ഗ്ലാ​മ​റി​ന്‍റെ ലോ​ക​മാ​ണ് സി​നി​മ! മ​ഞ്ജു​വാ​ര്യ​രു​ടെ പ​രാ​തി വ്യ​ക്തി​പ​രം; ജോ​യ്മാ​ത്യു പറയുന്നു…

കോ​ഴി​ക്കോ​ട്: സം​വി​ധാ​യ​ക​ൻ വി.​എ.​ശ്രീ​കു​മാ​ർ മേ​നോ​നെ​തി​രെ മ​ഞ്ജു വാ​ര്യ​ർ ന​ൽ​കി​യ പ​രാ​തി വ്യ​ക്തി​പ​ര​മാ​യ​തെ​ന്ന് ന​ട​ൻ ജോ​യ് മാ​ത്യു. ത​ന്നോ​ട് ഇ​വ​രി​ൽ ആ​രെ​ങ്കി​ലും പ​രാ​തി പ​റ​ഞ്ഞാ​ൽ ഇ​ട​പെ​ട്ടേ​നെ​യെ​ന്നും ജോ​യ് മാ​ത്യു​വാ​ര്‍​ത്താ​സ​മ്മേ​ള​ന​ത്തി​ല്‍ പ​റ​ഞ്ഞു. സി​നി​മാ​ലോ​ക​ത്തെ പ​രാ​തി​ക​ൾ​ക്ക് പ​ല കാ​ര​ണ​ങ്ങ​ളു​മു​ണ്ടാ​കാം. ഗ്ലാ​മ​റി​ന്‍റെ ലോ​ക​മാ​ണ് സി​നി​മ. അ​തു​കൊ​ണ്ടു​ത​ന്നെ ചി​ല പ​രാ​തി​ക​ൾ​ക്ക് കൂ​ടു​ത​ൽ പ്രാ​ധാ​ന്യം കി​ട്ടും. ചി​ല പ​രാ​തി​ക​ൾ മാ​ന​സി​ക​രോ​ഗം കൊ​ണ്ടും, ചി​ല പ​രാ​തി​ക​ൾ വാ​ർ​ത്ത​ക​ൾ​ക്ക് വേ​ണ്ടി​യു​മാ​ണ്. അ​വ​ർ ത​മ്മി​ലു​ള്ള പ്ര​ശ്നം അ​വ​ർ ത​ന്നെ ഇ​ട​പെ​ട്ട് തീ​ർ​ക്കു​മെ​ന്നാ​ണ് ക​രു​തു​ന്ന​ത്. ന​വ മാ​ധ്യ​മ​ങ്ങ​ൾ വ​ന്ന ശേ​ഷം ഇ​ത്ത​രം വാ​ർ​ത്ത​ക​ൾ​ക്ക് വ​ലി​യ പ്രാ​ധാ​ന്യം കി​ട്ടു​ന്നു​ണ്ടെ​ന്നും ജോ​യ് മാ​ത്യു പ​റ​ഞ്ഞു.​ച​ല​ച്ചി​ത്ര സം​വി​ധാ​യ​ക​ന്‍ ശ്രീ​കു​മാ​ര്‍ മേ​നോ​ന്‍ ത​ന്നെ നി​ര​ന്ത​രം ഭീ​ഷ​ണി​പ്പെ​ടു​ത്തു​ന്ന​താ​യും അ​പ​ക​ട​ത്തി​ല്‍​പ്പെ​ടു​ത്താ​ന്‍ ശ്ര​മി​ക്കു​മോ​യെ​ന്ന് ഭ​യ​മു​ണ്ടെ​ന്നും ന​ടി മ​ഞ്ജു​വാ​ര്യ​ര്‍ സം​സ്ഥാ​ന പൊ​ലീ​സ് മേ​ധാ​വി ലോ​ക്നാ​ഥ് ബെ​ഹ്റ​യെ നേ​രി​ല്‍ ക​ണ്ടു പ​രാ​തി ന​ൽ​കി​യി​രു​ന്നു. ഇ​തി​നോ​ടാ​യി​രു​ന്നു ജോ​യ് മാ​ത്യു​വി​ന്‍റെ പ്ര​തി​ക​ര​ണം.

Read More

തുടര്‍ച്ചയായ 13 വര്‍ഷം ഇടതുപക്ഷം കാത്തുസൂക്ഷിച്ച മണ്ഡലം! ഇടത് കോട്ടതകര്‍ത്ത് ഷാനിമോള്‍; അരൂരില്‍ അട്ടിമറി ജയം

ആ​ല​പ്പു​ഴ: അ​രൂ​രി​ലെ ഇ​ട​ത് കോ​ട്ട ത​ക​ർ​ത്ത് യു​ഡി​എ​ഫ് സ്ഥാ​നാ​ർ​ഥി ഷാ​നി​മോ​ൾ ഉ​സ്മാ​ന് അ​ട്ടി​മ​റി ജ​യം. തു​ട​ർ​ച്ച​യാ​യ 13 വ​ർ​ഷം ഇ​ട​തു​പ​ക്ഷം കാ​ത്തു​സൂ​ക്ഷി​ച്ച അ​രൂ​രി​ൽ ര​ണ്ടാ​യി​രം വോ​ട്ടി​ന്‍റെ ഭൂ​രി​പ​ക്ഷ​ത്തി​ൽ ഇ​ട​ത് സ്ഥാ​നാ​ർ​ഥി മ​നു സി. ​പു​ളി​ക്ക​ലി​നെ ഷാ​നി​മോ​ൾ പ​രാ​ജ​യ​പ്പെ​ടു​ത്തി. മ​ണ്ഡ​ലം രൂ​പീ​കൃ​ത​മാ​യ ശേ​ഷം ഇ​വി​ടെ ജ​യി​ക്കു​ന്ന ര​ണ്ടാ​മ​ത്തെ മാ​ത്രം കോ​ൺ​ഗ്ര​സ് സ്ഥാ​നാ​ർ​ഥി​യാ​ണ് ഷാ​നി​മോ​ളെ​ന്ന​ത് ഈ ​വി​ജ​യ​ത്തി​ന്‍റെ തി​ള​ക്ക​മേ​റു​ന്നു. ക​ഴി​ഞ്ഞ ത​വ​ണ എ.​എം ആ​രി​ഫ് 38,513 വോ​ട്ടി​നു ജ​യി​ച്ച മ​ണ്ഡ​ല​ത്തി​ലാ​ണ് ഷാ​നി​മോ​ൾ‌ അ​ട്ടി​മ​റി ന​ട​ത്തി​യ​ത്. ഇ​ട​തി​ന്‍റെ ഉ​രു​ക്കു​കോ​ട്ട​യെ​ന്ന് അ​റി​യ​പ്പെ​ട്ടി​രു​ന്ന അ​രൂ​രി​ൽ തു​ട​ക്കം മു​ത​ൽ ലീ​ഡ് നി​ല​നി​ർ​ത്താ​ൻ ഷാ​നി​മോ​ൾ​ക്കാ​യി. എ​ന്നാ​ൽ അ​വ​സാ​ന റൗ​ണ്ടി​ലേ​ക്ക് എ​ത്തി​യ​പ്പോ​ൾ ലീ​ഡി​ൽ ഏ​റ്റ​ക്കു​റ​ച്ചി​ലു​ക​ൾ ഉ​ണ്ടാ​യ​ത് ആ​ശ​ങ്ക​യാ​യി. ഒ​ടു​വി​ൽ ഇ​ട​ത് ശ​ക്തി​കേ​ന്ദ്രം തു​റ​വൂ​രാ​യി​രു​ന്നു എ​ണ്ണാ​നെ​ടു​ത്ത​ത്. ഈ ​സ​മ​യം ര​ണ്ടാ​യി​ര​ത്തി​ൽ താ​ഴെ വോ​ട്ടു​ക​ളു​ടെ ഭൂ​രി​പ​ക്ഷ​മാ​ണ് ഷാ​നി​മോ​ൾ​ക്ക് ഉ​ണ്ടാ​യി​രു​ന്ന​ത്. ഇ​ത് ഉ​ദ്യേ​ഗം വ​ർ​ധി​പ്പി​ച്ചു. എ​ന്നാ​ൽ തു​റ​വൂ​രും വീ​ഴാ​തെ കാ​ത്ത​പ്പോ​ൾ വീ​ണു​പോ​യ​ത് അ​രൂ​രെ​ന്ന…

Read More

മേയർ ബ്രോ ഇനി വട്ടിയൂർക്കാവിന്‍റെ എംഎൽഎ! യുഡിഎഫിനും ബിജെപിക്കും കനത്ത തിരിച്ചടി

തിരുവനന്തപുരം: വട്ടിയൂർക്കാവ് ഉപതെരഞ്ഞെടുപ്പിൽ എൽഡിഎഫ് സ്ഥാനാർഥി വി.കെ.പ്രശാന്തിന് അട്ടിമറി ജയം. കഴിഞ്ഞ തവണ മൂന്നാം സ്ഥാനത്തായിരുന്ന എൽഡിഎഫ് 14,438 വോട്ടിന്‍റെ ഭൂരിപക്ഷം നേടി പ്രശാന്തിലൂടെ മണ്ഡലം തിരിച്ചുപിടിച്ചു. വലിയ പ്രതീക്ഷ വച്ചിരുന്ന മണ്ഡലത്തിൽ യുഡിഎഫിനും ബിജെപിക്കും കനത്ത തിരിച്ചടിയാണ് നേരിട്ടത്. യുഡിഎഫ് സ്ഥാനാർഥി കെ.മോഹൻകുമാർ രണ്ടാമത് എത്തിയപ്പോൾ എൻഡിഎ സ്ഥാനാർഥി എസ്.സുരേഷ് മൂന്നാം സ്ഥാനത്തേക്ക് പിന്തള്ളപ്പെട്ടു. 2016-ലെ തെരഞ്ഞെടുപ്പിൽ കുമ്മനം രാജശേഖരൻ രണ്ടാം സ്ഥാനത്തു വന്ന മണ്ഡലത്തിൽ ബിജെപിക്ക് വലിയ വോരോട്ടമുണ്ടായിരുന്നു. എന്നാൽ പാർട്ടി ജില്ലാ പ്രസിഡന്‍റ് കൂടിയായ എസ്.സുരേഷിന് ഉപതെരഞ്ഞെടുപ്പിൽ നേടാനായത് 27,425 വോട്ടുകൾ മാത്രം. കെ.മുരളീധരനിലൂടെ രണ്ടു തവണ മണ്ഡലത്തിൽ വെന്നിക്കൊടി പാറിച്ച യുഡിഎഫ് കനത്ത തോൽവിയുടെ ഞെട്ടലിലാണ്. എൻഎസ്എസിന്‍റെ പരസ്യ പിന്തുണ തിരിച്ചടിയായെന്ന തരത്തിലാണ് സ്ഥാനാർഥി മോഹൻകുമാർ പ്രതികരിച്ചത്. യുഡിഎഫിന്‍റെ ശക്തികേന്ദ്രങ്ങളായിരുന്ന ന്യൂനപക്ഷ മേഖലയിൽ നിന്നെല്ലാം എൽഡിഎഫിന് വലിയ തോതിൽ വോട്ട് വർധിക്കുകയും…

Read More

മ​ഞ്ജു​വാ​ര്യ​ർ വാ​ഗ​മ​ണി​ൽ; ക്രൈം​ബ്രാ​ഞ്ചി​ന് മൊ​ഴി​യെ​ടു​ക്കാ​നാ​യി​ല്ല; ശ്രീ​കു​മാ​ർ മേ​നോ​ന്‍റെ മൊ​ഴി പി​ന്നീ​ട് രേ​ഖ​പ്പെ​ടു​ത്തും

സ്വ​ന്തം ലേ​ഖ​ക​ൻ തൃ​ശൂ​ർ: സം​വി​ധാ​യ​ക​ൻ ശ്രീ​കു​മാ​ർ മേ​നോ​നെ​തി​രെ പ​രാ​തി ന​ൽ​കിയ ന​ടി മ​ഞ്ജു​വാ​ര്യ​രു​ടെ മൊ​ഴി രേ​ഖ​പ്പെ​ടു​ത്താ​ൻ തൃ​ശൂ​ർ ജി​ല്ല ക്രൈം​ബ്രാ​ഞ്ചി​ന് സാ​ധി​ച്ചി​ല്ല. ഷൂ​ട്ടിം​ഗു​മാ​യി ബ​ന്ധ​പ്പെ​ട്ട് മ​ഞ്ജു വാ​ഗ​മ​ണി​ലാ​യ​തി​നാ​ൽ കൊ​ച്ചി​യി​ലെ​ത്തി​യ അ​ന്വേ​ഷ​ണ​സം​ഘ​ത്തി​ന് മ​ഞ്ജു​വി​ന്‍റെ മൊ​ഴി രേ​ഖ​പ്പെ​ടു​ത്താ​നാ​യി​ല്ല. ര​ണ്ടു ദി​വ​സ​ത്തി​ന​കം മ​ഞ്ജു വാ​ര്യ​ർ കൊ​ച്ചി​യി​ലെ​ത്തു​മെ​ന്നും അ​പ്പോ​ൾ അ​ന്വേ​ഷ​ണ​സം​ഘ​ത്തെ കാ​ണാ​മെ​ന്നും മൊ​ഴി ന​ൽ​കാ​മെ​ന്നും അ​റി​യി​ച്ച​താ​യി കേ​സ് അ​ന്വേ​ഷി​ക്കു​ന്ന തൃ​ശൂ​ർ ജി​ല്ല ക്രൈം​ബ്രാ​ഞ്ച് എ​സി​പി സി.​ഡി.​ശ്രീ​നി​വാ​സ​ൻ പ​റ​ഞ്ഞു. മ​ഞ്ജു​വി​ന്‍റെ മൊ​ഴി രേ​ഖ​പ്പെ​ടു​ത്തി​യ ശേ​ഷ​മാ​യി​രി​ക്കും ശ്രീ​കു​മാ​ർ മേ​നോ​നെ ചോ​ദ്യം ചെ​യ്യാ​നും മൊ​ഴി രേ​ഖ​പ്പെ​ടു​ത്താ​നും വി​ളി​ച്ചു​വ​രു​ത്തു​ക. ശ്രീ​കു​മാ​ർ മേ​നോ​നെ​തി​രെ മ​ഞ്ജു​വാ​ര്യ​ർ ഡി.​ജി.​പി​ക്ക് ന​ൽ​കി​യ പ​രാ​തി തൃ​ശൂ​ർ ഈ​സ്റ്റ് പോ​ലീ​സ് കൈ​മാ​റു​ക​യാ​യി​രു​ന്നു. ക​ഴി​ഞ്ഞ ദി​വ​സ​മാ​ണ് ത​ന്നെ നി​ര​ന്ത​രം അ​പ​മാ​നി​ക്കു​ന്നു​വെ​ന്നും അ​പാ​യ​പ്പെ​ടു​ത്താ​ൻ ശ്ര​മ​മു​ണ്ടെ​ന്നും കാ​ണി​ച്ച് ശ്രീ​കു​മാ​ർ മേ​നോ​നെ​തി​രെ മ​ഞ്ജു പ​രാ​തി ന​ൽ​കി​യ​ത്. ത​നി​ക്കൊ​പ്പ​മു​ള്ള​വ​രെ ഭീ​ഷ​ണി​പ്പെ​ടു​ത്തു​ന്ന​താ​യും മ​ഞ്ജു പ​റ​യു​ന്നു. ഒൗ​ദ്യോ​ഗി​ക ആ​വ​ശ്യ​ങ്ങ​ൾ​ക്കാ​യി ശ്രീ​കു​മാ​ർ മേ​നോ​ന് ന​ൽ​കി​യ ലെ​റ്റ​ർ ഹെ​ഡ് ദു​രു​പ​യോ​ഗി​ക്കു​മോ​യെ​ന്ന്…

Read More

നീ​ല​ച്ചി​ത്രം കാ​ണി​ച്ച് പ​ന്ത്ര​ണ്ടു​കാ​ര​നെ പീ​ഡി​പ്പി​ച്ചു; ത​ല​ശേ​രി​യി​ൽ വീ​ട്ട​മ്മ​യു​ൾ​പ്പെ​ടെ ര​ണ്ട് യു​വ​തി​ക​ൾ​ക്കെ​തി​രെ കേ​സ്; സംഭവം ഇങ്ങനെ…

ത​ല​ശേ​രി: നീ​ല​ച്ചി​ത്രം കാ​ണി​ച്ച് പ​ന്ത്ര​ണ്ടു​കാ​ര​നെ ലൈം​ഗി​ക​മാ​യി പീ​ഡി​പ്പി​ച്ച സം​ഭ​വ​ത്തി​ൽ വീ​ട്ട​മ്മ​യു​ൾ​പ്പെ​ടെ ര​ണ്ട് യു​വ​തി​ക​ൾ​ക്കെ​തി​രെ പോ​ലീ​സ് കേ​സെ​ടു​ത്തു. ത​ല​ശേ​രി​ക്ക​ടു​ത്ത പ​ഞ്ചാ​യ​ത്തി​ലാ​ണ് സം​ഭ​വം. ഒ​രാ​ഴ്ച മു​മ്പാ​ണ് കേ​സി​നാ​സ്പ​ദ​മാ​യ സം​ഭ​വം ന​ട​ന്ന​ത്. ഭ​ർ​തൃ​മ​തി​യാ​യ യു​വ​തി​യും അ​യ​ൽ​വാ​സി​യാ​യ യു​വ​തി​യും ചേ​ർ​ന്നാ​ണ് പ​ന്ത്ര​ണ്ടു​കാ​ര​നെ കി​ട​പ്പ​റ​യി​ൽ കു​ട്ടി കൊ​ണ്ട് പോ​യി പീ​ഡി​പ്പി​ച്ച​ത്. നീ​ല​ച്ചി​ത്രം കാ​ണി​ച്ചു കൊ​ടു​ത്ത ശേ​ഷം ഇ​രു​വ​രും ചേ​ർ​ന്ന് ലൈം​ഗീ​ക​മാ​യി പീ​ഡി​പ്പി​ക്കു​ക​യാ​യി​രു​ന്നു. സ്വ​കാ​ര്യ​ഭാ​ഗ​ത്ത് വേ​ദ​ന അ​നു​ഭ​വ​പ്പെ​ട്ട​തി​നെ തു​ട​ർ​ന്ന് ആ​ൺ​കു​ട്ടി വി​വ​രം വീ​ട്ടി​ൽ പ​റ​യു​ക​യും തു​ട​ർ​ന്ന് വീ​ട്ടു​കാ​ർ പോ​ലീ​സി​ൽ വി​വ​ര​മ​റി​യി​ക്കു​ക​യാ​യി​രു​ന്നു. കു​ട്ടി​യു​ടെ മൊ​ഴി രേ​ഖ​പ്പെ​ടു​ത്തി​യ പോ​ലീ​സ് പോ​ക്സോ പ്ര​കാ​രം ഇ​രു​വ​ർ​ക്കു​മെ​തി​രെ കേ​സെ​ടു​ക്കു​ക​യാ​യി​രു​ന്നു. കു​ട്ടി​യെ മെ​ഡി​ക്ക​ൽ പ​രി​ശോ​ധ​ന​ക്ക് വി​ധേ​യ​മാ​ക്കി. സം​ഭ​വ​ത്തെ കു​റി​ച്ച് വി​ശ​ദ​മാ​യി അ​ന്വേ​ഷി​ച്ചു വ​രി​ക​യാ​ണെ​ന്നും കു​ട്ടി​യി​ൽ നി​ന്നും 164 പ്ര​കാ​രം മൊ​ഴി രേ​ഖ​പ്പെ​ടു​ത്തു​മെ​ന്നും പോ​ലീ​സ് വ്യ​ക്ത​മാ​ക്കി.

Read More

മണ്ഡല ചരിത്രത്തില്‍ അപൂര്‍വ്വം! എറണാകുളത്ത് തപാല്‍ വോട്ടില്‍ ബിജെപി മുന്നില്‍; വെള്ളക്കെട്ട് പ്രതീക്ഷ തകര്‍ത്തെന്ന് സി.ജി. രാജഗോപാല്‍

കൊ​ച്ചി: ത​പാ​ൽ, സ​ർ​വീ​സ് വോ​ട്ടു​ക​ൾ എ​ണ്ണി​ത്തീ​ർ​ന്ന​പ്പോ​ൾ എ​ൻ​ഡി​എ സ്ഥാ​നാ​ർ​ഥി സി.​ജി. രാ​ജ​ഗോ​പാ​ൽ മൂ​ന്ന് വോ​ട്ടി​ന് ലീ​ഡ് നേ​ടി. മ​ണ്ഡ​ല ച​രി​ത്ര​ത്തി​ൽ അ​പൂ​ർ​വ്വ​മാ​യാ​ണ് എ​ൻ​ഡി​എ സ്ഥാ​നാ​ർ​ഥി ലീ​ഡ് നേ​ടു​ന്ന​ത്. ആ​റു വോ​ട്ടാ​ണ് സി.​ജി. രാ​ജ​ഗോ​പാ​ലി​ന് ല​ഭി​ച്ച​ത്. യു​ഡി​എ​ഫ് സ്ഥാ​നാ​ർ​ഥി ടി.​ജെ. വി​നോ​ദി​ന് മൂ​ന്നും എ​ൽ​ഡി​എ​ഫ് സ്വ​ത​ന്ത്ര സ്ഥാ​നാ​ർ​ഥി മ​നു റോ​യ്ക്ക് ര​ണ്ടും പോ​സ്റ്റ​ൽ വോ​ട്ടു​ക​ൾ ല​ഭി​ച്ചു. നോ​ട്ട​യ്ക്ക് ര​ണ്ടും വോ​ട്ട് കി​ട്ടി. വെ​ള്ള​ക്കെ​ട്ട് പ്ര​തീ​ക്ഷ ത​ക​ർ​ത്തു: സി.​ജി. രാ​ജ​ഗോ​പാ​ൽ കൊ​ച്ചി: മ​ണ്ഡ​ല​ത്തി​ൽ എ​ൻ​ഡി​എ​യ്ക്ക് പ്ര​തീ​ക്ഷ​യ്ക്കൊ​ത്ത പ്ര​ക​ട​നം ന​ട​ത്താ​നാ​കാ​തെ പോ​യ​ത് പോ​ളിം​ഗ് ദി​വ​സ​ത്തെ മ​ഴ​യും വെ​ള്ള​ക്കെ​ട്ടു​മാ​ണെ​ന്ന് ബി​ജെ​പി സ്ഥാ​നാ​ർ​ഥി സി.​ജി. രാ​ജ​ഗോ​പാ​ൽ. വി​ജ​യം പ്ര​തീ​ക്ഷി​ച്ചി​രു​ന്ന​താ​ണ്. രൂ​ക്ഷ​മാ​യ വെ​ള്ള​ക്കെ​ട്ട് കാ​ര​ണം ഉ​റ​പ്പി​ച്ച വോ​ട്ടു​ക​ൾ ല​ഭി​ച്ചി​ല്ല. പാ​ർ​ട്ടി വോ​ട്ടു​ക​ളും വ്യ​ക്തി​ഗ​ത വോ​ട്ടു​ക​ളും ല​ഭി​ക്കാ​തെ പോ​യി. കൊ​ച്ചി സെ​ൻ​ട്ര​ൽ, ക​ലൂ​ർ, വ​ടു​ത​ല, എ​ള​മ​ക്ക​ര മേ​ഖ​ല​ക​ളി​ൽ ബി​ജെ​പി​ക്ക് സ്വാ​ധീ​ന​മു​ള്ള മേ​ഖ​ല​യാ​ണ്. ഈ ​ഭാ​ഗ​ങ്ങ​ളി​ലാ​ണ് വെ​ള്ള​ക്കെ​ട്ട് കാ​ര്യ​മാ​യി…

Read More

കോ​ള​നി​ക​ളി​ൽ താ​മ​സി​ക്കു​ന്ന​വ​ർ​ക്ക് വീ​ടി​ന്‍റെ​യും സ്ഥ​ല​ത്തി​ന്‍റെ​യും ഉ​ട​മ​സ്ഥാ​വ​കാ​ശം ന​ൽ​കു​മെ​ന്ന് കേ​ന്ദ്രം

ന്യൂ​ഡ​ൽ​ഹി: രാ​ജ്യ​ത​ല​സ്ഥാ​ന​ത്തെ കോ​ള​നി​ക​ളി​ൽ താ​മ​സി​ക്കു​ന്ന​വ​ർ​ക്ക് വീ​ടി​ന്‍റെ​യും സ്ഥ​ല​ത്തി​ന്‍റെ​യും ഉ​ട​മ​സ്ഥാ​വ​കാ​ശം ന​ൽ​കാ​ൻ കേ​ന്ദ്ര സ​ർ​ക്കാ​ർ തീ​രു​മാ​നി​ച്ചു. പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര മോ​ദി​യു​ടെ അ​ധ്യ​ക്ഷ​ത​യി​ൽ ചേ​ർ​ന്ന കേ​ന്ദ്ര മ​ന്ത്രി​സ​ഭാ യോ​ഗ​മാ​ണ് ഇ​ത് സം​ബ​ന്ധി​ച്ച തീ​രു​മാ​നം കൈ​ക്കൊ​ണ്ട​ത്. 40 ല​ക്ഷം പേ​രാ​ണ് കേ​ന്ദ്ര തീ​രു​മാ​ന​ത്തി​ന്‍റെ ഗു​ണ​ഭോ​ക്താ​ക്ക​ൾ ആ​വു​ക​യെ​ന്നാ​ണ് പ്രാ​ഥ​മി​ക ക​ണ​ക്ക്. അ​തേ​മ​യം, സാ​മ്പ​ത്തി​ക​മാ​യി മു​ന്നോ​ക്കം നി​ൽ​ക്കു​ന്ന​വ​ർ താ​മ​സി​ക്കു​ന്ന ചി​ല കോ​ള​നി​ക​ൾ ഈ ​തീ​രു​മാ​ന​ത്തി​ന്‍റെ പ​രി​ധി​യി​ൽ വ​രി​ല്ലെ​ന്ന് കേ​ന്ദ്ര ന​ഗ​ര​കാ​ര്യ സ​ഹ​മ​ന്ത്രി ഹ​ർ​ജീ​ബ് സിം​ഗ് പു​രി പ​റ​ഞ്ഞു. വി​പ്ല​വ​ക​ര​മാ​യ തീ​രു​മാ​ന​മാ​ണി​തെ​ന്നും മ​ന്ത്രി അ​ഭി​പ്രാ​യ​പ്പെ​ട്ടു. കേ​ന്ദ്ര സ​ർ​ക്കാ​രി​ന്‍റെ ച​രി​ത്ര​പ​ര​മാ​യ തീ​രു​മാ​ന​മെ​ന്നാ​യി​രു​ന്നു കേ​ന്ദ്ര വാ​ർ​ത്താ​വി​ത​ര​ണ പ്ര​ക്ഷേ​പ​ണ മ​ന്ത്രി പ്ര​കാ​ശ് ജാ​വ്ദേ​ക്ക​ർ അ​ഭി​പ്രാ​യ​പ്പെ​ട്ട​ത്.

Read More

തെ​ര​ഞ്ഞെ​ടു​പ്പ് ഫ​ലം: ചാ​ന​ല്‍ ച​ര്‍​ച്ച​ക​ളി​ല്‍ പ​ങ്കെ​ടു​ക്കേ​ണ്ടെ​ന്ന് കോ​ണ്‍​ഗ്ര​സ്

ന്യൂ​ഡ​ൽ​ഹി: ഹ​രി​യാ​ന, മ​ഹാ​രാ​ഷ്ട്ര തെ​ര​ഞ്ഞെ​ടു​പ്പ് ഫ​ല​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് വാ​ര്‍​ത്താ ചാ​ന​ലു​ക​ളി​ല്‍ സം​ഘ​ടി​പ്പി​ക്കു​ന്ന ച​ര്‍​ച്ച​ക​ളി​ല്‍ പ​ങ്കെ​ടു​ക്കേ​ണ്ടെ​ന്ന് കോ​ണ്‍​ഗ്ര​സ് തീ​രു​മാ​നം. ഇ​ട​ക്കാ​ല പ്ര​സി​ഡ​ന്‍റ് സോ​ണി​യാ ഗാ​ന്ധി​യാ​ണ് ഇ​ക്കാ​ര്യം നേ​താ​ക്ക​ളെ അ​റി​യി​ച്ച​ത്. എ​ന്നാ​ല്‍, മാ​ധ്യ​മ​ങ്ങ​ള്‍​ക്ക് നേ​താ​ക്ക​ള്‍ അ​ഭി​മു​ഖം ന​ല്‍​കു​ന്ന​തി​ല്‍ വി​ല​ക്കി​ല്ലെ​ന്നും സോ​ണി​യ അ​റി​യി​ച്ചി​ട്ടു​ണ്ട്. മേ​യി​ല്‍ ന​ട​ന്ന ലോ​ക്സ​ഭ തെ​ര​ഞ്ഞെ​ടു​പ്പ് മു​ത​ലാ​ണ് ചാ​ന​ല്‍ ച​ര്‍​ച്ച​യി​ല്‍ നേ​താ​ക്ക​ള്‍ പ​ങ്കെ​ടു​ക്കേ​ണ്ടെ​ന്ന് കോ​ണ്‍​ഗ്ര​സ് തീ​രു​മാ​നി​ച്ച​ത്.

Read More

കൊ​ച്ചി​യി​ലെ വെ​ള്ള​ക്കെ​ട്ടി​ൽ കോ​ർ​പ​റേ​ഷ​നെ കു​ട​ഞ്ഞ് ഹൈ​ക്കോ​ട​തി; വീ​ണ്ടും രൂ​ക്ഷ വി​മ​ർ​ശ​നം

കൊ​ച്ചി: എ​റ​ണാ​കു​ളം ന​ഗ​ര​ത്തി​ലെ വെ​ള്ള​ക്കെ​ട്ടു​മാ​യി ബ​ന്ധ​പ്പെ​ട്ട വി​ഷ​യ​ത്തി​ൽ കൊ​ച്ചി കോ​ർ​പ​റേ​ഷ​നെ വീ​ണ്ടും കു​ട​ഞ്ഞ് ഹൈ​ക്കോ​ട​തി. മു​ഖ്യ​മ​ന്ത്രി പ്ര​ശ്ന​ത്തി​ൽ ഇ​ട​പെ​ട്ടി​ല്ലാ​യി​രു​ന്നെ​ങ്കി​ൽ കൊ​ച്ചി​യു​ടെ സ്ഥി​തി എ​ന്താ​കു​മാ​യി​രു​ന്നെ​ന്ന് കോ​ട​തി ചോ​ദി​ച്ചു. വെ​ള്ള​ക്കെ​ട്ട് പ​രി​ഹ​രി​ക്കാ​ൻ കോ​ർ​പ​റേ​ഷ​ന് ഒ​റ്റ​യ്ക്കു സാ​ധി​ക്കി​ല്ലെ​ങ്കി​ൽ എ​ന്തു​കൊ​ണ്ടാ​ണ് സം​സ്ഥാ​ന സ​ർ​ക്കാ​രി​ന്‍റെ സ​ഹാ​യം തേ​ടാ​തി​രു​ന്ന​തെ​ന്നും കോ​ട​തി ചോ​ദി​ച്ചു.ജി​ല്ലാ ഭ​ര​ണ​കൂ​ടം ഇ​ട​പെ​ടാ​ത്ത​തു​കൊ​ണ്ടാ​ണ് കോ​ട​തി​ക്ക് ഇ​ട​പെ​ടേ​ണ്ടി​വ​ന്ന​ത്. കോ​ട​തി ജ​ന​ങ്ങ​ൾ​ക്ക് ഒ​പ്പ​മാ​ണെ​ന്നും ജ​സ്റ്റീ​സ് ദേ​വ​ൻ രാ​മ​ച​ന്ദ്ര​ൻ പ​റ​ഞ്ഞു. അ​തി​ശ​ക്ത​മാ​യ മ​ഴ​യാ​ണ് വെ​ള്ള​ക്കെ​ട്ടി​നു കാ​ര​ണ​മെ​ന്ന് കോ​ർ​പ​റേ​ഷ​ൻ വീ​ണ്ടും വി​ശ​ദീ​ക​രി​ച്ച​പ്പോ​ൾ അ​ങ്ങ​നെ​യെ​ങ്കി​ൽ തെ​ളി​വ് എ​വി​ടെ​യെ​ന്നും കോ​ട​തി ചോ​ദി​ച്ചു. വെ​ള്ള​ക്കെ​ട്ട് പ​രി​ഹ​രി​ക്കാ​ൻ സ​ർ​ക്കാ​രി​ന് എ​ന്ത് ന​ട​പ​ടി സ്വീ​ക​രി​ക്കാ​ൻ ക​ഴി​യു​മെ​ന്ന് കോ​ട​തി അ​ഡ്വ​ക്ക​റ്റ് ജ​ന​റ​ലി​നോ​ട് ആ​രാ​ഞ്ഞു.

Read More

കത്വക്കേസിലെ സാക്ഷികളെ മർദിച്ചതായി പരാതി; അ​ന്വേ​ഷണ ഉ​ദ്യോ​ഗ​സ്ഥ​ർക്കെതിരേ കേസ്

ജ​മ്മു: ജ​മ്മു കാ​ഷ്മീ​രി​ലെ ക​ത്വ​യി​ൽ ബാ​ലി​ക​യെ പീ​ഡി​പ്പി​ച്ചു കൊ​ല​പ്പെ​ടു​ത്തി​യ കേ​സ് അ​ന്വേ​ഷി​ച്ച ഉ​ദ്യോ​ഗ​സ്ഥ​ർ​ക്കെ​തി​രെ കേ​സെ​ടു​ക്കാ​ൻ നി​ർ​ദേ​ശം. ജ​മ്മു​വി​ലെ ഫ​സ്റ്റ് ക്ലാ​സ് ജു​ഡീ​ഷ​ൽ മ​ജി​സ്ട്രേ​റ്റ് കോ​ട​തി​യാ​ണു കേ​സ് അ​ന്വേ​ഷി​ച്ച പ്ര​ത്യേ​ക അ​ന്വേ​ഷ​ണ സം​ഘ​ത്തി​ലെ ഉ​ദ്യോ​ഗ​സ്ഥ​ർ​ക്കെ​തി​രേ കേ​സെ​ടു​ത്ത് അ​ന്വേ​ഷി​ക്കാ​ൻ നി​ർ​ദേ​ശി​ച്ചി​രി​ക്കു​ന്ന​ത്. കേ​സി​ലെ സാ​ക്ഷി​ക​ളാ​യ സ​ച്ചി​ൻ ശ​ർ​മ, നീ​ര​ജ് ശ​ർ​മ, സ​ഹീ​ൽ ശ​ർ​മ എ​ന്നി​വ​രാ​ണു പ​രാ​തി​യു​മാ​യി കോ​ട​തി​യെ സ​മീ​പി​ച്ച​ത്. ഇ​വ​രെ ക​സ്റ്റ​ഡി​യി​ൽ ക്രൂ​ര​മാ​യി പീ​ഡി​പ്പി​ച്ച​താ​യും വ്യാ​ജ തെ​ളി​വു​ക​ൾ ഉ​ണ്ടാ​ക്കി​യ​താ​യും പ​രാ​തി​യി​ൽ പ​റ​യു​ന്നു.അ​ന്വേ​ഷ​ണ സം​ഘ​ത്തി​ലെ ആ​റ് പേ​ർ​ക്കെ​തി​രെ​യാ​ണ് സാ​ക്ഷി​ക​ളെ ഭീ​ഷ​ണി​പ്പെ​ടു​ത്തി​യ​തി​നും തെ​റ്റാ​യ മൊ​ഴി രേ​ഖ​പ്പെ​ടു​ത്തു​ന്ന​തി​ന് സാ​ക്ഷി​ക​ളെ നി​ർ​ബ​ന്ധി​ക്കു​ക​യും ചെ​യ്തെ​ന്ന പ​രാ​തി​യി​ൽ ജ​മ്മു കാ​ഷ്മീ​ർ കോ​ട​തി അ​ന്വേ​ഷ​ണ​ത്തി​ന് ഉ​ത്ത​ര​വി​ട്ട​ത്. സീ​നി​യ​ർ പോ​ലീ​സ് സൂ​പ്ര​ണ്ടും അ​ന്വേ​ഷ​ണ സം​ഘ ത​ല​വ​നു​മാ​യ ആ​ർ.​കെ. ജ​ല്ല, എ​എ​സ്പി പീ​ർ​സാ​ദ ന​വീ​ദ്, ഡെ​പ്യൂ​ട്ടി സൂ​പ്ര​ണ്ടു​മാ​രാ​യ ശ​തം​ബ​രി ശ​ർ​മ, നി​സാ​ർ ഹു​സൈ​ൻ, എ​സ്ഐ​മാ​രാ​യ ഇ​ർ​ഫാ​ൻ വാ​നി, കെ​വാ​ൽ കി​ഷോ​ർ എ​ന്നി​വ​ർ​ക്കെ​തി​രേ കേ​സെ​ടു​ക്കാ​നാ​ണു കോ​ട​തി…

Read More