കോഴിക്കോട്: കൂടത്തായികൊലപാതക പരമ്പരയുമായി ബന്ധപ്പെട്ട് ജോളിയുടെ ഭര്‍ത്താവും അധ്യാപകനുമായ ഷാജുവിനെയും പിതാവ് സക്കറിയാസിനേയും വീണ്ടും ചോദ്യംചെയ്യുന്നു. ഇയാളുടെ മകന് , മുഖ്യപ്രതി ജോളി, ചില അയൽവാസികൾ എന്നിവരിൽനിന്ന് ലഭിച്ച നിർണായക വിവരങ്ങളുടെ അടിസ്ഥാനത്തിലാണ് ഇയാളെ വടകര എസ്പി ഓഫീസിലേക്ക് വിളിച്ചിരിക്കുന്നത്. ഇന്ന് പുലര്‍ച്ചെ ഏഴോടെ ഇരുവരും എസ്പി ഓഫീസിലെത്തി. ലഭിച്ച മൊഴികളും, തെളിവുകളും ഷാജുവിന്റെയും സക്കാറിയാസിന്റേയും പങ്ക് സംശയാതീതമായി തെളിയിക്കാനാവുമെന്ന് ഉറപ്പായാൽ ഇന്ന് അറസ്റ്റ് ചെയ്തേക്കും. കൃത്യമായ തെളിവുകൾ ലഭിക്കാതെ തിടുക്കത്തിൽ അറസ്റ്റ്ചെയ്യുന്നത് പിന്നീട് കേസിന്റെ ഭാവിയെ ദുർബലപ്പെടുത്തുമെന്ന നിയമോപദേശം അനുസരിച്ചാണ് വളരെ ശ്രദ്ധാപൂർവമുള്ള പോലീസിന്റെ നീക്കം. ഷാജു, പിതാവ് സക്കറിയാസ്, ജോളിയുടെ ഉറ്റസുഹൃത്ത് ബിഎസ്എൻഎൽ ജീവനക്കാരൻ ജോൺസൺ എന്നിവർക്കെതിരെ കൂടുതൽ തെളിവുകൾ ശേഖരിച്ചുകൊണ്ടിരിക്കയാണെന്ന് അന്വേഷണസംഘം വെളിപ്പെടുത്തി. “കൂട്ടിലെ തത്തകൾ ‘ആയതിനാൽ ഇവരെ എപ്പോൾ വേണമെങ്കിലും അറസ്റ്റ്ചെയ്യാമല്ലോ എന്നാണ് പോലീസിന്റെ നിലപാട്. ആദ്യഭാര്യ സിലിയുടെ മരണത്തില്‍ ഷാജുവിന്…
Read MoreCategory: Loud Speaker
ഏതു ചിഹ്നത്തിൽ കുത്തിയാലും വോട്ട് ബിജെപിക്ക്; “സത്താര’ ഇവിഎം വിവാദത്തിൽ
മുംബൈ: വോട്ടിംഗ് മെഷീനിലെ ഏതു ചിഹ്നത്തിൽ അമർത്തിയാലും വോട്ട് വീഴുന്നത് ഭരണകക്ഷിയായ ബിജെപിക്ക്. ലോക്സഭാ ഉപതെരഞ്ഞെടുപ്പ് നടന്ന മഹാരാഷ്ട്രയിലെ സത്താരയിലാണു സംഭവം. ചൊവ്വാഴ്ച മഹാരാഷ്ട്ര ടൈംസാണ് തട്ടിപ്പ് സംബന്ധിച്ച് ആദ്യം റിപ്പോർട്ട് ചെയ്യുന്നത്. വോട്ടെടുപ്പ് നടന്ന ദിവസം രാവിലെ 11 മണിയോടെയാണ് സംഭവം പുറത്തറിയുന്നത്. വോട്ട് ചെയ്തതു മാറിപ്പോയെന്നു കാണിച്ച് കൊറേഗാവ് മണ്ഡലത്തിലെ നാവ്ലെവാഡി ഗ്രാമത്തിൽനിന്നുള്ള വോട്ടർമാർ ഉദ്യോഗസ്ഥരെ സമീപിച്ചു. ആദ്യ ഘട്ടത്തിൽ തെരഞ്ഞെടുപ്പ് കമ്മീഷൻ ഉദ്യോഗസ്ഥർ ഇടപെട്ടില്ല. ഇതോടെ വോട്ടർമാർ പോലീസിനെ സമീപിച്ചു. തുടർന്നു പോലീസ് ഇടപെട്ടു വിവിപാറ്റ് പരിശോധിച്ചപ്പോഴാണ് എല്ലാ വോട്ടുകളും പോയതു ബിജെപിക്കാണെന്നു വോട്ടർമാർ തിരിച്ചറിഞ്ഞത്. തെരഞ്ഞെടുപ്പ് കമ്മീഷൻ ഉദ്യോഗസ്ഥരും ഇക്കാര്യം ശരിവച്ചു. അപ്പോഴേക്കും 293 പേർ വോട്ട് രേഖപ്പെടുത്തി പോയിരുന്നു. തുടർന്ന് പോളിംഗ് ബൂത്തിലെ മുഴുവൻ ഇവിഎമ്മുകളും മാറ്റി പുതിയ മെഷീനുകൾ സ്ഥാപിച്ചു. റീ പോളിംഗ് നടത്തണമെന്ന് ആവശ്യപ്പെട്ടെങ്കിലും അധികൃതർ അംഗീകരിച്ചില്ല.…
Read Moreപറ്റിപ്പോയി, മാപ്പാക്കണം; “ആസ്വാദന’ പോസ്റ്റിൽ ഖേദം പ്രകടിപ്പിച്ച് അന്ന ഹൈബി
കൊച്ചി: വിധി ബലാത്സംഗം പോലെയാണെന്നും തടുക്കാനായില്ലെങ്കിൽ ആസ്വദിക്കണമെന്ന ഫേസ്ബുക്ക് കുറിപ്പിൽ ഖേദം പ്രകടിപ്പിച്ച് ഹൈബി ഈഡൻ എംപിയുടെ ഭാര്യ അന്ന ലിൻഡ ഈഡൻ. ഫേസ്ബുക്ക് പോസ്റ്റിൽ തെറ്റിദ്ധാരണയുണ്ടായതിൽ വിഷമമുണ്ടെന്നും നിർവ്യാജം ഖേദം പ്രകടിപ്പിക്കുന്നതായും അന്ന പറഞ്ഞു. ഫേസ്ബുക്കിലൂടെ തന്നെയായിരുന്നു അന്നയുടെ ഖേദപ്രകടനം. മുൻപ് അമിതാഭ് ബച്ചൻ നടത്തിയ പരാമർശം താൻ ആവർത്തിക്കുകയാണ് ചെയ്തത്. ബലാത്സംഗത്തിന് ഇരയായിട്ടുള്ള സ്ത്രീകളെ അപമാനിക്കാൻ ഒരു രീതിയിലും ഉദേശിച്ചിട്ടില്ല. കൊച്ചിയിലെ ആശുപത്രിയിൽ അതീവ ഗുരതരാവസ്ഥയിൽ കഴിയുന്ന അച്ചനെ പരിചരിക്കാൻ ഓടിനടക്കുന്നതിനിടെയാണ് അപ്രതീക്ഷിതമായി വീട്ടിൽ വെള്ളം കയറിയത്. ജീവിതത്തിൽ ഇത്തരം പ്രതിസന്ധികളെ പുഞ്ചിരിയോടെ നേരിടാനാണ് ശ്രമിച്ചിട്ടുള്ളത്. തിരിച്ചടികളെ ആഘോഷമാക്കി അതിൽ നിന്നും രക്ഷപ്പെടാനുള്ള ഒരു ശ്രമം. ആ സാഹചര്യത്തിലാണ് ബച്ചന്റെ പരാമർശം കുറിച്ചതെന്നും അന്ന പറയുന്നു. വീട്ടില്‍ വെളളം കയറിയതിനെ കുറിച്ച് അന്നയിട്ട പോസ്റ്റാണ് വിവാദമായത്. വിധി ബലാല്‍സംഗം പോലെയാണെന്നും തടുക്കാന്‍ പറ്റിയില്ലെങ്കില്‍ അത്…
Read Moreആംബുലൻസ് ലഭിച്ചില്ല; അന്വേഷിച്ച് കണ്ടെത്തി എത്തിച്ചപ്പോഴേക്കും യുവനടിയുടെ നവജാതശിശു മരിച്ചു
മുംബൈ: മഹാരാഷ്ട്രയിൽ ആംബുലൻസ് ലഭിക്കാതെ യുവനടിയുടെ നവജാതശിശു മരിച്ചു. ഞായറാഴ്ച മഹാരാഷ്ട്രയിലെ ഹിംഗോലി ജില്ലയിലായിരുന്നു സംഭവം. മറാത്തി നടി പൂജ സുൻജാറിന്റെ കുട്ടിയാണ് മരിച്ചത്. ഞായറാഴ്ച പുലർച്ചെയാണ് ഗൊറേഗാവിലെ പ്രാഥമികശുശ്രൂഷാ കേന്ദ്രത്തിൽ പൂജയെ പ്രവേശിപ്പിച്ചത്. ഗുരുതരമായ ആരോഗ്യപ്രശ്നങ്ങൾ ഉള്ളതിനാൽ പൂജയെ ഉടനെ ഹിംഗോലിയിലെ ആശുപത്രിയിലേക്ക് മാറ്റണമെന്ന് ഡോക്ടർമാർ ആവശ്യപ്പെട്ടു. എന്നാൽ ഇവരെ 40 കി.മീറ്റർ അകലെയുള്ള ജില്ലാ ആശുപത്രിയിലേക്ക് പൂജയെ എത്തിക്കാൻ ആംബുലൻസ് തേടിയെങ്കിലും ബന്ധുക്കൾ നിരാശരായി. സ്വകാര്യ ആംബുലൻസ് സംഘടിപ്പിച്ചെത്തിയപ്പോഴേക്കും കുട്ടി മരിക്കുകയും ചെയ്തു. ആശുപത്രിയിലേക്കുള്ള യാത്രാമധ്യേയാണ് കുട്ടി മരിച്ചത്.
Read Moreആളൂര്‍ ഔട്ട്! ആളൂരിനെ അഭിഭാഷകനായി ആവശ്യമില്ലെന്ന് ജോളി; ജോളിക്ക് കോടതിവക സൗജന്യനിയമസഹായം
കോഴിക്കോട്: കൂടത്തായി കൊലപാതകപരമ്പരകേസില് മുഖ്യപ്രതിജോളിയുടെ വക്കാലത്തില്‍ നിന്നും അഭിഭാഷകൻ ആളൂര്‍ ഔട്ട്. താമരശേരിബാറിലെ അഭിഭാഷകനായ കെ.ഹൈദറായിരിക്കും ജോളിക്കായി ഹാജരാകുക. കോടതിയാണ് ജോളിക്ക് സൗജന്യ നിയമസഹായം അനുവദിച്ചത്. മുഖ്യപ്രതി ജോളിയെ തെറ്റിദ്ധരിപ്പിച്ച് വക്കാലത്ത് ഏറ്റെടുത്ത വിഷയത്തില്‍ ബി.എസ്. ആളൂരിനെതിരെ താമരശേരി ബാര്‍ അസോസിയേഷന് രംഗത്തെത്തിയിരുന്നു. സൗജന്യനിയമസഹായം നല്‍കുമെന്ന് പറഞ്ഞാണ് ആളൂര്‍ തന്നെകൊണ്ട് വക്കാലത്തില്‍ ഒപ്പിടുവിച്ചതെന്നും സൗമ്യവധകേസിലെ പ്രതി ഗോവിന്ദച്ചാമിക്കായി വാദിച്ച ആളൂരിനെ അഭിഭാഷകനായി ആവശ്യമില്ലെന്നും വെള്ളിയാഴ്ച താമരശേരി കോടതിയിലെത്തിയ ജോളി പ്രതികരിച്ചിരുന്നു. സൗജന്യനിയമസഹായം ആവശ്യമെങ്കില്‍ താമരശേരി ബാറില്‍ അതിനുള്ള പാനലുണ്ട്. പാനലില്‍നിന്ന് അഭിഭാഷകനെ വിട്ടുനല്‍കാമെന്നിരിക്കെ ആളുകളെ തെറ്റിദ്ധരിപ്പിച്ച് കേസ് തട്ടിയെടുക്കാന്‍ ആളൂര്‍ ശ്രമിക്കുന്നുവെന്ന് ആരോപിച്ചാണ് താമരശേരി ബാര്‍ അസോസിയേഷന് പ്രതിനിധികള്‍ ബാര്‍ കൗണ്‍സിലിനെ സമീപിച്ചത്. തുടര്‍ന്നാണ് താമരശേരി കോടതി ജോളിക്ക് അഭിഭാഷകനെ ഏർപ്പെടുത്തിയത്. ഗോവിന്ദചാമിയടക്കം കുപ്രസിദ്ധ ക്രിമിനലുകൾക്കായി ഹാജരായ ആളൂർ കൂടത്തായി കേസിൽ പ്രതിയുടെ അഭിഭാഷകനായി എത്തിയാൽ കോടതിപരിസരത്ത്…
Read Moreഒരേ വീട്ടില്‍ രണ്ട് നബീസയുണ്ടായതാണ് പ്രശ്നത്തിന് കാരണം! സ്ലിപ്പ് മാറിപ്പോയതാണ്: മഞ്ചേശ്വരത്തെ കള്ളവോട്ടിൽ പ്രതികരണവുമായി ഉണ്ണിത്താൻ
കാസർഗോഡ്: ഉപതെരഞ്ഞെടുപ്പ് നടക്കുന്ന മഞ്ചേശ്വരം മണ്ഡലത്തില്‍ യുവതി കള്ളവോട്ട് ചെയ്യാന്‍ ശ്രമിച്ചെന്ന ആരോപണം തെറ്റാണെന്ന് രാജ്മോഹൻ ഉണ്ണിത്താൻ എംപി. ഒരേ വീട്ടില്‍ രണ്ട് നബീസയുണ്ടായതാണ് പ്രശ്നത്തിന് കാരണം. വോട്ടര്‍ സ്ലിപ്പ് എടുത്ത് കൊണ്ടുവന്നത് മാറിപ്പോയി എന്നതല്ലാതെ ഇവിടെ കള്ളവോട്ട് ചെയ്യാനുള്ള ശ്രമം നടന്നിട്ടില്ലെന്ന് അദ്ദേഹം പറഞ്ഞു. നബീസയെ കസ്റ്റഡിയിലെടുത്തത് തെറ്റാണെന്നും രാജ്മോഹന്‍ ഉണ്ണിത്താന് പ്രതികരിച്ചു. വോട്ട് ചെയ്യാൻ വന്ന നബീസ സ്വന്തം ഐഡി കാർഡും കൊണ്ടാണ് വന്നത്. കള്ളവോട്ട് ചെയ്യാൻ വന്നതാണെങ്കിൽ സ്വന്തം ഐഡി കാർഡ് കൊണ്ടാണോ വരികയെന്നു ഉണ്ണിത്താൻ ചോദിച്ചു. വോര്‍ക്കാടി ബക്രബയല്‍ ബൂത്തില്‍ വെച്ചായിരുന്നു നബീസയെ കസ്റ്റഡിയില്‍ എടുത്തത്. വോട്ടര്‍പട്ടികയില്‍ നിന്ന് പേരു നീക്കം ചെയ്ത സ്ത്രീയുടെ വോട്ട് രേഖപ്പെടുത്താന്‍ ശ്രമിച്ചെന്ന പരാതിയിലാണ് നബീസ പിടിയിലായത്. പ്രിസൈഡിംഗ് ഓഫീസറുടെ പരാതിയെ തുടര്‍ന്നാണ് പോലീസ് നബീസയെ അറസ്റ്റ് ചെയ്തത്. പിന്നീട് സ്റ്റേഷൻ ജാമ്യത്തിൽ വിട്ടയച്ചു.
Read Moreപോഷകാഹാരക്കുറവ്! ശിശുമരണം ഏറ്റവും കൂടുതൽ ഇന്ത്യയിലെന്ന് റിപ്പോർട്ട്; പാക്കിസ്ഥാൻ മൂന്നാമതും; യുണിസെഫിന്റെ റിപ്പോർട്ട് പുറത്ത്
ബർലിൻ: ഏറ്റവും കൂടുതൽ ശിശുമരണം ഇന്ത്യയിലെന്ന് റിപ്പോർട്ട്. 2018ൽ മാത്രം 8.82 ലക്ഷം ശിശുമരണങ്ങളാണ് ഇന്ത്യയിൽ രേഖപ്പെടുത്തിയിരിക്കുന്നതെന്ന് യുണിസെഫിന്റെ റിപ്പോർട്ട് പുറത്തുവന്നു. അഞ്ച് വയസിനു താഴെ പ്രായമുള്ള കുട്ടികളെയാണ് ഈ കണക്കിൽ ഉൾപ്പെടുത്തിയിരിക്കുന്നത്. ഈ പ്രായ വിഭാഗത്തിൽപ്പെടുന്ന 8,66,000 കുട്ടികൾ മരിച്ച നൈജീരിയയാണ് രണ്ടാം സ്ഥാനത്ത്. പാക്കിസ്ഥാൻ (4,09,000) മൂന്നാമതും. കുട്ടികളിലെ പോഷകാഹാരക്കുറവ് കൂടുതൽ ഗൗരവമായെടുക്കണമെന്ന സന്ദേശമാണ് റിപ്പോർട്ട് മുന്നോട്ടു വയ്ക്കുന്നത്. അഞ്ച് വയസിനു താഴെ പ്രായമുള്ള കുട്ടികൾ മരിച്ചതിൽ 69 ശതമാനം പേരുടെയും മരണത്തിനു കാരണം പോഷകാഹാരക്കുറവാണെന്ന് റിപ്പോർട്ടിൽ ചൂണ്ടിക്കാട്ടുന്നു. കുട്ടികളിലെ പോഷകാഹരാക്കുറവ് സംബന്ധിച്ച് യൂണിസെഫ് ഇത്രയും സമഗ്രമായ പഠനം നടത്തുന്നത് ഇരുപതു വർഷത്തിനിടെ ഇതാദ്യമായാണ്. ഇന്ത്യയിൽ അഞ്ച് വയസിനു താഴെയുള്ള കുട്ടികളിൽ അന്‍പത് ശതമാനം പേരും ഏതെങ്കിലും തരത്തിലുള്ള പോഷകാഹാരക്കുറവ് അനുഭവിക്കുന്നതായും റിപ്പോർട്ടിൽ ചൂണ്ടിക്കാട്ടുന്നു. റിപ്പോർട്ട്: ജോസ് കുന്പിളുവേലിൽ
Read Moreലോകത്തിലെ ഏറ്റവും ഉയരത്തിലുള്ള യുദ്ധക്കളം! സിയാച്ചിൻ മലനിരകൾ സഞ്ചാരികൾക്കായി തുറന്ന് നൽകി
ലഡാക്ക്: ലോകത്തിലെ ഏറ്റവും ഉയരത്തിലുള്ള യുദ്ധക്കളമായ സിയാച്ചിന്‍ വിനോദ സഞ്ചാരികൾക്കായി തുറന്നു നൽകി. കേന്ദ്ര പ്രതിരോധമന്ത്രി രാജ്നാഥ് സിംഗാണ് സിയാച്ചിൻ സാധാരണക്കാർക്കായി തുറന്നു നൽകുകയാണെന്ന പ്രഖ്യാപനം നടത്തിയത്. സിയാച്ചിൻ ബേസ് ക്യാന്പ് മുതൽ കുമാർ പോസ്റ്റ് വരെ ഇനി മുതൽ വിനോദ സഞ്ചാരികൾക്ക് പ്രവേശിക്കാം. സൈന്യത്തിന്റെ നിയന്ത്രണത്തോടെയായിരിക്കും സഞ്ചാരികളെ സിയാച്ചിനിലേക്ക് കടത്തിവിടുക. കടുത്ത തണുപ്പുള്ള സിയാച്ചിന്‍ ലോകത്തിലെ ഏറ്റവും ഉയരത്തിലുള്ള യുദ്ധക്കളമാണ്. ആയിരക്കണക്കിന് ഇന്ത്യന്‍ സൈനികരാണ് സിയാച്ചിനില്‍ തമ്പടിച്ചിരിക്കുന്നത്. സുരക്ഷാ പ്രശ്നത്തെ തുടർന്നാണ് സാധാരണക്കാർക്ക് ഇവിടേക്ക് പ്രവേശനം നിഷേധിച്ചിരുന്നത്.
Read Moreബിജെപിയിലെ ഏറ്റവും സത്യസന്ധൻ! ഇവിഎം “അട്ടിമറി’യെ പരിഹസിച്ച് രാഹുൽ
ന്യൂഡൽഹി: വോട്ടിംഗ് യന്ത്രത്തിൽ അട്ടിമറി നടത്തിയിട്ടുണ്ടെന്നു തുറന്നു പറഞ്ഞ ഹരിയാനയിലെ ബിജെപി സ്ഥാനാർഥിയെ പരിഹസിച്ചു കോണ്‍ഗ്രസ് നേതാവ് രാഹുൽ ഗാന്ധി. അദ്ദേഹമാണു ബിജെപിയിലെ ഏറ്റവും സത്യസന്ധനായ മനുഷ്യനെന്നായിരുന്നു രാഹുലിന്റെ പരിഹാസം. ഹരിയാനയിലെ ബിജെപി എംഎൽഎയായ ബക്ഷിക് സിംഗ് വിർകാണു വിവാദ പ്രസ്താവന നടത്തിയത്. ഇലക്ട്രോണിക് വോട്ടിംഗ് യന്ത്രത്തിൽ എവിടെ വോട്ടു രേഖപ്പെടുത്തിയാലും അതു ഭരണത്തിലിരിക്കുന്ന പാർട്ടിക്കു ലഭിക്കുമെന്നായിരുന്നു ബിജെപി നേതാവിന്റെ പ്രസ്താവന. ഇതു വിവാദമായതിനെ തുടർന്നാണു രാഹുലിന്റെ പരിഹാസം. വോട്ടിംഗ് യന്ത്രത്തിലെ ഏത് ബട്ടണിൽ അമർത്തിയാലും വോട്ട് മുഴുവൻ ബിജെപിക്കു ലഭിക്കുമെന്നു ബക്ഷിക് തന്റെ അണികളോടു പറയുന്ന വീഡിയോ ഞായറാഴ്ച മുതൽ സമൂഹമാധ്യമങ്ങളിൽ പ്രചരിച്ചിരുന്നു. മോദിജിയും മുഖ്യമന്ത്രി മനോഹർലാൽ ഖട്ടറും ബുദ്ധിമാൻമാരാണെന്നും ബക്ഷിക് പറയുന്നുണ്ട്. ഈ വീഡിയോ കൂടി രാഹുൽ ട്വീറ്റ് ചെയ്തു. വിവാദ പ്രസ്താവനയ്ക്കെതിരെ തെരഞ്ഞെടുപ്പ് കമ്മിഷൻ ബക്ഷിക് സിംഗ് വിർക്കിനു നോട്ടീസ് നൽകിയിരുന്നു. കോണ്‍ഗ്രസ്…
Read Moreഅങ്ങനെ ട്രാഫിക് ബ്ലോക്കിനെക്കൊണ്ട് ഒരു ഗുണമുണ്ടായി! സിനിമാ സ്റ്റൈലിൽ യുവാവിനെ തട്ടിക്കൊണ്ടുപോയി; ട്രാഫിക് ബ്ലോക്കിൽ “പെട്ടു’
ന്യൂഡൽഹി: അങ്ങനെ ട്രാഫിക് ബ്ലോക്കിനെക്കൊണ്ട് ഒരു ഗുണമുണ്ടായി.., സിനിമാ സ്റ്റൈലിൽ യുവാവിനെ തട്ടിക്കൊണ്ടുപോയ സംഘത്തെ ട്രാഫിക് ബ്ലോക്ക് കുടുക്കി. ഡൽഹി മോഹന്‍ ഗാര്ഡന് ഭാഗത്താണ് സംഭവം. ഷിംല സ്വദേശിയായ 21 കാരനെയാണ് തട്ടിക്കൊണ്ടുപോകാൻ ശ്രമമുണ്ടായത്. മൂന്നു പേരടങ്ങുന്ന സംഘം യുവാവിനെ കാറിൽ ബലമായി പിടിച്ചുകൊണ്ടുപോകുകയായിരുന്നു. യുവാവിനെ കാറില്‍ തട്ടിക്കൊണ്ടുപോയ വിവരം സഹോദരനാണ് പോലീസിനെ അറിയിച്ചത്. പടിഞ്ഞാറൻ ഡൽഹി ഭാഗത്തേക്കാണ് ഇവർ പോയതെന്ന വിവരം ലഭിച്ചതിനെ തുടർന്ന് പോലീസ് പിന്നാലെ കുതിച്ചു. എന്നാൽ വെറും ഏഴുമിനിറ്റിനകം ട്രാഫിക് ബ്ലോക്കില്‍ കുടുങ്ങിക്കിടക്കുന്ന കാർ കണ്ടെത്തുകയായിരുന്നു. മൂന്നുപേരെയും പോലീസ് അറസ്റ്റ് ചെയ്തു.
Read More