വീ​ടി​നു​ള്ളി​ലേ​ക്ക് പാ​മ്പി​നെ എ​റി​ഞ്ഞ​തി​ന് ജ​യി​ലി​ലായ ആൾ ജാ​മ്യ​ത്തി​ലി​റ​ങ്ങി വീ​ണ്ടും അ​തേ വീ​ട്ടി​ൽ അ​ക്ര​മം നടത്തി; പണികൊടുത്ത് നാട്ടുകാർ

കാ​ട്ടാ​ക്ക​ട: വൈ​രാ​ഗ്യ​ത്തി​ന്‍റെ പേ​രി​ൽ പാ​മ്പി​നെ വീ​ടി​നു​ള്ളി​ലേ​ക്ക് എ​റി​ഞ്ഞു ഗൃ​ഹ​നാ​ഥ​നെ കൊ​ല​പ്പെ​ടു​ത്താ​ൻ ശ്ര​മി​ച്ച കേ​സി​ലെ പ്ര​തി ജാ​മ്യ​ത്തി​ൽ ഇ​റ​ങ്ങി വീ​ണ്ടും ആ​ക്ര​മ​ണം ന​ട​ത്തി. ഒ​ടു​വി​ൽ പ്ര​തി​യെ വീ​ട്ടു​കാ​രും നാ​ട്ടു​കാ​രും ചേ​ർ​ന്ന് പി​ടി​കൂ​ടി പോ​ലീ​സി​ന് കൈ​മാ​റു​ക​യാ​യി​രു​ന്നു.

അ​മ്പ​ല​ത്തി​ൻ​കാ​ല കു​ള​വി​യോ​ട് എ​സ് കെ ​സ​ദ​ന​ത്തി​ൽ കി​ച്ചു (30) ആ​ണ് അ​മ്പ​ല​ത്തി​ന് കാ​ല സ്വ​ദേ​ശി രാ​ജേ​ന്ദ്ര​ന്‍റെ വീ​ട്ടി​ൽ എ​ത്തി വീ​ണ്ടും ആ​ക്ര​മ​ണം ന​ട​ത്തി​യ​ത്.

ഇ​ന്ന​ലെ രാ​ത്രി പ​ത്തി​നാ​യി​രു​ന്നു സം​ഭ​വം. വ​ടി​വാ​ളു​മാ​യി എ​ത്തി​യ പ്ര​തി കേ​സി​ൽ കു​ടു​ക്കി എ​ന്ന് ആ​രോ​പി​ച്ച് ബ​ഹ​ളം വ​യ്ക്കു​ക​യും ആ​ക്ര​മി​ക്കാ​ൻ ശ്ര​മി​ക്കു​ക​യു​മാ​യി​രു​ന്നു എ​ന്ന് വീ​ട്ടു​കാ​ർ പ​റ​ഞ്ഞു.

വീ​ട്ടു​കാ​ർ ബ​ഹ​ളം വ​ച്ച​തോ​ടെ നാ​ട്ടു​കാ​ർ ഓ​ടി​യെ​ത്തി ഇ​യാ​ളെ ത​ട​ഞ്ഞു നി​ർ​ത്തു​ക​യും കാ​ട്ടാ​ക്ക​ട പോ​ലീ​സി​ൽ ഏ​ൽ​പ്പി​ക്കു​ക​യു​മാ​യി​രു​ന്നു. ക​ഴി​ഞ്ഞ മാ​സം ആ​റി​നാ​ണ് കേ​സി​ന് ആ​സ്പ​ദ​മാ​യ സം​ഭ​വം.​

പു​ല​ർ​ച്ചെ മൂ​ന്ന​ര​യോ​ടെ വീ​ടി​ന് പു​റ​ത്ത് അ​സ്വാ​ഭാ​വി​ക​മാ​യി ആ​ൾ പെ​രു​മാ​റ്റം കേ​ട്ട് വീ​ട്ടു​കാ​ർ ഉ​ണ​ർ​ന്നു നോ​ക്കു​മ്പോ​ൾ പ്ര​തി പാ​മ്പി​നെ ജ​നാ​ല​യി​ലൂ​ടെ വ​ലി​ച്ചെ​റി​ഞ്ഞ​ശേ​ഷം പോ​കു​ന്ന​ത് കാ​ണു​ക​യാ​യി​രു​ന്നു.

തു​ട​ർ​ന്ന് വീ​ട്ടു​കാ​ർ പാ​മ്പി​നെ അ​ടി​ച്ചു കൊ​ന്നു. ഇ​തി​നു പി​ന്നാ​ലെ കാ​ട്ടാ​ക്ക​ട പോ​ലീ​സി​ൽ രാ​ജേ​ന്ദ്ര​ൻ പ​രാ​തി ന​ൽ​കി. ആ​ദ്യം ക​ഥ​യെ​ന്നാ​ണ് ക​രു​തി​യി​രു​ന്ന​തെ​ങ്കി​ലും പോ​ലീ​സി​ന്‍റെ അ​ന്വേ​ഷ​ണ​ത്തി​ൽ പാ​മ്പി​ന്‍റെ ഒ​രു ഭാ​ഗം പ​റ​മ്പി​ൽ നി​ന്നും ല​ഭി​ച്ച​തി​നാ​ൽ പ​രാ​തി​യി​ൽ ക​ഴ​മ്പു​ണ്ടെ​ന്ന് ക​ണ്ടെ​ത്തി പ്ര​തി​യെ ക​സ്റ്റ​ഡി​യി​ൽ എ​ടു​ക്കു​ക​യാ​യി​രു​ന്നു.

ഒ​രു വ​ർ​ഷം മു​ന്പേ പ്ര​തി​ക്കെ​തി​രെ രാ​ജേ​ന്ദ്ര​ൻ ന​ൽ​കി​യ പ​രാ​തി​യു​ടെ പേ​രി​ലെ വൈ​രാ​ഗ്യ​ത്തി​ലാ​ണ് പാ​മ്പി​നെ എ​റി​ഞ്ഞ് കൊ​ല​പ്പെ​ടു​ത്താ​ൻ ശ്ര​മി​ച്ച​തെ​ന്ന് പോ​ലീ​സി​ന്‍റെ ചോ​ദ്യം ചെ​യ്യ​ലി​ൽ ഇ​യാ​ൾ നേ​ര​ത്തെ സ​മ്മ​തി​ച്ചി​രു​ന്നു.

പ്ര​തി​യെ ഇ​ന്ന് കോ​ട​തി​യി​ൽ ഹാ​ജ​രാ​ക്കും. ജാ​മ്യം റ​ദ്ദ് ചെ​യ്യാ​നു​ള്ള ന​ട​പ​ടി​ക​ൾ സ്വീ​ക​രി​ക്കു​മെ​ന്ന് പോ​ലീ​സ് അ​റി​യി​ച്ചു. പു​തി​യ സം​ഭ​വ​വി​കാ​സ​ങ്ങ​ൾ രാ​ജേ​ന്ദ്ര​ന്‍റെ കു​ടും​ബ​ത്തെ ഭീ​തി​യി​ലാ​ഴ്ത്തി​യി​രി​ക്കു​ക​യാ​ണ്. ഏ​തു നി​മി​ഷ​വും ആ​ക്ര​മ​ണം പ്ര​തീ​ക്ഷി​ച്ചി​രി​ക്കു​ക​യാ​ണ് ഇ​വ​ർ.

Related posts

Leave a Comment