ആലപ്പുഴ: പാലാരിവട്ടം അപകടത്തിൽ സർക്കാരിനെ പ്രതിക്കൂട്ടിലാക്കിയ ഹൈക്കോടതി പരാമർശത്തിനെതിരെ മന്ത്രി ജി. സുധാരൻ. കോടതികളില്‍ കേസ് കെട്ടിക്കിടക്കുന്നത് ജഡ്ജിമാരുടെ കുറ്റമാണോയെന്ന് മന്ത്രി ചോദിച്ചു. പൊതുവിൽ പരാമർശം നടത്തരുതെന്നും കുറ്റം ചെയ്യുന്നവർക്കെതിരെ തിരിയണമെന്നും മന്ത്രി ആവശ്യപ്പെട്ടു. കൊച്ചിയിലെ കുഴിയടയ്ക്കാൻ മാത്രം ഏഴു കോടി രൂപയാണ് കൊടുത്തത്. ഒക്ടോബറിൽ പണം കൈമാറിയതാണ്. ഇതിനനുസരിച്ച് പ്രവർത്തനം നടത്തേണ്ടത് ഉദ്യോഗസ്ഥരല്ലെ. കുഴിയടയ്ക്കുകയും സൂചനാ ബോർഡുകൾ വയ്ക്കുകയും ചെയ്യേണ്ടെ. കോടതികളില്‍ കേസ് കെട്ടിക്കിടക്കുന്നത് ജഡ്ജിമാരുടെ കുറ്റമാണോ. ജീവനക്കാരും ജഡ്ജിമാരും കുറവുളളതാണ് പ്രശ്നം. മൂക്കത്ത് വിരൽവച്ചിട്ട് കാര്യമില്ല. കുഴി അടയ്ക്കാനുളള ഉത്തരവാദിത്തം എല്ലാവര്‍ക്കുമുണ്ട്. കുറ്റം ചെയ്തവര്‍ക്കെതിരെയാണ് തിരിയേണ്ടത്. അല്ലാതെ പൊതുവെ പറയരുത്. ആരിലും വിശ്വാസം ഇല്ലെങ്കിൽ പിന്നെ ജീവിച്ചിരുന്നിട്ടു കാര്യമില്ലെന്നും ജി. സുധാകരൻ പറഞ്ഞു. വ്യാഴാഴ്ച എറണാകുളം പാലാരിവട്ടത്തു റോഡിലെ കുഴിയിൽ ബൈക്ക് മറിഞ്ഞു യദുലാൽ (23) മരിച്ച സംഭവത്തെത്തുടർന്നു റോഡിന്റെ ശോച്യാവസ്ഥയു മായി ബന്ധപ്പെട്ട…
Read MoreCategory: Loud Speaker
ഫ്ലിപ്കാർട്ടിൽ ഐഫോണിന് ഓര്‍ഡര്‍ നല്കി, ലഭിച്ചത് വ്യാജൻ; ആപ്പിള്‍ ഐഫോണിന്റെ സ്റ്റിക്കര്‍ ഒട്ടിച്ചു നടന്ന തട്ടിപ്പിനെക്കുറിച്ച് യുവാവ് പറയുന്നതിങ്ങനെ…
ബംഗളൂരു: ബംഗളൂരു സ്വദേശി ഫ്ലിപ്കാർട്ടിൽ നിന്ന് ആപ്പിള്‍ ഐഫോണ്‍ 11 പ്രോയ്ക്ക് ഓര്‍ഡര്‍ നല്കിയപ്പോള് ലഭിച്ചത് വ്യാജ ഫോണ്‍. ഫോണിന്റെ പുറകില്‍ ആപ്പിള്‍ ഐഫോണിന്റെ സ്റ്റിക്കര്‍ ഒട്ടിച്ചിരുന്നു. ആപ്ലിക്കേഷനുകളില്‍ പലതും ആന്‍ഡ്രോയിഡും. ഫോണ്‍ ആവട്ടെ ശരിയായ നിലയില്‍ പ്രവര്‍ത്തിക്കുന്നുണ്ടായിരുന്നുമില്ല. സംശയം തോന്നി നടത്തിയ പരിശോധനയിലാണ് വ്യാജനാണെന്നു തെളിഞ്ഞത്. ബെംഗളൂരുവിലുള്ള എഞ്ചിനീയര്‍ രജനി കാന്ത് കുഷ്വവയാണ് ഫ്ലിപ്കാർട്ടിൽ ഐഫോണ്‍ 11 പ്രോയുടെ 64 ജിബി ഫോണിന് ഓര്‍ഡര്‍ നല്‍കിയത്. ഡിസ്ക്കൗണ്ട് കഴിഞ്ഞ് 93,900 രൂപയുടെ മുഴുവന്‍ പേയ്മെന്റും അദ്ദേഹം നടത്തിയിരുന്നു. എന്നാല്‍, വ്യാജൻ ആണെന്നു മാത്രം. ക്യാമറ സ്ഥാപിച്ചിരിക്കുന്ന ഫോണിന്റെ പിന്‍ഭാഗത്ത് ഐഫോണ്‍ 11 പ്രോ ട്രിപ്പിള്‍ ക്യാമറ സജ്ജീകരണത്തിന്റെ സ്റ്റിക്കര്‍ ഉപയോഗിച്ചാണ് തട്ടിപ്പ് നടത്തിയത്. ഒറ്റനോട്ടത്തില്‍, കുഷ്വ ഓര്‍ഡര്‍ ചെയ്ത ഐഫോണ്‍ 11 പ്രോ പോലെ തോന്നുമെങ്കിലും വേഗത്തില്‍ വ്യത്യാസം കണ്ടെത്താനാകും.
Read Moreലോകത്തെ ശക്തരായ വനിതകളുടെ പട്ടികയില്‍ കേന്ദ്രധനമന്ത്രി നിർമല സീതാരാമനും
ന്യൂയോർക്ക്: ലോകത്തെ ശക്തരായ വനിതകളുടെ പട്ടികയിൽ കേന്ദ്രധനമന്ത്രി നിർമല സീതാരാമനും. ഫോർബ്സ് പുറത്തുവിട്ട നൂറ് പേരുടെ പട്ടികയിലാണ് നിർമല ഇടംപിടിച്ചത്. ലോകത്ത് 2019ലെ ഏറ്റവും ശക്തരായ വനിതകളുടെ പട്ടികയിൽ 34-ാം സ്ഥാനത്താണ് നിർമല. ജർമൻ ചാൻസലർ ആംഗല മെർക്കലാണ് ഒന്നാം സ്ഥാനത്ത്. യൂറോപ്യൻ സെൻട്രൽ ബാങ്ക് പ്രസിഡന്റ് ക്രിസ്റ്റീൻ ലഗാർഡെയാണ് രണ്ടാമത്. അമേരിക്കൻ പ്രതിനിധിസഭാ സ്പീക്കർ നാൻസി പെലോസിയാണ് മൂന്നാം സ്ഥാനത്ത്.
Read Moreട്രംപിന്റെ സാമ്പത്തിക ഇടപാടുകൾ പരിശോധിക്കാനൊരുങ്ങി യുഎസ് സുപ്രീംകോടതി
വാഷിംഗ്ടൺ: അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപിന്റെ സാമ്പത്തിക ഇടപാടുകൾ പരിശോധിക്കാനൊരുങ്ങി യുഎസ് സുപ്രീംകോടതി. ഡെമോക്രാറ്റിക് അംഗങ്ങൾ നൽകിയ ഹർജിയുടെ അടിസ്ഥാനത്തിലാണിത്. അതേസമയം, ട്രംപിന്റെ സാമ്പത്തിക ഇടപാടുകൾ സംബന്ധിച്ച് കോടതിയിൽ ഹാജരായി സാക്ഷി പറയുമെന്ന് പറയുന്നവർ ഇതിനെ ഒരു രാഷ്ട്രീയ ആയുധമായാണ് കാണുന്നതെന്ന് അദ്ദേഹത്തോട് അടുത്ത വൃത്തങ്ങൾ ആരോപിച്ചു. അമേരിക്കൻ പ്രസിഡന്റ് പദത്തിലിരിക്കുന്നയാളുടെ സാമ്പത്തിക ഇടപാടുകൾ സംബന്ധിച്ച് പരിശോധന വരുന്നത് ഇതാദ്യമായാണെന്നാണ് വിവരം. സാമ്പത്തിക ഇടപാടുകൾക്കൊപ്പം നികുതിവെട്ടിപ്പ് സംബന്ധിച്ച ഹർജികളും പരിഗണനയ്ക്ക് വരുന്നുണ്ടെന്നാണ് വിവരം.
Read Moreപൗരത്വബിൽ! ജനകീയ പ്രതിരോധം ആവശ്യമാണ്; 17ന് സംസ്ഥാനത്ത് ഹർത്താൽ; രാവിലെ ആറു മുതൽ വൈകീട്ട് ആറ് വരെയാണ് ഹർത്താൽ.
തിരുവനന്തപുരം: ദേശീയ പൗരത്വ ഭേദഗതി ബില്ലിൽ പ്രതിഷേധിച്ച് സംയുക്ത സമിതി 17ന് സംസ്ഥാനത്ത് ഹര്‍ത്താല്‍ നടത്തും. വെല്‍ഫെയര്‍ പാര്‍ട്ടി, എസ്ഡിപിഐ, ബിഎസ്പി തുടങ്ങിയ സംഘടനകളുടെ കൂട്ടായ്മയാണ് ഹർത്താലിന് ആഹ്വാനം ചെയ്തത്. രാവിലെ ആറു മുതൽ വൈകീട്ട് ആറ് വരെയാണ് ഹർത്താൽ. രാജ്യത്തെ വിഭജിക്കുന്ന സമീപനത്തിലേക്ക് കേന്ദ്രം പോകുമ്പോള്‍ അതിനൊരു ജനകീയ പ്രതിരോധം ആവശ്യമാണ് എന്ന വിലയിരുത്തലിന്റെ അടിസ്ഥാനത്തിലാണ് ഹര്‍ത്താലെന്ന് സംഘടനകള്‍ അറിയിച്ചു
Read Moreകുളിമുറി രംഗങ്ങള്‍ പുറത്തുവിടുമെന്ന് ഭീഷണിപ്പെടുത്തി പീഡിപ്പിച്ചത് 34 ദിവസം; പ്രതികളില്‍ പെണ്‍കുട്ടിയുടെ മാമിയും; കൂടുതല്‍പേര്‍ കുടുങ്ങാന്‍ സാധ്യത
കുണ്ടറ: കുളിമുറി രംഗങ്ങൾ പുറത്തുവിടുമെന്ന് ഭീഷണിപ്പെടുത്തി പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ 34 ദിവസം തുടർച്ചയായി പീഡനത്തിനിരയാക്കിയ കേസിലെ നാലു പ്രതികളെ പോലീസ് കസ്റ്റഡിയിൽ വാങ്ങി അന്വേഷണമാരംഭിച്ചു. പെൺകുട്ടിയുടെ മാമിയും ഇടനിലക്കാരിയുമായ ലിനറ്റ് (30), ലോഡ്ജ് ഉടമ ചവറ പന്മന സ്വദേശി നജിം (43), ജീവനക്കാരായ മണപ്പള്ളി പാവുമ്പ സ്വദേശികളായ പ്രദീപ് (33), റിനു (33) എന്നിവരെയാണ് അഞ്ചാലുംമൂട് പോലീസ് മൂന്ന് ദിവസത്തേയ്ക്ക് കസ്റ്റഡിയിൽ വാങ്ങിയത്. ലിനറ്റിനെ അവർ താമസിക്കുന്ന വീട്ടിൽ കൊണ്ടുപോയി പരിശോധനകൾ നടത്തി. കരുനാഗപ്പള്ളി കെഎസ്ആർടിസി. ബസ് സ്റ്റാന്റിനു സമീപമുള്ള സിൽവർ പ്ലാസ ലോഡ്ജ് ജീവനക്കാരെ മൂന്നു പേരെയും പോലീസ് ചോദ്യം ചെയ്തു വരുന്നു. സംഭവവുമായി ബന്ധപ്പെട്ട് കൂടുതൽ പേർ കുടുങ്ങാനാണ് സാധ്യത. ലിനറ്റിന് മുൻപും പെൺവാണിഭ കേസിൽ ബന്ധമുണ്ട്. ലിനറ്റ് ആദ്യ ഭർത്താവിനെ ഉപേക്ഷിക്കുകയും പെൺകുട്ടിയുടെ മാമനുമായി ഒരുമിച്ച് ജീവിച്ചു വരികയുമായിരുന്നു .ഇവരുടെ സ്വതന്ത്രമായ പ്രവൃത്തികളിൽ…
Read Moreബൈക്കിൽ യാത്ര ചെയ്യുന്നവർക്ക് ഹെൽമറ്റ് മാത്രം പോരാ! കോടതി പറഞ്ഞിട്ടും അധികൃതർക്കു കൂസലില്ല; ജീവനെടുത്തു നഗരകുഴികൾ
കൊച്ചി: കൊച്ചി നഗരത്തിലെ കുഴികൾ അടയ്ക്കുന്നതിൽ സർക്കാർ വകുപ്പുകൾ കാണിക്കുന്ന അലംഭാവത്തിൽ ഒരു യുവാവിന്റെ കൂടി ജീവൻ പൊലിഞ്ഞു. നവംബർ 15നകം കൊച്ചി നഗരത്തിലെ റോഡുകൾ നന്നാക്കണമെന്ന ഹൈക്കോടതി വിധിപോലും പാലിക്കാത്ത വകുപ്പുകളുടെ അനാസ്ഥയിൽ ദുരന്തങ്ങളും യാത്രാദുരിതവും തുടർന്നുകൊണ്ടിരിക്കുന്നു. കുഴികൾ അടയ്ക്കുന്നതിനെച്ചൊല്ലി പൊതുമരാമത്ത് വകുപ്പും വാട്ടർ അഥോറിട്ടിയും തമ്മിലുള്ള തർക്കങ്ങളും അതിനിടെ നടക്കുന്നു. ആവർത്തിക്കുന്ന അപകടങ്ങളും ദാരുണമരണങ്ങളും ഉദ്യോഗസ്ഥരെ അസ്വസ്ഥരാക്കുന്നില്ല. ഇന്നലെ പാലാരിവട്ടത്ത് റോഡിലെ കുഴിയിൽ വീണു ബൈക്ക് യാത്രികനായ യുവാവ് മരിക്കാനിടയായത് അധികൃതരുടെ കടുത്ത അനാസ്ഥ കാരണമാണ്. എട്ടു മാസത്തോളം കുഴി അങ്ങനെതന്നെ കിടന്നിട്ടും അടയ്ക്കാൻ ബന്ധപ്പെട്ടവർ തയാറായില്ല. വാട്ടർ അഥോറിട്ടിയുടെ പൈപ്പ് പൊട്ടിയാണ് അവിടെ കുഴിയുണ്ടായത്. പൈപ്പ് നന്നാക്കാൻ റോഡ് കുഴിക്കുന്നതിനായി പിഡബ്ല്യുഡിയുടെ അനുമതി തേടിയെങ്കിലും നൽകിയില്ല. വലിയ തുക നഷ്ടപരിഹാരമായി വേണമെന്നു പിഡബ്ല്യുഡി അധികൃതർ വാശിപിടിച്ചു. ഇതേത്തുടർന്നു കുഴിയടയ്ക്കൽ നടന്നില്ല. അശാസ്ത്രീയമായ രീതിയിലായിരുന്ന…
Read Moreപത്തു കേസുകളിൽ പ്രതി! കണ്ണൂരിലെ കുപ്രസിദ്ധ ഗുണ്ട ഗുജറാത്തിൽ അറസ്റ്റിൽ; നാട്ടിൽനിന്ന് മുങ്ങിയത് അടുത്ത ബന്ധുക്കളുമായി
കണ്ണൂർ: പത്തു കേസുകളിൽ പ്രതിയായ കുപ്രസിദ്ധ ഗുണ്ടയെ കണ്ണൂർ ടൗൺ പോലീസ് ഗുജറാത്തിൽനിന്ന് അറസ്റ്റ് ചെയ്തു. പൊതുവാച്ചേരിയിലെ കേളോത്ത് കുന്നുപറന്പത്ത് കെ.കെ. നിധിൻ രാജാണ് (30) അറസ്റ്റിലായത്. കണ്ണൂർ ടൗൺ സിഐ പ്രദീപൻ കണ്ണിപ്പൊയിൽ, എസ്ഐ ബി.എസ്. ബാവിഷ് എന്നിവരുടെ നേതൃത്വത്തിലുള്ള സംഘമാണ് പ്രതിയെ പിടികൂടിയത്. 2009 കാലയളവിൽ കണ്ണൂർ നഗരം കേന്ദ്രീകരിച്ച് പിടിച്ചുപറി നടത്തിവന്നിരുന്നത് നിധിന്റെ നേതൃത്വത്തിലുള്ള അഞ്ചംഗസംഘമായിരുന്നു. 2009-ൽ കണ്ണൂർ പഴയ ബസ്സ്റ്റാൻഡിലെത്തിയ സിക്കുകാരനെ കത്തി കാട്ടി ഭീഷണിപ്പെടുത്തി സ്വർണവും പണവും കവർന്ന സംഭവത്തിലെ മുഖ്യപ്രതിയാണ് നിധിൻ. കൂടാതെ താവക്കര അണ്ടർബ്രിഡ്ജിനു സമീപം ഇരിക്കൂർ സ്വദേശിയായ സുനിലിനെ കത്തി കാട്ടി ഭീഷണിപ്പെടുത്തി പണമടങ്ങിയ പേഴ്സും അഞ്ചുപവൻ സ്വർണവും കവർന്ന സംഭവത്തിലും ഇയാൾ പ്രതിയാണ്. നിധിന്റെ നേതൃത്വത്തിലുള്ള അഞ്ചംഗസംഘത്തിലുള്ള നാലുപേരെയും കണ്ണൂർ ടൗൺ പോലീസ് അറസ്റ്റ് ചെയ്തിരുന്നു. കണ്ണൂർ, വളപട്ടണം, ചക്കരക്കൽ, തലശേരി തുടങ്ങിയ സ്റ്റേഷനുകളിൽ…
Read Moreഅന്ധവിശ്വാസം! ഇരുതലയുള്ള പാമ്പിനെ വനംവകുപ്പിന് കൈമാറാൻ വിസമ്മതിച്ച് ഗ്രാമവാസികൾ
ഇരുതലയുള്ള പാമ്പിനെ വനംവകുപ്പിന് കൈമാറാൻ വിസമ്മതിച്ച് ഗ്രാമവാസികൾ. വെസ്റ്റ് ബംഗാളിലെ എകരുഖി വനാർത്തിയിലാണ് സംഭവം. അന്ധവിശ്വാസത്തെ തുടർന്നാണ് ഇവർ പാമ്പിനെ വനംവകുപ്പ് ഉദ്യോഗസ്ഥർക്ക് കൈമാറുവാൻ വിസമ്മതിക്കുന്നത്. ഇത് പൂർണമായും ജൈവപരമായ പ്രത്യേകതയാണെന്നും വിശ്വാസങ്ങളുമായി ഇതിനെ കൂട്ടിച്ചേർക്കേണ്ട ആവശ്യമില്ലെന്നും വനംവകുപ്പ് ഉദ്യോഗസ്ഥനായ കൗസ്തഭ് ചക്രവർത്തി പറഞ്ഞു. മാത്രമല്ല നല്ല രീതിയിൽ സംരക്ഷിച്ചുവെങ്കിൽ മാത്രമേ ഇതിന്റെ ജീവൻ നിലനിർത്തുവാൻ സാധിക്കുകയുള്ളവെന്നും അദ്ദേഹം വ്യക്തമാക്കി. West Bengal: A two-headed snake found in the Ekarukhi village of Belda forest range. (10.12.19) pic.twitter.com/jLD4mPWhv8 — ANI (@ANI) December 10, 2019
Read Moreഅഞ്ചാം നിലയിൽ നിന്നും വീണത് ബൈക്കിന്റെ സീറ്റിലേക്ക്; പിഞ്ചുകുഞ്ഞിന്റെ അത്ഭുത രക്ഷപെടൽ
കെട്ടിടത്തിന്റെ അഞ്ചാം നിലയിൽ നിന്നും താഴേക്ക് വീണ എട്ട് മാസം പ്രായമുള്ള കുട്ടി അത്ഭുതകരമായി രക്ഷപെട്ടു. ചെന്നൈയിലെ മിന്റ് സ്ട്രീറ്റിലാണ് സംഭവം. കെട്ടിടത്തിന് സമീപം നിർത്തിയിരുന്ന ബൈക്കിന്റെ സീറ്റിലേക്ക് വീണതാണ് കുട്ടി രക്ഷപെടുവാൻ കാരണമായത്. മയ്പാൽ-നീലം ദമ്പതികളുടെ മകൾ ജിനിഷയാണ് മുത്തശിയുടെ വീടിന്റെ ബാൽക്കണിയിലെ ഗ്രില്ലിന്റെ ഇടയിലൂടെ വീണത്. അയൽവാസികൾ വന്ന് പറയുമ്പോഴാണ് കുട്ടിക്ക് അപകടം സംഭവിച്ച വിവരം വീട്ടിലുണ്ടായിരുന്നവർ അറിയുന്നത്. സംഭവം സമയം കുഞ്ഞിന്റെ അമ്മയും ആന്റിയും അടുക്കളയിലായിരുന്നു. ബൈക്കിനു മുകളിൽ വീണ കുഞ്ഞിനെ സമീപമുണ്ടായിരുന്ന ഓട്ടോ ഡ്രൈവറാണ് എടുത്തത്. വീഴ്ചയിൽ കുട്ടിയുടെ കാലിന്റെ എല്ല് പൊട്ടിയിട്ടുണ്ട്. കുട്ടിക്ക് മറ്റ് പരിക്കുകളൊന്നുമില്ലെന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്.
Read More