സൗത്ത് സുഡാനിലെ ഒരു ഗോത്രവിഭാഗമാണ് മുണ്ടാരി. മലയാളി ട്രാവൽ വ്ലോഗർ അരുണിമ കഴിഞ്ഞ ദിവസം ഇവരോടൊപ്പം താമസിക്കുന്ന വീഡിയോ പങ്കുവച്ചതാണ് ഇപ്പോൾ സോഷ്യൽ മീഡിയയിലെ സംസാര വിഷയം. അവരുടെ പരമ്പരാഗത ആചാരത്തിന്റെ ഭാഗമായി പശുമൂത്രത്തിൽ കുളിച്ചതാണ് സംഗതി വൈറലാകാൻ കാരണം.
രാവിലെ പശു മൂത്രമൊഴിക്കുന്ന സമയത്ത് അതിന് താഴെ തലവച്ച് കുളിക്കുന്നതാണ് മുണ്ടാരി ജനതയുടെ പതിവ് രീതി. അവരുടെ സംസ്കാരവും ജീവിതരീതികളും നേരിട്ടറിയുക എന്ന ലക്ഷ്യത്തോടെയാണ് താനും ഈ ആചാരം പരീക്ഷിച്ചതെന്ന് അരുണിമ പറഞ്ഞു. ”ഇതൊരു വല്ലാത്ത എക്സ്പീരിയൻസ് ആയിരുന്നു. ജീവിതത്തിൽ ആദ്യമായിട്ടാണ് മൂത്രത്തിൽ കുളിക്കുന്നത്’ എന്ന് അരുണിമ പറഞ്ഞു.
പശുമൂത്രത്തിൽ കുളിക്കുന്നതിന് പുറമെ, ഉണക്കിയ ചാണകം കത്തിച്ച ചാരം ദേഹത്ത് പുരട്ടുന്ന ശീലവും ഈ ഗോത്രവിഭാഗത്തിനുണ്ട്. ലോകത്തിന്റെ വിവിധ കോണുകളിലുള്ള വ്യത്യസ്തമായ സംസ്കാരങ്ങൾ തേടിയുള്ള യാത്രയുടെ ഭാഗമായാണ് അരുണിമ സൗത്ത് സുഡാനിലെത്തിയത്. എന്നാൽ ഇൻസ്റ്റഗ്രാമിൽ പങ്കുവെച്ച ഈ വീഡിയോയ്ക്ക് സമ്മിശ്ര പ്രതികരണങ്ങളാണ് ലഭിക്കുന്നത്.
ഇതൊരു വൃത്തികേടാണെന്നും ഇത്രയധികം രാജ്യങ്ങൾ സഞ്ചരിച്ചിട്ടും വിവരമില്ലാത്ത രീതിയിലാണ് പെരുമാറുന്നതെന്നാണ് പ്രധാന വിമർശനം.
