ട്രംപിനെ ആദ്യമായി കാണുന്നത് ഒരു ഗോള്‍ഫ് മത്സരത്തിനിടെ അന്ന് അദേഹത്തിനൊപ്പം അത്താഴം കഴിച്ചു, അന്ന് രാത്രി സംഭവിച്ചതെല്ലാം സത്യമാണെന്ന് ട്രംപിനറിയാം, നടി സ്റ്റെഫാനി ക്ലിഫോര്‍ഡിന്റെ തുറന്നുപറച്ചില്‍ ഇങ്ങനെ

അമേരിക്കന്‍ പ്രസിഡന്റ് ഡൊണള്‍ഡ് ട്രംപുമായുള്ള ബന്ധം പുറത്ത് പറയാതിരിക്കാന്‍ ഭീഷണിയുണ്ടായിരുന്നെന്ന് നീലച്ചിത്ര നടി സ്റ്റെഫാനി ക്ലിഫോര്‍ഡ്. സിബിഎസ് ചാനലില്‍ സംപ്രേഷണം ചെയ്ത അഭിമുഖത്തിലാണ് ക്ലിഫോര്‍ഡ് വെളിപ്പെടുത്തല്‍ നടത്തിയത്. അജ്ഞാതനായ ഒരാളാണ് തന്നെ ഭീഷണിപ്പെടുത്തിയത്. ട്രംപിനെ വെറുതെ വിടണം. പഴയ കഥകളെല്ലാം മറന്നേക്കാനും പറഞ്ഞ അജ്ഞാതന്‍ അവസാനം തന്റെ ഒപ്പമുണ്ടായിരുന്ന മകളെ നോക്കി അമ്മയ്ക്ക് എന്തെങ്കിലും പറ്റിയാല്‍ നാണക്കേടാകുമെന്നും പറഞ്ഞ ശേഷം പോയെന്നും ക്ലിഫോര്‍ഡ് പറഞ്ഞു. ഞാന്‍ പറയുന്നതെല്ലാം സത്യമാണെന്ന് ട്രംപിന് അറിയാം. താനൊരു ഇരയല്ലെന്നും അവര്‍ അഭിമുഖത്തില്‍ പറഞ്ഞു.

2006ല്‍ ഒരു ഗോള്‍ഫ് മല്‍സരത്തിനിടെയാണ് ട്രംപിനെ കണ്ടുമുട്ടിയത്. അദ്ദേഹവുമായി അന്ന് അത്താഴം കഴിച്ചു. പിന്നീടാണ് ലൈംഗിക ബന്ധത്തില്‍ ഏര്‍പ്പെട്ടത്. മുന്‍ കരുതലുകളൊന്നുമില്ലാതെയാണ് ട്രംപും താനുമായി ലൈംഗിക ബന്ധത്തില്‍ ഏര്‍പ്പെട്ടത്. വീണ്ടും കാണാമെന്നു പറഞ്ഞ് ട്രംപുമായി അന്ന് പിരിഞ്ഞു. പിന്നീട് പലതവണ ട്രംപ് വിളിച്ചെങ്കിലും 2007ലാണ് വീണ്ടും നേരിട്ട് കാണുന്നത്. ലോസ് ആഞ്ചലസിലെ ബിവര്‍ലി ഹില്‍സ് ഹോട്ടലില്‍ വച്ചായിരുന്നു കണ്ടുമുട്ടിയത്. ഏപ്രിലില്‍ ട്രംപുമായുള്ള ബന്ധം അവസാനിപ്പിച്ചുവെന്നും സ്റ്റെഫാനി ക്ലിഫോര്‍ഡ് പറഞ്ഞു. ഇപ്പോള്‍ ഇക്കാര്യങ്ങള്‍ തുറന്ന് പറയുന്നത് സത്യം എല്ലാവരും അറിയുന്നതിനു വേണ്ടിയാണെന്നും ക്ലിഫോര്‍ഡ് പറഞ്ഞു.

2016ല്‍ തെരഞ്ഞെടുപ്പ് അടുത്തപ്പോള്‍ ട്രംപുമായുള്ള ബന്ധത്തെക്കുറിച്ച് ‘എബിസി ന്യൂസി’നോടു സംസാരിക്കാന്‍ സ്റ്റോമി തയാറായി. എന്നാല്‍ ട്രംപ് പ്രസിഡന്റ് പദത്തിലേക്ക് മത്സരിക്കാന്‍ തീരുമാനിച്ചപ്പോള്‍ ബന്ധം മറച്ചു പിടിക്കുന്നതിനായി പണം നല്‍കാമെന്ന വ്യവസ്ഥയില്‍ നടിയുമായി രഹസ്യ കരാര്‍ ഒപ്പുവച്ചിരുന്നു. ട്രംപിന്റെ ബന്ധം തെരഞ്ഞെടുപ്പു വിവാദമായി എതിര്‍ക്യാമ്പ് ഉയര്‍ത്തിക്കൊണ്ടുവന്നപ്പോള്‍ കരാര്‍ പ്രകാരം നടി വാര്‍ത്ത നിഷേധിക്കുകയും അഭിമുഖത്തില്‍ പറഞ്ഞതെല്ലാം കള്ളമായിരുന്നു എന്നു പ്രഖ്യാപിക്കുകയും ചെയ്തിരുന്നു.

2016ലെ പ്രസിഡന്റ് തെരഞ്ഞെടുപ്പിനു മുമ്പ് തയാറാക്കിയ കരാറില്‍ ട്രംപിന്റെ അറ്റോര്‍ണി മൈക്കല്‍ കോഹനും ക്ലിഫോര്‍ഡുമാണ് ഒപ്പിട്ടിട്ടുള്ളത്. കരാര്‍ പ്രകാരം സ്റ്റോമിക്ക് 1,30, 000 ഡോളര്‍ സ്വന്തം കൈയില്‍നിന്നു കൊടുത്തെന്ന് കോഹന്‍ പറഞ്ഞു. എന്നാല്‍ കരാറില്‍ ട്രംപ് ഒപ്പിട്ടിട്ടില്ലാത്തതിനാല്‍ അത് അസാധുവാണെന്നാണു ക്ലിഫോര്‍ഡിന്റെ വാദം. ട്രംപിന്റെ അറ്റോര്‍ണിയാണ് ഇതിനെതിരേ സ്റ്റേ നേടി. എന്നാല്‍ പണം തിരികെ നല്‍കാമെന്ന് സ്റ്റോമി അറിയിച്ചിരുന്നു. ഇക്കാര്യമറിയിച്ച് സ്റ്റോമിയുടെ വക്കീല്‍ ട്രംപിന്റെ അറ്റോര്‍ണി മൈക്കല്‍ കോഹന് കത്ത് നല്‍കിയിരുന്നു.

Related posts