അ​ന്വേ​ഷ​ണ​ത്തി​നു​ മു​മ്പ് സ്റ്റാ​ഫി​നെ ന്യാ​യീ​ക​രി​ച്ച മ​ന്ത്രി​യു​ടെ ന​ട​പ​ടി ദു​രൂ​ഹം; പോ​ലീ​സ് അ​ന്വേ​ഷ​ണം പ്ര​ഹ​സ​ന​മാകുമെന്ന്ര ​മേ​ശ് ചെ​ന്നി​ത്ത​ല

തി​രു​വ​ന​ന്ത​പു​രം: ആ​രോ​പ​ണ വി​ധേ​യ​നാ​യ പേ​ർ​സ​ണ​ൽ സ്റ്റാ​ഫി​ന്‍റെ പ​രാ​തി വാ​ങ്ങി പൊ​ലീ​സി​ന് ന​ൽ​കി​യ​ശേ​ഷം സ്റ്റാ​ഫി​നെ ന്യാ​യീ​ക​രി​ച്ച ആ​രോ​ഗ്യ മ​ന്ത്രി​യു​ടെ ന​ട​പ​ടി ദു​രൂ​ഹ​വും പ്ര​ഹ​സ​ന​വു​മെ​ന്ന് കോ​ൺ​ഗ്ര​സ് നേ​താ​വ് ര​മേ​ശ് ചെ​ന്നി​ത്ത​ല.

പ​രാ​തി​ക്കാ​ര​ൻ ന​ൽ​കി​യ പ​രാ​തി പോ​ലീ​സി​ന് ന​ൽ​കാ​തെ മു​ക്കി​യ​ശേ​ഷം ആ​രോ​പ​ണ​വി​ധേ​യ​ൻ ന​ൽ​കി​യ പ​രാ​തി മാ​ത്രം പോ​ലീ​സി​ന് ന​ൽ​കി​യ മ​ന്ത്രി ആ​ദ്യം ചെ​യ്ത​ത് ത​ന്‍റെ സ്റ്റാ​ഫി​നെ വെ​ള്ള​പൂ​ശു​ന്ന​താ​യി​രു​ന്നു.

ഇ​തോ​ടെ വെ​ട്ടി​ലാ​യ പോ​ലീ​സ് എ​ന്ത് ചെ​യ്യ​ണ​മെ​ന്ന് അ​റി​യാ​തെ ഇ​രു​ട്ടി​ൽ ത​പ്പു​ക​യാ​ണ്. ഈ ​സാ​ഹ​ച​ര്യ​ത്തി​ൽ അ​ന്വേ​ഷ​ണം പ്ര​ഹ​സ​മാ​കു​മെ​ന്ന കാ​ര്യം ഉ​റ​പ്പാ​ണ്. മ​ന്ത്രി​ക്കും ഓ​ഫീ​സി​നും എ​ന്തൊ​ക്കെ​യോ ഒ​ളി​ക്കാ​നു​ണ്ട്.

ഈ ​സം​ഭ​വ​ത്തി​ൽ അ​ടി​മു​ടി ദു​രൂ​ഹ​ത നി​ല​നി​ൽ​ക്കു​ക​യാ​ണ്. പോ​ലീ​സ് അ​ന്വേ​ഷ​ണം വ​ഴി​പാ​ട് ആ​കു​മെ​ന്ന കാ​ര്യം വ്യ​ക്ത​മാ​ണ്.

പ​രാ​തി​ക്കാ​ര​ൻ കൂ​ടു​ത​ൽ തെ​ളി​വു​ക​ൾ പു​റ​ത്ത് വി​ട്ട​തോ​ടെ മ​ന്ത്രി​യു​ടെ ഓ​ഫീ​സ് കൂ​ടു​ത​ൽ സ​മ്മ​ർ​ദ​ത്തി​ലാ​യി. യ​ഥാ​ർ​ത്ഥ​വ​സ്തു​ത​ക​ൾ പു​റ​ത്ത് കൊ​ണ്ട് വ​ര​ണ​മെ​ങ്കി​ൽ ഉ​ന്ന​ത​ത​ല അ​ന്വേ​ഷ​ണം വേ​ണം.

മ​ന്ത്രി ഇ​ന്ന​ലെ ന​ട​ത്തി​യ അ​പ​ക്വ​മാ​യ പ്ര​സ്താ​വ​ന തി​രു​ത്തു​ക​യും ത​ന്‍റെ പേ​ഴ്സ​ണ​ൽ സ്റ്റാ​ഫി​നെ അ​ന്വേ​ഷ​ണം പൂ​ർ​ത്തി​യാ​കു​ന്ന​തു​വ​രെ പു​റ​ത്ത് നി​ർ​ത്തു​ക​യു​മാ​ണ് ചെ​യ്യേ​ണ്ടി​യി​രു​ന്ന​ത്.

അ​തി​നു​പ​ക​രം സ്വ​ന്തം സ്റ്റാ​ഫി​നെ വെ​ള്ള​പൂ​ശി​യ​ത് ഒ​ട്ടും ശ​രി​യാ​യ ന​ട​പ​ടി​യ​ല്ല. അ​ഴി​മ​തി​യി​ൽ മു​ങ്ങി​നി​ൽ​ക്കു​ന്ന സ​ർ​ക്കാ​രി​ൽ ഇ​തി​ന​പ്പു​റ​വും ന​ട​ക്കു​മെ​ന്നും ര​മേ​ശ് ചെ​ന്നി​ത്ത​ല പ​റ​ഞ്ഞു.

Related posts

Leave a Comment