തിരുവനന്തപുരം: ലോണ്‍ ആപ്പുകളുടെ മറവിലെ തട്ടിപ്പിനെതിരേ പോലീസ് നടപടി കാര്യക്ഷമമാക്കി. 72 വെബ് സൈറ്റുകളും ലോണ്‍ ആപ്പുകളും ഉടൻ നീക്കം ചെയ്യണമെന്ന് കാട്ടി സൈബർ പോലീസ് വിഭാഗം ഗൂഗിളിനും ഡൊമൈൻ രജിസ്ട്രാർക്കും നോട്ടീസ് നൽകി. ട്രേഡിംഗ് ആപ്പുകൾ ഉൾപ്പെടെ നീക്കം ചെയ്യണമെന്നും പോലീസിന്റെ നോട്ടീസിൽ ആവശ്യപ്പെട്ടിട്ടുണ്ട്.സൈബർ ഓപ്പറേഷൻ വിഭാഗം എസ്പിയാണ് ഗുഗിളിനും ഡൊമൈൻ രജിസ്ട്രാർക്കും നോട്ടീസ് നൽകിയത്. ലോണ്‍ ആപ്പിലൂടെ പണം നഷ്ടപ്പെടുകയും വഞ്ചിതരും അപമാനിതരുമായെന്ന ധാരാളം പരാതികൾ സംസ്ഥാന പോലീസ് മേധാവിക്ക് ലഭിച്ചിരുന്നു. പല ആത്മഹത്യകളുടെയും പിന്നിൽ ലോണ്‍ ആപ്പ് തട്ടിപ്പ് സംഘത്തിന്റെ ഭീഷണിയുണ്ടായിരുന്നുവെന്ന വിവരവും പുറത്തുവന്നിരുന്നു. ഇതിന്റെ പശ്ചാത്തലത്തിലാണ് പോലീസ് നടപടി.
Read MoreCategory: TVM
അരിക്കൊമ്പൻ കേരളത്തിന് 20 കിലോമീറ്റർ അകലെ; ആന ദിവസും നടക്കുന്നത് പത്തുകിലോമീറ്റർ
കാട്ടാക്കട: അരിക്കൊമ്പൻ കേരള വനാതിർത്തിയായ നെയ്യാർ വന്യജീവി സങ്കേതത്തിന് അടുത്ത് എത്തിയതായി സൂചന. ഇത് സംബന്ധിച്ച് റേഡിയോ കോളർ സിഗ്നൽ ലഭിച്ചതായി തമിഴ്നാട് വനം വകുപ്പ്. ഇന്ന് പുലർച്ചെയാണ് ജിപിഎസ് സംവിധാനം വഴി ആനയുടെ യാത്ര രേഖപ്പടുത്തിയത്. ഇപ്പോൾ തമിഴ്നാട്ടിലെ കോതയാർ വനത്തിൽ ആണ് ആന ഉള്ളത്. ആന നിൽക്കുന്ന ഭാഗത്തു നിന്നും കേവലം 20 കിലോമീറ്റർ കഴിഞ്ഞാൽ കേരള വനത്തിൽ എത്തും. ദിനവും അതും രാത്രിയിൽ പത്തു കിലോമീറ്ററാണ് ആന സഞ്ചരിക്കുന്നത്. ആന കേരളത്തിൽ പ്രവേശിച്ചാൽ രണ്ടു ദിനം കൊണ്ട് ജനവാസ കേന്ദ്രങ്ങളിൽ എത്താം. ഇതാണ് പ്രദേശവാസികളെ ഭീതിയിലാക്കുന്നത്. ഇവിടെ ആനത്താര തെളിഞ്ഞു കിടപ്പുണ്ട്. അതു വഴി ആനകൾ കൂട്ടത്തോടെ സഞ്ചരിക്കാറുണ്ട്. എന്നാൽ അരികൊമ്പൻ ഏതാണ്ട് ഒറ്റയാൻ രീതിയിലാണ് സഞ്ചരിക്കുന്നത്. കേരള അതിർത്തിയിൽ കടക്കില്ലെന്നാണ് തമിഴ്നാട് വനം വകുപ്പ് പറയുന്നത്. എന്നാൽ കേവലം 20 കിലോമീറ്റർ…
Read Moreസംസ്ഥാനം കടുത്ത സാമ്പത്തിക പ്രതിസന്ധിയിലാണെങ്കിലും മുഖ്യമന്ത്രിക്ക് പറക്കാൻ ഹെലികോപ്റ്റർ
തിരുവനന്തപുരം: സംസ്ഥാനം കടുത്ത സാന്പത്തിക പ്രതിസന്ധിയിലൂടെ കടന്ന് പോകുന്നതിനിടെ മുഖ്യമന്ത്രിക്ക് പറക്കാനുള്ള ഇരട്ട എന്ജിന് ഹെലികോപ്ടർ തലസ്ഥാനത്തെത്തിച്ചു. സുരക്ഷാ പരിശോധനകൾക്ക് ശേഷം ഹെലികോപ്ടർ യാത്രക്ക് തയാറാകും. മുഖ്യമന്ത്രി പിണറായി വിജയന്റെ യാത്രകൾക്കായി ആഭ്യന്തരവകുപ്പാണ് ഹെലികോപ്ടർ വാടകക്കെടുത്തിരിക്കുന്നത്. എസ്എപി ക്യാന്പിലാണ് ഹെലികോപ്ടർ ഇപ്പോൾ ഉള്ളത്. സുരക്ഷ പരിശോധനകൾ ഇന്ന് നടത്തും. ചിപ്സണ്‍ ഏവിയേഷനിൽ നിന്നാണ് ഹെലികോപ്ടർ വാടകയ്ക്കെടുത്തത്. മാസം 80 ലക്ഷം രൂപയാണ് വാടക. പ്രതിമാസം 25 മണിക്കൂർ ഈ തുകയ്ക്ക് പറക്കാം. തുടർന്നുള്ള ഓരോ മണിക്കൂറിനും 90,000 രൂപ വീതം കൊടുക്കണമെന്നാണ് സർക്കാരും ഏവിയേഷൻ കന്പനിയും തമ്മിലുള്ള കരാർ. മൂന്നു വർഷത്തേക്കാണ് കരാർ. കടുത്ത സാന്പത്തിക പ്രതിസന്ധിക്കിടെ ഹെലികോപ്ടർ വാടകക്കെടുക്കുന്നതിനെതിരേ പ്രതിപക്ഷം കടുത്ത വിമർശനം ഉന്നയിച്ചിരുന്നു. ഇതേത്തുടർന്ന് നേരത്തെ തീരുമാനത്തിൽ നിന്നു സർക്കാർ പിന്നോട്ട് പോയെങ്കിലും പിന്നീട് ഹെലികോപ്ടർ വാടകയ്ക്കെടുക്കാനുള്ള നടപടികളുമായി മുന്നോട്ട് പോകുകയായിരുന്നു. മുഖ്യമന്ത്രിയുടെ യാത്രയ്ക്കാണ്…
Read Moreകേരളത്തിന്റെ രണ്ടാം വന്ദേഭാരത് 24 മുതൽ; കാസർകോട് നിന്ന് ആലപ്പുഴവഴി തിരുവനന്തപുരത്തേക്ക്
തിരുവനന്തപുരം : കേരളത്തിന് അനുവദിച്ച രണ്ടാം വന്ദേഭാരത് 24 മുതൽ സർവീസ് ആരംഭിക്കും. ആലപ്പുഴ വഴിയായിരിക്കും സർവീസ്. ആദ്യത്തെ വന്ദേഭാരത് കോട്ടയം വഴിയാണ് സർവീസ് നടത്തുന്നത്. പുതിയ വന്ദേഭാരത് കാസർഗോഡ് നിന്ന് രാവിലെ ഏഴുമണിക്ക് യാത്രയാരംഭിക്കും. വൈകിട്ട് 3.05-ന് തിരുവനന്തപുരത്തെത്തും. തിരുവനന്തപുരത്ത് നിന്ന് വൈകിട്ട് 4.05 നാണ് മടക്കയാത്ര. ഇത് രാത്രി 11.55-ന് കാസർഗോഡ് യാത്ര അവസാനിപ്പിക്കും. ആഴ്ചയിൽ ആറു ദിവസമായിരിക്കും സര്‍വീസ് നടത്തുക. അതേസമയം തിരുവനന്തപുരം സെന്‍ട്രല്‍ സ്റ്റേഷനില്‍ പ്ലാറ്റ്ഫോം ലഭ്യതക്കുറവുണ്ടെങ്കില് ആദ്യഘട്ടത്തില്‍ കൊച്ചുവേളി വരെയായിരിക്കും സര്‍വീസ്. കണ്ണൂര്‍, കോഴിക്കോട്, ഷൊര്‍ണൂര്‍, തൃശൂര്‍, എറണാകുളം സൗത്ത്, ആലപ്പുഴ, കൊല്ലം എന്നിവിടങ്ങളിലാണ് സ്റ്റോപ്പ് അനുവദിച്ചിരിക്കുന്നത്. കാസർഗോഡ് നിന്ന് രാവിലെ 7ന് യാത്ര തുടങ്ങും. കണ്ണൂർ (8.03), കോഴിക്കോട് (9.03), ഷൊർണൂർ (10.03), തൃശൂർ (10.38), എറണാകുളം (11.45), ആലപ്പുഴ (12.38), കൊല്ലം (1.55), തിരുവനന്തപുരം (3.05) ഇങ്ങനെയാണ്…
Read Moreഅരിക്കൊമ്പന് മദപ്പാടെന്ന് സംശയം; ജനവാസമേഖലയിൽ തമ്പടിച്ച് ആന; മാഞ്ചോലയിലെ സ്കൂളുകൾക്ക് അവധി
കാട്ടാക്കട:അരിക്കൊമ്പന് മദപ്പാടെന്ന് സംശയം. മദപ്പാടുണ്ടാകാമെന്ന സംശയം തമിഴ്നാട് വനംവകുപ്പിലെ ചില വാച്ചർമാർ ഉന്നയിച്ച സാഹചര്യത്തിൽ ഇത് സ്ഥിരീകരിക്കാൻ വെറ്ററിനറി വിദഗ്ധരുടെ സേവനം തേടി. ഡോക്ടർമാരുടെ സംഘം പരിശോധനയ്ക്കായി എത്തിയിട്ടുണ്ട്. അതേസമയം അരിക്കൊമ്പൻ വിഷയത്തിൽ ആശങ്ക വേണ്ടെന്ന് തമിഴ്നാട് വനംവകുപ്പ് അറിയിച്ചു. മൂന്നുദിവസമായി ജനവാസമേഖലയിലുള്ള അരിക്കൊമ്പനെ കാടുകയറ്റാനുള്ള ശ്രമം തമിഴ്നാട് വനംവകുപ്പ് തുടരുകയാണ്. തിരുനെൽവേലിയിലെ കളക്കാട് മുണ്ടൻതുറെ കടുവാ സങ്കേതത്തിലെ മാഞ്ചോല തോട്ടം മേഖലയിലാണ് അരിക്കൊമ്പൻ നിലവിലുള്ളത്. അൻപതോളം വനം ജീവനക്കാർ ആനയെ നിരീക്ഷിക്കുന്നുണ്ടെന്ന് തമിഴ്നാട് വനംവകുപ്പ് വ്യക്തമാക്കി. കോതയാർ ഭാഗത്തായിരുന്ന അരിക്കൊമ്പൻ കഴിഞ്ഞ ദിവസമാണ് മാഞ്ചോലയിൽ എത്തിയത്. ഇതോടെ സ്കൂളിന് അവധി നൽകുകയും മാഞ്ചോലയിലേക്ക് സഞ്ചാരികൾക്ക് താൽക്കാലിക വിലക്ക് ഏർപ്പെടുത്തുകയും ചെയ്തിട്ടുണ്ട്. കഴിഞ്ഞ ജൂണിലാണ് അരിക്കൊമ്പനെ കോതയാർ വനമേഖലയിൽ വിട്ടത്.രണ്ടായിരത്തിലേറെ തോട്ടം തൊഴിലാളികൾ താമസിക്കുന്ന പ്രദേശമാണ് മാഞ്ചോല എസ്റ്റേറ്റ്. നിലവിൽ മാഞ്ചോല ഊത്ത് പത്താം കാടിലാണ് അരിക്കൊമ്പൻ…
Read Moreഅരിക്കൊമ്പൻ ജനവാസ മേഖലയിൽ; തമിഴ്നാടിന്റെ പ്രത്യേക സ്വ്കാഡ് എത്തും; കേരളത്തിലേക്ക് വരാൻ സാധ്യത ഇല്ലെന്ന് തമിഴ്നാട് വനം വകുപ്പ്
കാട്ടാക്കട: അരിക്കൊമ്പൻ വീണ്ടും ജനവാസ മേഖലയിലെത്തി. രാവിലെ അതിർത്തിക്കു സമീപം മാഞ്ചോലയിലെ എസ്റ്റേറ്റിൽ അരിക്കൊമ്പൻ എത്തിയിരുന്നു. രണ്ടായിരത്തോളം തൊഴിലാളികൾ ഉള്ള പ്രദേശമാണിത്. ആനയെ തുറന്നു വിട്ട സ്ഥലത്തു നിന്ന് 25 കിലോമീറ്റർ സഞ്ചരിച്ചുവെന്നാണ് തമിഴ്നാട് വനംവകുപ്പ് അറിയിക്കുന്നത്. കഴിഞ്ഞ ഒരാഴ്ച കൊണ്ടാണ് ഇത്രയും ദൂരം സഞ്ചരിച്ചത്. ഇന്നലെ രാത്രി മാത്രം അരിക്കൊമ്പൻ 10 കിലോമീറ്റർ നടന്നു. എന്നാൽ അരിക്കൊമ്പൻ തിരിച്ച് കേരളത്തിലേക്ക് വരാൻ സാധ്യത ഇല്ലെന്നും തമിഴ്നാട് വനം വകുപ്പ് പറയുന്നു. കേരളത്തിലേക്കുള്ള വഴി ചെങ്കുത്തായ പ്രദേശമായത് കൊണ്ട് കേരളത്തിലേക്കെത്താൻ സാധ്യതയില്ലെന്നാണ് തമിഴ്നാട് വനം വകുപ്പ് പറയുന്നത്. എന്നാൽ ആന ഇപ്പോൾ മാഞ്ചോല എസ്റ്റേറ്റിലെ ജനങ്ങൾ താമസിക്കുന്ന നാലു മുക്ക് ഉത്തു എസ്റ്റേറ്റ് മേഖലയിലാണ്.അരിക്കൊമ്പൻ ജനവാസ മേഖലയിൽ കടന്ന് വാഴകൃഷി നശിപ്പിച്ചതായും സൂചനയുണ്ട്. തോട്ടം തൊഴിലാളികൾ ആശങ്കയിലായിട്ടുണ്ട്. മാഞ്ചോല തോട്ടം തൊഴിലാളികൾ ഉൾപ്പടെയുള്ളവർ താമസിക്കുന്ന ഇടമാണ്. തേയില…
Read Moreഎല്ലാനേതാക്കളും പി.പി.മുകുന്ദനെപ്പോലെയാണെങ്കിൽ തനിക്ക് ആര്‍എസ്എസിനെ ഇഷ്ടമെന്ന് സി. ദിവാകരൻ
തിരുവനന്തപുരം: എല്ലാനേതാക്കളും പി.പി.മുകുന്ദനെപ്പോലെയാണെങ്കിൽ തനിക്ക് ആര്‍എസ്എസിനെ ഇഷ്ടമാണെന്ന് മുതിര്‍ന്ന സിപിഐ നേതാവ് സി. ദിവാകരന്. കഴിഞ്ഞ ദിവസം തിരുവനന്തപുരത്ത് പി.പി. മുകുന്ദന് അനുസ്മരണത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. രാഷ്ട്രീയമായി ഒരിക്കലും ചേരാത്ത വിരുദ്ധചേരിയിലായിരുന്നതിനാല്‍ ഒരിക്കലും അടുത്തു പ്രവര്‍ത്തിച്ചിട്ടില്ലെങ്കിലും കാണുമ്പോഴെല്ലാം സൗഹൃദം പ്രകടിപ്പിക്കുമായിരുന്നു. ശരിക്കും കമ്മ്യൂണിസ്റ്റുകാരുടെ സംഘടനാ രീതി സ്വീകരിച്ച ആളായിരുന്നു. പക്ഷേ ഇന്ന് കമ്മ്യൂണിസ്റ്റുകാര്‍ ആ രീതി ഉപേക്ഷിച്ചുവെന്നും സി. ദിവാകരന് പറഞ്ഞു. തിരുവനന്തപുരം മണക്കാട് പണ്ട് ആര്‍എസ്എസിന്റെ ശാഖ തുടങ്ങുന്നതിനെ എതിര്‍ത്തപ്പോള്‍ തന്റെ വീട്ടിലെത്തി ശാഖ തുടങ്ങുന്നതിനെ എതിർക്കരു തെന്ന് സൗമ്യതയോടെ സംസാരിച്ച പി.പി മുകുന്ദനെ ഓര്‍ത്തുകൊണ്ടായിരുന്നു സി.ദിവാകരന്റെ പ്രസംഗം. മുഖ്യമന്ത്രി പിണറായി വിജയനും ഗവര്‍ണർ ആരിഫ് മുഹമ്മദ് ഖാനും പങ്കെടുത്ത അനുസ്മരണയോഗത്തില്‍ പ്രധാന നേതാക്കള്‍ പോയ ശേഷമായിരുന്നു സി. ദിവാകരന്റെ പ്രസംഗം.
Read Moreതിരുവനന്തപുരം മെഡിക്കൽ കോളജ് വളപ്പിലെ അറുപതടിയോളം താഴ്ചയുളള കുഴിയില്‍ വീണ് യുവാവ്; രക്ഷകരായി ഫയർഫോഴ്സ്
തിരുവനന്തപുരം: തിരുവനന്തപുരം മെഡിക്കല്‍ കോളജ് പുതിയ ഒപി യുടെ എതിര് ഭാഗത്തുളള ഏകദേശം 60 അടിയോളം താഴ്ചയുളള ചപ്പുചവറുകളും മാലിന്യവും തളളുന്ന കുഴിയില്‍ വീണ് യുവാവിന് പരിക്ക്. ഇന്നലെ ഉച്ചയ്ക്കാണ് സംഭവം നടന്നത്. ചുളളിമാനൂര്‍ സ്വദേശി ഷംനാദ് (39) ആണ് ഒ.പി ക്കു സമീപത്തുളള റോഡിലൂടെ നടന്നു പോകുമ്പോള്‍ കാല് വഴുതി കുഴിയില്‍ വീണത്. ആശുപത്രിയില്‍ വിവിധ ആവശ്യങ്ങള്‍ക്കായി വന്ന ആള്ക്കാര് വിവരം മെഡിക്കല്‍ കോളജ് പൊലീസില്‍ അറിയിക്കുകയായിരുന്നു. ചാക്ക ഫയര്‍ സ്റ്റേഷനില്‍ നിന്നും അസി.സ്റ്റേഷന് ഓഫീസര്‍ വി.സി ഷാജിയുടെ നേതൃത്വത്തില്‍ ഗ്രേഡ് അസി.സ്റ്റേഷന് ഓഫീസര്‍ സജീന്ദ്രന്, ഫയര്‍ ആന്‍ഡ് റെസ്ക്യൂ ഓഫീസര്‍മാരായ രതീഷ് മോഹന്‍, ലതീഷ്, ദീപു, ജോസ്, ശ്യാമളകുമാര്‍ എന്നിവരുള്‍പ്പെട്ട സംഘം എത്തി റോപ്പിലൂടെ താഴെയിറങ്ങി ഷംനാദിനെ പുറത്തെത്തിക്കുകയായിരുന്നു. കൈകാലുകള്‍ക്ക് സാരമായി പരിക്കേറ്റ ഷംനാദിനെ ഫയര്‍ ഫോഴ്സ് ആംബുലന്‍സില്‍ മെഡിക്കല്‍ കോളജ് ആശുപത്രിയിലെ അത്യാഹിത…
Read Moreപത്താം ക്ലാസുകാരനെ വണ്ടിയിടിച്ച് കൊലപ്പെടുത്തിയ സംഭവം; പോലീസിന് വീഴ്ച ഉണ്ടായോ? അന്വേഷിക്കാൻ ഉത്തരവ്
കാട്ടാക്കട: പൂവച്ചലിൽ പത്താം ക്ലാസുകാരനെ വണ്ടിയിടിച്ച് കൊന്ന സംഭവത്തിന്റെ അന്വേഷണത്തിൽ പോലീസിന് വീഴ്ചയുണ്ടായിട്ടുണ്ടോ എന്ന കാര്യത്തിൽ അന്വേഷണം നടത്താൻ ഉത്തരവ്. ഡിഐജി നിശാന്തിനിയാണ് അന്വേഷണത്തിന് ഉത്തരവിട്ടത്. സംഭവത്തിൽ കാട്ടാക്കട പോലീസിന് വീഴ്ചയുണ്ടായിട്ടുണ്ടോയെന്നാണ് അന്വേഷിക്കുന്നത്. അഡീഷണൽ എസ്പി സുൽഫിക്കറാണ് അന്വേഷണം നടത്തുക. കുട്ടിയെ കാർ ഇടിച്ച് കൊല്ലുന്ന സിസിടിവി ദൃശ്യങ്ങൾ കിട്ടിയിട്ടും പോലീസ് തുടർ നടപടികൾ വൈകിപ്പിച്ചുവെന്നാണ് പരാതി. പൂവച്ചൽ സ്വദേശിയായ അരുൺ കുമാറിന്റെ യും ഷീബയുടെയും മകനായ ആദിശേഖർ കഴിഞ്ഞ മാസം 30നാണ് കൊല്ലപ്പെട്ടത്. തുടക്കത്തിൽ അപകട മരണം എന്നുകരുതിയ സംഭവം സിസിടിവി ദൃശ്യം പുറത്തുവന്നതോടെയാണ് കരുതിക്കൂട്ടിയുള്ള കൊലപാതകം എന്ന തരത്തിലേക്ക് വന്നത്. കരുതിക്കൂട്ടി ആസൂത്രണം ചെയ്ത കൊലപാതകം തന്നെയെന്നാണ് പോലീസ് അനുമാനിക്കുന്നത്. പ്രതിയായ പ്രിയരഞ്ജൻ അരമണിക്കൂർ കാത്തുനിന്ന് ആദിശേഖർ റോഡിലേക്ക് സൈക്കിളുമായി കയറിയപ്പോഴാണ് കാർ സ്റ്റാർട്ട് ചെയ്ത് അതിവേഗത്തിൽ ഇടിച്ച് തെറിപ്പിച്ചത്. പുളിങ്കോട് ക്ഷേത്ര പരിസരത്ത്…
Read Moreനിപ: റൂട്ട് മാപ്പ് തയാറാക്കുമെന്ന് ആരോഗ്യമന്ത്രി; കണ്ടെയ്ൻമെന്റ് സോണിൽ ഓണ്‍ലൈൻ ക്ലാസ് സജ്ജമാക്കാൻ വിദ്യാഭ്യാസമന്ത്രി
തിരുവനന്തപുരം: കോഴിക്കോട്ട് നിപ പ്രതിരോധ പ്രവർത്തനങ്ങൾ ഉൗർജിതമാക്കിയെന്ന് ആരോഗ്യമന്ത്രി വീണാ ജോർജ് നിയമസഭയിൽ പറഞ്ഞു. നിപ രോഗിയുമായി സന്പർക്കം പുലർത്തിയവരുടെ റൂട്ട് മാപ്പ് തയാറാക്കാനുള്ള നടപടികൾ കൈക്കൊണ്ടി ട്ടുണ്ടെ ന്നും മന്ത്രി പറഞ്ഞു. രോഗ വ്യാപനം ചെറുക്കാനായി കണ്ടെ യ്ൻമെന്റ് സോണുകൾ പ്രഖ്യാപിച്ചിട്ടുണ്ട്. ജില്ലാ കളക്ടറുടെ മേൽനോട്ടത്തിൽ പ്രതിരോധ നടപടികൾ കൈക്കൊണ്ടട്ടുണ്ട്. പ്രതിരോധ പ്രവർത്തനങ്ങൾക്ക് കേന്ദ്രസഹായം അഭ്യർത്ഥിച്ചിട്ടുണ്ട്. പൂനെയിലെ വൈറോളജി ഇൻസ്റ്റിറ്റ്യൂട്ടിൽ നിന്നുള്ള വിദഗ്ധ സംഘം ഇന്ന് കോഴിക്കോട്ടെത്തുമെന്ന് അറിയിച്ചിട്ടുണ്ട്. വിദഗ്ധ സംഘം മൊബൈൽ ലാബ് ഉൾപ്പെടെ സജ്ജമാക്കി കുടുതൽ പരിശോധനകൾ നടത്തുമെന്നും വീണാ ജോർജ് നിയമസഭയെ അറിയിച്ചു. ഐസൊലേഷനായി കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിലെ പേവാർഡിൽ 75 മുറികൾ സജ്ജീകരിച്ചിട്ടുണ്ട്. ചെന്നെയിൽ നിന്ന് പകർച്ച വ്യാധി പ്രതിരോധ സംഘം എത്തും. ആന്റെ ബോഡി ലഭ്യമാക്കുന്നതിന് ഐസിഎമ്മാറുമായി ബന്ധപ്പെട്ടിട്ടുണ്ടെന്നും വിമാനമാർഗമാണ് മരുന്ന് എത്തിക്കുന്നതെന്നും മന്ത്രി സഭയിൽ പറഞ്ഞു.…
Read More