ലോക്സഭാ തെരഞ്ഞെടുപ്പിന്‍റെ അഭിപ്രായ സർവേയെത്തി; “​ശ​ബ​രി​മ​ല’ തെ​ര​ഞ്ഞെ​ടു​പ്പി​നെ ബാ​ധി​ക്കും; ബി​ജെ​പി അ​ക്കൗ​ണ്ട് തു​റ​ക്കും: സ​ർ​വേയുടെ കണ്ടെത്തലുകൾ ഇങ്ങനെയൊക്കെ…

തി​രു​വ​ന​ന്ത​പു​രം: ലോ​ക്സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പി​ൽ യു​ഡി​എ​ഫി​നു മു​ൻ​തൂ​ക്ക​മെ​ന്ന് ഏ​ഷ്യാ​നെ​റ്റ്-​എ​സെ​ഡ് അ​ഭി​പ്രാ​യ സ​ർ​വേ. സം​സ്ഥാ​ന​ത്ത് ആ​കെ​യു​ള്ള 20 സീ​റ്റു​ക​ളി​ൽ 14 മു​ത​ൽ 16 സീ​റ്റു​ക​ൾ വ​രെ യു​ഡി​എ​ഫി​നു ല​ഭി​ക്കു​മെ​ന്നാ​ണ് സ​ർ​വേ വി​ല​യി​രു​ത്തു​ന്ന​ത്. 44 ശ​ത​മാ​നം വോ​ട്ടു വി​ഹി​തം യു​ഡി​എ​ഫി​നു ല​ഭി​ക്കു​മെ​ന്ന് സ​ർ​വേ പ്ര​വ​ചി​ക്കു​ന്നു.

മൂ​ന്നു മു​ത​ൽ അ​ഞ്ചു വ​രെ സീ​റ്റു​ക​ളാ​ണ് സ​ർ​വേ എ​ൽ​ഡി​എ​ഫി​നു പ്ര​വ​ചി​ക്കു​ന്ന​ത്. എ​ൻ​ഡി​എ ഒ​രു സീ​റ്റി​ൽ ജ​യി​ച്ചേ​ക്കാം. 30 ശ​ത​മാ​നം വോ​ട്ടു​ക​ൾ എ​ൽ​ഡി​എ​ഫി​നും 18 ശ​ത​മാ​നം വോ​ട്ടു​ക​ൾ എ​ൻ​ഡി​എ​യ്ക്കും കി​ട്ടു​മെ​ന്ന് സ​ർ​വേ​യി​ൽ പ​റ​യു​ന്നു.

വ​ട​ക്ക​ൻ കേ​ര​ള​ത്തി​ൽ കാ​സ​ർ​കോ​ഡ്, ക​ണ്ണൂ​ർ, വ​ട​ക​ര, വ​യ​നാ​ട്, കോ​ഴി​ക്കോ​ട്, മ​ല​പ്പു​റം, പൊ​ന്നാ​നി, പാ​ല​ക്കാ​ട് എ​ന്നി​വ​യി​ൽ ഏ​ഴ് മു​ത​ൽ എ​ട്ട് സീ​റ്റ് വ​രെ യു​ഡി​എ​ഫ് ജ​യി​ക്കു​മെ​ന്നാ​ണ് സ​ർ​വേ പ്ര​വ​ചി​ക്കു​ന്ന​ത്.

തെ​ക്ക​ൻ കേ​ര​ള​ത്തി​ലെ കോ​ട്ട​യം, ആ​ല​പ്പു​ഴ, മാ​വേ​ലി​ക്ക​ര, പ​ത്ത​നം​തി​ട്ട, കൊ​ല്ലം, ആ​റ്റി​ങ്ങ​ൽ, തി​രു​വ​ന​ന്ത​പു​രം മ​ണ്ഡ​ല​ങ്ങ​ളി​ൽ മൂ​ന്നു മു​ത​ൽ അ​ഞ്ചു വ​രെ സീ​റ്റു​ക​ൾ യു​ഡി​എ​ഫ് നേ​ടി​യേ​ക്കാം. ഒ​ന്നു മു​ത​ൽ മൂ​ന്നു വ​രെ സീ​റ്റു​ക​ളി​ൽ എ​ൽ​ഡി​എ​ഫ് വി​ജ​യി​ക്കും. ബി​ജെ​പി​ക്ക് വി​ജ​യ​സാ​ധ്യ​ത​യു​ള്ള ഒ​രേ ഒ​രു സീ​റ്റ് തെ​ക്ക​ൻ കേ​ര​ള​ത്തി​ലാ​ണ്.

ദേ​ശീ​യ രാ​ഷ്ട്രീ​യ വി​ഷ​യ​ങ്ങ​ളെ​ക്കാ​ൾ ശ​ബ​രി​മ​ല യു​വ​തി പ്ര​വേ​ശ​മാ​യി​രി​ക്കും തെ​ര​ഞ്ഞ​ടു​പ്പി​ൽ മു​ഖ്യ​ച​ർ​ച്ചാ​വി​ഷ​യ​മെ​ന്ന് അ​ഭി​പ്രാ​യ സ​ർ​വേ പ​റ​യു​ന്നു.

Related posts