മുലായത്തിന്‍റെ ‘മോദി’പ്രേമം;  അവസരം മുതലാക്കി ബിജെപി; അഖിലേഷ് യാദവ് വെട്ടിൽ, കോൺഗ്രസിന് നേട്ടമാകും

നിയാസ് മുസ്തഫ
സ​മാ​ജ്‌‌ വാ​ദി പാ​ർ​ട്ടി സ്ഥാ​പ​ക​നും മു​ൻ മു​ഖ്യ​മ​ന്ത്രി​യു​മാ​യ മു​ലാ​യം സിം​ഗി​ന്‍റെ ‘ന​രേ​ന്ദ്ര​മോ​ദി പ്രേ​മം’ ഉ​ത്ത​ർ​പ്ര​ദേ​ശി​ൽ ബി​ജെ​പി​ക്ക് വീ​ണുകി​ട്ടി​യ അ​വ​സ​ര​മാ​യി. മു​ലാ​യ​ത്തി​ന്‍റെ മ​ക​നും സ​മാ​ജ് വാ​ദി പാ​ർ​ട്ടി​യു​ടെ ഇ​പ്പോ​ഴ​ത്തെ മു​ന്ന​ണി പോ​രാ​ളി​യു​മാ​യ അ​ഖി​ലേ​ഷ് യാ​ദ​വ് ബി​ജെ​പി​ക്കെ​തി​രേ യു​പി​യി​ൽ ശ​ക്ത​മാ​യ ക​രു​ക്ക​ൾ നീ​ക്കു​ന്പോ​ഴാ​ണ് മു​ലാ​യ​ത്തി​ന്‍റെ ‘ന​രേ​ന്ദ്ര​മോ​ദി പ്രേ​മം’ പു​റ​ത്തു​വ​ന്നി​രി​ക്കു​ന്ന​ത്.

എ​ല്ലാ​വ​രെ​യും ഒ​പ്പം കൊ​ണ്ടു​പോ​കാ​ൻ ശ്ര​മി​ച്ച​തി​നു പ്ര​ധാ​ന​മ​ന്ത്രി​യെ അ​ഭി​ന​ന്ദി​ക്കാ​ൻ ഞാ​ൻ ആ​ഗ്ര​ഹി​ക്കു​ന്നു. ഇ​പ്പോ​ഴു​ള്ള എ​ല്ലാ എം​പി​മാ​രും വീ​ണ്ടും വി​ജ​യി​ച്ചു ലോ​ക്സ​ഭ​യി​ൽ തി​രി​ച്ചു​വ​ര​ണ​മെ​ന്ന് ഞാ​ൻ പ്ര​തീ​ക്ഷി​ക്കു​ന്നു. ന​രേ​ന്ദ്ര​മോ​ദി ത​ന്നെ വീ​ണ്ടും ഇ​ന്ത്യ​യു​ടെ പ്ര​ധാ​ന​മ​ന്ത്രി ആ​കു​മെ​ന്നും ഞാ​ൻ പ്ര​തീ​ക്ഷി​ക്കു​ന്നു- 16-ാം ലോക്സഭയുടെ അ​വ​സാ​ന​ സ​മ്മേ​ള​ന​ ദിവസമായ ഇ​ന്ന​ലെ ലോക്സഭയിൽ ന​ട​ന്ന ആ​ശം​സാ പ്ര​സം​ഗ​ത്തി​ൽ മു​ലാ​യം പ​റ​ഞ്ഞ വാ​ക്കു​ക​ളാ​ണി​ത്.

പ്രി​യ​ങ്ക​യു​ടെ വ​ര​വും എ​സ്പി-​ബി​എ​സ്പി സ​ഖ്യ​വുമൊക്കെ യായി ഉ​ത്ത​ർ​പ്ര​ദേ​ശി​ൽ പ്ര​തി​സ​ന്ധി നേ​രി​ടു​ന്ന ബി​ജെ​പി​ക്ക് മു​ലാ​യ​ത്തി​ന്‍റെ വാ​ക്കു​ക​ൾ പു​തി​യ ഉ​ണ​ർ​വ് ന​ൽ​കി​യി​ട്ടു​ണ്ട്. മു​ലാ​യ​ത്തെ അ​നു​കൂ​ലി​ച്ച് ബി​ജെ​പി യു​പി​യി​ൽ വ്യാ​പ​ക​മാ​യി പോ​സ്റ്റ​റു​ക​ൾ പ​തി​ച്ച് വി​ഷ​യം രാ​ഷ്‌‌​ട്രീ​യ നേ​ട്ട​ത്തി​നാ​യി ഉ​പ​യോ​ഗി​ച്ചു തു​ട​ങ്ങി.

മു​ലാ​യ​ത്തി​ന്‍റെ ‘മോ​ദി പ്രേ​മ​’ത്തി​ൽ പ്ര​തി​പ​ക്ഷ ക​ക്ഷി​ക​ൾ അ​സ്വ​സ്ഥ​രാ​ണ്. ബി​ജെ​പി​ക്കെ​തി​രേ പ്ര​തി​പ​ക്ഷ ഐ​ക്യ​നി​ര കെ​ട്ടി​പ്പൊ​ക്കു​ന്ന ​സ​ന്ദ​ർ​ഭ​ത്തി​ൽ പ്ര​ധാ​ന പ്ര​തി​പ​ക്ഷ പാ​ർ​ട്ടി​യാ​യ സ​മാ​ജ് വാ​ദി പാ​ർ​ട്ടി​യു​ടെ സ്ഥാ​പ​ക​ൻ ത​ന്നെ മോ​ദി​യെ പു​ക​ഴ്ത്തി​യ​ത് ശ​രി​യ​ല്ലെ​ന്നാ​ണ് പ്രതിപക്ഷ കക്ഷികളുടെ പ​ക്ഷം.

അ​ഖി​ലേ​ഷ് യാ​ദ​വി​ന്‍റെ ബി​ജെ​പി വി​രു​ദ്ധ നീ​ക്ക​ത്തി​നും ഇ​ത് തി​രി​ച്ച​ടി​യാ​യേ​ക്കും. മു​ലാ​യം സിം​ഗി​നോ​ട് ആ​ദ​ര​വു​ണ്ടെ​ങ്കി​ലും മോ​ദി​യെ അ​നു​കൂ​ലി​ച്ചു പ​റ​ഞ്ഞ​തി​നോ​ട് യോ​ജി​പ്പി​ല്ലാ​യെ​ന്നാ​ണ് രാ​ഹു​ൽ ഗാ​ന്ധി വ്യ​ക്ത​മാ​ക്കി​യ​ത്. പൊ​തു​വാ​യി എ​ല്ലാ എം​പി​മാ​ർ​ക്കും ആ​ശം​സ ന​ൽ​കി​യ കൂ​ട്ട​ത്തി​ൽ മു​ലാ​യം പ​റ​ഞ്ഞ​തി​ന് രാ​ഷ്‌​ട്രീ​യ പ്രാ​ധാ​ന്യ​മി​ല്ലെ​ന്ന് സ​മാ​ജ്‌​വാ​ദി നേ​താ​ക്ക​ൾ വി​ശ​ദീ​ക​രി​ക്കു​ന്നു​ണ്ടെ​ങ്കി​ലും അ​താ​രു​ം അ​ത്ര കാ​ര്യ​മാ​യെ​ടു​ത്തി​ട്ടി​ല്ല.

മോ​ദി​യോ​ടു​ള്ള ആ​രാ​ധ​ന​യാ​ണ് മു​ലാ​യം പ്ര​ക​ട​മാ​ക്കി​യ​തെ​ന്നാ​ണ് ബി​ജെ​പി​യു​ടെ അ​വ​കാ​ശ​വാ​ദം. മുലായത്തിന് നന്ദി പറഞ്ഞ് മോദിയും രംഗത്തുവന്നിരുന്നു. മു​ലാ​യം സിം​ഗും അ​ഖി​ലേ​ഷ് യാ​ദ​വും ത​മ്മി​ൽ ക​ഴി​ഞ്ഞ നി​യ​മ​സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പ് മു​ത​ൽ അ​ത്ര സ്വ​ര​ചേ​ർ​ച്ച​യി​ല​ല്ല. മ​ക​നോ​ടു​ള്ള ദേ​ഷ്യം കൊ​ണ്ടാ​വാം മു​ലാ​യം ഇ​ങ്ങ​നെ പ​റ​ഞ്ഞ​തെ​ന്ന് രാ​ഷ്‌‌​ട്രീ​യ നി​രീ​ക്ഷ​ക​ർ ചൂ​ണ്ടി​ക്കാ​ട്ടു​ന്നു.

ഫ​ല​ത്തി​ൽ മു​ലാ​യ​ത്തി​ന്‍റെ വാ​ക്ക് അ​ഖി​ലേ​ഷി​നു​ള്ള തി​രി​ച്ച​ടി​യാ​യി ഭ​വി​ച്ചു. മു​ലാ​യ​ത്തി​ന്‍റെ വാ​ക്കു​ക​ൾ ബി​എ​സ്പി നേ​താ​വ് മാ​യാ​വ​തി​യേ​യും ചൊ​ടി​പ്പി​ച്ചി​ട്ടു​ണ്ട്. എ​ന്നാ​ൽ മു​ലാ​യ​ത്തി​ന്‍റെ മോ​ദി പ്രേ​മം എ​സ്പി-​ബി​എ​സ്പി സ​ഖ്യ​ത്തി​ന് പ്ര​ശ്ന​മാ​കു​മെ​ങ്കി​ലും കോ​ൺ​ഗ്ര​സി​ന് നേ​ട്ട​മാ​കു​മെ​ന്നു വി​ല​യി​രു​ത്തു​ന്നു. എ​സ്പി​ക്ക് പോ​കേ​ണ്ട ബി​ജെ​പി വി​രു​ദ്ധ വോ​ട്ടു​ക​ൾ കോ​ൺ​ഗ്ര​സി​ന് നേ​ടി​യെ​ടു​ക്കാ​നാ​വും.

അതേസമയം, ഒ​ബി​സി വി​ഭാ​ഗ​ത്തി​ലെ പ്ര​ധാ​ന പാ​ർ​ട്ടി​യാ​യ മ​ഹാ​ൻ​ദ​ൾ കോ​ൺ​ഗ്ര​സി​ന് പി​ന്തു​ണ പ്ര​ഖ്യാ​പി​ച്ച് മു​ന്നോ​ട്ടു വ​ന്നു. എ​സ്പി-​ബി​എ​സ്പി വോ​ട്ടു​ബാ​ങ്കാ​ണ് ഒ​ബി​സി വി​ഭാ​ഗ​ത്തി​ന്‍റേ​ത്. മ​ഹാ​ൻ​ദ​ളി​ന്‍റെ ക​ട​ന്നു​വ​ര​വ് ഒബിസി വോട്ടുകളിൽ വി​ള്ള​ൽ വീ​ഴ്ത്തു​മെ​ന്ന് കോ​ൺ​ഗ്ര​സ് പ്ര​തീ​ക്ഷി​ക്കു​ന്നു. ഇ​വ​ർ​ക്ക് ര​ണ്ടു സീ​റ്റ് കോ​ൺ​ഗ്ര​സ് ന​ൽ​കി​യേ​ക്കും.

മ​ഹാ​ൻ​ദ​ളി​ന്‍റെ കേ​ശ​വ് ദേ​വ് മൗ​ര്യ യു​പി​യി​ൽ അ​റി​യ​പ്പെ​ടു​ന്ന നേ​താ​വാ​ണ്. ബി​ജെ​പി​യോ​ട് ആ​ഭി​മു​ഖ്യ​മു​ള്ള ബ്രാ​ഹ്മ​ണ​വോ​ട്ടു​ക​ളി​ൽ വി​ള്ള​ൽ വീ​ഴ്ത്തു​ന്ന​തോ​ടൊ​പ്പം എ​സ്പി-​ബി​എ​സ്പി വോ​ട്ടു​ക​ളി​ലും വി​ള്ള​ൽ വീ​ഴ്ത്താ​നാ​ണ് പ്രി​യ​ങ്ക​യു​ടെ ശ്ര​മം. മൗ​ര്യ, കു​ശ്വാ​ഹ വി​ഭാ​ഗ​ങ്ങ​ൾ​ക്കി​ട​യി​ൽ മ​ഹാ​ൻ​ദ​ളി​ന് ന​ല്ല സ്വാ​ധീ​ന​മു​ണ്ട്.

മു​ന്നോ​ക്ക, പി​ന്നോ​ക്ക വോ​ട്ടു​ക​ൾ ഏ​കീ​ക​രി​ക്കു​ക​യാ​ണ് ഇ​തി​ലൂ​ടെ കോ​ൺ​ഗ്ര​സ് ല​ക്ഷ്യം വ​യ്ക്കു​ന്നത്. ചെ​റി​യ പാ​ർ​ട്ടി​ക​ളു​മാ​യി കൂ​ടു​ത​ൽ അ​ടു​ക്കാ​നും പ്രി​യ​ങ്ക ശ്ര​മി​ക്കു​ന്നു​ണ്ട്. 80 സീ​റ്റി​ലും ബി​ജെ​പി​ക്കും എ​സ്പി-​ബി​എ​സ്പി സ​ഖ്യ​ത്തി​നും ശ​ക്ത​മാ​യ ഭീ​ഷ​ണി ഉ​യ​ർ​ത്തി ത്രി​കോ​ണ മ​ത്സ​ര​ത്തി​ന്‍റെ ചൂ​ട് നി​ല​നി​ർ​ത്താ​നാ​ണ് കോ​ൺ​ഗ്ര​സ് ആ​ഗ്ര​ഹി​ക്കു​ന്ന​ത്. ഇ​തു​വ​ഴി 2009ൽ ​വി​ജ​യി​ച്ച 21 സീ​റ്റി​ലെ​ങ്കി​ലും വി​ജ​യ​ക്കൊ​ടി പാ​റി​ക്കാ​ൻ ക​ഴി​യു​മെ​ന്ന വി​ശ്വാ​സ​മാ​ണ് കോ​ൺ​ഗ്ര​സി​നു​ള്ള​ത്.

Related posts