അയ്മനം: വേന്പനാട്ട് കായലിൽ ആന്പൽ വസന്തം ആസ്വദിക്കാനെത്തുന്ന വിനോദ സഞ്ചാരികൾക്കായി കുമരകം ചീപ്പുങ്കലിൽ കൂടുതൽ സൗകര്യങ്ങളൊരുക്കുന്നു. വിനോദസഞ്ചാര വകുപ്പും അയ്മനം പഞ്ചായത്തും ഉത്തരവാദിത്വ ടൂറിസം മിഷനും ചേർന്ന് നടപ്പാക്കുന്ന പുതിയ പദ്ധതികൾ ഇന്ന് വൈകുന്നേരം അഞ്ചിന് ടൂറിസം മന്ത്രി കടകംപള്ളി സുരേന്ദ്രൻ ഉദ്ഘാടനം ചെയ്യും. അയ്മനം വില്ലേജ് ലൈഫ് എക്സ്പീരിയൻസ് പാക്കേജ് പ്രമോഷണൽ വീഡിയോ പ്രകാശനവും ആധുനിക സാങ്കേതിക വിദ്യയിൽ നിർമിച്ച ടോയ്ലെറ്റ് ഓണ്‍ വീൽ സമർപ്പണവും മന്ത്രി നിർവഹിക്കും.കവണാറ്റിൻകരയിൽ നടക്കുന്ന ചടങ്ങിൽ കെ. സുരേഷ്കുറുപ്പ് എംഎൽഎ അധ്യക്ഷത വഹിക്കും. വി.എൻ. വാസവൻ, അയ്മനം പഞ്ചായത്ത് പ്രസിഡന്റ് എ.കെ. ആലിച്ചൻ, കുമരകം പഞ്ചായത്ത് പ്രസിഡന്റ് എ.പി. സലിമോൻ, ജില്ലാ പഞ്ചായത്തംഗം ജയേഷ് മോഹൻ, മറ്റ് തദ്ദേശ ജനപ്രതിനിധികൾ, ടൂറിസം ഡെപ്യൂട്ടി ഡയറക്ടർ ബിജു വർഗീസ്, ഡിടിപിസി സെക്രട്ടറി ഡോ. ബിന്ദു നായർ, പഞ്ചായത്ത് സെക്രട്ടറി എൻ. അരുണ്‍കുമാർ,…
Read MoreCategory: Loud Speaker
പരീക്ഷ മാറ്റിയില്ല! സിഇടി എഞ്ചിനീയറിംഗ് കോളജിൽ അധ്യാപകനെ പൂട്ടിയിട്ട് വിദ്യാർഥികളുടെ സമരം
തിരുവനന്തപുരം: സിഇടി എഞ്ചിനീയറിംഗ് കോളജിൽ വിദ്യാർഥികൾ പരീക്ഷാ കൺട്രോളറെ ഉപരോധിച്ചു. ഹർത്താലിൽ പരീക്ഷമാറ്റിവയ്ക്കാത്തതിൽ പ്രതിഷേധിച്ചായിരുന്നു സമരം. ഹർത്താലിനെ തുടർന്ന് വാഹനങ്ങൾ ലഭിക്കാതെ നിരവധി വിദ്യാർഥികൾക്ക് പരീക്ഷയ്ക്ക് എത്തിച്ചേരാൻ കഴിഞ്ഞിരുന്നില്ല. ഇത് മനസിലാക്കിയിട്ടും പരീക്ഷമാറ്റിവയ്ക്കാൻ തയാറാകാത്തതിനെ തുടർന്നാണ് പരീക്ഷാ ചുമതലയുള്ള അധ്യാപകനെ വിദ്യാർഥികൾ ഉപരോധിച്ചത്. പരീക്ഷ ബഹിഷ്ക്കരിച്ചായിരുന്നു സമരം.
Read Moreരൂപമാറ്റം വരുത്തിയ ജീപ്പും അമിതവേഗവും! മദ്യപിച്ച് വാഹനമോടിച്ചയാള്‍ ഏഴുവയസുകാരനെ ഇടിച്ചുതെറിപ്പിച്ചു
നെടുങ്കണ്ടം: രൂപമാറ്റം വരുത്തിയ ജീപ്പുമായി അമിതവേഗത്തിൽ പായുന്നതിനിടെ ഏഴുവയസുകാരനെ ഇടിച്ചുതെറിപ്പിച്ചു. റോഡ് മുറിച്ചുകടക്കുന്നതിനിടയിലാണ് അമിത വേഗത്തിൽ പാഞ്ഞെത്തിയ ജീപ്പ് കുട്ടിയെ ഇടിച്ചത്. അപകടത്തിൽ കുട്ടിയുടെ ഇടതുകാൽ ഒടിഞ്ഞു. മദ്യലഹരിയിലായിരുന്ന ജീപ്പ് ഡ്രൈവറെ നാട്ടുകാർ പിടികൂടി പോലീസിൽ എൽപിച്ചു. കഴിഞ്ഞ ദിവസം രാമക്കൽമെട്ടിനുസമീപം തോവാളപ്പടിയിലാണ് സംഭവം. തോവാളപ്പടി സ്വദേശിയായ ഏഴു വയസുകാരൻ വേദപാഠം ക്ലാസ്് കഴിഞ്ഞ് വീട്ടിലേക്കു മടങ്ങുന്ന വഴിയാണ് അപകടമുണ്ടായത്. സംഭവത്തിൽ ജീപ്പ് ഡ്രൈവറായ തൂക്കുപാലം ഓണംപള്ളിൽ രാജേഷ്(40) എന്നയാൾക്കെതിരെ പോലീസ് കേസെടുത്തു. തോവാളപ്പടിയിൽ ട്രിപ്പ് ജീപ്പിൽ വന്നിറങ്ങിയ കുട്ടി റോഡിന് എതിർവശത്തെ വീട്ടിലേക്ക് നടക്കുന്നതിനിടെയാണ് അപകടം. ഗുരുതരമായി പരിക്കേറ്റ കുട്ടിയെ തൂക്കുപാലത്തെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. പ്രതി മദ്യലഹരിയിലായിരുന്നതായി വൈദ്യപരിശോധനയിൽ തെളിഞ്ഞു. പ്രതിക്കെതിരേ മദ്യപിച്ച് വാഹനം ഓടിക്കൽ, അശ്രദ്ധവും അപകടകരവുമായി വണ്ടിയോടിക്കൽ, വാഹനം ഇടിപ്പിച്ച് പരിക്കേൽപിക്കൽ എന്നീ വകുപ്പുകൾ പ്രകാരമാണ് കേസെടുത്തിരിക്കുന്നത്. ജീപ്പ് അനുവാദമില്ലാതെ മോഡിഫിക്കേഷൻ…
Read Moreഊരും പേരും വ്യാജം! കണ്ണു തെറ്റരുത്; അരികിലുണ്ടാകാം നാടോടി സ്ത്രീമോഷ്ടാക്കൾ; കഴിവതും തിരക്കുള്ള ബസിൽ യാത്ര ഒഴിവാക്കുക
കോട്ടയം: ഒന്നോ ഒന്‍പതോ അല്ല നൂറിലേറെ തമിഴ് നാടോടി സ്ത്രീകളാണ് സംഘം ചേർന്നു ജില്ലയിൽ മോഷണത്തിനിറങ്ങിയിരിക്കുന്നതെന്ന് പോലീസ്. തിരുനാൾ, ഉത്സവ, സമ്മേളന സ്ഥലങ്ങളിൽ പോലീസ് ജാഗ്രത വർധിപ്പിക്കുകയും നിരീക്ഷണകാമറകൾ സ്ഥാപിക്കുകയും ചെയ്തതോടെ മോഷ്ടാക്കളായ സ്ത്രീകൾ ബസുകളിലും ബസ് സ്റ്റോപ്പുകളിലും ചുറ്റിത്തിരിയുകയാണ്. തമിഴ്നാട്ടിലെ വിവിധ ഗ്രാമങ്ങളിൽ മോഷണം കുലത്തൊഴിലാക്കിയ സംഘമാണ് അതിവിദഗ്ധമായി പണവും ആഭരണവും മോഷ്ടിച്ചുവരുന്നത്. ജില്ലയിൽ ശരാശരി അഞ്ചു മോഷണക്കേസുകൾ ഓരോ ദിവസവും റിപ്പോർട്ട് ചെയ്യുന്നതായി പോലീസ്. വലിയതോതിൽ പണവും ആഭരണങ്ങളും നഷ്ടപ്പെടുന്നത് ജോലിക്കും ഷോപ്പിംഗിനും പോകുന്ന സ്ത്രീകളുടേതാണ്. ശന്പളം ലഭിക്കുന്ന മാസത്തിന്റെ ആദ്യദിവസങ്ങളിലാണു മോഷണക്കേസുകൾ കൂടുതലായിരിക്കുന്നത്. അണിഞ്ഞൊരുങ്ങി നല്ല വേഷത്തിലാണ് ഇക്കാലത്ത് തമിഴ് സ്ത്രീകളുടെ വരവ്. ഇരയെ വീഴിക്കാൻ അൽപം മലയാളവും ഇവർ പഠിച്ചുവച്ചിരിക്കുന്നു.നിമിഷ നേരത്തിനുള്ളിൽ അനുകൂല സാഹചര്യമുണ്ടാക്കി കഴുത്തിലെ ആഭരണവും വാനിറ്റി ബാഗ് കീറി പണവും കവർന്ന് ഇവർ കൂട്ടുകക്ഷിക്ക് കൈമാറും. ബസിലാണെങ്കിൽ തൊട്ടടുത്ത…
Read Moreസത്യം വിളിച്ചു പറയാന്‍ ധൈര്യം കാണിച്ച് പുതുതലമുറയുടെ മുഖം! 2019 ലെ ഏറ്റവും സ്വാധീനിച്ച വ്യക്തി പതിനാറുകാരി ഗ്രേറ്റ തുന്‍ ബര്‍ഗ്
വാഷിംഗ്ടണ്‍: 2019 ലെ ഏറ്റവും സ്വാധീനിച്ച വ്യക്തിയായി ഗ്രേറ്റ തുന്‍ ബര്‍ഗിനെ ടൈം മാഗസിന് തെരഞ്ഞെടുത്തു. ഭൂസംരക്ഷണത്തെ പറ്റി വ്യക്തതയില്ലാതിരുന്ന സമൂഹത്തില്‍ ആഗോളതലത്തില്‍ മാറ്റങ്ങള്‍ക്ക് വഴിതെളിച്ചതാണ് ഗ്രേറ്റയെ പേഴ്സണ്‍ ഓഫ് ദ യേര് ആയി തെരഞ്ഞെടുക്കാന്‍ കാരണമെന്ന് ടൈം എഡിറ്റോറിയല്‍ ബോര്‍ഡ് വ്യക്തമാക്കി. ഒരു സാധാരണ പെണ്‍കുട്ടിയായ ഗ്രേറ്റ അധികാര കേന്ദ്രങ്ങള്‍ക്കു മുമ്പാകെ സത്യം വിളിച്ചു പറയാന്‍ ധൈര്യം കാണിച്ച് പുതുതലമുറയുടെ മുഖമായി മാറിയെന്നും ടൈം പറയുന്നു. സെപ്റ്റംബറില്‍ 139 രാജ്യങ്ങളിലെ വിദ്യാര്‍ത്ഥികള്‍ പങ്കെടുത്ത യുഎന്‍ ഉച്ചകോടിയില്‍ കാലാവസ്ഥാ വ്യതിയാനത്തില്‍ ലോക രാജ്യങ്ങളുടെ നിരുത്തരവാദപരമായ സമീപനത്തെ രൂക്ഷമായി വിമര്‍ശിച്ചാണ് ഗ്രേറ്റ തുന്‍ ബര്‍ഗ് എന്ന പതിനാറുകാരി ആഗോള തലത്തില്‍ ശ്രദ്ധിക്കപ്പെടുന്നത്. അര്‍ത്ഥശൂന്യമായ വാക്കുകള്‍ കൊണ്ട് നിങ്ങളെന്റെ സ്വപ്നങ്ങളും ബാല്യവും തകര്‍ത്തു. മനുഷ്യര്‍ മരിക്കുകയാണ്, ദുരിതമനുഭവിക്കുകയാണ്, മുഴുവന്‍ ആവാസ വ്യവസ്ഥയും തകരുകയാണ്. വിനാശത്തിന് വക്കിലാണ് എന്നിട്ടും നിങ്ങള്‍ക്ക് പണത്തെക്കുറിച്ചും…
Read Moreഇവരെ കണ്ടവരുണ്ടോ? കാണാതായ മാതാവിനേയും കുഞ്ഞിനേയും കണ്ടെത്താന്‍ സഹായം അഭ്യര്‍ഥിച്ച് ഭര്‍ത്താവും പോലീസും
ഓസ്റ്റിൻ: ഓസ്റ്റിനിൽനിന്നും കാണാതായ മാതാവിനേയും കുഞ്ഞിനേയും കണ്ടെത്താൻ പോലീസ് സഹായം അഭ്യർഥിച്ചു. ഡിസംബർ 12 മുതൽ കാണാതായ മുപ്പത്തിമൂന്നുകാരിയായ ഹീഡി ബ്രൊസാഡിനേയും മൂന്നു വയസ് പ്രായമുള്ള മകളേയും കണ്ടെത്തുന്നതിനാണ് പോലീസ് സഹായമഭ്യർഥിച്ചത്. വ്യാഴാഴ്ച രാവിലെ 7.30ന് ഇവരുടെ മകനെ കവൻ എലിമെന്ററി (COWAN ELEMANTARY) സ്കൂളിൽ ഇറക്കി വിട്ടശേഷം വീട്ടിൽ തിരിച്ചെത്തിയിട്ടുണ്ട് എന്നാണു പോലീസിനു ലഭിച്ച വിവരം. എന്നാൽ പിന്നീട് ഇരുവരേയും ആരും കണ്ടിട്ടില്ല. സ്കൂളിൽ നിന്നും കുട്ടിയെ കൊണ്ടുപോകണമെന്നു ഫോൺ കോൾ ലഭിച്ചപ്പോഴാണ് യുവതിയുടെ ഭർത്താവ് വിവരം അറിയുന്നത്. ഭാര്യയെ കുറിച്ചോ മകളെ കുറിച്ചോ എന്തെങ്കിലും വിവരം ലഭിക്കുന്നവർ വിളിച്ചറിയിക്കണമെന്നു ഭർത്താവ് ഷെയ്ൻ കേയ്റി അഭ്യർഥിച്ചു. അഞ്ചടി 3 ഇഞ്ച് ഉയരവും 150 പൗണ്ട് തൂക്കവും ഡാർക്ക് ബ്രൗൺ മുടിയും ഉള്ള ഹീഡലിയേയും 7 പൗണ്ട് 7 ഔൺസ് തൂക്കവും 22 ഇഞ്ച് വലിപ്പവുമുള്ള മകളേയും…
Read Moreകാട്ടുപന്നിയെ വെടിവയ്ക്കാം. ഇവര്‍ക്ക് മാത്രം! കാട്ടുപന്നികളെ തുരത്താനുള്ള അധികാരം താഴെത്തട്ടിലേക്കു നൽകി പുറത്തിറക്കിയ ഉത്തരവും കർഷകനു ഗുണകരമല്ല
പത്തനംതിട്ട: മനുഷ്യജീവനും സ്വത്തിനും ഭീഷണി ഉയർത്തുന്ന കാട്ടുപന്നികളെ തുരത്താനുള്ള അധികാരം താഴെത്തട്ടിലേക്കു നൽകി പുറത്തിറക്കിയ ഉത്തരവും കർഷകനു ഗുണകരമല്ല. ശല്യമുണ്ടാക്കുന്ന പന്നികൾ പ്രശ്നകാരികളെന്ന് ഉത്തമ ബോധ്യമുണ്ടെങ്കിൽ നേരത്തെയുള്ള ഉത്തരവുകൾ അനുസരിച്ചു വനം ഡിവിഷണൽ ഓഫീസർക്കും വൈൽഡ് ലൈഫ് വാർഡനും വെടിവയ്ക്കാനുള്ള നിർദേശം നൽകാമെന്നതാണു പുതിയ തീരുമാനം. നേരത്തെ ഇത്തരത്തിൽ ഒരു നിർദേശം നൽകാനുള്ള അധികാരം ചീഫ് വൈൽഡ് ലൈഫ് വാർഡനു മാത്രമായിരുന്നു. എന്നാൽ, മനുഷ്യവാസ കേന്ദ്രത്തിൽ യാദൃച്ഛികമായി പെട്ടുപോകുന്ന പന്നികളെ അധികാരം ഉപയോഗിച്ചു കൊല്ലാൻ പാടില്ലെന്ന് ഉത്തരവിൽ പറഞ്ഞിട്ടുണ്ട്. മൂന്നു വർഷത്തിനിടെ ഒരു തവണയെങ്കിലും കാട്ടുപന്നി ആക്രമണമുണ്ടായിട്ടുള്ള വാർഡുകളിൽ കടന്നുവരുന്ന പ്രശ്നക്കാരായ പന്നികളെ പരിഗണിക്കാം. മൂന്നു വർഷത്തിനുള്ളിൽ കൃഷിയിടത്തിലുണ്ടായ നഷ്ടങ്ങൾക്ക് 10 ലക്ഷം രൂപയെങ്കിലും നഷ്ടപരിഹാരമായി നൽകിയിട്ടുള്ള വാർഡുകളിലും ഇത്തരത്തിൽ നടപടി സ്വീകരിക്കാം. നേരത്തേയുള്ള മാർഗനിർദേശങ്ങൾക്കനുസൃതമായിട്ടു മാത്രമേ കാട്ടുപന്നിയെ കൊല്ലാനാകൂ. ഗർഭിണികളോ മുലയൂട്ടുന്നതോ ആയ പന്നികളെ കൊല്ലരുത്.…
Read Moreസ്വതന്ത്ര ഇന്ത്യയിലാണ് ജീവിക്കുന്നതെന്ന തോന്നൽ വേണം; പ്രക്ഷോഭങ്ങൾക്കിടെ അക്രമങ്ങൾ പാടില്ലെന്ന ആഹ്വാനവുമായി ഉപരാഷ്ട്രപതി
ന്യൂഡൽഹി: പൗരത്വ ബില്ലിനു പിന്നാലെ നടക്കുന്ന പ്രക്ഷോഭങ്ങളെ തള്ളി ഉപരാഷ്ട്രപതി വെങ്കയ്യ നായിഡു. പ്രക്ഷോഭങ്ങൾക്കിടെ അക്രമ സംഭവങ്ങൾ ഉണ്ടാകുന്നതും പൊതുമുതൽ നശിപ്പിക്കുന്നതും ഒഴിവാക്കേണ്ടതാണെന്ന് അദ്ദേഹം പറഞ്ഞു. സ്വതന്ത്ര ഇന്ത്യയിലാണ് ജീവിക്കുന്നത് എന്ന തോന്നൽ എല്ലാവർക്കും ഉണ്ടാകണമെന്നു പറഞ്ഞ വെങ്കയ്യ പൊതുമുതൽ നശിപ്പിക്കുമ്പോൾ അത് സ്വന്തം രാജ്യത്തിന്റെ സ്വത്താണ് എന്നും സംരക്ഷിക്കേണ്ടത് നമ്മുടെ കടമയാണ് എന്നും ഓർക്കണമെന്നും വ്യക്തമാക്കി. പ്രക്ഷോഭങ്ങൾ ഒരിക്കലും അക്രമ സ്വഭാവത്തിലേക്ക് വഴിമാറരുതെന്ന് ആവർത്തിച്ച വെങ്കയ്യ നായിഡു അക്രമം ഒന്നിനും ഒരു പരിഹാരമല്ലെന്നും കൂട്ടിച്ചേർത്തു.
Read Moreസുപ്രീം കോടതി വിധി പറഞ്ഞുകഴിഞ്ഞു; അയോധ്യയിൽ നാലു മാസത്തിനുള്ളിൽ രാമക്ഷേത്രം നിർമിക്കുമെന്ന് അമിത് ഷാ
റാഞ്ചി: അയോധ്യയിൽ നാലു മാസത്തിനുള്ളിൽ രാമക്ഷേത്രം നിർമിക്കുമെന്ന് കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ. നിയമസഭാ തെരഞ്ഞെടുപ്പ് നടക്കുന്ന ജാർഖണ്ഡിലെ പാക്കുറിൽ ബിജെപി റാലിയിൽ സംസാരിക്കുകയായിരുന്നു ഷാ. സുപ്രീം കോടതി വിധി പറഞ്ഞുകഴിഞ്ഞു. നാലു മാസത്തിനുള്ളിൽ അയോധ്യയിൽ ആകാശംമുട്ടെ ഉയരത്തിൽ ഒരു രാമക്ഷേത്രം നിർമിക്കുമെന്നായിരുന്നു അമിത് ഷായുടെ പ്രസ്താവന. നവംബർ ഒന്‍പതിനാണ് അയോധ്യ കേസിൽ സുപ്രീംകോടതി വിധി പറഞ്ഞത്. തർക്കഭൂമിയിൽ ക്ഷേത്രം നിർമിക്കാൻ കോടതി അനുവദിക്കുകയായിരുന്നു. ബാബറി മസ്ജിദ് പൊളിച്ച സ്ഥലത്താണു രാമക്ഷേത്രം നിർമിക്കാൻ കോടതി അനുമതി നൽകിയത്.
Read Moreനാളെ ആരൊക്കെ ഇന്ത്യക്കാരല്ലാതാകും, അറിയില്ല; പ്രതിഷേധാഗ്നിയിൽ വിദ്യാർഥികൾ
ന്യൂഡൽഹി: നാളെ തന്റെ കൂട്ടുകാർ ഇന്ത്യക്കാർ ആയിരിക്കുമോയെന്ന് അറിയില്ല. താനൊരു മുസ്ലിമല്ല, എന്നാൽ ഈ പ്രതിഷേധത്തിന്റെ മുൻ നിരയിൽ തന്നെയുണ്ടാവും- ഡല്‍ഹി ജാമിയ മില്ലിയ സര്‍വകലാശാലയിലെ വിദ്യാർഥിനിയുടെ വാക്കുകളാണിത്. ഇത്തരത്തിൽ നൂറുകണക്കിന് വിദ്യാർഥികളാണ് ഡൽഹിയിൽ പ്രതിഷേധങ്ങളുടെ മുൻനിരയിലുള്ളത്. ജാമിയ മില്ലിയ സർവകലാശാലയിൽ ആരംഭിച്ച പ്രതിഷേധം രാജ്യത്തിലെ മറ്റ് സർവകലാശാലകളിലേക്കും കാമ്പസുകളിലേക്കും പടർന്നുപിടിക്കുകയാണ്. ഞായറാഴ്ച രാത്രിയിൽ ഡല്‍ഹി ജാമിയ മില്ലിയ സര്‍വകലാശാല കാമ്പസിൽ പോലീസ് നടത്തിയ ലാത്തിച്ചാർജിൽ നിരവധി വിദ്യാർഥികൾക്കാണ് പരിക്കേറ്റത്. ലൈബ്രറിയിൽ പ്രവേശിച്ചുപോലും പോലീസ് വിദ്യാർഥികളെ തല്ലിയെന്ന് പറയുന്നു. വിദ്യാർഥികൾക്ക് ഏറ്റവും സുരക്ഷിത സ്ഥലമാണ് ഡൽഹിയെന്നാണ് കരുതിയിരുന്നത്. സർവകലാശാല സുരക്ഷിത സ്ഥലമാണ്, തങ്ങൾക്ക് ഒന്നും സംഭവിക്കില്ലെന്നും കരുതി. എന്നാൽ രാത്രി മുഴുവൻ കരയേണ്ടിവന്നു. എന്താണ് സംഭവിക്കുന്നത്- ജാമിയ മില്ലിയ സർവകലാശാലയിലെ വിദ്യാർഥിനി ചോദിച്ചു. നിരവധി വിദ്യാർഥികൾ ഹോസ്റ്റൽ വിട്ടുപോയെന്ന് പെൺകുട്ടി പറഞ്ഞു. രാജ്യത്ത് സുരക്ഷിതത്വം തോന്നുന്നില്ല. നാളെ…
Read More