കെ​എ​സ്‌​യു​വി​ന്‍റെ​യും യൂ​ത്ത് കോ​ൺ​ഗ്ര​സി​ന്‍റെ​യും ആ​വ​ശ്യം ന്യാ​യം; തന്‍റെ സ്ഥാനാർഥിത്വം ദേശീയ നേതൃത്വം തീരുമാനിക്കുമെന്ന് കെ വി തോമസ്

കൊ​ച്ചി: ലോ​ക്സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പി​ൽ യു​വാ​ക്ക​ൾ​ക്കും സ്ത്രീ​ക​ൾ​ക്കും സീ​റ്റ് ന​ൽ​ക​ണ​മെ​ന്ന കെ​എ​സ്‌​യു​വി​ന്‍റെ​യും യൂ​ത്ത് കോ​ൺ​ഗ്ര​സി​ന്‍റെ​യും ആ​വ​ശ്യം ന്യാ​യ​മെ​ന്ന് കെ.​വി.​തോ​മ​സ് എം​പി. ത​ന്‍റെ സ്ഥാ​നാ​ർ​ഥി​ത്വം സം​ബ​ന്ധി​ച്ച് തീ​രു​മാ​നം എ​ടു​ക്കേ​ണ്ട​ത് ദേ​ശീ​യ നേ​തൃ​ത്വ​മാ​ണെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു.

നി​ല​വി​ലെ സാ​ഹ​ച​ര്യ​ത്തി​ൽ എ​റ​ണാ​കു​ളം മ​ണ്ഡ​ല​ത്തി​ൽ യു​ഡി​എ​ഫി​നു വേ​ണ്ടി ആ​രു മ​ത്സ​രി​ച്ചാ​ലും ജ​യി​ക്കും. സം​ഘ​ട​നാ പ്ര​മേ​യം അ​വ​ത​രി​പ്പി​ക്കാ​നു​ള്ള അ​വ​കാ​ശം കെ​എ​സ്‌​യു​വി​നു​ണ്ടെ​ന്നും കെ.​വി.​തോ​മ​സ് പ​റ​ഞ്ഞു. ലോ​ക്സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പി​ൽ സ്ഥാ​നാ​ർ​ഥി​ത്വം കെ.​വി.​തോ​മ​സ് പ​ര​സ്യ​മാ​യി പ്ര​ഖ്യാ​പി​ച്ചി​ട്ടി​ല്ല.

കെ​എ​സ്‌​യു മൂ​ന്നും യൂ​ത്ത് കോ​ൺ​ഗ്ര​സ് ‌സീ​റ്റു​ക​ൾ ആ​വ​ശ്യ​പ്പെ​ടു​ന്നെ​ന്നാ​ണ് റി​പ്പോ​ർ​ട്ട്. എ​റ​ണാ​കു​ള​ത്ത് അ​ട​ക്കം യു​വാ​ക്ക​ളെ മ​ത്സ​രി​പ്പി​ക്ക​ണ​മെ​ന്നും നേ​ര​ത്തെ യൂ​ത്ത് കോ​ൺ​ഗ്ര​സ് സം​സ്ഥാ​ന സ​മി​തി​യി​ൽ ആ​വ​ശ്യം ഉ​യ​ര്‍​ന്നി​രു​ന്നു.

Related posts