സോ​ഷ്യ​ൽ മീ​ഡി​യ​യി​ൽ മാ​ത്രം സ​ജീ​വ​മാ​യാ​ൽ പോരാ! സമൂഹമാധ്യമങ്ങൾ വിട്ട് കോൺഗ്രസുകാർ ജനങ്ങളിലേക്കു നേരിട്ടിറങ്ങണം: സോണിയ

​ഡ​ൽ​ഹി: ജ​നാ​ധി​പ​ത്യം ആ​പ​ത്തി​ലാ​ണെ​ന്നും ല​ഭി​ച്ച ജ​ന​വി​ധി​യെ ഏ​റ്റ​വും അ​പ​ക​ട​ക​ര​മാ​യ രീ​തി​യി​ലാ​ണ് ബി​ജെ​പി സ​ർ​ക്കാ​ർ ദു​രു​പ​യോ​ഗി​ക്കു​ന്ന​തെ​ന്നും കോ​ണ്‍ഗ്ര​സ് അ​ധ്യ​ക്ഷ സോ​ണി​യാ ഗാ​ന്ധി. സോ​ഷ്യ​ൽ മീ​ഡി​യ​യി​ൽ മാ​ത്രം സ​ജീ​വ​മാ​യാ​ൽ പോ​രെ​ന്നും കോ​ണ്‍ഗ്ര​സ് പ്ര​വ​ർ​ത്ത​ക​ർ ജ​ന​ങ്ങ​ളു​ടെ ഇ​ട​യി​ലേ​ക്ക് നേ​രി​ട്ടി​റ​ങ്ങ​ണ​മെ​ന്നും എ​ഐ​സി​സി ആ​സ്ഥാ​ന​ത്ത് ഇ​ന്ന​ലെ ന​ട​ന്ന കോ​ണ്‍ഗ്ര​സ് നേ​തൃ​യോ​ഗ​ത്തി​ൽ സോ​ണി​യ ആ​വ​ശ്യ​പ്പെ​ട്ടു. ന​രേ​ന്ദ്ര മോ​ദി സ​ർ​ക്കാ​രി​ന്‍റെ നോ​ട്ട് അ​സാ​ധു​വാ​ക്ക​ലും തെ​റ്റാ​യ രീ​തി​യി​ലു​ള്ള ജി​എ​സ്ടി​യു​മാ​ണ് സാ​ന്പ​ത്തി​ക മു​രടി​പ്പി​ലേ​ക്കു രാ​ജ്യ​ത്തെ ന​യി​ച്ച​തെ​ന്ന് സോ​ണി​യ​യും മു​ൻ പ്ര​ധാ​ന​മ​ന്ത്രി ഡോ. ​മ​ൻ​മോ​ഹ​ൻ സിം​ഗും കു​റ്റ​പ്പെ​ടു​ത്തി. തൊ​ഴി​ൽ ന​ഷ്ട​വും സാ​ന്പ​ത്തി​ക ത​ക​ർ​ച്ച​യും ഉ​ണ്ടാ​ക്കു​ന്ന സാ​ന്പ​ത്തി​ക മാ​ന്ദ്യ​ത്തി​ൽ പ്ര​തി​ഷേ​ധി​ച്ച് അ​ടു​ത്തമാ​സം 15 മു​ത​ൽ 25 വ​രെ രാ​ജ്യ​മൊ​ട്ടാ​കെ കോ​ണ്‍ഗ്ര​സ് ജ​ന​കീ​യ പ്ര​തി​ഷേ​ധം സം​ഘ​ടി​പ്പി​ക്കാ​ൻ നേ​തൃ​യോ​ഗം തീ​രു​മാ​നി​ച്ച​താ​യി ജ​ന​റ​ൽ സെ​ക്ര​ട്ട​റി കെ.​സി. വേ​ണു​ഗോ​പാ​ൽ പ​ത്ര​സ​മ്മേ​ള​ന​ത്തി​ൽ അ​റി​യി​ച്ചു. ഇ​തി​നു മു​ന്നോ​ടി​യാ​യി പി​സി​സി​ക​ളു​ടെ ആ​ഭി​മു​ഖ്യ​ത്തി​ൽ ഈ ​മാ​സം 28 മു​ത​ൽ 30 വ​രെ​ എ​ല്ലാ സം​സ്ഥാ​ന​ങ്ങ​ളി​ലും…

Read More

രാജ്യത്ത് സാ​ന്പ​ത്തി​ക പ്ര​തി​സ​ന്ധി; പ്രധാനമന്ത്രിയുടെ ശ്രദ്ധ പശുവിൽ; മോദിയുടെ പശു പരാമർശത്തിനെതിരേ കോൺഗ്രസ്

ന്യൂ​ഡ​ൽ​ഹി: പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര മോ​ദി​യു​ടെ പ​ശു പ​രാ​മ​ർ​ശ​ത്തി​നെ​തി​രെ വി​മ​ർ​ശ​ന​വു​മാ​യി കോ​ണ്‍​ഗ്ര​സ്. സാ​ന്പ​ത്തി​ക പ്ര​തി​സ​ന്ധി തു​ട​രു​ന്പോ​ൾ പ്ര​ധാ​ന​മ​ന്ത്രി പ​ശു​വി​നെ​ക്കു​റി​ച്ചും ഓ​മി​നെ​ക്കു​റി​ച്ചും സം​സാ​രി​ച്ച് യ​ഥാ​ർ​ഥ പ്ര​ശ്ന​ങ്ങ​ളി​ൽ​നി​ന്നു ശ്ര​ദ്ധ തി​രി​ക്കു​ക​യാ​ണെ​ന്നു കോ​ണ്‍​ഗ്ര​സ് വി​മ​ർ​ശി​ച്ചു. പ​ശു​വി​ന്‍റെ പേ​രി​ലു​ള്ള ആ​ക്ര​മ​ണ​ങ്ങ​ളെ കു​റി​ച്ച് പ്ര​ധാ​ന​മ​ന്ത്രി മൗ​നം പാ​ലി​ക്കു​ന്ന​താ​യി എ​ഐ​എം​ഐ​എം പ്ര​സി​ഡ​ൻ​റ് അ​സ​ദു​ദ്ദീ​ൻ ഒ​വൈ​സി​യും പ്ര​തി​ക​രി​ച്ചു. പ​ശു​വെ​ന്നും ഓം ​എ​ന്നും കേ​ൾ​ക്കു​ന്പോ​ൾ ചി​ല​യാ​ളു​ക​ൾ നി​ല​വി​ളി​ക്കു​ന്ന​തു തീ​ർ​ത്തും നി​ർ​ഭാ​ഗ്യ​ക​ര​മെ​ന്നാ​യി​രു​ന്നു പ്ര​ധാ​ന​മ​ന്ത്രി​യു​ടെ പ​രാ​മ​ർ​ശം. രാ​ജ്യം പ​തി​നാ​റാം നൂ​റ്റാ​ണ്ടി​ലേ​ക്കു പോ​കു​ന്ന​താ​യാ​ണ് ഇ​ത്ത​ര​ക്കാ​ർ ആ​രോ​പി​ക്കു​ന്ന​ത്. എ​ന്നാ​ൽ പ​ശു​വി​നെ സം​ര​ക്ഷി​ക്കു​ന്ന​ത് എ​ങ്ങ​നെ പി​ന്നോ​ട്ടു ന​ട​ക്ക​ലാ​കു​മെ​ന്നും പ്ര​ധാ​ന​മ​ന്ത്രി ചോ​ദി​ച്ചു. ഉ​ത്ത​ർ​പ്ര​ദേ​ശി​ലെ മ​ഥു​ര​യി​ൽ സം​സാ​രി​ക്ക​വെ​യാ​ണു പ്ര​ധാ​ന​മ​ന്ത്രി​യു​ടെ പ​രാ​മ​ർ​ശം. പ​ശു സം​ര​ക്ഷ​ണ​ത്തെ എ​തി​ർ​ക്കു​ന്ന​വ​ർ രാ​ജ്യ​ത്തി​ന്‍റെ വി​ക​സ​ന​ത്തെ​യാ​ണു ന​ശി​പ്പി​ക്കു​ന്ന​ത്. ക​ന്നു​കാ​ലി​ക​ളെ വ​ള​ർ​ത്തു​ന്ന​തി​ന്‍റെ അ​ർ​ഥ​മെ​ന്താ​ണെ​ന്നും ഇ​തു സ​ന്പ​ദ്വ്യ​വ​സ്ഥ​യെ എ​ത്ര​മാ​ത്രം സ​ഹാ​യി​ക്കു​ന്നു​വെ​ന്നു ചി​ല​ർ മ​ന​സി​ലാ​ക്കു​ന്നി​ല്ലെ​ന്നും മോ​ദി പ​റ​ഞ്ഞു.

Read More

കുന്നംകുളം, കൊഴിഞ്ഞാന്പാറ, കോഴിക്കോട് ! വിവിധ വാഹനാപകടങ്ങളിൽ അഞ്ചു മരണം

കെഎസ്ആർടിസി ബസും ബൈക്കും കൂട്ടിയിടിച്ച് രണ്ടു യുവാക്കൾ മരിച്ചു; * അപകടം തിരുവോണനാളിൽ പുലർച്ചെ കു​ന്നം​കു​ളം: കു​ന്നം​കു​ള​ത്ത് കെ​എ​സ്ആ​ർ​ടി​സി ബ​സും ബൈ​ക്കും ത​മ്മി​ൽ കൂ​ട്ടി​യി​ടി​ച്ച് ബൈ​ക്ക് യാ​ത്രി​ക​രാ​യ ര​ണ്ട് യു​വാ​ക്ക​ൾ മ​രി​ച്ചു. ചൂ​ണ്ട​ൽ – കു​റ്റി​പ്പു​റം സം​സ്ഥാ​ന പാ​ത​യി​ലെ കാ​ണി​പ്പ​യ്യൂ​രി​ൽ വ​ച്ചാ​യി​രു​ന്നു അ​പ​ക​ടം. ചൂ​ണ്ട​ൽ വ​ട​ക്കു​മു​റി തൊ​മ്മി​ൽ ഗി​രീ​ശ​ന്‍റെ മ​ക​ൻ സ​ഗേ​ഷ് (20), ത​ണ്ട​ൽ ചി​റ​യ​ത്ത് വീ​ട്ടി​ൽ ഉ​ണ്ണി​കൃ​ഷ്ണ​ന്‍റെ മ​ക​ൻ അ​ഭി​ജി​ത്ത് (20) എ​ന്നി​വ​രാ​ണ് മ​രി​ച്ച​ത്. തി​രു​വോ​ണ നാ​ളി​ൽ പു​ല​ർ​ച്ചെ ര​ണ്ട​ര​യോ​ടെ കാ​ണി​പ്പ​യ്യൂ​രി​ലെ യൂ​ണി​റ്റി ആ​ശു​പ​ത്രി​ക്ക് സ​മീ​പ​ത്താ​യി​രു​ന്നു അ​പ​ക​ടം. തി​രു​വ​ന​ന്ത​പു​ര​ത്ത് നി​ന്ന് ബാം​ഗ്ലൂ​രി​ലേ​ക്ക് പോ​കു​ന്ന കെ​എ​സ്ആ​ർ​ടി​സി സ്കാ​നി​യ ബ​സാ​ണ് അ​പ​ക​ട​ത്തി​ൽ​പ്പെ​ട്ട​ത്. ഇ​ടി​യു​ടെ ആ​ഘാ​ത​ത്തി​ൽ തെ​റി​ച്ചു​വീ​ണ ഇ​രു​വ​രു​ടേ​യും ദേ​ഹ​ത്തി​ലൂ​ടെ ബ​സ് ക​യ​റി​യി​റ​ങ്ങി. ഓ​ണ​ത്തോ​ട​നു​ബ​ന്ധി​ച്ച് കു​ന്നം​കു​ളം ടൗ​ണി​ൽ വ​ന്ന് തി​രി​ച്ച് വീ​ട്ടി​ലേ​ക്ക് പോ​കു​ന്പോ​ഴാ​യി​രു​ന്നു സം​ഭ​വം. വി​വ​ര​മ​റി​ഞ്ഞെ​ത്തി​യ കു​ന്നം​കു​ളം ആ​ക്ട്സ് പ്ര​വ​ർ​ത്ത​ക​രും പോ​ലീ​സും ചേ​ർ​ന്നാ​ണ് മൃ​ത​ദേ​ഹ​ങ്ങ​ൾ മാ​റ്റി​യ​ത്. സം​ഭ​വ​ത്തെ തു​ട​ർ​ന്ന് സം​സ്ഥാ​ന…

Read More

ഡി.​കെ​യു​ടെ മ​ക​ൾ​ക്കും ഇ​ഡി​യു​ടെ കു​രു​ക്ക്! ഐ​ശ്വ​ര്യ​യെ ഇ​ന്നു ചോ​ദ്യം ചെ​യ്യും

ന്യൂ​ഡ​ൽ​ഹി: ക​ള്ള​പ്പ​ണ​ക്കേ​സി​ൽ അ​റ​സ്റ്റി​ലാ​യ ക​ർ​ണാ​ട​ക​യി​ലെ മു​തി​ർ​ന്ന കോ​ണ്‍​ഗ്ര​സ് നേ​താ​വ് ഡി.​കെ. ശി​വ​കു​മാ​റി​ന്‍റെ മ​ക​ൾ ഐ​ശ്വ​ര്യ​യെ ഇ​ന്ന് എ​ൻ​ഫോ​ഴ്സ്മെ​ന്‍റ് ഡ​യ​റ​ക്ട​റേ​റ്റ് ചോ​ദ്യം ചെ​യ്യും. ക​ള്ള​പ്പ​ണ​ക്കേ​സി​ൽ വ്യാ​ഴാ​ഴ്ച ചോ​ദ്യം ചെ​യ്യ​ലി​നു ഹാ​ജ​രാ​കാ​ൻ ചൊ​വ്വാ​ഴ്ച​യാ​ണ് എ​ൻ​ഫോ​ഴ്സ്മെ​ന്‍റ് ഡ​യ​റ​ക്ട​റേ​റ്റ് നോ​ട്ടീ​സ് ന​ൽ​കി​യ​ത്. ഡ​ൽ​ഹി ഖാ​ൻ മാ​ർ​ക്ക​റ്റി​ലെ എ​ൻ​ഫോ​ഴ്സ്മെ​ന്‍റ് ആ​സ്ഥാ​ന​ത്ത് രാ​വി​ലെ ചോ​ദ്യം ചെ​യ്യ​ൽ ആ​രം​ഭി​ക്കും. ശി​വ​കു​മാ​ർ രൂ​പ​വ​ത്ക​രി​ച്ച എ​ഡ്യു​ക്കേ​ഷ​ൻ ട്ര​സ്റ്റി​ൽ ട്ര​സ്റ്റി​യാ​ണ് ഐ​ശ്വ​ര്യ. കോ​ടി​ക​ളു​ടെ ബി​സി​നി​സ് കൈ​കാ​ര്യം ചെ​യ്യു​ന്ന ട്ര​സ്റ്റാ​ണി​ത്. നി​ര​വ​ധി എ​ൻ​ജി​നി​യ​റിം​ഗ് കോ​ള​ജു​ക​ളും ട്ര​സ്റ്റ് ന​ട​ത്തു​ന്നു​ണ്ടെ​ന്ന് ഇ​ഡി വൃ​ത്ത​ങ്ങ​ൾ ചൂ​ണ്ടി​ക്കാ​ട്ടി. 2017-ൽ ​ശി​വ​കു​മാ​റും മ​ക​ൾ ഐ​ശ്വ​ര്യ​യും ബി​സി​ന​സ് ആ​വ​ശ്യ​ത്തി​നാ​യി സിം​ഗ​പ്പൂ​രി​ലേ​ക്കു ന​ട​ത്തി​യ യാ​ത്ര​യു​ടെ വി​വ​ര​ങ്ങ​ളും ഇ​ഡി ആ​രാ​യും. ശി​വ​കു​മാ​റി​നെ എ​ൻ​ഫോ​ഴ്സ്മെ​ന്‍റ് ഡ​യ​റ​ക്ട​റേ​റ്റ് സെ​പ്റ്റം​ബ​ർ മൂ​ന്നി​ന് അ​റ​സ്റ്റ് ചെ​യ്തി​രു​ന്നു. ഇ​ഡി ക​സ്റ്റ​ഡി​യി​ലാ​ണ് ശി​വ​കു​മാ​ർ. 2018 സെ​പ്റ്റം​ബ​റി​ലാ​ണു ശി​വ​കു​മാ​റി​നെ​തി​രേ ഇ​ഡി കേ​സ് ര​ജി​സ്റ്റ​ർ ചെ​യ്ത​ത്.

Read More

നിഷയായിരുന്നു മികച്ച സ്ഥാനാര്‍ഥി! ജോസ് ടോമിനെ ആരറിയാന്‍; യുഡിഎഫിനെ പരിഹസിച്ച് മന്ത്രി മണി

കോ​ട്ട​യം: പാ​ലാ ഉ​പ​തെ​ര​ഞ്ഞെ​ടു​പ്പി​ലെ യു​ഡി​എ​ഫ് സ്ഥാ​നാ​ർ​ഥി നി​ർ​ണ​യ​ത്തെ പ​രി​ഹ​സി​ച്ച് മ​ന്ത്രി എം.​എം. മ​ണി. യു​ഡി​എ​ഫി​ന്‍റെ മി​ക​ച്ച സ്ഥാ​നാ​ർ​ഥി നി​ഷ ജോ​സ് കെ. ​മാ​ണി​യാ​യി​രു​ന്നു. അ​വ​ർ​ക്ക് സാ​മു​ഹി​ക പ്ര​വ​ർ​ത്ത​ന പ​രി​ച​യ​മു​ണ്ട്. ജോ​സ് ടോ​മി​നെ ആ​ര​റി​യാ​നാ​ണെ​ന്നും മ​ന്ത്രി മ​ണി പ​റ​ഞ്ഞു. യു​ഡി​എ​ഫി​ലെ പ്ര​ശ്ന​ങ്ങ​ളും സ​ർ​ക്കാ​രി​ന്‍റെ നേ​ട്ട​ങ്ങ​ളും പാ​ലാ​യി​ൽ എ​ൽ​ഡി​എ​ഫി​ന് വോ​ട്ടാ​യി മാ​റും. ഇ​ട​തു വി​ജ​യം സു​നി​ശ്ചി​ത​മെ​ന്നും മ​ന്ത്രി മ​ണി മാ​ധ്യ​മ​ങ്ങ​ളോ​ട് വ്യ​ക്ത​മാ​ക്കി.

Read More

ത​ല​വെ​ട്ടി​ക്ക​ള​യും..! റാ​ലി​ക്കി​ടെ കി​രീ​ട​മ​ണി​യി​ച്ച നേ​താ​വി​നെ വി​റ​പ്പി​ച്ച് മു​ഖ്യ​മ​ന്ത്രി; വീ​ഡി​യോ ദൃ​ശ്യ​ങ്ങ​ൾ പുറത്ത്

ച​ണ്ഡീ​ഗ​ഡ്: തെ​ര​ഞ്ഞെ​ടു​പ്പ് റാ​ലി​ക്കി​ടെ സ​ഹ​പ്ര​വ​ർ​ത്ത​ക​നു നേ​രെ ആ​ക്രോ​ശി​ച്ച് ഹ​രി​യാ​ന മു​ഖ്യ​മ​ന്ത്രി മ​നോ​ഹ​ർ ലാ​ൽ ഖ​ട്ട​ർ. റാ​ലി​ക്കി​ടെ കോ​ടാ​ലി​യും കൈ​യി​ലേ​ന്തി നി​ൽ​ക്കു​ന്ന​തി​നി​ടെ​യാ​ണ് ഖ​ട്ട​ർ ബി​ജെ​പി നേ​താ​വി​നോ​ടു ക​യ​ർ​ത്തു സം​സാ​രി​ക്കു​ക​യും ഭീ​ഷ​ണി മു​ഴ​ക്കു​ക​യും ചെ​യ്ത​ത്. ഇ​തി​ന്‍റെ വീ​ഡി​യോ ദൃ​ശ്യ​ങ്ങ​ൾ പു​റ​ത്തു​വ​ന്നു. വാ​ഹ​ന​ത്തി​ൽ​നി​ന്നു ജ​ന​ങ്ങ​ളെ അ​ഭി​സം​ബോ​ധ​ന ചെ​യ്യു​ന്ന​തി​നി​ടെ സ​ഹ​പ്ര​വ​ർ​ത്ത​ക​രി​ൽ ഒ​രാ​ൾ അ​ദ്ദേ​ഹ​ത്തി​നു സ്വ​ർ​ണ​നി​റ​മു​ള്ള മ​ഴു സ​മ്മാ​നി​ച്ചു. എ​ങ്ങ​നെ ശ​ത്രു​ക്ക​ളെ ന​ശി​പ്പി​ക്കാം എ​ന്ന​തി​നെ​ക്കു​റി​ച്ചു സം​സാ​രി​ക്കു​ക​യാ​യി​രു​ന്നു ഖ​ട്ട​ർ. ഇ​തി​നി​ടെ പി​ന്നി​ൽ നി​ന്ന ബി​ജെ​പി നേ​താ​വ് മു​ഖ്യ​മ​ന്ത്രി​യു​ടെ ത​ല​യി​ൽ കി​രീ​ടം വ​യ്ക്കാ​ൻ ശ്ര​മി​ച്ചു. ഇ​തി​നോ​ടു രൂ​ക്ഷ​മാ​യി പ്ര​തി​ക​രി​ച്ച മു​ഖ്യ​മ​ന്ത്രി, ബി​ജെ​പി നേ​താ​വി​നെ ശ​കാ​രി​ക്കു​ക​യും ത​ല​വെ​ട്ടു​മെ​ന്നു ഭീ​ഷ​ണി മു​ഴ​ക്കു​ക​യും ചെ​യ്തു. തു​ട​ർ​ന്നു നേ​താ​വി​നോ​ടു മാ​റി​നി​ൽ​ക്കാ​നും ആ​ക്രോ​ശി​ച്ചു. മു​ഖ്യ​മ​ന്ത്രി​യു​ടെ ആ​ക്രോ​ശ​ത്തി​ൽ ഭ​യ​ന്ന നേ​താ​വ് അ​ദ്ദേ​ഹ​ത്തോ​ടു കൈ​കൂ​പ്പി മാ​പ്പ​പേ​ക്ഷി​ച്ചു പി​ൻ​മാ​റു​ന്ന​തു വീ​ഡി​യോ​യി​ൽ കാ​ണാം. കോ​ണ്‍​ഗ്ര​സ് വ​ക്താ​വ് ര​ണ്‍​ദീ​പ് സിം​ഗ് സു​ർ​ജേ​വാ​ല ഉ​ൾ​പ്പ​ടെ​യു​ള്ള​വ​ർ മു​ഖ്യ​മ​ന്ത്രി​യു​ടെ ആ​ക്രോ​ശ​ത്തി​ന്‍റെ വീ​ഡി​യോ സാ​മൂ​ഹി​ക​മാ​ധ്യ​മ​ങ്ങ​ളി​ൽ പ​ങ്കു​വ​ച്ചു. കി​രീ​ട​മ​ണി​യി​ച്ച…

Read More

പി​ഴ​യൊ​ക്കെ പു​ല്ലാ​ണ്..! വാ​ഹ​ന രേ​ഖ​ക​ൾ ഹെ​ൽ​മ​റ്റി​ൽ ഒ​ട്ടി​ച്ച് രാം​പാ​ൽ ഷാ​യു​ടെ യാ​ത്ര

വ​ഡോ​ധ​ര: പു​തി​യ മോ​ട്ടോ​ർ വാ​ഹ​ന നി​യ​മ​ത്തി​ന്‍റെ ക​ന​ത്ത പി​ഴ​യി​ൽ​നി​ന്നു ര​ക്ഷ​പ്പെ​ടാ​ൻ കു​റു​ക്കു​വ​ഴി ക​ണ്ടെ​ത്തി ഗു​ജ​റാ​ത്തു​കാ​ര​ൻ. ത​ന്‍റെ ഇ​രു​ച​ക്ര​വാ​ഹ​ന​ത്തി​ന്‍റെ രേ​ഖ​ക​ളെ​ല്ലാം ഹെ​ൽ​മ​റ്റി​ൽ ഒ​ട്ടി​ച്ചാ​ണു വ​ഡോ​ധ​ര സ്വ​ദേ​ശി​യാ​യ രാം​പാ​ൽ ഷാ​യു​ടെ യാ​ത്ര. വാ​ഹ​ന​പ​രി​ശോ​ധ​ന​യ്ക്കി​ടെ, രേ​ഖ​ക​ൾ മ​റ​ന്നു​പോ​യി എ​ന്ന പ്ര​ശ്ന​മു​ണ്ടാ​കി​ല്ല. റോ​ഡി​ലൂ​ടെ ഇ​നി ധൈ​ര്യ​മാ​യി വാ​ഹ​നം ഓ​ടി​ക്കാം. പി​ഴ ഒ​ടു​ക്ക​ണ​മെ​ന്ന ഭ​യ​വും വേ​ണ്ടെ​ന്നും ഷാ ​പ​റ​യു​ന്നു.

Read More

ബസ് കാത്തുനിന്ന യുവതിക്കു മുന്നില്‍ നഗ്‌നതാ പ്രദര്‍ശനം; ഓട്ടോ ഡ്രൈവര്‍ അറസ്റ്റില്‍; പ്രതിക്കെതിരേ നേരത്തെ തന്നെ സ്ത്രീപീഡന കേസുകള്‍ നിലവിലുണ്ടെന്ന് പോലീസ്

മും​ബൈ: മും​ബൈ​യി​ൽ ബ​സ് കാ​ത്തു​നി​ന്ന യു​വ​തി​ക്കു മു​ന്നി​ൽ ന​ഗ്ന​താ പ്ര​ദ​ർ​ശ​നം ന​ട​ത്തി​യ ഓ​ട്ടോ​റി​ക്ഷാ ഡ്രൈ​വ​ർ അ​റ​സ്റ്റി​ൽ. മ​ലാ​ഡ് സ്വ​ദേ​ശി മു​ഹ​മ്മ​ദ് ഷ​ക്കി​ൽ അ​ബ്ദു​ൾ ഖാ​ദ​ർ മേ​മ​നെ​യാ​ണു മും​ബൈ ക്രൈം​ബ്രാ​ഞ്ച് അ​റ​സ്റ്റ് ചെ​യ്ത​ത്. ഈ ​മാ​സം ഒ​ന്നി​ന് രാ​ത്രി പ​തി​നൊ​ന്നോ​ടെ​യാ​യി​രു​ന്നു കേ​സി​നാ​സ്പ​ദ​മാ​യ സം​ഭ​വം. ലി​ങ്ക് റോ​ഡി​ലെ ചി​ഞ്ചോ​ളി ബ​ന്ദ​റി​ൽ ബ​സ് കാ​ത്തു​നി​ന്ന യു​വ​തി​ക്കു മു​ന്നി​ൽ ഓ​ട്ടോ നി​ർ​ത്തി​യ ശേ​ഷം ഇ​യാ​ൾ ന​ഗ്ന​ത പ്ര​ദ​ർ​ശി​പ്പി​ക്കു​ക​യാ​യി​രു​ന്നു. ഇ​തി​നു​ശേ​ഷം കൂ​ടു​ത​ൽ അ​സ​ഭ്യ​പ്ര​ദ​ർ​ശ​ന​ങ്ങ​ളി​ലേ​ക്കും ഇ​യാ​ൾ ക​ട​ന്നു. ഇ​തോ​ടെ പെ​ണ്‍​കു​ട്ടി സ്ഥ​ല​ത്തു​നി​ന്നു മാ​റി. ഇ​തി​നു​ശേ​ഷം മാ​താ​വി​നൊ​പ്പം ബ​ങ്കു​ർ ന​ഗ​ർ പോ​ലീ​സ് സ്റ്റേ​ഷ​നി​ൽ എ​ത്തി ഓ​ട്ടോ ഡ്രൈ​വ​ർ​ക്കെ​തി​രേ പ​രാ​തി ന​ൽ​കു​ക​യാ​യി​രു​ന്നു. സി​സി​ടി​വി ദൃ​ശ്യ​ങ്ങ​ളു​ടെ അ​ടി​സ്ഥാ​ന​ത്തി​ൽ പോ​ലീ​സ് ന​ട​ത്തി​യ അ​ന്വേ​ഷ​ണ​ത്തി​ലാ​ണ് മേ​മ​ൻ പി​ടി​യി​ലാ​കു​ന്ന​ത്. ഇ​യാ​ൾ ഷി​ഫ്റ്റ് അ​ടി​സ്ഥാ​ന​ത്തി​ൽ മ​റ്റെ​രാ​ളു​ടെ ഓ​ട്ടോ ഓ​ടി​ക്കു​ക​യാ​യി​രു​ന്നെ​ന്നും പ്ര​തി​ക്കെ​തി​രേ നേ​ര​ത്തെ ത​ന്നെ സ്ത്രീ​പീ​ഡ​ന കേ​സു​ക​ൾ നി​ല​വി​ലു​ണ്ടെ​ന്നും പോ​ലീ​സ് അ​റി​യി​ച്ചു.

Read More

ഏകാദശിയില്‍ വിട്ടില്ല! ചന്ദ്രയാന്‍ 2 പരാജയകാരണം കണ്ടുപിടിച്ചു; അ​മേ​രി​ക്ക​യു​ടെ ചാ​ന്ദ്ര​ദൗ​ത്യം വി​ജ​യി​ച്ച​തി​ന്‍റെ ‘ര​ഹ​സ്യം വെ​ളി​പ്പെ​ടു​ത്തി’ ആ​ർ​എ​സ്എ​സ് മു​ൻ നേ​താ​വ്

പു​ന: അ​മേ​രി​ക്ക​യു​ടെ ചാ​ന്ദ്ര​ദൗ​ത്യം വി​ജ​യി​ച്ച​തി​ന്‍റെ “ര​ഹ​സ്യം വെ​ളി​പ്പെ​ടു​ത്തി’ ആ​ർ​എ​സ്എ​സ് മു​ൻ നേ​താ​വ്. ഏ​കാ​ദ​ശി നാ​ളി​ൽ വി​ക്ഷേ​പ​ണം ന​ട​ത്തി​യ​തു​കൊ​ണ്ടാ​ണ് അ​മേ​രി​ക്ക​ൻ ബ​ഹി​രാ​കാ​ശ ഏ​ജ​ൻ​സി​യാ​യ നാ​സ​യു​ടെ ദൗ​ത്യം വി​ജ​യി​ച്ച​തെ​ന്നു സം​ഭാ​ജി ഭി​ഡെ പ​റ​ഞ്ഞു. ഇ​ന്ത്യ​യു​ടെ ചാ​ന്ദ്ര​ദൗ​ത്യം ല​ക്ഷ്യ​ത്തി​ലെ​ത്താ​ത്ത​തി​നെ പ​രാ​മ​ർ​ശി​ച്ചാ​യി​രു​ന്നു ഭി​ഡെ​യു​ടെ ഈ ​പ്ര​തി​ക​ര​ണം. അ​മേ​രി​ക്ക 38 ത​വ​ണ ച​ന്ദ്ര​യാ​ൻ ദൗ​ത്യം ന​ട​ത്തി പ​രാ​ജ​യ​പ്പെ​ട്ടു. ഇ​തോ​ടെ സ​മ​യ​ക്ര​മം തി​ട്ട​പ്പെ​ടു​ത്തു​ന്ന ഇ​ന്ത്യ​ൻ രീ​തി പ​രീ​ക്ഷി​ക്കാ​ൻ ശാ​സ്ത്ര​ജ്ഞ​രി​ലൊ​രാ​ൾ നി​ർ​ദേ​ശം ന​ൽ​കി. അ​തു​പ്ര​കാ​രം ഏ​കാ​ദ​ശി നാ​ളി​ൽ വി​ക്ഷേ​പ​ണം ന​ട​ത്തി​യ​തി​നാ​ൽ 39-ാം ത​വ​ണ അ​വ​രു​ടെ ദൗ​ത്യം വി​ജ​യ​ക​ര​മാ​യി- സോ​ലാ​പൂ​രി​ൽ ഒ​രു ച​ട​ങ്ങി​ൽ പ്ര​സം​ഗി​ക്ക​വെ ഭി​ഡെ പ​റ​ഞ്ഞു. ഏ​കാ​ദ​ശി​നാ​ളി​ൽ ന​ക്ഷ​ത്ര​ങ്ങ​ളു​ടെ സ്ഥി​തി സ​ന്തു​ല​നാ​വ​സ്ഥ​യി​ലാ​ണെ​ന്നും അ​തു വി​ജ​യ​ഘ​ട​ക​മാ​യി പ്ര​വ​ർ​ത്തി​ക്കു​മെ​ന്നും ഭി​ഡെ അ​വ​കാ​ശ​പ്പെ​ട്ടു. നേ​ര​ത്തെ ത​ന്‍റെ മാ​ന്തോ​പ്പി​ലെ മാ​ന്പ​ഴം ക​ഴി​ച്ച സ്ത്രീ​ക​ൾ​ക്ക് ആ​ണ്‍​കു​ട്ടി​ക​ളു​ണ്ടാ​യെ​ന്ന വെ​ളി​പ്പെ​ടു​ത്ത​ൽ ന​ട​ത്തി ഭി​ഡെ മു​ന്പും വാ​ർ​ത്ത​ക​ളി​ൽ ഇ​ടം​പി​ടി​ച്ചി​രു​ന്നു. മു​ൻ ആ​ർ​എ​സ്എ​സ് നേ​താ​വാ​യ ഭി​ഡെ ശി​വ പ്ര​തി​ഷ്ഠ​ൻ ഹി​ന്ദു​സ്ഥാ​ൻ…

Read More

ജ​യ് ശ്രീ​റാം വി​ളി​ക്കാ​ത്ത​തി​ന്‍റെ പേ​രി​ൽ മർദിച്ചു കൊന്ന സംഭവം! പ്ര​തി​ക​ൾ​ക്കെ​തി​രേ കൊ​ല​ക്കു​റ്റ​മി​ല്ല; മരണകാരണം ഹൃ​ദ​യ​സ്തം​ഭ​ന​മാ​ണെ​ന്ന് പോലീസ്

റാ​ഞ്ചി: ജ​യ് ശ്രീ​റാം വി​ളി​ക്കാ​ത്ത​തി​ന്‍റെ പേ​രി​ൽ ജാ​ർ​ഖ​ണ്ഡി​ൽ ആ​ൾ​ക്കൂ​ട്ടം മ​ർ​ദി​ച്ചു കൊ​ല​പ്പെ​ടു​ത്തി​യ കേ​സി​ൽ പ്ര​തി​ക​ൾ​ക്കെ​തി​രേ കൊ​ല​ക്കു​റ്റ​മി​ല്ല. ത​ബ്രി​സ് അ​ൻ​സാ​രി​യു​ടെ പോ​സ്റ്റ്മോ​ർ​ട്ടം റി​പ്പോ​ർ​ട്ടി​ൽ മ​ര​ണ​കാ​ര​ണം ഹൃ​ദ​യ​സ്തം​ഭ​ന​മാ​ണെ​ന്ന​തി​നാ​ൽ പ്ര​തി​ക​ൾ​ക്കെ​തി​രെ കൊ​ല​ക്കു​റ്റം ചു​മ​ത്താ​നാ​കി​ല്ലെ​ന്ന് പോ​ലീ​സ്. പോ​ലീ​സ് കു​റ്റ​പ​ത്ര​ത്തി​നെ​തി​രെ നേ​ര​ത്തെ വി​മ​ർ​ശ​ന​മു​യ​ർ​ന്ന സാ​ഹ​ച​ര്യ​ത്തി​ലാ​ണ് കൂ​ടു​ത​ൽ വി​വ​ര​ങ്ങ​ൾ പു​റ​ത്തു​വ​രു​ന്ന​ത്. കേ​സി​ലെ 12ാം പ്ര​തി​യെ ശ​നി​യാ​ഴ്ച പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്തി​രു​ന്നു. മ​ന​പൂ​ർ​വ​മ​ല്ലാ​ത്ത ന​ര​ഹ​ത്യ​ക്കാ​ണ് ഇ​വ​ർ​ക്കെ​തി​രെ കേ​സെ​ടു​ത്തി​രി​ക്കു​ന്ന​ത്. കൊ​ല​ക്കു​റ്റം നി​ല​നി​ൽ​ക്കു​ന്ന തെ​ളി​വു​ക​ൾ ഇ​ല്ല. പോ​സ്റ്റ്മോ​ർ​ട്ടം റി​പ്പോ​ർ​ട്ടി​ൽ പ​റ​യു​ന്ന​ത് മ​ര​ണ​കാ​ര​ണം ഹൃ​ദ​യ സ്തം​ഭ​ന​മാ​ണെ​ന്നാ​ണ്. അ​തു​കൊ​ണ്ട് ത​ന്നെ ന​ര​ഹ​ത്യ​ക്കാ​ണ് കേ​സെ​ടു​ത്തി​രി​ക്കു​ന്ന​തെ​ന്നാ​ണ് പോ​ലീ​സ് വി​ശ​ദീ​ക​ര​ണം. അ​ൻ​സാ​രി​യു​ടെ മൃ​ത​ദേ​ഹം ര​ണ്ട് ത​വ​ണ പോ​സ്റ്റ്മോ​ർ​ട്ടം ന​ട​ത്തി​യെ​ന്നും ര​ണ്ട് റി​പ്പോ​ർ​ട്ടി​ലും ഒ​രേ​കാ​ര്യ​മാ​ണ് പ​റ​യു​ന്ന​തെ​ന്നും സീ​നി​യ​ർ പോ​ലീ​സ് ഓ​ഫി​സ​ർ എ​സ് കാ​ർ​ത്തി​ക് എ​ൻ​ഡി​ടി​വി​യോ​ട് പ​റ​ഞ്ഞു. പോ​സ്റ്റ്മോ​ർ​ട്ടം റി​പ്പോ​ർ​ട്ട് ല​ഭി​ച്ച​തി​ന് ശേ​ഷം ഉ​ന്ന​ത നി​യ​മ​വി​ദ​ഗ്ധ​രു​മാ​യി കൂ​ടി​ക്കാ​ഴ്ച ന​ട​ത്തി​യി​രു​ന്നു. അ​വ​രു​ടെ ഉ​പ​ദേ​ശ​വും കൊ​ല​ക്കു​റ്റം ചു​മ​ത്തി​യാ​ൽ നി​ല​നി​ൽ​ക്കി​ല്ലെ​ന്നാ​യി​രു​ന്നു​വെ​ന്നും പോ​ലീ​സ് പ​റ​ഞ്ഞു. ജൂ​ണ്‍…

Read More