ന്യൂഡൽഹി: ആജീവനാന്തകാലത്തേക്കുള്ള തൊഴിലെന്ന് കരുതിയല്ല കോൺഗ്രസ് പാർട്ടിയിൽ എത്തിയതെന്ന് ശശി തരൂർ എംപി. പുരോഗമന ആശയങ്ങൾ പങ്കിടുന്നതിനുള്ള ഏറ്റവും നല്ല മാർഗമെന്ന നിലയിലാണ് കോൺഗ്രസിലെത്തിയത്. കേവലം സീറ്റുകൾക്കോ വോട്ടുകൾക്കോ വേണ്ടി ആ ആശയങ്ങളെ ത്യജിക്കാൻ തനിക്ക് കഴിയില്ലെന്നും അദ്ദേഹം വ്യക്തമാക്കി. മൃദു ഹിന്ദുത്വ അജൻഡ തുടർന്നാൽ കോണ്‍ഗ്രസ് വട്ടപ്പൂജ്യമാകുമെന്ന് തരൂർ കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു. ഇന്ത്യയുടെ മതേതരത്വം സംരക്ഷിക്കാൻ കോണ്‍ഗ്രസിനു ചുമതലയുണ്ട്. ഹിന്ദി ഹൃദയഭൂമിയിലെ കോണ്‍ഗ്രസിന്റെ പ്രശ്നങ്ങൾക്കു പരിഹാരം ബിജെപിയുടെ തരത്തിലുള്ള ഭൂരിപക്ഷ പ്രീണനമല്ല, അങ്ങനെ സംഭവിക്കുന്നുണ്ടെങ്കിൽ അതു വലിയ പിഴവാണ്-തരൂർ പറഞ്ഞു.
Read MoreCategory: Loud Speaker
മകന്റെ ക്രൂരത! പുലര്‍ച്ചവരെ പബ്ജി ഗെയിം കളിക്കുന്നത് പതിവ്; കളിക്കുന്നതു വിലക്കിയ പിതാവിനെ യുവാവ് വെട്ടിനുറുക്കി; അതിക്രൂരം
ബംഗളുരു: പബ്ജി കളിക്കുന്നതു വിലക്കിയ പിതാവിനെ യുവാവു ക്രൂരമായി വെട്ടിക്കൊലപ്പെടുത്തി. പോളിടെക്നിക് വിദ്യാർഥിയാണു പിതാവിനെ കൊലപ്പെടുത്തിയത്. വടക്കൻ കർണാടകയിലെ ബെലഗാവി കക്കാട്ടിയിൽ തിങ്കളാഴ്ച പുലർച്ച അഞ്ചോടെയാണു സംഭവം. സിദ്ധേശ്വർ നഗറിൽ താമസിക്കുന്ന റിട്ട. ഹെഡ് കോണ്‍സ്റ്റബ്ൾ ശങ്കർ ദേവപ്പ കുന്പാറാണു കൊല്ലപ്പെട്ടത്. ഇയാളുടെ മകൻ രഘുവീർ കുന്പാറിനെ കക്കാട്ടി പോലീസ് അറസ്റ്റ് ചെയ്തു. യുവാവു പുലർച്ചവരെ പബ്ജി ഗെയിം കളിക്കുന്നതു പതിവായതിരുന്നു. ഇതേതുടർന്നു ഞായറാഴ്ച രാത്രി പിതാവു മൊബൈൽ ഫോണ്‍ പിടിച്ചുവാങ്ങി. ഇതിൽ പ്രകോപിതനായ രഘുവീർ കുടുംബാംഗങ്ങളെ മുറിയിൽ പൂട്ടിയിട്ടശേഷം പിതാവിനെ വെട്ടി കൊലപ്പെടുത്തുകയായിരുന്നു. പിതാവിന്റെ തലയും കാലും മകൻ വെട്ടിമുറിച്ചു. അയൽക്കാർ വിവരമറിയിച്ചതനുസരിച്ചാണു പോലീസ് വീട്ടിലെത്തുന്നതും യുവാവിനെ അറസ്റ്റ് ചെയ്യുന്നതും. മൂന്നു മാസം മുന്‍പാണു ശങ്കർ സർവീസിൽനിന്നു വിരമിച്ചത്.
Read Moreദക്ഷിണേന്ത്യയിൽ ഭീകരാക്രമണ സാധ്യതയെന്ന് സൈന്യത്തിന്റെ മുന്നറിയിപ്പ്; ഗുജറാത്തിലെ സർ ക്രീക്കിൽ ഉപേക്ഷിച്ച നിലയിൽ ബോട്ടുകൾ
ന്യൂഡൽഹി: ദക്ഷിണേന്ത്യയിൽ ഭീകരാക്രമണത്തിനു സാധ്യതയുണ്ടെന്ന് സൈന്യത്തിന്റെ മുന്നറിയിപ്പ്. കരസേനാ ദക്ഷിണേന്ത്യൻ കമാൻഡന്റ് ലഫ്.ജനറൽ എസ്.കെ.സൈനിയാണ് ഇത് സംബന്ധിച്ച മുന്നറിയിപ്പ് നല്‍കിയത്. ഗുജറാത്തിലെ സർ ക്രീക്കിൽ ഉപേക്ഷിച്ച നിലയിൽ ബോട്ടുകൾ കണ്ടെത്തിയെന്നും അദ്ദേഹം വ്യക്തമാക്കി. ഏത് സാഹചര്യത്തെയും നേരിടാൻ സൈന്യം സജ്ജമാണെന്നും സൈനി അറിയിച്ചു. നേരത്തെ, ഭീകരൻ മസൂദ് അസ്ഹറിനെ പാക്കിസ്ഥാന് ജയില്‍ മോചിതനാക്കിയെന്നെന്നും ഇന്ത്യയിൽ ഭീകരാക്രമണത്തിനു സാധ്യതയുണ്ടെന്നും റിപ്പോർട്ടുകൾ വന്നിരുന്നു. അതിര്‍ത്തികളില്‍ പാക്കിസ്ഥാൻ സൈനിക വിന്യാസം കൂട്ടിയെന്നും സൂചനകളുണ്ടായിരുന്നു. ഇതിനു പിന്നാലെ ജമ്മു കാഷ്മീർ, രാജസ്ഥാന് അതിര്‍ത്തികളില്‍ ഇന്ത്യ സുരക്ഷ ശക്തമാക്കുകയും എന്തും നേരിടാന്‍ തയാറാകാന്‍ സൈനിക വിഭാഗങ്ങള്‍ക്ക് നിര്‍ദേശം നൽകുകയും ചെയ്തു. കഴിഞ്ഞ ആഴ്ചയും ഗുജറാത്ത് തീരംവഴി തീവ്രവാദികള്‍ ഇന്ത്യയിലേക്ക് തീവ്രവാദികള്‍ നുഴഞ്ഞുകയറിയേക്കാമെന്ന മുന്നറിയിപ്പ് നല്‍കിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തില്‍ തുറമുഖങ്ങള്‍ക്ക് ജാഗ്രതാ നിര്‍ദേശം നല്‍കുകയും സുരക്ഷ ശക്തമാക്കുകയും ചെയ്തിരുന്നു.
Read Moreയുഡിഎഫ് മുങ്ങുന്ന കപ്പൽ; പുതിയ രാഷ്ട്രീയ സാഹചര്യം രൂപപ്പെടുന്നെന്ന് സിപിഎം
തിരുവനന്തപുരം: യുഡിഎഫ് മുങ്ങുന്ന കപ്പലാണെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ. ഇതിന്റെ ഉദാഹരണങ്ങളാണ് പി.ജെ.ജോസഫ് നടത്തുന്ന പ്രസ്താവനകളെന്നും അദ്ദേഹം പറഞ്ഞു.ചിവിട്ടും കുത്തുമേറ്റ് മുന്നണിയിൽ പ്രവർത്തിക്കേണ്ട അവസ്ഥയാണ് ജോസഫിനെന്നു പരിഹസിച്ച കോടിയേരി സംസ്ഥാനത്ത് പുതിയ രാഷ്ട്രീയ സാഹചര്യങ്ങൾ രൂപപ്പെടുകയാണെന്നും കൂട്ടിച്ചേർത്തു.
Read Moreവികസനമുരടിപ്പിന്റെ നൂറുദിനങ്ങൾക്ക് അഭിനന്ദനങ്ങൾ: മോദി സർക്കാരിനെ പരിഹസിച്ച് രാഹുൽ
ന്യൂഡൽഹി: നരേന്ദ്ര മോദി സർക്കാരിന്റെ നേതൃത്വത്തിലുള്ള രണ്ടാം എൻഡിഎ സർക്കാരിന്റെ നൂറാം ദിനത്തിൽ പരിഹാസവുമായി കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി. വികസനമുരടിപ്പിന്റെ നൂറുദിനങ്ങള്‍ സമ്മാനിച്ചതിന് മോദി സർക്കാരിന് അഭിനന്ദനങ്ങളെന്ന് രാഹുല്‍ ട്വിറ്ററിൽ കുറിച്ചു. തുടർച്ചയായി ജനാധിപത്യം അട്ടിമറിക്കപ്പെടുന്നു, മാധ്യസ്ഥാപനങ്ങളെ അടിച്ചമര്‍ത്തുന്നു, നേതൃത്വ പോരായ്മയും, പദ്ധതികള്‍ നടപ്പാക്കുന്നതിലെ ദിശാബോധമില്ലായ്മയും കൊണ്ട് രാജ്യത്തിന്റെ സാമ്പത്തിക മേഖല തകർന്നിരിക്കുകയാണെന്നും രാഹുൽ വ്യക്തമാക്കി.
Read Moreദാണ്ടേ, വാരിക്കുഴിയിലെ ലോ മീറ്റ്; നടപ്പാതയിലെ കുഴിയിൽവീണു വിദേശ വനിതയ്ക്കു പരിക്ക്
കുമളി: കുമളിയിൽ നടപ്പാതയിലെ കുഴിയിൽവീണു വിദേശ വനിതയ്ക്കു പരിക്കേറ്റു. ഇസ്രേലി സ്വദേശിനി ലോ മിറ്റ് (64) ആണ് ഞായറാഴ്ച വൈകുന്നേരം അപകടത്തിൽപ്പെട്ടത്. ഇവരുടെ വലതുകാലിനാണു പരിക്കു പറ്റിയത്. നടന്നുപോകവെ തേക്കടി റോഡിൽ അന്പാടി ജംഗ്ഷനും തേക്കടി ജംഗ്ഷനുമിടയിലാണ് ഇവർ സ്ളാബിന്റെ വിടവിൽ വീണത്. ഓടിക്കൂടിയ നാട്ടുകാരും ഡ്രൈവർമാരും രക്ഷാപ്രവർത്തകരായി. പരിക്കേറ്റ ലോ മിറ്റിനു കട്ടപ്പനയിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സ നൽകി. തേക്കടിയിലെ ഒരു പ്രമുഖ ഹോട്ടലിൽ പതിനാറംഗ സംഘത്തോടൊപ്പം താമസക്കാരിയായിരുന്നു ഇവർ. കളരിപ്പയറ്റുകണ്ടു മടങ്ങവേയാണു ലോ മിറ്റ് അപകടത്തിൽപ്പെട്ടത്.
Read Moreഭീകരൻ മസൂദ് അസ്ഹറിനെ പാക്കിസ്ഥാൻ ജയിൽ മോചിതനാക്കിയെന്ന് റിപ്പോർട്ട്; അതിർത്തികളിൽ സുരക്ഷ ശക്തമാക്കി ഇന്ത്യ
ഇസ്ലാമാബാദ്: ഭീകരൻ മസൂദ് അസ്ഹറിനെ പാക്കിസ്ഥാന് ജയില്‍ മോചിതനാക്കിയെന്ന് റിപ്പോര്‍ട്ട്. ഇതിനു പിന്നാലെ, അതിര്‍ത്തികളില്‍ പാക്കിസ്ഥാൻ സൈനിക വിന്യാസം കൂട്ടിയെന്നും സൂചനകളുണ്ട്. ജമ്മു കശ്മീര്‍, രാജസ്ഥാന് അതിര്‍ത്തികളില്‍ ഇന്ത്യ സുരക്ഷ ശക്തമാക്കി. എന്തും നേരിടാന്‍ തയാറാകാന്‍ സൈനിക വിഭാഗങ്ങള്‍ക്ക് നിര്‍ദേശം നൽകി. നിയമവിരുദ്ധ പ്രവർത്തന നിരോധന ബിൽ (യുഎപിഎ) പ്രകാരം ഇന്ത്യ ഭീകരനായി പ്രഖ്യാപിച്ചയാളാണ് മസൂദ് അസ്ഹർ. 2001ലെ പാർലമെന്റ് ആക്രമണം, കഴിഞ്ഞ ഫെബ്രുവരിയിലെ പുൽവാമ ആക്രമണം എന്നിവയ്ക്കു നേതൃത്വം നൽകിയത് മസൂദ് അസ്ഹർ ആണ്.
Read Moreഇരുപതു ലക്ഷം വെള്ള റേഷൻ കാർഡുകൾക്കു മണ്ണെണ്ണയും സ്പെഷൽ പഞ്ചസാരയുമില്ല; സൗജന്യ ഓണക്കിറ്റ് ഉണ്ടോയെന്നും വ്യക്തതയില്ല
ബെന്നി ചിറയിൽ ചങ്ങനാശേരി: 20 ലക്ഷം വെള്ള റേഷൻ കാർഡുകൾക്കു സംസ്ഥാനത്തു മണ്ണെണ്ണയും സ്പെഷൽ പഞ്ചസാരയുമില്ല. സൗജന്യ ഓണക്കിറ്റ് ഉണ്ടോയെന്നും വ്യക്തതയില്ല. പച്ചരി ചില കടകളിൽ മാത്രമേ വിതരണത്തിന് എത്തിയിട്ടുള്ളൂ. സംസ്ഥാനത്തെ നോണ്‍ പ്രയോറിറ്റി, നോണ്‍ സബ്സിഡി വിഭാഗത്തിൽപെട്ട 20 ലക്ഷം വെള്ള റേഷൻ കാർഡ് ഉടമകൾക്ക് ഇനി മുതൽ മണ്ണെണ്ണ നൽകേണ്ടതില്ലെന്നു കഴിഞ്ഞ രണ്ടിനാണ് റേഷനിംഗ് കണ്ട്രോളർ ഉത്തരവിറക്കിയത്. കേന്ദ്രം മണ്ണെണ്ണ വിഹിതം വെട്ടിക്കുറച്ചിരുന്നു. ലഭിച്ച വിഹിതത്തിൽ ഇനി മിച്ചമുള്ളത് 1,404 കിലോലിറ്റർ മണ്ണെണ്ണ മാത്രമാണ്. ഇതു മുഴുവൻ കാർഡുടമകൾക്കു നൽകാൻ തികയാത്തതിനാലാണ് വെള്ള കാർഡുടമകൾക്കു നൽകേണ്ടതില്ലെന്നു തീരുമാനിച്ചതെന്നാണ് റേഷനിംഗ് കണ്‍ട്രോളറുടെ ഉത്തരവിൽ പറയുന്നത്. എന്നാൽ, പ്രത്യേക സമയങ്ങളിൽ വിതരണം ചെയ്യാനായി സംസ്ഥാന സർക്കാർ ആവശ്യപ്പെട്ട 10,476 കിലോ ലിറ്റർ മണ്ണെണ്ണ അധിക വിഹിതമായി സബ്സിഡിയില്ലാതെ കേന്ദ്രം സംസ്ഥാനത്തിനു നൽകിയിട്ടുണ്ട്. ഈ മണ്ണെണ്ണ ഓണം ഫെസ്റ്റിവൽ…
Read Moreബെൽറ്റിടാതെ കാറിന്റെ പിന്നിലിരുന്നവർക്ക് ആയിരം രൂപ പിഴ; കാറിൽനിന്ന് ഇറങ്ങിച്ചെല്ലാത്തതിന്റെ പ്രതികാരമെന്നു പരാതി
കണ്ണൂർ: പുതിയ മോട്ടോര്‍ വാഹന നിയമം ജനത്തിനു പീഡനപർവമായി മാറുന്നതായി ആക്ഷേപം. കാറിൽ പിൻസീറ്റിൽ യാത്രചെയ്തവർ സീറ്റ് ബെൽറ്റ് ധരിക്കാത്തതിന്റെ പേരിൽ മോട്ടോർ വാഹന വകുപ്പ് ഉദ്യോഗസ്ഥർ 1,000 രൂപ പിഴയീടാക്കി. കഴിഞ്ഞ ദിവസം മംഗളൂരുവിൽനിന്നു കണ്ണൂരിലേക്കു ബെൻസ് കാറിൽ യാത്ര ചെയ്തവരിൽനിന്നാണു പിഴയീടാക്കിയത്. പരിയാരം ഏമ്പേറ്റിൽ വച്ചു മോട്ടോർ വാഹന വകുപ്പ് ഉദ്യോഗസ്ഥർ പരിശോധനയ്ക്കായി വാഹനം തടഞ്ഞിരുന്നു. എന്നാൽ, യാത്രക്കാർ വാഹനത്തിൽനിന്നിറങ്ങി ഉദ്യോഗസ്ഥരുടെ അടുക്കലേക്കു പോയിരുന്നില്ല. ഇതേത്തുടർന്ന് വാഹനം പരിശോധന നടത്തിയ ഉദ്യോഗസ്ഥർ പിൻസീറ്റിൽ യാത്രചെയ്തവർ സീറ്റ് ബെൽറ്റ് ധരിച്ചില്ലെന്നു ചൂണ്ടിക്കാട്ടി പിഴയീടാക്കുകയായിരുന്നു. ഇതുസംബന്ധിച്ചു വാഹന ഉടമ വേങ്ങാട് സ്വദേശി സി.പി. അൻവർ സാദത്ത് ഗതാഗത കമ്മീഷണർക്കു പരാതി നൽകി. വാഹനം നിർത്തി പരിശോധന നടത്തുന്ന ഉദ്യോഗസ്ഥരുടെ അടുക്കലേക്കു പോകാത്ത വിരോധം തീർക്കാൻ പിഴ ചുമത്തുകയായിരുന്നുവെന്നു പരാതിയിൽ ചൂണ്ടിക്കാട്ടി. വാഹനം പരിശോധിക്കുന്ന സമയത്ത് ഇതുവഴി സഞ്ചരിച്ച…
Read Moreജമ്മു കാഷ്മീരിൽ 230 ഭീകരരുണ്ടെന്ന് ഡോവൽ! കാഷ്മീരിലുള്ള അവരുടെ ആളുകൾക്ക് അയയ്ക്കുന്ന സന്ദേശങ്ങൾ കിട്ടി; 2,500 ആളുകളെ കാഷ്മീരിൽ കസ്റ്റഡിയിലെടുത്തു; സന്ദേശം ഇങ്ങനെ…
ജോർജ് കള്ളിവയലിൽ ന്യൂഡൽഹി: ജമ്മു കാഷ്മീരിൽ 230 ഭീകരരുടെ സാന്നിധ്യം ഉണ്ടെന്ന് ദേശീയ സുരക്ഷാ ഉപദേഷ്ടാവ് അജിത് ഡോവൽ. കുഴപ്പം സൃഷ്ടിക്കാനിടയുള്ള 2,500 ആളുകളെ കാഷ്മീരിൽ കസ്റ്റഡിയിലെടുത്തുവെന്നും അതിൽ കൂടുതൽ പേരെയും കൗണ്‍സിലിംഗിനു ശേഷം വിട്ടയച്ചു വരികയാണെന്നും അദ്ദേഹം വ്യക്തമാക്കി. ജമ്മു കാഷ്മീരിന്റെ പ്രത്യേക പദവി റദ്ദാക്കിയശേഷം കലാപവും അക്രമവും നടത്താൻ പാക്കിസ്ഥാൻ തുടർച്ചയായി ശ്രമിക്കുന്നതിന്റെ ശബ്ദരേഖകൾ കിട്ടിയിട്ടുണ്ട്. അതിർത്തിക്ക് 20 കിലോമീറ്ററിനുള്ളിൽ പാക്കിസ്ഥാന്റെ വാർത്താവിനിമയ ടവറുകളുണ്ട്. കാഷ്മീരിലുള്ള അവരുടെ ആളുകൾക്ക് അയയ്ക്കുന്ന സന്ദേശങ്ങൾ കിട്ടി. “”ഇത്രയധികം ആപ്പിൾ ട്രക്കുകൾ എങ്ങിനെയാണ് പോകുന്നത്. നിങ്ങൾക്കത് തടയാൻ കഴിയുന്നില്ലേ? ഞങ്ങൾ വളകൾ അങ്ങോട്ട് അയയ്ക്കണമോ”? എന്നാണ് ഒരു സന്ദേശമെന്ന് ഡോവൽ വിശദീകരിച്ചു. കാഷ്മീരിൽ അസ്ഥിരത സൃഷ്ടിക്കാനാണ് പാക് ശ്രമം. ജമ്മു കാഷ്മീരിലെ നിയന്ത്രണങ്ങൾ തീവ്രവാദികളെയും മറ്റും ഉപയോഗപ്പെടുത്തി പാക്കിസ്ഥാൻ കൂടുതൽ അതിക്രമങ്ങൾ നടത്താതിരിക്കാനുള്ള മുൻകരുതൽ മാത്രമാണെന്ന് അദ്ദേഹം വ്യക്തമാക്കി.…
Read More