ഞാൻ കുട്ടികളും ഭർത്താവുമൊക്കെയായി ജീവിക്കുന്ന ഒരു സാധാരണ വീട്ടമ്മയാണ്, നിരപരാധിയാണ്, എന്നെക്കുറിച്ചു പുറത്തുവരുന്നതെല്ലാം കള്ളക്കഥകളാണ്, നിറംപിടിപ്പിച്ച മാധ്യമ വിചാരണയാണ്, എനിക്ക് രാഷ്ട്രീയക്കാരുമായി ഒൗദ്യോഗികമല്ലാത്ത ഒരു സൗഹൃദവുമില്ല, എന്റെ മക്കളെയും കുടുംബത്തെയുമോർത്ത് എന്നെ വേട്ടയാടരുത്, ഞാൻ നേടിയതൊക്കെ എന്റെ ജോലി മികവുകൊണ്ടുള്ള കാര്യങ്ങൾ മാത്രമാണ്, യുഎഇ കോൺസുൽ ജനറൽ പറഞ്ഞതു പ്രകാരം മാത്രമേ ഞാൻ പ്രവർത്തിച്ചിട്ടുള്ളൂ, സ്വർണക്കടത്തുമായി എനിക്കു ബന്ധമില്ല, ഇനിയും എന്നെ ഇങ്ങനെ വേട്ടയാടിയാൽ ജീവനൊടുക്കുകയല്ലാതെ മറ്റൊരു വഴിയും എനിക്കു മുന്നിലില്ല… ഇങ്ങനെ തുടങ്ങി ഇന്നലെ സ്വപ്നയുടേതായി പുറത്തുവന്ന ഒാഡിയോ ക്ലിപ്പിൽ നിഴലിക്കുന്നതു മുഴുവൻ സമൂഹത്തിന്റെ സഹതാപം പിടിച്ചുപറ്റാനുള്ള പരാമർശങ്ങൾ. അതേസമയം, ഈ ഒാഡിയോ ക്ലിപ്പ് കൃത്യമായ നിയമോപദേശത്തിന്റെ അടിസ്ഥാനത്തിൽ തയാറാക്കിയതാണെന്നു സൂക്ഷ്മമായി വിലയിരുത്തുന്നവർ ചൂണ്ടിക്കാണിക്കുന്നു. കേസിൽനിന്നു രക്ഷപ്പെടാനും സമൂഹത്തിൽ തനിക്ക് ഉണ്ടായിട്ടുള്ള വില്ലത്തി പരിവേഷം ഇല്ലാതാക്കാനും ലക്ഷ്യമിട്ടുള്ള പരാമർശങ്ങളാണ് സ്വപ്ന നടത്തിയിട്ടുള്ളത്. ഏതോ അഭിഭാഷകസംഘം കൃത്യമായി…
Read MoreCategory: Loud Speaker
ലോകം ആശങ്കയിൽ! കോവിഡ് രോഗികൾ ഒന്നേകാൽ കോടി അടുക്കുന്നു; രാജ്യത്ത് കോവിഡ് രോഗികൾ എട്ട് ലക്ഷത്തിലേക്ക്
ന്യൂഡൽഹി: ആശങ്കാജനകമായി കോവിഡ് രോഗവ്യാപനം നിയന്ത്രാണാതീതമായി വർധിക്കുന്നു. ലോകത്ത് ആകെ കോവിഡ് രോഗികളുടെ എണ്ണം ഒന്നേകാൽ കോടിയോടടുക്കുന്നു. 12,378,854 പേരാണ് ലോകത്താകമാനമുള്ള കോവിഡ് രോഗികൾ. കോവിഡ് ബാധിച്ച് മരിച്ചവരുടെ എണ്ണം 556,601 ആയി ഉയർന്നു. 222,825 പുതിയ കേസുകളാണ് റിപ്പോർട്ട് ചെയ്തിരിക്കുന്നത്. 5,404 മരണങ്ങളും ഏതാനും മണിക്കൂറുകൾക്കുള്ളിൽ റിപ്പോർട്ട് ചെയ്തു. അമേരിക്ക തന്നെയാണ് കോവിഡ് രോഗികളുടെ എണ്ണത്തിൽ മുന്നിൽ. ഇതുവരെ 3,219,999 പേർക്കാണ് യുഎസിൽ കോവിഡ് ബാധിച്ചത്. 135,822 മരണങ്ങളും റിപ്പോർട്ട് ചെയ്തു. കോവിഡ് മോശമായി ബാധിച്ച രാജ്യങ്ങളുടെ പട്ടികയിൽ ബ്രസീൽ രണ്ടാമതുണ്ട്. ബ്രസീൽ 1,759,103 പേർക്ക് ബ്രസീലിൽ കോവിഡ് ബാധിച്ചു. 69,254 പേർ മരിക്കുകയും ചെയ്തു. ഇന്ത്യയാണ് പട്ടികയിൽ മൂന്നാമത്. ഇന്ത്യയിൽ 794,842 കേസുകളാണ് ഇതുവരെ സ്ഥിരീകരിച്ചത്. 21,623 പേർ കോവിഡ് രോഗം ബാധിച്ച് മരിച്ചു. രാജ്യത്ത് കോവിഡ് രോഗികൾ എട്ട് ലക്ഷത്തിലേക്ക് ന്യൂഡൽഹി: രാജ്യത്ത്…
Read Moreസ്വർണം ആരു കൊടുത്തുവിടുന്നു? എവിടേക്ക് പോകുന്നു ? കസ്റ്റംസിനു ഉത്തരം തേടേണ്ടതു നിരവധി ചോദ്യങ്ങള്‍ക്ക്
കൊച്ചി: വിമാനത്താവളത്തില്‍ ഡിപ്ലോമാറ്റിക് ബാഗേജ് വഴി 15 കോടിയുടെ സ്വര്‍ണം കടത്തിയ കേസുമായി ബന്ധപ്പെട്ട് കസ്റ്റംസിനു ഉത്തരം തേടേണ്ടതു നിരവധി ചോദ്യങ്ങള്‍ക്ക്. സ്വര്‍ണക്കടത്തിലെ വെറും കണ്ണികള്‍ മാത്രമായ സ്വപ്ന സുരേഷിനും സരിത്തിനും ഡിപ്ലോമാറ്റിക് ബാഗേജ് വഴി സ്വര്‍ണം കടത്താന്‍ സാധിച്ചതു വലിയ റാക്കറ്റിന്റെ പിന്‍ബലത്തില്‍. ഇവര്‍ക്കുപിന്നില്‍ ഉദ്യോഗസ്ഥരുടെയും രാഷ്ട്രീയനേതാക്കളുടെയും വലിയ പിന്‍ബലമുണ്ട്. സന്ദീപ് നായരുടെ ഭാര്യ സൗമ്യയുടെ മൊഴിയും കസ്റ്റഡിയിലുള്ള സരിത്തിന്റെ മൊഴിയും വന്‍ റാക്കറ്റിലേക്കാണ് വഴിതെളിയിക്കുന്നത്. 2019 മുതല്‍ ഡിപ്ലോമാറ്റിക് ബാഗേജ് വഴി 100 കോടിയിലേറെ രൂപയുടെ സ്വര്‍ണം ഇതുവരെ കടത്തിയിട്ടുണ്ടെന്നു സരിത്ത് മൊഴി നല്കി കഴിഞ്ഞു. ആര്‍ക്കാണ് സ്വര്‍ണം നല്‍കുന്നതെന്ന് അറിയില്ല. സ്വര്‍ണം കടത്തിക്കൊടുക്കുക മാത്രമാണ് ഉത്തരവാദിത്വം. 10 മുതല്‍ 15 ലക്ഷം വരെ കമ്മീഷന് ലഭിക്കുമെന്നാണ് സരിത്തിന്റെ മൊഴി. ഈ സ്വര്‍ണം ആരാണ് കൊടുത്തു വിടുന്നത്. ആരിലേക്കാണ് ഈ സ്വര്‍ണം എത്തുന്നത്. ഇതു…
Read Moreസ്വർണക്കടത്തിന് പിന്നിൽ ഐഎസ് ബന്ധമുള്ളവരും..? എൻഐഎ സമഗ്ര അന്വേഷണത്തിന്
തിരുവനന്തപുരം: തിരുവനന്തപുരം നയതന്ത്ര സ്വർണക്കടത്തു കേസിൽ സമഗ്ര അന്വേഷണത്തിനൊരുങ്ങി ദേശീയ അന്വേഷണ ഏജൻസി. കേരളത്തിലേക്ക് വരുന്ന സ്വർണം രാജ്യവിരുദ്ധ നീക്കങ്ങൾക്കാണ് ഉപയോഗിക്കുന്നതെന്നും ഇതിനു പിന്നിൽ ഐഎസ് ബന്ധമുള്ളവരാണെന്നും എൻഐഎ സംശയിക്കുന്നു. അതേസമയം, കേസില്‍ യുഎപിഎ ചുമത്തി എന്‍ഐഎ കേസെടുക്കും. ഭീകരപ്രവര്‍ത്തനവും ഭീകരര്‍ക്ക് സാമ്പത്തിക സഹായം നല്‍കുന്നതുമായി ബന്ധപ്പെട്ട വകുപ്പുകളാണ് ചുമത്തുക. അന്താരാഷ്ട്ര ബന്ധങ്ങളുള്ള സംഘടിത റാക്കറ്റുകളാണ് സ്വര്‍ണക്കടത്തിന് പിന്നിലുള്ളതെന്നാണ് പ്രാഥമിക നിഗമനം. സ്വർണക്കടത്ത് കേസിന്റെ അന്വേഷണം ഏറ്റെടുത്തതായി എൻഐഎ ഹൈക്കോടതിയെ അറിയിക്കുകയും ചെയ്തിട്ടുണ്ട്.
Read Moreമന്ത്രിമാരെ വിളിച്ചിട്ടുണ്ട്, മാറി നിൽക്കുന്നത് ഭയം കൊണ്ട്; ആരുമായും തനിക്ക് വഴിവിട്ട ബന്ധമില്ല; സ്വപ്ന സുരേഷിന്റെ ശബ്ദ സന്ദേശം പുറത്ത്
തിരുവനന്തപുരം: നയതന്ത്ര സ്വര്‍ണക്കടത്തുമായി ബന്ധമില്ലെന്നും കസ്റ്റംസിനെ വിളിച്ചത് കോണ്‍സുലേറ്റില്‍ നിന്നുള്ള നിര്‍ദ്ദേശപ്രകാരമാണെന്നും സ്വപ്ന സുരേഷ്. ദൃശ്യമാധ്യമങ്ങള്‍ക്ക് കൈമാറിയ ശബ്ദ സന്ദേശത്തിലാണ് സ്വപ്ന ഇക്കാര്യം വെളിപ്പെടുത്തിയത്. ഭയം കൊണ്ടാണ് മാറി നില്‍ക്കുന്നത്. ചടങ്ങുകള്‍ക്കായി എല്ലാ മന്ത്രിമാരെയും വിളിച്ചിട്ടുണ്ട്. എന്റെ റോള്‍ എന്താണെന്ന് എല്ലാവരും അറിയണം. കോണ്‍സുലേറ്റിന്റെ കാർഗോ വിഭാഗത്തിൽ താന്‍ ജോലി ചെയ്തിട്ടില്ല. ആരുമായും തനിക്ക് വഴിവിട്ട ബന്ധമില്ല. തെരഞ്ഞെടുപ്പിനെ സ്വാധീനിക്കാതെ യഥാര്‍ഥ നടപടി സ്വീകരിക്കണം. സ്വപ്ന സുരേഷ് പറഞ്ഞു.
Read Moreസ്വപ്ന എംബിഎക്കാരി! തന്റെ വിവാഹത്തിന് ശിവശങ്കർ പങ്കെടുത്തിരുന്നു; മൂത്ത സഹോദരനെ തള്ളി ഇളയ സഹോദരൻ
തിരുവനന്തപുരം: സ്വപ്ന സുരേഷ് പത്താം ക്ലാസ് പാസായതായി അറിയില്ലെന്ന് സ്വപ്നയുടെ അമേരിക്കയിലുള്ള മൂത്ത സഹോദരന്റെ വെളിപ്പെടുത്തൽ നിഷേധിച്ച് ഇളയ സഹോദരൻ. സ്വപ്ന എംബിഎക്കാരിയാണെന്നാണ് തന്റെ അറിവെന്ന് ഇളയ സഹോദരൻ ബ്രൗൺ സുരേഷ് മാധ്യമങ്ങളോട് പറഞ്ഞു. സ്വപ്നയ്ക്ക് ഉന്നത ബന്ധങ്ങളുണ്ടോയെന്ന് തനിക്കറിയില്ലെന്നും ബ്രൗൺ സുരേഷ് പറഞ്ഞു. തിരുവനന്തപുരത്ത് യുഎഇ കോൺസുലേറ്റിൽ ജോലി ചെയ്യുന്നതിനു മുന്‍പ് സ്വപ്ന ഗൾഫിൽ നിരവധി സ്ഥാപനങ്ങളിൽ ജോലി നോക്കിയിരുന്നുവെന്നും അവിടെയെല്ലാം വിദ്യാഭ്യാസ യോഗ്യത തെളിയിക്കുന്ന സർട്ടിഫിക്കറ്റുകൾ നൽകിയിരുന്നുവെന്നും ബ്രൗൺ സുരേഷ് പറയുന്നു. സ്വപ്നയുടെ സഹപ്രവർത്തകർ എന്ന നിലയിലാണ് മുൻ ഐടി സെക്രട്ടറി ശിവശങ്കറിനെയും സരിത്തിനേയും പരിചയം. തന്റെ വിവാഹത്തിന് ശിവശങ്കർ പങ്കെടുത്തിരുന്നുവെന്നും ബ്രൗൺ പറയുന്നു. സ്വർണക്കടത്ത് കേസ് വരുന്നതിനു രണ്ടു ദിവസം മുന്‍പാണ് സ്വപ്നയോട് അനസാനം സംസാരിച്ചത്. കേസ് വന്നതിനുശേഷം സ്വപ്നയുമായി സംസാരിക്കാൻ സാധിച്ചില്ലെന്നും ബ്രൗൺ വ്യക്തമാക്കി. തന്റെ മുൻഭാര്യ സ്വപ്നക്കെതിരേ മുൻപ് നൽകിയ…
Read Moreരാജ്യത്ത് 24 മണിക്കൂറിനിടെ 24,897 കോവിഡ് രോഗികൾ! 487 പേര് മരിച്ചു; ആശങ്കയായ് അമേരിക്ക
ന്യൂഡൽഹി: രാജ്യത്ത് കഴിഞ്ഞ 24 മണിക്കൂറിനിടെ കോവിഡ് സ്ഥിരീകരിച്ചത് 24,897 പേര്‍ക്ക്. ഇതോടെ രാജ്യത്തെ കോവിഡ് രോഗികളുടെ എണ്ണം 7,67,296 ആയി. 24 മണിക്കൂറിനിടെ 487 പേര് മരിച്ചു. രാജ്യത്തെ മരണ സംഖ്യ 21,129 ആയി ഉയർന്നു. 2,69,789 പേര് രാജ്യത്ത് ചികിത്സയില്‍ കഴിയുന്നുണ്ട്. 4,76,978 പേര് രോഗമുക്തരായി. കോവിഡ് രൂക്ഷമായി ബാധിച്ചിരിക്കുന്ന മഹാരാഷ്ട്രയില്‍ രോഗികളുടെ എണ്ണം 2,23,724 ആയി. 9,448 പേര് സംസ്ഥാനത്ത് രോഗം ബാധിച്ചു മരിച്ചു. മുംബൈയില്‍ സ്ഥിതി ഗുരുതരമായി തുടരുകയാണ്. തമിഴ്നാട്ടില്‍ രോഗികളുടെ എണ്ണം 1,22,350 ആയി. 1,700 പേര് മരിച്ചു. രാജ്യതലസ്ഥാനമായ ഡല്‍ഹിയില്‍ 1,04,864 പേര്‍ക്ക് രോഗം ബാധിച്ചു. 3,213 പേര് സംസ്ഥാനത്ത് മരിച്ചു. 78,199 പേര് രോഗമുക്തരായി. 24 മണിക്കൂറിനിടെ 49,794 പേർക്ക് കോവിഡ് ബാധ: ആശങ്കയായ് അമേരിക്ക വാഷിംഗ്ടണ്‍ ഡിസി: അമേരിക്കയിൽ കോവിഡ് ബാധിതരുടെ എണ്ണം 31 ലക്ഷം…
Read Moreനികുതി വെട്ടിപ്പ്! ഒരു കിലോ സ്വര്‍ണം കടത്തിയാല്‍ ലാഭം ഏഴു ലക്ഷത്തോളം
കൊച്ചി: നിലവിലെ സാഹചര്യങ്ങളില്‍ ഒരു കിലോഗ്രാം സ്വര്‍ണം കള്ളക്കടത്തായി എത്തിച്ചാല്‍ ലാഭമായി ലഭിക്കുക ഏഴ് ലക്ഷം രൂപയോളം. നികുതി വെട്ടിപ്പിലൂടെയാണു കള്ളക്കടത്തുകാര്‍ ഇത്രയേറെ തുക ലാഭിക്കുന്നത്. നിലവില്‍ സ്വര്‍ണത്തിന്റെ ഇറക്കുമതിച്ചുങ്കം 12.5 ശതമാനമാണ്. ഇതിനു പുറമേ മൂന്ന് ശതമാനം ജിഎസ്ടിയും നല്‍കണം. ദുബായില്‍നിന്നു കടത്തുന്നവര്ക്കാകട്ടെ ലാഭം വീണ്ടും വര്‍ധിക്കും. അവിടെ സ്വര്ണവിലകുറവായതാണ് കാരണം. സ്വര്‍ണത്തിന്റെ ഇറക്കുമതി ഓരോ വര്‍ഷവും 800 മുതല്‍ 1,000 ടണ്‍ വരെയാണെന്നാണു കണക്കുകള്‍. ഇതിന്റെ പലമടങ്ങാണ് കള്ളക്കടത്തായി എത്തുന്നതെന്നു പറയുന്നു. ഒരു കിലോ സ്വര്‍ണക്കട്ടിക്ക് ഇന്നലത്തെ നിലവാരമനുസരിച്ച് 50 ലക്ഷം രൂപയ്ക്കു മുകളിലാണു വില. കേരളത്തില്‍ ജിഎസ്ടിയില്‍ രജിസ്റ്റര്‍ ചെയ്യപ്പെട്ടിട്ടുള്ള പന്തീ രായിരത്തോളം വരുന്ന സ്വര്‍ണ വ്യാപാരികളുടെ വാര്‍ഷിക വിറ്റുവരവ് ഏകദേശം 30,000 മുതല്‍ 40,000 കോടി വരെ രൂപയുടേതാണ്. സമാന്തര മേഖലയെ തൊടാതെ രജിസ്ട്രേഷനുള്ള വ്യാപാരികളെ ഉദ്യോഗസ്ഥര്‍ പീഡിപ്പിക്കുന്ന അവസ്ഥയാണുള്ളതെന്ന് ഓള്…
Read Moreഇന്ധന വില വർധനവിൽ പ്രതിഷേധിച്ച്സംസ്ഥാനത്ത് വെള്ളിയാഴ്ച വാഹനപണിമുടക്ക്
തിരുവനന്തപുരം: സംസ്ഥാനത്ത് വെള്ളിയാഴ്ച മോട്ടോർ തൊഴിലാളി സംയുക്ത സമര സമിതി പണിമുടക്കും. ഇന്ധന വില വർധനവിൽ പ്രതിഷേധിച്ചാണ് പണിമുടക്കുന്നത്. രാവിലെ ആറു മുതൽ ഉച്ചക്ക് 12 വരെയാണ് പണിമുടക്ക്. പെട്രോളിയം ഉത്പന്നങ്ങളുടെ വിലക്കയറ്റം തടയുക, ഓട്ടോ- ടാക്സി ചാർജ് വർധിപ്പിക്കുക, പെട്രോളും ഡീസലും ടാക്സി വാഹനങ്ങൾക്ക് സബ്സിഡി നിരക്കിൽ നൽകുക, പെട്രോളും ഡീസലും ജിഎസ്ടി പരിധിയിൽ കൊണ്ടുവരിക, എന്നീ ആവശ്യങ്ങൾ ഉന്നയിച്ചാണ് സമരം നടത്തുന്നത്.
Read Moreതിരുവനന്തപുരത്തെ ഒരു ഹോട്ടലിൽ സ്വപ്നയുണ്ടെന്ന് അഭ്യൂഹങ്ങൾ! മുൻകൂർ ജാമ്യത്തിനു ശ്രമം; കസ്റ്റംസ് അന്വേഷണം ഊർജിതമാക്കി
തിരുവനന്തപുരം: കേരളത്തെ പിടിച്ചുകുലുക്കിയ സ്വർണക്കടത്ത് കേസിലെ മുഖ്യ ആസൂത്രക സ്വപ്ന സുരേഷ് തിരുവനന്തപുരത്തു തന്നെയുണ്ടെന്ന് സൂചന. തലസ്ഥാനം കേന്ദ്രീകരിച്ച് കസ്റ്റംസ് അന്വേഷണം ഊർജിതമാക്കി. തിരുവനന്തപുരത്തെ ഒരു ഹോട്ടലിൽ സ്വപ്നയുണ്ടെന്ന് അഭ്യൂഹങ്ങൾ പ്രചരിച്ചതിനെത്തുടർന്ന് ഈ ഹോട്ടലിലും തിരുവനന്തപുരത്തെ ശാന്തിഗി രി ആശ്രമത്തിലും കസ്റ്റംസ് പരിശോധന നടത്തിയതായി പ്രചരണമുണ്ടായിരുന്നു. അ തേസമയം ശാന്തിഗിരി ആശ്രമത്തിൽ റെയ്ഡ് നടന്നിട്ടില്ലെന്നു ഗുരുരത്നം ജ്ഞാ നതപസി പത്രസമ്മേളനത്തിൽ പറഞ്ഞു. തിരുവനന്തപുരം അന്പലമുക്കിലെ സ്വപ്നയുടെ ഫ്ളാറ്റിൽ ഇന്നലെ വീണ്ടും കസ്റ്റംസ് പരിശോധന നടത്തിയിരുന്നു. അതേസമയം സ്വപ്ന മുൻകൂർ ജാമ്യത്തിനായി ശ്രമിക്കുന്നുവെന്നും വിവരം ഉണ്ട്. മുൻകൂർ ജാമ്യത്തിനായി ഇന്ന് ഹൈക്കോടതിയെ സമീപിക്കുമെന്നാണ് സൂചന. രണ്ടു ദിവസം മുൻപ് സ്വപ്ന അന്പലമുക്കിലെ ഫ്ളാറ്റിൽ എത്തിയിരുന്നു. സ്വപ്ന ഇവിടെ നിന്നും പോകുന്നതിന്റെ സിസിടിവി ദൃശ്യങ്ങളും അന്വേഷണസംഘം കണ്ടെടുത്തിട്ടുണ്ട്. ഡിപ്ലോമാറ്റിക് ബാഗേജ് പരിശോധിക്കണമെന്ന് അന്വേഷണ സംഘം കോണ്‍സുലേറ്റിനെ അറിയിച്ചിരുന്നു. ഈ വിവരം…
Read More