തിരുവനന്തപുരം: ജില്ലയിൽ കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം ഇന്ന് റെഡ് അലർട്ട് പ്രഖ്യാപിച്ചിരിക്കുന്ന സാഹചര്യത്തിൽ താഴ്ന്ന പ്രദേശങ്ങളിലും ഡാമുകൾക്കു സമീപവും ജലാശയങ്ങളുടെ തീരത്തും താമസിക്കുന്നവർ അതീവ ജാഗ്രത പാലിക്കണമെന്ന് ജില്ലാ കളക്ടർ കെ. ഗോപാലകൃഷ്ണൻ അറിയിച്ചു. അടിയന്തര സാഹചര്യമുണ്ടായാൽ നേരിടാൻ ജില്ലാ ഭരണകൂടം തയ്യാറെടുപ്പ് നടത്തിയിട്ടുണ്ടെന്നും കളക്ടർ വ്യക്തമാക്കി. ജില്ലയുടെ തീരപ്രദേശത്തും മലയോര മേഖലകളിലും ജലാശയങ്ങൾക്കു സമീപമുള്ള മേഖലകളിലും അടുത്ത 48 മണിക്കൂർ സമയത്തേക്ക് വിനോദ സഞ്ചാരത്തിന് നിരോധനം ഏർപ്പെടുത്തി. ഈ പ്രദേശങ്ങളിൽ താമസിക്കുന്ന ജനങ്ങളെ ആവശ്യമെങ്കിൽ മാറ്റിപ്പാർപ്പിക്കാൻ അനുയോജ്യമായ കേന്ദ്രങ്ങൾ കണ്ടെത്തുന്നതിന് റവന്യൂ ഉദ്യോഗസ്ഥർക്കും തദ്ദേശ സ്വയംഭരണ സ്ഥാപന അധികൃതർക്കും നിർദേശം നൽകിയിട്ടുണ്ടെന്നും കളക്ടർ പറഞ്ഞു.
Read MoreCategory: Loud Speaker
ഉപതെരഞ്ഞെടുപ്പ്! എറണാകുളത്ത് പോളിംഗ് സ്റ്റേഷനുകളിൽ വെളളം കയറി; പോളിംഗ് മന്ദഗതിയിൽ; രാവിലെ 11 വരെ 8.55 ശതമാനം പോളിംഗ്
കൊച്ചി: എറണാകുളം നിയമസഭാ മണ്ഡലത്തിലേക്കുള്ള വോട്ടെടുപ്പ് പുരോഗമിക്കുന്നു. കനത്ത മഴയെത്തുടര്‍ന്ന് മണ്ഡലത്തിലെ വിവിധ ബൂത്തുകളില്‍ വെള്ളക്കെട്ടുണ്ടായതിനാല്‍ പോളിംഗ് മന്ദഗതിയിലാണ് നടക്കുന്നത്. രാവിലെ 11 വരെയുള്ള കണക്ക് പ്രകാരം 8.55 ശതമാനം ആണ് പോളിംഗ്.13289 പേര് വോട്ടു ചെയ്തു. 128 ബൂത്തുകളിലാണ് പോളിംഗ് പുരോഗമിക്കുന്നത്. വെള്ളം കയറിയതിനെ തുടര്‍ന്ന് പലബൂത്തുകളും മാറ്റി സ്ഥാപിക്കേണ്ടി വന്നു. എറണാകുളം അയ്യപ്പന്‍കാവിലും കഠാരിബാഗിലും വെള്ളക്കെട്ടിനെതുടര്‍ന്ന് ബൂത്തുകള്‍ മാറ്റി സ്ഥാപിച്ചു. എറണാകുളം അയ്യപ്പന്‍കാവിലെ എസ്എന്‍ സ്കൂളില്‍ വെള്ളം കയറിയതിനെ തുടര്‍ന്ന് ഇവിടുത്തെ 64, 65, 68 നമ്പര്‍ ബൂത്തുകളും കഠാരിബാഗിലെ കേന്ദ്രീയ വിദ്യാലയത്തിലെ നാല് ബൂത്തുകളും മാറ്റി സ്ഥാപിച്ചു. വെള്ളം കയറിയ ബൂത്തുകള്‍ മാറ്റി സ്ഥാപിച്ച് പോളിംഗ് തുടരുകയാണ്. കലൂര്‍ കെഎസ്ഇബി കണ്ട്രോള് റൂമില്‍ വെള്ളം കയറിയതിനെ തുടര്‍ന്ന് വൈദ്യുതി ബന്ധം വിഛേദിച്ചതിനാല്‍ മണ്ഡലത്തിലെ മിക്ക ബൂത്തുകളിലും വൈദ്യുതി തടസപ്പെട്ടു. മൊബൈല്‍ ഫോണിന്റെ ഫ്ളാഷ്…
Read Moreറോയ് തോമസില്‍ “തുടങ്ങി’,സിലിക്ക് പിന്നാലെ പോലീസ്! ;മകന്റെ മൊഴി നിര്‍ണായകം; പരമാവധി സാഹചര്യ തെളിവുകള്‍ ശേഖരിക്കും
കോഴിക്കോട്: കൂടത്തായി കൊലപാതക പരമ്പരയിലെ മുഖ്യ പ്രതി ജോളിയുടെ രണ്ടാം ഭര്‍ത്താവ് കോടഞ്ചരി പുലിക്കയം പൊന്നാമറ്റത്തില്‍ ഷാജുവിന്റെ ആദ്യ ഭാര്യ സിലി സെബാസ്റ്റ്യന്‍ (43) വധിക്കപ്പെട്ട കേസില്‍ മുഖ്യപ്രതി ജോളി(47) യെ അന്വേഷണസംഘം ഇന്ന് കസ്റ്റഡിയില്‍ വാങ്ങിയേക്കും. വെള്ളിയാഴ്ച ജോളിയുടെ അറസ്റ്റ് രേഖപ്പെടുത്തി അവരെ പോലീസ് കസ്റ്റഡിയില്‍ വിട്ടുകിട്ടാനുള്ള അപേക്ഷ അന്വേഷണസംഘം ശനിയാഴ്ച താമശേരി ജുഡീഷല്‍ ഒന്നാംക്ലാസ് മജിസ്ട്രേറ്റ് കോടതി(ഒന്ന്)യില്‍ സമര്‍പ്പിച്ചിരുന്നു. പ്രൊഡക്ഷന്‍ വാറണ്ട് കഴിഞ്ഞ ദിവസം ലഭിച്ചിരുന്നുവെങ്കിലും ഇന്നലെ അവധിദിനമായതിനാല്‍ ഇന്ന് കസ്റ്റഡിയില്‍ വാങ്ങാന്‍ തീരുമാനിക്കുകയായിരുന്നു. സിലി വധക്കേസ് അന്വേഷിക്കുന്ന വടകര തീരദേശപോലീസ് സ്റ്റേഷന് ഇന്‍സ്പക്ടര്‍ ബി.കെ. സിജുവിന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘമാണ് അസി.പബ്ലിക് പ്രോസിക്യൂട്ടര്‍ രഞ്ജിന് ബേബി മുഖേന കസ്റ്റഡി അപേക്ഷ സമര്‍പ്പിച്ചത്. ജോളിയെ കസ്റ്റഡിയില്‍ ലഭിക്കുമെന്നാണ് അന്വേഷണസംഘത്തിന്റെ പ്രതീക്ഷ. ജോളിയെ കസ്റ്റഡിയില്‍ ലഭിച്ചാല്വിശദമായി ചോദ്യംചെയ്തതിനുശേഷം സിലി വധക്കേസില്‍ കൂടുതല്‍ അറസ്റ്റ് ഉണ്ടാകുമെന്നാണ് സൂചന.…
Read Moreമാനസിക-ശാരീരിക പീഡനങ്ങളിൽ നിന്ന് തൊഴിലാളിക്ക് സംരക്ഷണം: സൗദിയില്‍ പുതിയ നിയമം നിലവിൽ
റിയാദ്: സൗദിയിൽ തൊഴിലിടങ്ങളിൽ തൊഴിലാളികൾക്ക് സംരക്ഷണം നൽകുന്ന പുതിയ നിയമം പ്രാബല്യത്തിൽ വന്നു. തൊഴിലിടങ്ങളിലെ മാനസിക-ശാരീരിക പീഡനങ്ങളിൽ നിന്ന് തൊഴിലാളികൾക്ക് സംരക്ഷണം നൽകുന്നതാണ് നിയമം. ഭീഷണിപ്പെടുത്തൽ, അസഭ്യം പറയൽ, അപമാനിക്കൽ, സംഘർഷമുണ്ടാക്കൽ, എതിർ ലിംഗത്തിൽപ്പെട്ടയാളുമായി ഒറ്റക്ക് കഴിയേണ്ട സാഹചര്യം കരുതിക്കൂട്ടി സൃഷ്ടിക്കൽ, വിവേചനം എന്നിവയെല്ലാം തൊഴിൽ സ്ഥലത്തെ അതിക്രമങ്ങളായി പരിഗണിക്കും. സ്വകാര്യ മേഖലയിൽ ജോലിചെയ്യുന്ന തൊഴിലാളികൾക്ക് ഇത്തരം അതിക്രമങ്ങളിൽ നിന്ന് സംരക്ഷണം നൽകുന്നതിന് തൊഴിൽ മന്ത്രാലയം ഏർപ്പെടുത്തിയ പുതിയ വ്യവസ്ഥയാണ് പ്രാബല്യത്തിലായത്. സാമ്പത്തിക നഷ്ടമുണ്ടാക്കല്‍, തൊഴിലാളികളുടെ മേല്‍ തൊഴിലിടങ്ങളില്‍ വെച്ചുള്ളത് പോലെ തന്നെ താമസ സ്ഥലങ്ങളിലും യാത്ര വേളകളിലും മറ്റും നടത്തുന്ന കയ്യേറ്റങ്ങളിലും പുതിയ നിയമം സംരക്ഷണം ഉറപ്പു നൽകുന്നു. ജീവന് ഭീഷണിയെന്ന് തോന്നുന്ന ഘട്ടങ്ങളില്‍ തൊഴിലിടങ്ങള്‍ വിട്ട് പോകാൻ തൊഴിലാളിക്കു അനുവാദം നല്കുന്നതുമാണ് പുതിയ നിയമം.
Read Moreഅക്രമികളെ തടയാൻ ശ്രമിച്ചെങ്കിലും ഫലംകണ്ടില്ല! കാമുകിയെ കാണാനെത്തിയ 17 വയസുകാരനെ ബന്ധുക്കൾ മര്‍ദിച്ചുകൊന്നു
ഗോഹട്ടി: കാമുകിയെ കാണാനെത്തിയ 17 വയസുകാരനെ ബന്ധുക്കൾ അതിക്രൂരമായി മർദിച്ച് കൊലപ്പെടുത്തി. ത്രിപൂരയിലെ ഗോമതിയിലാണ് സംഭവം. പന്ത്രണ്ടാം ക്ലാസ് വിദ്യാർഥിയായ റിപൻ സർക്കാർ ആണ് മരിച്ചത്. കാമുകിയുടെ വീട്ടിലെത്തിയ റിപനെ നാട്ടുകാരും ബന്ധുക്കളും ചേർന്നു പിടികൂടി മർദിക്കുകയായിരുന്നു. റിപന്റെ അമ്മാവൻ സ്ഥലത്തെത്തി അക്രമികളെ തടയാൻ ശ്രമിച്ചെങ്കിലും ഫലംകണ്ടില്ല. തുടർന്നു പോലീസെത്തിയപ്പോൾ റിപൻ മര്‍ദനത്തില്‍ ഗുരുതരമായി പരിക്കേറ്റ് അവശനിലയിലായിരുന്നു. ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. സംഭവവുമായി ബന്ധപ്പെട്ട് ഒരാളെ പോലീസ് അറസ്റ്റ് ചെയ്തു. മറ്റുള്ള പ്രതികൾക്ക് വേണ്ടിയുള്ള തെരച്ചിൽ ആരംഭിച്ചതായി പോലീസ് അറിയിച്ചു.
Read Moreപിതാവിന്റെ പരാതി! ദൂരൂഹസാഹചര്യത്തിൽ മരിച്ച കുട്ടിയുടെ മൃതദേഹം പുറത്തെടുത്തു; മൃതദേഹം വീണ്ടും വട്ടവടയിൽ സംസ്കരിക്കാൻ അനുവദിക്കില്ലെന്നു നാട്ടുകാർ
മൂന്നാർ: വട്ടവടയിൽ ദൂരൂഹ സാഹചര്യത്തിൽ മരിച്ച കുട്ടിയുടെ മൃതദേഹം പുറത്തെടുത്തു. കുട്ടിയുടെ മരണത്തിൽ സംശയമുണ്ടെന്ന പിതാവിന്റെ പരാതിയെതുടർന്നാണ് നടപടി. ദേവികുളം സബ് കളക്ടറും എക്സിക്യുട്ടീവ് മജിസ്ട്രേറ്റുമായ പ്രേം കൃഷ്ണന്റെ അനുമതിയോടെയാണ് മൃതദേഹം പുറത്തെടുത്തത്. വട്ടവട സ്വദേശികളും നാഗമന്നാടിയാർ തിരുമൂർത്തി – വിശ്വലക്ഷ്മി ദന്പതികളുടെ 27 ദിവസം പ്രായമുള്ള കുട്ടിയുടെ മൃതദേഹമാണ് വട്ടവട പൊതുശ്മശാനത്തിൽ സംസ്കരിച്ചത്. കഴിഞ്ഞ 16-ന് മരിച്ച കുട്ടിയെ അന്നുതന്നെ ബന്ധുക്കളുടെ നേതൃത്വത്തിൽ സംസ്കരിക്കുകയായിരുന്നു. പാലൂട്ടുന്നതിനിടെ പാൽ തൊണ്ടയിൽ കുരുങ്ങി കുഞ്ഞ് മരിച്ചെന്നാണ് ബന്ധുക്കൾ പറഞ്ഞിരുന്നത്. കുട്ടിയുടെ മരണം വട്ടവട സർക്കാർ കേന്ദ്രത്തിലെ ഡോക്ടർ സ്ഥിരീകരിക്കുകയുംചെയ്തു. ഇതോടെ ബന്ധുക്കൾ ഉടൻതന്നെ ശ്മശാനത്തിൽ മൃതദേഹം മറവുചെയ്യുകയായിരുന്നു. എന്നാൽ കുട്ടിയുടെ മരണത്തിൽ അസ്വഭാവികതയുണ്ടെന്നുകാട്ടി പിതാവ് ദേവികുളം പോലീസിൽ പരാതി നൽകുകയായിരുന്നു. തിരുമൂർത്തി ദീർഘനാളായി ഭാര്യയുമായി അകന്നുകഴിയുകയായിരുന്നു. പുറത്തെടുത്ത മൃതദേഹം കോട്ടയം മെഡിക്കൽ കോളജ് ആശുപത്രിയിൽ എത്തിച്ച് പരിശോധന നടത്തും.…
Read Moreസിസിടിവി കാമറയില്‍ പതിഞ്ഞ ദൃശ്യങ്ങള്‍ മുറിച്ചെടുത്ത് മോര്‍ഫ് ചെയ്തതെന്ന്! കെ. സുരേന്ദ്രന്റെ വ്യാജ വീഡിയോ പ്രചരിപ്പിച്ചവര്‍ക്കെതിരേ കേസ്
കോന്നി: എൻഡിഎ സ്ഥാനാർഥി കെ. സുരേന്ദ്രൻ ദർശനത്തിനായി ശബരിമല സന്ദർശിക്കുന്നതിന് ഇടയിലുള്ള സിസിടിവി കാമറയിൽ പതിഞ്ഞ ദൃശ്യങ്ങൾ മുറിച്ചെടുത്ത് മോർഫ് ചെയ്തു പ്രചരിപ്പിച്ചതായി പരാതി. ശബരിമലയിലും പരിസര പ്രദേശങ്ങളിലും സിസിടിവി കാമറകൾ സ്ഥാപിച്ചിട്ടുള്ളത് പോലീസ്, വനം, ദേവസ്വം ബോർഡ് വകുപ്പുകളാണ്. ഈ ദൃശ്യങ്ങൾ അതീവ രഹസ്യാത്മകത ഉള്ള സുരക്ഷാ കാര്യങ്ങൾക്കായുള്ളതാണ്. ഇത് ചോർത്തി മോർഫ് ചെയ്ത് പ്രചരിപ്പിച്ചതു സുരക്ഷാ സംവിധാനത്തിലെ വീഴ്ചയാണെന്നും പരാതിയിൽ ചൂണ്ടിക്കാട്ടി. പോലീസിൽ ഇത്തരം രഹസ്യ പ്രാധാന്യമുള്ള വിഷയങ്ങൾ ചോർന്നു പോകുന്നത് ഗൗരവതരമായ വിഷയമാണെന്നും ഇത് മോഷ്ടിച്ചു നല്കിയവരെയും എഡിറ്റു ചെയ്ത് അപകീർത്തിപ്പെടുത്തുന്ന തരത്തിൽ പ്രചരിപ്പിച്ചവരെയും നിയമത്തിനു മുന്നിൽ കൊണ്ടുവരണമെന്ന് എൻഡിഎ നൽകിയ പരാതിയിൽ ആവശ്യപ്പെട്ടു.
Read Moreകലി അടങ്ങാതെ കാട്ടാന! തുരത്തുന്നതിനിടെ വനം വകുപ്പ് വാച്ചറെ ആന കുത്തി, ചവിട്ടി, തുമ്പികൈക്ക് എടുത്ത് എറിഞ്ഞു; ദൃക്സാക്ഷികള്‍ പറയുന്നത് ഇങ്ങനെ…
കേണിച്ചിറ: കഴിഞ്ഞ രാത്രി കോളേരിയിലെ ജനവാസ കേന്ദ്രത്തിൽ ഇറങ്ങിയ രണ്ടംഗ കാട്ടാനകളുടെ പരാക്രമത്തിൽ വനം വകുപ്പ് വാച്ചർക്ക് ഗുരുതര പരിക്ക്. പുൽപ്പള്ളി ഫോറസ്റ്റ് സെക്ഷൻ വനം വാച്ചർ നെയ്ക്കുപ്പ കുഴിയാലിൽ രാജു സെബാസ്റ്റ്യൻ (45) നെ പരിക്കുകളോടെ കോഴിക്കോട് മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. കൃഷിയിടത്തിൽ ഇറങ്ങിയ ആനകളെ ഉച്ചയോടെ തുരത്തുന്നതിനിടയിലാണ് ആന വനം വകുപ്പ് വാച്ചർമാർക്ക് നേരെ തിരിഞ്ഞത്. തിരിഞ്ഞ് ഓടുന്നതിനിനെ വീണുപോയ രാജുവിനെ ആന കുത്തുകയും ചവുട്ടുകയും തുന്പികൈക്ക് എടുത്ത് എറിയുകയും ചെയ്തതായി ദൃക്സാക്ഷികൾ പറഞ്ഞു. ആളുകൾ ബഹളം വെച്ചതിനെതുടർന്ന് ആന പിൻമാറിയതോടെയാണ് ഇദ്ദേഹത്തെ ബത്തേരിയിലെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചത്. മുഖത്തും നട്ടെല്ലിനും പരിക്കേറ്റ ഇയാളെ വിദഗ്ധ ചികിത്സക്കായി കോഴിക്കോട് മെഡിക്കൽ കോളജിൽ പ്രവേശിപ്പിച്ചു. ആക്രമണത്തിന് ശേഷവും കാട്ടാനകൾ കോളേരി കുണ്ടിചിറയിലെ സ്വകാര്യ തോട്ടത്തിൽ തന്പടിച്ചിരിക്കുകയാണ്. സ്ഥലത്ത് ജനങ്ങൾക്ക് ജാഗ്രത നിർദ്ദേശം നൽകിയിട്ടുണ്ട്. വനം…
Read Moreസിലി കൊലപാതക കേസില്‍ ജോളിയെ തിങ്കളാഴ്ച കസ്റ്റഡിയില്‍ വാങ്ങും; സിലിയുടെ മകന്റെ മൊഴിയെടുക്കും
കോഴിക്കോട്: കൂടത്തായി കൊലപാതക കേസിലെ മുഖ്യപ്രതി ജോളി ജോസഫിന്റെ ഭര്‍ത്താവ് ഷാജുവിന്റെ ആദ്യ ഭാര്യസിലി സെബാസ്റ്റ്യനെ (43) കൊലപ്പെടുത്തിയ കേസില്‍ മുഖ്യപ്രതി ജോളി ജോസഫിനെ തിങ്കളാഴ്ച പോലീസ് കസ്റ്റഡിയില്‍ വാങ്ങും. ഇന്ന് താമരശേരി കോടതിയില്‍ ജോളിയെ ഹാജരരാക്കുമ്പോള് തന്നെ കസ്റ്റഡി അപേക്ഷയും സമര്‍പ്പിക്കും. ഇന്ന് പൊഡ്രക്ഷന്വാറണ്ട് ലഭിക്കുമെന്നാണ് പ്രതീക്ഷ. നാളെ ഞായറാഴ്ചയായതിനാല്‍ തിങ്കളാഴ്ച ജില്ലാജയിലില്‍ എത്തി കസ്റ്റഡിയില്‍ വാങ്ങാനാണ് പോലീസ് നീക്കം. സിലി വധക്കേസ് അന്വേഷിക്കുന്ന വടകര തീരദേശപോലീസ് സ്റ്റേഷന് സിഐ ബി.കെ.സിജുവിന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘം ജില്ലാജയിലില്‍ എത്തി ഇന്നലെ ഈ കേസില്‍ അറസ്റ്റ് രേഖപ്പെടുത്തിയിരുന്നു. ഈ കേസില്‍ കൂടുതല്‍ ചോദ്യം ചെയ്യലിനായാണ് കസ്റ്റഡിയില്‍ ആവശ്യപ്പെടുന്നത്. സിലി കൊല്ലപ്പെട്ട കേസില്‍ പ്രതികളെ അറസ്റ്റ് ചെയ്യാന്‍ അന്വേഷണസംഘത്തിന് ഇന്നലെ താമരശ്ശേരി ജുഡീഷല്‍ ഒന്നാം ക്ലാസ് മജിസ്ട്രേറ്റ് കോടതി(രണ്ട്) അനുമതി നല്‍കിയിരുന്നു. അസി. പബ്ലിക് പ്രോസിക്യൂട്ടര്‍ രഞ്ജിന് ബേബി…
Read Moreകൂടത്തായി മരണ പരമ്പര! പ്രജുകുമാറിന് നിരവധി തവണ സയനൈഡ് നല്‍കിയെന്ന് മൊഴി
കോയിലാണ്ടി: കൂടത്തായി കൊലപാതക പരമ്പരകേസിലെ മൂന്നാം പ്രതിയായ പ്രജു കുമാറിന് നിരവധി തവണ സയനൈഡ് നല്‍കിയെന്ന് മൊഴി. പ്രജുകുമാറിന് സയനൈഡ് നല്കിയ പേരാമ്പ്ര സ്വദേശി സത്യനെ കോയമ്പത്തൂരില്‍ വച്ച് അന്വേഷണ സംഘം ചോദ്യം ചെയ്തു. സ്വര്‍ണപ്പണിക്കാരനായ ഇയാളില്‍ നിന്നാണ് സയനൈഡ് വാങ്ങിയെതെന്നാണ് പ്രജുകുമാര്‍ അന്വേഷണ ഉദ്യോഗസ്ഥരോട് പറഞ്ഞിരുന്നത്. നിരവധി തവണ സയനൈഡ് നല്‍കിയതായി ഇയാള്‍ ചോദ്യം ചെയ്യലില്‍ സമ്മതിച്ചു. സത്യനെക്കുറിച്ച് സമീപ്രദേശങ്ങളില്‍ ഉള്‍പ്പെടെ പോലീസ് അന്വേഷണം നടത്തിയെങ്കിലും ഇയാളെ കസ്റ്റഡിയിലെടുത്തിട്ടില്ല. പോലീസ് വിളിപ്പിക്കുമ്പോള്‍ ഹാജരാകണമെന്നാവശ്യപ്പെട്ടിട്ടുണ്ട്.
Read More