തിരുവനന്തപുരം: കണ്ണൂരിൽ സിപിഎം അക്രമത്തിൽ കോണ്‍ഗ്രസ് പ്രവർത്തകൻ ഷുഹൈബ് കൊല്ലപ്പെട്ട സംഭവം സിബിഐ അന്വേഷിക്കേണ്ടതില്ലെന്ന് വാദിക്കാൻ സംസ്ഥാന സർക്കാർ ചെലവാക്കിയത് 34 ലക്ഷം രൂപ. പിണറായി സർക്കാർ അധികാരത്തിൽ വന്നശേഷം ഏറ്റവും കൂടുതൽ തുക ചെലവാക്കിയ കേസു കൂടിയാണിത്. ഷുഹൈബിന്റെ പിതാവ് സിബിഐ അന്വേഷണം ആവശ്യപ്പെട്ട് ഹൈക്കോടതിയിൽ നൽകിയ ഹർജിയെ എതിർക്കാനാണ് വിജയ് ഹൻസാരി, അമരേന്ദ്ര ശരണ്‍ എന്നീ അഭിഭാഷകരെ സർക്കാർ കേരളത്തിനു പുറത്തുനിന്ന് കൊണ്ടുവന്നത്. വിജയ് ഹൻസാരെയ്ക്ക് 12,20,000 രൂപ നൽകി. അമരേന്ദ്ര ശരണിന് ഫീസായി അനുവദിച്ച 22 ലക്ഷം രൂപ കൈമാറിയിട്ടില്ല. സർക്കാർ ഏറ്റവും കൂടുതൽ തുക ചെലവാക്കിയ കേസ് ഏതെന്ന സണ്ണി ജോസഫിന്റെ ചോദ്യത്തിനാണ് മന്ത്രി എ.കെ. ബാലൻ മറുപടി നൽകിയത്. വാദിഭാഗത്തിനൊപ്പം നിൽക്കേണ്ട സർക്കാർ പ്രതിഭാഗം ചേർന്ന് നികുതിപ്പണം കൊള്ളയടിക്കുകയാണെന്ന് പ്രതിപക്ഷം ആരോപിച്ചു.
Read MoreCategory: Loud Speaker
പിടിച്ചാൽ കിട്ടാതെ വില; ഫോറിൻ സവാളയെത്തുന്നു; ഇറക്കുമതി ചെയ്യുന്നത് അഫ്ഗാനിസ്ഥാൻ, ഈജിപ്ത്, തുർക്കി, ഇറാൻ എന്നി രാജ്യങ്ങളിൽ നിന്ന്
ന്യൂഡൽഹി: കുതിച്ചുകയറുന്ന സവാള വില പിടിച്ചുനിർത്താൻ വിദേശത്തു നിന്ന് ഇറക്കുമതി ചെയ്യാൻ കേന്ദ്രം നീക്കം തുടങ്ങി. വില വർധനയെ കുറിച്ചു പരിശോധിച്ച കേന്ദ്ര ഉപഭോക്തൃ മന്ത്രാലയത്തിലെ ഉന്നതതല യോഗത്തിലാണ് ഈ തീരുമാനം. അഫ്ഗാനിസ്ഥാൻ, ഈജിപ്ത്, തുർക്കി, ഇറാൻ എന്നി രാജ്യങ്ങളിൽ നിന്ന് ഇറക്കുമതി ചെയ്യാനാണ് നീക്കം. ഇറക്കുമതി നടത്താൻ വ്യാപാരികൾക്ക് ഉടൻ അനുമതി നൽകുമെന്നും നവംബർ അവസാനത്തോടെ വില കുറയുമെന്നും യോഗത്തിനു ശേഷം കേന്ദ്ര ഭക്ഷ്യമന്ത്രി രാംവിലാസ് പാസ്വാൻ അറിയിച്ചു. മഴക്കെടുതി മൂലം സവാള ഉത്പാദനം ഗണ്യമായി കുറഞ്ഞതോടെ കിലോഗ്രാമിനു വില 100 രൂപയ്ക്കു മുകളിലുയർന്ന സാഹചര്യത്തിലാണ് വിഷയം ഉപഭോക്തൃകാര്യ മന്ത്രാലയം പരിശോധിച്ചത്. ഓഗസ്റ്റ്- സെപ്റ്റംബർ മാസത്തിലും സവാള വില 80 രൂപയിലെത്തിയപ്പോൾ കയറ്റുമതി നിരോധനം ഏർപ്പെടുത്തിയിരുന്നു. ഇതിനു ശേഷം ചെറിയ തോതിൽ കുറഞ്ഞെങ്കിലും ഒക്ടോബർ അവസാനത്തോടെ പെട്ടെന്ന് വില ഉയർന്ന് 100 രൂപയോളമാവുകയായിരുന്നു. ഡൽഹി, ചണ്ഡിഗഡ്,…
Read Moreഒന്നരവര്‍ഷത്തിനിടെ 10 കൊലപാതകങ്ങള്‍! പായസത്തില്‍ സയനൈഡ് നല്കി ബന്ധുക്കള്‍ ഉള്‍പ്പെടെ പത്തു പേരെ കൊലപ്പെടുത്തിയ ആള് പിടിയില്‍
അമരാവതി: തീരാവ്യാധികൾ മാറ്റാമെന്നും നിധി കണ്ടെത്തിത്തരാമെന്നും വാഗ്ദാനം ചെയ്ത് ബന്ധുക്കൾ ഉൾപ്പെടെ പത്തുപേരെ പായസത്തിൽ സയനൈഡ് നല്കി കൊലപ്പെടുത്തി സ്വർണവും പണവും അപഹരിച്ച് സുഖജീവിതം നയിച്ചുവന്ന ആളെ പോലീസ് പിടികൂടി. ഏലൂരു സ്വദേശി വെല്ലങ്കി സിംഹാദ്രിയാണു പിടിയിലായത്. ഏലൂരിലെ ഒരു കെട്ടിടസമുച്ചയത്തിലെ വാച്ച്മാനായിരുന്ന ഇയാൾ. ഒന്നരവർഷത്തിനിടെയാണ് ഈ കൊലപാതകങ്ങളത്രയും നടന്നിട്ടുള്ളത്. മരിച്ചവരേറെയും കൃഷ്ണ, വെസ്റ്റ് ഗോദാവരി, ഈസ്റ്റ് ഗോദാവരി ജില്ലകളിലുള്ളവരാണ്. വല്യമ്മയെയും ഭാര്യാ സഹോദരിയെയും ഇയാൾ കൊലപ്പെടുത്തിയിട്ടുണ്ടെന്നു പോലീസ് പറഞ്ഞു.
Read Moreവട്ടിയൂർക്കാവിൽ സംഘർഷം തുടരുന്നു! സിപിഎം പ്രവർത്തകന്റെ വീടിന് നേരെ കല്ലേറ്; ബൈക്ക് അടിച്ചു തകർത്തു; നിരോധനാജ്ഞ
പേരൂർക്കട: വട്ടിയൂർക്കാവ് സംഘർഷം ഒഴിവാക്കുന്നതിനുവേണ്ടി ഉന്നത പോലീസ് അധികാരികളുടെ നേതൃത്വത്തിൽ ശക്തമായ ഇടപെടൽ നടത്തുന്നുണ്ടെങ്കിലും ആക്രമണങ്ങളും പ്രത്യാക്രമണങ്ങളും തുടരുന്നു. മാമ്പഴക്കുന്ന് ചെറുപാലോട് ഭാഗത്ത് സിപിഎം പ്രവർത്തകന്റെ വീട് ആക്രമിക്കപ്പെട്ടു. അയോധ്യ നഗർ ഭാഗത്ത് താമസിക്കുന്ന പാർട്ടി അംഗം യു. ശശിയുടെ വീടിന് നേരെയായിരുന്നു ആക്രമണം. ഇന്നു പുലർച്ചെ ഒരുമണിയോടെയാണ് സംഭവം ഉണ്ടാകുന്നത്. ശശിയുടെ വീടിനു നേരെ ഒരു സംഘം ആൾക്കാർ കല്ലെറിയുകയും വീടിന് സമീപം പാർക്ക് ചെയ്തിരുന്ന ബൈക്ക് അടിച്ചു തകർക്കുകയും ചെയ്തു. ബൈക്കിലെത്തിയ സംഘമാണ് ആക്രമണം നടത്തിയതെന്ന് സൂചനയുണ്ട്. ആക്രമണത്തിൽ വീടിന്റെ ജനാല ചില്ലുകളും തകർന്നിട്ടുണ്ട്. സംഭവമറിഞ്ഞ് പോലീസ് എത്തിയെങ്കിലും അക്രമികൾ രക്ഷപ്പെട്ടു. ബി.ജെ.പി പ്രവർത്തകരാണ് അക്രമം നടത്തിയതെന്ന് സി.പി.എം ആരോപിക്കുന്നു. വട്ടിയൂർക്കാവിൽ നിരോധനാജ്ഞ പേരൂർക്കട: സംഘർഷ സാധ്യത നിലനിൽക്കുന്ന വട്ടിയൂർക്കാവിലും പരിസരപ്രദേശങ്ങളിലും നിരോധനാജ്ഞ പുറപ്പെടുവിച്ചു. സിറ്റി പോലീസ് കമ്മീഷണറാണ് നിരോധനാജ്ഞ പുറപ്പെടുവിച്ചത്. ഇനി ഒരു…
Read Moreമാവോയിസ്റ്റ് ബന്ധം! യുവാക്കളെ വിയ്യൂരിലെ അതീവ സുരക്ഷാ ജയിലിലേക്ക് മാറ്റും; മാവോയിസ്റ്റ് നേതാവ് രൂപേഷും വിയ്യൂര്‍ ജയിലില്‍
കോഴിക്കോട്: മാവോയിസ്റ്റ് ബന്ധമാരോപിച്ച് യുഎപിഎ ചുമത്തിയ സിപിഎം പ്രവര്‍ത്തകരായ യുവാക്കളെ വിയ്യൂരിലെ അതീവസുരക്ഷാ ജയിലിലേക്ക് മാറ്റണമെന്ന് റിപ്പോര്‍ട്ട്. ജയിലിലെ സുരക്ഷാ സംവിധാനവും അംഗബലക്കുറവും സംബന്ധിച്ച റിപ്പോര്‍ട്ട് ജില്ലാ ജയില്‍ സൂപ്രണ്ട് ജയില്‍ ഡിജിപി ഋഷിരാജ് സിംഗിന് സമര്‍പ്പിച്ചിട്ടുണ്ട്. ഡിജിപിയുടെ ഉത്തരവ് ലഭിച്ചയുടന്‍ ജയില്‍ മാറ്റാനാണ് തീരുമാനം. അര്‍ബൻ മാവോയിസ്റ്റ് അനുകൂലികളും അനുഭാവികളും കോഴിക്കോട് നഗരത്തില്‍ സ്ഥിരസാന്നിധ്യമാണെന്ന് രഹസ്യാന്വേഷണ വിഭാഗം കണ്ടെത്തിയിരുന്നു. ഈ സാഹചര്യത്തില്‍ ഏതെങ്കിലും രീതിയിലുള്ള ആക്രമണത്തിനുള്ള സാധ്യത മുന്‍നിര്‍ത്തിയാണ് ജയില്‍ മാറ്റാന്‍ ആവശ്യപ്പെട്ടത്. ഇത് സംബന്ധിച്ചു കേന്ദ്ര-സംസ്ഥാന രഹസ്യാന്വേഷണ വിഭാഗങ്ങളും ആശങ്ക പ്രകടിപ്പിച്ചിരുന്നു. മാവോയിസ്റ്റ് നേതാവ് രൂപേഷും വിയ്യൂര്‍ അതീവ സുരക്ഷാ ജയിലിലാണുള്ളത്. അറസ്റ്റിലായ വിദ്യാര്‍ഥികള്‍ മാവോയിസ്റ്റുകളാണെന്ന മൊഴി നല്‍കിയെന്നാണ് പോലീസ് കോടതിയെ അറിയിച്ചത്. എഫ്ഐആറിലും ഇക്കാര്യം വ്യക്തമാക്കിയിട്ടുണ്ട്. ഇരുവരെയും കസ്റ്റഡിയിലെടുത്ത് സ്റ്റേഷനില്‍ എത്തിച്ച് ചോദ്യം ചെയ്തപ്പോള്‍ തങ്ങള്‍ സിപിഐ മാവോയിസ്റ്റിന്റെ പ്രവര്‍ത്തകരാണെന്ന് വെളിപ്പെടുത്തി. ഇത്…
Read Moreസർക്കാരിനെ വിശ്വാസമില്ല..! ശബരിമലയിലേക്ക് ഇത്തവണയും എത്തുമെന്ന് മനിതി വനിതാ കൂട്ടായ്മ
ചെന്നൈ: ശബരിമലയിലേക്ക് ഇത്തവണയും യുവതികളുമായി എത്തുമെന്ന് ചെന്നൈ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന മനിതി വനിതാ കൂട്ടായ്മ. സുപ്രീംകോടതി വിധി നടപ്പാക്കുമെന്ന് മുഖ്യമന്ത്രി നിയമസഭയില്‍ പറഞ്ഞത് വിശ്വാസത്തിലെടുത്താണ് തീരുമാനമെന്നും മനിതി വനിതാ കൂട്ടായ്മ പറഞ്ഞു. കേരളത്തിലെ യുവതികള്‍ക്കൊപ്പം ദര്‍ശനം നടത്താനാണ് ഒരുങ്ങുന്നത്. എന്നാല്‍ സുരക്ഷയുടെ കാര്യത്തില്‍ കേരള സര്‍ക്കാരില്‍ പൂര്‍ണ വിശ്വാസമില്ലെന്നും മനിതി സംഘാംഗം സെല്‍വി പറഞ്ഞു. കഴിഞ്ഞ വര്‍ഷം പമ്പയിലെത്തിയ മനിതി സംഘം പ്രതിഷേധത്തെ തുടർന്നു മടങ്ങിയിരുന്നു.
Read Moreദേ മഹ പോയി,ദാ വന്നൂ ബുൾബുൾ..! ബംഗാൾ ഉൾക്കടലിൽ രൂപം കൊണ്ട ന്യൂനമർദം ചുഴലിക്കാറ്റാകുന്നു
ന്യൂഡൽഹി: അറബിക്കടലിലെ ‘മഹ’ ചുഴലിക്കാറ്റിനു പിന്നാലെ ബംഗാൾ ഉൾക്കടലിൽ രൂപം കൊണ്ട ന്യൂനമർദവും ചുഴലിക്കാറ്റായി മാറുന്നു. ബുൾബുൾ എന്നാണ് ചുഴലിക്കാറ്റിന് പേര് നൽകിയിരിക്കുന്നത്. ബുധനാഴ്ച വൈകുന്നേരത്തോടെ ന്യൂനമർദം ചുഴലിക്കാറ്റായി മാറി പശ്ചിമ ബംഗാൾ, ഒഡിഷ, ബംഗ്ലാദേശ് തീരത്തേക്കു നീങ്ങുമെന്നാണു കരുതുന്നത്. വെള്ളിയാഴ്ചയോടെ കാറ്റ് അതിതീവ്രമാകുമെന്നും മുന്നറിയിപ്പുണ്ട്. അതേസമയം, ചുഴലിക്കാറ്റ് കേരളത്തെ നേരിട്ടു ബാധിക്കില്ല. സംസ്ഥാനത്ത് വ്യാഴാഴ്ച മുതൽ കനത്ത മഴയ്ക്കു സാധ്യതയുണ്ടെന്ന് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം അറിയിച്ചു. വ്യാഴാഴ്ച ഇടുക്കിയിലും വെള്ളിയാഴ്ച പത്തനംതിട്ടയിലും ഇടുക്കിയിലും ശനിയാഴ്ച എറണാകുളത്തും ഇടുക്കിയിലും യെല്ലോ അലർട്ട് പ്രഖ്യാപിച്ചു.
Read Moreനാടൻ പശുക്കളുടെ പാലിൽ സ്വർണമുണ്ട്, വിദേശ പശു മാതാവല്ലെന്ന് ബിജെപി നേതാവ്
കോൽക്കത്ത: നാടൻ പശുക്കളുടെ പാലിൽ സ്വർണമുണ്ട്, അതുകൊണ്ടാണു പശുവിൻ പാലിനു സ്വർണ നിറമുള്ളത്..! പശ്ചിമ ബംഗാൾ ബിജെപി അധ്യക്ഷൻ ദിലീപ് ഘോഷിന്റെയാണ് ഈ വിചിത്രവാദം. നാടൻ പശു മാത്രമാണു മാതാവെന്നും വിദേശ പശു മാതാവല്ലെന്നും ബിജെപി നേതാവ് പറയുന്നു. നാടൻ പശുക്കളുടെ പാലിൽ സ്വർണമുണ്ട്. അതുകൊണ്ടാണു പശുവിൻ പാലിനു സ്വർണ നിറമുള്ളത്. നാടൻ പശു മാത്രമാണു നമ്മുടെ മാതാവ്. വിദേശി പശുവിനെ മാതാവായി കണക്കാക്കാനാകില്ല. പശുവിന്റെ പാൽ കുടിക്കുന്നതുകൊണ്ടാണ് നാം ജീവനോടെ ഇരിക്കുന്നത്. അവയെ കൊല്ലുന്നത് മഹാപരാധമാണ്. വിദേശികളെ ഭാര്യയാക്കിയവർ പലരുണ്ട്. അവരൊക്കെ കുഴപ്പത്തിൽ ചാടിയിട്ടേയുള്ളുവെന്നും പശ്ചിമ ബംഗാളിലെ ബർദ്വാനിൽ ഗോപ അഷ്ടമി ആഘോഷപരിപാടിയിൽ സംസാരിക്കവെ ദിലീപ് ഘോഷ് പറഞ്ഞു. ബീഫ് കഴിക്കുന്നവർക്കെതിരേയും അദ്ദേഹം വിവാദ പരാമർശം നടത്തി. ചില ബുദ്ധീജീവികൾ റോഡുവക്കിലെ കടകളിൽനിന്നാണു ബീഫ് കഴിക്കുന്നത്. എനിക്ക് അവരോടു പറയാനുള്ളത് പട്ടിയിറച്ചി കൂടി കഴിക്കണമെന്നാണ്. പട്ടിയിറച്ചി…
Read Moreകോടതിയിൽ പോലീസുകാരെ ആക്രമിച്ച് അഭിഭാഷകർ; ഡൽഹിയിൽ നീതി തേടി “നീതിപാലകരുടെ’ പ്രതിഷേധം; അപ്രതീക്ഷിത പ്രതിസന്ധി
ന്യൂഡൽഹി: ഡൽഹിയിലെ തീസ് ഹസാരി കോടതിയിൽ പോലീസും അഭിഭാഷകരും തമ്മിലുള്ള സംഘർഷത്തിൽ അപ്രതീക്ഷിത പ്രതിഷേധം. കോടതിയിൽ പോലീസുകാരെ ആക്രമിച്ച അഭിഭാഷകരെ അറസ്റ്റ് ചെയ്യണമെന്നാവശ്യപ്പെട്ട് ഡൽഹിയിലെ പോലീസുകാർ പണിമുടക്കി തെരുവിലിറങ്ങി. അഭിഭാഷകരെ അറസ്റ്റ് ചെയ്യാതെ പ്രതിഷേധത്തിൽനിന്നു പിൻമാറില്ലെന്ന് പ്രഖ്യാപിച്ചാണു പോലീസുകാരുടെ സമരം. ഡൽഹി പോലീസ് ആസ്ഥാനത്തു ചൊവ്വാഴ്ച രാവിലെയാണ് പോലീസുകാർ ആദ്യം പ്രതിഷേധവുമായി സംഘടിച്ചത്. കറുത്ത റിബണ്‍ ധരിച്ച പോലീസുകാർ, ആസ്ഥാനത്തിന് മുന്നിൽ റോഡിൽ കുത്തിയിരുന്ന് മുദ്രാവാക്യം വിളിച്ചു. സമരത്തിൽ നിന്നും പിൻമാറണമെന്ന് ഉന്നത ഉദ്യോഗസ്ഥർ ആവശ്യപ്പെട്ടെങ്കിലും പ്രതിഷേധക്കാർ ചെവിക്കൊണ്ടില്ല. ഡൽഹി പോലീസ് കമ്മീഷണർ സ്ഥലത്തെത്തി, അക്രമം നടത്തിയ അഭിഭാഷകരെ അറസ്റ്റ് ചെയ്യുമെന്നത് സംബന്ധിച്ച് ഉറപ്പ് നൽകണമെന്ന് സമരക്കാർ ആവശ്യപ്പെടുന്നു. ആയിരക്കണക്കിനു പോലീസുകാരാണ് ഇപ്പോഴും പ്രതിഷേധം തുടരുന്നത്. തീസ് ഹസാരി കോടതി പരിസരത്തുവച്ച് ശനിയാഴ്ച വൈകുന്നേരമാണ് അഭിഭാഷകരും പോലീസും തമ്മിൽ ഏറ്റുമുട്ടിയത്. പാർക്കിംഗിനെച്ചൊല്ലിയുള്ള തർക്കം ഏറ്റുമുട്ടലിൽ ചെന്നെത്തുകയായിരുന്നു. നിരവധി…
Read Moreവീട്ടിലെ പൂച്ചയും അയൽ പകത്തെ പൂച്ചയും അട്ടപ്പാടിയിൽ മണം പിടിച്ചുവന്നു; സിപിഐയേയും യുഡിഎഫി നേയും ആക്രമിച്ച് പി ജയരാജൻ
കോഴിക്കോട്: അട്ടപ്പാടി ഏറ്റുമുട്ടൽ കൊല, യുഎപിഎ വിഷയങ്ങളിൽ യുഡിഎഫിനെ ആക്രമിച്ചും സിപിഐക്കെതിരേ ഒളിയന്പെയ്തും സിപിഎം നേതാവ് പി. ജയരാജൻ. മാവോയിസ്റ്റുകളാണ് യഥാർഥ വിപ്ലവകാരികളെന്നു പ്രചരിപ്പിക്കുവാൻ ചിലർ ശ്രമിക്കുന്നു എന്നാരോപിച്ച ജയരാജൻ, അട്ടപ്പാടിയിലെ ഏറ്റുമുട്ടൽ നടന്ന വനാന്തർഭാഗത്ത് വീട്ടിലെ പൂച്ചയും മണം പിടിച്ചുവന്നെന്നും പരിഹസിച്ചു. വലതുപക്ഷ മാധ്യമങ്ങൾ ഇന്ന് മാവോയിസ്റ്റുകളെ പിന്തുണയ്ക്കുന്ന സമീപനമാണു സ്വീകരിക്കുന്നത് 1970-ൽ നക്സൽ നേതാവ് വർഗീസിനെ കൊന്നത് യഥാർഥ ഏറ്റുമുട്ടലിലാണ് എന്നു പറഞ്ഞവരാണ് ഇന്ന് അട്ടപ്പാടിയിലേതു വ്യാജ ഏറ്റുമുട്ടലാണെന്നു പറയുന്നത്. മാവോയിസ്റ്റുകളാണ് യഥാർഥ വിപ്ലവകാരികളെന്നു പ്രചരിപ്പിക്കാൻ ചിലർ ശ്രമിക്കുന്നു. ഇതിലറിയാതെ പെട്ടുപോകുന്നവരുമുണ്ട്. എന്നിരുന്നാലും അവർക്കെതിരെ യുഎപിഎ പോലുള്ള കരിനിയമങ്ങൾ പ്രയോഗിക്കരുതെന്നാണ് എൽഡിഎഫ് സർക്കാരിന്റെ സമീപനമെന്നും ജയരാജൻ ഫേസ്ബുക്ക് കുറിപ്പിൽ പറഞ്ഞു. യുഎപിഎ വിരുദ്ധ പ്രചരണവുമായി കോണ്‍ഗ്രസുകാർ ജനങ്ങളെ കബളിപ്പിക്കുകയാണ്. രണ്ടാം മോദി സർക്കാർ ഏതു പൗരനെയും ഭീകരനായി മുദ്രയടിച്ചു തടങ്കലിലിടാൻ നിയമം കൊണ്ടുവന്നപ്പോൾ എതിർക്കാത്ത…
Read More