കണ്ണൂർ: തളിപ്പറന്പിൽ കാർ തകർത്തു കവർച്ച നടത്തിയിരുന്ന മോഷ്ടാവ് ഒടുവിൽ പോലീസിന്റെ വലയിൽ കുടുങ്ങി. പുഷ്പഗിരി സ്വദേശി അബ്ദുൾ മുജീബാണ് അറസ്റ്റിലായത്. ഒൻപത് മാസത്തോളം പോലീസിനു തലവേദന സൃഷ്ടിച്ച ശേഷമാണ് മുജീബിന്റെ അറസ്റ്റ്. വ്യാഴാഴ്ച പറശിനിക്കടവിലും സ്നേക്ക് പാർക്കിനു സമീപവും നടന്നതുൾപ്പെടെ തളിപ്പറന്പിൽ കാർ തകർത്ത് 16 കവർച്ചകളാണു നടന്നത്. കരിന്പം സ്വദേശി മൊയ്തീന്റെ സ്വിഫ്റ്റ് കാറിന്റെ ചില്ലു തകർത്തു മുൻസീറ്റിൽ വച്ചിരുന്ന ബാഗ് മോഷ്ടിച്ചതായിരുന്നു ആദ്യസംഭവം. അന്നേദിവസം തന്നെ മണിക്കൂറുകൾക്കുള്ളിൽ പുഷ്പഗിരി സ്വദേശി വി.വി അബ്ദുള്ളയുടെ ഇന്നോവയുടെ ചില്ലു തകർത്ത് സീറ്റിൽ വച്ചിരുന്ന ബാഗും കവർന്നു. ഫെബ്രുവരി ഒന്നിനു പട്ടാപ്പകൽ മന്നയിലെ വ്യാപാരിയായ ഉമ്മർ കുട്ടിയുടെ ഇന്നോവ ക്രിസ്റ്റയുടെ പിൻനിരയിലെ സീറ്റിനരികിലുള്ള ചില്ലു തകർത്ത് മൂന്നു ലക്ഷം രൂപയും രേഖകളുമടങ്ങുന്ന ബാഗ് മോഷ്ടിച്ചു. മോഷണങ്ങളെല്ലാം ചുരുങ്ങിയ സമയങ്ങളിലാണു നടന്നത്. മോഷണത്തിനിരയായവർ പോലീസിൽ പരാതി നൽകിയിരുന്നുവെങ്കിലും അന്വേഷണത്തിൽ…
Read MoreCategory: Loud Speaker
യുപിയിൽ പോലീസ് രാജ്! ഗതാഗതനിയമം തെറ്റിച്ചെന്നാരോപിച്ച് യുവാവിനെ പോലീസുകാർ പട്ടാപ്പകൽ നടുറോഡിൽ ചവിട്ടിക്കൂട്ടി
ലക്നോ: ഉത്തർപ്രദേശിൽ യുവാവിനെ പട്ടാപ്പകൽ നടുറോഡിൽ അടിച്ചുകൊല്ലാൻ ശ്രമിച്ച രണ്ട് പോലീസുകാർക്ക് സസ്പെൻഷൻ. നേപ്പാൾ അതിർത്തിയായ കിഴക്കന്‍ യുപിയിലെ സിദ്ധാർഥ് നഗറിലായിരുന്നു സംഭവം. ഗതാഗതനിയമം തെറ്റിച്ചെന്നാരോപിച്ചായിരുന്നു യുവാവിനെ പോലീസുകാർ മർദിച്ചത്. ഇയാൾ മദ്യപിച്ചിരുന്നതായും പ്രദേശത്ത് വർഗീയ സംഘർഷത്തിനു ശ്രമിച്ചെന്നുമാണ് പോലീസ് പറയുന്നത്. എന്നാൽ യുവാവിനെ വൈദ്യപരിശോധനയ്ക്കു പോലീസ് വിധേയനാക്കിയിരുന്നില്ല. യുവാവിനൊപ്പമുണ്ടായിരുന്ന ആൾ പോലീസ് മർദനത്തിന്റെ ദൃശ്യങ്ങൾ പകർത്തി പുറത്തുവിട്ടതോടെയാണ് സംഭവം വിവാദമായത്. റിങ്കു പാണ്ഡെ എന്ന യുവാവിനെയാണ് പോലീസ് ക്രൂരമായി മര്‍ദ്ദിച്ചത്. ബൈക്കില്‍ വന്ന റിങ്കുവിനെ വാഹന പരിശോധനയ്ക്കായാണ് പോലീസുകാർ തടഞ്ഞത്. റിങ്കുവിനൊപ്പം കുട്ടിയുമുണ്ടായിരുന്നു. വാഹനത്തിന്റെ രേഖകൾ പരിശോധിക്കുന്നതിനിടെ തർക്കം ഉന്നയിച്ച റിങ്കുവിനെ ബൈക്കിൽനിന്ന് പോലീസുകാർ വലിച്ചുതാഴെയിട്ടു. നിലത്തുവീണ റിങ്കുവിന്റെ പുറത്ത് കയറിയിരുന്നാണ് ഒരു പോലീസുകാരൻ മർദിച്ചത്. ബഹളത്തിനിടെ റിങ്കുവിന്റെ ഒപ്പമുണ്ടായിരുന്ന പെൺകുട്ടിക്ക് പരിക്കേൽക്കുകയും ചെയ്തു. സബ് ഇന്‍സ്പെക്ടര്‍ വീരേന്ദ്ര മിശ്രയും ഹെഡ് കോണ്‍സ്റ്റബിള്‍ മഹേന്ദ്ര പ്രസാദും…
Read Moreമൂലമ്പള്ളിയിലെ ദരിദ്രരോടില്ലാത്ത അനുകമ്പ സമ്പന്നരോട് എന്തിന്?; വിമർശിച്ചു ഷമ്മി തിലകൻ
കൊച്ചി: മരടിലെ ഫ്ളാറ്റുകൾ പൊളിക്കാതിരിക്കാൻ സ്വീകരിക്കുന്ന നടപടികളെ വിമർശിച്ചു നടൻ ഷമ്മി തിലകൻ. മൂലമ്പള്ളിയിലെ ദരിദ്രരോടു കാണിക്കാത്ത അനുകന്പ മരടിലെ സന്പന്ന ഫ്ളാറ്റുടമകളോടു കാട്ടണോ എന്നു ചോദിക്കുന്ന ഷമ്മി, നിയമങ്ങൾ പാലിക്കാനുള്ളതാണെന്നും ചൂണ്ടിക്കാട്ടുന്നു. ഫേസ്ബുക്ക് കുറിപ്പിലാണ് നടന്റെ വിമർശനം. ഷമ്മി തിലകന്റെ കുറിപ്പിന്റെ പൂർണരൂപം: മൂലന്പള്ളിയിലെ ദരിദ്രരോട് കാണിക്കാത്ത അനുകന്പ മരടിലെ സന്പന്ന ഫ്ളാറ്റുടമകളോട് കാട്ടണോ? തീരദേശ പരിപാലന നിയമം ഉൾപ്പെടെയുള്ള നിയമങ്ങൾ കൊണ്ടുവന്നിരിക്കുന്നത് പാലിക്കാനാണ്. സന്പന്നരെന്നോ, ദരിദ്രരെന്നോ ഇല്ലാതെ ഇനിവരുന്ന തലമുറയ്ക്ക് ഇവിടെ വാസം സാധ്യമാക്കാനാണ്. അതിനു തുരങ്കം വെക്കുന്ന ഇത്തരം റിയൽ എസ്റ്റേറ്റ് മാഫിയകളേയും, യാതൊരു ഉളുപ്പുമില്ലാതെ ഇത്തരം ഫ്രോഡുകളെ സപ്പോർട്ട് ചെയ്യുന്ന നഗരസഭകളേയും, ഇത്തരക്കാർക്ക് ഓശാന പാടി കൊണ്ട് നിയമത്തിൽ വരെ ഇളവുകൾ ഒപ്പിച്ചു നൽകുന്ന രാഷ്ട്രീയ കോമരങ്ങളേയും മറ്റും എന്ത് പേര് ചൊല്ലിയാണ് വിളിക്കേണ്ടത്..? ഇത്തരം സാമൂഹ്യദ്രോഹികളുടെ നിർമ്മാണ അനുമതിക്കും, ഒക്യുപൻസിക്ക്…
Read Moreമരടിലെ ഫ്ളാറ്റ് ഉടമകൾക്ക് നീതി ഉറപ്പാക്കാൻ മുഖ്യമന്ത്രി ഇടപെടണമെന്ന് ചെന്നിത്തല
കൊച്ചി: മരടിലെ ഫ്ളാറ്റ് ഉടമകൾക്ക് നീതി ഉറപ്പാക്കാൻ മുഖ്യമന്ത്രി ഇടപെടണമെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. സർക്കാർ ഇരയ്ക്കൊപ്പമോ വേട്ടക്കാരനൊപ്പമോയെന്ന് അദ്ദേഹം ചോദിച്ചു. മരടലിലെ ഫ്ളാറ്റുകൾ സന്ദർശിച്ച ശേഷം പ്രതികരിക്കുകയായിരുന്നു അദ്ദേഹം. സബ് കമ്മിറ്റി റിപ്പോർട്ട് ഉടൻ സർക്കാർ പിൻവലിക്കണം. റിപ്പോർട്ട് തെറ്റിയെന്ന് സംസ്ഥാന സർക്കാർ കോടതിയെ അറിയിക്കണമെന്നും ചെന്നിത്തല ആവശ്യപ്പെട്ടു.
Read Moreവീണ്ടുമെത്തുന്നു! 29 മുതൽ ഒക്ടോബർ നാലു വരെ ഓഫറുകളുമായി ഫ്ളിപ്കാർട്ട് ബിഗ് ബില്യണ്‍ ഡേയ്സ്
കൊച്ചി: ഇ കൊമേഴ്സ് വിപണന പ്ലാറ്റ്ഫോമായ ഫ്ളിപ്കാർട്ടിന്റെ ഫ്ളാഗ്ഷിപ് പരിപാടിയായ ’ദ ബിഗ് ബില്യണ്‍ ഡേയ്സ് വീണ്ടുമെത്തുന്നു. 29 മുതൽ ഒക്ടോബർ നാലു വരെയാണ് ബിഗ് ബില്യണ്‍ ഡേയ്സ് വിപണനമേള. 29ന് അർധരാത്രി മുതലാണു സീസണ് ആരംഭിക്കുന്നതെങ്കിലും ഫ്ളിപ്കാർട്ട് പ്ലസ് ഉപയോക്താക്കൾക്കു നാലു മണിക്കൂർ മുന്‍പു തന്നെ ഓഫറുകൾ കാണാനാകും. ഉപയോക്താക്കൾക്കു ഷോപ്പിംഗ് ആയാസരഹിതമാക്കുന്നതിന് ആക്സിസ്, ഐസിഐസിഐ ബാങ്കുകളുമായി ഫ്ളിപ്കാർട്ട് ധാരണയായിട്ടുണ്ട്. ഫാഷൻ, ടിവി, അപ്ലയൻസസ്, വീട്ടുപകരണങ്ങൾ, ഫർണീച്ചറുകൾ, ബ്യൂട്ടി, സ്പോർട്സ്, കളിപ്പാട്ടങ്ങൾ, പുസ്തകങ്ങൾ, സ്മാർട്ട് ഡിവൈസുകൾ, പേഴ്സണൽ കെയർ അപ്ലയൻസസ്, ട്രാവൽ തുടങ്ങിയ വിഭാഗത്തിലുള്ള ഉത്പന്നങ്ങൾ 29 നും മൊബൈൽ ഫോണുകൾ, ഇലക്ട്രോണിക് ഉപകരണങ്ങൾ എന്നിവ 30നും വിപണനം ആരംഭിക്കും. ബിഗ് ബില്യണ്‍ ഡേയ്സിനോടനുബന്ധിച്ചു കൂടുതൽ പിൻ കോഡുകളിൽ ഉത്പന്നങ്ങൾ ലഭ്യമാകും. ഉപകരണങ്ങൾക്ക് ഇൻഷ്വറൻസ് പരിരക്ഷ വാങ്ങാനാവുന്ന അവസരവും ഒരുക്കിയിട്ടുണ്ട്. 200 വിഭാഗങ്ങളിലായി പതിനായിരത്തിലധികം ഉത്പന്നങ്ങളാണു…
Read Moreമരട് ഫ്ലാറ്റ് വിഷയം: ഇനി രണ്ടുനാള്‍! സമരം ശക്തമാക്കാനൊരുങ്ങി ഉടമകൾ; നാളെ മുതൽ ധർണയും റിലേ സത്യഗ്രഹവും
കൊച്ചി: നിയമലംഘനങ്ങൾ കണ്ടെത്തിയതിനെത്തുടർന്ന് പൊളിച്ചു നീക്കാൻ സുപ്രീംകോടതി ഉത്തരവിട്ട മരടിലെ ഫ്ലാറ്റ് സമുച്ചയങ്ങളുടെ ഉടമകൾ സമരം ശക്തമാക്കുന്നു. ഇതിന്റെ ഭാഗമായി നാളെ മുതൽ ധർണയും റിലേ സത്യഗ്രഹവും ആരംഭിക്കും. രാവിലെ പത്തിന് മരട് നഗരസഭയ്ക്കു മുന്നിൽ ആരംഭിക്കുന്ന ധർണ ഓഫീസ് അടയ്ക്കുന്നതുവരെ തുടരും. തുടർന്ന് കുണ്ടന്നൂർ ഹോളി ഫെയ്ത്ത് അപ്പാർട്ട്മെന്റിന് സമീപമെത്തി റിലേ സത്യഗ്രഹം നടത്താനാണ് ഉടമകൾ തീരുമാനിച്ചിട്ടുള്ളത്. മരട് ഭവന സംരക്ഷണ സമിതിയുടെ നേതൃത്വത്തിലാണ് ധർണയും റിലേ സത്യഗ്രഹവും നടത്തുക. രാത്രിയിൽ ഉൾപ്പെടെ റിലേ സത്യഗ്രഹം നീട്ടാനാണ് ഉടമകൾ ആലോചിക്കുന്നത്. ഇതു സംബന്ധിച്ച് ഇന്നു വൈകുന്നേരത്തോടെ അന്തിമ തീരുമാനമുണ്ടാകും. ഒഴിഞ്ഞുപോകണമെന്നുകാട്ടി നഗരസഭ പതിച്ച നോട്ടീസ് കാലാവധി നാളെ അവസാനിക്കുന്നതിനെത്തുടർന്നാണ് സമരം ശക്തമാക്കാൻ ഫ്ലാറ്റ് ഉടമകൾ തീരുമാനിച്ചത്. പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയും സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണനും നാളെ മരടിലെത്തുന്നുണ്ട്. സിപിഎം ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ…
Read Moreഎല്ലാം ശരിയാക്കി! പി.കെ. ശശി എംഎൽഎ ജില്ലാകമ്മിറ്റിയിലേക്ക് തിരിച്ചെത്തി; തുണയായത് സംസ്ഥാനകമ്മിറ്റി തീരുമാനവും ഒൗദ്യോഗികപക്ഷവും
പാലക്കാട്: ഡിവൈഎഫ്ഐ വനിതാ നേതാവിനോട് അപമര്യാദയായി പെരുമാറിയെന്ന പരാതിയിന്മേൽ പാർട്ടി സസ്പെൻഷൻ നടപടി നേരിട്ട പി.കെ. ശശി എംഎൽഎ സിപിഎം ജില്ലാ കമ്മിറ്റിയിലേക്ക് തിരിച്ചെത്തി. പാർട്ടി സംസ്ഥാനകമ്മിറ്റിയാണ് കഴിഞ്ഞദിവസം ഇക്കാര്യം തീരുമാനിച്ചത്. സംസ്ഥാനകമ്മിറ്റി തീരുമാനം ശരിവച്ചതോടെ അടുത്ത ജില്ലാ കമ്മിറ്റിയോഗത്തിൽ പി.കെ. ശശിക്ക് പങ്കെടുക്കാം. ജില്ലാകമ്മിറ്റിയുടെ ശുപാർശ കഴിഞ്ഞയാഴ്ച പാർട്ടി സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്റെ സാന്നിധ്യത്തിൽചേർന്നചേർന്ന സംസ്ഥാന സമിതിയും അംഗീകരിക്കുകയായിരുന്നു. ഇതിനെ തുടർന്നാണ് നടപടികൾ വേഗത്തിലായത്. കഴിഞ്ഞ നവംബറിലാണ് പി.കെ. ശശി എംഎൽഎ സസ്പെൻഷന് വിധേയനായത്. ആറുമാസത്തേക്കായിരുന്നു ഇത്. മേയിൽ സസ്പെൻഷൻ കാലാവധി പൂർത്തിയാവുകയും ചെയ്തിരുന്നു. എന്നാൽ പി.കെ. ശശി ഏതുഘടകത്തിൽ പ്രവർത്തിക്കണമെന്ന കാര്യത്തിൽ തീരുമാനമായിരുന്നില്ല. പാർട്ടിയിലെ ഒൗദ്യോഗികപക്ഷത്തിന്റെ പിന്തുണയും ജില്ലാകമ്മിറ്റിയിലേക്കുള്ള പ്രവേശനം എളുപ്പത്തിലാക്കിയെന്നും റിപ്പോർട്ടുകളുണ്ട്. കാരണം സസ്പെൻഷൻ കാലയളവിൽതന്നെ മുഖ്യമന്ത്രിയുമായും അന്വേഷണകമ്മീഷനംഗം എ.കെ. ബാലനുമായും ഇദ്ദേഹം വേദിപങ്കിട്ടത് ചർച്ചയായിരുന്നു. ഇതെല്ലാം പി.കെ. ശശിയുടെ തിരിച്ചുവരവിന്റെ…
Read Moreഉപതെരഞ്ഞെടുപ്പ് നടക്കുന്ന മണ്ഡലങ്ങളിൽ തഹസിൽദാർ, ഡെപ്യൂട്ടി തഹസിൽദാർ തസ്തികകളിൽ കൂട്ട സ്ഥലംമാറ്റം; തെരഞ്ഞെടുപ്പ് ലക്ഷ്യമിട്ടെന്ന് പ്രതിപക്ഷ സംഘടനകൾ
സ്വന്തം ലേഖകൻ കണ്ണൂർ: നിയമസഭാ ഉപതെരഞ്ഞെടുപ്പ് നടക്കാനിരിക്കുന്ന മണ്ഡലങ്ങളുടെ പരിധികളിൽ തഹസിൽദാർ, ഡെപ്യൂട്ടി തഹസിൽദാർ, റിട്ടേണിംഗ് ഓഫീസർ തസ്തികകളിലേക്ക് ഭരണാനുകൂല സംഘടനയിൽപ്പെട്ട ജീവനക്കാരെ നിയമിച്ചുകൊണ്ടുള്ള സർക്കാർ ഉത്തരവ് വിവാദത്തിലേക്ക്. പുതിയ വോട്ടർമാരെ ചേർക്കുക, തള്ളുക തുടങ്ങിയ വോട്ടേഴ്സ് ലിസ്റ്റുമായി ബന്ധപ്പെട്ട കാര്യങ്ങൾ കൈകാര്യം ചെയ്യാൻ ഉത്തരവാദപ്പെട്ട റിട്ടേണിംഗ് ഓഫീസർ, തഹസിൽദാർ, ഇലക്ഷൻ ഡപ്യൂട്ടി തഹസിൽദാർ, ഇലക്ഷൻ ഡപ്യൂട്ടി കളക്ടർ എന്നിവരെ മാറ്റി നിയമിച്ചുകൊണ്ടാണ് സർക്കാർ ഉത്തരവായത്. വോട്ടേഴ്സ് ലിസ്റ്റിൽ തിരിമറി നടത്തിയും മറ്റും തെരഞ്ഞെടുപ്പ് ഫലം തങ്ങൾക്കനുകൂലമാക്കി മാറ്റുന്നതിനുവേണ്ടി ഇടതുപക്ഷ സർക്കാർ നടത്തിയ നീക്കമാണ് ഇതെന്ന് പ്രതിപക്ഷ സംഘടന നേതാക്കൾ ആരോപിച്ചു. നിലവിൽ പ്രസ്തുത തസ്തികയിലിരിക്കുന്ന തങ്ങൾക്കു വേണ്ടപ്പെട്ടവരെ നിലനിർത്തുകയും മറ്റുള്ളവരെ മാറ്റി ഇടതുപക്ഷ അനുകൂലികളെ പുതുതായി നിയമിച്ചുവെന്നുമാണ് ആരോപണം. കണ്ണൂർ താലൂക്ക് തഹസിൽദാർ വി.എം.സജീവനെ മഞ്ചേശ്വരം താലൂക്ക് തഹസിൽദാരായാണ് മാറ്റിയിരിക്കുന്നത്. ഇതുപോലെയാണ് മറ്റു നിയമനങ്ങളും നടത്തിയതെന്നാണ്…
Read Moreപ്രളയം! ഓണത്തിന് മുന്‍പ് പതിനായിരം കിട്ടിയില്ല; ദുരിതബാധിതരുടെ കാത്തിരിപ്പ് തുടരുന്നു
കോഴിക്കോട്: പ്രളയത്തില്‍പ്പെട്ടവര്‍ക്ക് അടിയന്തര ധനസഹായമായ പതിനായിരം രൂപ ഓണത്തിന് മുന്‍പ് നല്‍കുമെന്ന മുഖ്യമന്ത്രിയുടെ ഉറപ്പ് പാഴ്വാക്കായി. ഇതുവരെ അര്‍ഹരായവര്‍ക്ക് ധനസഹായ വിതരണം തുടങ്ങിയില്ല. ഏഴിന് മുന്‍പ് കണക്കെടുപ്പ് പൂര്‍ത്തിയാക്കാന്‍ സര്‍ക്കാര്‍ നിര്‍ദേശിച്ചിരുന്നുവെങ്കിലും പലയിടത്തും അന്തിമ ലിസ്റ്റ് ആയിട്ടില്ല. വീടുകളില്‍ വില്ലേജ് ഓഫീസര്‍മാര്‍ ഉള്‍പ്പെടെയുള്ളവര്‍ എത്തി അര്‍ഹരായവരുടെ വിവരങ്ങള്‍ ശേഖരിച്ചുകഴിഞ്ഞു. എന്നാല്‍ തുടര്‍ച്ചയായ അവധി ദിവസങ്ങള്‍ മൂലമാണ് തുക വിതരണ നടപടികളിലേക്ക് കടക്കാന്‍ കഴിയാത്തതെന്നാണ് അധികൃതരുടെ വിശദീകരണം. വെള്ളപ്പൊക്കത്തില്‍ വീട്ടില്‍ വെള്ളം കയറി സാധനങ്ങള്‍ നഷ്ടപ്പെട്ടവര്‍ക്കുള്ള അടിയന്തര സഹായമായ വിതരണ നടപടികള്‍ വേഗത്തിലാക്കാന്‍ സര്‍ക്കാര്‍ തുടക്കം മുതല്‍ നിര്‍ദശിച്ചിരുന്നു. കഴിഞ്ഞവര്‍ഷത്തെ പാകപ്പിഴകള്‍ പരിഹരിച്ച് ധനസഹായവിതരണം കാര്യക്ഷമവും വേഗത്തിലുമാക്കാനായിരുന്നു നിര്‍ദേശം. എന്നാല്‍ ഇത്തവണയും സമാന സ്ഥിതിവിശേഷമാണുള്ളത്. കഴിഞ്ഞ തവണ വില്ലേജ് ഓഫീസുകളില്‍നിന്ന് ബാങ്ക് അക്കൗണ്ട് നമ്പറുകള്‍ തെറ്റായി രേഖപ്പെടുത്തിയതുമൂലം പലര്‍ക്കും ധനസഹായം ലഭിക്കാന്‍ കാലതാമസം നേരിട്ടിരുന്നു. പുഴയ്ക്ക് സമീപങ്ങളിലായി താമസിച്ചവരുടെ…
Read Moreമധുര വാടിപ്പട്ടിയിൽ വാഹനങ്ങൾ കൂട്ടിയിടിച്ചു; നാലു മലപ്പുറം സ്വദേശികളടക്കം അഞ്ചുപേർ മരിച്ചു; അപകടം ഏർവാടിയിലേക്കുള്ള യാത്രയ്ക്കിടെ
കുറ്റിപ്പുറം: തമിഴ്നാട്ടിലെ മധുര ജില്ലയിൽ വാടിപ്പട്ടിയിൽ രണ്ടു കാറുകളും ബൈക്കും കൂട്ടിയിടിച്ചു മലപ്പുറം ജില്ലയിലെ നാലു പേരടക്കം അഞ്ചു പേർ മരിച്ചു. ഏഴു പേർക്കു ഗുരുതര പരിക്കേറ്റു. കാറിലുണ്ടായിരുന്ന കുറ്റിപ്പുറം പേരശന്നൂർ വാളൂർ കളത്തിൽ മുഹമ്മദലിയുടെ ഭാര്യ റസീന (39), മക്കളായ ഫസൽ (21), സഹന (ഏഴ്), കാർ ഡ്രൈവർ വളാഞ്ചേരി മൂടാൽ സ്വദേശി ളിഹാർ (47), ബൈക്ക് യാത്രക്കാരനായ ദിണ്ഡിഗൽ സ്വദേശി പഴനിച്ചാമി (41) എന്നിവരാണ് മരിച്ചത്. ഇന്നലെ ഉച്ചയ്ക്കു ശേഷം മൂന്നരയോടെ വാടിപ്പട്ടിക്കു സമീപം ദേശീയപാതയിലാണ് അപകടമുണ്ടായത്. നാട്ടിൽ നിന്നു മധുര വഴി ഏർവാടിയിലേക്കു പോവുകയായിരുന്നു ഇവർ. ഇതിനിടെ മധുരയിൽ നിന്നു ആന്ധ്രയിലേക്കു പോവുകയായിരുന്ന മറ്റൊരു കാർ വഴിയിലുള്ള ഒരു ബൈക്കിൽ ഇടിച്ചശേഷം വശത്തേക്കു തിരിക്കുന്നതിനിടെ കുറ്റിപ്പുറത്തു നിന്നു സഞ്ചരിച്ച സംഘത്തിന്റെ കാറിൽ ഇടിക്കുകയായിരുന്നു. വിവരമറിഞ്ഞു ഓടികൂടിയ നാട്ടുകാരാണ് കാർ വെട്ടിപ്പൊളിച്ച് ആളുകളെ പുറത്തെടുത്ത്…
Read More