ചൊ​വ്വാ​ഴ്ച​ത്തെ ഹ​ർ​ത്താ​ൽ പ്ര​ഖ്യാ​പ​നം നി​യ​മ​വി​രു​ദ്ധം, ക​ർ​ശ​ന ന​ട​പ​ടിയെടുക്കുമെന്ന് പോ​ലീ​സ്

തി​രു​വ​ന​ന്ത​പു​രം: പൗ​ര​ത്വ നി​യ​മ​ത്തി​ൽ പ്ര​തി​ഷേ​ധി​ച്ചു ചൊ​വ്വാ​ഴ്ച മു​സ്ലിം സം​ഘ​ട​ന​ക​ൾ പ്ര​ഖ്യാ​പി​ച്ച ഹ​ർ​ത്താ​ൽ നി​യ​മ​പ്ര​കാ​ര​മ​ല്ലെ​ന്നു പോ​ലീ​സ് സം​ഘ​ട​ന​ക​ളെ അ​റി​യി​ച്ചു. ഹൈ​ക്കോ​ട​തി നി​ർ​ദേ​ശ പ്ര​കാ​രം ഏ​ഴു ദി​വ​സ​ത്തെ നോ​ട്ടീ​സ് ന​ൽ​കി​യ ശേ​ഷം മാ​ത്ര​മേ ഹ​ർ​ത്താ​ൽ ന​ട​ത്താ​നാ​കൂ. ഇ​പ്പോ​ഴ​ത്തെ ഹ​ർ​ത്താ​ൽ പ്ര​ഖ്യാ​പ​നം ഹൈ​ക്കോ​ട​തി ഉ​ത്ത​ര​വി​ന്‍റെ ലം​ഘ​ന​മാ​ണെ​ന്നും പോ​ലീ​സ് അ​റി​യി​ച്ചി​ട്ടു​ണ്ട്. ഹ​ർ​ത്താ​ൽ പ്ര​ഖ്യാ​പ​ന​വു​മാ​യി ബ​ന്ധ​പ്പെ​ട്ടു തു​ട​ർ ന​ട​പ​ടി സ്വീ​ക​രി​ക്കാ​ൻ സം​സ്ഥാ​ന​ത്തെ ക്ര​മ​സ​മാ​ധാ​ന ചു​മ​ത​ല​യു​ള്ള എ​ഡി​ജി​പി ഷേ​ക് ദ​ർ​ബേ​ഷ് സാ​ഹി​ബി​നെ, സം​സ്ഥാ​ന പോ​ലീ​സ് മേ​ധാ​വി ചു​മ​ത​ല​പ്പെ​ടു​ത്തി​യി​ട്ടു​ണ്ട്. നോ​ട്ടീ​സ് ന​ൽ​കാ​തെ ഹ​ർ​ത്താ​ൽ ന​ട​ത്തി​യാ​ൽ ക​ർ​ശ​ന ന​ട​പ​ടി സ്വീ​ക​രി​ക്കു​മെ​ന്നു കാ​സ​ർ​ഗോ​ഡ് ജി​ല്ലാ പോ​ലീ​സ് മേ​ധാ​വി ക​ഴി​ഞ്ഞ ദി​വ​സം അ​റി​യി​ച്ചി​രു​ന്നു. ഹ​ർ​ത്താ​ലി​നെ​തി​രേ സി​പി​എ​മ്മും രം​ഗ​ത്തു വ​ന്നി​രു​ന്നു. ക​ഴി​ഞ്ഞ വ്യാ​ഴാ​ഴ്ച​യാ​ണു വെ​ൽ​ഫ​യ​ർ പാ​ർ​ട്ടി അ​ട​ക്ക​മു​ള്ള സം​യു​ക്ത സ​മി​തി​ക്കു വേ​ണ്ടി ശ്രീ​ജ നെ​യ്യാ​റ്റി​ൻ​ക​ര പ​ത്ര​ക്കു​റി​പ്പി​റ​ക്കി​യ​ത്. എ​സ്ഡി​പി​ഐ, ബി​എ​സ്പി, ക​ഐം​വൈ​എ​ഫ്, ജ​മാ അ​ത്ത് കൗ​ണ്‍​സി​ൽ, ഡി​എ​ച്ച്ആ​ർ​എം, ജ​ന​കീ​യ മ​നു​ഷ്യാ​വ​കാ​ശ പ്ര​സ്ഥാ​നം, നാ​ഷ​ണ​ൽ ഫി​ഷ്…

Read More

മ​ത​ത്തി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ൽ വി​ഭ​ജ​ന​മ​രു​ത്; സമാധാനവും സ്നേഹവുമാണ് പുലരേണ്ടത്; പൗ​ര​ത്വ നി​യ​മ​ത്തി​നെ​തി​രേ റി​മ ക​ല്ലി​ങ്ക​ൽ

കൊ​ച്ചി: കേ​ന്ദ്ര സ​ർ​ക്കാ​രി​ന്‍റെ പൗ​ര​ത്വ ഭേ​ദ​ഗ​തി നി​യ​മ​ത്തി​നെ​തി​രേ വി​മ​ർ​ശ​ന​വു​മാ​യി ന​ടി റി​മ ക​ല്ലി​ങ്ക​ൽ. രാ​ജ്യ​ത്തെ മ​ത​ത്തി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ൽ വി​ഭ​ജി​ക്ക​രു​തെ​ന്നും സ​മാ​ധാ​ന​വും സ്നേ​ഹ​വു​മാ​ണു പു​ല​രേ​ണ്ട​തെ​ന്നും റി​മ പ​റ​ഞ്ഞു. ഫേ​സ്ബു​ക്ക് കു​റി​പ്പി​ലാ​യി​രു​ന്നു റി​മ​യു​ടെ പ്ര​തി​ക​ര​ണം. പൗ​ര​ത്വ ഭേ​ദ​ഗ​തി​യി​ൽ പ്ര​തി​ഷേ​ധി​ച്ച് ദേ​ശീ​യ പു​ര​സ്കാ​ര​ദാ​ന ച​ട​ങ്ങ് ബ​ഹി​ഷ്ക​രി​ച്ച സു​ഡാ​നി ഫ്രം ​നൈ​ജീ​രി​യ സി​നി​മ​യു​ടെ അ​ണി​യ​റ പ്ര​വ​ർ​ത്ത​ക​ർ​ക്ക് റി​മ ഐ​ക്യ​ദാ​ർ​ഡ്യം പ്ര​ഖ്യാ​പി​ക്കു​ക​യും ചെ​യ്തു. ഡ​ൽ​ഹി ജാ​മി​യ മി​ല്ലി​യ സ​ർ​വ​ക​ലാ​ശാ​ല​യി​ൽ പ്ര​തി​ഷേ​ധി​ക്കു​ന്ന വി​ദ്യാ​ർ​ഥി​ക​ളു​ടെ ചി​ത്ര​ങ്ങ​ളും റി​മ പ​ങ്കു​വ​ച്ചി​ട്ടു​ണ്ട്. പൗ​ര​ത്വ​ഭേ​ദ​ഗ​തി നി​യ​മ​ത്തി​നെ​തി​രെ പ്ര​തി​ഷേ​ധി​ച്ച ജാ​മി​ല മി​ല്ലി​യ ഇ​സ്ലാ​മി​യ സ​ർ​വ​ക​ലാ​ശാ​ല​യി​ലെ വി​ദ്യാ​ർ​ഥി​ക​ൾ​ക്കു നേ​രെ പോ​ലീ​സ് ക​ടു​ത്ത അ​ക്ര​മ​മാ​ണ് അ​ഴി​ച്ചു​വി​ട്ട​ത്. സ​ർ​വ​ക​ലാ​ശാ​ല​യ്ക്കു​ള്ളി​ൽ ക​യ​റി വ​രെ പോ​ലീ​സ് വി​ദ്യാ​ർ​ഥി​ക​ളെ ത​ല്ലി​ച്ച​ത​ച്ചു. നി​ര​വ​ധി വി​ദ്യാ​ർ​ഥി​ക​ൾ ആ​ശു​പ​ത്രി​യി​ൽ പ​രി​ക്കേ​റ്റു ചി​കി​ത്സ​യി​ലാ​ണ്.

Read More

നാലുവർഷം പിന്നിട്ടിപ്പോൾ…തുമ്പോളി സാ​ബു വ​ധ​ക്കേ​സ് പ്ര​തി​ക​ളെ ആ​ല​പ്പു​ഴ​യി​ൽ ഗു​ണ്ട​ക​ൾ വെ​ട്ടി​ക്കൊ​ന്നു

ആ​ല​പ്പു​ഴ: ആ​ല​പ്പു​ഴ​യി​ൽ കൊ​ല​പാ​ത​ക​ക്കേ​സ് പ്ര​തി​ക​ൾ വെ​ട്ടേ​റ്റു​മ​രി​ച്ചു. വി​കാ​സ്, ജ​സ്റ്റി​ൻ സോ​നു എ​ന്നി​വ​രാ​ണ് കൊ​ല്ല​പ്പെ​ട്ട​ത്. ഇ​രു​വ​രും തു​ന്പോ​ളി​യി​ൽ സാ​ബു​വ​ധ​ക്കേ​സി​ലെ പ്ര​തി​ക​ളാ​ണ്. ഞാ​യ​റാ​ഴ്ച രാ​ത്രി 11 മ​ണി​യോ​ടെ തു​ന്പോ​ളി​യി​ലാ​ണ് സം​ഭ​വം. ഗു​ണ്ടാ സം​ഘ​ങ്ങ​ൾ ത​മ്മി​ലു​ള്ള പ​ക​യാ​ണു കൊ​ല​പാ​ത​ക​ത്തി​ലേ​ക്കു ന​യി​ച്ച​തെ​ന്നാ​ണു പോ​ലീ​സ് ന​ൽ​കു​ന്ന സൂ​ച​ന. കൊ​ല്ല​പ്പെ​ട്ട​വ​രും ആ​ക്ര​മി​ച്ച​വ​രും ക്രി​മിന​ൽ പ​ശ്ചാ​ത്ത​ല​മു​ള്ള​വ​രാ​ണ്. വി​കാ​സ് സം​ഭ​വ​സ്ഥ​ല​ത്തു ത​ന്നെ മ​രി​ച്ചു. ഗു​രു​ത​ര​മാ​യി പ​രി​ക്കേ​റ്റ ജ​സ്റ്റി​ൻ വ​ണ്ടാ​നം മെ​ഡി​ക്ക​ൽ കോ​ള​ജ് ആ​ശു​പ​ത്രി​യി​ൽ തി​ങ്ക​ളാ​ഴ്ച രാ​വി​ലെ​യാ​ണു മ​രി​ച്ച​ത്. 2015 ജൂ​ണ്‍ ഒ​ന്നി​നാ​ണു തു​ന്പോ​ളി ഷാ​പ്പി​ൽ വ​ച്ച് സാ​ബു കൊ​ല്ല​പ്പെ​ടു​ന്ന​ത്. ഈ ​കേ​സി​ലെ പ്ര​തി​ക​ളാ​ണു വി​കാ​സും ജ​സ്റ്റി​നും. ഇ​രു​വ​രെ​യും കൊ​ന്ന​തി​നു പി​ന്നി​ൽ അ​ഞ്ചു പ്ര​തി​ക​ളു​ണ്ടെ​ന്നു പോ​ലീ​സ് പ​റ​ഞ്ഞു. പോ​ലീ​സ് അ​ന്വേ​ഷ​ണം ന​ട​ത്തി വ​രി​ക​യാ​ണ്.

Read More

പൗ​​​​ര​​​​ത്വ ബി​​​​ൽ കേ​​​​ര​​​​ള​​​​ത്തി​​​​ൽ ന​​​​ട​​​​പ്പാ​​​​ക്കാ​​​​മെ​​​​ന്ന് ആ​​​​രും ക​​​​രു​​​​തേ​​​​ണ്ട! മുതുമുത്തച്ഛന്‍റെ ജനന സർട്ടിഫിക്കറ്റ് ചോദിക്കാൻ ഇവിടെപ്പറ്റില്ല: മുഖ്യമന്ത്രി

തൃ​​​​ശൂ​​​​ർ: മു​​​​ത്ത​​​​ച്ഛ​​​​നും മു​​​​തു​​​​മു​​​​ത്ത​​​​ച്ഛ​​​​നും ഇ​​​​വി​​​​ടെ ജ​​​​നി​​​​ച്ചു വ​​​​ള​​​​ർ​​​​ന്ന​​​​വ​​​​രാ​​​​ണെ​​​​ന്ന സ​​​​ർ​​​​ട്ടി​​​​ഫി​​​​ക്ക​​​​റ്റ് ഹാ​​​​ജ​​​​രാ​​​​ക്ക​​​​ണ​​​​മെ​​​​ന്നു പ​​​​റ​​​​ഞ്ഞാ​​​​ൽ അ​​​​തു കേ​​​​ര​​​​ള​​​​ത്തി​​​​ൽ ബാ​​​​ധ​​​​ക​​​​മ​​​​ല്ലെ​​​​ന്നു മു​​​​ഖ്യ​​​​മ​​​​ന്ത്രി പി​​​​ണ​​​​റാ​​​​യി വി​​​​ജ​​​​യ​​​​ൻ. പൗ​​​​ര​​​​ത്വ ബി​​​​ൽ കേ​​​​ര​​​​ള​​​​ത്തി​​​​ൽ ന​​​​ട​​​​പ്പാ​​​​ക്കാ​​​​മെ​​​​ന്ന് ആ​​​​രും ക​​​​രു​​​​തേ​​​​ണ്ട. നി​​​​യ​​​​മ​​​​ത്തി​​​​ന്‍റെ ബ​​​​ലം​​​​വ​​​​ച്ച് എ​​​​ന്തും കാ​​​​ണി​​​​ച്ചു​​​​ക​​​​ള​​​​യാ​​​​മെ​​​​ന്ന ഹു​​​​ങ്ക് ന​​​​ല്ല​​​​ത​​​​ല്ലെ​​​​ന്നു മാ​​​​ത്ര​​​​മേ പ​​​​റ​​​​യു​​​​ന്നു​​​​ള്ളൂ. ഇ​​​​വി​​​​ടെ​​​​യി​​​​രി​​​​ക്കു​​​​ന്ന​​​​വ​​​​രു​​​​ടെ​​​​യോ പു​​​​റ​​​​ത്തു​​​​ള്ള​​​​വ​​​​രു​​​​ടെ​​​​യോ മാ​​​​താ​​​​പി​​​​താ​​​​ക്ക​​​​ളോ അ​​​​വ​​​​രു​​​​ടെ മു​​​​ത്ത​​​​ച്ഛ​​​​ന്മാ​​​​രോ അ​​​​ഫ്ഗാ​​​​നി​​​​സ്ഥാ​​​​നി​​​​ൽ​​​​നി​​​​ന്നോ പാ​​​​ക്കി​​​​സ്ഥാ​​​​നി​​​​ൽ​​​​നി​​​​ന്നോ ബം​​​​ഗ്ലാ​​​​ദേ​​​​ശി​​​​ൽ​​​​നി​​​​ന്നോ ഉ​​​​ള്ള​​​​വ​​​​രാ​​​​ണോ​​​​യെ​​​​ന്നു പ​​​​രി​​​​ശോ​​​​ധി​​​​ക്കേ​​​​ണ്ട കാ​​​​ര്യ​​​​മി​​​​ല്ല. ഭ​​​​ര​​​​ണ​​​​ഘ​​​​ട​​​​ന ന​​​​മു​​​​ക്കു ത​​​​രു​​​​ന്ന ഉ​​​​റ​​​​പ്പ് മ​​​​ത​​​​നി​​​​ര​​​​പേ​​​​ക്ഷ​​​​ത​​​​യാ​​​​ണ്. മ​​​​താ​​​​ടി​​​​സ്ഥാ​​​​ന​​​​ത്തി​​​​ൽ ആ​​​​ളു​​​​ക​​​​ളെ പ​​​​രി​​​​ശോ​​​​ധി​​​​ക്കാ​​​​നാ​​​​ണ് പു​​തി​​യ പൗ​​ര​​ത്വ ഭേ​​ദ​​ഗ​​തി നി​​​​യ​​​​മം പ​​​​റ​​​​യു​​​​ന്ന​​​​ത്. അ​​​​തി​​​​ലാ​​​​ണ് ആ​​​​പ​​​​ത്ത്. കേ​​​​ര​​​​ള പ​​​​ത്ര​​​​പ്ര​​​​വ​​​​ർ​​​​ത്ത​​​​ക യൂ​​​​ണി​​​​യ​​​​ൻ സം​​​​സ്ഥാ​​​​ന സ​​​​മ്മേ​​​​ള​​​​നം ഉ​​​​ദ്ഘാ​​​​ട​​​​നം ചെ​​​​യ്തു പ്ര​​​​സം​​​​ഗി​​​​ക്കു​​​​ക​​​​യാ​​​​യി​​​​രു​​​​ന്നു അ​​​​ദ്ദേ​​​​ഹം. പൗ​​​​ര​​​​ത്വം ന​​​​ൽ​​​​കു​​​​ന്ന കാ​​​​ര്യ​​​​ത്തി​​​​ൽ തീ​​​​രു​​​​മാ​​​​ന​​​​മെ​​​​ടു​​​​ക്കു​​​​ന്ന​​​​തു സം​​​​സ്ഥാ​​​​ന സ​​​​ർ​​​​ക്കാ​​​​ര​​​​ല്ല, കേ​​​​ന്ദ്ര സ​​​​ർ​​​​ക്കാ​​​​രാ​​​​ണെ​​​​ന്നു കേ​​​​ന്ദ്ര വി​​​​ദേ​​​​ശ​​​​കാ​​​​ര്യ സ​​​​ഹ​​​​മ​​​​ന്ത്രി വി. ​​​​മു​​​​ര​​​​ളീ​​​​ധ​​​​ര​​​​ൻ രാ​​​​വി​​​​ലെ സ​​​​മ്മേ​​​​ള​​​​ന​​​​ത്തി​​​​ൽ പ്ര​​​​സം​​​​ഗി​​​​ക്ക​​​​വേ പ​​​​റ​​​​ഞ്ഞ​​​​തി​​​​നു​​​​ള്ള മ​​​​റു​​​​പ​​​​ടി​​​​യാ​​​​യാ​​​​ണ് മു​​​​ഖ്യ​​​​മ​​​​ന്ത്രി ഇ​​​​ങ്ങ​​​​നെ പ്ര​​​​തി​​​​ക​​​​രി​​​​ച്ച​​​​ത്. കേ​​​​ര​​​​ള​​​​ത്തി​​​​ൽ ന​​​​ട​​​​പ്പാ​​​​ക്കി​​​​ല്ലെ​​​​ന്നു മു​​​​ഖ്യ​​​​മ​​​​ന്ത്രി പ​​​​റ​​​​ഞ്ഞ​​​​തു ത​​​​മാ​​​​ശ​​​​യാ​​​​യി…

Read More

വി​ദ്യാ​ർ​ഥി​നി​ക​ളോ​ട് മോ​ശ​മാ​യി പെ​രു​മാ​റി​യ​യാ​ളെ ചെ​രി​പ്പൂ​രി അ​ടി​ച്ച് വ​നി​ത പോ​ലീ​സ് ഉ​ദ്യോ​ഗ​സ്ഥ; ദൃശ്യങ്ങള്‍ സോഷ്യല്‍മീഡിയയില്‍ വൈറല്‍

വി​ദ്യാ​ർ​ഥി​നി​ക​ളോ​ട് മോ​ശ​മാ​യി പെ​രു​മാ​റി​യ യു​വാ​വി​നെ ചെ​രി​പ്പൂ​രി അ​ടി​ച്ച് വ​നി​ത പോ​ലീ​സ് ഉ​ദ്യോ​ഗ​സ്ഥ. ഉ​ത്ത​ർ​പ്ര​ദേ​ശി​ലെ കാ​ണ്‍​പൂ​രി​ലെ ബി​ത്തൂ​ർ എ​ന്ന സ്ഥ​ല​ത്താ​ണ് സം​ഭ​വം. ന​യീം ഖാ​ൻ എ​ന്ന യു​വാ​വാ​ണ് വി​ദ്യാ​ർ​ഥി​നി​ക​ളോ​ട് മോ​ശ​മാ​യി പെ​രു​മാ​റി​യ​ത്. ഇ​വ​ർ ഇ​തി​നെ​ക്കു​റി​ച്ച് പോ​ലീ​സി​നോ​ട് പ​രാ​തി​പ്പെ​ട്ടു. ഇ​വി​ടേ​ക്ക് എ​ത്തി​യ വ​നി​ത പോ​ലീ​സ് ഉ​ദ്യോ​ഗ​സ്ഥ​യാ​യ ച​ഞ്ച​ൽ ചൗ​ര​സ്യ പ​ര​സ്യ​മാ​യി ഇ​യാ​ളെ ഷൂ​സ് ഊ​രി അ​ടി​ക്കു​ക​യാ​യി​രു​ന്നു. സ​മീ​പ​മു​ണ്ടാ​യി​രു​ന്ന​വ​ർ പ​ക​ർ​ത്തി​യ ദൃ​ശ്യ​ങ്ങ​ൾ സോ​ഷ്യ​ൽ​മീ​ഡി​യ​യി​ൽ വൈ​റ​ലാ​യി മാ​റു​ക​യാ​ണ്. ബി​ത്തൂ​ർ പോ​ലീ​സ് സ്റ്റേ​ഷ​നി​ലെ ആ​ന്‍റീ റോ​മി​യോ സ്ക്വോ​ഡ് അം​ഗ​മാ​ണ് ച​ഞ്ച​ൽ ചൗ​ര​സ്യ. ഇ​യാ​ളെ അ​റ​സ്റ്റ് ചെ​യ്യു​ക​യും ചെ​യ്തു.

Read More

200 വ​ർ​ഷ​ങ്ങ​ൾ പഴക്കം! ര​ണ്ടാം ഭാ​ര്യ​യു​ടെ ആ​വ​ശ്യ​പ്ര​കാ​രം ടിപ്പു സുൽത്താൻ സ്ഥാപിച്ച ഹനുമാൻ ക്ഷേത്രം ദേശിയപാത വികസനത്തിനായി പൊളിച്ചു നീക്കുന്നു

മൈ​സൂ​ർ രാ​ജാ​വാ​യി​രു​ന്ന ടി​പ്പു സു​ൽ​ത്താ​ൻ നി​ർ​മി​ച്ച ഹ​നു​മാ​ൻ ക്ഷേ​ത്രം ദേ​ശി​യ​പാ​ത വി​ക​സ​ന​ത്തി​നാ​യി പൊ​ളി​ച്ചു​മാ​റ്റു​ന്നു. 18-ാം നൂ​റ്റാ​ണ്ടി​ൽ മൈ​സൂ​ർ ഭ​രി​ച്ചി​രു​ന്ന ടി​പ്പു സു​ൽ​ത്താ​ൻ ത​ന്‍റെ ര​ണ്ടാം ഭാ​ര്യ​യു​ടെ ആ​വ​ശ്യ​പ്ര​കാ​ര​മാ​ണ് ഈ ​ക്ഷേ​ത്രം നി​ർ​മി​ച്ച​ത്. ഇ​വ​ർ ഹി​ന്ദു മ​ത​വി​ശ്വാ​സി​യാ​യി​രു​ന്നു. 200 വ​ർ​ഷ​ങ്ങ​ൾ പ​ഴ​ക്ക​മു​ള്ള ക്ഷേ​ത്രം മൈ​സൂ​ർ-​ബാം​ഗ്ലൂ​ർ ദേ​ശി​യ പാ​ത വി​ക​സി​പ്പി​ക്കു​ന്ന​തി​ന്‍റെ ഭാ​ഗ​മാ​യാ​ണ് നീ​ക്കം ചെ​യ്യു​ന്ന​ത്. ക്ഷേ​ത്രം പു​നഃ​സ്ഥാ​പി​ക്കു​വാ​ൻ ദേ​ശി​യ​പാ​ത അ​തോ​റി​റ്റി സ്ഥ​ലം ന​ൽ​കു​മെ​ന്നാ​ണ് അ​റി​യാ​ൻ സാ​ധി​ക്കു​ന്ന​ത്. അ​ഞ്ച് അ​ടി​യു​ള്ള ഹ​നു​മാ​ന്‍റെ വി​ഗ്ര​ഹ​മാ​ണ് ക്ഷേ​ത്ര​ത്തി​ലു​ള്ള​ത്. ക​ർ​ണാ​ട​ക സ​ർ​ക്കാ​ർ പാ​ഠ പു​സ്ത​ക​ങ്ങ​ളി​ൽ നി​ന്ന് ടി​പ്പു സു​ൽ​ത്താ​നെ​ക്കു​റി​ച്ചു​ള്ള ച​രി​ത്ര​ഭാ​ഗ​ങ്ങ​ൾ നീ​ക്കം ചെ​യ്യു​ന്ന​ത് ഏ​റെ ച​ർ​ച്ചാ വി​ഷ​യ​മാ​യി​രു​ന്നു. അ​തി​നി​ടെ​യാ​ണ് അ​ദ്ദേ​ഹം സ്ഥാ​പി​ച്ച ക്ഷേ​ത്രം പൊ​ളി​ക്കു​വാ​ൻ തീ​രു​മാ​ന​മാ​യി​രി​ക്കു​ന്ന​ത്.

Read More

ഫ്ലി​പ്കാ​ർ​ട്ടി​ൽ വിലകൂടിയ ഐ​ഫോ​ണി​ന് ഓ​ര്‍​ഡ​ര്‍ ന​ല്‍​കി, ല​ഭി​ച്ച​ത് സ്റ്റിക്കറൊട്ടിച്ച വ്യാ​ജ​ൻ; ഫോ​ണ്‍ ആ​വ​ട്ടെ ശ​രി​യാ​യ നി​ല​യി​ല്‍ പ്ര​വ​ര്‍​ത്തി​ക്കു​ന്നുമില്ല

ബം​ഗ​ളൂ​രു സ്വ​ദേ​ശി ഫ്ലി​പ്കാ​ർ​ട്ടി​ൽ നി​ന്ന് ആ​പ്പി​ള്‍ ഐ​ഫോ​ണ്‍ 11 പ്രോ​യ്ക്ക് ഓ​ര്‍​ഡ​ര്‍ ന​ല്‍​കി​യ​പ്പോ​ള്‍ ല​ഭി​ച്ച​ത് വ്യാ​ജ ഫോ​ണ്‍. ഫോ​ണി​ന്‍റെ പു​റ​കി​ല്‍ ആ​പ്പി​ള്‍ ഐ​ഫോ​ണി​ന്‍റെ സ്റ്റി​ക്ക​ര്‍ ഒ​ട്ടി​ച്ചി​രു​ന്നു. ആ​പ്ലി​ക്കേ​ഷ​നു​ക​ളി​ല്‍ പ​ല​തും ആ​ന്‍​ഡ്രോ​യി​ഡും. ഫോ​ണ്‍ ആ​വ​ട്ടെ ശ​രി​യാ​യ നി​ല​യി​ല്‍ പ്ര​വ​ര്‍​ത്തി​ക്കു​ന്നു​ണ്ടാ​യി​രു​ന്നു​മി​ല്ല. സം​ശ​യം തോ​ന്നി ന​ട​ത്തി​യ പ​രി​ശോ​ധ​ന​യി​ലാ​ണ് വ്യാ​ജ​നാ​ണെ​ന്നു തെ​ളി​ഞ്ഞ​ത്. ബെം​ഗ​ളൂ​രു​വി​ലു​ള്ള എ​ഞ്ചി​നീ​യ​ര്‍ ര​ജ​നി കാ​ന്ത് കു​ഷ്വവ​യാ​ണ് ഫ്ലി​പ്കാ​ർ​ട്ടി​ൽ ഐ​ഫോ​ണ്‍ 11 പ്രോ​യു​ടെ 64 ജി​ബി ഫോണിന് ഓ​ര്‍​ഡ​ര്‍ ന​ല്‍​കി​യ​ത്. ഡി​സ്‌​ക്കൗ​ണ്ട് ക​ഴി​ഞ്ഞ് 93,900 രൂ​പ​യു​ടെ മു​ഴു​വ​ന്‍ പേ​യ്‌​മെ​ന്‍റും അ​ദ്ദേ​ഹം ന​ട​ത്തിയിരുന്നു. എ​ന്നാ​ല്‍, വ്യാജൻ ആണെന്നു മാ​ത്രം. ക്യാ​മ​റ സ്ഥാ​പി​ച്ചി​രി​ക്കു​ന്ന ഫോ​ണി​ന്‍റെ പി​ന്‍​ഭാ​ഗ​ത്ത് ഐ​ഫോ​ണ്‍ 11 പ്രോ ​ട്രി​പ്പി​ള്‍ ക്യാ​മ​റ സ​ജ്ജീ​ക​ര​ണ​ത്തി​ന്റെ സ്റ്റി​ക്ക​ര്‍ ഉ​പ​യോ​ഗി​ച്ചാ​ണ് ത​ട്ടി​പ്പ് ന​ട​ത്തി​യ​ത്. ഒ​റ്റ​നോ​ട്ട​ത്തി​ല്‍, കു​ഷ്വ ഓ​ര്‍​ഡ​ര്‍ ചെ​യ്ത ഐ​ഫോ​ണ്‍ 11 പ്രോ ​പോ​ലെ തോ​ന്നു​മെ​ങ്കി​ലും വേ​ഗ​ത്തി​ല്‍ വ്യ​ത്യാ​സം ക​ണ്ടെ​ത്താ​നാ​കും.

Read More

പെ​ണ്ണേ..! ഉ​ള്ളി​യി​ലു​ണ്ട് ഉ​ള്ളി​ലു​ള്ള​തെ​ല്ലാം; യുപിയി​ലെ ക​ല്യാ​ണ​പ്പെ​ണ്ണി​നും ചെ​ക്ക​നും സ​വാ​ള മാ​ല

വി​വാ​ഹ​ത​രാ​യ ദ​മ്പ​തി​ക​ൾ പ​ര​സ്പ​രം പൂ​മാ​ല ചാ​ർ​ത്തു​ന്ന ച​ട​ങ്ങ് ഇ​ന്ത്യ​ൻ പാ​ര​മ്പ​ര്യ​ത്തി​ന്‍റെ ഭാ​ഗ​മാ​ണ്. എ​ന്നാ​ൽ ഉ​ത്ത​ർ​പ്ര​ദേ​ശി​ലെ വാ​രാ​ണ​സി​യി​ൽ അ​ടു​ത്തി​ടെ വി​വാ​ഹി​ത​രാ​യ ദ​മ്പ​തി​ക​ൾ ഈ ​പാ​ര​മ്പ​ര്യ​മൊ​ന്നു മാ​റ്റി​പ്പി​ടി​ച്ചു. ഇ​ന്ത്യ​യി​ൽ ഇ​പ്പോ​ൾ ഏ​റ്റ​വും വി​ല​പി​ടി​പ്പു​ള്ള സാ​ധ​നം ഉ​പ​യോ​ഗി​ച്ചാ​യി​രു​ന്നു ഇ​വ​രു​ടെ ഹാ​രാ​ർ​പ്പ​ണം. സ​വാ​ള, വെ​ളു​ത്തു​ള്ളി മാ​ല​ക​ളാ​യി​രു​ന്നു ദ​മ്പ​തി​ക​ൾ ക​ഴു​ത്തി​ൽ അ​ണി​ഞ്ഞ​ത്. വി​ല മാ​നം​മു​ട്ടെ ഉ​യ​ർ​ന്ന​തോ​ടെ ജ​ന​ങ്ങ​ൾ സ്വ​ർ​ണം​പോ​ലെ​യാ​ണ് സ​വാ​ള​യെ പ​രി​ഗ​ണി​ക്കു​ന്ന​ത്. അ​തി​നാ​ലാ​ണ് ദ​മ്പ​തി​ക​ൾ​ക്ക് ഉ​ള്ളി​മാ​ല ന​ൽ​കി​യ​തെ​ന്ന് സ​മാ​ജ്‌​വാ​ദി പാ​ർ​ട്ടി നേ​താ​വ് ക​മ​ൽ പ​ട്ടേ​ൽ പ​റ​ഞ്ഞു. സ​വാ​ള വി​ല​യി​ൽ പ്ര​തി​ഷേ​ധി​ക്കാ​ൻ കൂ​ടി​യാ​ണ് വാ​രാ​ണ​സി ദ​മ്പ​തി​ക​ൾ വേ​റി​ട്ട വ​ഴി തെ​ര​ഞ്ഞെ​ടു​ത്ത​ത്.

Read More

2014 തെ​ര​ഞ്ഞെ​ടു​പ്പി​ൽ ന​രേ​ന്ദ്ര മോ​ദി​ക്കു വേ​ണ്ടി പ്ര​ചാ​ര​ണ ത​ന്ത്ര​ങ്ങ​ൾ ഒ​രു​ക്കി​യ സൂത്രധാരന്‍! പ്ര​ശാ​ന്ത് കി​ഷോ​റും സം​ഘ​വും ആം ആദ്മി ക്യാമ്പില്‍

ന്യൂ​ഡ​ൽ​ഹി: ഡ​ൽ​ഹി നി​യ​മ​സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പി​ൽ ആം ​ആ​ദ്മി പാ​ർ​ട്ടി​ക്കു വേ​ണ്ടി ത​ന്ത്ര​ങ്ങ​ൾ രൂ​പീ​ക​രി​ക്കാ​ൻ പ്ര​ശാ​ന്ത് കി​ഷോ​റും സം​ഘ​വും. 2014 തെ​ര​ഞ്ഞെ​ടു​പ്പി​ൽ ന​രേ​ന്ദ്ര മോ​ദി​ക്കു വേ​ണ്ടി പ്ര​ചാ​ര​ണ ത​ന്ത്ര​ങ്ങ​ൾ ഒ​രു​ക്കി​യ​ത് പ്ര​ശാ​ന്ത് കി​ഷോ​റാ​യി​രു​ന്നു. വ​രു​ന്ന നി​യ​മസ​ഭാ തെ​ര​ഞ്ഞെ​ടു​പ്പി​ൽ പ്ര​ശാ​ന്ത് കി​ഷോ​റു​മാ​യി ചേ​ർ​ന്നു പ്ര​വ​ർ​ത്തി​ക്കു​മെ​ന്ന് മു​ഖ്യ​മ​ന്ത്രി അ​ര​വി​ന്ദ് കേ​ജ​രി​വാ​ൾ ത​ന്നെ​യാ​ണ് ഇ​ന്ന​ലെ വ്യ​ക്ത​മാ​ക്കി​യ​ത്. അ​ടു​ത്ത നി​യ​മ​സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പി​ൽ പ​ശ്ചി​മ​ബം​ഗാ​ളി​ൽ മ​മ​ത ബാ​ന​ർ​ജി​യു​ടെ തെ​ര​ഞ്ഞ​ടു​പ്പ് പ്ര​ചാ​ര​ണ​ത്തി​ന്‍റെ ചു​മ​ത​ല​യും കി​ഷോ​ർ ഏ​റ്റെ​ടു​ത്തി​ട്ടു​ണ്ട്. ഡ​ൽ​ഹി​യി​ലെ​യും പ​ശ്ചി​മബം​ഗാ​ളി​ലെ​യും ബി​ജെ​പി മു​ന്നേ​റ്റ​ത്തെ ത​ട​യാ​ൻ കി​ഷോ​റി​ന്‍റെ പ്ര​ചാ​ര​ണ​ തന്ത്ര ങ്ങൾക്കു ക​ഴി​യു​മെ​ന്നാ​ണ് ആം​ആ​ദ്മി​യു​ടെ​യും തൃ​ണ​മൂ​ൽ കോ​ണ്‍ഗ്ര​സി​ന്‍റെ​യും പ്ര​തീ​ക്ഷ. ബി​ജെ​പി​യു​ടെ സ​ഖ്യ​ക​ക്ഷി​യാ​യ ജെ​ഡി​യു​വി​ന്‍റെ ദേ​ശീ​യ വൈ​സ് പ്ര​സി​ഡ​ന്‍റാ​ണ് നി​ല​വി​ൽ പ്രശാ​ന്ത് കി​ഷോ​ർ. 2015ലെ ​ബിഹാ​ർ നി​യ​മ​സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പി​ൽ ജെ​ഡി​യു​വി​നെ​യും നി​തീ​ഷ് കു​മാ​റി​നെ​യും അ​ധി​കാ​ര​ത്തി​ലെ​ത്തി​ച്ച​ത് ഉ​ൾ​പ്പെടെ നി​ര​വ​ധി വി​ജ​യ​ക​ര​മാ​യ പ്ര​ചാ​ര​ണ​ത​ന്ത്ര​ങ്ങ​ൾ പ്ര​ശാ​ന്തി​ന്‍റേതാ​യി​രു​ന്നു. അ​ന്ന് പ്ര​തി​പ​ക്ഷ​സ​ഖ്യ​ത്തി​ന്‍റെ ഭാ​ഗ​മാ​യി​രു​ന്നു നി​തീ​ഷ്. പി​ന്നീ​ട് എ​ൻ​ഡി​എ​യി​ൽ ചേ​രു​ക​യാ​യി​രു​ന്നു.…

Read More

ഉ​ന്നാ​വോ ആ​വ​ർ​ത്തി​ക്കു​ന്നു! യു​പി​യി​ൽ മാ​ന​ഭം​ഗ​ത്തി​നി​ര​യാ​യ പെ​ൺ​കു​ട്ടി​ക്കു നേ​രേ കൊ​ടും​ക്രൂ​ര​ത; മാ​ന​ഭം​ഗ​പ്പെ​ടു​ത്തിയത് അ​ടു​ത്ത ബ​ന്ധു

ല​ക്നോ: ഉ​ത്ത​ർ​പ്ര​ദേ​ശി​ലെ ഫ​ത്തേ​പു​രി​ലും മാ​ന​ഭം​ഗ​ത്തി​നി​ര​യാ​യ പെ​ൺ​കു​ട്ടി​ക്കു നേ​രേ കൊ​ടും​ക്രൂ​ര​ത. ഫ​ത്തേ​പു​രി​ലെ ഹു​സൈ​ൻ​ഹ​ജി​ൽ പെ​ണ്‍​കു​ട്ടി​യെ മാ​ന​ഭം​ഗം ചെ​യ്തു തീ​കൊ​ളു​ത്തി. പെ​ൺ​കു​ട്ടി​യു​ടെ അ​ടു​ത്ത ബ​ന്ധു​വാ​ണ് മാ​ന​ഭം​ഗ​പ്പെ​ടു​ത്തി തീ​കൊ​ളു​ത്തി​യ​ത്. ശ​രീ​ര​ത്തി​ൽ 90 ശ​ത​മാ​ന​ത്തോ​ളം പൊ​ള്ള​ലേ​റ്റ നി​ല​യി​ലാ​ണ് പെ​ൺ​കു​ട്ടി. കു​ട്ടി​യെ കാ​ൺ​പു​രി​ലെ ആ​ശു​പ​ത്രി​യി​ലേ​ക്ക് മാ​റ്റി. മ​ണ്ണെ​ണ്ണ​യൊ​ഴി​ച്ചാ​ണ് പ്ര​തി പെ​ൺ​കു​ട്ടി​യെ തീ ​കൊ​ളു​ത്തി​യ​ത്. വീ​ട്ടി​ൽ ഒ​റ്റ​യ്ക്കാ​യി​രു​ന്ന പെ​ൺ​കു​ട്ടി​യെ ബ​ന്ധു മാ​ന​ഭം​ഗ​പ്പെ​ടു​ത്തി​യെ​ന്ന് പി​താ​വ് പ​റ​ഞ്ഞു. പി​താ​വി​ന്‍റെ പ​രാ​തി​യി​ൽ പോ​ലീ​സ് കേ​സെ​ടു​ത്ത് അ​ന്വേ​ഷ​ണം ആ​രം​ഭി​ച്ചു. അ​ഞ്ചു സം​ഘ​ങ്ങ​ളാ​യി തി​രി​ഞ്ഞാ​ണ് പോ​ലീ​സ് അ​ന്വേ​ഷ​ണം. ഡി​സം​ബ​ർ ആ​ദ്യ​വാ​രം ഉ​ത്ത​ർ​പ്ര​ദേ​ശി​ലെ ഉ​ന്നാ​വോ​യി​ലും സ​മാ​ന​മാ​യ സം​ഭ​വം അ​ര​ങ്ങേ​റി​യി​രു​ന്നു. ഉ​ന്നാ​വോ​യി​ൽ മാ​ന​ഭം​ഗ​ത്തി​നി​ര​യാ​യ പെ​ൺ​കു​ട്ടി കേ​സി​ന്‍റെ ആ​വ​ശ്യ​ത്തി​നാ​യി കോ​ട​തി​യി​ലേ​ക്കു പോ​കും വ​ഴി പ്ര​തി​ക​ളു​ൾ​പ്പെ​ടെ​യു​ള്ള അ​ഞ്ചം​ഗ​സം​ഘം ത​ട്ടി​ക്കൊ​ണ്ടു​പോ​യി തീ ​കൊ​ളു​ത്തു​ക​യാ​യി​രു​ന്നു. ഗു​രു​ത​ര​മാ​യി പൊ​ള്ള​ലേ​റ്റ പെ​ൺ​കു​ട്ടി ചി​കി​ത്സ​യി​ലി​രി​ക്കെ മ​രി​ച്ചു.

Read More