പൂന: വന്നു വന്ന് ആശുപത്രിയിൽ കഴിയുന്ന രോഗികൾക്കും രക്ഷയില്ലെന്നായി. പൂനെയിൽ കോവിഡ് 19 സ്ഥിരീകരിച്ച 35വയസുള്ള യുവതിയെ പീഡിപ്പിച്ച കേസിൽ വാർഡ് ബോയിയെ പോലീസ് അറസ്റ്റ് ചെയ്തു. പൂനെ ഹഡാപ്സറിലാണ് സംഭവം. 40വയസുള്ള വാർഡ് ബോയ് അശോക് ഗവാലിയാണ് പ്രതി. ഹഡാപ്സറിലെ പ്രമുഖ സ്വകാര്യ ആശുപത്രിയിൽ കോവിഡ് 19 ചികിത്സയുടെ ഭാഗമായി ഐസിയുവിലായിരുന്നു യുവതി. ജൂലൈ 22നാണ് യുവതിയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. രോഗാവസ്ഥ ഭേദമായി വന്നതിനെത്തുടർന്ന് കഴിഞ്ഞ വെള്ളിയാഴ്ച ജനറൽ വാർഡിലേക്ക് മാറ്റി. വാർഡിൽ വിശ്രമിക്കുകയായിരുന്ന യുവതിയുടെ സമീപത്തേക്ക് വാർഡ് ബോയ് എത്തി. ഈ സമയം അയാൾ പിപിഇ കിറ്റ് ധരിച്ചിരുന്നു. യുവതിയുടെ ബെഡ്ഡിന് അടുത്തെത്തിയപ്പോൾ ഇയാൾ മാസ്ക് അഴിച്ചുമാറ്റി യുവതിയോട് കുശലം ചോദിച്ചു. വ്യക്തി പരമായ ചോദ്യങ്ങൾക്കൊക്കെ സാധാരണനിലയിൽ യുവതി മറുപടി നൽകി. പിന്നീട് ഫോൺ നന്പർ ആവശ്യപ്പെട്ടു. പ്രതിയുടെ ഉദ്ദേശ്യം ശരിയല്ലെന്നും ആദ്യത്തെ സംസാര…
Read MoreCategory: Loud Speaker
11 വ്യാപാര ദിനങ്ങളില്‍ റിക്കാര്‍ഡ് കുതിപ്പ് നടത്തിയശേഷം വിലയിൽ മാറ്റമില്ലാതെ സ്വർണം
കൊച്ചി: തുടര്‍ച്ചയായ 11 വ്യാപാര ദിനങ്ങളില്‍ റിക്കാര്‍ഡ് കുതിപ്പ് നടത്തിയശേഷം സ്വര്‍ണവില മാറ്റമില്ലാതെ തുടരുന്നു. ഗ്രാമിന് 5,020 രൂപയ്ക്കും പവന് 40,160 രൂപയ്ക്കുമാണ് ഇന്ന് വ്യാപാരം പുരോഗമിക്കുന്നത്. കഴിഞ്ഞ ദിവസമാണ് ചരിത്രത്തിലാദ്യമായി സ്വര്‍ണവില ഈ നിലവാരം രേഖപ്പെടുത്തിയത്. കഴിഞ്ഞ 21 മുതല്‍ വിലയില്‍ മുന്നേറ്റം രേഖപ്പെടുത്തി പുതിയ ഉയരം കുറിക്കുകയായിരുന്നു. അന്താരാഷ്ട്ര വിലയിലുണ്ടാകുന്ന മാറ്റമാണു സംസ്ഥാനത്തും സ്വര്‍ണവില വര്‍ധിക്കാന്‍ കാരണമാകുന്നത്.
Read More‘ഹാപ്പി ഇൻഡിപെൻഡൻസ് ഡേ’; പാകിസ്ഥാനിലെ വാർത്താ ചാനൽ ഹാക്ക് ചെയ്തു; സ്ക്രീനിൽ ഇന്ത്യയുടെ പതാക
ഇസ്ലാമാബാദ്: പാകിസ്ഥാനിലെ പ്രമുഖ വാർത്താ ചാനലായ “ഡോണ്‍ ന്യൂസ്’ ഹാക്ക് ചെയ്തതായി റിപ്പോർട്ട്. സംപ്രേഷണത്തിനിടെ ചാനലിൽ ഇന്ത്യയുടെ ത്രിവർണ പതാകയും സ്വാതന്ത്ര്യ ദിനാശംസകൾ എന്ന സന്ദേശവും പ്രത്യക്ഷപ്പെട്ടെന്നാണ് റിപ്പോർട്ട്. നിരവധി പേരാണ് ഈ ദൃശ്യങ്ങൾ ട്വിറ്ററിൽ പങ്കുവെച്ചിരിക്കുന്നത്.ചാനലിൽ പരസ്യത്തിനിടെയാണ് ഇന്ത്യയുടെ പതാക പ്രത്യക്ഷപ്പെട്ടത്. ഒപ്പം ഇംഗ്ലീഷിൽ “ഹാപ്പി ഇൻഡിപെൻഡൻസ് ഡേ’ എന്ന വാക്കുകളും സ്ക്രീനിൽ തെളിഞ്ഞു. ഞായറാഴ്ച വൈകിട്ട് പ്രാദേശിക സമയം 3.30 ഓടെയായിരുന്നു സംഭവം.
Read Moreവിദേശത്തുനിന്നും വരുന്നവർക്ക് ഏഴ് ദിവസത്തെ നിർബന്ധിത ഇൻസ്റ്റിറ്റ്യൂഷനൽ ക്വാറന്റൈൻ
ന്യൂഡൽഹി: വിദേശത്തുനിന്ന് രാജ്യത്ത് എത്തുന്നവർക്ക് ഏഴ് ദിവസത്തെ ഇൻസ്റ്റിറ്റ്യൂഷനൽ ക്വാറന്റൈൻ നിർബന്ധമാക്കി കേന്ദ്ര ആരോഗ്യ മന്ത്രാലയം പുതിയ മാർഗനിർദേശം ഇറക്കി. ഏഴ് ദിവസത്തെ ക്വാറന്റൈന് പിന്നാലെ ഏഴ് ദിവസം വീടുകളിൽ സമ്പർക്കവിലക്കിൽ കഴിയുകയും വേണം. ഓഗസ്റ്റ് എട്ട് മുതലാണ് പുതിയ മാർഗനിർദേശം നിലവിൽ വരിക. അസുഖങ്ങളുള്ളവർ, ഗർഭിണികൾ, കുടുംബത്തിലെ മരണവുമായി ബന്ധപ്പെട്ട് വരുന്നവർ, പത്ത് വയസിന് താഴെയുള്ള കുഞ്ഞുങ്ങൾക്കൊപ്പം വരുന്ന രക്ഷിതാക്കൾ എന്നിവർക്ക് ക്വാറന്റൈൻ ഇളവ് അനുവദിച്ചിട്ടുണ്ട്. എന്നാൽ ഇവർ വീടുകളിൽ 14 ദിവസം ക്വാറന്റൈനിൽ കഴിയണം. ആർടിപിസിആർ ടെസ്റ്റ് നടത്തി നെഗറ്റീവ് ഫലം ലഭിച്ചവർക്കും ക്വാറന്റൈൽ ഇളവുണ്ട്. യാത്ര ആരംഭിക്കുന്നതിന് 96 മണിക്കൂറിനുള്ളിൽ ഈ പരിശോധന നടത്തി നെഗറ്റീവ് ഫലം ലഭിച്ചിരിക്കണം. ഇന്ത്യയിലേക്കുള്ള വിമാനത്തിലോ കപ്പലിലോ യാത്ര ചെയ്യുന്നവരെ തെർമൽ സ്ക്രീനിങ് നടത്തി അസുഖ ലക്ഷണമില്ലെന്ന് ഉറപ്പുവരുത്തി മാത്രമേ യാത്രക്ക് അനുവദിക്കൂ.
Read Moreഞാൻ ജാഗ്രത കൈവെടിയില്ല; കോവിഡ് വ്യാപനം; രാമക്ഷേത്ര ശിലാസ്ഥാപന ചടങ്ങിൽനിന്നും ഉമാ ഭാരതി വിട്ടുനിൽക്കും
ന്യൂഡൽഹി: കോവിഡ് വ്യാപനം രൂക്ഷമായ പശ്ചാത്തലത്തിൽ രാമക്ഷേത്ര ശിലാസ്ഥാപന ചടങ്ങിൽനിന്നും മുൻ കേന്ദ്രമന്ത്രി ഉമാ ഭാരതി വിട്ടുനിൽക്കും. പ്രധാനമന്ത്രി ഉൾപ്പെടെ നിരവധി പ്രമുഖരാണ് അയോധ്യയിൽ നടക്കുന്ന ചടങ്ങിൽ പങ്കെടുക്കുന്നത്. ഇവരുടെ ആരോഗ്യത്തിൽ തനിക്ക് ഉത്ണ്ഠയുണ്ടെന്നും അവർ പറഞ്ഞു. കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായ്ക്കും ചില പാർട്ടി പ്രവർത്തകർക്കും കോവിഡ് സ്ഥിരീകരിച്ചു. ഇതും ആശങ്കയ്ക്ക് ഇടയാക്കുന്നുവെന്നും അവർ പറഞ്ഞു. ഭോപ്പാലിൽനിന്നും ഇന്ന് അയോധ്യയിലേക്ക് പോകുമെന്നും അവർ പറഞ്ഞു.
Read Moreകോവിഡ് സ്ഥിരീകരിച്ച ഗര്‍ഭിണികളെ പരിപാലിക്കുന്നതില്‍ വന്‍വീഴ്ചയെന്ന് ആരോപണം !കഴിഞ്ഞയാഴ്ച കോവിഡ് സ്ഥിരീകരിച്ച ഗര്‍ഭിണിയ്ക്കൊപ്പം വാര്‍ഡിലുണ്ടായിരുന്നത് 40 ഗര്‍ഭിണികള്‍…
കോട്ടയം: കോട്ടയം ജില്ലാ ആശുപത്രിയില്‍ കോവിഡ് സ്ഥിരീകരിച്ച ഗര്‍ഭിണികളെ പരിപാലിക്കുന്നതില്‍ അധികൃതര്‍ക്ക് വീഴ്ചയുണ്ടായെന്ന് ആരോപണം. കഴിഞ്ഞ ഞായറാഴ്ചയാണ് ആശുപത്രിയില്‍ പ്രവേശിച്ച ഗര്‍ഭിണിക്ക് കോവിഡ് സ്ഥിരീകരിക്കുന്നത്. നാല്പതോളം ഗര്‍ഭിണികള്‍ ഉണ്ടായിരുന്ന നാലാം വാര്‍ഡില്‍ അഡ്മിറ്റ് ചെയ്തിരുന്ന ഇവരെ ഫലം പോസീറ്റിവായതോടെ പ്രത്യേക മുറിയിലേക്ക് മാറ്റി. ഇവരോടൊപ്പം വാര്‍ഡിലുണ്ടായിരുന്ന ചിലരെ മാത്രമാണ് കോവിഡ് പരിശോധനയ്ക്ക് അയച്ചതെന്നും നിരീക്ഷണത്തിലാക്കാന്‍ ആശുപത്രി വൃത്തങ്ങള്‍ തയാറായില്ലെന്നുമാണ് ആരോപണം. ഇവരില്‍ ഭൂരിഭാഗം പേരെയും സിസേറിയനു വിധേയരാക്കുകയും മറ്റുള്ളവരെ വീടുകളിലേക്കു മടക്കി അയക്കുകയും ചെയ്തു. വ്യാഴാഴ്ച നാലാം വാര്‍ഡിലുണ്ടായിരുന്ന അമ്മയ്ക്കും വെള്ളിയാഴ്ച മറ്റൊരു ഗര്‍ഭിണിക്കും കോവിഡ് സ്ഥിരീകരിച്ചു. സിസേറിയനു വിധേയയാക്കിയ ഗര്‍ഭിണിയുടെ കോവിഡ് പരിശോധന ഫലം വരുന്നതിനുമുന്പ് വിദേശത്തുനിന്നും അന്യസംസ്ഥാനങ്ങളില്‍നിന്നും വരുന്ന ഗര്‍ഭിണികള്‍ക്കായി ഒരുക്കിയ പ്രത്യേക വാര്‍ഡിലേക്കു മാറ്റിയിരുന്നു. ഉച്ചയോടെ ഇവരുടെ ഫലം പോസീറ്റിവായി. ഇതിനുശേഷമാണ് ഇവരെ നിരീക്ഷണത്തിലേക്കു മാറ്റിയത്. കോവിഡ് പോസീറ്റിവാകുന്ന ഗര്‍ഭിണികള്‍ക്കായി പ്രത്യേക സൗകര്യങ്ങള്‍…
Read Moreപതിനഞ്ചിൽ വിവാഹം, ഇപ്പോൾ ഒരു കുട്ടിയുടെ അമ്മ; സംഘമിത്രക്ക് ത്രിപുര ബോർഡ് പരീക്ഷയിൽ റാങ്ക്
അഗർത്തല: ത്രിപുര 12 ാം ക്ലാസ് പരീക്ഷയിൽ 15 ാം വയസിൽ വിവാഹിതയായി ഒരു കുട്ടിയുടെ അമ്മയായ 19 കാരിക്ക് റാങ്ക്. മാനവിക വിഷയത്തിൽ പരീക്ഷ എഴുതിയ സംഘമിത്ര ദേവ് ആണ് ആദ്യപത്ത് റാങ്കിൽ എത്തിയത്. പരീക്ഷയിൽ 92.6 ശതമാനം മാർക്കാണ് സംഘമിത്രയ്ക്ക് ലഭിച്ചത്. ഇതോടെ എല്ലാ സ്ട്രീമുകളിലായി ഒമ്പതാം സ്ഥാനവും മാനവിക വിഷയത്തിൽ ഏഴാം റാങ്കുകാരിയുമായി. തലസ്ഥാനമായ അഗർത്തലയിൽനിന്ന് 10 കിലോമീറ്റർ മാറി ഗാന്ധിഗ്രാം ടൗണിലാണ് ഭർത്താവിന്റെ മാതാപിതാക്കൾക്കൊപ്പം സംഘമിത്ര കഴിയുന്നത്. ഇവരുടെ ഭർത്താവ് രാജു ഘോഷ് ബിഎസ്എഫ് ജവാനാണ്. വീട്ടിലെ പണികളും കുട്ടിയുടെ കാര്യങ്ങളും നോക്കിയതിനു ശേഷമുള്ള സമയമാണ് പഠനത്തിനായി നീക്കിവച്ചതെന്ന് ഇവർ പറയുന്നു. ഭർതൃ മാതാവ് തന്നെ ജോലികളിൽ സഹായിച്ചിരുന്നതായും മികച്ച വിജയം നേടാനായതിൽ സന്തോഷമുണ്ടെന്നും സംഘമിത്ര പറയുന്നു. ഇതേ രീതിയിൽ ബിരുദവും പൂർത്തിയാക്കണമെന്നാണ് ആഗ്രഹമെന്നും അവർ കൂട്ടിച്ചേർത്തു. വിവാഹം കഴിഞ്ഞ് ഒരു…
Read Moreശിവശങ്കറിനു കുരുക്കായി ചാർട്ടേഡ് അക്കൗണ്ടന്റിന്റെ മൊഴി; സ്വപ്നയുടെ ആ മൊഴി വിശ്വസിക്കാതെ കസ്റ്റംസും എൻഐഎയും
തിരുവനന്തപുരം: ഒന്നര കോടിയോളം രൂപയും ഒരു കിലോ സ്വർണവും കണ്ടെത്തിയ ബാങ്ക് ലോക്കർ സ്വർണക്കടത്തു കേസിലെ പ്രതി സ്വപ്നയുമായി ചേർന്നു തുടങ്ങിയതു മുഖ്യമന്ത്രിയുടെ മുൻ സെക്രട്ടറി എം. ശിവശങ്കർ പറഞ്ഞതിന്റെ അടിസ്ഥാനത്തിലാണെന്ന ചാർട്ടേഡ് അക്കൗണ്ടന്റിന്റെ മൊഴി കുരുക്കാകുന്നു. ഇത് കള്ളക്കടത്തിലൂടെ ലഭിച്ചതാണോയെന്ന് അന്വേഷണ ഏജൻസികൾ പരിശോധന തുടങ്ങി. റിയൽ എസ്റ്റേറ്റ് ബിസിനസിലൂടെ നേടിയ കോടിക്കണക്കിനു രൂപയാണു ബാങ്ക് ലോക്കറിലുള്ളതെന്നാണു സ്വപ്ന സുരേഷ് കസ്റ്റംസിനു മൊഴി നൽകിയത്. എന്നാൽ, ഇക്കാര്യം കസ്റ്റംസും എൻഐഎയും വിശ്വാസത്തിലെടുത്തിട്ടില്ല. ബാങ്ക് ലോക്കർ ഓപ്പറേറ്റ് ചെയ്തിരുന്നതു താനല്ലെന്നു ചാർട്ടേഡ് അക്കൗണ്ടന്റ് മൊഴി നൽകിയിട്ടുണ്ട്. ശിവശങ്കർ പറഞ്ഞിട്ടാണു ജോയിന്റ് അക്കൗണ്ടിൽ ലോക്കർ തുടങ്ങിയതെന്ന ചാർട്ടേഡ് അക്കൗണ്ടന്റിന്റെ മൊഴിയും വിശ്വാസത്തിലെടുത്തിട്ടില്ല. ചാർട്ടേഡ് അക്കൗണ്ടന്റിനെ ചോദ്യം ചെയ്തശേഷം ഇദ്ദേഹത്തിന്റെ ഓഫീസ് പ്രവർത്തിച്ചിരുന്ന നഗരത്തിലെ സ്ഥാപനത്തിൽ കസ്റ്റംസും എൻഐഎയും പരിശോധന നടത്തി. ഇവിടെനിന്നു ചില സുപ്രധാന രേഖകൾ ലഭിച്ചിട്ടുണ്ടെന്നാണു വിവരം.…
Read Moreമത്തായിയുടെ മരണം! ഉത്തരവാദികള്‍ക്കെതിരേ നടപടിയെടുക്കാതെ സംസ്കാരം നടത്തില്ലെന്നു ബന്ധുക്കൾ; ഏഴ് വനപാലകര്‍ക്ക് സ്ഥലംമാറ്റം
പത്തനംതിട്ട: ചിറ്റാര്‍ കുടപ്പനയില്‍ യുവകര്ഷകന് മത്തായി (പൊന്നു)യുടെ ദുരൂഹമരണവുമായി ബന്ധപ്പെട്ട് ഉത്തരവാദികളായ മുഴുവന്‍ ആളുകളെയും നിയമത്തിന്റെ മുമ്പില്‍ കൊണ്ടുവരാതെ സംസ്കാരം നടത്തില്ലെന്ന് ഭാര്യ ഷീബയും ബന്ധുക്കളും. വനപാലകരാണ് തന്റെ ഭര്‍ത്താവിന്റെ മരണത്തിനുത്തരവാദികളെന്നും തനിക്കു നീതി കിട്ടണമെന്നും ഷീബ പത്രസമ്മേളനത്തില്‍ പറഞ്ഞു. താനും രണ്ടുകുട്ടികളും അടക്കം ഒമ്പതംഗ കുടുംബമാണ് ഇപ്പോള്‍ അനാഥമായിരിക്കുന്നതെന്ന് ഷീബ പറഞ്ഞു. കഴിഞ്ഞ ചൊവ്വാഴ്ചയാണ് മത്തായിയുടെ മൃതദേഹം കുടപ്പനയില്‍ ഇവരുടെ കുടുംബവീടിനു സമീപമുള്ള കിണറ്റില്‍ കണ്ടെത്തിയത്. അന്നു വൈകുന്നേരം ഭാര്യയുടെയും മാതാവിന്റെയും കണ്മുമ്പില്നിന്നാണ് ഏഴംഗ വനപാലകസംഘം മത്തായിയെ കസ്റ്റഡിയിലെടുത്തത്. വനാതിര്‍ത്തിയിലെ കാമറ തകര്‍ക്കപ്പെട്ട സംഭവവുമായി ബന്ധപ്പെട്ട അന്വേഷണത്തിന്റെ ഭാഗമായാണ് കസ്റ്റഡിയിലെടുത്തതെന്നു പറയുന്നു. എന്നാല്‍ നിയമപരമായ യാതൊരു നടപടിക്രമങ്ങളും പാലിക്കാതെയാണ് കസ്റ്റഡിയിലെടുത്തതെന്നും വനപാലകരുടെ നടപടികള്‍ ദുരൂഹത നിറഞ്ഞതാണെന്നും കുടുംബത്തിന്റെ അഭിഭാഷകന് ജോണി കെ. ജോര്‍ജ് പറഞ്ഞു. മത്തായിയുടെ മൃതദേഹം കോട്ടയം മെഡിക്കല്‍ കോളജില്‍ പോസ്റ്റ്മോര്‍ട്ടം നടത്തിയിരുന്നു. കിണറ്റില്‍…
Read Moreസ്വർണക്കടത്ത് കേസ്! അന്വേഷണം തമിഴ്നാട്ടിലേക്കും! റമീസിന്റെ മൊഴി ശിവശങ്കറിനെ കുരുക്കിലാക്കുന്നതാണെന്നും സൂചന
കൊച്ചി: സ്വർണക്കടത്തുമായി ബന്ധപ്പെട്ട കേസിന്റെ അന്വേഷണം അയല്‍സംസ്ഥാനങ്ങളിലേക്കും വ്യാപിപ്പിച്ചു. വിമാനത്താവളം വഴി കടത്തിയ സ്വർണം തമിഴ്നാട്ടിലെ വിവിധ ജ്വല്ലറികളിൽ വിറ്റതായി സൂചന ലഭിച്ചതിനെത്തുടർന്നാണ് അന്വേഷണം. സ്വര്‍ണവ്യാപാരം നടത്തിയ മൂന്ന് ഏജന്റുമാരെ തമിഴ്നാട് ട്രിച്ചിയില്‍നിന്ന് എന്‍ഐഎ ഇന്നലെ കസ്റ്റഡിയിലെടുത്തു. സ്വര്‍ണം വില്‍ക്കാനും സ്വര്‍ണക്കടത്തിനു നിക്ഷേപകരെ കണ്ടെത്താനും തിരുച്ചിറപ്പള്ളി കേന്ദ്രീകരിച്ചുള്ള സ്വര്‍ണവ്യാപാരികളുമായി ഏജന്റുമാര്‍ ബന്ധപ്പെട്ടുവെന്നു സൂചന ലഭിച്ചിരുന്നു. നേരത്തേ തിരുച്ചിറപ്പള്ളിയിലെ രണ്ടു സ്വര്‍ണക്കടകളിലെത്തി എന്‍ഐഎ സംഘം പരിശോധന നടത്തുകയും ചെയ്തിരുന്നു. അവിടെയുള്ള ഒരു ജ്വല്ലറി ഉടമയുൾപ്പെടെ അഞ്ചു പേരെ ചോദ്യം ചെയ്തതിൽനിന്നു ലഭിച്ച വിവരങ്ങളുടെ അടിസ്ഥാനത്തിലായിരുന്നു പരിശോധന. ഡിഐജി കെ.ബി. വന്ദനയുടെ നേതൃത്വത്തിലുള്ള സംഘം ചെന്നൈയിലെത്തി മുന്‍ കസ്റ്റംസ് ഉദ്യോഗസ്ഥരുമായി കൂടിയാലോചന നടത്തുന്നുണ്ട്. തമിഴ്നാടിനു പുറമേ കര്‍ണാടക, പുതുച്ചേരി, ആന്ധ്ര, തെലുങ്കാന എന്നിവിടങ്ങളിലേക്കും അന്വേഷണം നീളുമെന്നാണു സൂചനകൾ. റമീസിന്റെ മൊഴിയുടെ പശ്ചാത്തലത്തിലാണു അന്വേഷണം നീങ്ങുന്നത്. റമീസിന്റെ മൊഴി മുഖ്യമന്ത്രിയുടെ മുന്‍…
Read More