നെയ്യാറ്റിന്‍കരയില്‍ യുവാവിനെ കാറിന് മുന്നിലേക്ക് എറിഞ്ഞുകൊന്ന ഡിവൈഎസ്പി ഹരികുമാര്‍ ഭരിക്കുന്ന പാര്‍ട്ടിയുടെ ഇഷ്ടക്കാരന്‍, ഒളിവില്‍ പോകുംമുമ്പേ സിപിഎം ഉന്നതനുമായി കൂടിക്കാഴ്ച്ച, പറ്റുമെങ്കില്‍ ഒരു പാവപ്പെട്ട കുടുംബത്തിന്റെ കണ്ണീരൊപ്പൂ സര്‍ക്കാരേ

നെയ്യാറ്റിന്‍കരയില്‍ യുവാവിനെ റോഡിലേക്ക് തള്ളിയിട്ട് വാഹനമിടിച്ച് കൊലപ്പെടുത്തിയ സംഭവത്തില്‍ ഡിവൈഎസ്പിയെ ഇനിയും അറസ്റ്റ് ചെയ്യാതെ പോലീസ് ഒത്തുകളിക്കുന്നതായി ആക്ഷേപം. നെയ്യാറ്റിന്‍കര സ്വദേശി സനല്‍കുമാറിനെ കൊലപ്പെടുത്തിയ കേസിലെ പ്രതിയും നെയ്യാറ്റിന്‍കര ഡിവൈഎസ്പിയുമായ ഹരികുമാറിനെ അറസ്റ്റ് ചെയ്യാതെ പോലീസ് ഒത്തുകളിയ്ക്കുന്നുവെന്നാണ് നാട്ടുകാര്‍ ആരോപിക്കുന്നത്.

ഹരികുമാറിനെ ഭരണകക്ഷിയിലെയും പോലീസിലെയും ഉന്നതരാണ് സംരക്ഷിക്കുന്നതെന്നാണ് നാട്ടുകാര്‍ പറയുന്നത്. ജനങ്ങളുടെ പ്രതിഷേധത്തെ തുടര്‍ന്ന് ഹരികുമാറിനെ സസ്‌പെന്‍ഡ് ചെയ്തിരുന്നു. സനല്‍കുമാറിന്റെ കൊലപാതക കേസ് അന്വേഷിക്കാന്‍ നെടുമങ്ങാട് എഎസ്പി സുജിത്ത് ദാസിനെ നിയോഗിച്ചിരുന്നു.

സിപിഎമ്മിലെ ഒരു ഉന്നത നേതാവിനെ ഹരികുമാര്‍ രഹസ്യമായി കണ്ടിരുന്നുവെന്നും ഒളിവില്‍ കഴിയാന്‍ പാര്‍ട്ടിയിലെ ഉന്നതരും പോലീസും ഒത്താശ ചെയ്യുന്നുവെന്നാണ് പരക്കെ ഉയരുന്ന ആക്ഷേപം. ഹരികുമാറിന് കോടതിയില്‍ നിന്നും മുന്‍കൂര്‍ ജാമ്യം ലഭിക്കുന്നതിന് വേണ്ടിയാണ് പോലീസ് അന്വേഷണത്തില്‍ അനാസ്ഥ കാട്ടുന്നതെന്ന് നാട്ടുകാര്‍ ആരോപിക്കുന്നത്. കൊലക്കുറ്റത്തിനാണ് ഹരികുമാറിനെതിരെ പോലീസ് കേസെടുത്തിരിക്കുന്നത്.

സുഹൃത്തിന്റെ വീട്ടില്‍ നിന്നും പുറത്ത് വന്നപ്പോള്‍ റോഡില്‍ പാര്‍ക്ക് ചെയ്തിരുന്ന ഡിവൈഎസ്പിയുടെ സ്വകാര്യ വാഹനത്തിന്റെ മുന്നില്‍ സനലിന്റെ വാഹനം പാര്‍ക്ക് ചെയ്തതിനെ ചൊല്ലിയുണ്ടായ തര്‍ക്കമാണ് സനലിന്റെ മരണത്തില്‍ കലാശിച്ചത്. റോഡിലേക്ക് സനലിനെ ഡിവൈഎസ്പി ഹരികുമാര്‍ പിടിച്ച് തള്ളിയതോടെ അതുവഴി വരികയായിരുന്ന വാഹനം സനല്‍കുമാറിന്റെ ശരീരത്തിലൂടെ കയറിയിറങ്ങിയിരുന്നു. യുവാവിനെ ആശുപത്രിയില്‍ കൊണ്ട് പോകാതെ പിന്നീട് ഡിവൈഎസ്പി ഹരികുമാര്‍ മറ്റൊരു വാഹനത്തില്‍ കയറി രക്ഷപ്പെടുകയായിരുന്നു.

ഹരികുമാര്‍ അഴിമതിക്കാരനാണെന്നു രഹസ്യാന്വേഷണ വിഭാഗം സര്‍ക്കാരിനും ആഭ്യന്തരവകുപ്പിനും പലവട്ടം റിപ്പോര്‍ട്ട് നല്‍കിയിരുന്നു. ഒരു നടപടിയുമുണ്ടായില്ല. ഹരികുമാര്‍ പാറശാല എസ്‌ഐയായിരിക്കെ ബ്യൂട്ടി പാര്‍ലര്‍ ഉടമയായ ഒരു സ്ത്രീയുമായി ബന്ധമുണ്ടെന്നും അവരുടെ വീട്ടില്‍ നിത്യസന്ദര്‍ശകനാണെന്നും പരാതിയുണ്ടായി. ഇതു ശരിവയ്ക്കുന്ന റിപ്പോര്‍ട്ടാണു പാറശാല സിഐ റൂറല്‍ എസ്പിക്കു സമര്‍പ്പിച്ചത്. അതോടെ പാറശാലയില്‍നിന്നു മാറ്റി. ഹരികുമാര്‍ ഫോര്‍ട്ട് സി.ഐയായിരിക്കെ കുപ്രസിദ്ധ മോഷ്ടാവ് ഉണ്ണിയെ 10 ലക്ഷം രൂപ കൈപ്പറ്റി സെല്ലില്‍നിന്ന് ഇറക്കിവിട്ടു. വിവാദമായതോടെ സസ്പെന്‍ഷനിലായി. ഭരിക്കുന്ന പാര്‍ട്ടിയുടെ ഇഷ്ടക്കാരനായതിനാല്‍ അവിടെയെല്ലാം ഹരികുമാര്‍ രക്ഷപ്പെടുകയും ചെയ്തു.

Related posts