സാമൂഹമാധ്യമങ്ങളിലും സ്റ്റേഡിയത്തിലും തന്നെ ആരാധിക്കുന്ന കേരള ബ്ലാസ്റ്റേഴ്‌സ് ആരാധകര്‍ക്കെതിരേ ആഞ്ഞടിച്ച് സി.കെ. വിനീത് രംഗത്ത്. ഒരു മാധ്യമത്തിന് നല്കിയ അഭിമുഖത്തില്‍ തന്റെ കുടുംബത്തെ പോലും വെറുതെ വിടാത്ത ഇക്കൂട്ടര്‍ യഥാര്‍ഥ ആരാധകരല്ലെന്നു വിനീത് പറയുന്നു. ഈ സീസണോടെ ബ്ലാസ്‌റ്റേഴ്‌സ് വിടുമെന്ന സൂചനയും അഭിമുഖത്തിനിടെ വിനീത് നല്കി. ബ്ലാസ്‌റ്റേഴ്‌സില്‍ കളിക്കുന്നത് വലിയ സമ്മര്‍ദമാണ് നല്കുന്നതെന്നും പലപ്പോഴും അനാവശ്യ കാര്യങ്ങള്‍ക്ക് ബലിയാടാകേണ്ടി വരുന്നുവെന്ന പരിഭവവും താരം പങ്കുവയ്ക്കുന്നു. കഴിഞ്ഞദിവസം കേരള ബ്ലാസ്റ്റേഴ്‌സ്- ബെംഗളൂരു എഫ്‌സി മത്സരത്തിനുശേഷം സി.കെ. വിനീതിനെ ചില ആരാധകര്‍ സ്റ്റേഡിയത്തില്‍ വച്ച് ചീത്തവിളിച്ചിരുന്നു. കേട്ടാല്‍ അറയ്ക്കുന്ന തെറിവിളി വിനീതിന് മാത്രമല്ല ആ കളിക്കാരന്റെ കുടുംബത്തെ പോലും അധിക്ഷേപിക്കുന്ന രീതിയിലായിരുന്നു. കളി കാണാനെത്തിയ സ്ത്രീകളായ ബെംഗളൂരു ഫാന്‍സിനെയും മഞ്ഞപ്പട ആരാധകര്‍ എന്നവകാശപ്പെടുന്നവര്‍ വെറുതെ വിട്ടില്ല. വളരെ മോശം രീതിയിലുള്ള പെരുമാറ്റമാണ് ഒരുകൂട്ടം ബ്ലാസ്റ്റേഴ്‌സ് ആരാധകരില്‍ നിന്നും ഉണ്ടായത്. അന്നൊക്കെ…
Read MoreCategory: Editor’s Pick
മകളുടെ ഫീസടയ്ക്കാന്‍ തിരുവനന്തപുരത്തിന് പോയി, പിന്നീട് ബീനയെ ആരും കണ്ടിട്ടില്ല, കൊട്ടാരക്കരയില്‍ വച്ച് ഫോണ്‍ സ്വിച്ച് ഓഫും, സിസിടിവി ദൃശ്യങ്ങളില്‍ നിന്ന് നിര്‍ണായക ദൃശ്യങ്ങള്‍
കൊല്ലം പുനലൂരില്‍ നിന്ന് തിരുവനന്തപുരത്തേക്ക് പോകുകയാണെന്ന് പറഞ്ഞ് ഇറങ്ങിയ വീട്ടമ്മയെ കാണാനില്ല. മകളുടെ കോളജ് ഫീസടയ്ക്കാന്‍ പോയ പുനലൂര്‍ തൊളിക്കോട് സ്വദേശി ബീനയെയാണ് നവംബര്‍ ഒന്ന് മുതല്‍ കാണാതായത്. നവംബര്‍ ഒന്ന് വ്യാഴാഴ്ച രാവിലെ പതിനൊന്ന് മണിക്കാണ് ബിന വീട്ടില്‍ നിന്നും പുനലൂരിലെ സ്വന്തം സ്ഥാപനത്തിലേക്ക് പോയത്. ഉച്ചക്ക് രണ്ട് മണിക്ക് ബീന മകളുടെ ഫീസ് അടക്കുന്നതിന് വേണ്ടി വട്ടപ്പാറയിലെ കോളജിലേക്ക് പോയി. അതിന് ശേഷം ബീനയെ കുറിച്ച് ഒരുവിവരവും ലഭ്യമല്ല. രാത്രി വൈകിയിട്ടും ബീനയെ കാണാത്തതിനെ തുടര്‍ന്ന മകളുടെ കോളജില്‍ അന്വേഷിച്ചപ്പോള്‍ അവിടെ എത്തിയില്ല എന്നവിവരം ലഭിച്ചു. മോബൈല്‍ ഫോണ്‍ കേന്ദ്രികരിച്ച് നടത്തിയ അന്വേഷണത്തില്‍ കോട്ടാരക്കര വച്ച് ഫോണ്‍ സ്വിച്ച് ഓഫ് ആയതായി വിവരം ലഭിച്ചിട്ടുണ്ട്. സാധാരണ ബീന ഒറ്റക്ക് മകളുടെ കോളജില്‍ പോവുക പതിവാണ്. നവംബര്‍ ഒന്നിന് ഉച്ചക്ക് ബീന ഒറ്റക്ക് പുനലൂരില്‍ നില്‍ക്കുന്ന…
Read Moreവണ്ണപ്പുറം കൂട്ടക്കൊലപാതക കേസിലെ പ്രതിക്ക് ജാമ്യം ലഭിക്കാന്‍ പോലീസിന്റെ ഒത്തുകളി, മൂന്നുമാസം കഴിഞ്ഞിട്ടും കുറ്റപത്രം പോലും നല്കാതെ പോലീസിന്റെ ഒളിച്ചുകളി, കേരളത്തിലെ പോലീസിന് എന്താണ് ജോലി
ശബരിമലയില്‍ സുപ്രീംകോടതി വിധി നടപ്പിലാക്കാന്‍ സര്‍ക്കാര്‍ കച്ചകെട്ടിയിറങ്ങുമ്പോള്‍ മറുവശത്ത് മനസാക്ഷിയെ ഞെട്ടിച്ച കേസിലെ പ്രതികള്‍ പോലും രക്ഷപ്പെടുന്ന കാഴ്ച്ചകള്‍ക്കാണ് കേരളം സാക്ഷ്യം വഹിക്കുന്നത്. പ്രമാദമായ ഇടുക്കി വണ്ണപ്പുറം കാമ്പക്കാനത്തെ കൂട്ടക്കൊല കേസില്‍ ജയിലിലായിരുന്ന രണ്ടാംപ്രതിയാണ് പോലീസിന്റെ ഒത്തുകളിയില്‍ ജാമ്യം ലഭിച്ച് പുറത്തിറങ്ങിയത്. കേസിലെ രണ്ടാം പ്രതി തൊടുപുഴ കീരിക്കോട് സാലി ഹൗസില്‍ ലിബീഷ്ബാബു (28)വിനാണ് മജിസ്‌ട്രേറ്റ് കോടതി ഉപാധികളോടെ ജാമ്യം അനുവദിച്ചത്. കൊലപാതകം നടന്ന് മൂന്നു മാസം പിന്നിട്ടിട്ടും അന്വേഷണ ഉദ്യോഗസ്ഥര്‍ കോടതിയില്‍ കുറ്റപത്രം സമര്‍പ്പിക്കാത്ത സാഹചര്യത്തിലാണ് രണ്ടാം പ്രതിക്ക് ജാമ്യം ലഭിച്ചത്. സാധാരണ മൂന്നു മാസത്തിനുള്ളില്‍ കുറ്റപത്രം ലഭിച്ചില്ലെങ്കില്‍ കസ്റ്റഡിയിലുള്ള പ്രതി എത്രവലിയ കുറ്റം ചെയ്ത ആളാണെങ്കിലും കോടതി ജാമ്യം നല്കും. ഇതൊന്നുമറിയാത്തവരല്ല പോലീസ് തലപ്പത്തുള്ളവര്‍. കൊലപാതകവുമായി ബന്ധപ്പെട്ടുള്ള ശാസ്ത്രീയ പരിശോധനഫലങ്ങളുടെ റിപ്പോര്‍ട്ടുകള്‍ ലഭിക്കാത്തതാണ് കുറ്റപത്രം സമര്‍പ്പിക്കാന്‍ വൈകുന്നതെന്നാണ് അന്വേഷണ ഉദ്യോഗസ്ഥര്‍ പറയുന്നത്. എന്നാല്‍ ഇതില്‍…
Read Moreപൗലോസിന്റെ വികൃതികള്‍ക്ക് പണികിട്ടി, തോക്കുമായി വേട്ടയ്ക്കിറങ്ങി ദേശാടന പക്ഷികളെ കൊന്നൊടുക്കിയ മല്ലപ്പള്ളിക്കാരന്‍ പൗലോസ് കുടുങ്ങി, വെടിയിറച്ചി കഴിച്ച് മയങ്ങുന്നതിനിടെ വനംവകുപ്പുകാര്‍ പൊക്കി
ദേശാടന പക്ഷികളെ ഒരു ദയയുമില്ലാതെ വെടിവെച്ച് കൊന്ന് ഭക്ഷണമാക്കിയ മധ്യവയസ്‌കന്‍ പിടിയില്‍. മല്ലപ്പള്ളി സ്വദേശി പൗലോസാണ് സോഷ്യല്‍മീഡിയയുടെ ജാഗ്രതയില്‍ കുടുങ്ങിയത്. ഇയാള്‍ തോക്കുമായി എത്തി പക്ഷികളെ വെടിവച്ചിട്ടശേഷം തൂക്കി കൊണ്ടുപോകുന്നത് ഒരു ഫോട്ടോഗ്രാഫര്‍ പകര്‍ത്തിയിരുന്നു. പിന്നീട് ഇത് സോഷ്യല്‍മീഡിയയില്‍ വലിയതോതില്‍ ചര്‍ച്ചയായി. ഇതോടെ വനംവകുപ്പ് ഉദ്യോഗസ്ഥര്‍ സടകുടഞ്ഞ് എണീറ്റു. ഞായറാഴ്ച ഉച്ചയോടെയാണ് പൗലോസും സഹായിയായ മറ്റൊരാളും ചേര്‍ന്ന് ചെങ്ങരൂര്‍ നടയ്ക്കല്‍ പാടത്ത് നിന്നും പക്ഷിയെ വെടിവെച്ച് പിടികൂടിക്കൊണ്ടു പോകുന്നത് വൈല്‍ഡ് ലൈഫ് ഫോട്ടോഗ്രാഫര്‍ ക്യാമറയിലാക്കിയത്. പൗലോസും സഹായികളും വന്നിറങ്ങുന്നതും പക്ഷിയെ വെടി വച്ച് പിടിക്കുന്നതും ഫോട്ടോ സഹിതം ഫോറസ്റ്റ് റേഞ്ച് ഓഫീസില്‍ വിവരമറിയിക്കുകയായിരുന്നു. കേരളത്തിലെ തണ്ണീര്‍ത്തടങ്ങളില്‍ സര്‍വ്വസാധാരണമായി കാണപ്പെടുന്ന പക്ഷിയാണ് ചായമുണ്ടി എന്ന പര്‍പ്പിള്‍ ഹെറോണ്‍. ഹെറോണ്‍ കുടുംബത്തിലെ ഏറ്റവും മനോഹരിയായ പക്ഷിയായ ഇതിനെയാണ് പൗലോസ് വെടിവെച്ചത്. ആവാസ വ്യവസ്ഥയ്ക്ക് ഭീഷണി നേരിടുന്നത് മൂലം ഇവ എണ്ണത്തില്‍…
Read Moreകമ്മ്യൂണിസത്തെ മനസാ വരിച്ച വെനസ്വേല അധോഗതിയിലേക്ക്, ഒരു ചോക്ലേറ്റിന് കൊടുക്കേണ്ടി വരുന്നത് ഒരു ചാക്കുനിറയെ നോട്ടുകെട്ട്, വീട്ടിലെ പട്ടിണി മാറ്റാന്‍ അന്യനാടുകളില്‍ ശരീരം വിറ്റ് വെനസ്വേല സ്ത്രീകള്‍, തലതിരിഞ്ഞ ഭരണത്തിന്റെ ബാക്കിപത്രം
ഹ്യൂഗോ ഷാവോസ് എന്ന കമ്മ്യൂണിസ്റ്റ് ഭരണാധികാരി അമേരിക്കന്‍ സാമ്രാജ്യത്തെ വെല്ലുവിളിച്ചതിലൂടെയാണ് വെനസ്വേല എന്ന കൊച്ചു ലാറ്റിനമേരിക്കന്‍ രാജ്യം ആദ്യം വാര്‍ത്തകളില്‍ നിറയുന്നത്. ഷാവോസ് മരിച്ചതോടെ കമ്മ്യൂണിസത്തില്‍ വിശ്വസിച്ച ഒരു രാജ്യം തകര്‍ന്നടിയുന്നതാണ് പിന്നീട് കണ്ടത്. ഇപ്പോള്‍ ദാരിദ്രത്തിന്റെ പരകോടിയിലാണ് ആ രാജ്യം. ജനങ്ങള്‍ ഭൂരിഭാഗവും പട്ടിണിയില്‍. സ്ത്രീകള്‍ പലരും ശരീരം വിറ്റ് കുടുംബം പുലര്‍ത്തുന്നു. നിക്കോളാസ് മധുറോ ആണ് ഇപ്പോള്‍ വെനസ്വേല പ്രസിഡന്റ്. സാമാന്യ ബുദ്ധിക്കു നിരക്കാത്ത തലതിരിഞ്ഞ സാമ്പത്തിക നയങ്ങളുടെ വക്താവ്. അമേരിക്കയെ വെല്ലുവിളിച്ച് സാധാരണക്കാരായ പാര്‍ട്ടിപ്രവര്‍ത്തകരെ സംതൃപ്തരാക്കുന്നതാണ് അറിയാവുന്ന ഏകവിദ്യ. രാജ്യം പട്ടിണിയില്‍ നിന്ന് പട്ടിണിയിലേക്ക് കൂപ്പുകുത്തുമ്പോഴും ഭരണാധികാരി ഉറക്കത്തില്‍ തന്നെ. വെനസ്വേലയില്‍ തുടര്‍ച്ചയായ നാലാംവര്‍ഷമാണ് പണപ്പെരുപ്പം കുതിച്ചുയരുന്നത്. എണ്ണയെ ആശ്രയിച്ചു നില്‍ക്കുന്ന സമ്പദ്വ്യവസ്ഥയാണ് വെനസ്വേലയുടേത്. എണ്ണവില താഴ്ന്നതും എണ്ണയുല്‍പ്പാദനം കുറഞ്ഞതും പൊതുവെയുള്ള ധനകാര്യവിനിമയപ്പിഴവുകളുമാണ് വെനസ്വേലയെ കടക്കെണിയില്‍ കുരുക്കുന്നത്. ഉപഭോക്തൃവില 2,616 ശതമാനമാണ് കഴിഞ്ഞ…
Read Moreനെയ്യാറ്റിന്‍കരയില്‍ യുവാവിനെ കാറിന് മുന്നിലേക്ക് എറിഞ്ഞുകൊന്ന ഡിവൈഎസ്പി ഹരികുമാര്‍ ഭരിക്കുന്ന പാര്‍ട്ടിയുടെ ഇഷ്ടക്കാരന്‍, ഒളിവില്‍ പോകുംമുമ്പേ സിപിഎം ഉന്നതനുമായി കൂടിക്കാഴ്ച്ച, പറ്റുമെങ്കില്‍ ഒരു പാവപ്പെട്ട കുടുംബത്തിന്റെ കണ്ണീരൊപ്പൂ സര്‍ക്കാരേ
നെയ്യാറ്റിന്‍കരയില്‍ യുവാവിനെ റോഡിലേക്ക് തള്ളിയിട്ട് വാഹനമിടിച്ച് കൊലപ്പെടുത്തിയ സംഭവത്തില്‍ ഡിവൈഎസ്പിയെ ഇനിയും അറസ്റ്റ് ചെയ്യാതെ പോലീസ് ഒത്തുകളിക്കുന്നതായി ആക്ഷേപം. നെയ്യാറ്റിന്‍കര സ്വദേശി സനല്‍കുമാറിനെ കൊലപ്പെടുത്തിയ കേസിലെ പ്രതിയും നെയ്യാറ്റിന്‍കര ഡിവൈഎസ്പിയുമായ ഹരികുമാറിനെ അറസ്റ്റ് ചെയ്യാതെ പോലീസ് ഒത്തുകളിയ്ക്കുന്നുവെന്നാണ് നാട്ടുകാര്‍ ആരോപിക്കുന്നത്. ഹരികുമാറിനെ ഭരണകക്ഷിയിലെയും പോലീസിലെയും ഉന്നതരാണ് സംരക്ഷിക്കുന്നതെന്നാണ് നാട്ടുകാര്‍ പറയുന്നത്. ജനങ്ങളുടെ പ്രതിഷേധത്തെ തുടര്‍ന്ന് ഹരികുമാറിനെ സസ്‌പെന്‍ഡ് ചെയ്തിരുന്നു. സനല്‍കുമാറിന്റെ കൊലപാതക കേസ് അന്വേഷിക്കാന്‍ നെടുമങ്ങാട് എഎസ്പി സുജിത്ത് ദാസിനെ നിയോഗിച്ചിരുന്നു. സിപിഎമ്മിലെ ഒരു ഉന്നത നേതാവിനെ ഹരികുമാര്‍ രഹസ്യമായി കണ്ടിരുന്നുവെന്നും ഒളിവില്‍ കഴിയാന്‍ പാര്‍ട്ടിയിലെ ഉന്നതരും പോലീസും ഒത്താശ ചെയ്യുന്നുവെന്നാണ് പരക്കെ ഉയരുന്ന ആക്ഷേപം. ഹരികുമാറിന് കോടതിയില്‍ നിന്നും മുന്‍കൂര്‍ ജാമ്യം ലഭിക്കുന്നതിന് വേണ്ടിയാണ് പോലീസ് അന്വേഷണത്തില്‍ അനാസ്ഥ കാട്ടുന്നതെന്ന് നാട്ടുകാര്‍ ആരോപിക്കുന്നത്. കൊലക്കുറ്റത്തിനാണ് ഹരികുമാറിനെതിരെ പോലീസ് കേസെടുത്തിരിക്കുന്നത്. സുഹൃത്തിന്റെ വീട്ടില്‍ നിന്നും പുറത്ത് വന്നപ്പോള്‍…
Read Moreപതിനേഴാം വയസില്‍ ആദ്യ വിവാഹം, രണ്ടുവര്‍ഷത്തിനിടെ വീണ്ടും കെട്ടി, പോലീസ് യൂണിഫോമും വാഹനവും ഒപ്പിച്ചത് ലോഡ്ജുടമയെ പറ്റിച്ച്, തൃശൂരിലെ “റേഞ്ച് ഐജിയുടെ” തട്ടിപ്പുകള്‍ ഒരു സംഭവം തന്നെ
ഐജിയാണെന്നു പറഞ്ഞ് രണ്ടുതവണ വിവാഹം കഴിക്കുക, ഭാര്യയുടെ സഹോദരനെ തന്നെ ആദ്യം പറ്റിക്കുക, തൃശൂരില്‍ കഴിഞ്ഞദിവസം പിടിയിലായ ചേര്‍പ്പ് ഇഞ്ചമുടി കുന്നത്തുള്ളി മിഥുനാണ് (21) എന്ന യുവാവിന്റെ തട്ടിപ്പുകള്‍ കണ്ട് പോലീസ് ആകെ മൊത്തം അമ്പരപ്പിലാണ്. പോലീസ് വീട്ടിലെത്തി പിടിച്ചപ്പോള്‍ നാടകത്തിനുള്ള സാധനങ്ങളെന്ന് പറഞ്ഞാണ് മിഥുന്‍ രക്ഷപ്പെടാന്‍ നോക്കിയത്. എന്നാല്‍ കള്ളി മുഴുവന്‍ പൊളിച്ച് പോലീസ് മിഥുനെ തൂക്കിയെടുത്തു കൊണ്ടുപോയി. തൃശൂര്‍ റേഞ്ച് ഐജി അജിത്കുമാര്‍ ശബരിമലയിലേക്കു പോകുന്നുവെന്നറിഞ്ഞതോടെ ആ ഒഴിവിലേക്കു തനിക്കു നിയമനം ലഭിച്ചുവെന്നു കാട്ടിയാണ് ഇയാള്‍ പ്രചാരണം നടത്തിയത്. താന്‍ പാവപ്പെട്ട കുടുംബത്തിലെ അംഗമാണ് എന്നു പറഞ്ഞാണ് മെഡിക്കല്‍ കോളജിനടുത്ത ലോഡ്ജ് ഉടമയെ മിഥുന്‍ ആദ്യം സമീപിച്ചത്. അലിവു തോന്നി മിഥുനു താമസിക്കാന്‍ എല്ലാ സൗകര്യവും നല്‍കി. താന്‍ താമസിപ്പിച്ച പാവപ്പെട്ട യുവാവ് സ്വന്തം നാട്ടില്‍ ഐജിയായി എന്നു വിശ്വസിച്ച ലോഡ്ജ് ഉടമ…
Read Moreഅനാവശ്യമെന്ന് മാത്രമല്ല, ആരോഗ്യത്തിന് ഹാനികരവും, തട്ടിപ്പിനുള്ള മറയുമെന്ന് കണ്ടെത്തല്‍! പഴങ്ങളിലെയും പച്ചക്കറികളിലെയും സ്റ്റിക്കറുകള്‍ ഒഴിവാക്കണമെന്ന് ഫുഡ് സേഫ്റ്റി ആന്‍ഡ് സ്റ്റാന്‍ഡേര്‍ഡ് അതോറിറ്റി ഓഫ് ഇന്ത്യയുടെ നിര്‍ദേശം
പഴങ്ങളിലും പച്ചക്കറികളിലും സ്റ്റിക്കര്‍ ഒട്ടിക്കുന്നത് ഒഴിവാക്കാന്‍ ഫുഡ് സേഫ്റ്റി ആന്‍ഡ് സ്റ്റാന്‍ഡേര്‍ഡ് അതോറിറ്റി ഓഫ് ഇന്ത്യയുടെ നിര്‍ദേശം. വിവിധതരം പഴങ്ങളിലും പച്ചക്കറികളിലും, ഉത്പ്പന്നത്തെ തിരിച്ചറിയാനും ഗുണമേന്മ സൂചിപ്പിക്കാനുമാണ് സാധാരണയായി സ്റ്റിക്കറുകള്‍ ഉപയോഗിച്ച് വരുന്നത്. എന്നാല്‍ ഇത്തരം സ്റ്റിക്കറുകള്‍ ആരോഗ്യത്തെ ബാധിക്കുമെന്നാണ് എഫ്.എസ്.എസ്.എ.ഐ പറയുന്നത്. ചില കച്ചവടക്കാര്‍ ഇത്തരം സ്റ്റിക്കറുകള്‍ ഉപയോഗിച്ച് പഴങ്ങളിലെയും പച്ചക്കറികളിലെയും കേടുപാടുകള്‍ മറച്ചു വെക്കുകയും ചെയ്യുന്നുവെന്നു ഫുഡ് സേഫ്റ്റി കണ്ടെത്തിയിട്ടുണ്ട്. സ്റ്റിക്കറുകളില്‍ ഉപയോഗിക്കുന്ന പശ ആരോഗ്യത്തെ ഹാനികരമായി ബാധിക്കുന്നുവെന്നും ഫുഡ് സേഫ്റ്റി കണ്ടെത്തി. പഴങ്ങളുടെ ബ്രാന്റ് ഏതാണെന്നു വ്യക്തമായി തിരിച്ചറിയാനും അതുവഴി ഉപഭോക്താക്കള്‍ക്ക് തങ്ങള്‍ക്ക് വേണ്ട കമ്പനിയുടെ പഴവര്‍ഗ്ഗങ്ങളെ തിരഞ്ഞെടുക്കാനുമാണ് കമ്പനികള്‍ ഇത്തരം സ്റ്റിക്കറുകള്‍ ഉപയോഗിക്കുന്നത്. എന്നാല്‍ സ്റ്റിക്കറുകള്‍ അനാവശ്യമാണെന്നും ഇത്തരം സ്റ്റിക്കറുകളിലൂടെ ഒരു വിവരവും വാങ്ങുന്നയാള്‍ക്ക് കിട്ടുന്നില്ലെന്നും ഫുഡ് സേഫ്റ്റി അതോറിറ്റി പറയുന്നു. മിക്കപ്പോഴും പഴങ്ങളുടെ ഉള്ളിലേക്ക് കടക്കുന്ന പശ ഗുരുതര ആരോഗ്യപ്രശ്‌നങ്ങളാലാവും…
Read Moreആളൊഴിഞ്ഞ പാര്‍ക്കില്‍ വച്ച് സല്ലപിക്കുന്നതിനിടെ കാമുകയായ കസ്തൂരി മരിച്ചു, പരിഭ്രാന്തനായി മൃതദേഹം കായലില്‍ തള്ളിയെന്ന് കാമുകന്‍, പോലീസ് അന്വേഷിച്ചപ്പോള്‍ കാമുകന്‍ പിടിയില്‍, സംഭവം ഇങ്ങനെ
കാമുകിയെ കൊലപ്പെടുത്തിയ കായലില്‍ കെട്ടിത്താഴ്ത്തി. ഒടുവില്‍ മൃതദേഹം പൊങ്ങിയപ്പോള്‍ ഹൃദയാഘാതം വന്ന് മരിച്ചതിനാല്‍ കായലില്‍ തള്ളിയെന്ന് കാമുകന്‍. പോലീസ് അന്വേഷിച്ചു വന്നപ്പോള്‍ കരുതിക്കൂട്ടിയുള്ള കൊലയെന്ന് കണ്ടെത്തി. തമിഴ്നാട്ടിലെ പുതുക്കോട്ടയിലെ കുളമംഗലം ഗ്രാമത്തിലാണ് നാടകീയ സംഭവങ്ങള്‍. കസ്തൂരിയെന്ന പത്തൊമ്പതുകാരിയാണ് കാമുകന്റെ ക്രൂരതയ്ക്ക് ഇരയായത്. കാമുകനായ നാഗരാജന്‍ ഇപ്പോള്‍ പോലീസ് കസ്റ്റഡിയിലാണ്. മരുന്നു കടയില്‍ ജോലി ചെയ്യുന്ന പത്തൊമ്പതുകാരി കസ്തൂരിയും ആ പ്രദേശത്തുതന്നെ ഡ്രൈവറായി ജോലി ചെയ്യുന്ന ഇരുപത്തിരണ്ടുകാരന്‍ നാഗരാജനും പ്രണയത്തിലായിരുന്നു. കഴിഞ്ഞ ഞായറാഴ്ച്ച ഇരുവരും നാഗരാജന്റെ വാഹനത്തില്‍ മാങ്കാടുള്ള പാര്‍ക്കിലേക്ക് പോയി. ആളൊഴിഞ്ഞ സ്ഥലത്ത് ഇരിക്കുന്നതിടയില്‍ കസ്തൂരിക്ക് നെഞ്ച് വേദന അനുഭവപ്പെട്ടു. വെള്ളം കൊടുത്തപ്പോള്‍ ഹൃദയാഘാതം ഉണ്ടായെന്നും നാഗരാജന്‍ പറഞ്ഞു. കാമുകി മരിച്ചെന്ന് ഉറപ്പായപ്പോള്‍ പേടി കാരണം എന്ത് ചെയ്യണമെന്നറിയാതെ തകര്‍ന്ന് പോയെന്നാണ് നാഗരാജിന്റെ മൊഴി. പിന്നീട് സമീപത്തെ കായലില്‍ പാലത്തിനോട് ചേര്‍ന്ന ഭാഗത്ത് കാമുകിയുടെ മൃതദേഹം ഉപേക്ഷിച്ച്…
Read Moreശബരിമല: പോലീസ് ആസ്ഥാനത്ത് ആശങ്കകള്‍ മലകയറുന്നു; കേസെടുത്ത് കുഴങ്ങി പോലീസ്; വനിതാപോലീസുകാര്ക്കും ആശങ്ക; വെല്ലുവിളികള്‍ ഏറെ..
ശബരിമല വിഷയവുമായി ബന്ധപ്പെട്ട് വിവാദങ്ങള്‍ കത്തിപ്പടരുകയാണ് നാട്ടിലെങ്ങും. പോലീസ് കേസും അറസ്റ്റും സജീവ ചര്‍ച്ചയാകുകയാണ്. മിക്ക ജില്ലകളിലും ഇതുമായി ബന്ധപ്പെട്ട പ്രതിഷേധ പ്രകടനങ്ങളും പൊതുയോഗങ്ങളും നടക്കുന്നു. പോലീസിന് പിടിപ്പത് പണിയാണ്. കേസും അറസ്റ്റുമായി പോലീസ് ഫുള്‍ടൈം ബിസിയാണ്. ശബരിമലയിലേക്ക് വണ്ടികയറിയ യുവതികള്‍ക്ക് നാട്ടിലും സുരക്ഷയൊരുക്കിയതും നാമജപയാത്രതയില് പങ്കെടുത്തവരെ സസൂക്ഷ്മം നീരീക്ഷിച്ചും പോലീസ് പണിചെയ്യുമ്പോള്‍ ജില്ലയില്‍ ഉള്‍പ്പെടെ മറ്റ് കുറ്റകൃത്യങ്ങള്‍ തകൃതിയായി നടക്കുകയാണ്. പോലീസിനുനേരെയുള്ള നേതാക്കളുടെ പരസ്യമായ വെല്ലുവിളിയും സോഷ്യല്‍ മീഡിയവഴിയുള്ള പ്രചാരണവും അരങ്ങുതകര്‍ക്കുകയാണ്. ശബരിമലയില്‍ നവംബര്‍ അഞ്ചിന് എന്തെങ്കിലും അനിഷ്ടസംഭവങ്ങളുണ്ടായാല്‍ എല്ലാ ജില്ലകളിലും അതിന്റെ മാറ്റൊലികള്‍ ഉണ്ടാകും. അതിനുവേണ്ട മുന്‍കരുതലുകള്‍ എടുക്കുക എന്നതാണ് പ്രധാന വെല്ലുവിളി. പലയിടത്തും ഇപ്പോഴേ ആവശ്യത്തിന് പോലീസുകാരില്ല. ഈ സമയത്ത് മാര്‍ച്ചുകള്‍ക്കും മറ്റ് ഉപരോധങ്ങള്‍ക്കും കനത്ത സുരക്ഷ ഒരുക്കേണ്ട ഗതികേടിലാണ് കേരള പോലീസ്. ശബരിമലയില്‍ അനിഷ്ട സംഭവങ്ങള്‍ ഉണ്ടായാല്‍ അത് മറ്റ് ജില്ലകളിലേക്കും…
Read More