കൊച്ചി: ലോക്സഭാ തെരഞ്ഞെടുപ്പിൽ യുവാക്കൾക്കും സ്ത്രീകൾക്കും സീറ്റ് നൽകണമെന്ന കെഎസ്യുവിന്റെയും യൂത്ത് കോൺഗ്രസിന്റെയും ആവശ്യം ന്യായമെന്ന് കെ.വി.തോമസ് എംപി. തന്റെ സ്ഥാനാർഥിത്വം സംബന്ധിച്ച് തീരുമാനം എടുക്കേണ്ടത് ദേശീയ നേതൃത്വമാണെന്നും അദ്ദേഹം പറഞ്ഞു. നിലവിലെ സാഹചര്യത്തിൽ എറണാകുളം മണ്ഡലത്തിൽ യുഡിഎഫിനു വേണ്ടി ആരു മത്സരിച്ചാലും ജയിക്കും. സംഘടനാ പ്രമേയം അവതരിപ്പിക്കാനുള്ള അവകാശം കെഎസ്യുവിനുണ്ടെന്നും കെ.വി.തോമസ് പറഞ്ഞു. ലോക്സഭാ തെരഞ്ഞെടുപ്പിൽ സ്ഥാനാർഥിത്വം കെ.വി.തോമസ് പരസ്യമായി പ്രഖ്യാപിച്ചിട്ടില്ല. കെഎസ്യു മൂന്നും യൂത്ത് കോൺഗ്രസ് സീറ്റുകൾ ആവശ്യപ്പെടുന്നെന്നാണ് റിപ്പോർട്ട്. എറണാകുളത്ത് അടക്കം യുവാക്കളെ മത്സരിപ്പിക്കണമെന്നും നേരത്തെ യൂത്ത് കോൺഗ്രസ് സംസ്ഥാന സമിതിയിൽ ആവശ്യം ഉയര്‍ന്നിരുന്നു.
Read MoreCategory: INDIA 360
പ്രതിപക്ഷത്തിന്റെ വെല്ലുവിളി ഏറ്റെടുത്ത് മോദി; വാരാണസിയിൽ ഇത്തവണയും മത്സരിക്കും; എതിരാളി ഹർദിക് പട്ടേൽ? വീണ്ടും മത്സരിക്കാൻ ആഗ്രഹം പ്രകടിപ്പിച്ച് എൽകെ അദ്വാനിയും, മുരളി മനോഹർ ജോഷിയും
നിയാസ് മുസ്തഫ പ്രതിപക്ഷത്തിന്റെ വെല്ലുവിളി ഏറ്റെടുത്ത് പ്രധാനമന്ത്രി നരേന്ദ്രമോദി ഇത്തവണയും വാരാണസിയിൽ തന്നെ മത്സരിക്കും. ഇതോടെ വാരാണസി വീണ്ടും വിവിഐപി മണ്ഡലമായി മാറുകയാണ്. പ്രിയങ്ക ഗാന്ധിയുടെ വരവോടെയും സമാജ് വാദി പാർട്ടിയുടെയും ബിഎസ്പിയുടെയും ഒത്തുചേരലിലൂടെയും ഉത്തർപ്രദേശിൽ പ്രതിസന്ധി നേരിട്ട ബിജെപിക്ക് മോദിയുടെ സാന്നിധ്യം കൂടുതൽ ആത്മവിശ്വാസം പകരും. 2014ൽ വാരാണസി കൂടാതെ ഗുജറാത്തിലെ വഡോദരയിലും മോദി ജനവിധി തേടിയിരുന്നു. രണ്ടിടത്തും വിജയിച്ച മോദി വഡോദരയിലെ എംപി സ്ഥാനം രാജിവച്ച് വാരാണസിയിലെ എംപിയായി തുടരുകയായിരുന്നു. വഡോദരയിൽ കോൺഗ്രസ് നേതാവ് മധുസൂദനൻ മിസ്ത്രിയേയും വാരാണസിയിൽ ആം ആദ്മി പാർട്ടി നേതാവ് അരവിന്ദ് കേജ്രിവാളിനെയുമാണ് തോൽപ്പിച്ചത്. ഇത്തവണത്തെ പ്രത്യേകത മോദി വാരാണസി മണ്ഡലത്തിൽ മാത്രമേ മത്സരിക്കുന്നുള്ളൂവെന്നതാണ്. മറ്റൊരു സുരക്ഷിത മണ്ഡലത്തിൽ കൂടി മത്സരിക്കണമെന്ന് കേന്ദ്ര നേതൃത്വത്തിന് താല്പര്യമുണ്ടെങ്കിലും വാരാണസിയിൽ മാത്രം മത്സരിച്ചാൽ മതിയെന്ന നിലപാടാണ് മോദിക്ക്. തന്നെ ഒരിക്കലും വാരാണസി ചതിക്കില്ലായെന്ന്…
Read Moreമുലായത്തിന്റെ ‘മോദി’പ്രേമം; അവസരം മുതലാക്കി ബിജെപി; അഖിലേഷ് യാദവ് വെട്ടിൽ, കോൺഗ്രസിന് നേട്ടമാകും
നിയാസ് മുസ്തഫ സമാജ് വാദി പാർട്ടി സ്ഥാപകനും മുൻ മുഖ്യമന്ത്രിയുമായ മുലായം സിംഗിന്റെ ‘നരേന്ദ്രമോദി പ്രേമം’ ഉത്തർപ്രദേശിൽ ബിജെപിക്ക് വീണുകിട്ടിയ അവസരമായി. മുലായത്തിന്റെ മകനും സമാജ് വാദി പാർട്ടിയുടെ ഇപ്പോഴത്തെ മുന്നണി പോരാളിയുമായ അഖിലേഷ് യാദവ് ബിജെപിക്കെതിരേ യുപിയിൽ ശക്തമായ കരുക്കൾ നീക്കുന്പോഴാണ് മുലായത്തിന്റെ ‘നരേന്ദ്രമോദി പ്രേമം’ പുറത്തുവന്നിരിക്കുന്നത്. എല്ലാവരെയും ഒപ്പം കൊണ്ടുപോകാൻ ശ്രമിച്ചതിനു പ്രധാനമന്ത്രിയെ അഭിനന്ദിക്കാൻ ഞാൻ ആഗ്രഹിക്കുന്നു. ഇപ്പോഴുള്ള എല്ലാ എംപിമാരും വീണ്ടും വിജയിച്ചു ലോക്സഭയിൽ തിരിച്ചുവരണമെന്ന് ഞാൻ പ്രതീക്ഷിക്കുന്നു. നരേന്ദ്രമോദി തന്നെ വീണ്ടും ഇന്ത്യയുടെ പ്രധാനമന്ത്രി ആകുമെന്നും ഞാൻ പ്രതീക്ഷിക്കുന്നു- 16-ാം ലോക്സഭയുടെ അവസാന സമ്മേളന ദിവസമായ ഇന്നലെ ലോക്സഭയിൽ നടന്ന ആശംസാ പ്രസംഗത്തിൽ മുലായം പറഞ്ഞ വാക്കുകളാണിത്. പ്രിയങ്കയുടെ വരവും എസ്പി-ബിഎസ്പി സഖ്യവുമൊക്കെ യായി ഉത്തർപ്രദേശിൽ പ്രതിസന്ധി നേരിടുന്ന ബിജെപിക്ക് മുലായത്തിന്റെ വാക്കുകൾ പുതിയ ഉണർവ് നൽകിയിട്ടുണ്ട്. മുലായത്തെ അനുകൂലിച്ച് ബിജെപി…
Read Moreലോക്സഭാ തെരഞ്ഞെടുപ്പിൽ പരീക്ഷണ സ്ഥാനാർഥി ഇല്ല, വിജയസാധ്യത പ്രധാനം; പട്ടിക ഈ മാസാവസാനമെന്ന് മുല്ലപ്പള്ളി
സ്വന്തം ലേഖകൻ തൃശൂർ: ലോക്സഭാ തെരഞ്ഞെടുപ്പിൽ പരീക്ഷണത്തിനു തയാറല്ല, വിജയസാധ്യതയുള്ള സ്ഥാനാർഥിയെയാണ് മൽസരിപ്പിക്കുകയെന്ന് കെപിസിസി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രൻ. യുവജനങ്ങൾക്കും സ്ത്രീകൾക്കും അവസരം നൽകുമോയെന്ന മാധ്യമപ്രവർത്തകരുടെ ചോദ്യത്തിനാണു മറുപടി. ഓരോ മണ്ഡലത്തിനും യോജ്യരായ സ്ഥാനാർഥിയെക്കുറിച്ച് എഐസിസി മൂന്നു തവണ സർവേ നടത്തിക്കഴിഞ്ഞു. യോജ്യരായ സ്ഥാനാർഥികളുടെ പട്ടിക സമർപ്പിക്കാൻ കെപിസിസിയോട് ആവശ്യപ്പെട്ടിട്ടുണ്ട്. ജനമഹായാത്ര അവസാനിച്ച് 25 നുശേഷം ഈ മാസം അവസാനത്തോടെ പട്ടിക സമർപ്പിക്കും. വരത്തന്മാർ വേണ്ടെന്ന് തൃശൂരിൽ പോസ്റ്റർ ഒട്ടിച്ചതു കോണ്‍ഗ്രസുകാരാണെങ്കിൽ അച്ചടക്ക നടപടിയെടുക്കും. ബാലിശമായ വാദമാണത്. ദേശീയ പാർട്ടിയായ കോണ്‍ഗ്രസിന്റെ യോജ്യരായ സ്ഥാനാർഥിയെ പാർട്ടിയാണു തീരുമാനിക്കുക. ലോക്സഭാ തെരഞ്ഞെടുപ്പിൽ താൻ മൽസരിക്കില്ല. വി.എം. സുധീരനും മൽസരിക്കില്ലെന്ന് അറിയിച്ചെങ്കിലും മൽസരിക്കുകയാണെങ്കിൽ കൂടുതൽ നല്ലതാണ്. മുസ്ലീം ലീഗും കേരള കോണ്‍ഗ്രസും കൂടുതൽ സീറ്റു ചോദിച്ചിട്ടുണ്ടെങ്കിലും സീറ്റു വിഭജന ചർച്ച ആരംഭിച്ചിട്ടില്ല. ചർച്ചയിൽ പ്രയാസമുണ്ടാകില്ല. ശബരിമല വിഷയത്തിലെ കോണ്‍ഗ്രസിന്റെ നിലപാട്…
Read Moreകോണ്‍ഗ്രസിന്റെ ആ തീരുമാനം ബിജെപിയെ സഹായിക്കാന്‍, ആഞ്ഞടിച്ച് കെജരിവാള്‍
ആം ആദ്മി പാർട്ടിയുമായുള്ള സഖ്യസാധ്യത കോൺഗ്രസ് ഏറെക്കുറെ ഉപേക്ഷിച്ചു കഴിഞ്ഞതാണെന്ന് ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കേജരിവാൾ. കോൺഗ്രസ് അധ്യക്ഷൻ രാഹുൽ ഗാന്ധി ഉൾപ്പെടെ പങ്കെടുത്ത പ്രതിപക്ഷ നേതാക്കളുടെ യോഗത്തിനു തൊട്ടുപിന്നാലെയാണ് എഎപി നേതാവു കൂടിയായ കേജരിവാൾ ഡൽഹി സഖ്യത്തെക്കുറിച്ച് നയം വ്യക്തമാക്കിയത്. കോൺഗ്രസുമായുള്ള സഖ്യത്തെക്കുറിച്ചുള്ള ചോദ്യത്തിന് മറുപടി പറയുകയായിരുന്നു അദ്ദേഹം. സഖ്യം ഏറെക്കുറെ ഉപേക്ഷിച്ചു കഴിഞ്ഞതാണെന്ന് കേജരിവാൾ പറഞ്ഞു. കോൺഗ്രസുമായി സഖ്യത്തിനു ആം ആദ്മി പാർട്ടി കൂടുതൽ താൽപര്യമെടുക്കുമോയെന്ന ചോദ്യത്തിന് ത്രികോണ മത്സരത്തിൽ ബിജെപിയായിരിക്കും നേട്ടമുണ്ടാക്കുക എന്നതായിരുന്നു കേജരിവാളിന്റെ മറുപടി. കഴിഞ്ഞ ദിവസം എൻസിപി നേതാവ് ശരത് പവാറിന്റെ വീട്ടിൽ വിളിച്ചു ചേർത്ത പ്രതിപക്ഷ പാർട്ടികളുടെ യോഗത്തിൽ രാഹുലും കേജരിവാളും ഒരുമിച്ച് പങ്കെടുത്തിരുന്നു.ഇരുവരും ആദ്യമായാണ് ഒന്നിച്ച് ഒരു വേദിയിൽ എത്തുന്നത്. യോഗത്തിൽ പൊതുമിനിമം പരിപാടിയുടെ അടിസ്ഥാനത്തിൽ പ്രതിപക്ഷ പാർട്ടികൾ ഒന്നിച്ചു നിൽക്കാൻ ധാരണയായിരുന്നു. മമത ബാനർജി അടക്കം…
Read Moreലോക്സഭാ തെരഞ്ഞെടുപ്പിന്റെ അഭിപ്രായ സർവേയെത്തി; “ശബരിമല’ തെരഞ്ഞെടുപ്പിനെ ബാധിക്കും; ബിജെപി അക്കൗണ്ട് തുറക്കും: സർവേയുടെ കണ്ടെത്തലുകൾ ഇങ്ങനെയൊക്കെ…
തിരുവനന്തപുരം: ലോക്സഭാ തെരഞ്ഞെടുപ്പിൽ യുഡിഎഫിനു മുൻതൂക്കമെന്ന് ഏഷ്യാനെറ്റ്-എസെഡ് അഭിപ്രായ സർവേ. സംസ്ഥാനത്ത് ആകെയുള്ള 20 സീറ്റുകളിൽ 14 മുതൽ 16 സീറ്റുകൾ വരെ യുഡിഎഫിനു ലഭിക്കുമെന്നാണ് സർവേ വിലയിരുത്തുന്നത്. 44 ശതമാനം വോട്ടു വിഹിതം യുഡിഎഫിനു ലഭിക്കുമെന്ന് സർവേ പ്രവചിക്കുന്നു. മൂന്നു മുതൽ അഞ്ചു വരെ സീറ്റുകളാണ് സർവേ എൽഡിഎഫിനു പ്രവചിക്കുന്നത്. എൻഡിഎ ഒരു സീറ്റിൽ ജയിച്ചേക്കാം. 30 ശതമാനം വോട്ടുകൾ എൽഡിഎഫിനും 18 ശതമാനം വോട്ടുകൾ എൻഡിഎയ്ക്കും കിട്ടുമെന്ന് സർവേയിൽ പറയുന്നു. വടക്കൻ കേരളത്തിൽ കാസർകോഡ്, കണ്ണൂർ, വടകര, വയനാട്, കോഴിക്കോട്, മലപ്പുറം, പൊന്നാനി, പാലക്കാട് എന്നിവയിൽ ഏഴ് മുതൽ എട്ട് സീറ്റ് വരെ യുഡിഎഫ് ജയിക്കുമെന്നാണ് സർവേ പ്രവചിക്കുന്നത്. തെക്കൻ കേരളത്തിലെ കോട്ടയം, ആലപ്പുഴ, മാവേലിക്കര, പത്തനംതിട്ട, കൊല്ലം, ആറ്റിങ്ങൽ, തിരുവനന്തപുരം മണ്ഡലങ്ങളിൽ മൂന്നു മുതൽ അഞ്ചു വരെ സീറ്റുകൾ യുഡിഎഫ് നേടിയേക്കാം. ഒന്നു…
Read Moreകേരളത്തില്‍ എല്‍ഡിഎഫ് തകര്‍ന്നടിയും, ബിജെപി ചരിത്രത്തിലാദ്യമായി അക്കൗണ്ട് തുറക്കും, യുഡിഎഫ് തൂത്തുവാരും ശബരിമല നയങ്ങള്‍ എല്‍ഡിഎഫിന്റെ തിരിച്ചടിക്ക് കാരണം, സിപിഎമ്മിന് ഞെട്ടലായി ഏഷ്യാനെറ്റ് അഭിപ്രായസര്‍വേ
കേരളത്തില്‍ അടുത്ത പാര്‍ലമെന്റ് തെരഞ്ഞെടുപ്പില്‍ സമ്പൂര്‍ണ യുഡിഎഫ് വിജയം നേടുമെന്ന് ഏഷ്യാനെറ്റ് അഭിപ്രായസര്‍വേ. ചരിത്രത്തില്‍ ആദ്യമായി ബിജെപി പാര്‍ലമെന്റിലേക്ക് കേരളത്തില്‍ നിന്നൊരു പ്രതിനിധിയെ പാര്‍ലമെന്റിലേക്ക് അയയ്ക്കുമെന്നും ബംഗളൂരു ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന എഇസഡ് റിസര്‍ച്ച് പാര്‍ടേഴ്സുമായി ചേര്‍ന്ന് സംഘടിപ്പിച്ച സര്‍വേയില്‍ പറയുന്നു. വടക്കന്‍ കേരളത്തില്‍ (1. കാസര്‍കോട് 2. കണ്ണൂര്‍ 3. വടകര 4. വയനാട് 5. കോഴിക്കോട് 6. മലപ്പുറം 7. പൊന്നാനി 8. പാലക്കാട്) ഏഴ് മുതല്‍ എട്ട് സീറ്റ് വരെ യുഡിഎഫ് ജയിക്കുമെന്നാണ് സര്‍വേ പ്രവചിക്കുന്നത്. 48 ശതമാനം വരെ വോട്ടു വിഹിതമാണ് ഈ മേഖലയില്‍ യുഡിഎഫിന് കിട്ടാന്‍ സാധ്യത. പൂജ്യം മുതല്‍ ഒരു സീറ്റുവരെ വടക്കന്‍ കേരളത്തില്‍ എല്‍ഡിഎഫിന് കിട്ടുമെന്ന് സര്‍വേ പ്രവചിക്കുന്നു. 33 ശതമാനം വോട്ടുവിഹിതമാണ് ഇവിടെ എല്‍ഡിഎഫിന് പ്രവചിക്കുന്നത്. 16 ശതമാനം വോട്ടുകള്‍ ഇവിടെ എന്‍ഡിഎ പിടിക്കും. തെക്കന്‍ കേരളത്തില്‍…
Read Moreമകന് ഉത്തര്‍പ്രദേശില്‍ ബിജെപിക്കെതിരേ കോപ്പുകൂട്ടുമ്പോള്‍ ഡെല്‍ഹിയില്‍ നരേന്ദ്ര മോദിയെ പ്രകീര്‍ത്തിച്ച് സമാജ്വാദി പാര്‍ട്ടി സ്ഥാപകന്‍ മുലായം സിംഗ് യാദവ്, മോദി വീണ്ടും ഭരണത്തില്‍ വരണമെന്ന ആവശ്യത്തില്‍ ഞെട്ടി പ്രതിപക്ഷവും
ഉത്തര്‍പ്രദേശില്‍ ബിജെപിയുടെ അടിവേരറുക്കാന്‍ സമാജ്വാദി പാര്‍ട്ടിയും ബിഎസ്പിയും ഒന്നിച്ച സമയത്ത് പ്രധാനമന്ത്രി നരേന്ദ്ര മോദിയെ പുകഴ്ത്തി എസ്പി സ്ഥാപകന്‍ മുലയാം സിംഗ് യാദവ്. പാര്‍ലമെന്റിലാണ് സ്വന്തം പാര്‍ട്ടിക്കാരെയും പ്രതിപക്ഷത്തെയും ഞെട്ടിച്ച് മുലായം പ്രസംഗിച്ചത്. നരേന്ദ്ര മോദി ഒരിക്കല്‍ കൂടി പ്രധാനമന്ത്രിയാകണമെന്ന് സമാദ് വാദി പാര്‍ട്ടി നേതാവ് മുലായം സിങ് യാദവ് പറഞ്ഞു. ലോകസ്ഭയിലാണ് മുലായം മോദിയെ വാഴ്ത്തിയത്. മോദി നല്ല ഭരണമാണ് കാഴ്ചവച്ചതെന്നും അദ്ദേഹത്തിനെതിരെ ആര്‍ക്കും വിരല്‍ ചൂണ്ടാനാവില്ലെന്നും മുലായം പറഞ്ഞു. വേഗത്തില്‍ തീരുമാനമെടുക്കാനും പദ്ധതികള്‍ നടപ്പാക്കാനും മോദിക്ക് കഴിയുന്നു, അദ്ദേഹം പറഞ്ഞു. മുലായത്തിന്റെ പ്രശംസ കേട്ട പ്രധാനമന്ത്രി ചിരിച്ചുകൊണ്ട് കൈകൂപ്പി.
Read Moreബിജെപി പ്രാഥമിക സ്ഥാനാര്‍ഥി പട്ടികയായി; സുവർണാവസരം വോട്ടാക്കാൻ പത്തനംതിട്ടയിൽ ശശികുമാര വർമ; പട്ടികയിൽ ഇടംനേടാനാകാതെ മുന്‍ ഡിജിപി ടി.പി സെന്‍കുമാർ
തിരുവനന്തപുരം: ലോക്സഭാ തെരഞ്ഞെടുപ്പിനുള്ള ബിജെപിയുടെ പ്രാഥമിക സ്ഥാനാര്‍ഥി പട്ടികയായി. കേന്ദ്ര നേതൃത്വത്തിനു പട്ടിക സമർപ്പിച്ചതായി സംസ്ഥാന അധ്യക്ഷൻ പി.എസ് ശ്രീധരൻ പിള്ള പറഞ്ഞു. ഓരോ മണ്ഡലത്തിലും മൂന്നോ നാലോ പേരുകള്‍ വീതം ഉള്‍പ്പെടുത്തിയ പട്ടികയാണ് സംസ്ഥാന നേതൃത്വം തയാറാക്കിയത്. പി.എസ്. ശ്രീധരന് പിള്ള, മിസോറം ഗവര്‍ണർ കുമ്മനം രാജശേഖരൻ, സംസ്ഥാന ജനറല്‍ സെക്രട്ടറി കെ.സുരേന്ദ്രന്, രാജ്യസഭാംഗം സുരേഷ് ഗോപി, ശോഭാ സുരേന്ദ്രൻ, കേന്ദ്രമന്ത്രി അല്‍ഫോണ്‍സ് കണ്ണന്താനം, എം.ടി. രമേശ് തുടങ്ങി പ്രമുഖ നേതാക്കളെല്ലാം പട്ടികയിൽ ഇടം പിടിച്ചിട്ടുണ്ട്. തന്ത്രി കുടുംബാംഗമായ മഹേഷ് മോഹനര്, പന്തളം രാജകുടുംബാംഗം ശശികുമാര വര്‍മ്മ എന്നിവരെ ഇറക്കി സുവർണാവസരം മുതലാക്കാനും ശ്രമമുണ്ട്. ഇരുവരേയും പ്രാഥമിക പട്ടികയിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. തിരുവനന്തപുരം മണ്ഡലത്തിൽ ശ്രീധരന്‍പിള്ള, കുമ്മനം രാജശേഖരൻ, കെ.സുരേന്ദ്രന്, സുരേഷ് ഗോപി എന്നീ പ്രമുഖരുടെ പേരുകളാണ് നിർദേശിച്ചിരിക്കുന്നത്. തെരഞ്ഞെടുപ്പിൽ മത്സരിക്കാനില്ലെന്ന് നേരത്തെ പ്രഖ്യാപിച്ച ശ്രീധരൻപിള്ള തന്നെയാകും…
Read Moreലോക്സഭ തെരഞ്ഞെടുപ്പിനു തുടക്കം കുറിച്ച് തെക്കൻ ജില്ലകളിലെ ബിജെപി നേതാക്കളുടെ സംഗമത്തിൽ പങ്കെടുക്കാൻ യുപി മുഖ്യമന്ത്രി യോഗി ആദിത്യനാഥ് നാളെ പത്തനംതിട്ടയിൽ
പത്തനംതിട്ട: യുപി മുഖ്യമന്ത്രി യോഗി ആദിത്യനാഥ് നാളെ പത്തനംതിട്ടയിൽ ബിജെപി സമ്മേളനങ്ങളിൽ പങ്കെടുക്കും. ലോക്സഭ തെരഞ്ഞെടുപ്പിനു തുടക്കം കുറിച്ച് തെക്കൻ ജില്ലകളിലെ ബിജെപി നേതാക്കളുടെ സംഗമമാണ് പത്തനംതിട്ടയിൽ നടക്കുന്നത്. പത്തനംതിട്ട, കൊല്ലം, ആറ്റിങ്ങൽ, തിരുവനന്തപുരം ലോക്സഭ മണ്ഡലങ്ങളിലെ ബിജെപി ശക്തികേന്ദ്ര ചുമതലക്കാരുടെ യോഗം ഉച്ചകഴിഞ്ഞ് രണ്ടിന് കുന്പഴ ലിജോ ഓഡിറ്റോറിയത്തിൽ യോഗി ആദിത്യനാഥിന്റെ സാന്നിധ്യത്തിൽ ചേരും. ബൂത്തുതല പ്രവർത്തകരുടെ കൺവൻഷൻ ഉച്ചകഴിഞ്ഞ് മൂന്നിന് പത്തനംതിട്ട കെ.കെ. നായർ സ്റ്റേഡിയത്തിൽ ചേരും. സമ്മേളനം യോഗി ആദിത്യനാഥ് ഉദ്ഘാടനം ചെയ്യും. സംസ്ഥാന പ്രസിഡന്റ് പി.എസ്. ശ്രീധരൻപിള്ള, ജനറൽ സെക്രട്ടറിമാരായ എ.എൻ. രാധാകൃഷ്ണൻ, എം.ടി. രമേശ്, ശോഭ സുരേന്ദ്രൻ, സി. ശിവൻകുട്ടി തുടങ്ങിയവർ പങ്കെടുക്കും.
Read More