തിരുവനന്തപുരം: ആരോഗ്യമന്ത്രിയുടെ പേഴ്സണൽ സ്റ്റാഫിനെതിരെയുള്ള കോഴ ആരോപണ പരാതിയിൽ പരാതിക്കാരനായ മലപ്പുറം സ്വദേശി ഹരിദാസിൽനിന്ന് അന്വേഷണ സംഘം മൊഴിയെടുക്കൽ ആരംഭിച്ചു. കന്റോണ്‍മെന്റ് പോലീസ് സ്റ്റേഷനിൽനിന്ന് ഒരു എസ്ഐയും സിവിൽ പോലീസ് ഓഫീസറുമാണ് മൊഴി രേഖപ്പെടുത്താനായി ഇന്നലെ രാത്രിയിൽ തിരുവനന്തപുരത്തുനിന്നു മലപ്പുറത്തേക്ക് തിരിച്ചത്. ഇന്ന് രാവിലെ അന്വേഷണ സംഘം ഹരിദാസിന്റെ വീട്ടിലെത്തി. ആരോഗ്യ കേരള മിഷന്റെ ഓഫീസിൽനിന്ന് നിയമനം സംബന്ധിച്ചുള്ള കൂടുതൽ രേഖകള്‍ പോലീസ് ആവശ്യപ്പെടും. സെക്രട്ടേറിയേറ്റ് അനക്സിന് സമീപത്ത് വച്ച് ആരോഗ്യമന്ത്രിയുടെ പിഎ അഖിൽ മാത്യുവിന് പണം കൈമാറിയതെന്നാണ് പരാതി. ഇത് ഉറപ്പിക്കാൻ അഖിൽ മാത്യുവിന്റെയും ഹരിദാസിന്റെയും മൊബൈൽ ഫോൺ വിവരങ്ങളും പോലീസ് ശേഖരിക്കുന്നുണ്ട്. മുഖ്യകണ്ണിയെന്ന് സംശയിക്കുന്ന പത്തനംതിട്ട സ്വദേശി അഖിൽ സജീവിന് വേണ്ടിയുള്ള അന്വേഷണവും ഊർജിതമാക്കി. ആരോഗ്യമന്ത്രി വീണ ജോർജിന്റെ പേഴ്സണൽ സ്റ്റാഫ് അംഗമായ അഖിൽ മാത്യുവിനെതിരെയാണ് ഹരിദാസ് ആരോപണം ഉന്നയിച്ചത്. പത്തനംതിട്ട സിഐടിയു ജില്ലാ…
Read MoreCategory: TVM
സ്വന്തം വീട്ടിൽ അക്രമത്തിനിരയായത് 1004 കുട്ടികൾ; കൂടുതൽ കേസുകൾ തിരുവനന്തപുരത്ത്
തിരുവനന്തപുരം: പോക്സോ കേസുകളിൽ കൂടുതലും സംഭവിക്കുന്നത് സ്വന്തം വീടുകളിലെന്ന് ബാലാവകാശ സംരക്ഷണ കമ്മീഷൻ റിപ്പോർട്ട്. കഴിഞ്ഞ വർഷം 1004 കുട്ടികളാണ് സ്വന്തം വീട്ടിൽ അതിക്രമത്തിന് ഇരയായത്. പ്രതികളുടെ വീടുകളിൽ വച്ച് അതിക്രമം നടന്നത് 722 കേസുകളിലാണ്. 29 കേസുകളിൽ കുട്ടികൾക്കെതിരെ അതിക്രമം നടന്നത് ആശുപത്രികളിലാണെന്നും റിപ്പോർട്ടിൽ പറയുന്നു. 12 കേസുകളിൽ അതിക്രമം നടന്നത് ശിശു സംരക്ഷണ സ്ഥാപനങ്ങളിലാണ്. കഴിഞ്ഞ വർഷം രജിസ്റ്റർ ചെയ്തത് 4582 കേസുകളാണ്. കൂടുതൽ കേസുകൾ റിപ്പോർട്ട് ചെയ്തിട്ടുള്ളത് തിരുവനന്തപുരത്താണ്. 583 കേസുകളാണ് തിരുവനന്തപുരത്ത് രജിസ്റ്റർ ചെയ്തിട്ടുള്ളത്. 10 വർഷത്തിന് ഇടയിൽ കേസുകളുടെ എണ്ണം കുത്തനെ കൂടിയുണ്ടെന്നും റിപ്പോർട്ട് വ്യക്തമാക്കുന്നു.
Read Moreകേന്ദ്ര-സംസ്ഥാന സര്‍ക്കാരുകള്‍ക്കെതിരെ കേരളയാത്രയ്ക്കൊരുങ്ങി കെ. സുധാകരൻ
തിരുവനന്തപുരം: കെപിസിസി പ്രസിഡന്റായശേഷമുള്ള ആദ്യ കേരളയാത്രയ്ക്കൊരുങ്ങി കെ.സുധാകരൻ. ലോക്സഭാ തെരഞ്ഞെടുപ്പിന് മുന്‍പായി കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകള്‍ക്കെതിരെയുള്ള പ്രചാരണമെന്ന നിലയിൽ കേരള യാത്ര നടത്താനാണ് കെ.സുധാകരൻ തയാറെടുക്കുന്നതെന്നാണ് വിവരം. അതേസമയം പാര്‍ട്ടിയിലോ മുന്നണിയിലോ ഇക്കാര്യം ഔദ്യോഗികമായി ചര്‍ച്ചയ്ക്ക് വച്ചിട്ടില്ല. അടുത്ത മാസം ആദ്യം ചേരുന്ന രാഷ്ട്രീയകാര്യ സമിതി യോഗത്തില്‍ ഇക്കാര്യം അവതരിപ്പിച്ചേക്കും. സംസ്ഥാന സര്‍ക്കാര്‍ ജനസമ്പര്‍ക്കപരിപാടിക്ക് ഇറങ്ങുന്ന സാഹചര്യത്തിലാണ് കേരളയാത്രയ്ക്ക് കെ.സുധാകരൻ തയാറെടുക്കുന്നത്. ജനുവരിയിൽ കേരളയാത്ര നടത്താനാണ് ആലോചന. അതേസമയം മുഖ്യമന്ത്രിയും മന്ത്രിമാരും നടത്തുന്ന മണ്ഡല സദസ് ബഹിഷ്കരിക്കാനാണ് പ്രതിപക്ഷത്തിന്റെ തീരുമാനം.
Read Moreവീടിനുള്ളിലേക്ക് പാമ്പിനെ എറിഞ്ഞതിന് ജയിലിലായ ആൾ ജാമ്യത്തിലിറങ്ങി വീണ്ടും അതേ വീട്ടിൽ അക്രമം നടത്തി; പണികൊടുത്ത് നാട്ടുകാർ
കാട്ടാക്കട: വൈരാഗ്യത്തിന്റെ പേരിൽ പാമ്പിനെ വീടിനുള്ളിലേക്ക് എറിഞ്ഞു ഗൃഹനാഥനെ കൊലപ്പെടുത്താൻ ശ്രമിച്ച കേസിലെ പ്രതി ജാമ്യത്തിൽ ഇറങ്ങി വീണ്ടും ആക്രമണം നടത്തി. ഒടുവിൽ പ്രതിയെ വീട്ടുകാരും നാട്ടുകാരും ചേർന്ന് പിടികൂടി പോലീസിന് കൈമാറുകയായിരുന്നു. അമ്പലത്തിൻകാല കുളവിയോട് എസ് കെ സദനത്തിൽ കിച്ചു (30) ആണ് അമ്പലത്തിന് കാല സ്വദേശി രാജേന്ദ്രന്റെ വീട്ടിൽ എത്തി വീണ്ടും ആക്രമണം നടത്തിയത്. ഇന്നലെ രാത്രി പത്തിനായിരുന്നു സംഭവം. വടിവാളുമായി എത്തിയ പ്രതി കേസിൽ കുടുക്കി എന്ന് ആരോപിച്ച് ബഹളം വയ്ക്കുകയും ആക്രമിക്കാൻ ശ്രമിക്കുകയുമായിരുന്നു എന്ന് വീട്ടുകാർ പറഞ്ഞു. വീട്ടുകാർ ബഹളം വച്ചതോടെ നാട്ടുകാർ ഓടിയെത്തി ഇയാളെ തടഞ്ഞു നിർത്തുകയും കാട്ടാക്കട പോലീസിൽ ഏൽപ്പിക്കുകയുമായിരുന്നു. കഴിഞ്ഞ മാസം ആറിനാണ് കേസിന് ആസ്പദമായ സംഭവം. പുലർച്ചെ മൂന്നരയോടെ വീടിന് പുറത്ത് അസ്വാഭാവികമായി ആൾ പെരുമാറ്റം കേട്ട് വീട്ടുകാർ ഉണർന്നു നോക്കുമ്പോൾ പ്രതി പാമ്പിനെ ജനാലയിലൂടെ…
Read Moreഅന്വേഷണത്തിനു മുമ്പ് സ്റ്റാഫിനെ ന്യായീകരിച്ച മന്ത്രിയുടെ നടപടി ദുരൂഹം; പോലീസ് അന്വേഷണം പ്രഹസനമാകുമെന്ന്ര മേശ് ചെന്നിത്തല
തിരുവനന്തപുരം: ആരോപണ വിധേയനായ പേർസണൽ സ്റ്റാഫിന്റെ പരാതി വാങ്ങി പൊലീസിന് നൽകിയശേഷം സ്റ്റാഫിനെ ന്യായീകരിച്ച ആരോഗ്യ മന്ത്രിയുടെ നടപടി ദുരൂഹവും പ്രഹസനവുമെന്ന് കോൺഗ്രസ് നേതാവ് രമേശ് ചെന്നിത്തല. പരാതിക്കാരൻ നൽകിയ പരാതി പോലീസിന് നൽകാതെ മുക്കിയശേഷം ആരോപണവിധേയൻ നൽകിയ പരാതി മാത്രം പോലീസിന് നൽകിയ മന്ത്രി ആദ്യം ചെയ്തത് തന്റെ സ്റ്റാഫിനെ വെള്ളപൂശുന്നതായിരുന്നു. ഇതോടെ വെട്ടിലായ പോലീസ് എന്ത് ചെയ്യണമെന്ന് അറിയാതെ ഇരുട്ടിൽ തപ്പുകയാണ്. ഈ സാഹചര്യത്തിൽ അന്വേഷണം പ്രഹസമാകുമെന്ന കാര്യം ഉറപ്പാണ്. മന്ത്രിക്കും ഓഫീസിനും എന്തൊക്കെയോ ഒളിക്കാനുണ്ട്. ഈ സംഭവത്തിൽ അടിമുടി ദുരൂഹത നിലനിൽക്കുകയാണ്. പോലീസ് അന്വേഷണം വഴിപാട് ആകുമെന്ന കാര്യം വ്യക്തമാണ്. പരാതിക്കാരൻ കൂടുതൽ തെളിവുകൾ പുറത്ത് വിട്ടതോടെ മന്ത്രിയുടെ ഓഫീസ് കൂടുതൽ സമ്മർദത്തിലായി. യഥാർത്ഥവസ്തുതകൾ പുറത്ത് കൊണ്ട് വരണമെങ്കിൽ ഉന്നതതല അന്വേഷണം വേണം. മന്ത്രി ഇന്നലെ നടത്തിയ അപക്വമായ പ്രസ്താവന തിരുത്തുകയും തന്റെ…
Read Moreമുഖ്യമന്ത്രിയെ ട്രോളി വി.ഡി. സതീശന്റെ ഫേസ്ബുക്ക് പോസ്റ്റ്; ജീവനക്കാർക്ക് ശമ്പളം കിട്ടിയിട്ട് എത്ര നാളായെന്ന് ചോദിക്കണേ!
തിരുവനന്തപുരം: ലോക്സഭാ തെരഞ്ഞെടുപ്പ് അടുത്തിരിക്കെ മുഖംമിനുക്കൽ ലക്ഷ്യമിട്ട് അവലോകന യോഗങ്ങളുമായി സംസ്ഥാന സർക്കാർ മുന്നോട്ടു പോകുന്പോൾ മുഖ്യമന്ത്രിയെയും മന്ത്രിമാരെയും പരിഹസിച്ചു പ്രതിപക്ഷ നേതാവിന്റെ ഫേസ്ബുക്ക് പോസ്റ്റ്. കെഎസ്ആർടിസി ജീവനക്കാർക്ക് ശന്പളം വൈകുന്നത് സൂചിപ്പിച്ചുകൊണ്ടാണ് പ്രതിപക്ഷ നേതാവ് ഫേസ്ബുക്കിൽ പോസ്റ്റ് ിട്ടിരിക്കുന്നത്. “കേരള സര്‍ക്കാരിന്റെ നേട്ടങ്ങള്‍ പ്രചരിപ്പിക്കാന്‍ മുഖ്യമന്ത്രിയും മന്ത്രിമാരും എല്ലാ മണ്ഡലങ്ങളിലും പര്യടനം നടത്തുന്നുണ്ട്. പ്രത്യേകം തയാറാക്കിയ കെഎസ്ആർടിസി ബസിലാണത്രേ യാത്ര! ബസില്‍ കയറുന്നതിന് മുന്‍പ് ഡ്രൈവര്‍ക്കും കണ്ടക്ടര്‍ക്കും ശമ്പളം കിട്ടിയിട്ട് എത്ര നാളായെന്ന് ചോദിക്കുന്നത് നന്നായിരിക്കും. ഇല്ലെങ്കില്‍ അവര്‍ ചിലപ്പോള്‍ നിങ്ങളെ വഴിയിലിട്ട് പോയാലോ!’- ഫേസ്ബുക്കിൽ വി.ഡി.സതീശൻ കുറിച്ചു.
Read Moreപാർലമെന്റ് തെരഞ്ഞെടുപ്പ്: കോട്ടയത്തും ആലപ്പുഴയിലും യുഡിഫിനു പുതുമുഖങ്ങൾ വരുമോ?
സ്വന്തം ലേഖകൻതിരുവനന്തപുരം: ലോക്സഭാ തെരഞ്ഞെടുപ്പിനായുള്ള സ്ഥാനാർത്ഥി ചർച്ചകൾ ഇരുമുന്നണികളിലും അനൗദ്യോഗികമായി ആരംഭിച്ചു. തെരഞ്ഞെടുപ്പിനു ഇനിയും മാസങ്ങൾ ബാക്കിയുണ്ടെങ്കിലും ഏതു സമയത്തു തെരഞ്ഞെടുപ്പ് പ്രഖ്യാപിച്ചാലും സ്ഥാനാർഥി പ്രഖ്യാപനം അതിവേഗംതന്നെ നടത്താനാണ് മുന്നണികളുടെ നീക്കം. യുഡിഎഫിൽ പ്രമുഖ കക്ഷിയായ കോണ്‍ഗ്രസ് നിലവിലുള്ള എംപിമാർക്കു വീണ്ട ും മത്സരിക്കാനുള്ള അനുമതി നല്‍കിക്കഴിഞ്ഞു. ഈ സാഹചര്യത്തിൽ കഴിഞ്ഞ തവണ നഷ്ടമായ ആലപ്പുഴയിലും കേരള കോണ്‍ഗ്രസ്-എം യുഡിഎഫ് മുന്നണി വിട്ടുപോയതിനെ തുടർന്ന് നഷ്ടമായ കോട്ടയം സീറ്റിലുമാവും പുതുതായി സ്ഥാനാർഥികളെ കണ്ടെ ത്തേണ്ട ത്. ഇതിൽ കോട്ടയം സീറ്റിന് കേരള കോണ്‍ഗ്രസ് ജോസഫ് വിഭാഗം അവകാശവാദം ഉന്നയിക്കും. എന്നാൽ മാണി വിഭാഗത്തെപ്പോലെ കേരള കോണ്‍ഗ്രസ് ജോസഫ് വിഭാഗത്തിന് കോട്ടയം പാർലമെന്റ് മണ്ഡലത്തിൽ ശക്തിയില്ലെന്ന വാദമാണ് കോണ്‍ഗ്രസിലെ പല നേതാക്കളും മുന്നോട്ടു വയ്ക്കുന്നത്. കോണ്‍ഗ്രസ് ഈ സീറ്റിൽ മത്സരിക്കണമെന്ന അഭിപ്രായവും മുന്നോട്ടുവയ്ക്കുന്നു.മുൻ മന്ത്രി കെ.സി. ജോസഫ്, ജോസഫ്…
Read Moreവിദേശനിര്‍മിത വിദേശമദ്യത്തിന്റെ വില 12 ശതമാനം വരെ ഉയരും; ഒക്ടോബര്‍ മൂന്നിന് പുതിയ വില പ്രാബല്യത്തില്‍ വരും
തിരുവനന്തപുരം: ബവ്കോ ലാഭവിഹിതം ഉയര്‍ത്തിയതു മൂലം വിദേശ നിര്‍മിത വിദേശ മദ്യത്തിന്റെ വില 12 ശതമാനം വരെ ഉയരും. ഒക്ടോബര്‍ മൂന്നിന് പുതിയ വില പ്രാബല്യത്തില്‍ വരും. ഇനി 2500ൽ താഴെ വിലയുള്ള ബ്രാൻഡ് ഉണ്ടാകില്ല. നിലവിൽ 1800 രൂപ മുതലാണ് കേരളത്തിൽ വിദേശ നിര്‍മിത വിദേശ മദ്യത്തിന്റെ വില. മദ്യകമ്പനികള്‍ നല്‍കേണ്ട വെയര്‍ഹൗസ് മാര്‍ജിന്‍ 5 ശതമാനത്തില്‍നിന്നു 14 ശതമാനമായും ഷോപ്പ് മാര്‍ജിന്‍ 20 ശതമാനമായും ഉയര്‍ത്താനാണ് ബവ്കോയുടെ ശിപാര്‍ശ പ്രകാരം സര്‍ക്കാര്‍ അനുമതി നല്‍കിയിരിക്കുന്നത്. എന്നാല്‍ വെയര്‍ഹൗസ് മാര്‍ജിന്‍ 14 ശതമാനമാക്കിയെങ്കിലും ഷോപ്പ് മാര്‍ജിന്‍ 6 ശതമാനം മതിയെന്നാണ് ബവ്കോ ഭരണസമിതി യോഗം തീരുമാനിച്ചത്. കുപ്പിക്ക് 11-12 ശതമാനം വരെ വില വർധിക്കും. ഇന്ത്യന്‍ നിര്‍മിത വിദേശമദ്യം വില്ക്കുമ്പോള് വെയര്‍ഹൗസ് മാര്‍ജിനായി 9 ശതമാനവും ഷോപ്പ് മാര്‍ജിനായി 20 ശതമാനവും ബവ്കോയ്ക്ക് ലഭിക്കുന്നുണ്ട്. ഈ…
Read Moreകെഎസ്ആർടിസി യൂണിഫോം കാക്കിയിലേക്ക്; രണ്ടു ജോഡി സൗജന്യമായി നൽകും; യൂണിഫോം വാങ്ങാൻ മൂന്ന് കോടിയോളം ചെലവ്
തിരുവനന്തപുരം: കെഎസ്ആർടിസി ബസിലെ ഡ്രൈവർമാരുടെയും കണ്ടക്ടർമാരുടെയും യൂണിഫോം നീലയിൽനിന്നു കാക്കിയിലേക്ക് മാറുന്നതിന്റെ ഭാഗമായി ജീവനക്കാർക്ക് രണ്ട് ജോഡി യൂണിഫോം കെഎസ്ആർടിസി അധികൃതർ സൗജന്യമായി നൽകും. രണ്ട് മാസത്തിനുള്ളിൽ യൂണിഫോം വിതരണം ചെയ്യാൻ നടപടികൾ ആരംഭിച്ചു. കെഎസ്ആർടിസിയിലെ വിവിധ യൂണിയനുകളും കാക്കി യൂണിഫോം മടക്കി കൊണ്ട ് വരുന്നതിനെ അനുകൂലിച്ചതോടെയാണ് നടപടികൾ വേഗത്തിലാക്കിയത്. നിലവിൽ നീല പാന്റ്സും ഷർട്ടുമാണ് ജീവനക്കാരുടെ യൂണിഫോം. മൂന്ന് മാസത്തിനകം കെഎസ്ആർടിസിയിലെ മുഴുവൻ ജീവനക്കാരെയും കാക്കി അണിയിക്കാനാണ് മാനേജ്മെന്റിന്റെ തീരുമാനം. യൂണിഫോമിനുള്ള തുണി വാങ്ങാനായി മൂന്ന് കോടി രൂപയാണ് ചെലവ് കണക്കാക്കുന്നത്. തുണി വാങ്ങാനുള്ള ടെണ്ട ർ നടപടികൾ ആരംഭിച്ചിട്ടുണ്ട്. അതേ സമയം കെഎസ്ആർടിസിയിലെ മെക്കാനിക്കൽ വിഭാഗത്തിലെ ജീവനക്കാരുടെ യൂണിഫോമിൽ മാറ്റമുണ്ടാകില്ല. സ്വിഫ്റ്റ് ജീവനക്കാരുടെ യൂണിഫോം കാക്കി ആകില്ല.
Read Moreപോലീസുകാർ ലഹരി ഉപയോഗിച്ച് ഡ്യൂട്ടിക്കെത്തിയാൽ എട്ടിന്റെ പണി; ഉത്തരവിറക്കി എഡിജിപി
തിരുവനന്തപുരം: മദ്യപിച്ചും ലഹരിവസ്തുക്കൾ ഉപയോഗിച്ചും ഡ്യൂട്ടിക്കെത്തുന്ന പോലീസ് ഉദ്യോഗസ്ഥർക്കെതിരേ കർശന നടപടി സ്വീകരിക്കുമെന്ന് ക്രമസമാധാനപാലനം കൈകാര്യം ചെയ്യുന്ന എഡിജിപി എം.ആർ.അജിത്ത് കുമാർ ഉത്തരവിറക്കി. ഓരോ പോലീസ് സ്റ്റേഷനിലും ഇത്തരത്തിൽ പെരുമാറുന്ന ഉദ്യോഗസ്ഥർക്കെതിരേ എസ്എച്ച്ഒമാരും യൂണിറ്റ് മേധാവിമാരും നടപടി സ്വീകരിക്കണം. മദ്യപിച്ച് ഡ്യൂട്ടിക്ക് വരുന്ന പോലീസ് ഉദ്യോഗസ്ഥരെ പ്രത്യേകം നിരീക്ഷിച്ച് നടപടിയെടുക്കണം. ഇത്തരം സംഭവങ്ങൾ വീണ്ടും ആവർത്തിച്ചാൽ ഉന്നത പോലീസ് ഉദ്യോഗസ്ഥർക്കായിരിക്കും അതിന്റെ ഉത്തരവാദിത്വമെന്നും എഡിജിപിയുടെ ഉത്തരവിൽ വ്യക്തമാക്കുന്നു. ഡ്യൂട്ടി സമയങ്ങളിൽ മദ്യപിച്ച് പോലീസ് ഉദ്യോഗസ്ഥർ ഉണ്ടാക്കുന്ന പ്രശ്നങ്ങൾ വർധിച്ച് വരുന്ന സാഹചര്യത്തിലാണ് എഡിജിപിയുടെ കർശന നിർദേശം.
Read More