തിരുവനന്തപുരം: സംസ്ഥാനത്ത് തിരുവനന്തപുരം മുതൽ കാസർഗോഡ് വരെയുള്ള ജില്ലകളിൽ വെള്ളിയാഴ്ചവരെ അതിശക്തമായ മഴ തുടരുമെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം. ബംഗാൾ ഉൾക്കടലിൽ ചൊവ്വാഴ്ചയോടെ ന്യൂനമർദം ശക്തിപ്രാപിച്ച് കേരളത്തിൽ അതിശക്തമായ മഴ പെയ്യാനിടയാക്കുമെന്ന് കാലാവസ്ഥാ വകുപ്പ് അറിയിച്ചു. ബുധനാഴ്ചവരെ വിവിധ ജില്ലകളിൽ മഞ്ഞ അലർട്ട് ഞായറാഴ്ച: ആലപ്പുഴ, കോട്ടയം, ഇടുക്കി, തൃശൂർ, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർഗോഡ്തിങ്കളാഴ്ച: പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം, തൃശൂർ, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർഗോഡ്ചൊവ്വാഴ്ച: പത്തനംതിട്ട, കോട്ടയം, ഇടുക്കി, എറണാകുളം, തൃശൂർ, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർഗോഡ്ബുധനാഴ്ച: തിരുവനന്തപുരം, കൊല്ലം, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം, തൃശൂർ, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർഗോഡ് ഒറ്റപ്പെട്ട ഇടങ്ങളിൽ 24 മണിക്കൂറിൽ ആറുമുതൽ 11 സെന്റീമീറ്റർവരെ മഴ പെയ്യുമെന്നാണ് പ്രവചനം. ഇതിൽ തിങ്കളാഴ്ച ഇടുക്കി,…
Read MoreCategory: Loud Speaker
രാജ്യത്ത് ആദ്യം! കോവിഡ് ബാധിതയായ യുവതി ഇരട്ടക്കുട്ടികള്‍ക്കു ജന്മം നല്കി; സംഭവം കണ്ണൂര്‍ ഗവ. മെഡിക്കല്‍ കോളജ് ആശുപത്രിയില്‍
കണ്ണൂര്‍ (പരിയാരം): കോവിഡ് പോസിറ്റീവായ കണ്ണൂര്‍ സ്വദേശിനിയായ മുപ്പത്തിരണ്ടുകാരി ഇരട്ടക്കുട്ടികള്‍ക്കു ജന്മം നല്കി. കണ്ണൂര്‍ ഗവ. മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ശസ്ത്രക്രിയയിലൂടെയാണു രണ്ട് ആണ്‍കുട്ടികള്‍ക്കു ജന്മം നല്‍കിയത്. ഇതാദ്യമായാണു കോവിഡ് പോസിറ്റീവായ യുവതി ഇരട്ടക്കുട്ടികള്‍ക്കു ജന്മം നല്‍കുന്നത്. ഐവിഎഫ് ചികിത്സവഴി ഗര്‍ഭം ധരിച്ച കോവിഡ് പോസിറ്റീവായ ഒരു യുവതി രണ്ടു കുട്ടികള്‍ക്കു ജന്മം നല്‍കുന്നത് രാജ്യത്തും ആദ്യമായിട്ടാണ് റിപ്പോര്‍ട്ട് ചെയ്യപ്പെടുന്നത്. കണ്ണൂര്‍ ഗവ.മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികിത്സതേടുന്ന അന്‍പതാമത്തെ കോവിഡ് പോസിറ്റീവ് ഗര്‍ഭിണിയാണ് ഇരട്ടക്കുട്ടികള്‍ക്കു ജന്മം നല്‍കിയത്. ഇവിടെ ശസ്ത്രക്രിയവഴിയുള്ള ഒന്‍പതാമത്തെ പ്രസവമാണിത്. ഗൈനക്കോളജി വിഭാഗം മേധാവി ഡോ. എസ്. അജിത്, അസോസിയേറ്റ് പ്രഫസർ ഡോ. മാലിനി എന്നിവരടങ്ങിയ മെഡിക്കല്‍ സംഘമാണു പൂര്‍ണ സുരക്ഷാ സംവിധാനങ്ങളോടെ ശസ്ത്രക്രിയ നടത്തിയത്. ഉയര്‍ന്ന രക്തസമ്മര്‍ദവും പ്രമേഹവും കോവിഡ് രോഗത്തെ തുടര്‍ന്നുള്ള പ്രതിസന്ധികളും ഇരട്ടക്കുട്ടികളാണെന്നതും ശസ്ത്രക്രിയ സങ്കീര്‍ണമാക്കിയതായി ഡോക്ടര്‍മാര്‍ പറഞ്ഞു. അമ്മയുടെയും…
Read Moreഅവസാന നിമിഷം തീരുമാനം മാറ്റി! മെറിന്റെ മൃതദേഹം നാട്ടിലെത്തിക്കില്ല, അമേരിക്കയിൽ സംസ്കരിക്കും
കുറവിലങ്ങാട്: അമേരിക്കയിൽ ഭർത്താവ് കുത്തിയും കാർ കയറ്റിയും കൊലപ്പെടുത്തിയ മലയാളി നഴ്സ് മെറിന്റെ മൃതദേഹം നാട്ടിലെത്തിക്കില്ല. അമേരിക്കയിലെ താന്പയിലുള്ള കത്തോലിക്കാ പള്ളിയിൽ മൃതദേഹം സംസ്കരിക്കും. ഈ ആഴ്ച അവസാനത്തോടെ മൃതദേഹം നാട്ടിലെത്തിച്ചു സംസ്കരിക്കാനാണ് തീരുമാനിച്ചിരുന്നതെങ്കിലും അവസാന നിമിഷം തീരുമാനം മാറ്റുകയായിരുന്നു. എംബാം അടക്കമുള്ള കരുതൽ നടപടികൾ നടത്തിയാലും കേടുകൂടാതെ എത്തിക്കാനാകുമോ എന്ന സംശയത്തിലാണ് മൃതദേഹം നാട്ടിലെത്തിക്കേണ്ടെന്ന് തീരുമാനിച്ചത്. ശരീരത്തിൽ കുത്തേറ്റ് മുറിഞ്ഞതിനാലും വാഹനം കയറ്റിയിറക്കിയതിനാലും എംബാം ചെയ്യുന്നതിൽ പ്രശ്നമുണ്ടെന്ന് അറിയിച്ചതായി ബന്ധുക്കൾ പറയുന്നു. ഇന്നു മൃതദേഹം ഏറ്റുവാങ്ങി അവിടെ പൊതുദർശനത്തിനു ശേഷം ന്യൂയോർക്കിലേക്ക് കൊണ്ടുപോയി നാട്ടിലെത്തിക്കാനായിരുന്നു ശ്രമം. പുതിയ സാഹചര്യത്തിൽ മൃതദേഹം സംസ്കരിക്കുന്നതു സംബന്ധിച്ച തീരുമാനം ഇന്നു കൈക്കൊള്ളുമെന്നാണറിയിച്ചിട്ടുള്ളതെന്നു മെറിന്റെ പിതാവ് ജോയി പറഞ്ഞു. സഹപ്രവർത്തകരടക്കമുള്ളവർക്ക് അന്തിമോപചാരമർപ്പിക്കാൻ അവസരമൊരുക്കും. കഴിഞ്ഞ ചൊവ്വാഴ്ചയാണ് മെറിനെ ഭർത്താവ് കൊലപ്പെടുത്തിയത്. ജോലികഴിഞ്ഞ് വീട്ടിലേക്കു പോകാനായി ഹോസ്പിറ്റലിന്റെ പാർക്കിംഗ് ഏരിയയിലെത്തിയ മെറിനെ കുത്തിയും…
Read Moreനടിയെ ആക്രമിച്ച കേസ്: വിചാരണ പൂർത്തിയാക്കാൻ കൂടുതൽ സമയം വേണമെന്ന് ജഡ്ജി
ന്യുഡൽഹി: നടിയെ ആക്രമിച്ച കേസിലെ വിചാരണ പൂർത്തിയാക്കാൻ ആറു മാസം കൂടി സമയം അനുവദിക്കണമെന്ന ആവശ്യവുമായി പ്രത്യേക കോടതി ജഡ്ജി സുപ്രീംകോടതിയെ സമീപിച്ചു. കോവിഡും, ലോക്ക്ഡൗണും കാരണം സുപ്രീംകോടതി നിര്‍ദേശിച്ച സമയപരിധിക്കുള്ളില്‍ വിചാരണ പൂര്‍ത്തിയാക്കാന്‍ കഴിഞ്ഞില്ലെന്ന് ജസ്റ്റീസ് ഹണി എം. വര്‍ഗീസ് കോടതിയെ അറിയിച്ചത്. ജഡ്ജിയുടെ ഈ ആവശ്യം ജസ്റ്റിസ് എ.എം. ഖാൻവിൽക്കർ നേതൃത്വം നൽകുന്ന മൂന്നംഗ ബെഞ്ച് ചൊവ്വാഴ്ച പരിഗണിക്കും.
Read Moreകോവിഡ് ബാധിച്ച് എസ്ഐ മരിച്ചു; സംസ്ഥാനത്ത് പോലീസ് ഉദ്യോഗസ്ഥർ കോവിഡ് ബാധിച്ച് മരിക്കുന്നത് ആദ്യമായി
ഇടുക്കി: കോവിഡ് ബാധിച്ച് എസ്ഐ മരിച്ചു. ഇടുക്കി സ്പെഷൽ ബ്രാഞ്ച് എസ്ഐ തൊടുപുഴ പൂച്ചപ്ര വരന്പനാൽ വി.പി.അജിതൻ (55) ആണ് കോട്ടയം മെഡിക്കൽ കോളജിൽ മരിച്ചത്. സംസ്ഥാനത്ത് ആദ്യമായാണ് ഒരു പോലീസ് ഉദ്യോഗസ്ഥൻ കോവിഡ് ബാധിച്ച് മരിക്കുന്നത്. മന്ത്രി എം.എം. മണിയുടെ ബന്ധുവാണ് അജിതൻ. ഇടുക്കി കഞ്ഞിക്കുഴി പോലീസ് സ്റ്റേഷനിലെ എസ്ഐ ആയിരുന്ന അജിതൻ വർക്കിംഗ് അറേഞ്ച്മെന്റിൽ ഇടുക്കി സ്പെഷൽബ്രാഞ്ചിൽ എസ്ഐ ആയി ജോലി നോക്കുകയായിരുന്നു. ഹൃദ്രോഗത്തിന് ചികിൽസയിലായിരുന്ന ഇദ്ദേഹത്തിന് ഭാര്യയിൽനിന്നാണ് രോഗം ബാധിച്ചതെന്നാണ് വിവരം. ചെറുതോണിയിൽ ബ്യൂട്ടി പാർലർ നടത്തിയിരുന്ന ഭാര്യ രമണിക്ക് ചെറുതോണി കോളനി സ്വദേശിനിയായ സ്ത്രീയിൽനിന്നാണ് രോഗം പകർന്നത്. ഇദ്ദേഹത്തിന്റെ മകൾക്കും രോഗം സ്ഥിരീകരിച്ചിരുന്നു. എന്നാൽ ഇരുവരും കഴിഞ്ഞ ദിവസം കോവിഡ് മുക്തരായിരുന്നു. ഭാര്യാസഹോദരി ഇപ്പോഴും ചികിത്സയിലാണ്. ഇടുക്കി മെഡിക്കൽ കോളജിൽ ചികിൽസയിൽ കഴിഞ്ഞിരുന്ന അജിതനെ കഴിഞ്ഞ ബുധനാഴ്ച രോഗം മൂർശ്ചിച്ചതിനെ ത്തുടർന്നാണ്…
Read Moreഒരു ലോഡ് പഴകിയ മീനും നാടകീയ രംഗങ്ങളും! ഒടുവില്‍ ഏറ്റെടുക്കാൻ ആളില്ലാതെയിരുന്ന പഴകിയ മത്സ്യം രാത്രിയുടെ മറവിൽ കടത്തിക്കൊണ്ടുപോയി
മണർകാട്: നാടകീയ രംഗങ്ങൾക്കൊടുവിൽ ഏറ്റെടുക്കാൻ ആളില്ലാതെയിരുന്ന പഴകിയ മത്സ്യം രാത്രിയുടെ മറവിൽ കടത്തിക്കൊണ്ടുപോയി. ഇന്നലെ മണർകാട്ടുനിന്നും ഭക്ഷ്യസുരക്ഷാ വിഭാഗവും ആരോഗ്യവകുപ്പും പിടിച്ചെടുത്ത മീനാണു മത്സ്യവ്യാപാരികൾ കടത്തിക്കൊണ്ടുപോയത്. ഏറ്റുമാനൂർ മാർക്കറ്റിലേക്കു കൊണ്ടുവന്ന മത്സ്യം മണർകാട് പഞ്ചായത്ത് പരിധിയിൽ വഴിയരികിൽ ലോറിയിൽ സൂക്ഷിച്ചിരിക്കുകയായിരുന്നു. നാട്ടുകാരുടെ പരാതിയെത്തുടർന്ന് ഭക്ഷ്യസുരക്ഷാ വിഭാഗം നടത്തിയ പരിശോധനയിൽ പഴകിയ മത്സ്യമാണെന്നു കണ്ടെത്തുകയും നശിപ്പിക്കുവാൻ മണർകാട് പഞ്ചായത്ത് അധികൃതരെ അറിയിക്കുകയും ചെയ്തു. മണർകാട് പഞ്ചായത്ത് പരിധിയിലായിരുന്നെങ്കിലും തങ്ങളുടെ പരിധിയിലല്ലെന്നു പറഞ്ഞു പഞ്ചായത്ത് പ്രസിഡന്റ് അടക്കം പിൻമാറുകയായിരുന്നു. സംഭവത്തിനു പിന്നിൽ മത്സ്യവ്യാപാരികളുടെ ഇടപെടൽ ഉണ്ടെന്ന് ആരോപണം ശക്തമാണ്. ഭക്ഷസുരക്ഷാ വിഭാഗം പരിശോധന പൂർത്തിയാക്കി സമീപ പഞ്ചായത്തായ വിജയപുരത്തെ ആരോഗ്യവിഭാഗത്തിനു കൈമാറി. വിജയപുരം പഞ്ചായത്ത് അധികൃതർ ഏർപ്പാടാക്കിയ സ്ഥലത്ത് മണ്ണെടുത്ത് കുഴിച്ചു മൂടുവാൻ തീരുമാനിച്ചു. വൈകുന്നേരത്തോടെ മണ്ണെടുത്ത് മൂടുവാൻ നടപടികൾ ആരംഭിച്ചെങ്കിലും മത്സ്യവ്യാപാരികളുടെ ഇടപെടലിൽ ഗുണ്ടകൾ മീനുമായി കടന്നു. ഇന്നലെ…
Read Moreകിതയ്ക്കാതെ സ്വര്‍ണം മുന്നോട്ട്! 40,000 രൂപയും മറികടന്ന് സ്വര്‍ണവില കുതിക്കുന്നു
കൊച്ചി: 40,000 രൂപയും മറികടന്ന് സ്വര്‍ണവില കുതിക്കുന്നു. ഇന്നു ഗ്രാമിന് 20 രൂപയും പവന് 160 രൂപയും വര്‍ധിച്ചതോടെ സ്വര്‍ണവില പവന് 40,160 രൂപയും ഗ്രാമിന് 5,020 രൂപയുമായി. ഇന്നലെയാണു ചരിത്രത്തിലാദ്യമായി പവന് 40,000 രൂപ പിന്നിട്ടത്. ഗ്രാമിന് 35 രൂപയുടെയും പവന് 280 രൂപയുടെയും വര്‍ധനവാണ് ഇന്നലെയുണ്ടായത്. അന്താരാഷ്ട്ര വിലയിലുണ്ടായ വിലക്കയറ്റമാണ് സംസ്ഥാനത്ത് സ്വര്‍ണവില പുതിയ ഉയരത്തിലെത്താന്‍ കാരണമായത്. 2000 ല്‍ സ്വര്‍ണ വില ഗ്രാമിന് 400 രൂപയായിരുന്നു. പിന്നീട് നാല് വര്‍ഷത്തിനുശേഷം 2004 ല്‍ ഗ്രാം വില 500 രൂപയിലെത്തി. ഇവിടെനിന്നാണു 16 വര്‍ഷംകൊണ്ട് ഗ്രാം വില 5,000 രൂപയിലേക്കു കുതിച്ചത്. 2006 ലാകട്ടെ ഗ്രാമിന് 1,000 രൂപയായിരുന്നു. 2010 ല്‍ 2,000 രൂപയും 2011 ല്‍ 3,000 രൂപയും പിന്നിട്ടശേഷം കഴിഞ്ഞ ഫെബ്രുവരി 24 നാണു 4,000 രൂപ താണ്ടിയത്. പിന്നീടുള്ള മാസങ്ങളില്‍…
Read Moreതദേശ തെരഞ്ഞെടുപ്പ് മാറ്റിവയ്ക്കില്ല; ആരോഗ്യ പ്രോട്ടോക്കോൾ പാലിച്ച് വോട്ടെടുപ്പ്; പുതുക്കിയ വോട്ടർ പട്ടിക ഈ മാസം
തിരുവനന്തപുരം: സംസ്ഥാനത്തെ തദേശസ്വയംഭരണ സ്ഥാപനങ്ങളിലേക്കുള്ള തെരഞ്ഞെടുപ്പു ഒക്ടോബറിലോ നവംബറിലോ നടത്താൻ ആലോചന. കോവിഡിന്റെ പശ്ചാത്തലത്തിൽ പൂർണമായും ആരോഗ്യ പ്രോട്ടോക്കോൾ പാലിച്ചായിരിക്കും തെരഞ്ഞെടുപ്പു നടത്തുക. തദേശ തെരഞ്ഞെടുപ്പിനായുള്ള പുതുക്കിയ വോട്ടർ പട്ടിക ഈ മാസം രണ്ടാംവാരത്തിൽ പുറത്തിറക്കും. കഴിഞ്ഞ മാസം പ്രസിദ്ധീകരിച്ച അന്തിമ വോട്ടർപട്ടികയിൽ മരിച്ചവരുടെയും സ്ഥലം മാറിപ്പോയവരുടെയും പേരുകൾ നീക്കാത്തതിൽ പരാതികൾ ഉയർന്നിരുന്നു. ഏഴു ജില്ലകളിൽ വീതം രണ്ടു ഘട്ടമായി വോട്ടെടുപ്പ് നടത്തും. വോട്ടിംഗ് ഒരു മണിക്കൂർ നീട്ടും. രാവിലെ ഏഴു മുതൽ വൈകുന്നേരം ആറു വരെയാക്കും. നേരത്തെ ഇത് അഞ്ചു മണി വരെയായിരുന്നു. തെരഞ്ഞെടുപ്പു പ്രചാരണത്തിനും വോട്ടിംഗ് ദിവസവും കർശന നിയന്ത്രണങ്ങളുണ്ടാകും. പൊതുസമ്മേളനങ്ങൾക്ക് പകരം മാധ്യമങ്ങളിലൂടെയും സോഷ്യൽ മീഡിയിലൂടെയും നടത്തുന്ന പ്രചാരണത്തിനാകും മുൻതൂക്കം. രണ്ടോ മൂന്നോ പേർ അടങ്ങുന്ന ചെറുസംഘങ്ങളായി വീടുകളിലെത്തി വോട്ട് ചോദിക്കാം. തെരഞ്ഞെടുപ്പു ഡ്യൂട്ടിക്കു നിയോഗിക്കുന്ന ജീവനക്കാർക്കു മാസ്ക്കും കൈയുറകളും നൽകും. എല്ലാ…
Read Moreകോവിഡ് ബാധിച്ച് പോലീസ് ഉദ്യോഗസ്ഥൻ മരിച്ചു; ഇടുക്കി സ്പെഷൽ ബ്രാഞ്ച് എസ്ഐയുടെ മരണം കോട്ടയം മെഡിക്കൽ കോളജിൽ
കോട്ടയം: സംസ്ഥാനത്ത് ആദ്യമായി ഒരു പോലീസ് ഉദ്യോഗസ്ഥന് കോവിഡ് ബാധിച്ച് മരിച്ചു. ഇടുക്കി സ്പെഷ്യൽ ബ്രാഞ്ച് എസ്ഐ അജിതൻ (55) ആണ് മരിച്ചത്. വെള്ളിയാമറ്റം പൂച്ചപ്ര സ്വദേശിയാണ്. കഞ്ഞിക്കുഴി പോലീസ് സ്റ്റേഷനിലാണ് ജോലി. കോട്ടയം മെഡിക്കൽ കോളജിൽ വച്ചായിരുന്നു മരണം. ബുധനാഴ്ചയാണ് ഇദ്ദേഹത്തെ കോട്ടയം മെഡിക്കല്‍ കോളേജിലേക്ക് മാറ്റുന്നത്. കോവിഡ് സ്ഥിരീകരിച്ചതിനെ തുടര്‍ന്ന് ഇടുക്കി മെഡിക്കല്‍ കോളേജിലാണ് ആദ്യം പ്രവേശിപ്പിച്ചത്. പിന്നീട് രോഗം മൂര്‍ച്ഛിച്ചതോടെ കോട്ടയത്തേക്ക് മാറ്റുകയായിരുന്നു.ഇദ്ദേഹത്തിന് ഹൃദ്രോഗവും പ്രമേഹവും ഉണ്ടായിരുന്നു. ഭാര്യയ്ക്കും കോവിഡ് വന്നിരുന്നു.
Read Moreനിവൃത്തികേടുകൊണ്ട് മാത്രം; കടുത്ത സാമ്പത്തിക പ്രതിസന്ധി മൂലം സംസ്ഥാനത്തെ സ്വകാര്യ ബസുകളിൽ ഭൂരിഭാഗവും നാളെ മുതൽ ഷെഡിലേക്ക്
സ്വന്തം ലേഖകൻ തൃശൂർ: സംസ്ഥാനത്തെ സ്വകാര്യ ബസുകളിൽ ഭൂരിഭാഗവും നാളെ മുതൽ ഷെഡിലേക്ക്. കടുത്ത സാന്പത്തിക പ്രതിസന്ധി മൂലം ബസുകൾ സർവീസ് അവസാനിപ്പിക്കാൻ കഴിഞ്ഞദിവസം ചേർന്ന ബസുടമകളുടെ യോഗം തീരുമാനിച്ചിരുന്നു. നാളെ മുതൽ നിർത്തിവെക്കുന്ന സർവീസുകൾ എന്ന് പുനരാരംഭിക്കുമെന്ന കാര്യം ഉടമകൾ വ്യക്തമാക്കുന്നില്ല. ഇപ്പോഴത്തെ സാഹചര്യത്തിൽ അടുത്തൊന്നും സർവീസ് പുനരാരംഭിക്കാനാകില്ലെന്നും ഓണക്കാലമാകുന്പോഴേക്കും എല്ലാം ശരിയാകുമെന്ന പ്രതീക്ഷയിലായിരുന്നു തങ്ങളെന്നും ഉടമകൾ പറഞ്ഞു. സർവീസുകൾ നിർത്തിവയ്ക്കുന്നത് സംബന്ധിച്ച് ജി ഫോം സമർപ്പിക്കേണ്ട അവസാന തിയതി ഇന്നലെയായിരുന്നുവെങ്കിലും ഓണ്‍ലൈൻ വഴി ഇന്നും സമർപിക്കാമെന്നാണ് പറയുന്നത്. ജി ഫോം നൽകിയാൽ രണ്ടുമാസം മുതൽ ഒരുവർഷം വരെ സർവീസ് നടത്താതിരിക്കാൻ കഴിയും. എപ്പോൾ വേണമെങ്കിലും സർവീസ് നടത്താനും അനുവാദമുണ്ട്. അതുകൊണ്ടുതന്നെ സ്ഥിതിഗതികൾ മെച്ചപ്പെട്ടാൽ ബസുകൾ സർവീസ് നടത്തുമെന്നാണ് ഉടമകളുടെ നിലപാട്. നികുതി ഒഴിവാക്കുന്നതിന് പകരം അടയ്ക്കുന്നത് നീട്ടിത്തന്നതുകൊണ്ടു കാര്യമില്ലെന്നും വരുമാനമില്ലാത്ത തങ്ങൾ എങ്ങിനെ നികുതിയടക്കുമെന്നും…
Read More