കാ​ട്ടി​ലെ യു​ദ്ധ​ത്തി​ൽ കൊ​ല്ലു​ക​യോ കൊ​ല്ല​പ്പെ​ടു​ക​യോ ചെ​യ്യാം..! മാ​വോ​യി​സ്റ്റു​ക​ൾ​ക്ക് മ​നു​ഷ്യാ​വ​കാ​ശ​ത്തി​ന് അ​ർ​ഹ​ത​യി​ല്ല; ന്യാ​യീ​ക​രി​ച്ച് ചീ​ഫ് സെ​ക്ര​ട്ട​റി

തി​രു​വ​ന​ന്ത​പു​രം: മാ​വോ​യി​സ്റ്റു​ക​ൾ​ക്കെ​തി​രാ​യ ത​ണ്ട​ർ​ബോ​ൾ​ട്ട്-​പോ​ലീ​സ് ന​ട​പ​ടി​ക​ളെ ന്യാ​യീ​ക​രി​ച്ച് ചീ​ഫ് സെ​ക്ര​ട്ട​റി ടോം ​ജോ​സ്. സേ​ന​യെ കു​റ്റ​പ്പെ​ടു​ത്തു​ന്ന​തി​ൽ ന്യാ​യ​മി​ല്ലെ​ന്നും മാ​വോ​യി​സ്റ്റു​ക​ൾ​ക്കു മ​നു​ഷ്യാ​വ​കാ​ശ​ത്തി​ന് അ​ർ​ഹ​ത​യി​ല്ലെ​ന്നും ടോം ​ജോ​സ് പ​റ​ഞ്ഞു. അ​ട്ട​പ്പാ​ടി​യി​ലെ മാ​വോ​യി​സ്റ്റ് ഏ​റ്റു​മു​ട്ട​ലി​ൽ സേ​ന​യെ കു​റ്റ​പ്പെ​ടു​ത്തു​ന്ന​തി​ൽ ന്യാ​യ​മി​ല്ല. കാ​ട്ടി​ലെ യു​ദ്ധ​ത്തി​ൽ കൊ​ല്ലു​ക​യോ കൊ​ല്ല​പ്പെ​ടു​ക​യോ ചെ​യ്യാം. ആ​യു​ധം പ്ര​യോ​ഗി​ക്കേ​ണ്ടി​ട​ത്ത് ഒ​രു സെ​ക്ക​ൻ​ഡ് വൈ​കി​യാ​ൽ സേ​നാം​ഗ​ങ്ങ​ൾ​ക്കു സ്വ​ന്തം ജീ​വ​ൻ ന​ഷ്ട​പ്പെ​ടും. സാ​ധാ​ര​ണ​ക്കാ​ർ​ക്കു​ള്ള അ​വ​കാ​ശം മാ​വോ​യി​സ്റ്റു​ക​ൾ​ക്ക് അ​വ​കാ​ശ​പ്പെ​ടാ​നാ​കി​ല്ല- ചീ​ഫ് സെ​ക്ര​ട്ട​റി പ​റ​ഞ്ഞു. മ​നു​ഷ്യാ​വ​കാ​ശ​ത്തി​ന്‍റെ പേ​രി​ലു​ള്ള മാ​വോ​യി​സ്റ്റു​ക​ൾ​ക്കു വേ​ണ്ടി ഉ​യ​രു​ന്ന വാ​ദ​ങ്ങ​ൾ നി​യ​മം അ​നു​സ​രി​ക്കു​ന്ന​വ​രെ അ​വ​ഹേ​ളി​ക്ക​ലാ​ണെ​ന്നും ചീ​ഫ് സെ​ക്ര​ട്ട​റി ചൂ​ണ്ടി​ക്കാ​ട്ടി.

Read More

വ്യാ​ജ ഏ​റ്റു​മു​ട്ട​ൽ വാ​ദ​ത്തി​ൽ ഉ​റ​ച്ച് സി​പി​ഐ; മ​ജി​സ്റ്റീ​രി​യി​ൽ അ​ന്വേ​ഷ​ണം ആവശ്യപ്പെട്ട് മു​ഖ്യ​മ​ന്ത്രി​ക്കു കാ​നം റി​പ്പോ​ർ​ട്ട് ന​ൽ​കി

തി​രു​വ​ന​ന്ത​പു​രം: പാ​ല​ക്കാ​ട് മ​ഞ്ചി​ക്ക​ണ്ടി​യി​ൽ മാ​വോ​യി​സ്റ്റു​ക​ളെ പോ​ലീ​സ് വെ​ടി​വ​ച്ചു​കൊ​ന്ന സം​ഭ​വ​ത്തി​ൽ മ​ജി​സ്റ്റീ​രി​യി​ൽ അ​ന്വേ​ഷ​ണം ത​ന്നെ വേ​ണ​മെ​ന്ന് ആ​വ​ശ്യ​പ്പെ​ട്ടു​ള്ള സി​പി​ഐ റി​പ്പോ​ർ​ട്ട് മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​നു കൈ​മാ​റി. മാ​വോ​യി​സ്റ്റു​ക​ളെ വെ​ടി​വ​ച്ചു കൊ​ന്ന സ്ഥ​ലം ക​ഴി​ഞ്ഞ ദി​വ​സം സി​പി​ഐ സം​സ്ഥാ​ന അ​സി​സ്റ്റ​ന്‍റ് സെ​ക്ര​ട്ട​റി കെ. ​പ്ര​കാ​ശ് ബാ​ബു​വി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ സ​ന്ദ​ർ​ശ​നം ന​ട​ത്തി​യി​രു​ന്നു. ഇ​വ​ർ ത​യാ​റാ​ക്കി​യ റി​പ്പോ​ർ​ട്ട് സി​പി​ഐ സം​സ്ഥാ​ന സെ​ക്ര​ട്ട​റി കാ​നം രാ​ജേ​ന്ദ്ര​നു കൈ​മാ​റി. ഈ ​റി​പ്പോ​ർ​ട്ടാ​ണ് കാ​നം മു​ഖ്യ​മ​ന്ത്രി​ക്കു കൈ​മാ​റി​യ​ത്. വ്യാ​ജ ഏ​റ്റു​മു​ട്ട​ൽ ത​ന്നെ​യാ​ണെ​ന്ന കാ​ര്യ​ത്തി​ൽ സം​ശ​യ​മി​ല്ല. സ്ഥ​ല​ത്തെ രാ​ഷ്ട്രീ​യ നേ​താ​ക്ക​ളും പൊ​തു​പ്ര​വ​ർ​ത്ത​ക​രു​മെ​ല്ലാം ഇ​തു ത​ന്നെ​യാ​ണു വ്യ​ക്ത​മാ​ക്കു​ന്ന​ത്. ച​ർ​ച്ച​യ്ക്കു വേ​ണ്ടി​യു​ള്ള എ​ല്ലാ ഒ​രു​ക്ക​ങ്ങ​ളും ചെ​യ്ത​ശേ​ഷ​മാ​ണ് കൊ​ല​ക​ളെ​ന്നും മ​ജി​സ്റ്റീ​രി​യ​ൽ അ​ന്വേ​ഷ​ണം കൊ​ണ്ടു മാ​ത്ര​മേ യാ​താ​ർ​ഥ്യം പു​റ​ത്തു​വ​രി​ക​യു​ള്ളു​വെ​ന്നും സി​പി​ഐ റി​പ്പോ​ർ​ട്ടി​ൽ ചൂ​ണ്ടി​ക്കാ​ട്ടു​ന്നു.

Read More

ജോ​ളി​യു​ടെ സ​ർ​ട്ടി​ഫി​ക്ക​റ്റു​ക​ൾ വ്യാ​ജം! എം​ജി, കേ​ര​ള സ​ർ​വ​ക​ലാ​ശാ​ല​ക​ളി​ൽ അ​ന്വേ​ഷ​ണ​സം​ഘ​മെ​ത്തും

കോ​ട്ട​യം: കൂ​ട​ത്താ​യി കൊ​ല​പാ​ത​ക പ​ര​ന്പ​ര​യി​ലെ മു​ഖ്യ​പ്ര​തി ജോ​ളി​യു​ടെ വീ​ട്ടി​ൽ​നി​ന്ന് വ്യാ​ജ ബി​രു​ദ സ​ർ​ട്ടി​ഫി​ക്ക​റ്റു​ക​ൾ ല​ഭി​ച്ച​തു​മാ​യി ബ​ന്ധ​പ്പെ​ട്ട് ക്രൈം​ബ്രാ​ഞ്ച് സം​ഘം അ​ന്വേ​ഷ​ണം ന​ട​ത്തും. എം​ജി, കേ​ര​ള സ​ർ​വ​ക​ലാ​ശാ​ല​ക​ളി​ൽ അ​ന്വേ​ഷ​ണ സം​ഘം ഇ​ന്നെ​ത്തി പരിശോധന ന​ട​ത്തും. കൂ​ട​ത്താ​യി​യി​ലെ പൊ​ന്നാ​മ​റ്റം വീ​ട് പ​രി​ശോ​ധി​ക്കു​ന്ന​തി​നി​ടെ​യാ​ണ് പോ​ലീ​സ് രേ​ഖ​ക​ൾ ക​ണ്ടെ​ത്തി​യ​ത്. എം​ജി സ​ർ​വ​ക​ലാ​ശാ​ല​യി​ൽ നി​ന്നു​ള്ള ബി​കോം ബി​രു​ദ സ​ർ​ട്ടി​ഫി​ക്ക​റ്റും കേ​ര​ള സ​ർ​വ​ക​ലാ​ശാ​ല​യി​ൽ നി​ന്നു​ള്ള എം​കോം ബി​രു​ദ സ​ർ​ട്ടി​ഫി​ക്ക​റ്റു​മാ​ണ് പോ​ലീ​സ് ക​ണ്ടെ​ടു​ത്ത​ത്. സ​ർ​വ​ക​ലാ​ശാ​ല ര​ജി​സ്ട്രാ​ർ​മാ​ർ​ക്ക് സ​ർ​ട്ടി​ഫി​ക്ക​റ്റു​ക​ളെ കു​റി​ച്ച് അ​ന്വേ​ഷി​ക്കാ​ൻ പോ​ലീ​സ് അ​പേ​ക്ഷ ന​ൽ​കി​യി​രു​ന്നു. എ​ന്‍​ഐ​ടി​യി​ലെ പ്രൊ​ഫ​സ​റാ​ണെ​ന്ന അ​വ​കാ​ശ​വാ​ദ​ത്തി​ന് ബ​ല​മാ​കാ​നാ​ണ് ജോ​ളി വ്യാ​ജ സ​ർ​ട്ടി​ഫി​ക്ക​റ്റു​ക​ൾ സം​ഘ​ടി​പ്പി​ച്ച​തെ​ന്നാ​ണ് പോ​ലീ​സ് സം​ശ​യി​ക്കു​ന്ന​ത്.

Read More

പോ​ലീ​സ് ക​രി​നി​ഴ​ലി​ല്‍ ! ഐ​ജി​യു​ടെ നി​ല​പാ​ടി​ല്‍ സി​പി​എ​മ്മി​ന് അ​തൃ​പ്തി; അ​റ​സ്റ്റി​ലാ​യ​വ​ര്‍​ക്ക് സി​പി​എ​മ്മി​ന്‍റെ നി​യ​മ​സ​ഹാ​യം

കോ​ഴി​ക്കോ​ട്: മാ​വോ​യി​സ്റ്റ് ബ​ന്ധ​മാ​രോ​പി​ച്ച് വി​ദ്യാ​ര്‍​ഥി​ക​ളാ​യ സി​പി​എം പ്ര​വ​ര്‍​ത്ത​ക​രു​ടെ മേ​ല്‍ യു​എ​പി​എ ചു​മ​ത്തി​യ പോ​ലീ​സ് ന​ട​പ​ടി​ക്കെ​തി​രേ പ​ര​സ്യ വി​മ​ര്‍​ശ​ന​വു​മാ​യി സി​പി​എം. ല​ഘു​ലേ​ഖ കൈ​വ​ശം വ​ച്ചു​വെ​ന്ന പേ​രി​ല്‍ യു​എ​പി​എ ചു​മ​ത്തി അ​റ​സ്റ്റ് ചെ​യ്ത പോ​ലീ​സ് ന​ട​പ​ടി​യി​ല്‍ സി​പി​എം ലോ​ക്ക​ല്‍ ക​മ്മ​ിറ്റി മു​ത​ല്‍ കേ​ന്ദ്ര​ക​മ്മ​ിറ്റി​വ​രെ അ​തൃ​പ്തി രേ​ഖ​പ്പെ​ടു​ത്തി​യ​തോ​ടെ​യാ​ണ് ആ​ഭ്യ​ന്ത​ര​വ​കു​പ്പ് പ്ര​തി​ക്കൂട്ടി​ലാ​യ​ത്. അ​ട്ട​പ്പാ​ടി​യി​ല്‍ മാ​വോ​യി​സ്റ്റു​ക​ള്‍ കൊ​ല്ല​പ്പെ​ട്ട​തി​നുപി​ന്നാ​ലെ സി​പി​ഐ​യാ​യി​രു​ന്നു ആ​ഭ്യ​ന്ത​ര​വ​കു​പ്പി​നെ​തി​രേ രൂ​ക്ഷ​വി​മ​ര്‍​ശ​ന​വു​മാ​യി രം​ഗ​ത്തെ​ത്തി​യ​ത്. എ​ന്നാ​ല്‍ പാ​ര്‍​ട്ടി പ്ര​വ​ര്‍​ത്ത​ക​ര്‍​ക്കെ​തി​രേ യു​എ​പി​എ ചു​മ​ത്തി​യ​തോ​ടെ സി​പി​എ​മ്മും ആ​ഭ്യ​ന്ത​ര​വ​കു​പ്പി​നെ​തി​രാ​യി. സം​ഭ​വം വി​വാ​ദ​മാ​യ​തി​ന് തൊ​ട്ടു​പി​ന്നാ​ലെ ത​ന്നെ മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​ന്‍ ഡി​ജി​പി​യോ​ട് വി​ശ​ദീ​ക​ര​ണം ആ​വ​ശ്യ​പ്പെ​ട്ടി​രു​ന്നു. ഇ​ക്കാ​ര്യ​ത്തി​ല്‍ റി​പ്പോ​ര്‍​ട്ട് സ​മ​ര്‍​പ്പി​ക്കാ​ന്‍ ഡി​ജി​പി ലോ​ക്‌​നാ​ഥ് ബ​ഹ്‌​റ റേ​ഞ്ച് ഐ​ജി​യേ​യും ചു​മ​ത​ല​പ്പെ​ടു​ത്തി. എ​ന്നാ​ല്‍ റേ​ഞ്ച് ഐ​ജി അ​ശോ​ക് യാ​ദ​വ് മ​ണി​ക്കൂ​റു​ക​ള്‍​ക്കു​ള്ളി​ല്‍ ത​ന്നെ പോ​ലീ​സി​ന്‍റെ ന​ട​പ​ടി ശ​രി​യാ​ണെ​ന്നും യു​എ​പി​എ പി​ന്‍​വ​ലി​ക്കി​ല്ലെ​ന്നും പ​ര​സ്യ​മാ​യി പ്ര​തി​ക​രി​ച്ച​തോ​ടെ​യാ​ണ് ആ​ഭ്യ​ന്ത​ര​വ​കു​പ്പി​നെ​തി​രേ സി​പി​എ​മ്മി​ല്‍ രൂ​ക്ഷ വി​മ​ര്‍​ശ​ന​മു​യ​ര്‍​ന്ന​ത്. അ​തേ​സ​മ​യം പോ​ലീ​സി​നെ​തി​രേ സി​പി​എം തി​രി​ഞ്ഞെ​ങ്കി​ലും ഭ​ര​ണാ​നു​കൂ​ല സം​ഘ​ട​ന​യാ​യ…

Read More

പ്രിയങ്ക ഗാന്ധിയുടെ ഫോണും ചോർത്തി! കേ​ന്ദ്ര സ​ർ​ക്കാ​രി​നെ കു​രു​ക്കി​ലാ​ക്കു​ന്ന കൂ​ടു​ത​ൽ വി​വ​ര​ങ്ങ​ൾ പു​റ​ത്ത്; വിവാദം മുറുകുന്നു

ന്യൂ​ഡ​ൽ​ഹി: ഇ​സ്ര​യേ​ൽ നി​ർ​മി​ത ചാ​ര സോ​ഫ്റ്റ്‌​വേ​ർ പെ​ഗാ​സ​സ് ഉ​പ​യോ​ഗി​ച്ച് വാ​ട്സ് ആ​പ്പി​ലൂ​ടെ വ്യ​ക്തി​ക​ളു​ടെ വി​വ​ര​ങ്ങ​ൾ ചോ​ർ​ത്തി​യ സം​ഭ​വ​ത്തി​ൽ കേ​ന്ദ്ര സ​ർ​ക്കാ​രി​നെ കു​രു​ക്കി​ലാ​ക്കു​ന്ന കൂ​ടു​ത​ൽ വി​വ​ര​ങ്ങ​ൾ പു​റ​ത്ത്. എ​ഐ​സി​സി ജ​ന​റ​ൽ സെ​ക്ര​ട്ട​റി പ്രി​യ​ങ്ക ഗാ​ന്ധി​യു​ടെ ഫോ​ണും പെ​ഗാ​സ​സ് ഉ​പ​യോ​ഗി​ച്ച് ചോ​ർ​ത്തി​യെ​ന്നു കോ​ണ്‍​ഗ്ര​സ് മാ​ധ്യ​മ വി​ഭാ​ഗം മേ​ധാ​വി ര​ണ്‍​ദീ​പ് സിം​ഗ് സു​ർ​ജെ​വാ​ല ആ​രോ​പി​ച്ചു. ഫോ​ണ്‍ ചോ​ർ​ത്തി​യെ​ന്ന് വ്യ​ക്ത​മാ​ക്കു​ന്ന വാ​ട്സ് ആ​പ് സ​ന്ദേ​ശം പ്രി​യ​ങ്ക​യ്ക്കു ല​ഭി​ച്ചെ​ന്നും അ​ദ്ദേ​ഹം അ​റി​യി​ച്ചു. 121 ഇ​ന്ത്യ​ക്കാ​രു​ടെ വി​വ​ര​ങ്ങ​ൾ ചോ​ർ​ത്തി​യെ​ന്നും അ​ക്കാ​ര്യം ര​ണ്ടു പ്രാ​വ​ശ്യ​മാ​യി കേ​ന്ദ്ര​സ​ർ​ക്കാ​രി​ന്‍റെ ശ്ര​ദ്ധ​യി​ൽ പെ​ടു​ത്തി​യ​താ​ണെ​ന്നും വാ​ട്സ് ആ​പ് വ്യ​ക്ത​മാ​ക്കി​യ​തി​നു പി​ന്നാ​ലെ​യാ​ണ് കോ​ണ്‍​ഗ്ര​സി​ന്‍റെ ആ​രോ​പ​ണം. ത​ങ്ങ​ളു​ടെ ഫോ​ണു​ക​ൾ ചോ​ർ​ത്തി​യ​താ​യി ആ​രോ​പി​ച്ച് ബം​ഗാ​ൾ മു​ഖ്യ​മ​ന്ത്രി മ​മ​താ ബാ​ന​ർ​ജി​യും, എ​ൻ​സി​പി നേ​താ​വും മു​ൻ കേ​ന്ദ്ര​മ​ന്ത്രി​യു​മാ​യ പ്ര​ഫു​ൽ പ​ട്ടേ​ലും രം​ഗ​ത്തെ​ത്തി​യ​തി​നു പി​ന്നാ​ലെ​യാ​ണ് സ​മാ​ന​മാ​യ ആ​രോ​പ​ണം കോ​ണ്‍​ഗ്ര​സും ഉ​ന്ന​യി​ച്ചി​രി​ക്കു​ന്ന​ത്. പ്ര​തി​പ​ക്ഷ​ത്തെ പ​ല നേ​താ​ക്ക​ളു​ടെ​യും സു​പ്രീം കോ​ട​തി​യി​ലെ​യും ഹൈ​ക്കോ​ട​തി​ക​ളി​ലെ​യും ജ​ഡ്ജി​മാ​ർ തു​ട​ങ്ങി​യ​വ​രു​ടെ​യും…

Read More

യു​എ​പി​എ രാ​ഷ്‌​ട്രീ​യ നേ​ട്ട​ത്തി​ന് ബി​ജെ​പി, വി​മ​ര്‍​ശ​നം ‘അ​തി​ര്’ ക​ട​ക്കാ​തി​രി​ക്കാ​ന്‍ ശ്ര​ദ്ധി​ച്ച് സി​പി​എം

സ്വ​ന്തം ലേ​ഖ​ക​ന്‍ കോ​ഴി​ക്കോ​ട്: മാ​വോ​വാ​ദി ബ​ന്ധ​മാ​രോ​പി​ച്ച് സി​പി​എം പ്ര​വ​ര്‍​ത്ത​ക​രാ​യ വി​ദ്യാ​ര്‍​ഥി​ക​ള്‍ പി​ടി​യി​ലാ​യ സം​ഭ​വം രാ​ഷ്‌​ട്രീ​യ നേ​ട്ട​മാ​ക്കാ​ന്‍ ബി​ജെ​പി. യു​എ​പി​എ ചു​മ​ത്തി​യ​തി​നെ​തി​രേ സി​പി​എം ഒ​ന്ന​ട​ങ്കം രം​ഗ​ത്തു​വ​ന്ന​തോ​ടെ ഇ​ത് മു​ഖ്യ​മ​ന്ത്രി​ക്കെ​തി​രേ​യു​ള്ള നീ​ക്ക​മാ​യി ഉ​യ​ര്‍​ത്തി​ക്കാ​ട്ടാ​നാ​ണ് ബി​ജെ​പി ശ്ര​മം. കേ​ന്ദ്ര​മ​ന്ത്രി വി.​മു​ര​ളീ​ധ​ര​നും കെ.​സു​രേ​ന്ദ്ര​നും ഉ​ള്‍​പ്പെ​ടെ​യു​ള​ള നേ​താ​ക്ക​ള്‍ സി​പി​എം നി​ല​പാ​ടി​നെ​തി​രേ രം​ഗ​ത്തെ​ത്തി​ക​ഴി​ഞ്ഞു. കേ​ര​ള പോ​ലീ​സ് യു​എ​പി​എ ചു​മ​ത്തി​യ​തി​നെ ബി​ജെ​പി ന്യാ​യീ​ക​രി​ക്കു​മ്പോ​ള്‍ എ​തി​ര്‍​ക്കേ​ണ്ട സ്ഥി​തി​വി​ശേ​ഷ​മാ​ണ് സം​സ്ഥാ​നം ഭ​രി​ക്കു​ന്ന സി​പി​എ​മ്മി​നു​ള്ള​ത്. ആ​ഭ്യ​ന്ത​ര​വ​കു​പ്പി​നെ​തി​രേ ശ​ക്ത​മാ​യ പ്ര​തി​ഷേ​ധ​വു​മാ​യി സി​പി​എം നേ​താ​ക്ക​ള്‍ രം​ഗ​ത്തെ​ത്തു​മ്പോ​ഴും മു​ഖ്യ​മ​ന്ത്രി​യെ സം​ര​ക്ഷി​ച്ചു​കൊ​ണ്ടു​ള്ള നി​ല​പാ​ടാ​ണ് എ​ല്‍​ഡി​എ​ഫ് ക​ണ്‍​വീ​ന​ര്‍ എ.​വി​ജ​യ​രാ​ഘ​വ​ന്‍ ഉ​ള്‍​പ്പെ​ടെ​യു​ള്ള​വ​ര്‍ സ്വീ​ക​രി​ച്ച​ത്. സ​ര്‍​ക്കാ​ര്‍ തെ​റ്റു​തി​രു​ത്തു​മെ​ന്നാ​ണ് അ​ദ്ദേ​ഹം മാ​ധ്യ​മ​പ്ര​വ​ര്‍​ത്ത​ക​രോ​ട് പ​റ​ഞ്ഞ​ത്. അ​തേ​സ​മ​യം ക​ഴി​ഞ്ഞ ദി​വ​സം ശ​ക്ത​മാ​യി യു​എ​പി​എ ചു​മ​ത്തി​യ​തി​നെ എ​തി​ര്‍​ത്ത സി​പി​എം ജി​ല്ലാ​സെ​ക്ര​ട്ട​റി പി. ​മോ​ഹ​ന​ന്‍ ഇ​ന്ന​ലെ നി​ല​പാ​ട് മ​യ​പ്പെ​ടു​ത്തി. സി​പി​എം പ്ര​വ​ര്‍​ത്ത​ക​രാ​യ വി​ദ്യാ​ര്‍​ഥി​ക​ള്‍​ക്ക് നി​യ​മ​സ​ഹാ​യം ന​ല്‍​കി​ല്ലെ​ന്ന് അ​ദ്ദേ​ഹം അ​റി​യി​ച്ചു. നി​യ​മ​സ​ഹാ​യം ന​ല്‍​കേ​ണ്ട​ത് അ​വ​രു​ടെ കു​ടും​ബ​മാ​ണ്. യു​എ​പി​എ ചു​മ​ത്തി​യ​തി​ല്‍ ആ​ണ്…

Read More

ശ്രീ​കോ​വി​ലി​നു മു​ന്നി​ൽ ച​ത്ത ആ​ടി​നെ ത​ള്ളി, വ​ർ​ഗീ​യ സം​ഘ​ർ​ഷം ഉ​ണ്ടാ​ക്കാ​നു​ള്ള ശ്ര​മ​മെ​ന്ന് പോ​ലീ​സ്; സംഭവം കണ്ണൂരില്‍

ക​ണ്ണൂ​ർ: ക്ഷേ​ത്ര ശ്രീ​കോ​വി​ലി​നു മു​ന്നി​ൽ ച​ത്ത ആ​ടി​നെ ത​ള്ളി. ത​ളി​പ്പ​റ​ന്പ് രാ​ജ​രാ​ജേ​ശ്വ​ര ക്ഷേ​ത്ര​ത്തി​ന്‍റെ ഉ​പ​ക്ഷേ​ത്ര​മാ​യ അ​ര​വ​ത്ത് ഭൂ​ത​നാ​ഥ ക്ഷേ​ത്ര​ത്തി​ന് മു​ന്നി​ലാ​ണ് ഞാ​യ​റാ​ഴ്ച രാ​വി​ലെ പ്ലാ​സ്റ്റി​ക് ചാ​ക്കി​ലാ​ക്കി​യ നി​ല​യി​ൽ ആ​ട്ടി​ൻ​കു​ട്ടി​യു​ടെ ജ​ഡം ക​ണ്ടെ​ത്തി​യ​ത്. പൂ​ജ​യ്ക്കെ​ത്തി​യ മേ​ൽ​ശാ​ന്തി ക്ഷേ​ത്ര​ശ്രീ​കോ​വി​ലി​നു മു​ന്നി​ലാ​യി പ്ലാ​സ്റ്റി​ക് ബാ​ഗി​ലാ​ക്കി​യ നി​ല​യി​ൽ ച​ത്ത ആ​ടി​നെ ക​ണ്ട ഉ​ട​നെ എ​ക്സി​ക്യൂ​ട്ടീ​വ് ഓ​ഫീ​സ​ർ ദേ​വ​സ്വം ഭ​ര​ണ​സ​മി​തി​യേ​യും ക്ഷേ​ത്രം ത​ന്ത്രി​യേ​യും വി​വ​ര​മ​റി​യി​ച്ചു. സ്ഥ​ല​ത്തെ​ത്തി​യ ക്ഷേ​ത്രം ഭ​ര​ണ​സ​മി​തി അം​ഗ​ങ്ങ​ളു​ടെ തീ​രു​മാ​ന​പ്ര​കാ​രം ആ​ടി​നെ ഉ​ട​ൻ മ​റ​വു​ചെ​യ്യു​ക​യും പു​ണ്യാ​ഹ​വും മ​റ്റ് ശു​ദ്ധ​ക്രി​യ​ക​ളും പൂ​ർ​ത്തി​യാ​ക്കി​യ​ശേ​ഷം ക്ഷേ​ത്ര​ന​ട തു​റ​ക്കു​ക​യും ചെ​യ്തു. പു​ല​ർ​ച്ചെ ശ​ബ​രി​മ​ല​യി​ലേ​ക്കു മാ​ല​യി​ടാ​ൻ എ​ത്തി​യ നി​ര​വ​ധി ഭ​ക്ത​ജ​ന​ങ്ങ​ൾ ഈ ​സ​മ​യ​ത്ത് ക്ഷേ​ത്ര​ത്തി​ലു​ണ്ടാ​യി​രു​ന്നു. അ​വ​രു​ടെ പ്ര​തി​ഷേ​ധം അ​വ​ഗ​ണി​ച്ചാ​ണ് ആ​ടി​നെ കു​ഴി​ച്ചു​മൂ​ടി​യ​ത്. വി​വ​രം നാ​ട്ടി​ൽ പ​ര​ന്ന​തോ​ടെ ബി​ജെ​പി-​ആ​ർ​എ​സ്എ​സ് പ്ര​വ​ർ​ത്ത​ക​ർ ക്ഷേ​ത്ര​ത്തി​ലെ​ത്തി. പ്ര​തി​ഷേ​ധം രൂ​ക്ഷ​മാ​യ​തോ​ടെ പ്ര​തി​ഷേ​ധ​ക്കാ​രു​ടെ വാ​ദം അം​ഗീ​ക​രി​ച്ച പോ​ലീ​സ് ആ​ടി​ന്‍റെ ജ​ഡം പു​റ​ത്തെ​ടു​ക്കാ​നും പോ​സ്റ്റ്മോ​ർ​ട്ടം ന​ട​ത്താ​ൻ തീ​രു​മാ​നി​ച്ചു. വ​ർ​ഗീ​യ സം​ഘ​ർ​ഷം…

Read More

കെ​എ​സ്ആ​ർ​ടി​സി​യി​ൽ ഒ​രു വി​ഭാ​ഗം ജീ​വ​ന​ക്കാ​രു​ടെ പ​ണി​മു​ട​ക്ക് തു​ട​ങ്ങി; യാ​ത്രാ​ക്ലേ​ശം രൂ​ക്ഷം

തി​രു​വ​ന​ന്ത​പു​രം: കെ​എ​സ്ആ​ർ​ടി​സി​യി​ൽ ട്രാ​ൻ​സ്പോ​ർ​ട്ട് ഡെ​മോ​ക്രാ​റ്റി​ക് ഫെ​ഡ​റേ​ഷ​ന്‍റെ (ഐ​എ​ൻ​ടി​യു​സി) നേ​തൃ​ത്വ​ത്തി​ൽ ഒ​രു വി​ഭാ​ഗം ജീ​വ​ന​ക്കാ​ർ ആ​ഹ്വാ​നം ചെ​യ്ത പ​ണി​മു​ട​ക്ക് തു​ട​ങ്ങി. കൃ​ത്യ​മാ​യി ശ​മ്പ​ളം ന​ൽ​കു​ക, ശ​മ്പ​ള പ​രി​ഷ്ക​ര​ണം ന​ട​പ്പാ​ക്കു​ക തു​ട​ങ്ങി ആ​വ​ശ്യ​ങ്ങ​ൾ ഉ​ന്ന​യി​ച്ചാ​ണ് 24 മണിക്കൂ​ർ പ​ണി​മു​ട​ക്ക് ന​ട​ക്കു​ന്ന​ത്. അ​തേ​സ​മ​യം, സ​മ​ര​ത്തെ തു​ട​ർ​ന്ന് സം​സ്ഥാ​ന​ത്ത് പ​ല​യി​ട​ത്തും സ​ർ​വീ​സു​ക​ൾ മു​ട​ങ്ങി​യ​താ​യി റി​പ്പോ​ർ​ട്ടു​ക​ളു​ണ്ട്. തെ​ക്ക​ൻ കേ​ര​ള​ത്തി​ലാ​ണ് സ​മ​രം യാ​ത്രാ​ക്ലേ​ശം രൂ​ക്ഷ​മാ​ക്കി​യി​രി​ക്കു​ന്ന​ത്. പ​ല ഡി​പ്പോ​ക​ളി​ൽ​നി​ന്നും ഭൂ​രി​ഭാ​ഗം വ​ണ്ടി​ക​ളും സ​ർ​വീ​സ് ന​ട​ത്തു​ന്നി​ല്ല. ച​ട​യ​മം​ഗ​ല​ത്തും നെ​ട​മ​ങ്ങാ​ടും ജോ​ലി​ക്കെ​ത്തി​യ​വ​രെ സ​മ​ര​ക്കാ​ർ ത​ട​യു​ക​യും ചെ​യ്തു.

Read More

യുഎപിഎയിൽ കുരുങ്ങി സിപിഎം! സി​​​​പി​​​​ഐ​​​​ക്കു പു​​​​റ​​​​മേ സി​​​​പി​​​​എ​​​​മ്മി​​​​നു​​​​ള്ളി​​​​ലും അ​​​മ​​​ർ​​​ഷ​​​വും പ്ര​​​തി​​​ഷേ​​​ധ​​​വും ക​​​​ത്തി​​​​പ്പ​​​​ട​​​​രുന്നു​​​​

തി​​​​രു​​​​വ​​​​ന​​​​ന്ത​​​​പു​​​​രം: അ​​​​ട്ട​​​​പ്പാ​​​​ടി​​​​യി​​​​ൽ മാ​​​​വോ​​​​യി​​​​സ്റ്റു​​​​ക​​​​ളെ വെ​​​​ടി​​​​വ​​​​ച്ചു കൊ​​​​ല​​​​പ്പെ​​​​ടു​​​​ത്തി​​​​യ സം​​​​ഭ​​​​വം രാ​​​​ഷ്‌​​​ട്രീ​​​​യ പൊ​​​​ട്ടി​​​​ത്തെ​​​​റി​​​​യി​​​​ലേ​​​​ക്കു നീ​​​​ങ്ങു​​​​ന്നു. മാ​​​​വോ​​​​യി​​​​സ്റ്റ് ല​​​​ഘു​​​​ലേ​​​​ഖ​​​​ക​​​​ൾ വി​​​​ത​​​​ര​​​​ണം ചെ​​​​യ്ത​​​​തി​​​​ന്‍റെ പേ​​​​രി​​​​ൽ സി​​​​പി​​​​എ​​​​മ്മു​​​​കാ​​​​രാ​​​​യ ര​​​​ണ്ടു പേ​​​​രെ അ​​​​റ​​​​സ്റ്റ് ചെ​​​​യ്ത​​​​തോ​​​​ടെ സി​​​​പി​​​​ഐ​​​​ക്കു പു​​​​റ​​​​മേ സി​​​​പി​​​​എ​​​​മ്മി​​​​നു​​​​ള്ളി​​​​ലും അ​​​മ​​​ർ​​​ഷ​​​വും പ്ര​​​തി​​​ഷേ​​​ധ​​​വും ക​​​​ത്തി​​​​പ്പ​​​​ട​​​​രു​​​​ക​​​​യാ​​​​ണ്. ര​​​​ണ്ടു ചെ​​​​റു​​​​പ്പ​​​​ക്കാ​​​​രെ അ​​​​റ​​​​സ്റ്റ് ചെ​​​​യ്തു യു​​​​എ​​​​പി​​​​എ ചു​​​​മ​​​​ത്തി​​​​യ​​​​താ​​​​ണു സം​​​​ഭ​​​​വ​​​​ത്തി​​​​ൽ വ​​​​ഴി​​​​ത്തി​​​​രി​​​​വാ​​​​യി​​​​രി​​​​ക്കു​​​​ന്ന​​​​ത്. അ​​​​റ​​​​സ്റ്റ് ചെ​​​​യ്ത​​​​വ​​​​രെ പ​​​​തി​​​ന്നാ​​​​ലു ദി​​​​വ​​​​സ​​​​ത്തേ​​​​ക്കു റി​​​​മാ​​​​ൻ​​​​ഡ് ചെ​​​​യ്ത​​​​തോ​​​​ടെ സി​​​​പി​​​​എ​​​​ം പ്ര​​​​തി​​​​രോ​​​​ധ​​​​ത്തി​​​​ലാ​​​​യി. സി​​​​പി​​​​ഐ സം​​​​സ്ഥാ​​​​ന സെ​​​​ക്ര​​​​ട്ട​​​​റി കാ​​​​നം രാ​​​​ജേ​​​​ന്ദ്ര​​​​നും സി​​​​പി​​​​എം പോ​​​​ളി​​​​റ്റ് ബ്യൂ​​​​റോ അം​​​​ഗം എം.​​​​എ. ബേ​​​​ബി​​​​യും പ​​​ര​​​സ്യ​​​മാ​​​യ വി​​​​മ​​​​ർ​​​​ശ​​​​ന​​​​വു​​​​മാ​​​​യി രം​​​​ഗ​​​​ത്തു​​​വ​​​​ന്നു. പ്ര​​​​തി​​​​പ​​​​ക്ഷ നേ​​​​താ​​​​വ് ര​​​​മേ​​​​ശ് ചെ​​​​ന്നി​​​​ത്ത​​​​ല മു​​​​ഖ്യ​​​​മ​​​​ന്ത്രി പി​​​​ണ​​​​റാ​​​​യി വി​​​​ജ​​​​യ​​​​നെ​​​​തി​​​​രേ രൂ​​​​ക്ഷ​​​​മാ​​​​യ വി​​​​മ​​​​ർ​​​​ശ​​​​നം അ​​​​ഴി​​​​ച്ചു​​​വി​​​​ട്ടു. സം​​​​ഭ​​​​വ​​​​ത്തെ​​​​ക്കു​​​​റി​​​​ച്ച് അ​​​​ന്വേ​​​​ഷി​​​​ച്ചു വി​​​​ശ​​​​ദീ​​​​ക​​​​ര​​​​ണം ന​​​​ൽ​​​​കാ​​​​ൻ മു​​​​ഖ്യ​​​​മ​​​​ന്ത്രി പി​​​​ണ​​​​റാ​​​​യി വി​​​​ജ​​​​യ​​​​ൻ ഡി​​​​ജി​​​​പി​​​​ക്കു നി​​​​ർ​​​​ദേ​​​​ശം ന​​​​ൽ​​​​കി​​​​യി​​​​രു​​​​ന്നു. ഇ​​​​തേ​​​​ത്തു​​​​ട​​​​ർ​​​​ന്നു സ്ഥ​​​​ല​​​​ത്തു പോ​​​​യി അ​​​​ന്വേ​​​​ഷി​​​​ച്ചു ന​​​​ട​​​​പ​​​​ടി​ സ്വീ​​​​ക​​​​രി​​​​ക്കാ​​​​ൻ ഉ​​​​ത്ത​​​​ര​​​​മേ​​​​ഖ​​​​ലാ ഐ​​​​ജി​​​​ക്കു നി​​​​ർ​​​​ദേ​​​​ശം ന​​​​ൽ​​​​കി. എ​​​​ന്നാ​​​​ൽ, തെ​​​​ളി​​​​വു​​​​ക​​​​ളു​​​​ടെ അ​​​​ടി​​​​സ്ഥാ​​​​ന​​​​ത്തി​​​​ലാ​​​​ണ് ഇ​​​​രു​​​​വ​​​​രെ​​​​യും അ​​​​റ​​​​സ്റ്റ്…

Read More

എംജി മാര്‍ക്ക് ദാനം! ബിടെക് പാസാകാന്‍ ഒരു മാര്‍ക്ക് ഔദാര്യം ചോദിച്ചെത്തിയ കായംകുളം സ്വദേശിനിയായ വിദ്യാര്‍ഥിനിയും വിജയിച്ചവരില്‍

കോ​​ട്ട​​യം: എം​​ജി സ​​ർ​​വ​​ക​​ലാ​​ശാ​​ല മാ​​ർ​​ക്ക് ദാ​​ന​​ത്തി​​ലൂ​​ടെ വി​​ജ​​യി​​പ്പി​​ക്കു​​ക​​യും വി​​വാ​​ദ​​മാ​​യ​​പ്പോ​​ൾ ന​​ട​​പ​​ടി റ​​ദ്ദാ​​ക്ക​​പ്പെ​​ടു​​ക​​യും ചെ​​യ്ത ബി​​ടെ​​ക് വി​​ദ്യാ​​ർ​​ഥി​​ക​​ളി​​ൽ ഏ​​താ​​നും പേ​​ർ സ​​പ്ലി​​മെ​​ന്‍റ​​റി പ​​രീ​​ക്ഷ​​യി​​ലൂ​​ടെ വി​​ജ​​യം നേ​​ടി. ബി​​ടെ​​ക് പാ​​സാ​​കാ​​ൻ ഒ​​രു മാ​​ർ​​ക്ക് ഒൗ​​ദാ​​ര്യം ചോ​​ദി​​ച്ചെ​​ത്തി​​യ കാ​​യം​​കു​​ളം സ്വ​​ദേ​​ശി​​നി​​യാ​​യ വി​​ദ്യാ​​ർ​​ഥി​​നി​​യും വി​​ജ​​യി​​ച്ച​​വ​​രി​​ൽ ഉ​​ൾ​​പ്പെ​​ടു​​ന്നു. പ്ര​​ത്യ​​ക അ​​ദാ​​ല​​ത്തി​​ലൂ​​ടെ ന​​ൽ​​കി​​യ മാ​​ർ​​ക്കു ദാ​​നം പി​​ൻ​​വ​​ലി​​ക്കാ​​നും പാ​​സാ​​ക്കി​​യ 119 പേ​​രു​​ടെ മാ​​ർ​​ക്ക് ലി​​സ്റ്റ് തി​​രി​​കെ വാ​​ങ്ങാ​​നും അ​​യ​​യ്ക്കാ​​ൻ ത​​യാ​​റാ​​ക്കി വ​​ച്ച 69 മാ​​ർ​​ക്ക് ലി​​സ്റ്റു​​ക​​ൾ റ​​ദ്ദാ​​ക്കാ​​നും സ​​ർ​​വ​​ക​​ലാ​​ശാ​​ല തീ​​രു​​മാ​​ന​​മെ​​ടു​​ത്ത​​തി​​നു പി​​ന്നാ​​ലെ​​യാ​​ണ് സ​​പ്ലി​​മെ​​ന്‍റ​​റി ഫ​​ലം വ​​ന്നി​​രി​​ക്കു​​ന്ന​​ത്. മാ​​ർ​​ക്ക് ദാ​​ന​​ത്തി​​ലൂ​​ടെ ക​​ട​​ന്നു​​കൂ​​ടു​​ക​​യും പി​​ന്നീ​​ടു തീ​​രു​​മാ​​നം റ​​ദ്ദാ​​ക്ക​​പ്പെ​​ടു​​ക​​യും ചെ​​യ്ത​​വ​​രി​​ൽ 25 പേ​​ർ സ​​പ്ലി​​മെ​​ന്‍റ​​റി​​യി​​ൽ വി​​ജ​​യം നേ​​ടി​​യ​​താ​​യാ​​ണു പ്രാ​​ഥ​​മി​​ക​​വി​​വ​​രം. 80 മാ​​ർ​​ക്കു​​ള്ള ഓ​​രോ പേ​​പ്പ​​റി​​നും 15 മാ​​ർ​​ക്ക് വ​​രെ മോ​​ഡ​​റേ​​ഷ​​ൻ ന​​ൽ​​കി​​യ​​പ്പോ​​ഴാ​​ണ് ഇ​​ത്ര​​യും പേ​​ർ എ​​ൻ​​ജി​​നി​​യ​​റിം​​ഗ് ക​​ട​​ന്പ ക​​ട​​ന്ന​​ത്. എ​​ല്ലാ പ​​രീ​​ക്ഷ​​ക​​ൾ​​ക്കും 15 ശ​​ത​​മാ​​നം മു​​ത​​ൽ 20 ശ​​ത​​മാ​​നം വ​​രെ…

Read More