അവൾ പത്തും ഗുസ്തിയും! സ്വപ്ന പത്താം ക്ലാസ് പാസായിട്ടില്ലെന്നു സഹോദരൻ; നാട്ടിൽ വരാത്തത് സ്വപ്നയെ പേടിച്ച്; സ​ഹോ​ദ​ര​ൻ പറയുന്നു…

തി​രു​വ​ന​ന്ത​പു​രം: സ്വ​ർ​ണ​ക്ക​ട​ത്തു കേ​സു​മാ​യി ബ​ന്ധ​പ്പെ​ട്ട് ക​സ്റ്റം​സ് അ​ന്വേ​ഷി​ക്കു​ന്ന സ്വ​പ്ന സു​രേ​ഷ് പ​ത്താം ക്ലാ​സ് പാ​സാ​യ​താ​യി അ​റി​യി​ല്ലെ​ന്ന് അ​മേ​രി​ക്ക​യി​ലു​ള്ള മൂ​ത്ത സ​ഹോ​ദ​ര​ൻ ബ്രൈ​റ്റ് സു​രേ​ഷ്. ഒ​രു സ്വ​കാ​ര്യ ചാ​ന​ലി​നോ​ടാ​ണ് ബ്രൈ​റ്റ് ഇ​ക്കാ​ര്യം വെ​ളി​പ്പെ​ടു​ത്തി​യ​ത്. പി​താ​വി​ന് യു​എ​ഇ രാ​ജ​കു​ടും​ബ​വു​മാ​യി പ​രി​ച​യ​മു​ണ്ടാ​യി​രു​ന്നു. ഉ​ന്ന​ത​രു​മാ​യി സ്വ​പ്ന ബ​ന്ധം സ്ഥാ​പി​ച്ചി​രു​ന്നു​വെ​ന്നും സ​ഹോ​ദ​ര​ൻ പ​റ​യു​ന്നു. ത​ന്നെ ക​ള്ള​ക്കേ​സി​ൽ കു​ടു​ക്കു​മെ​ന്ന് സ്വ​പ്ന പ​ല​പ്പോ​ഴും ഭീ​ഷ​ണി​പ്പെ​ടു​ത്തി​യി​രു​ന്ന​താ​യും സ്വ​പ്ന​യെ പേ​ടി​ച്ചാ​ണ് താ​ൻ നാ​ട്ടി​ലോ​ട്ടു വ​രാ​ത്ത​തെ​ന്നും സ​ഹോ​ദ​ര​ൻ പ​റ​യു​ന്നു.

Read More

സ്വ​ര്‍​ണക്ക​ട​ത്ത് അ​ങ്ങനെ വി​ടി​ല്ല… ല​ക്ഷ്യം മു​ഖ്യ​മ​ന്ത്രി! ശ​ക്ത​മാ​യ നി​ല​പാ​ടെ​ടു​ക്കാ​ന്‍ സം​സ്ഥാ​ന ബി​ജെ​പി നേ​താ​ക്ക​ള്‍​ക്ക് കേ​ന്ദ്ര​നി​ര്‍​ദേ​ശം

സ്വ​ന്തം ലേ​ഖ​ക​ന്‍ കോ​ഴി​ക്കോ​ട്: സ്വ​ര്‍​ണ​ക്ക​ട​ത്ത് വി​ഷ​യ​ത്തി​ല്‍ മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​നെ​തി​രേ​യും ഇ​ട​തു​മു​ന്ന​ണി സ​ര്‍​ക്കാ​രി​നെ​തി​രേ​യും ശ​ക്ത​മാ​യ നി​ല​പാ​ടെ​ടു​ക്കാ​ന്‍ സം​സ്ഥാ​ന ബി​ജെ​പി നേ​താ​ക്ക​ള്‍​ക്ക് കേ​ന്ദ്ര​നി​ര്‍​ദേ​ശം. നി​ല​വി​ല്‍ കോ​വി​ഡ് പ്ര​തി​രോ​ധ പ്ര​വ​ര്‍​ത്ത​ന​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് മു​ഖ്യ​മ​ന്ത്രി​യു​മാ​യി വാ​ക് പോ​ര് ന​ട​ത്തി ഇ​ട​ഞ്ഞു നി​ല്‍​ക്കു​ന്ന കേ​ന്ദ്ര​സ​ഹ​മ​ന്ത്രി വി.​മു​ര​ളീ​ധ​ര​ന്‍ ഉ​ള്‍​പ്പെ​ടെ​യു​ള്ള നേ​താ​ക്ക​ള​മാ​യി ബി​ജെ​പി സം​സ്ഥാ​ന അ​ധ്യ​ക്ഷ​ന്‍ കെ.​സു​രേ​ന്ദ്ര​ന്‍ ഇ​തി​ന​കം ച​ര്‍​ച്ച ന​ട​ത്തി ക​ഴി​ഞ്ഞു. സ്വ​ര്‍​ണ​ക്ക​ട​ത്തു കേ​സി​ല്‍ അ​ന്വേ​ഷ​ണ ന​ട​പ​ടി​ക​ള്‍ പൂ​ര്‍​ണ​മാ​യും കേ​ന്ദ്ര​സ​ര്‍​ക്കാ​രു​മാ​യി ബ​ന്ധ​പ്പെ​ട്ട് കി​ട​ക്കു​ന്ന​തി​നാ​ല്‍ മു​ഖ്യ​മ​ന്ത്രി​യൂ​ടെ ഓ​ഫി​സി​നെ പ്ര​തി​ക്കൂ​ട്ടി​ല്‍ നി​ര്‍​ത്താ​നാ​ണ് നീ​ക്കം. നി​ല​വി​ല്‍ ഇ​തു​മാ​യി ബ​ന്ധ​പ്പെ​ട്ട​ തെ​ളി​വു​ക​ള്‍ വ​രും ദി​വ​സ​ങ്ങ​ളി​ല്‍ പു​റ​ത്തു​വി​ടും. ഇ​തു​കൂ​ടി മു​ന്നി​ല്‍ ക​ണ്ടാ​ണ് ഐ​ടി സെ​ക്ര​ട്ട​റി​ക്കെ​തി​രേ പെ​ട്ടെ​ന്നു​ത​ന്നെ ന​ട​പ​ടി​സ്വീ​ക​രി​ക്കാ​ന്‍ മു​ഖ്യ​മ​ന്ത്രി നി​ര്‍​ബ​ന്ധി​ത​നാ​യ​തെ​ന്നാ​ണ് വി​വ​രം. സി​ബി​ഐ അ​ല്ലെ​ങ്കി​ല്‍ എ​ന്‍​ഐ​എ അ​ന്വേ​ഷ​ണം ആ​വ​ശ്യ​പ്പെ​ടാ​നും ബി​ജെ​പി സം​സ്ഥാ​ന ഘ​ട​കം തീ​രു​മാ​നി​ച്ചി​ട്ടു​ണ്ട്. നി​ല​വി​ലെ സാ​ഹ​ച​ര്യ​ത്തി​ല്‍ മു​ഖ്യ​മ​ന്ത്രി​യു​ടെ​യും ഇ​ട​തു സ​ര്‍​ക്കാ​രി​ന്‍റെ​യും പ്ര​തിഛാ​യ ത​ക​ര്‍​ക്കാ​നു​ള്ള എ​ല്ലാ ന​ട​പ​ടി​ക​ളും സ്വീ​ക​രി​ക്കാ​നും അ​തി​ന് ബിജെപിക്കു​ള്ളി​ലെ…

Read More

മിടുക്കിയാണ്.! സ്വ​പ്ന​യ്ക്ക് യു​എ​ഇ കോ​ൺ​സു​ലേ​റ്റി​ന്‍റെ ഗു​ഡ് സ​ർ​ട്ടി​ഫി​ക്ക​റ്റ്

തി​രു​വ​ന​ന്ത​പു​രം: ന​യ​ത​ന്ത്ര സ്വ​ർ​ണ​ക്ക​ട​ത്ത് കേ​സി​ലെ മു​ഖ്യ​പ്ര​തി സ്വ​പ്ന മി​ക​ച്ച ഉ​ദ്യോ​ഗ​സ്ഥ​യാ​ണെ​ന്ന് യു​എ​ഇ കോ​ൺ​സു​ലേ​റ്റ് സ​ർ​ട്ടി​ഫി​ക്ക​റ്റ് ന​ൽ​കി. ഈ ​സ​ർ​ട്ടി​ഫി​ക്ക​റ്റ് ഉ​പ​യോ​ഗി​ച്ചാ​ണ് സ്വ​പ്ന ഐ​ടി വ​കു​പ്പി​ന് കീ​ഴി​ലു​ള്ള വി​ഷ​ൻ ടെ​ക്നോ​ള​ജീ​സ് എ​ന്ന സ്ഥാ​പ​ന​ത്തി​ൽ ജോ​ലി​യി​ൽ പ്ര​വേ​ശി​ച്ച​ത്. മ​ഹാ​രാ​ഷ്ട്ര​യി​ലെ ഡോ. ​ബാ​ബാ അം​ബേ​ദ്ക്ക​ർ ടെ​ക്നോ​ള​ജി​ക്ക​ൽ സ​ർ​വ​ക​ലാ​ശാ​ല​യി​ൽ നി​ന്നും ബികോം ബി​രു​ദം നേ​ടി​യ​തി​ന്‍റെ സ​ർ​ട്ടി​ഫി​ക്ക​റ്റും സ്വ​പ്ന സ​മ​ർ​പ്പി​ച്ചി​ട്ടു​ണ്ട്. എ​ന്നാ​ൽ ഇ​ത് വ്യാ​ജ​മാ​ണോ​യെ​ന്ന സം​ശ​യ​വും ഉ​യ​രു​ന്നു​ണ്ട്. ബ​യോ​ഡേ​റ്റ​യി​ൽ ഒ​ൻ​പ​ത് വ​ർ​ഷം ഇ​ന്നോ​വേ​റ്റീ​വ് സ്ട്രാ​ജി​സ്റ്റാ​യി പ്ര​വ​ർ​ത്തി​ച്ചി​ട്ടു​ണ്ടെ​ന്നും രേ​ഖ​പ്പെ​ടു​ത്തി​യി​ട്ടു​ണ്ട്.

Read More

ഗൂ​ഢാ​ലോ​ച​ന അ​ന്വേ​ഷി​ക്കാ​ന്‍ വേ​റെ ഏ​ജ​ന്‍​സി വേ​ണോ​? സ്വ​ർ​ണ​ക്ക​ട​ത്ത് കേസില്‍ ഡ​ൽ​ഹി​യി​ൽ നി​ർ​ണാ​യ​ക ച​ർ​ച്ച​ക​ൾ; കേ​ന്ദ്ര​ധ​ന​മ​ന്ത്രി വി​വ​ര​ങ്ങ​ൾ തേ​ടി

ന്യൂ​ഡ​ൽ​ഹി: തി​രു​വ​ന​ന്ത​പു​രം ന​യ​ത​ന്ത്ര സ്വ​ർ​ണ​ക്ക​ട​ത്തു​മാ​യി ബ​ന്ധ​പ്പെ​ട്ട വി​ഷ​യ​ത്തി​ൽ ഡ​ൽ​ഹി​യി​ൽ നി​ർ​ണാ​യ​ക ച​ർ​ച്ച​ക​ൾ. വി​ദേ​ശ​കാ​ര്യ സ​ഹ​മ​ന്ത്രി വി. ​മു​ര​ളീ​ധ​ര​നും ധ​ന​മ​ന്ത്രി നി​ര്‍​മ്മ​ലാ സീ​താ​രാ​മ​നും കൂ​ടി​ക്കാ​ഴ്ച ന​ട​ത്തി​യ​താ​യാ​ണ് റി​പ്പോ​ർ​ട്ടു​ക​ൾ. ധ​ന​മ​ന്ത്രി പ​രോ​ക്ഷ നി​കു​തി ബോ​ര്‍​ഡി​നോ​ട് സ്വ​ർ​ണ​ക്ക​ട​ത്തി​ന്‍റെ വി​വ​ര​ങ്ങ​ള്‍ തേ​ടു​ക​യും ചെ​യ്തു. ഗൂ​ഢാ​ലോ​ച​ന അ​ന്വേ​ഷി​ക്കാ​ന്‍ വേ​റെ ഏ​ജ​ന്‍​സി വേ​ണോ​യെ​ന്നാ​ണ് കേ​ന്ദ്രം ആ​ലോ​ചി​ക്കു​ന്ന​ത്. അ​തേ​സ​മ​യം, കേ​സി​ന്‍റെ വി​ശ​ദാം​ശ​ങ്ങ​ൾ പ്ര​ധാ​ന​മ​ന്ത്രി​യു​ടെ ഓ​ഫീ​സും തേ​ടി​യി​ട്ടുണ്ട്. ഇ​തി​നി​ടെ, തി​രു​വ​ന​ന്ത​പു​ര​ത്തെ യു​എ​ഇ കോ​ൺ​സു​ലേ​റ്റ് വ​ഴി ന​ട​ന്ന സ്വ​ർ​ണ​ക്ക​ട​ത്ത് കേ​സി​ന്‍റെ തു​ട​ര​ന്വേ​ഷ​ണ​ത്തി​ന് അ​നു​മ​തി തേ​ടി കേ​ന്ദ്ര പ​രോ​ക്ഷ നി​കു​തി ബോ​ർ​ഡി​ന് ക​സ്റ്റം​സ് ക​ത്തു ന​ൽ​കി. വി​ദേ​ശ​കാ​ര്യ​മ​ന്ത്രാ​ല​യ​ത്തി​നും അ​പേ​ക്ഷ കൈ​മാ​റി​യി​ട്ടു​ണ്ട്.

Read More

സ്വ​ർ​ണ​ക്ക​ട​ത്ത് കേ​സ്!സർക്കാരും പാർട്ടിയും പ്രതിസന്ധിയിൽ; മുഖ്യമന്ത്രിക്കു നേരിട്ടു ബന്ധമുണ്ടെന്ന ഗുരുതരമായ രാഷ്ട്രീയ ആരോപണമായി യുഡിഎഫും ബിജെപിയും

തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: തദ്ദേ​​​ശ, നി​​​യ​​​മ​​​സ​​​ഭാ തെ​​​ര​​​ഞ്ഞെ​​​ടു​​​പ്പു​​​ക​​​ൾ ആ​​​സ​​​ന്ന​​​മാ​​​യി​​​രി​​​ക്കെ സ്വ​​​ർ​​​ണ​​​ക്ക​​​ട​​​ത്തു കേ​​​സി​​​ൽ മു​​​ഖ്യ​​​മ​​​ന്ത്രി പി​​​ണ​​​റാ​​​യി വി​​​ജ​​​യ​​​ന്‍റെ പ്രി​​​ൻ​​​സി​​​പ്പ​​​ൽ സെ​​​ക്ര​​​ട്ട​​​റി സം​​​ശ​​​യ​​​ത്തി​​​ന്‍റെ നി​​​ഴ​​​ലി​​​ലാ​​​യ​​​തു സ​​​ർ​​​ക്കാ​​​രി​​​നെ​​​യും സി​​​പി​​​എ​​​മ്മി​​​നെ​​​യും ഒ​​​രു​​​പോ​​​ലെ പ്ര​​​തി​​​സ​​​ന്ധി​​​യി​​​ലാ​​​ക്കി. പ്ര​​​തി​​​പ​​​ക്ഷം കൊ​​​ണ്ടു​​​വ​​​ന്ന സ്പ്രി​​​ങ്ക്ള​​​ർ അ​​​ട​​​ക്ക​​​മു​​​ള്ള മ​​​റ്റ് അ​​​ഴി​​​മ​​​തിയാ​​​രോ​​​പ​​​ണ​​​ങ്ങ​​​ൾ പോ​​​ലെ​​​യ​​​ല്ല ഇ​​​പ്പോ​​​ൾ മു​​​ഖ്യ​​​മ​​​ന്ത്രി​​​യു​​​ടെ ഓ​​​ഫീ​​​സി​​​നെ ചു​​​റ്റി​​​പ്പ​​​റ്റി ഉ​​​യ​​​ർ​​​ന്നു​​​വ​​​ന്നി​​​രി​​​ക്കു​​​ന്ന സ്വ​​​ർ​​​ണ​​​ക്ക​​​ട​​​ത്തു​​​മാ​​​യി ബ​​​ന്ധ​​​പ്പെ​​​ട്ടു​​​ള്ള പു​​​തി​​​യ ആ​​​രോ​​​പ​​​ണം. സ​​​ർ​​​ക്കാ​​​രി​​​നെ​​​തി​​​രേ ഇ​​​തു​​​വ​​​രെ വ​​​ന്നി​​​ട്ടു​​​ള്ള അ​​​ഴി​​​മ​​​തി ആ​​​രോ​​​പ​​​ണ​​​ങ്ങ​​​ളു​​​ടെ​​​യെ​​​ല്ലാം വി​​​ര​​​ൽ​​​ ചൂ​​​ണ്ടി​​​യ​​​ത് മു​​​ഖ്യ​​​മ​​​ന്ത്രി​​​യു​​​ടെ ഓ​​​ഫീ​​​സി​​​നു നേ​​​രേയാ​​​ണ്. സ്വ​​​ർ​​​ണ​​​ക്ക​​​ട​​​ത്തു കേ​​​സി​​​ലും സം​​​സ്ഥാ​​​ന ഭ​​​ര​​​ണ​​​ത്ത​​​ല​​​വ​​​ന്‍റെ ഓ​​​ഫീ​​​സി​​​നു ബ​​​ന്ധ​​​മു​​​ണ്ടെ​​​ന്ന സൂ​​​ച​​​ന വ​​​ന്ന​​​തോ​​​ടെ സി​​​പി​​​എം കേ​​​ന്ദ്ര നേ​​​തൃ​​​ത്വ​​​വും ആ​​​ശ​​​ങ്ക​​​യി​​​ലാ​​​ണ്. കോ​​​വി​​​ഡ് പ്ര​​​തി​​​രോ​​​ധ​​​ത്തി​​​ലൂ​​​ടെ ഇ​​​ട​​​തു​​​ സ​​​ർ​​​ക്കാ​​​രി​​​നു ല​​​ഭി​​​ച്ച ന​​​ല്ല പ്ര​​​തി​​​ച്ഛാ​​​യ​​​യ്ക്കു സ്വ​​​ർ​​​ണ​​​ക്ക​​​ട​​​ത്തു കേ​​​സ് മ​​​ങ്ങ​​​ലേ​​​ൽ​​​പ്പി​​​ച്ചുവെ​​​ന്ന നി​​​ഗ​​​മ​​​ന​​​മാ​​​ണു സി​​​പി​​​എം കേ​​​ന്ദ്ര-​​​സം​​​സ്ഥാ​​​ന നേ​​​തൃ​​​ത്വ​​​ങ്ങ​​​ൾ​​​ക്കു​​​ള്ള​​​ത്. കേ​​​സി​​​ൽ ഒ​​​രു സ്ത്രീ ​​​മു​​​ഖ്യ ആ​​​സൂ​​​ത്ര​​​ക​​​യാ​​​യ​​​തും അ​​​വ​​​ർ​​​ക്കു മു​​​ഖ്യ​​​മ​​​ന്ത്രി​​​യു​​​ടെ പ്രി​​​ൻ​​​സി​​​പ്പ​​​ൽ സെ​​​ക്ര​​​ട്ട​​​റി​​​യു​​​മാ​​​യു​​​ള്ള ബ​​​ന്ധ​​​വു​​​മാ​​​ണു സി​​​പി​​​എ​​​മ്മി​​​നെ ഭ​​​യ​​​പ്പെ​​​ടു​​​ത്തു​​​ന്ന​​​ത്. ക​​​ഴി​​​ഞ്ഞ യു​​​ഡി​​​എ​​​ഫ് സ​​​ർ​​​ക്കാ​​​രി​​​ന്‍റെ പ​​​ത​​​ന​​​ത്തി​​​നുത​​​ന്നെ വ​​​ഴി​​​തെ​​​ളി​​​ച്ച സോ​​​ളാ​​​ർ കേ​​​സി​​​ന്‍റെ പി​​​ന്നി​​​ലും…

Read More

ഇന്‍റലിജൻസ് നിരീക്ഷണം അറിയാതെ സ്വപ്നയും സരിത്തും; ഒരു വര്‍ഷക്കാലത്തിനിടെ കടത്തിയത് 160 കോടിയില്‍പരം രൂപയുടെ സ്വര്‍ണം

തി​രു​വ​ന​ന്ത​പു​രം: ന​യ​ത​ന്ത്ര​ ബാ​ഗേ​ജി​ലൂ​ടെ സ്വ​ർ​ണക്ക​ട​ത്ത് ന​ട​ത്തി​യ കേ​സി​ൽ ക​സ്റ്റം​സ് അ​റ​സ്റ്റ് ചെ​യ്ത സ​രി​ത്, മു​ഖ്യ​ആ​സൂ​ത്രി​ക​യും ഇ​പ്പോ​ൾ ഒ​ളി​വി​ൽ ക​ഴി​യു​ന്ന ഐ.​ടി.​വി​ഭാ​ഗം ജീ​വ​ന​ക്കാ​രി​യു​മാ​യ സ്വ​പ്ന സു​രേ​ഷ് നേ​ര​ത്തെ ത​ന്നെ ഇ​ന്‍റ​ലി​ജ​ന്‍റ്സ് ബ്യൂ​റോ​യു​ടെ നി​രീ​ക്ഷ​ണ​ത്തി​ലാ​യി​രു​ന്നു. തി​രു​വ​ന​ന്ത​പു​രം വി​മാ​ന​ത്താ​വ​ളം വ​ഴി സ്വ​ർ​ണക്ക​ട​ത്ത് ന​ട​ത്തി​യ കേ​സി​ൽ അ​റ​സ്റ്റി​ലാ​യ ക​സ്റ്റം​സ് സൂ​പ്ര​ണ്ട ് രാ​ധാ​കൃ​ഷ്ണ​നെ അ​റ​സ്റ്റ് ചെ​യ്ത് ന​ട​ത്തി​യ ചോ​ദ്യം ചെ​യ്യ​ലി​ലാ​ണ് സ​രി​തി​നെ​യും സ്വ​പ്ന​യെ​യും കു​റി​ച്ചു​ള്ള വി​വ​ര​ങ്ങ​ൾ ഇ​ന്‍റ​ലി​ജ​ന്‍റ്സ് ബ്യൂ​റോ​യ്ക്ക് ല​ഭി​ച്ച​ത്. ഏ​റെ നാ​ളാ​യി ഇ​രു​വ​രും ഇ​ന്‍റ​ലി​ജ​ന്‍റ്സ് ബ്യൂ​റോ​യു​ടെ നി​രീ​ക്ഷ​ണ​ത്തി​ലാ​യി​രു​ന്നു. ഐ.​ബി ന​ൽ​കി​യ വി​വ​ര​ത്തി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ലാ​ണ് ക​സ്റ്റം​സ് അ​ധി​കൃ​ത​ർ യു.​എ.​ഇ കോ​ണ്‍​സു​ലേ​റ്റ് മു​ൻ പിആ​ർഒ ആ​യ സ​രി​തി​നെ ക​സ്റ്റം​സ് അ​ധി​കൃ​ത​ർ സ്വ​ർ​ണം ഉ​ൾ​പ്പെ​ടെ പി​ടി​കൂ​ടി​യ​ത്. ന​യ​ത​ന്ത്ര ബാ​ഗേ​ജി​ലൂ​ടെ ക​ട​ത്തി​യ സ്വ​ർണം പി​ടി​കൂ​ടി​യ​തി​നെ തു​ട​ർ​ന്ന് സ​രി​ത്തിനെ ക​സ്റ്റം​സും റോ​യും എ​ൻഐ എയും വി​ശ​ദ​മാ​യി ചോ​ദ്യം ചെ​യ്തി​രു​ന്നു. ചോ​ദ്യം ചെ​യ്യ​ലി​ൽ സ്വ​പ്ന​യെ​കു​റി​ച്ച് ഞെ​ട്ടി​ക്കു​ന്ന വി​വ​ര​ങ്ങ​ളാ​ണ് സ​രി​ത് ന​ൽ​കി​യ​ത്.…

Read More

പ്രചരിച്ചത് വ്യാജവാര്‍ത്ത! സ്വപ്ന സുരേഷ് തന്‍റെ മരുമകളല്ലെന്ന് തന്പാനൂർ രവി

തി​രു​വ​ന​ന്ത​പു​രം: സ്വ​ർ​ണക്ക​ട​ത്തു കേ​സി​ലെ മു​ഖ്യ പ്ര​തി​യെ​ന്ന് സം​ശ​യി​ക്കു​ന്ന സ്വ​പ്ന സു​രേ​ഷ് ത​ന്‍റെ മ​രു​മ​ക​ള​ല്ലെ​ന്ന് കെ​പി​സി​സി ജ​ന​റ​ൽ സെ​ക്ര​ട്ട​റി ത​ന്പാ​നൂ​ർ ര​വി. സ്വ​പ്ന സു​രേ​ഷ് ത​ന്പാ​നൂ​ർ ര​വി​യു​ടെ മ​ക​ന്‍റെ ഭാ​ര്യ​യാ​ണെ​ന്ന് വ്യാ​പ​ക​മാ​യ രീ​തി​യി​ൽ ഇ​ന്ന​ലെ മു​ത​ൽ സോ​ഷ്യ​ൽമീ​ഡി​യ​യില​ട​ക്കം വ്യാ​പ​ക​മാ​യി പ്ര​ച​രി​ച്ചി​രു​ന്നു. ഇ​തേ തു​ട​ർ​ന്നാ​ണ് ത​ന്പാ​നൂ​ർ ര​വി​യു​ടെ പ്ര​തി​ക​ര​ണം. വ്യാ​ജ വാ​ർ​ത്ത പ്ര​ച​രി​പ്പി​ച്ച​വ​ർ​ക്കെ​തി​രെ നി​യ​മ​ന​ട​പ​ടി സ്വീ​ക​രി​ക്കും. ഇ​തേ​ക്കു​റി​ച്ച് അ​ന്വേ​ഷി​ക്ക​ണ​മെ​ന്ന് ആ​വ​ശ്യ​പ്പെ​ട്ടുകൊണ്ട് ഡി​ജി​പി​ക്ക് പ​രാ​തി ന​ൽ​കു​മെ​ന്നും ത​ന്പാ​നൂ​ർ ര​വി അ​റി​യി​ച്ചു.

Read More

വാര്‍ത്ത കേട്ടപ്പോള്‍ ഞെട്ടിപ്പോയി! തെ​റ്റ് ചെ​യ്തെ​ങ്കി​ൽ ശി​ക്ഷി​ക്ക​പ്പെ​ട​ണം; സ്വപ്നയുടെ അമ്മയ്ക്കും ചിലതു പറയാനുണ്ട്…

തി​രു​വ​ന​ന്ത​പു​രം സ്വ​ർ​ണ​ക​ട​ത്തി​ൽ മു​ഖ്യ​പ്ര​തി​യെ​ന്ന് സം​ശ​യി​ക്കു​ന്ന സ്വ​പ്ന സു​രേ​ഷ് തെ​റ്റ് ചെ​യ്തെ​ങ്കി​ൽ ശി​ക്ഷി​ക്ക​പ്പെ​ട​ട്ടെ​യെ​ന്ന് സ്വ​പ്ന​യു​ടെ അ​മ്മ പ്ര​ഭ. മ​ക​ളെ ക​ണ്ടി​ട്ട് മാ​സ​ങ്ങ​ളാ​യി കു​റ​ച്ചു നാ​ളു​ക​ൾ​ക്കു മു​ന്പ് ഫോ​ണി​ൽ വി​ളി​ച്ചി​രു​ന്നു.​മ​ക​ളു​ടെ ഉ​ന്ന​ത ബ​ന്ധ​ങ്ങ​ളെ​ക്കു​റി​ച്ച് അ​റി​യി​ല്ലെ​ന്നും സ്വ​പ്ന​യു​ടെ അ​മ്മ ദൃ​ശ്യ​മാ​ധ്യ​മ​ങ്ങ​ളോ​ട് പ​റ​ഞ്ഞു. ബാ​ല​രാ​മ​പു​ര​ത്തെ വീ​ട്ടി​ലാ​ണ് സ്വ​പ്ന​യു​ടെ അ​മ്മ താ​മ​സി​ക്കു​ന്ന​ത്. സ്വ​ർ​ണ​ക്ക​ട​ത്ത് കേ​സി​ൽ മ​ക​ൾ ഉ​ൾ​പ്പെ​ട്ടു​വെ​ന്ന വാ​ർ​ത്ത കേ​ട്ട​പ്പോ​ൾ ഞെ​ട്ടി​പ്പോ​യെ​ന്നും അ​മ്മ മാ​ധ്യ​മ​ങ്ങ​ളോ​ട് പ​റ​ഞ്ഞു.

Read More

സ്വപ്‌നയുടെ ഫ്‌ളാറ്റില്‍ രാത്രി കാലങ്ങളില്‍ സ്റ്റേറ്റ് കാറുകളില്‍ ഉന്നത ആളുകള്‍ വരുന്നത് പതിവ്; തിരിച്ച് പോകുന്നത് പുലര്‍ച്ചെ; പ്രദേശ വാസികളുടെ വെളിപ്പെടുത്തല്‍

തി​രു​വ​ന​ന്ത​പു​രം: സ്വ​പ്ന സു​രേ​ഷി​ന് ഉ​ന്ന​ത ബ​ന്ധ​ങ്ങ​ൾ ഉ​ണ്ടെ​ന്നു വ്യ​ക്ത​മാ​ക്കി പ്ര​ദേ​ശ വാ​സി​ക​ൾ വെ​ളി​പ്പെ​ടു​ത്ത​ൽ. സ്വ​പ്ന താ​മ​സി​ക്കു​ന്ന മു​ട​വ·ു​ക​ളി​ലെ ഫ്ലാ​റ്റി​ൽ രാ​ത്രി കാ​ല​ങ്ങ​ളി​ൽ സ്റ്റേ​റ്റ് കാ​റു​ക​ളി​ൽ ഉ​ന്ന​ത ആ​ളു​ക​ൾ വ​ന്നു പോ​കു​ക പ​തി​വാ​യി​രു​ന്നു വെ​ന്നാ​ണ് നാ​ട്ടു​കാ​രും സെ​ക്യൂ​രി​റ്റി ജീ​വ​ന​ക്കാ​രും വ്യ​ക്ത​മാ​ക്കു​ന്ന​ത്. പ​ല​രും സ്വ​പ്ന​യു​ടെ വീ​ട്ടി​ൽ വ​ന്ന ശേ​ഷം പു​ല​ർ​ച്ചെ​യോ​ടെ യാ​ണ് മ​ട​ങ്ങി പോ​യി​രു​ന്ന​തെ​ന്നാ​ണ് നാ​ട്ടു​കാ​ർ പ​റ​യു​ന്ന​ത്. ഇ​തി​നെ​തി​രെ റെ​സി​ഡ​ന്‍റ്സ് അ​സോ​സി​യേ​ഷ​ൻ ഭാ​ര​വാ​ഹി​ക​ൾ രം​ഗ​ത്ത് വ​ന്നി​രു​ന്നു.

Read More

ദി​​​ലീ​​​പി​​​നോ​​​ട് അ​​​ടു​​​പ്പ​​​മു​​​ള്ള​​​വ​​​രെ ഒ​​​ഴി​​​വാ​​​ക്കി സി​​​നി​​​മ ചെ​​​യ്യാ​​​നാ​​​കി​​​ല്ല! സം​​​ഘ​​​ട​​​ന​​​യി​​​ല്‍ ഇ​​​ര​​​ട്ട​​​ത്താ​​​പ്പും വ​​​രേ​​​ണ്യ​​നി​​​ല​​​പാ​​​ടു​​​ക​​​ളു​​​മു​​ണ്ടെ​​​ന്നു വ്യ​​​ക്ത​​​മാ​​​ക്കി​​​യു​​​ള്ള വിധു വിന്‍സെന്റിന്റെ രാ​​​ജി​​​ക്ക​​​ത്ത് പുറത്ത്‌

കൊ​​​ച്ചി: വി​​​മ​​​ന്‍ ഇ​​​ന്‍ സി​​​നി​​​മ ക​​​ള​​​ക്ടീ​​​വി​​​ൽ​​നി​​ന്ന് അ​​​ടു​​ത്ത​​യി​​ടെ രാ​​​ജി​​​വ​​​ച്ച സം​​​വി​​​ധാ​​​യി​​​ക വി​​​ധു വി​​​ന്‍​സെ​​​ന്‍റ് സം​​ഘ​​ട​​ന​​യ്ക്കെ​​തി​​രേ രൂ​​ക്ഷ​​വി​​മ​​ർ​​ശ​​ന​​വു​​മാ​​യി രം​​ഗ​​ത്ത്. സം​​​ഘ​​​ട​​​ന​​​യി​​​ല്‍ ഇ​​​ര​​​ട്ട​​​ത്താ​​​പ്പും വ​​​രേ​​​ണ്യ​​നി​​​ല​​​പാ​​​ടു​​​ക​​​ളു​​​മു​​ണ്ടെ​​​ന്നു വ്യ​​​ക്ത​​​മാ​​​ക്കി​​​യു​​​ള്ള രാ​​​ജി​​​ക്ക​​​ത്ത് വി​​​ധു വി​​​ന്‍​സെ​​​ന്‍റ് ഫേ​​​സ്ബു​​​ക്കി​​​ലൂ​​​ടെ​​​യാ​​​ണു പു​​​റ​​​ത്തു​​​വി​​​ട്ട​​​ത്. വ്യ​​​ക്തി​​​പ​​​ര​​​മാ​​​യി നേ​​​രി​​​ട്ട ബു​​​ദ്ധി​​​മു​​​ട്ടു​​​ക​​​ളും അ​​​വ​​​ര്‍ ക​​​ത്തി​​​ല്‍ വെ​​​ളി​​​പ്പെ​​​ടു​​​ത്തി​​​യി​​​ട്ടു​​​ണ്ട്. പു​​​തി​​​യൊ​​​രു സാ​​​ഹ​​​ച​​​ര്യ​​​ത്തി​​​ല്‍ താ​​​ന്‍ സം​​​ഘ​​​ട​​​നാ​​ബ​​​ന്ധം അ​​​വ​​​സാ​​​നി​​​പ്പി​​​ക്കാ​​​ന്‍ തീ​​​രു​​​മാ​​​നി​​​ച്ച​​​തി​​​നു​​​ശേ​​​ഷ​​​വും അ​​​പ​​​വാ​​​ദ പ്ര​​​ചാ​​ര​​​ണ​​​ങ്ങ​​​ള്‍ ന​​​ട​​​ത്തി​​​യും ഗൂ​​​ഢാ​​​ലോ​​​ച​​​നാ സി​​​ദ്ധാ​​​ന്ത​​​ങ്ങ​​​ള്‍ പ​​​ട​​​ച്ചു​​​വി​​​ട്ടും വ്യ​​​ക്തി​​​ഹ​​​ത്യ ന​​​ട​​​ത്താ​​​ന്‍ ചി​​​ല​​​ര്‍ മു​​​തി​​​ര്‍​ന്ന സാ​​​ഹ​​​ച​​​ര്യ​​​ത്തി​​​ലാ​​​ണ് രാ​​​ജി​​​ക്ക​​​ത്ത് പ​​​ര​​​സ്യ​​​പ്പെ​​​ടു​​​ത്താ​​​ന്‍ തീ​​​രു​​​മാ​​​നി​​​ച്ച​​​തെ​​​ന്ന് ചൂ​​​ണ്ടി​​​ക്കാ​​​ട്ടി​​​യാ​​​ണ് ഫേ​​​സ്ബു​​​ക്ക് പോ​​​സ്റ്റ് ആ​​​രം​​​ഭി​​​ക്കു​​​ന്ന​​​ത്. ബി. ​​​ഉ​​​ണ്ണി​​​കൃ​​​ഷ്ണ​​​ന്‍ ത​​​ന്‍റെ സി​​​നി​​​മ നി​​​ര്‍​മി​​​ച്ച​​​താ​​​ണു പ്ര​​​ശ്‌​​​ന​​​ങ്ങ​​​ള്‍​ക്ക് കാ​​​ര​​​ണം. എ​​​ന്നാ​​​ല്‍ ദി​​​ലീ​​​പി​​​നെ പി​​​ന്തു​​​ണ​​​യ്ക്കു​​​ന്ന സി​​​ദ്ദി​​​ഖി​​​നൊ​​​പ്പം പാ​​​ര്‍​വ​​​തി അ​​​ഭി​​​ന​​​യി​​​ച്ച​​​തി​​​നെ ചോ​​​ദ്യം ചെ​​​യ്യാ​​​തി​​​രു​​​ന്ന​​​തെ​​​ന്തു​​കൊ​​ണ്ടാ​​ണെ​​ന്ന് വി​​​ധു ക​​​ത്തി​​​ല്‍ ചോ​​​ദി​​​ക്കു​​​ന്നു. ദി​​​ലീ​​​പി​​​നോ​​​ട് അ​​​ടു​​​പ്പ​​​മു​​​ള്ള​​​വ​​​രെ ഒ​​​ഴി​​​വാ​​​ക്കി സി​​​നി​​​മ ചെ​​​യ്യാ​​​നാ​​​കി​​​ല്ല. ന​​​ട​​​ന്‍ സി​​​ദ്ദി​​​ഖും സം​​​വി​​​ധാ​​​യ​​​ക​​​ന്‍ ര​​​ഞ്ജി​​​ത്തു​​​മെ​​​ല്ലാം ദി​​​ലീ​​​പി​​​നെ ജ​​​യി​​​ലി​​​ല്‍ സ​​​ന്ദ​​​ര്‍​ശി​​​ച്ച​​​വ​​​രാ​​​ണ്. എ​​​ന്നു​​​വ​​​ച്ച് ഇ​​​വ​​​രെ തൊ​​​ട്ടു​​​കൂ​​​ടാ​​​ത്ത​​​വ​​​രാ​​​യി പ്ര​​​ഖ്യാ​​​പി​​​ക്കാ​​നാ​​വു​​മോ​​യെ​​ന്നും വി​​ധു ചോ​​ദി​​ച്ചു.

Read More