ണ് വേ​ണ്ട​തെ​ന്ന് അ​ദ്ദേ​ഹം പ​റ​യു​ന്ന​ത്. മു​ഖ്യ​മ​ന്ത്രി ഒ​രു വാ​ക്കു പ​റ​ഞ്ഞാ​ൽ ഇവരെ നി​ല​യ്ക്കു നി​ർ​ത്താം. എ​ന്നാ​ൽ ഇ​തി​നൊ​ക്കെ വ​ളം വ​ച്ചു​കൊ​ടു​ക്കു​ന്ന നി​ല​പാ​ടാ​ണ് മുഖ്യമന്ത്രി സ്വീകരിക്കുന്നതെന്നും ചെ​ന്നി​ത്ത​ല പ​റ​ഞ്ഞു.…

Read More

ആരിൽ നിന്നും രോഗം പകരാം; സം​സ്ഥാ​ന​ത്തെ മാർക്കറ്റുകളിൽ ടോക്കൺ സംവിധാനം വരുന്നു; പോലീസിന്‍റെ പുതിയ തീരുമാനം ഇങ്ങനെയെക്കെ…

തി​രു​വ​ന​ന്ത​പു​രം: കോ​വി​ഡ് 19ന്‍റെ പ​ശ്ചാ​ത്ത​ല​ത്തി​ൽ സം​സ്ഥാ​ന​ത്തെ എ​ല്ലാ പ്ര​ധാ​ന മാ​ര്‍​ക്ക​റ്റു​ക​ളി​ലും മാ​ര്‍​ക്ക​റ്റ് മാ​നേ​ജ്മെ​ന്‍റ് സം​വി​ധാ​നം ഏ​ര്‍​പ്പെ​ടു​ത്താ​ന്‍ പോ​ലീ​സ് ഉ​ന്ന​ത​ത​ല യോ​ഗം തീ​രു​മാ​നി​ച്ചു. നി​ല​വി​ല്‍ തൃ​ശ്ശൂ​ര്‍ ന​ഗ​ര​ത്തി​ൽ ഈ ​സം​വി​ധാ​നം വി​ജ​യ​ക​ര​മാ​യി പ്ര​വ​ര്‍​ത്തി​ച്ചു​വ​രു​ന്നു. മാ​ര്‍​ക്ക​റ്റു​ക​ളി​ല്‍ ടോ​ക്ക​ണ്‍ സം​വി​ധാ​നം ഏ​ര്‍​പ്പെ​ടു​ത്ത​ല്‍, ഒ​റ്റ​യ​ക്ക-​ഇ​ര​ട്ട​യ​ക്ക സ​മ്പ്ര​ദാ​യം ഉ​പ​യോ​ഗി​ച്ച് വാ​ഹ​ന​ങ്ങ​ള്‍ നി​യ​ന്ത്രി​ക്ക​ല്‍ എ​ന്നി​വ​യാ​ണ് ഇ​തി​ന്‍റെ പ്ര​ത്യേ​ക​ത. കൊ​ല്ലം റൂ​റ​ലി​ലെ മാ​തൃ​ക​യി​ല്‍ മാ​ര്‍​ക്ക​റ്റ് എ​ന്‍​ഫോ​ഴ്സ്മെ​ന്‍റ് സ്ക്വാ​ഡു​ക​ള്‍​ക്കും രൂ​പം ന​ല്‍​കി. കൊ​ല്ലം സി​റ്റി​യി​ല്‍ നി​ല​വി​ലു​ള​ള ക്ലോ​സ്ഡ് ഗ്രൂ​പ്പ് സം​വി​ധാ​നം അ​ടു​ത്ത ര​ണ്ട് ദി​വ​സ​ത്തി​നു​ള​ളി​ല്‍ എ​ല്ലാ സ്ഥ​ല​ങ്ങ​ളി​ലും വാ​പി​പ്പി​ക്കും. സാ​മൂ​ഹി​ക അ​ക​ലം പാ​ലി​ക്ക​ല്‍ സം​സ്ഥാ​ന​ത്ത് കൃ​ത്യ​മാ​യി പാ​ലി​ക്കു​ന്നു​വെ​ന്ന് പോ​ലീ​സ് ഉ​റ​പ്പാ​ക്കും. തി​രു​വ​ന​ന്ത​പു​രം സി​റ്റി, റൂ​റ​ല്‍, ആ​ല​പ്പു​ഴ, മ​ല​പ്പു​റം ഉ​ള്‍​പ്പെ​ടെ​യു​ള​ള പ്ര​ദേ​ശ​ങ്ങ​ളി​ല്‍ ഇ​തി​ന് മു​ന്തി​യ പ​രി​ഗ​ണ​ന ന​ല്‍​കും. ഫീ​ല്‍​ഡ് ത​ല​ത്തി​ല്‍ പ്ര​വ​ര്‍​ത്ത​ന​ങ്ങ​ള്‍​ക്ക് ഡി​വൈ​എ​സ്പി മാ​രു​ടെ സേ​വ​നം പ​ര​മാ​വ​ധി വി​നി​യോ​ഗി​ക്കും. ക്വാ​റ​ന്‍റൈ​നി​ൽ ക​ഴി​യു​ന്ന​വ​ര്‍ വീ​ടു​ക​ളി​ല്‍ ത​ന്നെ തു​ട​രു​ന്നു​ണ്ടോ എ​ന്ന് ഉ​റ​പ്പാ​ക്കു​ന്ന​തി​നാ​യി നേ​രി​ട്ടു​ള​ള…

Read More

മാ​ധ്യ​മ​പ്ര​വ​ർ​ത്ത​ക​ർ​ക്ക് നേ​രെ​യു​ള്ള സൈ​ബ​ർ ആ​ക്ര​മ​ണം; തി​രു​വ​ന​ന്ത​പു​രം റേ​ഞ്ച് ഡിഐ​ജി അ​ന്വേ​ഷി​ക്കും

തി​രു​വ​ന​ന്ത​പു​രം: മാ​ധ്യ​മ​പ്ര​വ​ർ​ത്ത​ക​ർ​ക്ക് നേ​ര​യു​ള്ള സൈ​ബ​ർ ആ​ക്ര​മ​ണം തി​രു​വ​ന​ന്ത​പു​രം റേ​ഞ്ച് ഡി​ഐ​ജി സ​ഞ്ജ​യ് കു​മാ​റി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ അ​ന്വേ​ഷി​ക്കും. ഹൈ​ടെ​ക് സെ​ൽ, സൈ​ബ​ർ ഡോം ​എ​ന്നീ ഡി​പ്പാ​ർ​ട്ടു​മെ​ന്‍റു​ക​ളി​ലെ തെ​ര​ഞ്ഞെ​ടു​ത്ത ഉ​ദ്യോ​ഗ​സ്ഥ​രാ​ണ് കേ​സ് അ​ന്വേ​ഷ​ണ​ത്തി​ന്‍റെ ഭാ​ഗ​മാ​കു​ന്ന​ത്. കേ​ര​ള പ​ത്ര​പ്ര​വ​ർ​ത്ത​ക യൂ​ണി​യ​ൻ ന​ൽ​കി​യ പ​രാ​തി​യു​ടെ അ​ന്വേ​ഷ​ണ​ത്തി​ൽ ചൊ​വ്വാ​ഴ്ച​യാ​ണ് സം​സ്ഥാ​ന പോ​ലീ​സ് മേ​ധാ​വി ലോ​ക്നാ​ഥ് ബെ​ഹ്റ അ​ന്വേ​ഷ​ണ​ത്തി​ന് ഉ​ത്ത​ര​വി​ട്ട​ത്.

Read More

അ​ന്തം വി​ട്ട പ്ര​തി എ​ന്തും ചെ​യ്യും;ലൈ​ഫ് മി​ഷ​ൻ പ​ദ്ധ​തി അ​ഴി​മ​തി, മു​ഖ്യ​മ​ന്ത്രി​ക്കും പ​ങ്കെന്ന് ര​മേ​ശ് ചെ​ന്നി​ത്ത​ല

തി​രു​വ​ന​ന്ത​പു​രം: ലൈ​ഫ് മി​ഷ​ൻ പ​ദ്ധ​തി വ​ൻ‌ അ​ഴി​മ​തി​യാ​ണെ​ന്നും അ​തി​ൽ മു​ഖ്യ​മ​ന്ത്രി​ക്ക് പ​ങ്കു​ണ്ടെ​ന്നും പ്ര​തി​പ​ക്ഷ നേ​താ​വ് ര​മേ​ശ് ചെ​ന്നി​ത്ത​ല. മു​ഖ്യ​മ​ന്ത്രി അ​റി​യാ​തെ ലൈ​ഫ് മി​ഷ​നി​ൽ ഒ​ന്നും ന​ട​ക്കി​ല്ല. വി​വാ​ദ സ്ത്രീ​ക്ക് ഒ​രു കോ​ടി രൂ​പ​വ​രെ ക​മ്മീ​ഷ​ൻ പ​റ്റാ​നു​ള്ള അ​വ​സ​രം എ​ങ്ങ​നെ​യാ​ണ് ഉ​ണ്ടാ​യ​ത്. പാ​വ​പ്പെ​ട്ട​വ​ർ​ക്ക് വീ​ട് നി​ർ​മി​ക്കാ​നു​ള്ള പ​ദ്ധ​തി​യി​ലും ക​മ്മീ​ഷ​ൻ വാ​ങ്ങി​യെ​ന്നും ഇ​ക്കാ​ര്യ​ത്തി​ൽ സി​ബി​ഐ അ​ന്വേ​ഷ​ണം വേ​ണ​മെ​ന്നും ചെ​ന്നി​ത്ത​ല ആ​വ​ശ്യ​പ്പെ​ട്ടു. എ​ല്ലാ വാ​ർ‌​ത്താ സ​മ്മേ​ള​ന​ങ്ങ​ളി​ലും മു​ൻ മു​ഖ്യ​മ​ന്ത്രി​യെ ആ​ക്ഷേ​പി​ക്കാ​നാ​ണ് ഇ​പ്പോ​ഴ​ത്തെ മു​ഖ്യ​മ​ന്ത്രി​യു​ടെ ശ്ര​മം. ത​ല​നാ​രി​ഴ കീ​റി പ​രി​ശോ​ധി​ച്ചി​ട്ടും ഉ​മ്മ​ൻ ചാ​ണ്ടി​ക്കെ​തി​രെ ഒ​രു പെ​റ്റി കേ​സ് എ​ടു​ക്കാ​ൻ ക​ഴി​ഞ്ഞോ​യെ​ന്നും ചെ​ന്നി​ത്ത​ല ചോ​ദി​ച്ചു. പി​ണ​റാ​യി എ​ണ്ണി എ​ണ്ണി പ​റ​ഞ്ഞാ​ൽ എ​ണ്ണി എ​ണ്ണി മ​റു​പ​ടി​പ​റ​യും. അ​ന്തം വി​ട്ട പ്ര​തി എ​ന്തും ചെ​യ്യും എ​ന്ന അ​വ​സ്ഥ​യാ​ണു​ള്ള​തെ​ന്നും ചെ​ന്നി​ത്ത​ല പ​റ​ഞ്ഞു. രാ​ജ​മ​ല​യി​ൽ മ​ണ്ണി​ടി​ച്ചി​ലി​ൽ മ​രി​ച്ച​വ​രു​ടെ കു​ടും​ബം​ഗ​ങ്ങ​ൾ​ക്കും 10 ല​ക്ഷം രൂ​പ ന​ഷ്ട​പ​രി​ഹാ​രം ന​ൽ​ക​ണ​മെ​ന്നും ചെ​ന്നി​ത്ത​ല ആ​വ​ശ്യ​പ്പെ​ട്ടു. തോ​ട്ടം…

Read More

ഒറ്റയ്ക്ക് താമസിക്കുന്നയാളുടെ കൂടെ കൂടിയ മധ്യവയസ്കൻ സെപ്റ്റിടാങ്കിൽ മരിച്ച നിലയിൽ; അന്വേഷണം ആരംഭിച്ച് പോലീസ്

കാ​ട്ടാ​ക്ക​ട : ഉ​പ​യോ​ഗ​ ശൂന്യമായ സെ​പ്റ്റി​ക് ടാ​ങ്കി​ൽ നി​ന്ന് വ​യോ​ധി​ക​ന്‍റെ മൃ​ത​ദേ​ഹം ക​ണ്ടെ​ത്തി. ക​ള്ളി​ക്കാ​ട് തേ​വ​ൻ​കോ​ട്ടെ വി​ജ​യ​ൻ ല​തി​ക ദ​മ്പ​തി​ക​ളു​ടെ ഉ​ട​മ​സ്ഥ​ത​യി​ലു​ള്ള പു​ര​യി​ട​ത്തി​ൽ നി​ന്നാ​ണ് ഇ​ന്ന​ലെ കോ​ഴി​ക്കോ​ട് സ്വ​ദേ​ശി എ​ന്നു ക​രു​തു​ന്ന ജോ​സി​ന്‍റെ (50 ) മൃ​ത​ദേ​ഹം ക​ണ്ടെ​ത്തി​യ​ത്. പു​ര​യി​ട​ത്തി​ന്‍റെ ഉ​ട​മ വി​ജ​യ​ൻ ത​നി​ച്ചാ​ണ് ക​ഴി​യു​ന്ന​തെ​ന്നാ​ണ് പ്രാ​ഥ​മി​ക വി​വ​രം. ഇ​തി​നി​ടെ അ​ടു​ത്ത​കാ​ല​ത്ത് പ​രി​ച​യ​പ്പെ​ട്ട കോ​ഴി​ക്കോ​ട് സ്വ​ദേ​ശി​യാ​യ ജോ​സി​നെ ( വി​ജ​യ​ൻ ന​ൽ​കു​ന്ന പേ​ര്) പ​രി​ച​യ​പ്പെ​ടു​ക​യും ഇ​വ​ർ ഇ​വി​ടെ ഒ​ത്തു കൂ​ടു​ക​യും ചെ​യ്തി​രു​ന്നു. ശ​നി​യാ​ഴ്ച രാ​വി​ലെ ഇ​യാ​ളെ ഇ​വി​ടെ ക​ണ്ടി​രു​ന്നു. പി​ന്നെ കാ​ണാ​താ​വു​ക​യാ​യി​രു​ന്നു. തു​ട​ർ​ന്നു ന​ട​ത്തി​യ അ​ന്വേ​ഷ​ണ​ത്തി​ലാ​ണ് മൃ​ത​ദേ​ഹം ക​ണ്ടെ​ത്തി​യ​ത്. തു​ട​ർ​ന്ന് പൂ​വ​ച്ച​ൽ പ​ഞ്ചാ​യ​ത്ത് അം​ഗ​ത്തെ​യും കാ​ട്ടാ​ക്ക​ട പോ​ലീ​സി​നെ​യും വി​ജ​യ​ൻ വി​ളി​ച്ചു വ​രു​ത്തി. മ​രി​ച്ച​യാ​ളെ കു​റി​ച്ചു നാ​ട്ടു​കാ​ർ​ക്ക് ഒ​ര​റി​വും ഇ​ല്ല. പോ​ലീ​സ് അ​ന്വേ​ഷ​ണം ആ​രം​ഭി​ച്ചു. മൃ​ത​ദേ​ഹം മ​ഹ​സ​ർ ത​യാ​റാ​ക്കി​മെ​ഡി​ക്ക​ൽ കോ​ള​ജ് ആ​ശു​പ​ത്രി​യി​ലേ​ക്ക് മാ​റ്റി.

Read More

ത​ന്നി​ലൂ​ടെ ആ​ർ​ക്കും കോ​വി​ഡ് പ​ക​രാ​തി​രി​ക്കാ​ൻ പോ​കു​ന്നു, മു​ങ്ങി….​മു​ങ്ങി; കോ​വി​ഡ് ഭീ​തി​യിലൽ ആ​രോ​ഗ്യ പ്ര​വ​ർ​ത്ത​ക​ൻ ക​ര​മ​ന​യാ​റ്റി​ൽ ചാ​ടി

കാ​ട്ടാ​ക്ക​ട: കോ​വി​ഡ് ബാ​ധി​ച്ചു​വെ​ന്ന ഭീ​തി​യി​ൽ ആ​രോ​ഗ്യ പ്ര​വ​ർ​ത്ത​ക​ൻ ക​ര​മ​ന​യാ​റ്റി​ൽ ചാ​ടി. ഇ​യാ​ൾ​ക്ക് രോ​ഗം സ്ഥി​രീ​ക​രി​ച്ചി​ട്ടി​ല്ല. വീ​ടി​നു​ള്ളി​ൽ നി​ന്ന് ക​ണ്ടെ​ത്തി​യ കു​റി​പ്പി​ൽ ത​ന്നി​ലൂ​ടെ ആ​ർ​ക്കും കോ​വി​ഡ് പ​ക​രാ​തി​രി​ക്കാ​ൻ പോ​കു​ന്നു, മു​ങ്ങി….​മു​ങ്ങി എ​ന്ന് എ​ഴു​തി​യി​ട്ടു​ണ്ട്. പേ​യാ​ട് കു​ണ്ട​മ​ൺ​ഭാ​ഗം കാ​ക്കു​ളം റോ​ഡി​ൽ ശി​വ കൃ​പ​യി​ൽ ആ​രോ​ഗ്യ ഡ​യ​റ​ക്ട​റേ​റ്റി​ലെ ഹെ​ൽ​ത്ത് ഇ​ൻ​സ്പ​ക്ട​ർ കൃ​ഷ്ണ​കു​മാ​ർ (54) ആ​ണ് ക​ര​മ​ന​യാ​റ്റി​ലെ നീ​ല​ച്ച​ൽ ക​ട​വി​ൽ ചാ​ടി​യ​ത്. ഇ​ദ്ദേ​ഹ​ത്തി​ന്‍റെ സ​ഹ​പ്ര​വ​ർ​ത്ത​ക​ന്‍റെ അ​ച്ഛ​ന് ക​ഴി​ഞ്ഞ ദി​വ​സം കോ​വി​ഡ് സ്ഥി​രീ​ക​രി​ച്ചി​രു​ന്നു. തു​ട​ർ​ന്ന് ന​ട​ത്തി​യ പ​രി​ശോ​ധ​ന​യി​ൽ കൃ​ഷ്ണ​കു​മാ​റി​ന്‍റെ സ​ഹ​പ്ര​വ​ർ​ത്ത​ക​ന് കോ​വി​ഡ് നെ​ഗ​റ്റീ​വാ​യി​രു​ന്നു. സ​ഹ​പ്ര​വ​ർ​ത്ത​ക​ന് രോ​ഗം സ്ഥി​രീ​ക​രി​ക്കാ​ത്ത​തി​നാ​ൽ കൃ​ഷ്ണ​കു​മാ​ർ ഉ​ൾ​പ്പ​ടെ​യു​ള്ള മ​റ്റ് ജീ​വ​ന​ക്കാ​ർ​ക്ക് ആ​ശ​ങ്ക വേ​ണ്ടെ​ന്ന് ആ​രോ​ഗ്യ വി​ഭാ​ഗം അ​റി​യി​ച്ചു. ഇ​ന്ന​ലെ രാ​വി​ലെ കൃ​ഷ്ണ​കു​മാ​റി​നെ കി​ട​പ്പു​മു​റി​യി​ൽ കാ​ണാ​താ​യ​തോ​ടെ വീ​ട്ടു​കാ​ർ തെ​ര​ച്ചി​ൽ ന​ട​ത്തി​യ​ത്. തു​ട​ർ​ന്ന് വീ​ട്ടി​ൽ സ്ഥാ​പി​ച്ചി​ട്ടു​ള്ള സി​സി​ടി​വി​യി​ലെ ദൃ​ശ്യ​ങ്ങ​ൾ പ​രി​ശോ​ധി​ച്ച​പ്പോ​ൾ പു​ല​ർ​ച്ചെ 1.40 ന് ​വീ​ടി​ന്‍റെ പി​ൻ​വാ​തി​ൽ തു​റ​ന്ന് കൃ​ഷ്ണ​കു​മാ​ർ പു​റ​ത്തേ​ക്ക് പോ​കു​ന്ന​ത് ക​ണ്ടെ​ത്തി.…

Read More

പു​ല്ലു​വി​ള​യി​ൽ കോ​വി​ഡ് ആ​ശു​പ​ത്രി ആ​ക്ര​മി​ച്ചു; അക്രമി സംഘം പോലീസിനെ തടഞ്ഞുവച്ചു

വി​ഴി​ഞ്ഞം: സ​മൂ​ഹ വ്യാ​പ​നം ക​ണ്ടെ​ത്തി​യ പു​ല്ലു​വി​ള​യി​ൽ പ്ര​തി​ഷേ​ധം അ​തി​രുക​ട​ന്നു. കോ​വി​ഡ് രോ​ഗി​ക​ളെ ചി​കി​ത്സി​ക്കു​ന്ന താ​ത്കാ​ലി​ക ആ​ശു​പ​ത്രി​ക്ക് നേ​രെ ആ​ക്ര​മ​ണം. വോ​ള​ന്‍റി​യ​ർ​മാ​രെ മ​ർ​ദി​ച്ച സം​ഘം രോ​ഗി​ക​ളെ പാ​ർ​പ്പി​ച്ചി​രി​ക്കു​ന്ന മു​റി​ക​ളി​ൽ മാ​സ്ക്ക് ധ​രി​ക്കാ​തെ ക​യ​റി​യി​റ​ങ്ങി ഭീ​ഷ​ണി മു​ഴ​ക്കി. രോ​ഗ​വ്യാ​പ​നം ക​ണ്ടെ​ത്താ​ൻ ന​ട​ത്തി​ക്കൊ​ണ്ടി​രു​ന്ന ആ​ന്‍റി​ജ​ൻ ടെ​സ​റ്റ് ത​ട​സ​പ്പെ​ടു​ത്തി ഡോ​ക്ട​ർ ഉ​ൾ​പ്പെ​ടെ​യു​ള്ള ആ​രോ​ഗ്യ​വ​കു​പ്പ​ധി​കൃ​ത​രെ വെ​ല്ലു​വി​ളി​ച്ച പ്ര​തി​ഷേ​ധ​ക്കാ​രെ നി​യ​ന്ത്രി​ക്കാ​നെ​ത്തി​യ പോ​ലീ​സി​നെ​യും ത​ട​ഞ്ഞു​വ​ച്ചു. കൃ​ത്യ​നി​ർ​വ​ഹ​ണ​ത്തി​ന് ത​ട​സം വ​രു​ത്തി, രോ​ഗ​വ്യാ​പ​ന​ത്തി​ന് ശ്ര​മം ന​ട​ത്തി​യ​തു​ൾ​പ്പെ​ടെ​യു​ള്ള കാ​ര്യ​ങ്ങ​ൾ പ​റ​ഞ്ഞ് കാ​ഞ്ഞി​രം​കു​ളം പോ​ലീ​സ് കേ​സെ​ടു​ത്തെ​ങ്കി​ലും ആ​രെ​യും പി​ടി​കൂ​ടി​യി​ല്ല. തു​ട​ർ​ച്ച​യാ​യ ര​ണ്ടാം ദി​വ​സ​മാ​ണ് ക്രി​ട്ടി​ക്ക​ൽ ക​ണ്ടെ​യി​ൻ​മെ​ന്‍റ് സോ​ണാ​യി പ്ര​ഖ്യാ​പി​ച്ച പു​ല്ലു​വി​ള​യി​ൽ ക​ർ​ശ​ന​നി​യ​ന്ത്ര​ണ​ങ്ങ​ളും നി​ർ​ദേ​ശ​ങ്ങ​ളും ലം​ഘി​ച്ച് ജ​നം തെ​രു​വി​ലി​റ​ങ്ങു​ന്ന​ത്.​ ഇ​ന്ന​ലെ ഉ​ച്ച​ക്ക് പ​ന്ത്ര​ണ്ടോ​ടെ സ്ത്രീ​ക​ളും കു​ട്ടി​ക​ളും പു​രു​ഷ​ൻ​മാ​രു​മു​ൾ​പ്പെ​ട്ട 250 പേ​ർ വ​രു​ന്ന സം​ഘം കോ​വി​ഡ് മാ​ന​ദ​ണ്ഡ​ങ്ങ​ൾ കാ​റ്റി​ൽ​പ്പ​റ​ത്തി മു​ന്ന​റി​യി​പ്പി​ല്ലാ​തെ രം​ഗ​ത്തി​റ​ങ്ങി​യ​ത്.​പു​ല്ലു​വി​ള ജം​ഗ​ഷ​നി​ൽ കൂ​ട്ടം കൂ​ടി​യ​വ​ർ തൊ​ട്ട​ടു​ത്ത് സ്കൂ​ളി​ൽ പ്ര​വ​ർ​ത്തി​ക്കു​ന്ന താ​ത്കാ​ലി​ക ആ​ശു​പ​ത്രി​ക്ക് നേ​രെ തി​രി​ഞ്ഞു.​…

Read More

വ്യാ​ജ​വാ​ർ​ത്ത​ക​ൾ‌ പ്ര​ച​രി​പ്പി​ക്കു​ന്ന​വ​ർ​ക്ക് എ​തി​രെ ന​ട​പ​ടിയെന്ന് മു​ഖ്യ​മ​ന്ത്രി

തി​രു​വ​ന​ന്ത​പു​രം: ക​രി​പ്പൂ​ർ വി​മാ​ന അ​പ​ക​ടം, വെ​ള്ള​പ്പൊ​ക്കം എ​ന്നി​വ​യു​മാ​യി ബ​ന്ധ​പ്പെ​ട്ട് വ്യാ​ജ വാ​ർ​ത്ത​ക​ൾ പ്ര​ച​രി​പ്പി​ക്കു​ന്ന​വ​ർ​ക്കെ​തി​രെ ശ​ക്ത​മാ​യ ന​ട​പ​ടി സ്വീ​ക​രി​ക്കു​മെ​ന്ന് മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​ൻ. ദു​ര​ന്ത മു​ഖ​ത്ത് ന​മ്മ​ൾ പ​ങ്കു​വെ​ക്കു​ന്ന ഓ​രോ വാ​ർ​ത്ത​ക​ൾ​ക്കും വ​ലി​യ വി​ല​യു​ണ്ട്. തെ​റ്റാ​യ വാ​ർ​ത്ത​ക​ൾ ദു​ര​ന്ത​ത്തെ കൂ​ടു​ത​ൽ വ​ലു​താ​ക്കാം. ക​രി​പ്പൂ​ർ വി​മാ​ന അ​പ​ക​ടം, വെ​ള്ള​പ്പൊ​ക്കം എ​ന്നി​വ സം​ബ​ന്ധി​ച്ച് ശ​രി​യാ​യ​തും ഔ​ദ്യോ​ഗി​ക സ്രോ​ത​സ്സി​ൽ നി​ന്നു​ള്ള​തു​മാ​യ വാ​ർ​ത്ത​ക​ൾ മാ​ത്രം പ​ങ്കു വെ​ക്കു​ക- മു​ഖ്യ​മ​ന്ത്രി ഫേ​സ്ബു​ക്കി​ൽ കു​റി​ച്ചു.

Read More

ലോ​ക്ക് ഡൗ​ൺ നി​യ​ന്ത്ര​ണ​ങ്ങ​ൾ ഇ​ല്ലാ​താ​ക്കു​ക, സ്വ​ത​ന്ത്ര​മീ​ൻ പി​ടി​ത്തം അ​നു​വ​ദി​ക്കു​ക; പു​ല്ലു​വി​ള​യിൽ ജ​ന​ക്കൂ​ട്ടം തെ​രു​വി​ൽ: ബാ​രി​ക്കേ​ഡു​ക​ൾ എ​ടു​ത്തെ​റി​ഞ്ഞു

വി​ഴി​ഞ്ഞം: സ​മൂ​ഹ​വ്യാ​പ​നം ക​ണ്ടെ​ത്തി​യ പു​ല്ലു​വി​ള​യി​ലെ ജ​നം നി​യ​മ​ങ്ങ​ളും നി​യ​ന്ത്ര​ണ​ങ്ങ​ളും കാ​റ്റി​ൽ​പ്പ​റ​ത്തി തെ​രു​വി​ലി​റ​ങ്ങി.​സ്ത്രീ​ക​ളും, കു​ട്ടി​ക​ളും പു​രു​ഷ​ൻ​മാ​രു​മ​ട​ങ്ങി​യ ജ​ന​ക്കൂ​ട്ട​ത്തെ നി​യ​ന്ത്രി​ക്കാ​ൻ അ​ധി​കൃ​ത​ർ മ​ണി​ക്കൂ​റു​ക​ൾ പാ​ടു​പെ​ട്ടു. റോ​ഡു​ക​ൾ അ​ട​ച്ച് സ്ഥാ​പി​ച്ചി​രു​ന്ന ബാ​രി​ക്കേ​ഡു​ക​ൾ എ​ടു​ത്തെ​റി​ഞ്ഞും പോ​ലീ​സി​നെ​യും ആ​രോ​ഗ്യ​വ​കു​പ്പ​ധി​കൃ​ത​രെ​യും വെ​ല്ലു​വി​ളി​ച്ച ജ​ന​ക്കൂ​ട്ടം രാ​വി​ലെ​മു​ത​ൽ വൈ​കു​ന്നേ​രം വ​രെ റോ​ഡ് കൈ​യ​ട​ക്കി. ലോ​ക്ക് ഡൗ​ൺ നി​യ​ന്ത്ര​ണ​ങ്ങ​ൾ ഇ​ല്ലാ​താ​ക്കു​ക, സ്വ​ത​ന്ത്ര​മീ​ൻ പി​ടി​ത്തം അ​നു​വ​ദി​ക്കു​ക, പു​റ​ത്തു കൊ​ണ്ടു​പോ​യു​ള്ള​മീ​ൻ വി​ൽ​പ്പ​ന അ​നു​വ​ദി​ക്കു​ക, പോ​ലീ​സി​ന്‍റെ നി​യ​ന്ത്ര​ണ​ങ്ങ​ൾ ഇ​ല്ലാ​താ​ക്കു​ക​എ​ന്നി​ങ്ങ​നെ​യു​ള്ള ആ​വ​ശ്യ​ങ്ങ​ൾ ഉ​ന്ന​യി​ച്ചാ​ണ് മു​ന്ന​റി​യി​പ്പി​ല്ലാ​തെ ജ​നം​രം​ഗ​ത്തെ​ത്തി​യ​ത്. പി​ന്നി​ൽ ചി​ല​ത​ത്പ​ര വ്യ​ക്തി​ക​ളു​ടെ പി​ന്തു​ണ​യു​ണ്ടാ​യി​രു​ന്ന​താ​യും ആ​രോ​പ​ണ​മു​യ​ർ​ന്നു.​സാ​മൂ​ഹ്യ വ്യാ​പ​നം ക​ണ്ടെ​ത്തി​യ​തോ​ടെ തീ​ര​ദേ​ശ​ത്തെ​രോ​ഗം ത​ട​യാ​ൻ​സ​ർ​ക്കാ​ർ രൂ​പി​ക​രി​ച്ച മൂ​ന്നാ​മ​ത്തെ ക്ല​സ്റ്റ​റി​ൽ ഉ​ൾ​പ്പെ​ട്ട വി​ഴി​ഞ്ഞം മു​ത​ൽ​ഊ​ര​മ്പ് വ​രെ​യു​ള്ള മേ​ഖ​ല​യി​ൽ നി​രീ​ക്ഷ​ണ​ത്തി​നാ​യി നി​യോ​ഗി​ച്ച ഉ​ന്ന​താ​ധി​കാ​രി​ക​ളു​ടെ സ​ന്ദ​ർ​ശ​നം ഇ​ന്ന​ലെ രാ​വി​ലെ ഉ​ണ്ടാ​യി​രു​ന്നു.​ ഇ​തി​നി​യി ഐ​ജി അ​ർ​ഹ​ത അ​ട്ട​ല്ലൂ​രി,ഡി​ഐ​ജി സ​ഞ്ജ​യ് കു​മാ​ർ ഗു​രു​ധി​ൻ, എ​സ്പി ജ​യ​ശ​ങ്ക​ർ,കോ​വി​ഡ്ന നി​യ​ന്ത്ര​ണ​മേ​ൽ​നോ​ട്ട​മു​ള്ള ഡി​വൈ​എ​സ്പി സ​ന്തോ​ഷ് കു​മാ​ർ​എ​ന്നി​വ​രു​ൾ​പ്പെ​ട്ട സം​ഘം രാ​വി​ലെ പു​ല്ലു​വി​ള​യും സ​ന്ദ​ർ​ശി​ക്കാ​ൻ എ​ത്തി​യി​രു​ന്നു.​…

Read More

കോ​വി​ഡ് നി​യ​ന്ത്ര​ണം ; സ്വാത​ന്ത്ര്യ​ദി​ന പ​രേ​ഡ് ചു​രു​ങ്ങും; പൊ​തു​ജ​ന​ങ്ങ​ളെ പ്ര​വേ​ശി​പ്പി​ക്കി​ല്ല

തി​രു​വ​ന​ന്ത​പു​രം: കോ​വി​ഡ് നി​യ​ന്ത്ര​ണം നി​ല​നി​ൽ​ക്കു​ന്ന സാ​ഹ​ച​ര്യ​ത്തി​ൽ ഓ​ഗ​സ്റ്റ് 15ലെ ​സ്വാ​ത​ന്ത്ര്യ ദി​ന പ​രേ​ഡ് ചു​രു​ങ്ങും. ത​ല​സ്ഥാ​ന​ത്ത് പോ​ലീ​സ്, പാ​രാ​മി​ലി​റ്റ​റി സേ​നാം​ഗ​ങ്ങ​ളു​ടെ ഏ​ഴു പ്ല​റ്റൂ​ണു​ക​ൾ മാ​ത്ര​മേ സ്വാ​ത​ന്ത്ര്യ ദി​ന പ​രേ​ഡി​ൽ പ​ങ്കെ​ടു​ക്കൂ. ക​ഴി​ഞ്ഞ വ​ർ​ഷ​ങ്ങ​ളി​ൽ 24 പ്ല​റ്റൂ​ണു​ക​ൾ വ​രെ പ​ങ്കെ​ടു​ത്തി​രു​ന്നു. ജി​ല്ലാ ആ​സ്ഥാ​ന​ങ്ങ​ളി​ൽ മൂ​ന്നു മു​ത​ൽ അ​ഞ്ചു വ​രെ പ്ല​റ്റൂ​ണു​ക​ൾ മാ​ത്ര​മാ​കും ഉ​ണ്ടാ​കു​ക. പ​രേ​ഡി​ന്‍റെ ഭാ​ഗ​മാ​യി മാ​ർ​ച്ച് പാ​സ്റ്റ് ഉ​ണ്ടാ​വി​ല്ല. നി​യ​ന്ത്ര​ണ​ങ്ങ​ളു​ടെ ഭാ​ഗ​മാ​യി പൊ​തു​ജ​ന​ങ്ങ​ൾ​ക്കു പ്ര​വേ​ശ​ന​മു​ണ്ടാ​കി​ല്ല. രാ​വി​ലെ ഒ​ൻ​പ​തി​നു ശേ​ഷ​മാ​ണു സ്വാ​ത​ന്ത്ര്യ​ദി​നാ​ഘോ​ഷം തു​ട​ങ്ങു​ക. നേ​ര​ത്തെ രാ​വി​ലെ എ​ട്ട​ര​യ​ക്കാ​ണു തു​ട​ങ്ങി​യി​രു​ന്ന​ത്. കോ​വി​ഡ് പ്ര​തി​രോ​ധ രം​ഗ​ത്തു​ള്ള ഡോ​ക്ട​ർ​മാ​ർ, ആ​രോ​ഗ്യ​പ്ര​വ​ർ​ത്ത​ക​ർ, സാ​നി​റ്റേ​ഷ​ൻ ജീ​വ​ന​ക്കാ​ർ തു​ട​ങ്ങി​യ​വ​രു​ടെ പ്ര​തി​നി​ധി​ക​ളെ ച​ട​ങ്ങി​ൽ പ്ര​ത്യേ​ക അ​തി​ഥി​ക​ളാ​യി ക്ഷ​ണി​ക്കും. സ്വാ​ത​ന്ത്ര്യ ദി​നാ​ഘോ​ഷ​ത്തി​ന്‍റെ ഭാ​ഗ​മാ​യി ന​ട​ത്തു​ന്ന മെ​ഡ​ൽ വി​ത​ര​ണം ഇ​ത്ത​വ​ണ ഉ​ണ്ടാ​കി​ല്ല. ഇ​തു പി​ന്നീ​ടു ന​ട​ത്തും. റി​വേ​ഴ്സ് ക്വാ​റ​ന്‍റൈ​നി​ൽ ക​ഴി​യേ​ണ്ട 65 വ​യ​സു ക​ഴി​ഞ്ഞ​വ​രേ​യും പ​ത്തു വ​യ​സി​ൽ താ​ഴെ​യു​ള്ള​വ​രേ​യും ഒ​ഴി​വാ​ക്കും.

Read More