ഗുണ്ടൂർ: എഴുപത്തിനാലാം വയസിൽ അമ്മയാകുക, അതും ഇരട്ടകുട്ടികളുടെ. വൈദ്യശാത്രത്തെ അപ്പാടെ ഞെട്ടിച്ചിരിക്കുന്നത് ആന്ധ്രാപ്രദേശിലെ ഗോധാവരി സ്വദേശിനിയായ മംഗയ്യമ്മയാണ്. ഇതോടെ അമ്മയാകുന്ന ലോകത്തെ ഏറ്റവും പ്രായം കൂടിയ വ്യക്തിയായി മംഗയ്യമ്മ മാറി. ഈസ്റ്റ് ഗോധാവരി ജില്ലയിലെ നെലപരിപാഡാണ് മംഗയ്യമ്മയുടെ സ്വദേശം. ഒരു കുഞ്ഞിക്കാല് കാണാനുള്ള മംഗയ്യമ്മയുടെ 54 വർഷത്തെ മോഹമാണ് ഗുണ്ടൂറിലെ അഹല്യ നേഴ്സിംഗ് ഹോമിൽ പൂവണിഞ്ഞത്. കൃത്രിമബീജസങ്കലനത്തിലൂടെയാണ് (ഐവി) മംഗയ്യമ്മയ്ക്കു കുട്ടികളുണ്ടായത്. അഹല്യ നേഴ്സിംഗ് ഹോമിലെ ഡോക്ടർ എസ്. ഉമാശങ്കറുടെ നേതൃത്വത്തിലായിരുന്നു ചികിത്സ. കുട്ടികളും അമ്മയും സുഖമായിരിക്കുന്നതായി ആശുപത്രി അധികൃതർ അറിയിച്ചു. താൻ വലിയ സന്തോഷത്തിലാണെന്നും ദൈവം ഒടുവിൽ തങ്ങളുടെ പ്രാർഥ കേട്ടതായും മംഗയ്യമ്മ പറഞ്ഞു. വൈ. രാജാ റുവാണ് മംഗയ്യമ്മയുടെ ഭർത്താവ്. ഒരു വർഷം മുമ്പാണ് ദമ്പതികൾ ചികിത്സയ്ക്കായി ആശുപത്രിയിലെത്തുന്നത്. ഐവി ചികിത്സയുടെ ആദ്യ ഘട്ടത്തിൽ തന്നെ മംഗയ്യമ്മ ഗർഭം ധരിച്ചു. മംഗയ്യമ്മയുടെ ആരോഗ്യസ്ഥിതി പരിശോധിക്കാൻ…
Read MoreCategory: Loud Speaker
സെന്‍ഗാര്‍ ആസൂത്രണം ചെയ്ത നടപ്പാക്കിയ അപകടം; അപകടത്തിന് മുമ്പും ഭീഷണിപ്പെടുത്തൽ; ഉന്നാവോ പെണ്‍കുട്ടിയുടെ മൊഴിയിൽ പറയുന്നതിങ്ങനെ…
ന്യൂഡൽഹി: ഉന്നാവോ മാനഭംഗ കേസിലെ ഇരയായ പെൺകുട്ടിയുടെ മൊഴി പുറത്ത്. കാറപകടത്തിന് പിന്നിൽ മുൻ ബിജെപി എംഎൽഎയായ കുൽദീപ് സിംഗ് സെൻഗാറാണെന്ന് പെൺകുട്ടി മൊഴി നൽകി. സിബിഐ മൊഴി രേഖപ്പെടുത്തുകയും വീഡിയോയില്‍ പകര്‍ത്തുകയും ചെയ്തിരുന്നു. കുല്‍ദീപ് സെന്‍ഗാര്‍ ആസൂത്രണം ചെയ്ത നടപ്പാക്കിയതാണ് അപകടം. തന്നെ ഇല്ലാതാക്കുകയായിരുന്നു സെൻഗാറിന്റെ ലക്ഷ്യം. ഇതിനായി നടത്തിയ ഗൂഢാലോചനയുടെ ഭാഗമാണ് അപകടമെന്നും പെൺകുട്ടി പറഞ്ഞു. അപകടത്തിന് മുമ്പ് സെൻഗാറും കൂട്ടാളികളും ഭീഷണിപ്പെടുത്തി. പീഡനക്കേസ് പിന്‍വലിക്കണമെന്ന് ആവശ്യപ്പെട്ടു. അതിനു തയാറായില്ലെങ്കിൽ കൊല്ലുമെന്നായിരുന്നു ഭീഷണിയെന്നും പെൺകുട്ടി മൊഴി നൽകി. വാഹനാപകടത്തില്‍ ഗുരുതരമായി പരിക്കേറ്റു ചികിത്സയില്‍ കഴിയുന്ന പെണ്‍കുട്ടിയുടെ മൊഴി കഴിഞ്ഞ ദിവസമാണ് സിബിഐ രേഖപ്പെടുത്തിയത്.
Read Moreപാമ്പ് കടിയേൽക്കാതെ എങ്ങനെ രക്ഷപെടാം! കണ്ണൂര്‍ ജില്ലയിൽ രണ്ടു വർഷത്തിനിടെ പാമ്പുകടിയേറ്റ് മരിച്ചത് 18 പേർ; ചികിത്സ തേടിയവർ 270; കടിയേറ്റാൽ ഉടൻ ചെയ്യേണ്ടത് ഇങ്ങനെ…
സജീവൻ പൊയ്ത്തുംകടവ് കണ്ണൂർ: ഇരുട്ടിൽ കൈയ്യിൽ മതിയായ വെളിച്ചമില്ലാതെ നടക്കുന്നവർ ശ്രദ്ധിക്കുക അപകടം പാമ്പിന്റെ രൂപത്തിൽ ഇഴഞ്ഞെത്തും.ജില്ലയിൽ കഴിഞ്ഞ രണ്ടു വർഷത്തിനിടെ 18 പേരാണ് പാമ്പുകടിയേറ്റ് മരിച്ചത്.ജനവാസ കേന്ദ്രങ്ങളിൽ നിന്നാണ് കൂടുതൽ പേർക്ക് പാമ്പുകടിയേറ്റതെന്ന ഞെട്ടിപ്പിക്കുന്ന കണക്കുകളാണ് പുറത്തുവന്നിട്ടുള്ളത്.പയ്യന്നൂർ, പിലാത്തറ, പാപ്പിനിശേരി, അഴീക്കോട്, ആറളം, പയ്യാവൂർ, കൊട്ടിയൂർ തുടങ്ങിയ മേഖലകളിലാണ് പാന്പിന്റെ കടിയേറ്റ് മരിച്ചത്. വനം വകുപ്പിന്റെ കണക്കു പ്രകാരം കഴിഞ്ഞ രണ്ടു വർഷത്തിനിടെ 270 പേർക്കാണ് പാമ്പു കടിയേറ്റത്. ഇവർ വിവിധ ആശുപത്രികളിൽ ചികിത്സ തേടി.അണലി, മൂർഖൻ പാന്പുകളുടെ കടിയേറ്റാണ് ഏറ്റവും കൂടുതൽ പേർ മരിക്കാനിടയായത്. കാഞ്ഞിരോട്ട് തെരുവിലെ ഗോപാലൻ, ചിറക്കൽ നായനാർ നഗറിലെ ജി. വേണുഗോപാലൻ, പയ്യന്നൂരിലെ രാഘവൻ, കരിക്കോട്ടകരിയിലെ മാത്യു,അമ്പലത്തുങ്കണ്ടിയിലെ എൻ.രാധ,കൂടാളിയിലെ എ.രാധ,കൊളച്ചേരി ലോഹിദാക്ഷൻ,എളയാവൂരിലെ മാധവി,ഏച്ചൂരിലെ എ.സുനിത,കൊടിയേരിയിലെ ജയേഷ്,കല്ല്യാശേരി എ.കെ. മോഹനൻ,അഴീക്കോട് നീർക്കടവിലെ എ.കെ.രോഹിണി,വെളിയാൻഗോഡ് കെ.കെ. നാരായണൻ,പയ്യാവൂർ പി.കെ. വിജയൻ,കൊട്ടയംപൊയ്യിൽ കണ്ണോത്ത് കുമാരൻ,കാങ്കോലിലെ…
Read Moreചെറുപുഴയിലെ ആശുപത്രി കെട്ടിടത്തിൽ കരാറുകാരൻ മരിച്ചനിലയിൽ; സംഭവത്തിൽ ദുരൂഹത
ചെറുപുഴ: ആശുപത്രി കെട്ടിടത്തിന്റെ ടെറസിൽ കെട്ടിട നിർമാണ കരാറുകാരനെ മരിച്ചനിലയിൽ കണ്ടെത്തി. മലയോര മേഖലയിലെ പ്രധാന കെട്ടിടനിർമാണ കരാറുകാരനായ മുതുപാറ ജോയിയെ (58) യാണ് ചെറുപുഴ കെ.കരുണാകരൻ മെമ്മോറിയൽ ആശുപത്രിയുടെ ടെറസിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. ഇന്നലെ വൈകുന്നേരം മുതൽ ഇയാളെ കാണാനില്ലായിരുന്നു. ബന്ധുക്കൾ ഇയാളെ കാണാനില്ലെന്ന് ചെറുപുഴ പോലീസിൽ പരാതി നൽകിയിരുന്നു.രാത്രി മുഴുവൻ തിരച്ചിൽ നടത്തിയെങ്കിലും കണ്ടെത്താനായിരുന്നില്ല. ഇന്ന് രാവിലെ പത്തോടെയാണ് ആശുപത്രി കെട്ടിടത്തിന്റെ ടെറസിൽ സ്റ്റെയർകേസിന്റെ പടിയിൽ തലവെച്ച നിലയിലാണ് മൃതദേഹം കണ്ടെത്തിയത്. കൈഞരമ്പുകൾ മുറിഞ്ഞ് രക്തം ഒഴുകിയിട്ടുണ്ട്. ആത്മഹത്യ ചെയ്തതാണെന്നാണ് പ്രഥമിക നിഗമനം. ഇയാളുടെ കാർ ആശുപത്രിക്ക് സമീപം പാർക്ക് ചെയ്തിട്ടുണ്ട്. ഫോൺ സ്വിച്ച് ഓഫ് ചെയ്ത നിലയിലായിരുന്നു. ജോയി കരാറെടുത്ത് നിർമിച്ചതാണ് കെ. കരുണാകരൻ മെമ്മോറിയൽ ആശുപത്രി കെട്ടിടം. കെട്ടിടം നിർമിച്ച വകയിൽ ഇയാൾക്ക് പണം ലഭിക്കാനുണ്ടെന്ന് പറയുന്നു. ഇതുസംബന്ധിച്ച് കഴിഞ്ഞ…
Read Moreപരിധിവിടുന്ന ആഘോഷങ്ങള്‍! കോളജിലെ ഓണാഘോഷം റോഡിലും; ജീപ്പിടിച്ച് വഴിയാത്രക്കാരായ അമ്മയ്ക്കും മകനും പരിക്ക്
പാലോട്: കോളജ് ഓണാഘോഷത്തിന്റെ ഭാഗമായി ഗതാഗതം തടസപ്പെടുത്തി നടത്തിയ ഘോഷയാത്രയ്ക്കിടെ ജീപ്പ് തട്ടി വഴിയാത്രക്കാരായ അമ്മയ്ക്കും മകനും പരിക്ക്. തിരുവനന്തപുരം പെരിങ്ങമ്മല ഇക്ബാൽ കോളജിലെ വിദ്യാർഥികൾ ചൊവ്വാഴ്ച നടത്തിയ ഓണാഘോഷ പരിപാടിയിലാണ് സംഭവം. നൂറോളം വാഹനങ്ങളിൽ ഘോഷയാത്ര നടത്തുന്നതിനിടെയാണ് അപകടമുണ്ടായത്. ഘോഷയാത്ര നടത്തുകയും ആഘോഷത്തിന്റെ മറവിൽ ബൈക്ക് റേസിംഗും പൊതുജനങ്ങൾക്ക് ശല്യമുണ്ടാക്കുന്ന രീതിയിൽ അഭ്യാസപ്രകടനങ്ങൾ നടത്തുകയും ചെയ്ത സംഭവത്തിൽ കണ്ടാലറിയാവുന്ന നൂറോളം പേർക്കെതിരെ പോലീസ് കേസെടുത്തു. പല ആവർത്തി ഇവരെ പറഞ്ഞ് വിലക്കിയെങ്കിലും തുടർന്നും ഗതാഗതം തടസപ്പെടുത്തുകയായിരുന്നുവെന്നും പോലീസ് പറഞ്ഞു.
Read Moreചിഹ്നത്തിന്റെ കാര്യത്തിൽ ഇനി ചർച്ചയില്ല! രണ്ടില കിട്ടിയില്ലെങ്കിലും യുഡിഎഫ് വിജയിക്കും: ബെന്നി ബഹന്നാൻ
എം.ജെ ശ്രീജിത്ത് തിരുവനന്തപുരം: പാലായിലെ യുഡിഎഫ് സ്ഥാനാർഥിയുടെ ചിഹ്നത്തിന്റെ കാര്യത്തിൽ ഇനി ചർച്ചയ്ക്കില്ലെന്ന് യുഡിഎഫ് കൺവീനർ ബെന്നി ബഹന്നാൻ. രണ്ടിലയിൽ മത്സരിച്ചില്ലെങ്കിലും യുഡിഎഫ് സ്ഥാനാർഥിയുടെ വിജയം ഉറപ്പ്. കേരള കോൺഗ്രസിന്റെ ആഭ്യന്തര പ്രശ്നങ്ങളാണ് നിലവിലെ പ്രതിസന്ധിയ്ക്ക് കാരണം. പാലയിലെ തെരഞ്ഞെടുപ്പിന് മുന്‍പ് ഇതു പരിഹരിക്കുന്നതിന് ഒരു തരത്തിലുമുള്ള ചർച്ചയുമില്ല. ഇരു കൂട്ടരും സംയ്മനത്തോടെ ചർച്ച ചെയ്ത് പരിഹരിക്കേണ്ട വിഷയം ഇത്രത്തോളം വഷളാക്കേണ്ടതില്ലായിരുന്നു. ഇനി സ്ഥാനാർഥിയുടെ വിജയമാണ് മുന്നിൽ. ഇക്കാര്യത്തിൽ ഒരു വിട്ടുവീഴ്ചയുമില്ലെന്ന് ഇരു കൂട്ടരേയും അറിയിച്ചിട്ടുണ്ട്. ജോസ് ടോം പുലിക്കുന്നേൽ ആണ് യുഡിഎഫിന്റെ ഔദ്യോഗിക സ്ഥാനാർഥി. മറ്റുള്ള പത്രികളെല്ലാം ഉടൻ പിൻവലിക്കും. പിജെ ജോസഫും അദ്ദേഹത്തോടൊപ്പമുള്ളവരും യുഡിഎഫ് സ്ഥാനാർഥിയുടെ വിജയത്തിനായി പ്രവർത്തിക്കും. തെരഞ്ഞെടുപ്പ് കൺവൻഷനിലടക്കം പങ്കെടുക്കുകയും സ്ഥാനാർഥിയക്കായി വോട്ടഭ്യർഥിക്കുകയും ചെയ്യും. നിലവിലെ തർക്കം തെരഞ്ഞെടുപ്പുമായി കൂട്ടികുഴയ്ക്കാൻ പാടില്ലെന്ന് യുഡിഎഫ് നേതൃത്വം ഔദ്യോഗികമായി തന്നെ അറിയിച്ചിട്ടുണ്ട്. ഒരോ കാലത്തും…
Read Moreഫയര്‍ഫോഴ്സിനെ “കൂളാക്കാന്‍ ‘ ഫയര്‍ പ്രോക്സിമിറ്റ് സ്യൂട്ട്! ചൂടിനെ പ്രതിരോധിക്കാന്‍ 50000 രൂപ വിലവരുന്ന ആധുനിക സുരക്ഷാ വസ്ത്രം
മുക്കം: സംസ്ഥാനത്തെ അഗ്നി രക്ഷാ സേനയ്ക്ക് ഇനി ചൂടിനെ പേടിക്കേണ്ടതില്ല. കാക്കി യൂണിഫോമുമിട്ട് ദുരന്ത മേഖലകളില്‍ കാര്യമായ സുരക്ഷാ സംവിധാനങ്ങളില്ലാതെ ജോലിചെയ്യുന്ന അഗ്നി രക്ഷാ സേനയ്ക്ക് ചൂടിനെ പൂര്‍ണമായും പ്രതിരോധിക്കുന്ന ഫയര്‍ പ്രോക്സിമിറ്റ് സ്യൂട്ടുകള്‍ നല്കി തുടങ്ങി. 30,000 ത്തോളം രൂപ വിലവരുന്ന സ്യൂട്ടും 16,000 ത്തോളം രൂപ വിലവരുന്ന ഹെല്‍മറ്റും ഗംബൂട്ടും അടക്കം 50000 രൂപ വിലവരുന്ന ആധുനിക സുരക്ഷാ വസ്ത്രമാണ് സേനയിലെ ഓരോരുത്തര്‍ക്കും ലഭിക്കുക. മൂന്ന് പാളികളായാണ് ഫയര്‍ പ്രോക്സിമിറ്റ് സ്യൂട്ടുകള്‍ നിര്‍മിച്ചിരിക്കുന്നത്. തീയുടെ ഏറ്റവും അടുത്തു പോയി അണയ്ക്കാം എന്നതാണ് ഇതിന്റെ പ്രത്യേകത. വാതക ചോര്‍ച്ചകള്‍, രാസ ലായനികള്‍ അടക്കമുള്ളവ ഉണ്ടാക്കുന്ന അപകട മേഖലകളിലും കൂടുതല്‍ കാര്യക്ഷമമായി ഇടപെടാന്‍ ഇതുവഴി സേനയ്ക്ക് കഴിയും. മുന്‍പ് തീ അണക്കുമ്പോഴും മറ്റും ഫയര്‍ഫോഴ്സ് അംഗങ്ങള്‍ക്ക് പൊള്ളലേല്‍ക്കുന്നത് പതിവായിരുന്നു. തീക്കനലില്‍ ചവിട്ടിയാലും ഏറെനേരം ഉരുകിയൊലിക്കാത്തതും ചൂട് കടത്തിവിടാത്തതുമാണ്…
Read Moreപോൾ മുത്തൂറ്റ് വധം; എട്ട് പ്രതികളെ വെറുതെവിട്ടു; രണ്ടാം പ്രതി കാരി സതീഷിന്റെ ശിക്ഷ തുടരും
കൊച്ചി: യുവവ്യവസായി പോൾ എം. ജോർജ് കൊല്ലപ്പെട്ട കേസിലെ എട്ട് പ്രതികളെ വെറുതെവിട്ടു. എട്ട് പ്രതികളുടെ ജീവപര്യന്തം തടവ് ശിക്ഷയാണ് ഹൈക്കോടതി റദ്ദാക്കിയത്.അതേസമയം കേസിലെ രണ്ടാം പ്രതി കാരി സതീഷിന്റെ ശിക്ഷ തുടരും. കാരി സതീഷ് അപ്പീൽ ഫയൽ ചെയ്തിരുന്നില്ല. 2009 ഓഗസ്റ്റ് 21ന് ആലപ്പുഴയ്ക്ക് പോകുംവഴി, ബൈക്കപകടവുമായി ബന്ധപ്പെട്ട തര്‍ക്കത്തിനൊടുവില്‍ പ്രതികള്‍ പോള്‍ എം.ജോര്‍ജിനെ കുത്തി കൊലപ്പെടുത്തിയെന്നാണ് കേസ്. മണ്ണഞ്ചേരിയിലെ കുരങ്ങ് നസീര്‍ എന്ന ഗുണ്ടയെ വകവരുത്താന്‍ പോയ ജയചന്ദ്രന്റെ നേതൃത്വത്തിലുള്ള സംഘം സഞ്ചരിച്ച ബൈക്കിലാണ് പോള്‍ മുത്തൂറ്റിന്റെ ഫോര്‍ഡ് എന്‍ഡവര്‍ ഇടിച്ചത്. ഇതുമായി ബന്ധപ്പെട്ട തര്‍ക്കത്തിനൊടുവില്‍ കാരി സതീഷും സംഘവും പോള്‍ ജോര്‍ജിനെ കൊലപ്പെടുത്തിയെന്നായിരുന്നു കേസ്.
Read Moreമൂന്നു ലക്ഷം രൂപയുടെ ബോണ്ട്, തുല്യ തുകയുടെ രണ്ട് ആള്‍ജാമ്യം, എല്ലാ ദിവസവും പോലീസ് സ്റ്റേഷനില്‍ ഹാജരായി ഒപ്പിടണം! മുഹമ്മദ് നിഷാമിന് ഉപാധികളോടെ ഇടക്കാല ജാമ്യം
കൊച്ചി: സെക്യൂരിറ്റി ജീവനക്കാരനായിരുന്ന ചന്ദ്രബോസിനെ കൊലപ്പെടുത്തിയ കേസില്‍ ജീവപര്യന്തം തടവുശിക്ഷ അനുഭവിക്കുന്ന പ്രതി മുഹമ്മദ് നിഷാമിന് ഹൈക്കോടതി ഉപാധികളോടെ ഏഴു ദിവസത്തെ ഇടക്കാല ജാമ്യം അനുവദിച്ചു. മൂന്നു ലക്ഷം രൂപയുടെ ബോണ്ട്, തുല്യ തുകയുടെ രണ്ട് ആള്‍ജാമ്യം, എല്ലാ ദിവസവും പേരാമംഗലം പോലീസ് സ്റ്റേഷനില്‍ ഹാജരായി ഒപ്പിടണമെന്നും ഹൈക്കോടതി നിര്‍ദേശിച്ചിട്ടുണ്ട്. തൃശൂരിലെ പുഴയ്ക്കലിലുള്ള ശോഭ സിറ്റിയിലെ സെക്യൂരിറ്റി ജീവനക്കാരനെ കാറിടിച്ചു കൊലപ്പെടുത്തിയ കേസിലാണ് നിഷാമിന് വിചാരണക്കോടതി ജീവപര്യന്തം തടവുശിക്ഷ വിധിച്ചത്. ഇതിനെതിരേ പ്രതി നല്കിയ അപ്പീല്‍ ഹൈക്കോടതിയുടെ പരിഗണനയിലുണ്ട്. 2015 ജനുവരി 29ന് അറസ്റ്റിലായതു മുതല്‍ ജയിലിലാണെന്നും അപ്പീല്‍ പരിഗണിച്ച് പ്രതിക്ക് ശിക്ഷ സസ്പെന്‍ഡ് ചെയ്ത് ജാമ്യം നല്‍കണമെന്നും നിഷാമിന്റെ അഭിഭാഷകന് ആവശ്യപ്പെട്ടു. ഇതു നിരസിച്ച ഡിവിഷന് ബെഞ്ച് ഇടക്കാല ജാമ്യം അനുവദിക്കാമെന്ന് പറഞ്ഞു. പത്തു ദിവസത്തെ ഇടക്കാല ജാമ്യം തേടിയെങ്കിലും ഏഴു ദിവസം മാത്രമാണ് അനുവദിച്ചത്.…
Read Moreയുഎൻഎ സാന്പത്തിക തട്ടിപ്പ്: ജാസ്മിൻ ഷാ അടക്കം നാലു പേർക്കെതിരേ ലുക്കൗട്ട് നോട്ടീസ്
കൊച്ചി: യുണൈറ്റഡ് നഴ്സസ് അസോസിയേഷൻ (യുഎൻഎ) സാന്പത്തിക തട്ടിപ്പുകേസിൽ നാലു പ്രതികൾക്കെതിരേ ലുക്കൗട്ട് നോട്ടീസ്. യുഎൻഎ ദേശീയ പ്രസിഡന്റ് ജാസ്മിൻ ഷാ അടക്കമുള്ളവർക്കെതിരേയാണ് ക്രൈംബ്രാഞ്ച് പ്രത്യേക അന്വേഷണ സംഘം ലുക്കൗട്ട് നോട്ടീസ് പുറപ്പെടുവിച്ചത്. പ്രതികൾ ഒളിവിലാണെന്നാണ് ക്രൈംബ്രാഞ്ച് നൽകുന്ന വിവരം. ഒന്നാം പ്രതി ജാസ്മിൻ ഷായെ കൂടാതെ സംസ്ഥാന പ്രസിഡന്റ് ഷോബി ജോസഫ്, മൂന്നാം പ്രതി ജാസ്മിന് ഷായുടെ ഡ്രൈവര്‍ നിധിന് മോഹന്‍, ഓഫീസ് ജീവനക്കാരന് ജിത്തു എന്നിവര്‍ക്കെതിരെയാണ് ലുക്കൗട്ട് നോട്ടീസ് പുറപ്പെടുവിച്ചിരിക്കുന്നത്. യുഎൻഎയുടെ ഫണ്ടിൽനിന്ന് മൂന്നരക്കോടിയോളം രൂപയുടെ വെട്ടിപ്പ് നടത്തിയെന്നതാണ് ജാസ്മിൻ ഷാ അടക്കമുള്ളവർക്കെതിരായ ആരോപണം. ജാസ്മിൻ ഷാ രാജ്യം വിട്ടതായും ക്രൈംബ്രാഞ്ച് സംശയിക്കുന്നു.
Read More