പഞ്ച്കുല: ദേര സച്ച സൗദ കലാപവുമായി ബന്ധപ്പെട്ട് അറസ്റ്റിലായ ഹണിപ്രീത് ഇൻസാനെതിരായ രാജ്യദ്രോഹക്കുറ്റം കോടതി ഒഴിവാക്കി. ദേര സച്ച സൗദ തലവൻ ഗുർമീത് റാം റഹിം സിംഗിനു കോടതി 20 വർഷം കഠിനതടവു വിധിച്ചതിനു പിന്നാലെയാണു പഞ്ച്കുലയിൽ കലാപം പൊട്ടിപ്പുറപ്പെട്ടത്. രാജ്യദ്രോഹക്കുറ്റം ഒഴിവാക്കിയെങ്കിലും ഹണിപ്രീതിനെതിരായ മറ്റു വകുപ്പുകൾ നിലനിൽക്കുമെന്നു കോടതി വ്യക്തമാക്കി. ഈ വർഷം സെപ്റ്റംബറിൽ ഹണിപ്രീതിന്റെ ജാമ്യാപേക്ഷ ഹൈക്കോടതി തള്ളിയിരുന്നു. കഴിഞ്ഞവർഷം സെഷൻസ് കോടതി ജാമ്യാപേക്ഷ തള്ളിയതിനെത്തുടർന്നായിരുന്നു ഹൈക്കോടതിയെ സമീപിച്ചത്. മാനഭംഗക്കേസിൽ തടവിൽ കഴിയുന്ന ഗുർമീത് റാം റഹിമിന്റെ വളർത്തുമകളായ ഹണിപ്രീതിനെ, 2017 ഒക്ടോബർ മൂന്നിനാണ് അറസ്റ്റ് ചെയ്യുന്നത്. ദേര കലാപത്തിനായി രണ്ടു കോടി രൂപ ഹണിപ്രീത് നൽകിയതായി പ്രാഥമിക അന്വേഷണത്തിൽ വെളിപ്പെട്ടു. കലാപത്തിൽ 41 പേരാണു കൊല്ലപ്പെട്ടത്. 264 പേർക്കു പരിക്കേറ്റു. ഹരിയാനയ്ക്കു പുറമേ, ഡൽഹി, പഞ്ചാബ് സംസ്ഥാനങ്ങളിലേക്കും കലാപം വ്യാപിച്ചു. അനുയായികളായ രണ്ടു…
Read MoreCategory: Loud Speaker
യുവതിക്കെതിരേ അധിക്ഷേപകരമായ പരാമർശം നടത്തി! ഫിറോസ് കുന്നുപറമ്പിലിനെതിരേ കേസെടുത്തു
പാലക്കാട്: സന്നദ്ധ പ്രവർത്തകൻ ഫിറോസ് കുന്നുംപറമ്പിലിനെതിരേ ആലത്തൂർ പോലീസ് കേസെടുത്തു. നവമാധ്യമത്തിലൂടെ യുവതിക്കെതിരേ അധിക്ഷേപകരമായ പരാമർശം നടത്തിയ സംഭവത്തിലാണ് നടപടി. തിരുവനന്തപുരം സ്വദേശി ടി.എസ്.ആശിഷ് നൽകിയ പരാതിയുടെ അടിസ്ഥാനത്തിലാണ് പോലീസ് കേസ് രജിസ്റ്റർ ചെയ്തിരിക്കുന്നത്. അടുത്തിടെയാണ് കേസിനാസ്പദമായ സംഭവം. ഫേസ്ബുക്കിൽ വിമർശനം ഉന്നയിച്ച സ്ത്രീയ്ക്ക് മറുപടി നൽകുന്നതിനിടെയാണ് ഫിറോസ് അപമാനകരമായ പ്രസ്താവന നടത്തിയത്. സംഭവം നവമാധ്യമങ്ങളിൽ വൻ വാർത്തയായിരുന്നു.
Read Moreഒന്നരക്കോടിയോളം രൂപ വില! ഡിജെ പാർട്ടികളിലും ഡാൻസ് ബാറുകളിലും മറ്റും ഉപയോഗിക്കാന്‍ ഖത്തറിലേക്കു വീര്യം കൂടിയ ഹാഷിഷ് കടത്ത്; കാസർഗോഡ് സ്വദേശി റിമാൻഡിൽ
പെരിന്തൽമണ്ണ: ഖത്തറിലേക്കു ഹാഷിഷ് കടത്താനായി ബാഗിൽ ഒളിപ്പിച്ചു കൊണ്ടുവന്ന ഹാഷിഷുമായി പിടിയിലായ കാസർഗോഡ് സ്വദേശിയെ റിമാൻഡ് ചെയ്തു. കാസർഗോഡ് ഹോസ്്ദുർഗ് സ്വദേശി ഷബാന മൻസിലിൽ മുഹമ്മദ് ആഷിഖി (25)നെയാണ് പെരിന്തൽമണ്ണ എഎസ്പി രീഷ്മ രമേശന്റെ നേതൃത്വത്തിൽ എസ്ഐ മഞ്ജിത് ലാലും സംഘവും ഇന്നലെ അറസ്റ്റു ചെയ്തത്. അന്താരാഷ്ട്ര മാർക്കറ്റിൽ ഒന്നരക്കോടിയോളം രൂപ വില വരുന്ന വീര്യം കൂടിയ 1.47 കിലോഗ്രാം ഹാഷിഷുമായാണ് യുവാവ് പെരിന്തൽമണ്ണയിൽ പിടിയിലായത്. ആഷിഖ് ഖത്തറിലേക്കു പോകുന്ന മറ്റൊരു ഏജന്റിനു ഹാഷിഷ് ഒളിപ്പിച്ച ബാഗ് കൈമാറാനായി പെരിന്തൽമണ്ണയിൽ എത്തിയതെന്നാണ് സൂചന. ഇതിനിടെയാണ് പോലീസ് പിടികൂടിയത്. പെരിന്തൽമണ്ണ കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു. വിദേശത്ത് ഡിജെ പാർട്ടികളിലും ഡാൻസ് ബാറുകളിലും മറ്റും ഉപയോഗിക്കുന്ന തരത്തിലുള്ള ലഹരിമരുന്നാണിത്. മയക്കുമരുന്ന് കള്ളക്കടത്തുമായി ബന്ധപ്പെട്ടു ഖത്തറിൽ മലയാളികകൾ ഉൾപ്പെടെയുള്ളവർ ജയിൽ ശിക്ഷയനുഭവിക്കുന്നതിനെക്കുറിച്ചും മറ്റും മലപ്പുറം ജില്ലാ പോലീസ് മേധാവി…
Read Moreഇരുചക്രവാഹനങ്ങളിൽ ചീറിപ്പായുന്ന കുട്ടി ഡ്രൈവർമാർ ജാഗ്രതൈ..! പോലീസ് രജിസ്റ്റര്‍ ചെയ്ത കേസില്‍ നാൽപ്പതോളം രക്ഷിതാക്കൾ കുടുങ്ങി
നാദാപുരം: ഇരുചക്രവാഹനങ്ങളിൽ ചീറിപ്പായുന്ന കുട്ടി ഡ്രൈവർമാരുടെ എണ്ണം വർധിച്ചതോടെ നടപടി കർശനമാക്കി വളയം പോലീസ് രംഗത്ത്. കഴിഞ്ഞ മൂന്ന് മാസത്തിനിടെ നാൽപ്പതോളം കേസ്സുകളാണ് വളയം പോലീസ് രജിസ്റ്റർ ചെയ്തത്.നേരത്തെ ലൈസൻസ് ഇല്ലാത്തവർ പിടിക്കപ്പെട്ടാൽ പിഴ ചുമത്തി വിട്ടയക്കുകയായിരുന്നു പതിവ്. ഇതോടെ ചെറിയ തുക പിഴയടച്ച് പുറത്തിറങ്ങുന്ന കുട്ടികൾ വീണ്ടും വാഹനവുമായി രംഗത്തിറങ്ങാൻ തുടങ്ങി. ഇതോടെ ആർസി ഓണറുടെ പേരിലോ രക്ഷിതാക്കളുടെ പേരിലോ കേസെടുക്കുകയാണ് വളയം പോലീസ് ചെയ്യുന്നത്. എന്നാൽ നാൽപ്പതോളം രക്ഷിതാക്കൾ ഇത്തരത്തിൽ കേസ്സിൽ കുടുങ്ങിയിട്ടും കുട്ടി ഡ്രൈവർമാരുടെ എണ്ണം കുറയാത്തത് പോലീസിനെ വലയ്ക്കുന്നുണ്ട്. രക്ഷിതാക്കളുടെ അശ്രദ്ധയും ഗൗരവമില്ലായ്മയുമാണ് ഇതിന് കാരണമെന്ന് പോലീസ് പറയുന്നു.പ്രശ്നത്തിന് പരിഹാരം കാണാൻ നവംബർ മാസം മുതൽ കൂടുതൽ വകുപ്പുകൾ ചേർത്ത് രക്ഷിതാവിനെതിരെയും ആർസി ഓണർക്കെതിരെയും കേസെടുക്കാനാണ് പോലീസിന്റെ തീരുമാനം. മാത്രമല്ല കേസ് കോടതിയിലേക്ക് അയക്കുന്നതിനാൽ മൂന്ന് മാസം വരെ തടവും ഇരുപത്തി…
Read Moreപെരുവണ്ണാമൂഴിയിൽ 173 വൈദ്യുതി വിളക്കുകൾ ഇന്നു തെളിയും; കാര്യപരിപാടിയിൽ വകുപ്പ് ഉദ്യോഗസ്ഥർ മുഴുവൻ പുറത്ത്
പെരുവണ്ണാമൂഴി: ഇരുളകറ്റാൻ ഒരു ബൾബെങ്കിലും സ്ഥാപിക്കണമെന്നു മുറവിളി ഉയർത്തിയവർക്കു ആശ്വാസം നൽകി കുറ്റ്യാടി ജലസേചന വകുപ്പിന്റെ കീഴിലുള്ള പെരുവണ്ണാമൂഴി ടൂറിസ്റ്റു കേന്ദ്രം വൃഷ്ടി പ്രദേശത്തു സ്ഥാപിച്ച 173 വൈദ്യുതി വിളക്കുകൾ ഇന്ന് മുതൽ പ്രകാശിച്ചു തുടങ്ങും.വൈകീട്ട് ആറിന് പെരുവണ്ണാമൂഴി ഡാം നവീകരണ പദ്ധതി ഉദ്ഘാടനം എന്ന പേരിൽ നടക്കുന്ന പരിപാടിയിൽ ചക്കിട്ടപാറ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ഷീജ ശശി അധ്യക്ഷത വഹിക്കും. മന്ത്രി ടി.പി രാമകൃഷ്ണൻ പുതിയ വിളക്കുകളുടെ സ്വിച്ച് ഓൺ കർമ്മം നിർവഹിക്കും. ജനപ്രതിനിധികളും രാഷ്ട്രീയ പാർട്ടിക്കാരും വ്യാപാരി വ്യവസായി ഏകോപന സമിതി പ്രതിനിധിയും ചക്കിട്ടപാറയിലെ സഹകരണ ബാങ്ക് പ്രസിഡന്റും ചടങ്ങിൽ പ്രസംഗിക്കും. മൊത്തം 24 പേരെ വെച്ച് കാര്യപരിപാടി നോട്ടീസ് അടിച്ചിട്ടുണ്ട്. അതേ സമയം പദ്ധതി നടത്തിപ്പുകാരായ കുറ്റ്യാടി ജലസേചന പദ്ധതിയുടെ ഒറ്റ ഉദ്യോഗസ്ഥനും ചടങ്ങിൽ റോളില്ല. സാധാരണ നിലയിൽ സ്വാഗതം, റിപ്പോർട്ട്, നന്ദി എന്നീ…
Read Moreആശ്ലീല സംഭാഷണങ്ങളും അനാവശ്യമായി സ്പര്‍ശനവും! സംഗീത അധ്യാപകന് വിദ്യാര്‍ഥിനികളോടു മോശമായി പെരുമാറിയെന്ന്: ആരോപണങ്ങളുമായി രക്ഷിതാക്കള്‍; സംഭവം ഏറ്റുമാനൂരില്‍
ഏറ്റുമാനൂർ: സംഗീത അധ്യാപകൻ വിദ്യാർഥിനികളോടു മോശമായി പെരുമാറിയെന്ന ആക്ഷേപത്തിൽ ഗുരുതരമായ ആരോപണങ്ങളുമായി കൂടുതൽ മാതാപിതാക്കൾ. ഏറ്റുമാനൂരിലെ ഗവണ്മെന്റ് മോഡൽ റസിഡൻഷൽ സ്കൂളിലെ സംഗീത അധ്യാപകൻ നരേന്ദ്ര ബാബുവിനെതിരെയാണു ഗുരുതര ആരോപണങ്ങളുമായി മാതാപിതാക്കൾ എത്തിയത്. വിദ്യാർഥികളുടെ മാതാപിതാക്കൾ നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ അധ്യാപകനെതിരെ പോക്സോ നിയമപ്രകാരം ഏറ്റുമാനൂർ പോലീസ് കേസ് എടുത്തതായി ഏറ്റുമാനൂർ സിഐ എ.ജെ. തോമസ് പറഞ്ഞു. അധ്യാപകന്റെ പെരുമാറ്റത്തിൽ വിദ്യാർഥിനികൾ സ്കൂളിലെ അധ്യാപികയോടും പ്രധാന അധ്യാപകനോടും പരാതി അറിയിച്ചിട്ടും സംഭവം മൂടിവയ്ക്കാൻ ശ്രമിച്ചെന്നും ആരോപണമുണ്ട്. ആശ്ലീലമായ സംഭാഷണങ്ങളും വിദ്യാർഥിനികളെ അനാവശ്യമായി സ്പർശിച്ചതുമുൾപ്പെടെയുള്ള ഗുരുതരമായ ആരോപണങ്ങളാണു മാതാപിതാക്കൾ ഉന്നയിച്ചത്. 16 വിദ്യാർഥിനികൾ പരാതി പറഞ്ഞിട്ടുണ്ട്. കേസ് പിൻവലിക്കാൻ വിദ്യാർഥിനികളെ വിളിച്ചുവരുത്തി ആവശ്യപ്പെടുകയും അസംബ്ലി വിളിച്ചുചേർത്തു നിങ്ങൾ പരാതി നൽകിയിട്ടുണ്ടെങ്കിൽ അതു പിൻവലിക്കണമെന്നു സ്കൂൾ അധികൃതർ ആവശ്യപ്പെട്ടതായും സ്കൂൾ സീനിയർ സൂപ്രണ്ട് പറഞ്ഞു. കഴിഞ്ഞ 2018-19 വർഷത്തിൽ കലോത്സവത്തിനിടയിൽ…
Read Moreഡാം തകരുമെന്ന് വ്യാജ വാര്‍ത്ത! കേസെടുക്കാന്‍ ജില്ലാ കളക്ടറുടെ നിര്‍ദേശം
പത്തനംതിട്ട: സാമൂഹിക മാധ്യമങ്ങളിലൂടെ കക്കി ഡാം തകരുമെന്നു വ്യാജവാര്‍ത്ത നല്കിയ അയിരൂര്‍ വേലൂര്‍ പതാലില്‍ വിജയഗോപാല്‍ എന്ന ആള്‍ക്കെതിരേയും ഈ വാര്‍ത്ത സത്യമാണെന്ന തരത്തില്‍ സോഷ്യല്‍ മീഡിയയിലൂടെ പ്രചരിപ്പിക്കുന്നവര്‍ക്കെതിരേയും ബന്ധപ്പെട്ട വകുപ്പുകള്‍ പ്രകാരം കേസെടുക്കുന്നതിനു പത്തനംതിട്ട ജില്ലാ പോലീസ് മേധാവിക്കു ജില്ലാ കളക്ടര്‍ പി.ബി. നൂഹ് നിര്‍ദേശം നല്കി. 2019 നവംബര്‍ മൂന്നിനു പത്തനംതിട്ട ജില്ലയില്‍ അതിശക്തമായ മഴ ഉണ്ടായി കക്കി ഡാം തകരുമെന്നും റാന്നി താലൂക്കില്‍ വ്യാപകമായി മലയിടിച്ചില്‍ ഉണ്ടായി ധാരാളം ആളുകള്‍ കൊല്ലപ്പെടുമെന്നുമുള്ള വ്യാജവാര്‍ത്ത സോഷ്യല്‍ മീഡിയയിലൂടെ പ്രചരിക്കുന്നത് ശ്രദ്ധയില്‍പ്പെട്ടതിനെത്തുടര്‍ന്നാണ് നടപടി. ജില്ലയില്‍ ശക്തമായ മഴ ലഭിക്കുന്നതിനാല്‍ ഇത്തരത്തില്‍ വ്യാജമായ വാര്‍ത്തകള്‍ പ്രചരിപ്പിക്കുന്നതു ജനങ്ങളില്‍ ഭീതിക്ക് ഇടയാക്കുമെന്നതും കൂടാതെ ശബരിമല മണ്ഡലകാലം ഉടന്‍ ആരംഭിക്കുന്ന സാഹചര്യത്തില്‍ തെറ്റായ വാര്‍ത്തകള്‍ പ്രചരിപ്പിക്കുന്നത് ഇതരസംസ്ഥാന തീര്‍ഥാടകരുടെ വരവിനെ ബാധിക്കുമെന്നതും കണക്കിലെടുത്താണ് ഉടന്‍ നടപടിയെടുക്കുന്നതിനു ജില്ലാ കളക്ടര്‍ നിര്‍ദേശം…
Read Moreജയലളിതയെ “പട’മാക്കരുത്! തങ്ങളുടെ സ്വകാര്യതയെ ബാധിക്കും; ദീപ ജയകുമാർ കോടതിയിൽ
ചെന്നൈ: മുന്‍ തമിഴ്നാട് മുഖ്യമന്ത്രിയും എഡിഎംകെ നേതാവുമായിരുന്ന അന്തരിച്ച ജയലളിതയുടെ ജീവിതം ആസ്പദമാക്കി നിര്‍മിക്കാനിരിക്കുന്ന സിനിമയ്ക്കെതിരെ ജയലളിതയയുടെ കുടുംബാംഗം. തങ്ങളുടെ അംഗീകാരമില്ലാതെ സിനിമ നിർമിക്കുന്നതിൽനിന്നും തടയണമെന്ന് ആവശ്യപ്പെട്ട് ജയലളിതയുടെ സഹോദരന്റെ മകളായ ദീപ ജയകുമാർ കോടതിയെ സമീപിച്ചു. മദ്രാസ് ഹൈക്കോടതിയിലാണ് ദീപ ഹർജി നൽകിയിരിക്കുന്നത്. എ.എൽ വിജയ്, വിഷ്ണുവർധൻ, ഗൗതം മേനോൻ എന്നിവർക്കെതിരെയാണ് ഹർജി നൽകിയിരിക്കുന്നത്. ജയലളിതയുടെ ജീവിതം സിനിമയാക്കുമ്പോള്‍ അതില്‍ കുടുംബാംഗങ്ങളെ പറ്റിയും പരാമര്‍ശിക്കപ്പെടേണ്ടി വരുമെന്നും അത് തങ്ങളുടെ സ്വകാര്യതയെ ബാധിക്കുമെന്നാണ് ദീപയുടെ ആരോപണം. ജയലളിതയുടെ ജീവിതം പ്രമേയമാക്കി സംവിധായകന് എ.എല്‍ വിജയ് ഒരുക്കുന്ന സിനിമയാണ് തലൈവി. ബോളിവുഡ് നടി കങ്കണയാണ് ചിത്രത്തില്‍ നായികയായി എത്തുന്നത്. ബഹുഭാഷകളില്‍ ഒരുങ്ങുന്ന ചിത്രത്തിന്റെ ഷൂട്ടിംഗ് തുടങ്ങാനിരിക്കെയാണ് പുതിയ വിവാദം. തമിഴില്‍ തലൈവി എന്നു പേരിട്ടിരിക്കുന്ന ചിത്രത്തിന്റെ ഹിന്ദി പതിപ്പിന് ജയ എന്നാണു പേരു നല്‍കിയിരിക്കുന്നത്.
Read Moreചിറക്കലിൽ അജ്ഞാത യുവതിയുടെ മൃതദേഹം! ദുരൂഹത തുടരുന്നു; കണ്ണൂരിൽ നിന്നും കാണാതായ സ്ത്രീകളുടെ വിവരങ്ങൾ തേടി പോലീസ്
പുതിയതെരു: ചിറക്കൽ റെയിൽവേ സ്റ്റേഷന് സമീപം അജ്ഞാത യുവതിയുടെ മൃതദേഹം കണ്ടെത്തിയ സംഭവത്തിൽ കണ്ണൂരിൽ നിന്നും കാണാതായ സ്ത്രീകളുടെ വിവരങ്ങൾ പോലീസ് ശേഖരിക്കുന്നു. ട്രെയിൻ തട്ടി മരിച്ചതാണോ അതോ ട്രെയിനിൽ നിന്നും വീണു മരിച്ചതാണോ എന്ന പരിശോധനയിലാണ് പോലീസ് സംഘം. കഴിഞ്ഞദിവസം ഉച്ചകഴിഞ്ഞ് 3.30 ഓടെയാണ് ചിറക്കൽ റെയിൽവേ സ്റ്റേഷന് സമീപം വടക്ക് ഭാഗത്ത് 200 മീറ്റർ അകലത്തിലായി ഓവുചാലിൽ മൃതദേഹം കണ്ടെത്തിയത്. മുഖം മനസിലാകാത്ത വിധത്തിൽ പുഴുവരിച്ച നിലയിലാണ്. മൃതദേഹത്തിന് മൂന്ന് ദിവസത്തെ പഴക്കമുള്ളതായും ഏകദേശം 40 വയസ് തോന്നിക്കുന്ന സ്ത്രീയാണെന്ന് സംശയിക്കുന്നതായും പോലീസ് പറഞ്ഞു. കണ്ണൂർ ഡിവൈഎസ്പി ഇൻചാർജ് ജില്ലാക്രൈംബ്രാഞ്ച് ഡിവൈഎസ്പി ടി.പി. പ്രേമരാജന്റെ നേതൃത്വത്തിൽ എസ്ഐ പ്രേമരാജൻ, എഎസ്ഐ പ്രസാദ്, സീനിയർ സിവിൽ പോലീസ് ഓഫീസർ ശിവദാസൻ, സിവിൽ പോലീസ് ഓഫീസർ ബിജു, വനിത സിവിൽ പോലീസ് ഓഫീസർ ഫസീല എന്നിവർ ഉൾപ്പെട്ട…
Read Moreകുളിച്ചോ, പക്ഷേ പതപ്പിക്കരുത്..! പരിസ്ഥിതിയുടെ സന്തുലനാവസ്ഥയ്ക്ക് ദോഷമാകുന്നു; പമ്പയിൽ സോപ്പ് ഉപയോഗിച്ചുള്ള കുളി നിരോധിച്ചു
പത്തനംതിട്ട: പമ്പാനദിയിൽ സോപ്പ്, എണ്ണ എന്നിവ ഉപയോഗിച്ചുള്ള കുളി ജില്ലാ കളക്ടർ നിരോധിച്ചു. തീർഥാടകർ സോപ്പ്, എണ്ണ എന്നിവ ഉപയോഗിച്ച് സ്നാനം ചെയ്യുന്നതിനാൽ ജലം മലിനപ്പെടുന്നതായി ശ്രദ്ധയിൽപ്പെട്ടിട്ടുണ്ട്. ഇത് പരിസ്ഥിതിയുടെ സന്തുലനാവസ്ഥയെ ദോഷകരമായി ബാധിക്കുന്നതും പൊതുജനാരോഗ്യത്തിന് ഭീഷണിയുമായതിനാലാണു സോപ്പ്, എണ്ണ എന്നിവ ഉപയോഗിച്ചുള്ള കുളി നിരോധിക്കുന്നതെന്നു ജില്ലാ കളക്ടർ അറിയിച്ചു. ശബരിമല തീർഥാടനകാലം അടുക്കവെയാണ് ജില്ലാ ഭരണകൂടത്തിന്റെ ഉത്തരവ്. തീർഥാടനകാലം കഴിയുന്പോൾ പന്പ കൂടുതൽ മലിനീകരിക്കപ്പെടും. മാലിന്യ സംസ്കരണത്തിന്റെ അഭാവമാണ് മുഖ്യകാരണം. വിശ്വാസത്തിന്റെ പേരിലാണെങ്കിൽ പോലും പന്പ മലിനമാക്കുന്നവർക്കെതിരെ ജല നിയമം അനുസരിച്ച് നിയമ നടപടികൾ സ്വീകരിക്കണമെന്നും പന്പയിൽ മലിനീകരണ നിരോധം പ്രഖ്യാപിക്കണമെന്നും ഹൈക്കോടതി ഡിവിഷൻ ബെഞ്ച് ഉത്തരവിട്ടിരുന്നതാണ്. ജലസ്രോതസുകളുടെ മലിനീകരണം ഒരുവർഷം മുതൽ ആറുവർഷം വരെ ശിക്ഷ കിട്ടാവുന്ന ക്രിമിനൽ കുറ്റമാണെന്നു ചൂണ്ടിക്കാട്ടിയാണ് ഡിവിഷൻ ബെഞ്ചിന്റെ ഉത്തരവ്. കേരളത്തിലെ പ്രധാന തീർഥാടന കേന്ദ്രമാണ് ശബരിമല. നവംബറിൽ…
Read More