ഫേസ്ബുക്ക്, വാട്ട്‌സ്ആപ്പ് പോലുള്ള സമൂഹ മാധ്യമങ്ങളില്‍ ചിത്രങ്ങള്‍ പോസ്റ്റു ചെയ്യുന്നവര്‍ ജാഗ്രതൈ! നിങ്ങളുടെ ചിത്രങ്ങള്‍ നീലചിത്ര സൈറ്റുകളില്‍ വന്നേക്കാം; പുറത്തുവരുന്ന റിപ്പോര്‍ട്ടുകള്‍ ഞെട്ടിക്കുന്നത്

സ്വകാര്യതയിലേക്കുള്ള കടന്നുകയറ്റമാണ് സമൂഹമാധ്യമങ്ങളില്‍ പലപ്പോഴും സംഭവിച്ചുകൊണ്ടിരിക്കുന്നത്. സുരക്ഷയും സ്വകാര്യതയും ഒരു പരിധിവരെ സൈറ്റുകള്‍ നല്‍കുന്നുണ്ടെങ്കിലും പലപ്പോഴും സമൂഹമാധ്യമങ്ങളില്‍ ഉപയോഗിക്കുന്ന ചിത്രങ്ങള്‍, പ്രത്യേകിച്ച് പെണ്‍കുട്ടികളുടെ ചിത്രങ്ങള്‍ ദുരുപയോഗം ചെയ്യുന്നതായി നിരന്തരം വാര്‍ത്തകള്‍ വരാറുണ്ട്. സമൂഹ മാധ്യമങ്ങളില്‍ പോസ്റ്റു ചെയ്യുന്ന കുട്ടികളുടെ ചിത്രങ്ങള്‍ ബാലപീഡനവുമായി ബന്ധപ്പെട്ടുള്ള അശ്ലീല, ഡേറ്റിങ് വെബ്‌സൈറ്റുകളില്‍ ഷെയര്‍ ചെയ്യപ്പെടുന്നത് വ്യാപകമാകുന്നതായുള്ള റിപ്പോര്‍ട്ടുകളാണ് ഇപ്പോള്‍ പുറത്തുവന്നുകൊണ്ടിരിക്കുന്നത്. സൈബര്‍ സെക്യൂരിറ്റി സെല്ലാണ് റിപ്പോര്‍ട്ട് പുറത്തുവിട്ടിരിക്കുന്നത്. ഫേസ്ബുക്ക്, ഇന്‍സ്റ്റഗ്രാം തുടങ്ങിയ വെബ്സൈറ്റുകളില്‍ നിന്നെടുത്ത ദശലക്ഷക്കണക്കിന് ഫോട്ടാകളാണ് ഡേറ്റിങ്,പോണ്‍ വെബ് സെറ്റുകളില്‍ അപ്‌ലോഡ് ചെയ്യപ്പെട്ടിരിക്കുന്നത്. സോഷ്യല്‍മീഡിയയില്‍ തന്നെയുള്ള 70 ശതമാനത്തോളമുളള ഹാക്കര്‍മാരാണ് ഇതിന് പുറകില്‍ നെറ്റ് വര്‍ക്ക് ആയി പ്രവര്‍ത്തിക്കുന്നത്. ഫേസ്ബുക്കില്‍ പോസ്റ്റ് ചെയ്യുന്ന ഫോട്ടോകള്‍ മോഷ്ടിക്കുകയാണ് ഇവര്‍ ആദ്യം ചെയ്യുക. പിന്നീട് ഇവരുടെ അഡ്മിന്‌സ്ട്രേറ്റീവ് ഡിപ്പാര്‍ട്ട്മെന്റിന് അയച്ച് നല്‍കും. ഫേസ്ബുക്കില്‍ നിന്നും ലഭിക്കുന്ന ഫോട്ടോകള്‍ പോണ്‍ സൈറ്റുകളുടെ പ്രചാരണത്തിനാണ് ഇവര്‍…

Read More

ബിജെപിക്കെതിരായ മഹാസഖ്യത്തില്‍ വീണ്ടും കല്ലുകടി, ഉപതെരഞ്ഞെടുപ്പില്‍ അഖിലേഷിന്റെ പാര്‍ട്ടിയെ പിന്തുണയ്ക്കില്ലെന്ന് മായാവതി, മോദിക്കെതിരായ പ്രതിപക്ഷ ഐക്യം പാളുമോ?

പ്രധാനമന്ത്രി നരേന്ദ്ര മോദിക്കും ബിജെപിക്കുമെതിരേ പ്രതിപക്ഷ പാര്‍ട്ടികള്‍ ഒരുമിച്ചു ചേരുന്നതാണ് കഴിഞ്ഞ കുറച്ചു മാസങ്ങളായി കണ്ടുവരുന്നത്. ഉത്തര്‍പ്രദേശിലും ബിഹാറിലുമെല്ലാം ബിജെപിക്കെതിരേ പ്രതിപക്ഷ പാര്‍ട്ടികള്‍ ഒന്നിച്ചു നില്ക്കുകയും ചെയ്തു. ഉപതെരഞ്ഞെടുപ്പില്‍ മിന്നും വിജയം നേടിയപ്പോള്‍ പ്രതിപക്ഷ ഐക്യത്തിന് മാറ്റു കൂടുകയാണെന്ന അഭിപ്രായവും ഉയര്‍ന്നു. എന്നാല്‍ ഇപ്പോള്‍ വരുന്ന വാര്‍ത്തകള്‍ അത്ര സുഖകരമല്ല. യുപിയില്‍ നടക്കാനിരിക്കുന്ന രണ്ട് ഉപതിരഞ്ഞെടുപ്പുകളില്‍ എസ്പിയെ പിന്തുണയ്ക്കില്ലെന്ന് ബിഎസ്പി നേതാവ് മായാവതി പ്രഖ്യാപിച്ചു. കൈരാന, നൂര്‍പൂര്‍ എന്നിവിടങ്ങളിലാണ് ഉടന്‍ ഉപതിരഞ്ഞെടുപ്പുകള്‍ നടക്കുക. ഗോരഖ്പൂറിലും ഫുല്‍പൂറിലും സംഭവിച്ചതുപോലെ എസ്.പിയെ പിന്തുണയ്ക്കില്ലെന്നും, 2019വരെ സ്വയം സംരക്ഷിക്കേണ്ട ബാധ്യത അവര്‍ക്കാണെന്നും പത്രക്കുറിപ്പില്‍ പറയുന്നു. സംസ്ഥാനത്തെ വിവിധ ജില്ലാ കോര്‍ഡിനേറ്റര്‍മാരുടെ യോഗത്തിന് ശേഷമാണ് മായാവതി പത്രക്കുറിപ്പ് പുറത്തിറക്കിയത്. 2019ലെ പൊതു തിരഞ്ഞെടുപ്പില്‍ ബി.ജെ.പി അധികാരത്തില്‍ വരുന്നത് തടയുന്നതിനായി എല്ലാ പ്രതിപക്ഷ കക്ഷികളും ഒന്നിച്ചു നില്‍ക്കണമെന്നും പത്രക്കുറിപ്പില്‍ പരാമര്‍ശിക്കുന്നു. പുതിയ സംഭവവികാസങ്ങള്‍ കോണ്‍ഗ്രസ്…

Read More

ജെസ്‌ന എവിടെപോയി? പത്തനംത്തിട്ടയില്‍ ഇരുപതുകാരിയുടെ തിരോധാനത്തില്‍ ഇരുട്ടില്‍ തപ്പി പോലീസ്, രാവില ഓട്ടോയില്‍ കയറിപ്പോയ പെണ്‍കുട്ടിയെ പിന്നെയാരും കണ്ടിട്ടില്ല, വീട്ടുകാര്‍ പറയുന്നതിങ്ങനെ

പത്തനംത്തിട്ടയില്‍ ബിരുദവിദ്യാര്‍ഥിനിയെ കാണാതായി ദിവസങ്ങള്‍ പിന്നിട്ടിട്ടും പോലീസ് അന്വേഷണത്തില്‍ തുമ്പില്ല. കുട്ടിയെ ആരെങ്കിലും തട്ടിക്കൊണ്ടുപോയതായി സംശയിക്കുന്നുവെന്ന് പിതാവും സഹോദരനും ആരോപിച്ചു. റാന്നി വെച്ചൂച്ചിറ മുക്കൂട്ടുതറസന്തോഷ് കവലയില്‍ കുന്നത്ത് വീട്ടില്‍ ജെയിംസ് ജോസഫാണ് മകള്‍ ജെസ്‌ന മരിയം ജയിംസിനെ (20) കാണാനില്ലെന്നു ചൂണ്ടിക്കാട്ടി ഇക്കഴിഞ്ഞ 22നു രാവിലെയാണ് പെണ്‍കുട്ടിയെ കാണാതായത്. അന്നുതന്നെ എരുമേലി പോലീസ് സ്റ്റേഷനിലും പിറ്റേന്ന് വെച്ചൂച്ചിറ സ്റ്റേഷനിലും പരാതി നല്‍കിയിരുന്നു. വെച്ചൂച്ചിറ, എരുമേലി പോലീസ് സ്റ്റേഷനുകളില്‍ പരാതി നല്‍കിയത്. എന്നാല്‍ അന്വേഷണത്തില്‍ പുരോഗതിയുണ്ടായില്ല. കാഞ്ഞിരപ്പളളി സെന്റ് ഡൊമിനിക് കോളജിലെ രണ്ടാം വര്‍ഷ ബികോം വിദ്യാര്‍ത്ഥിനിയാണ് ജെസ്‌ന. മാതാവ് സാന്‍സി എട്ടുമാസം മുമ്പ് ന്യൂമോണിയ പിടിപെട്ട് മരണപ്പെട്ടിരുന്നു. പരീക്ഷയ്ക്കു മുന്നോടിയായി പഠനാവധിയിലായിരുന്ന ജസ്‌ന പകല്‍ വീട്ടില്‍ തനിയെ ആയിരുന്നു. ജയിംസിന്റെ സഹോദരിയുടെ മുണ്ടക്കയത്തെ വീട്ടില്‍ പോകുന്നുവെന്നാണ് അയല്‍വാസികളെ അറിയിച്ചത്. രാവിലെ 9.30ന് മുക്കൂട്ടു തറയിലേക്കെന്നു പറഞ്ഞു പോയത്…

Read More

ട്രംപിനെ ആദ്യമായി കാണുന്നത് ഒരു ഗോള്‍ഫ് മത്സരത്തിനിടെ അന്ന് അദേഹത്തിനൊപ്പം അത്താഴം കഴിച്ചു, അന്ന് രാത്രി സംഭവിച്ചതെല്ലാം സത്യമാണെന്ന് ട്രംപിനറിയാം, നടി സ്റ്റെഫാനി ക്ലിഫോര്‍ഡിന്റെ തുറന്നുപറച്ചില്‍ ഇങ്ങനെ

അമേരിക്കന്‍ പ്രസിഡന്റ് ഡൊണള്‍ഡ് ട്രംപുമായുള്ള ബന്ധം പുറത്ത് പറയാതിരിക്കാന്‍ ഭീഷണിയുണ്ടായിരുന്നെന്ന് നീലച്ചിത്ര നടി സ്റ്റെഫാനി ക്ലിഫോര്‍ഡ്. സിബിഎസ് ചാനലില്‍ സംപ്രേഷണം ചെയ്ത അഭിമുഖത്തിലാണ് ക്ലിഫോര്‍ഡ് വെളിപ്പെടുത്തല്‍ നടത്തിയത്. അജ്ഞാതനായ ഒരാളാണ് തന്നെ ഭീഷണിപ്പെടുത്തിയത്. ട്രംപിനെ വെറുതെ വിടണം. പഴയ കഥകളെല്ലാം മറന്നേക്കാനും പറഞ്ഞ അജ്ഞാതന്‍ അവസാനം തന്റെ ഒപ്പമുണ്ടായിരുന്ന മകളെ നോക്കി അമ്മയ്ക്ക് എന്തെങ്കിലും പറ്റിയാല്‍ നാണക്കേടാകുമെന്നും പറഞ്ഞ ശേഷം പോയെന്നും ക്ലിഫോര്‍ഡ് പറഞ്ഞു. ഞാന്‍ പറയുന്നതെല്ലാം സത്യമാണെന്ന് ട്രംപിന് അറിയാം. താനൊരു ഇരയല്ലെന്നും അവര്‍ അഭിമുഖത്തില്‍ പറഞ്ഞു. 2006ല്‍ ഒരു ഗോള്‍ഫ് മല്‍സരത്തിനിടെയാണ് ട്രംപിനെ കണ്ടുമുട്ടിയത്. അദ്ദേഹവുമായി അന്ന് അത്താഴം കഴിച്ചു. പിന്നീടാണ് ലൈംഗിക ബന്ധത്തില്‍ ഏര്‍പ്പെട്ടത്. മുന്‍ കരുതലുകളൊന്നുമില്ലാതെയാണ് ട്രംപും താനുമായി ലൈംഗിക ബന്ധത്തില്‍ ഏര്‍പ്പെട്ടത്. വീണ്ടും കാണാമെന്നു പറഞ്ഞ് ട്രംപുമായി അന്ന് പിരിഞ്ഞു. പിന്നീട് പലതവണ ട്രംപ് വിളിച്ചെങ്കിലും 2007ലാണ് വീണ്ടും നേരിട്ട്…

Read More

എന്നെ ചിലര്‍ ഒതുക്കാന്‍ ശ്രമിക്കുന്നു, ഒരു സിനിമയില്‍ അഭിനയിച്ച് പകുതിയായപ്പോള്‍ അറിഞ്ഞത് അത്ര സുഖകരമല്ലാത്ത കാര്യം, അതോടെ ആ സിനിമ നിര്‍ത്തി, സുരേഷ് ഗോപിയുടെ മകന്‍ ഗോകുല്‍ സുരേഷ് വെളിപ്പെടുത്തുന്നു

മുത്തുഗൗ എന്ന ചിത്രത്തിലൂടെ സിനിമയിലെത്തിയ താരമാണ് ഗോകുല്‍. സാക്ഷാല്‍ സുരേഷ് ഗോപിയുടെ മകന്‍. എന്നാല്‍ അച്ഛന്റെ മകനെന്ന ഇമേജൊന്നും സിനിമയിലേക്കുള്ള യാത്രയില്‍ ഗോകുല്‍ ഉപയോഗപ്പെടുത്തിയില്ല. ഗോകുല്‍ അഭിനയിച്ച ഇരയെന്ന ചിത്രം തിയറ്ററില്‍ ഇപ്പോള്‍ നിറഞ്ഞ കൈയ്യടികളുമായി ഓടിക്കൊണ്ടിരിക്കുയാണ്. അതിനിടെ ഒരു മാധ്യമത്തിന് നല്കിയ അഭിമുഖത്തില്‍ ചിലര്‍ തന്നെ ഒതുക്കാന്‍ ശ്രമിക്കുന്നതായി താരം ആരോപിക്കുന്നു. ഗോകുല്‍ പറയുന്നതിങ്ങനെ- ചില സിനിമകളുടെ ചിത്രീകരണം നീണ്ടുപോയപ്പോള്‍ എന്നെ ഒതുക്കാനുള്ള ശ്രമം വരെ നടന്നിരുന്നു. അത്തരത്തില്‍ വാര്‍ത്തകളും വന്നു. പിന്നെ പ്രൊഡ്യൂസര്‍മാര്‍ക്കൊക്കെ എന്നെത്തേടി വരാന്‍ മടിയായി. പക്ഷേ, എനിക്കതിലൊന്നും കുഴപ്പമില്ല. ആരൊക്കെ മോശമാക്കാന്‍ ശ്രമിച്ചാലും കഴിവുള്ളയാള്‍ക്ക് ഉയര്‍ന്നുവരാന്‍ ബുദ്ധിമുട്ടുണ്ടാകില്ലെന്നു ഞാന്‍ വിശ്വസിക്കുന്നു. ഒരു സിനിമയില്‍ ഞാന്‍ പകുതിവരെ അഭിനയിച്ചിരുന്നു. എന്നാല്‍ വിചാരിച്ചതുപോലെ വരുന്നില്ലെന്നു കണ്ടപ്പോള്‍ ഒരിക്കല്‍ ഒരു സിനിമ പാതിവഴിയില്‍ നിര്‍ത്തിപ്പോന്നിട്ടുമുണ്ട്. സിനിമയുടെ ചിത്രീകരണം ഏകദേശം തീരാറായപ്പോഴാണ് ഇതു വേറൊരു തരത്തിലുള്ള ചിത്രമാണെന്നു…

Read More

മുഖ്യമന്ത്രി പിണറായി വിജയനെ ട്രോളിയാല്‍ ട്രോള്‍ പേജുകള്‍ പൂട്ടിക്കുമെന്ന് പോലീസ് മുന്നറിയിപ്പ്, എങ്കില്‍ അതു തന്നെ കാണട്ടെയെന്ന് ട്രോളന്മാരും, ട്രോള്‍ നിരോധിച്ച മുഖ്യമന്ത്രിയെ ട്രോളി സോഷ്യല്‍മീഡിയ

മുഖ്യമന്ത്രിയെ സോഷ്യല്‍മീഡിയ വഴി ട്രോളിയാല്‍ കര്‍ശന നടപടി എടുക്കുമെന്ന് പോലീസ് ട്രോള്‍ പേജുകള്‍ക്ക് മുന്നറിയിപ്പ് നല്കി. ട്രോള്‍ ഗ്രൂപ്പുകളിലൂടെയും പേജുകളിലൂടെയും രാഷ്ട്രീയ നേതാക്കളെ വിമര്‍ശിക്കുന്നത് ആദ്യ സംഭവമല്ല. എന്നാല്‍ ആദ്യമായാണ് സര്‍ക്കാര്‍ ട്രോളന്‍മാരെ അടിച്ചൊതുക്കാന്‍ ശ്രമിക്കുന്നതെന്നാണ് സോഷ്യല്‍മീഡിയയിലെ വിമര്‍ശനം. കഴിഞ്ഞദിവസം പിണറായി വിജയനെ വിമര്‍ശിക്കുന്ന ട്രോള്‍ ഷെയര്‍ ചെയ്ത യുവാവിനെ അറസ്റ്റ് ചെയ്തിരുന്നു. മാവിലായി സ്വദേശി പൊയ്യയില്‍ വീട്ടില്‍ വൈഷ്ണവ് (20) ആണ് അറസ്റ്റിലായത്. കൊയക്കട്ടാസ് എന്ന വാട്‌സ്ആപ് ഗ്രൂപ്പില്‍ മുഖ്യമന്ത്രി പിണറായി വിജയനെ അവഹേളിച്ച് പ്രചാരണം നടത്തിയെന്നും കാണിച്ച് മാവിലായി സിപിഎം ബ്രാഞ്ച് സെക്രട്ടറി എടക്കാട് പോലീസില്‍ നല്‍കിയ പരാതിയെത്തുടര്‍ന്നാണ് നടപടി. അതേസമയം, ട്രോള്‍ നിരോധനം പ്രഖ്യാപിച്ച എല്‍ഡിഎഫ് സര്‍ക്കാരിനെ ഇപ്പോള്‍ തലങ്ങും വിലങ്ങും ട്രോളുകയാണ് സോഷ്യല്‍മീഡിയ. കെ. സുരേന്ദ്രന്‍ അടക്കമുള്ള നേതാക്കളും പിണറായി വിജയനെതിരേ രംഗത്തുവന്നു. പലരും ട്രോളുകള്‍ ഷെയര്‍ ചെയ്താണ് ട്രോളിംഗ് നിരോധനത്തെ…

Read More

കീഴാറ്റൂരിലെ വയല്‍ക്കിളികളുടെ സമരം ബിജെപി ഏറ്റെടുക്കുന്നു, രണ്ടും കല്പിച്ച വയല്‍ക്കിളികളുടെ സമരത്തിന് ലഭിച്ച പിന്തുണയില്‍ സിപിഎമ്മിന് ഞെട്ടല്‍, കീഴാറ്റൂരില്‍ ഇനി സംഭവിക്കുക ഇതൊക്കെ

കീഴാറ്റൂരിലെ വയല്‍ക്കിളികളുടെസമരം ബിജെപി ഏറ്റെടുക്കുന്നു. സമരം ഏറ്റെടുക്കുന്നതിന്റെ ഭാഗമായി ഏപ്രില്‍ മൂന്നിനു കീഴാറ്റൂരില്‍ നിന്നും കണ്ണൂരിലേക്കു ബിജെപിയുടെ നേതൃത്വത്തില്‍ നടത്തുന്ന കര്‍ഷക മാര്‍ച്ച് നടത്തും. മാര്‍ച്ചില്‍ പങ്കെടുക്കാന്‍ നന്ദിഗ്രാമില്‍ നിന്നുള്ള കര്‍ഷക പോരാളികളെ ബിജെപിയുടെ നേതൃത്വത്തില്‍ കീഴാറ്റൂരിലെത്തിക്കും. ബിജെപി സംസ്ഥാന സെക്രട്ടറി പി.ഗോപാലകൃഷ്ണനാണ് ഇന്നലെ കേരളം കീഴാറ്റൂരിലേക്ക് പരിപാടിയില്‍ പ്രസംഗിക്കവെ പ്രഖ്യാപനം നടത്തിയത്. മൂന്നിനു രാവിലെ കീഴാറ്റൂരില്‍ നിന്ന് ബിജെപി സംസ്ഥാന അധ്യക്ഷന്‍ കുമ്മനം രാജശേഖരന്‍ ഉദ്ഘാടനം ചെയുന്ന മാര്‍ച്ച് ദേശീയ നിര്‍വ്വാഹക സമിതി അംഗം പി.കെ.കൃഷ്ണദാസ് നയിക്കും. അതേസമയം സമരത്തിന് അനുഭാവം മാത്രം പ്രകടിപ്പിച്ചാണ് കോണ്‍ഗ്രസും സിപിഐയും രംഗത്ത് എത്തിയിരിക്കുന്നത്. കീഴാറ്റൂര്‍ വിഷയത്തില്‍ കോണ്‍ഗ്രസിന്റെ തീരുമാനം രണ്ട് ദിവസത്തിനുള്ളില്‍ എടുക്കുമെന്ന് ഡിസിസി പ്രസിഡന്റ് സതീശന്‍ പാച്ചേനി രാഷ്ട്രദീപികയോട് പറഞ്ഞു. കീഴാറ്റൂര്‍ വിഷയത്തിലെ യുഡിഎഫ് നിലപാട് സംസ്ഥാന നേതാക്കളുമായി കൂടിയാലോചിച്ച ശേഷം പ്രഖ്യാപിക്കും. കീഴാറ്റൂര്‍ സമരത്തോട് യുഡിഎഫ്…

Read More

മരിയാര്‍ പൂതം പിടിയിലായതു മറ്റൊരു മോഷണത്തിനു കോപ്പുകൂട്ടവേ, മോഷണത്തിനും പുതുരീതികള്‍, എല്ലാ ദിവസവും മോഷണം നടത്തില്ല, കൊച്ചിയെ വിറപ്പിച്ച മാരിയര്‍ പൂതത്തിന്റെ രീതികള്‍ അറിയാം

നിരവധി മോഷണ കേസുകളില്‍ പ്രതിയായ മരിയാര്‍ പൂതമെന്നു വിളിപ്പേരുള്ള തമിഴ്‌നാട് കുളച്ചല്‍ സ്വദേശി ജോണ്‍സന്‍ (53) പിടിയിലായതു മറ്റൊരു മോഷണത്തിനു കോപ്പുകൂട്ടവേ. ശനിയാഴ്ച രാത്രി എറണാകുളം നോര്‍ത്തിലെ സ്വകാര്യ ആശുപത്രിക്കു സമീപമുള്ള കടയില്‍നിന്നു ഭക്ഷണം വാങ്ങാനെത്തവേയാണു ഇയാളെ പിടികൂടിയത്. ശനിയാഴ്ച മരിയാര്‍ പൂതം കൊച്ചിയിലെത്തുമെന്നു പോലീസിനു ലഭിച്ച സൂചനകളുടെ അടിസ്ഥാനത്തില്‍ നടത്തിയ പരിശോധനയിലാണ് പ്രതിപിടിയിലായത്. ശനിയാഴ്ച വൈകിട്ട് മുതല്‍ വിവിധ പ്രദേശങ്ങളില്‍ പരിശോധന നടത്താന്‍ പ്രത്യേക സംഘത്തെ നിയോഗിക്കാന്‍ ഉന്നത പോലീസ് ഉദ്യോഗസ്ഥര്‍ നോര്‍ത്ത് പോലീസിനോട് നിര്‍ദേശിച്ചിരുന്നു. ഇതേത്തുടര്‍ന്നു വൈകിട്ട് മുതല്‍ നോര്‍ത്ത് റെയില്‍വേ സ്റ്റേഷനു സമീപവും പരിസര പ്രദേശങ്ങളിലും പോലീസിന്റെ നേതൃത്വത്തില്‍ നിരീക്ഷണം ശക്തമാക്കി. പ്രതി ഏറ്റവും കൂടുതല്‍ മോഷണം നടത്തിയിട്ടുള്ള പ്രദേശങ്ങള്‍ കേന്ദ്രീകരിച്ചായിരുന്നു പോലീസിന്റെ പട്രോളിംഗ്. വിവിധ സ്ഥലങ്ങളിലൂടെ കറങ്ങുന്നതിനിടെ നോര്‍ത്തിലെ സ്വകാര്യ ആശുപത്രിയ്ക്കു സമീപം എത്തിയപ്പോഴാണ് ‘ഏറെ പരിചയമുള്ള’ വ്യക്തി കണ്ണില്‍ ഉടക്കുന്നത്.…

Read More

പിതാവ് നിലത്തെറിഞ്ഞ ഒന്നരവയസുകാരന് രക്ഷയായത് കെഎസ്ഇബി ഡ്രൈവറുടെ സമയോചിത ഇടപെടല്‍, വിനോദിന്റെ ഇരട്ടക്കുട്ടികള്‍ മരിച്ചതിലും ദുരൂഹത, പത്തനംത്തിട്ട സംഭവത്തില്‍ ദുരൂഹതകളേറെ

പത്തനംത്തിട്ട മൂഴിയാര്‍ വനത്തിലെ ആദിവാസി യുവാവ് ഒന്നര വയസുള്ള മകനെ നിലത്തെറിഞ്ഞു ഗുരുതരമായി പരിക്കേല്പിച്ചു. സംഭവവുമായി ബന്ധപ്പെട്ടു മൂഴിയാര്‍ നാല്പതേക്കര്‍ വനവാസി കോളനിയിലെ താമസക്കാരനായ വിനോദ് മൂഴിയാര്‍ പോലീസ് നിരീക്ഷണത്തില്‍. ശനിയാഴ്ച രാത്രി ഏഴോടെ മൂഴിയാറിലെത്തിയ കെഎസ്ഇബിയുടെ വാഹനത്തിന്റെ ഡ്രൈവറാണ് ഗുരുതരമായി പരിക്കേറ്റ കുഞ്ഞിനെ പത്തനംതിട്ട ജനറല്‍ ആശുപത്രിയിലെത്തിച്ചത്. ഭാര്യ സുധയുമായുള്ള വഴക്കിനിടെ വിനോദ് ഒന്നര വയസുള്ള മകനെ ബലമായി പിടിച്ചു വാങ്ങി റോഡിലെറിയുകയായിരുന്നുവെന്ന് പോലീസ് പറയുന്നു. സംഭവം കണ്ട് സ്ഥലത്തെത്തിയ കെഎസ്ഇബിയുടെ വാഹനത്തിലെ ഡ്രൈവര്‍ കുട്ടിയെ എടുത്തു പത്തനംതിട്ട ജനറല്‍ ആശുപത്രിയില്‍ എത്തിക്കുകയായിരുന്നു. ഇവിടെ പ്രാഥമിക ചികിത്സ നല്‍കി. തലയോട്ടിക്കു പൊട്ടല്‍ ഉണ്ടെന്ന സംശയത്തെത്തുടര്‍ന്ന് പുലര്‍ച്ചെ 2.30ഓടെ കുട്ടിയെ കോട്ടയം മെഡിക്കല്‍ കോളജിലേക്കു മാറ്റിയതായി ട്രൈബല്‍ പ്രമോട്ടറായ അനിത പറഞ്ഞു. ഇതിനിടെ വിനോദിനെ മൂഴിയാര്‍ പോലീസ് പിടികൂടി. ഇയാള്‍ വിഷം കഴിച്ചിട്ടുണ്ടെന്ന സംശയത്തെതുടര്‍ന്ന് പത്തനംതിട്ട ജനറല്‍…

Read More

നൈറ്റി ധരിച്ച് കാമുകിയെ കാണാന്‍ കാമുകന്‍, ഭര്‍ത്താവും നാട്ടുകാരും കൈയോടെ പിടികൂടി, സംഭവം ഇങ്ങനെ

പെണ്‍വേഷം കെട്ടി ആളുകളെ കബളിപ്പിക്കാന്‍ ശ്രമിച്ചവരെ പിടികൂടി പഞ്ഞിക്കിടുന്ന സീനുകള്‍ നമ്മള്‍ സിനിമയില്‍ കാണാറുണ്ട്. എന്നാല്‍ യഥാര്‍ഥ ജീവിതത്തില്‍ ഇത്തരത്തിലൊരു സംഭവം ഉണ്ടായി. അങ്ങ് പൂനെയില്‍ ആണ് സംഭവം നടക്കുന്നത്. താര്‍ സ്വദേശിയായ രാജേഷ് മേത്തയാണ് പിടിയിലായത്. യുവതിയുടെ ഭര്‍ത്താവിന്റെ സുഹൃത്താണ് പിടിയിലായ രാജേഷ്. ഈ കുടുംബവുമായി അടുത്ത ബന്ധം പുലര്‍ത്തിയിരുന്ന രാജേഷ് സ്ഥിരമായി ഭക്ഷണം കഴിക്കാന്‍ ഇവിടെ എത്തുമായിരുന്നു. അങ്ങനെയാണ് യുവതിയുമായി രാജേഷ് അടുപ്പത്തിലായത്. വീട്ടമ്മ താമസിക്കുന്ന ഫ്‌ലാറ്റിലെ മറ്റു താമസക്കാര്‍ക്കും സെക്യൂരിറ്റി ജീവനക്കാര്‍ക്കും സംശയം തോന്നാതിരിക്കാനാണ് പെണ്‍വേഷം കെട്ടാന്‍ രാജേഷ് തീരുമാനിച്ചത്. നൈറ്റി അണിഞ്ഞാണ് മേത്ത എത്തിയിരുന്നത്. ആദ്യ പരീക്ഷണം വിജയമായതോടെ ഇയാള്‍ സന്ദര്‍ശനം സ്ഥിരമാക്കി. വര്‍ഷങ്ങളുടെ വിവാഹേതരബന്ധം കഴിഞ്ഞദിവസം ഭര്‍ത്താവ് പിടികൂടുകയായിരുന്നു. കഴിഞ്ഞ ദിവസം രാവിലെ പതിനൊന്നുമണിക്കാണ് രാജേഷ് ഫ്ലാറ്റിലെത്തിയത്. ഈ സമയം ഉറക്കത്തിലായിരുന്നു യുവതിയുടെ ഭര്‍ത്താവ്. തുടര്‍ന്ന് ഇയാളെ മയക്കികിടത്താന്‍ രാജേഷും…

Read More