പുന: അമേരിക്കയുടെ ചാന്ദ്രദൗത്യം വിജയിച്ചതിന്റെ “രഹസ്യം വെളിപ്പെടുത്തി’ ആർഎസ്എസ് മുൻ നേതാവ്. ഏകാദശി നാളിൽ വിക്ഷേപണം നടത്തിയതുകൊണ്ടാണ് അമേരിക്കൻ ബഹിരാകാശ ഏജൻസിയായ നാസയുടെ ദൗത്യം വിജയിച്ചതെന്നു സംഭാജി ഭിഡെ പറഞ്ഞു. ഇന്ത്യയുടെ ചാന്ദ്രദൗത്യം ലക്ഷ്യത്തിലെത്താത്തതിനെ പരാമർശിച്ചായിരുന്നു ഭിഡെയുടെ ഈ പ്രതികരണം. അമേരിക്ക 38 തവണ ചന്ദ്രയാൻ ദൗത്യം നടത്തി പരാജയപ്പെട്ടു. ഇതോടെ സമയക്രമം തിട്ടപ്പെടുത്തുന്ന ഇന്ത്യൻ രീതി പരീക്ഷിക്കാൻ ശാസ്ത്രജ്ഞരിലൊരാൾ നിർദേശം നൽകി. അതുപ്രകാരം ഏകാദശി നാളിൽ വിക്ഷേപണം നടത്തിയതിനാൽ 39-ാം തവണ അവരുടെ ദൗത്യം വിജയകരമായി- സോലാപൂരിൽ ഒരു ചടങ്ങിൽ പ്രസംഗിക്കവെ ഭിഡെ പറഞ്ഞു. ഏകാദശിനാളിൽ നക്ഷത്രങ്ങളുടെ സ്ഥിതി സന്തുലനാവസ്ഥയിലാണെന്നും അതു വിജയഘടകമായി പ്രവർത്തിക്കുമെന്നും ഭിഡെ അവകാശപ്പെട്ടു. നേരത്തെ തന്റെ മാന്തോപ്പിലെ മാന്പഴം കഴിച്ച സ്ത്രീകൾക്ക് ആണ്കുട്ടികളുണ്ടായെന്ന വെളിപ്പെടുത്തൽ നടത്തി ഭിഡെ മുന്‍പും വാർത്തകളിൽ ഇടംപിടിച്ചിരുന്നു. മുൻ ആർഎസ്എസ് നേതാവായ ഭിഡെ ശിവ പ്രതിഷ്ഠൻ ഹിന്ദുസ്ഥാൻ…
Read MoreCategory: Loud Speaker
ജയ് ശ്രീറാം വിളിക്കാത്തതിന്റെ പേരിൽ മർദിച്ചു കൊന്ന സംഭവം! പ്രതികൾക്കെതിരേ കൊലക്കുറ്റമില്ല; മരണകാരണം ഹൃദയസ്തംഭനമാണെന്ന് പോലീസ്
റാഞ്ചി: ജയ് ശ്രീറാം വിളിക്കാത്തതിന്റെ പേരിൽ ജാർഖണ്ഡിൽ ആൾക്കൂട്ടം മർദിച്ചു കൊലപ്പെടുത്തിയ കേസിൽ പ്രതികൾക്കെതിരേ കൊലക്കുറ്റമില്ല. തബ്രിസ് അൻസാരിയുടെ പോസ്റ്റ്മോർട്ടം റിപ്പോർട്ടിൽ മരണകാരണം ഹൃദയസ്തംഭനമാണെന്നതിനാൽ പ്രതികൾക്കെതിരെ കൊലക്കുറ്റം ചുമത്താനാകില്ലെന്ന് പോലീസ്. പോലീസ് കുറ്റപത്രത്തിനെതിരെ നേരത്തെ വിമർശനമുയർന്ന സാഹചര്യത്തിലാണ് കൂടുതൽ വിവരങ്ങൾ പുറത്തുവരുന്നത്. കേസിലെ 12ാം പ്രതിയെ ശനിയാഴ്ച പോലീസ് അറസ്റ്റ് ചെയ്തിരുന്നു. മനപൂർവമല്ലാത്ത നരഹത്യക്കാണ് ഇവർക്കെതിരെ കേസെടുത്തിരിക്കുന്നത്. കൊലക്കുറ്റം നിലനിൽക്കുന്ന തെളിവുകൾ ഇല്ല. പോസ്റ്റ്മോർട്ടം റിപ്പോർട്ടിൽ പറയുന്നത് മരണകാരണം ഹൃദയ സ്തംഭനമാണെന്നാണ്. അതുകൊണ്ട് തന്നെ നരഹത്യക്കാണ് കേസെടുത്തിരിക്കുന്നതെന്നാണ് പോലീസ് വിശദീകരണം. അൻസാരിയുടെ മൃതദേഹം രണ്ട് തവണ പോസ്റ്റ്മോർട്ടം നടത്തിയെന്നും രണ്ട് റിപ്പോർട്ടിലും ഒരേകാര്യമാണ് പറയുന്നതെന്നും സീനിയർ പോലീസ് ഓഫിസർ എസ് കാർത്തിക് എൻഡിടിവിയോട് പറഞ്ഞു. പോസ്റ്റ്മോർട്ടം റിപ്പോർട്ട് ലഭിച്ചതിന് ശേഷം ഉന്നത നിയമവിദഗ്ധരുമായി കൂടിക്കാഴ്ച നടത്തിയിരുന്നു. അവരുടെ ഉപദേശവും കൊലക്കുറ്റം ചുമത്തിയാൽ നിലനിൽക്കില്ലെന്നായിരുന്നുവെന്നും പോലീസ് പറഞ്ഞു. ജൂണ്‍…
Read Moreലുങ്കി ധരിച്ച് വണ്ടിയോടിച്ചു; 2,000 രൂപ പിഴ! പുതിയ നിയമപ്രകാരം ഡ്രൈവർമാർ പാന്റിസിനൊപ്പം ഷർട്ടോ ടീ ഷർട്ടോ ധരിക്കണണം ഒപ്പം ഷൂവും
ലക്നൗ: ലുങ്കിയും ബെനിയനും ധരിച്ച് വണ്ടിയോടിച്ച ഡ്രൈവർക്കും സഹായിക്കും 2,000 രൂപ പിഴ. ഉത്തർപ്രദേശിലെ ലക്നൗവിലാണ് സംഭവം. തെറ്റായ വേഷവിധാനത്തിന്റെ പേരിൽ ലുങ്കിയും ബനിയനും ധരിച്ചതിന് ട്രക്ക് ഡ്രൈവർമാർക്ക് 2,000 രൂപയാണ് പിഴ ചുമത്തിയിരിക്കുന്നത്. പുതിയ നിയമപ്രകാരം ഡ്രൈവർമാർ പാന്റിസിനൊപ്പം ഷർട്ടോ ടീ ഷർട്ടോ ധരിക്കണമെന്ന് നിഷ്കർഷിക്കുന്നുണ്ട്. ഒപ്പം വാഹനം ഓടിക്കുന്പോൾ ഷൂവും ധരിക്കണമെന്നും വ്യവസ്ഥയുണ്ട്. നേരത്തെ 500 രൂപയായിരുന്നു പിഴ. പുതിയ നിയമപ്രകാരം 2000 രൂപയാണ് പിഴ. സ്കൂൾ, സർക്കാർ വാഹനങ്ങൾ ഓടിക്കുന്നവർക്കും ഈ നിയമം ബാധകമാണ്. പുതിയ മോട്ടോർ വാഹന നിയമപ്രകാരം ഈ നിയമം പാലിക്കാത്തവർക്ക് 2000 രൂപ പിഴ ചുമത്തുമെന്ന് ലക്നൗ എഎസ്പി പൂർണേന്ദു സിംഗ് പറഞ്ഞു.
Read Moreട്രക്കിൽ ജെസിബി കയറ്റി; ഡ്രൈവർക്ക് 86,500 രൂപ പിഴ! മോട്ടോർ വാഹനനിയമം പുതുക്കിയതിനു ശേഷം രാജ്യത്തെ ഏറ്റവും ഉയർന്ന പിഴ
മോട്ടോർ വാഹനനിയമം പുതുക്കിയതിനു ശേഷം രാജ്യത്തെ ഏറ്റവും ഉയർന്ന പിഴ ലഭിച്ചത് ഒഡീഷയിലെ ട്രക്ക് ഡ്രൈവർക്ക്. സാംബാൽപുരിലെ ട്രക് ഡ്രൈവർ അശോക് യാദവിന് 86,500 രൂപയാണ് പിഴയായി ലഭിച്ചത്. ട്രക്കിൽ ജെസിബികയറ്റി കൊണ്ടുപോയതിനാണ് വൻ തുക പിഴയായി നൽകേണ്ടിവന്നത്. നാഗാലാൻഡ് രജിസ്ട്രേഷനിലുള്ള ട്രക്കിനാണ് 86,500 രൂപ മോട്ടോർ വാഹന വകുപ്പ് അധികൃതർ പിഴയടിച്ചത്. എന്നാൽ ഡ്രൈവർ ഉദ്യോഗസ്ഥരുമായി മണിക്കൂറുകളോളം നടത്തിയ തർക്കത്തിനു ശേഷം ഇത് 70,000 രൂപയായി കുറച്ചു നൽകി. പിഴ അടച്ചതിനു ശേഷം കഴിഞ്ഞ ആറാം തീയതി ട്രക്ക് തിരിച്ചെടുത്തതായി അശോക് യാദവ് പറഞ്ഞു. അനധികൃതമായി മറ്റൊരു വ്യക്തിയെ വാഹനമോടിക്കാൻ അനുവദിച്ചതിന് 5,000 രൂപ, ലൈസൻസ് ഇല്ലാത്തതിന് 5,000 രൂപ. അമിതഭാരം കയറ്റിയതിന് 56,000 രൂപ. അമിത വലിപ്പമുള്ള ലോഡ് കയറ്റൽ 20,000 രൂപ എന്നിങ്ങനെയാണ് അശോക് യാദവിന് പിഴയടിച്ചത്. അനുംഗുൽ ജില്ലയിലെ തൽചറിൽനിന്നും ഛത്തീസ്ഗഡിലേക്ക്…
Read Moreപരിശോധനയില്‍ വിട്ടുവീഴ്ചയില്ല! മദ്യപിച്ചു വാഹനമോടിക്കല്‍, അമിതവേഗം, അപകടകരമായ ഡ്രൈവിംഗ് എന്നീ കുറ്റകൃത്യങ്ങളുടെ പിഴക്കാര്യത്തില്‍ ഓണക്കാലത്തും ആനുകൂല്യം ലഭിക്കില്ല; മോട്ടോര്‍ വാഹന വകുപ്പ്
തിരുവനന്തപുരം: മോട്ടോർ വാഹന നിയമഭേദഗതി നടപ്പാക്കുന്നതുമായി ബന്ധപ്പെട്ടു സർക്കാർ പുനഃപരിശോധനാ സാധ്യത തേടുന്നുണ്ടെങ്കിലും ഓണക്കാലത്ത് നടത്തുന്ന പരിശോധനയിൽ വിട്ടുവീഴ്ചയ്ക്കില്ലെന്നു മോട്ടോർ വാഹന വകുപ്പ്. സാധാരണ നിയമ ലംഘനങ്ങൾക്കുള്ള കനത്ത പിഴയിൽ ഓണക്കാലത്ത് ഇളവുണ്ടാകുമെങ്കിലും മദ്യപിച്ചു വാഹനമോടിക്കൽ, അമിതവേഗം, അപകടകരമായ ഡ്രൈവിംഗ് എന്നീ കുറ്റകൃത്യങ്ങളുടെ പിഴക്കാര്യത്തിൽ ഓണക്കാലത്തും ആനുകൂല്യം ലഭിക്കില്ല. നിസാര നിയമലംഘനങ്ങൾക്കു ആളുകൾക്ക് ബുദ്ധിമുട്ടുണ്ടാക്കുന്നവിധം ഓണക്കാലത്തു പിഴയിടേണ്ടതില്ലെന്ന അഭിപ്രായമാണ് മുഖ്യമന്ത്രി പിണറായി വിജയന്റെ അധ്യക്ഷതിൽ ചേർന്ന ഉന്നത തലയോഗത്തിലുണ്ടായത്. എന്നാൽ, പരിശോധനയും പിഴയും പൂർണമായും ഒഴിവാക്കുന്നത് ഓണക്കാലത്ത് പൊതുനിരത്തിൽ വ്യാപക നിയമലംഘനങ്ങൾക്കും അപകടങ്ങൾക്കും ഇടയാക്കുമെന്നാണ് മോട്ടാർ വാഹനവകുപ്പിന്റെ വിലയിരുത്തൽ. കേന്ദ്ര മോട്ടോർ വാഹനചട്ട ഭേദഗതി പ്രകാരമുള്ള പിഴ പ്രാബല്യത്തിൽ വന്നതിനാലും ഇതു സംബന്ധിച്ചു സംസ്ഥാനം വിജ്ഞാപനമിറക്കിയതിനാലും നിരക്കിൽ കുറച്ച് പിഴ ഈടാക്കാൻ സംസ്ഥാനങ്ങൾക്കു കഴിയില്ല. പിഴയിടൽ ഒഴിവാക്കൽ മാത്രമാണു പ്രയോഗികം. ഈ സാഹചര്യത്തിലാണ് തത്കാലത്തേക്ക് ഇളവ് വരുത്തുന്നത്.…
Read Moreഓണം വെള്ളത്തിലാകാൻ സാധ്യത! വെള്ളിയാഴ്ചവരെ വ്യാപക മഴയെന്ന് കാലാവസ്ഥാ നിരീക്ഷണകേന്ദ്രം
തിരുവനന്തപുരം: വെള്ളിയാഴ്ചവരെ കേരളത്തിൽ വ്യാപകമായി മഴ പെയ്യുമെന്ന് കാലാവസ്ഥാ നിരീക്ഷണകേന്ദ്രം അറിയിച്ചു. അറബിക്കടലിന്റെ തെക്കുപടിഞ്ഞാറും മധ്യപടിഞ്ഞാറും ഭാഗങ്ങളിൽ തെക്കുപടിഞ്ഞാറൻ കാറ്റിന്റെ വേഗത മണിക്കൂറിൽ 40- മുതൽ 50 കിലോമീറ്റർവരെയാകാൻ സാധ്യതയുള്ളതിനാൽ മത്സ്യതൊഴിലാളികൾ ആ ഭാഗത്തേക്കു പോകരുതെന്നും കാലാവസ്ഥാ നിരീക്ഷണകേന്ദ്രം മുന്നറിയിപ്പ് നൽകി. കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ വൈത്തിരി- ഒമ്പത്, തളിപറമ്പ്- ഏഴ്, പാലക്കാട്- ആറ്, മാനന്തവാടി- നാല് മറ്റ് 13 കേന്ദ്രങ്ങളിൽ ഒന്നുമുതൽ മൂന്നുവരെ സെന്റീമീറ്റർ മഴ പെയ്തു.
Read Moreയോഗിയുടെ യുപിയിൽ വീണ്ടും ക്രൂരത; ഭർത്താവിന്റെ മുന്നിലിട്ട് യുവതിയെ കൂട്ടബലാത്സംഗം ചെയ്തു
ലക്നോ: ഉത്തർപ്രദേശിൽനിന്ന് വീണ്ടും ഞെട്ടിക്കുന്ന വാർത്ത. ആയുധധാരികൾ ഭർത്താവിന്റെ മുന്നിലിട്ട് യുവതിയെ കൂട്ട ബലാത്സംഗം ചെയ്തു. അമ്രോഹ ജില്ലയിലാണ് സംഭവമുണ്ടായത്. ശനിയാഴ്ച വൈകുന്നേരം ചന്ദ്പുരിൽനിന്നും ഇ-റിക്ഷയിൽ മടങ്ങുകയായിരുന്ന ദന്പതികളെ ഖുവാഖേരയിൽവച്ചാണ് അക്രമി സംഘം തടഞ്ഞത്. എതിർത്ത ഭർത്താവിനു നേരെ വെടിയുതിർക്കുകയും റിക്ഷ ഡ്രൈവറെ കൊള്ളയടിക്കുകയും ചെയ്തു. പിന്നീട് യുവതിയെ തോക്കിൻ മുനയിൽനിർത്തി വയലിലേക്ക് വലിച്ചിഴച്ചുകൊണ്ടുപോയി കൂട്ടമാനഭംഗപ്പെടുത്തുകയായിരുന്നു. ദന്പതികൾ സഹായത്തിനായി നിലവിളച്ചതോടെ നാട്ടുകാർ ഓടിക്കൂടിയതിനെ തുടർന്ന് അക്രമി സംഘം രക്ഷപ്പെട്ടു. യുവതിയുടെ പരാതിയുടെ അടിസ്ഥാനത്തിൽ പോലീസ് കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണം തുടങ്ങി. നാലു പേരാണ് സംഭവത്തിനു പിന്നിലെന്നും ഇവർക്കായി തെരച്ചിൽ തുടങ്ങിയതായും പോലീസ് അറിയിച്ചു.
Read Moreആജീവനാന്തകാലത്തേക്കുള്ള തൊഴിലെന്ന് കരുതിയല്ല കോൺഗ്രസിൽ ചേർന്നത്; ശശി തരൂർ പറയുന്നു…
ന്യൂഡൽഹി: ആജീവനാന്തകാലത്തേക്കുള്ള തൊഴിലെന്ന് കരുതിയല്ല കോൺഗ്രസ് പാർട്ടിയിൽ എത്തിയതെന്ന് ശശി തരൂർ എംപി. പുരോഗമന ആശയങ്ങൾ പങ്കിടുന്നതിനുള്ള ഏറ്റവും നല്ല മാർഗമെന്ന നിലയിലാണ് കോൺഗ്രസിലെത്തിയത്. കേവലം സീറ്റുകൾക്കോ വോട്ടുകൾക്കോ വേണ്ടി ആ ആശയങ്ങളെ ത്യജിക്കാൻ തനിക്ക് കഴിയില്ലെന്നും അദ്ദേഹം വ്യക്തമാക്കി. മൃദു ഹിന്ദുത്വ അജൻഡ തുടർന്നാൽ കോണ്‍ഗ്രസ് വട്ടപ്പൂജ്യമാകുമെന്ന് തരൂർ കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു. ഇന്ത്യയുടെ മതേതരത്വം സംരക്ഷിക്കാൻ കോണ്‍ഗ്രസിനു ചുമതലയുണ്ട്. ഹിന്ദി ഹൃദയഭൂമിയിലെ കോണ്‍ഗ്രസിന്റെ പ്രശ്നങ്ങൾക്കു പരിഹാരം ബിജെപിയുടെ തരത്തിലുള്ള ഭൂരിപക്ഷ പ്രീണനമല്ല, അങ്ങനെ സംഭവിക്കുന്നുണ്ടെങ്കിൽ അതു വലിയ പിഴവാണ്-തരൂർ പറഞ്ഞു.
Read Moreമകന്റെ ക്രൂരത! പുലര്‍ച്ചവരെ പബ്ജി ഗെയിം കളിക്കുന്നത് പതിവ്; കളിക്കുന്നതു വിലക്കിയ പിതാവിനെ യുവാവ് വെട്ടിനുറുക്കി; അതിക്രൂരം
ബംഗളുരു: പബ്ജി കളിക്കുന്നതു വിലക്കിയ പിതാവിനെ യുവാവു ക്രൂരമായി വെട്ടിക്കൊലപ്പെടുത്തി. പോളിടെക്നിക് വിദ്യാർഥിയാണു പിതാവിനെ കൊലപ്പെടുത്തിയത്. വടക്കൻ കർണാടകയിലെ ബെലഗാവി കക്കാട്ടിയിൽ തിങ്കളാഴ്ച പുലർച്ച അഞ്ചോടെയാണു സംഭവം. സിദ്ധേശ്വർ നഗറിൽ താമസിക്കുന്ന റിട്ട. ഹെഡ് കോണ്‍സ്റ്റബ്ൾ ശങ്കർ ദേവപ്പ കുന്പാറാണു കൊല്ലപ്പെട്ടത്. ഇയാളുടെ മകൻ രഘുവീർ കുന്പാറിനെ കക്കാട്ടി പോലീസ് അറസ്റ്റ് ചെയ്തു. യുവാവു പുലർച്ചവരെ പബ്ജി ഗെയിം കളിക്കുന്നതു പതിവായതിരുന്നു. ഇതേതുടർന്നു ഞായറാഴ്ച രാത്രി പിതാവു മൊബൈൽ ഫോണ്‍ പിടിച്ചുവാങ്ങി. ഇതിൽ പ്രകോപിതനായ രഘുവീർ കുടുംബാംഗങ്ങളെ മുറിയിൽ പൂട്ടിയിട്ടശേഷം പിതാവിനെ വെട്ടി കൊലപ്പെടുത്തുകയായിരുന്നു. പിതാവിന്റെ തലയും കാലും മകൻ വെട്ടിമുറിച്ചു. അയൽക്കാർ വിവരമറിയിച്ചതനുസരിച്ചാണു പോലീസ് വീട്ടിലെത്തുന്നതും യുവാവിനെ അറസ്റ്റ് ചെയ്യുന്നതും. മൂന്നു മാസം മുന്‍പാണു ശങ്കർ സർവീസിൽനിന്നു വിരമിച്ചത്.
Read Moreദക്ഷിണേന്ത്യയിൽ ഭീകരാക്രമണ സാധ്യതയെന്ന് സൈന്യത്തിന്റെ മുന്നറിയിപ്പ്; ഗുജറാത്തിലെ സർ ക്രീക്കിൽ ഉപേക്ഷിച്ച നിലയിൽ ബോട്ടുകൾ
ന്യൂഡൽഹി: ദക്ഷിണേന്ത്യയിൽ ഭീകരാക്രമണത്തിനു സാധ്യതയുണ്ടെന്ന് സൈന്യത്തിന്റെ മുന്നറിയിപ്പ്. കരസേനാ ദക്ഷിണേന്ത്യൻ കമാൻഡന്റ് ലഫ്.ജനറൽ എസ്.കെ.സൈനിയാണ് ഇത് സംബന്ധിച്ച മുന്നറിയിപ്പ് നല്‍കിയത്. ഗുജറാത്തിലെ സർ ക്രീക്കിൽ ഉപേക്ഷിച്ച നിലയിൽ ബോട്ടുകൾ കണ്ടെത്തിയെന്നും അദ്ദേഹം വ്യക്തമാക്കി. ഏത് സാഹചര്യത്തെയും നേരിടാൻ സൈന്യം സജ്ജമാണെന്നും സൈനി അറിയിച്ചു. നേരത്തെ, ഭീകരൻ മസൂദ് അസ്ഹറിനെ പാക്കിസ്ഥാന് ജയില്‍ മോചിതനാക്കിയെന്നെന്നും ഇന്ത്യയിൽ ഭീകരാക്രമണത്തിനു സാധ്യതയുണ്ടെന്നും റിപ്പോർട്ടുകൾ വന്നിരുന്നു. അതിര്‍ത്തികളില്‍ പാക്കിസ്ഥാൻ സൈനിക വിന്യാസം കൂട്ടിയെന്നും സൂചനകളുണ്ടായിരുന്നു. ഇതിനു പിന്നാലെ ജമ്മു കാഷ്മീർ, രാജസ്ഥാന് അതിര്‍ത്തികളില്‍ ഇന്ത്യ സുരക്ഷ ശക്തമാക്കുകയും എന്തും നേരിടാന്‍ തയാറാകാന്‍ സൈനിക വിഭാഗങ്ങള്‍ക്ക് നിര്‍ദേശം നൽകുകയും ചെയ്തു. കഴിഞ്ഞ ആഴ്ചയും ഗുജറാത്ത് തീരംവഴി തീവ്രവാദികള്‍ ഇന്ത്യയിലേക്ക് തീവ്രവാദികള്‍ നുഴഞ്ഞുകയറിയേക്കാമെന്ന മുന്നറിയിപ്പ് നല്‍കിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തില്‍ തുറമുഖങ്ങള്‍ക്ക് ജാഗ്രതാ നിര്‍ദേശം നല്‍കുകയും സുരക്ഷ ശക്തമാക്കുകയും ചെയ്തിരുന്നു.
Read More