വാഷിംഗ്ടണ്‍ ഡിസി: ലോകത്താകെ കോവിഡ് ബാധിച്ച് മരിച്ചവരുടെ എണ്ണത്തിലെ വർധനവ് തുടരുന്നു. വൈറസ് ബാധിച്ച് മരിച്ചവരുടെ എണ്ണം 5,40,660 ആയി. രോഗബാധിതരുടെ എണ്ണം 1,17,39,169 ആയി. 66,41,866 പേർക്കാണ് ഇതുവരെ രോഗമുക്തി നേടാനായത്. ജോണ്‍സ് ഹോപ്കിൻസ് സർവകലാശാലയുടെ ഒൗദ്യോഗിക കണക്കുകൾ പ്രകാരമാണിത്. അമേരിക്കയിലും ബ്രസീലിലും ഇന്ത്യയിലുമാണ് കോവിഡ് രോഗികളുടെ എണ്ണം ആശങ്ക ഉയർത്തി വർധിക്കുന്നത്. റഷ്യയെ മറികടന്ന് മൂന്നാം സ്ഥാനത്തെത്തിയ ഇന്ത്യയിൽ അതിവേഗമാണ് കോവിഡ് പടരുന്നത്. ഇന്ത്യയിൽ 7,20,346 പേർക്ക് വൈറസ് സ്ഥിരീകരിച്ചപ്പോൾ റഷ്യയിൽ 6,87,862 പേർക്കാണ് രോഗം ബാധിച്ചത്. കോവിഡ് ബാധിതരുടെ എണ്ണത്തിൽ മുന്നിൽ നിൽക്കുന്ന പത്ത് രാജ്യങ്ങളിലെ കണക്കുകൾ ഇനി പറയും വിധമാണ്. അമേരിക്ക- 30,40,833, ബ്രസീൽ- 16,26,071, ഇന്ത്യ- 7,20,346, റഷ്യ- 6,87,862, പെറു- 3,05,703, സ്പെയിൻ- 2,98,869, ചിലി- 2,98,557, ബ്രിട്ടൻ- 2,85,768, മെക്സിക്കോ- 2,61,750, ഇറാൻ- 2,43,051. മേൽപറഞ്ഞ രാജ്യങ്ങളിൽ…
Read MoreCategory: Loud Speaker
യുഎസിൽ ആകാശത്ത് വിമാനങ്ങൾ കൂട്ടിയിടിച്ചു; എട്ട് പേർ മരിച്ചു; കർന്ന് വീണ വിമാനങ്ങൾ തടാകത്തിൽ മുങ്ങിത്താണു
ബോയ്സി: യുഎസിലെ ഐഡഹോയിൽ പറക്കലിനിടെ രണ്ട് ചെറു വിമാനങ്ങൾ കൂട്ടിയിടിച്ചു. അപകടത്തിൽ എട്ടു പേർ മരിച്ചതായാണ് റിപ്പോർട്ട്. തടാകത്തിനു മുകളിൽവച്ചാണ് വിമാനങ്ങൾ കൂട്ടിയിടിച്ചത്. തകർന്ന് വീണ വിമാനങ്ങൾ തടാകത്തിൽ മുങ്ങിത്താണു. അപകടത്തിൽപ്പെട്ട രണ്ട് പേരുടെ മൃതദേഹം ലഭിച്ചു. മറ്റുള്ളവർക്കായുള്ള തെരച്ചിൽ തുടരുകയാണ്. കൂടുതൽ വിവരങ്ങൾ അറിവായിട്ടില്ല.
Read Moreസമൂഹമാധ്യത്തിലൂടെ പെൺകുട്ടികളെ വശത്താക്കിയ ശേഷം ലൈംഗീകമായി ചൂഷണം ചെയ്യും; പുറത്ത് പറഞ്ഞാൽ കൊല്ലുമെന്ന് ഭീഷണിയും; പോലീസിനെ വട്ടംകറക്കി മുങ്ങി നടന്ന ആഷിക്കിനെ പൊക്കി പോലീസ്
ചാത്തന്നൂർ: വ്യാജ ഫെയ്സ് ബുക്ക് അക്കൗണ്ടുണ്ടാക്കി സ്കൂൾ വിദ്യാർഥിനികളെ പരിചയപ്പെട്ട് വശത്താക്കിയ ശേഷം പീഡിപ്പിച്ചു കടക്കുന്ന യുവാവ് ഇരവിപുരം പോലീസിന്റെ പിടിയിലായി. കൊട്ടിയം പറക്കുളം പെട്രോൾ പമ്പിന് പുറകുവശം മഞ്ഞക്കുഴി നജീം മൻസിലിൽ ആഷിക്ക് (22) ആണ് പിടിയിലായത്. ഇരവിപുരം സ്വദേശിനിയായ വിദ്യാർഥിനിയെ വീട്ടിൽ കയറി പീഡിപ്പിച്ച സംഭവത്തിലാണ് ഇയാൾ പിടിയിലായത്. സാമുഹിക മാധ്യമങ്ങളിലൂടെ പെൺകുട്ടികളെ പരിചയപ്പെട്ട ശേഷം ഇവരുമായി സൗഹൃദത്തിലാകുകയും ലൈംഗികമായി ചൂഷണം ചെയ്ത ശേഷം കടക്കുകയാണ് ഇയാൾ ചെയ്തിരുന്നത്. സംഭവം പുറത്തു പറഞ്ഞാൽ കൊന്നുകളയുമെന്നും പീഡന ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിലുടെ പ്രചരിപ്പിക്കുമെന്നും ഇരകളെ ഭീഷണിപ്പെടുത്തുകയാണ് പതിവ്. പ്രത്യേക അന്വേഷണ സംഘം രൂപീകരിച്ച് കൊല്ലം സിറ്റി സൈബർ സെല്ലിന്റെ സഹായത്തോടെ നടത്തിയ അന്വേഷണത്തിലാണ് കുണ്ടറ പടപ്പക്കരയിലെ ഇയാളുടെ ഒളിസങ്കേതം കണ്ടെത്താനായത്. പോലീസ് എത്തിയതറിഞ്ഞ് വീടിന്റെ ടെറസിന് മുകളിൽ നിന്നും ചാടി രക്ഷപെടാൻ ശ്രമിച്ച പ്രതിയെ പോലീസ് പിന്തുടർന്ന്…
Read Moreവികാസ് ദുബൈയുടെ വീട്ടിൽ വൻ ആയുധ ശേഖരം; പ്രവർത്തനം മാവോയിസ്റ്റ് മാതൃകയിൽ
കാൺപുർ: പോലീസുകാരെ വെടിവച്ചു കൊലപ്പെടുത്തിയ കൊടും കുറ്റവാളി വികാസ് ദുബൈയുടെ വീട്ടിൽ വൻ ആയുധ ശേഖരം. 15 ബോംബുകൾ, രണ്ട് കിലോ സ്ഫോടകവസ്തുക്കൾ, ആറ് കൈത്തോക്ക് എന്നിവ ദുബൈയുടെ വീട്ടിൽനിന്ന് പോലീസ് പിടിച്ചെടുത്തു. കാൺപുർ ജില്ലാ അധികൃതരും പോലീസും ചേർന്ന് ദുബൈയുടെ വീട് പൊളിച്ച് മാറ്റിയതിനു ശേഷമാണ് ആയുധ ശേഖരം കണ്ടെടുത്തത്. വീട്ടിൽ നിർമിച്ച ബങ്കറിലെ ഭിത്തിക്കുള്ളിലാണ് ആയുധങ്ങൾ സൂക്ഷിച്ചിരുന്നത്. മാവോയിസ്റ്റ് മാതൃകയിലാണ് ദുബൈയുടെ സംഘം പ്രവർത്തിച്ചിരുന്നത്.
Read Moreഅച്ഛൻ അസുഖമായി കിടക്കുകയാ; വീടിനുള്ളിൽ ഗൃഹനാഥന്റെ അഴുകിത്തുടങ്ങിയ മൃതദേഹം; മരണം “അറിയാതെ’ മാനസികാസ്വാസ്ഥ്യമുള്ള ഭാര്യയും മകനും അതേ വീട്ടിൽ
പുൽപ്പള്ളി: വയനാട്ടിൽ ഗൃഹനാഥന്റെ മൃതദേഹവുമായി മാനസിക അസ്വാസ്ഥ്യമുള്ള ഭാര്യയും മകനും വീട്ടിൽ കഴിഞ്ഞത് നാല് ദിവസം. കദവാക്കുന്ന് കാര്യമ്പാടി വീട്ടിൽ വേലായുധന്റെ കുടുംബത്തിലാണ് ദാരുണസംഭവം ഉണ്ടായത്. മൃതദേഹത്തിൽനിന്നും ദുർഗന്ധം വമിച്ചതോടെ നാട്ടുകാർ നടത്തിയ അന്വേഷണത്തിലാണ് വേലായുധന്റെ (70) അഴുകിയ മൃതദേഹം കണ്ടെത്തിയത്. മൃതദേഹത്തിന് നാല് ദിവസത്തെ പഴക്കമുണ്ട്. മാനസികാസ്വാസ്ഥ്യമുള്ള ഭാര്യ അമ്മിണിയോടും, മകൻ ഗംഗാധരനോടുമൊപ്പമാണ് വേലായുധൻ താമസിച്ചിരുന്നത്. വേലായുധനെ പുറത്ത് കാണാത്തത് എന്താണെന്ന് ചോദിക്കുന്നവരോട് അച്ഛന് സുഖമില്ലെന്നും കിടക്കുകയാണെന്നുമാണ് ഗംഗാധരൻ പറഞ്ഞിരുന്നത്. ഞായറാഴ്ച രൂക്ഷമായ ദുർഗന്ധം വമിച്ചതിനെതുടർന്ന് അയൽവാസി വീടിനുള്ളിൽ കയറി നോക്കിയപ്പോഴാണ് വേലായുധൻ മരിച്ചതറിയുന്നത്. അസുഖബാധിതനായി ഒരാഴ്ച്ചയിലേറെയായി വേലായുധൻ കിടപ്പിലായിരുന്നു. ഇയാളുടെ മകൾ മകൾ ഷീല ഭർത്താവിനൊപ്പം തമിഴ്നാട്ടിലാണ് താമസം. പുൽപ്പള്ളി പോലീസ് സ്ഥലത്തെത്തി തുടർ നടപടികൾ സ്വീകരിച്ചു. പോസ്റ്റ്മോർട്ടത്തിന് ശേഷം മൃതദേഹം ബന്ധുക്കൾക്ക് വിട്ടുകൊടുത്തു.
Read Moreലളിതമല്ല കാര്യങ്ങള്‍! പ്രതിരോധ മരുന്നിന് കാത്തിരിക്കേണ്ടിവരും
ഹൈദരാബാദ്: കോവിഡ്-19 നുള്ള പ്രതിരോധ മരുന്നിന് ഏറ്റവും കുറഞ്ഞത് അടുത്തവർഷം ആദ്യംവരെയെങ്കിലും കാത്തിരിക്കേണ്ടിവരുമെന്ന് ഹൈദരാബാദിലെ സെന്റർ ഫോർ സെല്ലുലാർ ആൻഡ് മോളിക്യുളർ ബയോളജി ഡയറക്ടർ രാകേഷ് കെ. മിശ്ര. ക്ലിനിക്കൽ പരിശോധന ഒട്ടേറെ തവണ നടത്തണമെന്നതുൾപ്പെടെ നിരവധി കടന്പകൾ പൂർത്തിയാക്കിയാലേ മരുന്നു പുറത്തിറക്കാനാവുവെന്നും അദ്ദേഹം പറഞ്ഞു. ഓഗസ്റ്റ് 15ന് കോവിഡ് പ്രതിരോധമരുന്ന് പുറത്തിറക്കാനാകുമെന്ന് ഇന്ത്യൻ കൗൺസിൽ ഫോർ മെഡിക്കൽ റിസർച്ച് (ഐസിഎംആർ) കഴിഞ്ഞദിവസം അഭിപ്രായപ്പെട്ടിരുന്നു. എന്നാൽ ഐസിഎംആറിന്റെ ആഭ്യന്തരമായ വിലയിരുത്തൽ മാത്രമാകാം ഇതെന്നും മനുഷ്യരിൽ പരീക്ഷണം നടത്തുന്നതിന് ആശുപത്രികളെ സജ്ജമാക്കുക ആകാം ഇതിലൂടെ ലക്ഷ്യമിടുന്നതെന്നും മിശ്ര പ്രതികരിച്ചു. മുൻകൂട്ടി തയാറാക്കിയ രീതിയിൽ കാര്യങ്ങൾ മുന്നോട്ടുപോയാൽ ആറുമുതൽ എട്ടുമാസംവരെ കാത്തിരുന്നാലെ മരുന്ന് യാഥാർഥ്യമാകൂ. അസുഖംവരുന്ന ഒരാൾക്ക് മരുന്നു നൽകുകയും രോഗമുക്തി നേടുന്നുണ്ടോ എന്നു നിരീക്ഷിക്കുകയും ചെയ്യുന്നതുപോലെ ലളിതമല്ല കാര്യങ്ങളെന്നും അദ്ദേഹം പറഞ്ഞു. ഹൈദരാബാദ് ആസ്ഥാനമായുള്ള ഭാരത് ബയോടെക് ഇന്റർനാഷണൽ…
Read Moreനടിയെ ഭീഷണിപ്പെടുത്തിയ കേസ്! ജാമ്യം ലഭിച്ച പ്രതികൾ വീണ്ടും അറസ്റ്റിൽ
കൊച്ചി: നടി ഷംന കാസിമിനെ ഭീഷണിപ്പെടുത്തി പണം തട്ടാന്‍ ശ്രമിച്ച കേസില്‍ ജാമ്യം ലഭിച്ച പ്രതികളെ വീണ്ടും അറസ്റ്റ് ചെയ്തു. തൃശൂര്‍ സ്വദേശി ഹാരിസ്, വാടാനപ്പള്ളി സ്വദേശി അബൂബക്കര്‍, കൈപ്പമംഗലം സ്വദേശി ശരത് എന്നിവരാണ് അറസ്റ്റിലായത്. ഇവര്‍ക്ക് വെള്ളിയാഴ്ച എറണാകുളം മജിസ്ട്രേറ്റ് കോടതി ജാമ്യം അനുവദിച്ചിരുന്നു. മലപ്പുറം സ്വദേശിനിയെ ഭീഷണിപ്പെടുത്തി സ്വര്‍ണവും പണവും തട്ടിയതിലടക്കം രണ്ടു കേസുകളിലായാണ് അറസ്റ്റ്. വെള്ളിയാഴ്ച രാത്രി കൊടുങ്ങല്ലൂരില്‍നിന്നാണ് പ്രതികളെ അറസ്റ്റ് ചെയ്തത്. കേസില്‍ അന്വേഷണ സംഘം ഉടന്‍ കുറ്റപത്രം സമര്‍പ്പിക്കും. ഇതിനിടെ വിവാഹാലോചന എന്ന പേരില്‍ ഷംന കാസിമിനോട് ഫോണില്‍ സംസാരിച്ച സ്ത്രീയെ തിരിച്ചറിയാന്‍ പ്രതികളുടെ ബന്ധുക്കളുടെ മൊഴിയെടുത്തു. വരന്റെ മാതാവ് എന്ന വ്യാജേന ഒരു സ്ത്രീ തന്നോട് സംസാരിച്ചിരുന്നെന്നു നടി അന്വേഷണ സംഘത്തിന് മൊഴി നല്‍കിയിരുന്നു. പ്രതികളായ മുഹമ്മദ് ഷരീഫ്, റഫീഖ് എന്നിവരുടെ സഹോദരിമാരുടെ മൊഴിയാണ് രേഖപ്പെടുത്തിയത്.
Read Moreആത്മനിർഭർ ഭാരത് ഇന്നവേഷൻ ചലഞ്ചുമായി മോദി; ആപ്പുകൾ തദ്ദേശീയമായി നിർമിക്കാൻ ആഹ്വാനം
മുംബൈ: രാജ്യത്ത് കടുത്ത ചൈനാ വിരുദ്ധ വികാരം പടരുന്നതിനിടെ തദ്ദേശീയ ആപ്ലിക്കേഷൻ നിർമാണം പ്രോത്സാഹിപ്പിക്കുന്ന ആത്മനിർഭർ ഭാരത് ഇന്നവേഷൻ ചലഞ്ചുമായി പ്രധാനമന്ത്രി നരേന്ദ്രമോദി. രാജ്യം സ്വയംപര്യാപ്തതയ്ക്കായി ശ്രമിക്കുന്ന ഈ വേളയിൽ സ്റ്റാർട്ടപ്പുകളും ടെക് വിദഗ്ധരും മത്സരക്ഷമമായ, നിലവാരമുള്ള തദ്ദേശീയ ആപ്പുകൾ നിർമിക്കണമെന്നും അതുവഴി രാജ്യത്തെ സാങ്കേതിക രംഗസ്വയംപര്യാപ്തതയിലെത്തിക്കണമെന്നും അദ്ദേഹം പറഞ്ഞു. ടെക് സമൂഹത്തെ അഭിസംബോധന ചെയ്തുള്ള ലിംഗ്ഡെൻ പോസ്റ്റിലൂടെയാണ് പ്രധാനമന്ത്രിയുടെ ആഹ്വാനം. “കോവിഡ് -19 പ്രതിസന്ധിയെ രാജ്യം സാങ്കേതിക വിദ്യകൊണ്ട് നേരിട്ടുകൊണ്ടിരിക്കുകയാണ്. ഇതാണ് അവസരം. ഇപ്പോൾ നിങ്ങളുടെ മുന്പിൽ ഒരുപാട് ചോദ്യങ്ങളുണ്ട്. അവയിൽ ചിലത് ഇവയാണ്. നമുക്ക് രാജ്യത്തെ പരന്പരാഗത വിനോദങ്ങൾ ആപ്പുകളിലൂടെ കൂടുതൽ ജനകീയമാക്കാൻ കഴിയുമോ? പഠനത്തിനും വിനോദത്തിനുമൊക്കെയുള്ള മികച്ച ആപ്പുകൾ രൂപപ്പെടുത്താനാകുമോ? സാങ്കേതികവിദ്യയിലൂടെയാണ് ഈ ചോദ്യങ്ങൾക്ക് മറുപടി നൽകേണ്ടത്. രാജ്യത്ത് ‘അത്മനിർഭർ ആപ്പ് എക്കോ സിസ്റ്റം’ രൂപപ്പെടുത്താനുള്ള അവസരം ഏവരും വെല്ലുവിളിയായി എടുക്കണം. നിങ്ങൾ…
Read Moreചൈന വിവരങ്ങൾ ചോദിച്ചിട്ടില്ല, ചോദിച്ചാലും കൊടുക്കില്ലെന്നു ടിക് ടോക്ക്; ടിക്ക് ടോക്ക് ചൈനയിൽ ലഭ്യമല്ല…
ബെയ്ജിംഗ്: വ്യക്തിഗതവിവരങ്ങൾ ചോർത്തിയെന്ന സംശയത്തിന്റെ പേരിൽ ടിക്ക് ടോക്ക് ഉൾപ്പെടെ 59 ചൈനീസ് മൊബൈൽ ആപ്ലിക്കേഷനുകൾ ഇന്ത്യ നിരോധിച്ചതിനു പിന്നാലെ വിശദീകരണവുമായി ടിക്ക് ടോക്ക്. ചൈനീസ് സർക്കാർ വ്യക്തിഗത വിവരങ്ങൾ ചോദിച്ചിട്ടില്ലെന്നും ചോദിച്ചാലും വിവരങ്ങൾ നൽകില്ലെന്നും കേന്ദ്രസർക്കാരിന് അയച്ച കത്തിൽ ടിക്ക് ടോക്ക് ചീഫ് എക്സിക്യുട്ടീവ് കെവിൻ മേയർ വ്യക്തമാക്കിയെന്ന് അൽജസീറ റിപ്പോർട്ട് ചെയ്തു. കഴിഞ്ഞമാസം 28 നാണ് ടിക്ക് ടോക്ക് കത്ത് എഴുതിയത്. ചൈനയുടെ ബൈറ്റ് ഡാൻസ് എന്ന കന്പനിയുടെ ഉടമസ്ഥതയിലാണ് ടിക്ക് ടോക്ക്. എന്നാൽ ടിക്ക് ടോക്ക് ചൈനയിൽ ലഭ്യമല്ല. ആഗോളവിപണിയെ ഉന്നമിട്ടാണ് ചൈനീസ് ബന്ധത്തിൽ നിന്ന് ടിക്ടോക്ക് ഒഴിഞ്ഞുനിന്നത്. ഗൽവാൻ താഴ്്വാരയിൽ 20 ഇന്ത്യൻ സൈനികർ വീരമൃത്യുവരിച്ച ഏറ്റുമുട്ടലിനെത്തുടർന്ന് ഈയാഴ്ച ആദ്യമാണ് ഇന്ത്യ 59 ചൈനീസ് നിർമിത മൊബൈൽ ആപ്ലിക്കേഷനുകൾ നിരോധിച്ചത്. ഇതോടൊപ്പം യുസി ബ്രൗസർ, ഷെയർ ഇറ്റ്, ഹലോ, കാം സ്കാനർ,…
Read Moreആരോപണം അടിസ്ഥാന രഹിതം! പ്രധാനമന്ത്രി പരിക്കേറ്റവരെ കണ്ടത് സൈനിക ആശുപത്രിയിൽ തന്നെയെന്നു കരസേന
സ്വന്തം ലേഖകൻ ന്യൂഡൽഹി: പ്രധാനമന്ത്രി നരേന്ദ്ര മോദി ലേയിൽ പരിക്കേറ്റ സൈനികരെ സന്ദർശിച്ചത് സൈനിക ആശുപത്രിയിൽ തന്നെയെന്നു കരസേന. പ്രധാനമന്ത്രിയുടെ സന്ദർശനത്തിനായി പ്രത്യേക ചികിത്സാകേന്ദ്രം ഒരുക്കിയെന്ന പ്രചാരണം ദുഷ്ടലാക്കോടെയാണെന്നും അപകീർത്തിപരമാണെന്നും കരസേന പ്രസ്താവനയിൽ അറിയിച്ചു. ആശുപത്രി കോവിഡ് ചികിത്സാ കേന്ദ്രം കൂടി ആയതിനാൽ പരിക്കേറ്റ സൈനികർക്കായി പ്രത്യേക ചികിത്സാ കേന്ദ്രം ഒരുക്കിയിരുന്നു. അതിർത്തിയിലെ സംഘർഷത്തിൽ പരിക്കേറ്റ സൈനികർ എത്തിയതു മുതൽ ഈ പ്രത്യേക കേന്ദ്രത്തിലാണ് ചികിത്സ നൽകുന്നത്. നേരത്തെ, കരസേനാ മേധാവിയും മറ്റ് സൈനിക ഉദ്യോഗസ്ഥരും ഇവിടെ തന്നെ എത്തിയാണ് പരിക്കേറ്റ സൈനികരെ സന്ദർശിച്ചത്. പ്രധാനമന്ത്രിയുടെ സന്ദർശനത്തെ തെറ്റായ രീതിയിൽ പ്രചരിപ്പിക്കരുതെന്നും അത്തരത്തിലുള്ള പ്രചാരണം സൈന്യത്തിന്റെ ആത്മവിശ്വാസം കെടുത്തുമെന്നും സേന വിശദമാക്കി. പ്രധാനമന്ത്രിയുടെ സന്ദർശനത്തിന്റെ ചിത്രങ്ങളിൽ പ്രൊജക്ടറും സ്ക്രീനും ഉള്ളത് ചൂണ്ടിക്കാട്ടിയായിരുന്നു വിമർശനങ്ങൾ ഉയർന്നത്.
Read More