സ്വന്തം ലേഖകൻ കൊച്ചി: രാഷ്ട്രദീപികയിൽനിന്നു ലഭിക്കുന്ന ആദരം വലിയ അഭിമാനമായി കാണുന്നുവെന്ന് ആരോഗ്യമന്ത്രി കെ.കെ. ശൈലജ. കൊച്ചി ഇടപ്പള്ളി ഹോട്ടൽ മാരിയറ്റിൽ നടന്ന പ്രൗഢമായ ചടങ്ങിൽ രാഷ്ട്രദീപിക വുമൺ ഓഫ് ദി ഇയർ പുരസ്കാരം ഏറ്റുവാങ്ങി പ്രസംഗിക്കുകയായിരുന്നു മന്ത്രി. സ്ത്രീധനം മാസികയുടെ 25- ാം വാർഷികത്തോടനുബന്ധിച്ചു സമൂഹത്തിലെ വിവിധ മേഖലകളിൽ മികവറിയിച്ച ഏഴു വനിതാ പ്രതിഭകൾക്കു നൽകുന്ന രാഷ്ട്രദീപിക വിമൻ എംപവർമെന്റ് പുരസ്കാരങ്ങളുടെ സമർപ്പണവും മന്ത്രി നിർവഹിച്ചു. നിപ്പ പേടി നാടെങ്ങും പരന്നപ്പോൾ, പ്രത്യേകമായി ചെങ്ങറോത്ത് ഗ്രാമത്തിൽ നിപ്പ ഭീതിമൂലം ആളുകൾ വീടൊഴിഞ്ഞു പോകാൻ പോലും തയാറായപ്പോൾ അവിടെയെത്തി ധൈര്യം പകരാൻ രാഷ്ട്രദീപിക ഉൾപ്പെടെയുള്ള പത്രങ്ങൾ സഹായകമായി എന്നതു സന്തോഷത്തോടെ ഓർക്കുകയാണ്. അനാവശ്യ ഭീതി പരത്താതെ മാധ്യമങ്ങൾ സർക്കാരിന്റെ പ്രതിരോധ ബോധവത്കരണങ്ങൾക്കൊപ്പം ചേർന്നു. അതിന്റെ മുഖ്യസ്ഥാനത്തു രാഷ്ട്രദീപിക ഉണ്ടായിരുന്നു. അതിനു പ്രത്യേകമായി നന്ദി അറിയിക്കുന്നു. ആരോഗ്യമന്ത്രി എന്ന…
Read MoreCategory: Loud Speaker
പീഡനപ്പരാതിയിൽ പോലീസ് നടപടി എടുത്തില്ല; യുവതി ജീവനൊടുക്കി; സംഭവത്തെക്കുറിച്ച് പോലീസിന്റെ വിശദീകരണം ഇങ്ങനെ…
ചണ്ഡിഗഡ്: ഹരിയാനയിൽ പീഡനപ്പരാതിയിൽ പോലീസ് നടപടി എടുക്കാത്തതിൽ മനംനൊന്ത് യുവതി ജീവനൊടുക്കി. യമുനാനഗറിൽ തിങ്കളാഴ്ച വൈകിട്ടായിരുന്നു സംഭവം. വിഷം ഉള്ളിച്ചെന്ന നിലയിൽ കണ്ടെത്തിയ യുവതിയെ ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. 12 ദിവസം മുമ്പാണ് യുവതി പരാതി നൽകിയത്. ഇതിന്റെ വിവരങ്ങൾ അറിയാൻ യുവതിയും കുടുംബവും തിങ്കളാഴ്ച പോലീസ് സ്റ്റേഷനിൽ എത്തിയപ്പോഴാണ് നടപടി സ്വീകരിച്ചിട്ടില്ലെന്ന് അറിയുന്നത്. മടങ്ങി വീട്ടിലെത്തിയ യുവതി വിഷം കഴിച്ച് ജീവനൊടുക്കുകയായിരുന്നു. എന്നാൽ പോലീസ് പറയുന്നത്: യുവതി മൂന്നു മാസം മുമ്പ് ഒരു യുവാവിനൊപ്പം ഒളിച്ചോടിയിരുന്നു. തന്റെ സ്വന്തം ഇഷ്ടപ്രകാരമാണ് യുവാവിനൊപ്പം പോയതെന്ന് യുവതി കോടതിയിൽ മൊഴി നൽകുകയും ചെയ്തിരുന്നു. ഇതിനു ശേഷം പെൺകുട്ടിയുടെ കുടുംബമാണ് യുവാവിനെതിരെ പീഡന പരാതി നൽകിയതെന്നും യമുനാനഗർ ഡവൈഎസ്പി സുഭാഷ് ചന്ദ് പറഞ്ഞു.
Read Moreമരണത്തിൽ ദുരൂഹത; മലയാളി പെൺകുട്ടിയുടെ മൃതദേഹം നാട്ടിലേക്ക് കൊണ്ടുപോകാനാവാതെ മോർച്ചറിയിൽ; ബന്ധുവും രണ്ടു മലയാളി സ്ത്രീകളും അറസ്റ്റിൽ
കുവൈത്ത്: കുവൈത്തിൽ ദുരൂഹ സാഹചര്യത്തിൽ മരിച്ച മലയാളി പെൺകുട്ടിയുടെ മൃതദേഹം നാട്ടിലേക്ക് കൊണ്ടുപോകാനാവാതെ മോർച്ചറിയിൽ. പെൺകുട്ടിയുടെ മരണവുമായി ബന്ധപ്പെട്ട് അന്വേഷണം നടക്കുന്നതിനാൽ മാതാപിതാക്കൾക്ക് രാജ്യംവിടാൻ കഴിയാത്തതിനാലാണ് മൃതദേഹം മോർച്ചറിയിൽ സൂക്ഷിക്കുന്നത്. മൃതദേഹം നാട്ടിലേക്ക് കൊണ്ട് പോകുന്നതിനു അധികൃതർ അനുമതി നൽകുകയും ഇതിനായുള്ള നടപടി ക്രമങ്ങൾ നേരത്തെ പൂർത്തിയാക്കുകയും ചെയ്തിരുന്നു. എന്നാൽ മാതാപിതാക്കൾക്ക് രാജ്യം വിടാൻ കഴിയില്ലെന്നു വന്നതോടെ മൃതദേഹം മോർച്ചറിയിൽ തന്നെ സൂക്ഷിക്കുകയായിരുന്നു. പെൺകുട്ടിയുടെ മൃതദേഹം കഴിഞ്ഞ ഒമ്പത് ദിവസമായി ഫർവാനിയ ദജീജിൽ ഉള്ള മോർച്ചറിയിലാണ് സൂക്ഷിച്ചിരിക്കുന്നത്. മരണത്തിൽ അസ്വഭാവികത ഉണ്ടെന്ന നിഗമനത്തിലാണ് അന്വേഷണ സംഘം. കേസുമായി ബന്ധപ്പെട്ട് പെൺകുട്ടിയുടെ ഏറ്റവും അടുത്ത ബന്ധുവിനേയും മലയാളികളായ രണ്ടു സ്ത്രീകളെയും പോലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. ഇവരെ ചോദ്യം ചെയ്തുവരികയാണ്. കഴിഞ്ഞ മാസം 26നു രാത്രിയിലാണ് കഴുത്തിൽ മുറിവേറ്റ പാടുമായി പെൺകുട്ടിയെ അബാസിയ ക്ലിനിക്കിൽ പ്രവേശിപ്പിച്ചത്. പിന്നീട് കുട്ടിയെ ഫർവാനിയ ആശുപത്രിയിൽ…
Read Moreചിന്നത്തർക്കമല്ല ഈ ചിഹ്ന തർക്കം; ജോസ് ടോമിന് രണ്ടില നൽകില്ലെന്ന നിലപാടിലുറച്ച് ജോസഫ്
തൊടുപുഴ: ജോസ് ടോമിന് രണ്ടില ചിഹ്നം നല്‍കില്ലെന്ന നിലപാടിലുറച്ച് പി.ജെ ജോസഫ്. ചിഹ്നത്തിൽ ഇനി ചർച്ചയ്ക്കില്ലെന്നുമാണ് ജോസഫിന്റെ നിലപാട്. കോൺഗ്രസ് നേതാക്കൾ വഴി നിലപാട് ജോസ് കെ. മാണിയെ അറിയിച്ചു. ചൊവ്വാഴ്ച ചിഹ്നതർക്കത്തിൽ ജോസ് വിഭാഗത്തിന് അനുകൂലമായ നിലപാടാണ് മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസറുടെ ഭാഗത്തുനിന്നും ഉണ്ടായത്. തെരഞ്ഞെടുപ്പ് ചിഹ്നത്തർക്കത്തിൽ റിട്ടേണിംഗ് ഓഫീസര്‍ക്ക് തീരുമാനമെടുക്കാമെന്ന് മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസർ ടിക്കാറാം മീണ പറഞ്ഞു. നാമനിര്‍ദേശപത്രിക പരിശോധിച്ച ശേഷമാകും തീരുമാനമുണ്ടാകുക. അവകാശം ഉന്നയിക്കുന്നത് പാര്‍ട്ടിയുടെ യഥാർഥ ഭാരവാഹികള്‍ ആയിരിക്കണം. റിട്ടേണിംഗ് ഓഫീസര്‍ക്ക് തീരുമാനമെടുക്കാന്‍ കഴിഞ്ഞില്ലെങ്കില്‍ മാത്രം ഇടപെടുമെന്നും മീണ പറഞ്ഞു.
Read Moreശിവകുമാറിന്റെ അറസ്റ്റിൽ സന്തോഷമില്ല; ആരെയും ദ്രോഹിക്കാൻ ഉദ്ദേശിച്ചിട്ടുമില്ല; ബിജെപിയെ ഞെട്ടിച്ച് യെദ്യൂരപ്പ
ബംഗളൂരു: കോൺഗ്രസ് നേതാവ് ഡി.കെ ശിവകുമാറിനെ അറസ്റ്റ് ചെയ്തത് തന്നെ സന്തോഷിപ്പിക്കുന്നില്ലെന്ന് കർണാടക മുഖ്യമന്ത്രി ബി.എസ് യെദ്യൂരപ്പ. ശിവകുമാർ എത്രയും വേഗം പുറത്തുവരാൻ താൻ പ്രാർഥിക്കുമെന്നും യെദ്യൂരപ്പ പറഞ്ഞു. ശിവകുമാറിനെ ചൊവ്വാഴ്ച രാത്രി എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് കള്ളപ്പണം വെളിപ്പിക്കൽ കേസിൽ അറസ്റ്റ് ചെയ്തതിനോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം. തന്റെ ജീവിതത്തിൽ ആരെയും വെറുത്തിട്ടില്ല. ആരെയും ദ്രോഹിക്കാൻ ഉദ്ദേശിച്ചിട്ടുമില്ല. നിയമം അതിന്റെ വഴി സ്വീകരിക്കുമെന്നും യെദ്യൂരപ്പ പറഞ്ഞു. ശിവകുമാർ പുറത്തിറങ്ങിയ വാർത്ത കേൾക്കുമ്പോൾ ഏറ്റവും കൂടുതൽ സന്തോഷിക്കുന്നത് താനായിരിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
Read Moreകോണ്‍ഗ്രസിനു വീണ്ടും കുരുക്ക്; ടൈറ്റാനിയം കേസ് സിബിഐക്കു വിട്ടു; 66 കോടിയുടെ അഴിമതി ആരോപണം
തിരുവനന്തപുരം: 66 കോടി രൂപയുടെ അഴിമതി ആരോപണമുയർന്ന ടൈറ്റാനിയം കേസ് അന്വേഷണം സിബിഐക്കു വിട്ടു. സംസ്ഥാന സർക്കാരാണ് ഇതു സംബന്ധിച്ചു തീരുമാനം കൈക്കൊണ്ടത്. മുൻ മുഖ്യമന്ത്രി ഉമ്മൻചാണ്ടി, പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല, മുൻ പൊതുമരാമത്ത് മന്ത്രി വി.കെ.ഇബ്രാഹിംകുഞ്ഞ് എന്നിവർ കേസിൽ ആരോപണ വിധേയരാണ്. ടൈറ്റാനിയത്തിലെ മലിനീകരണ നിയന്ത്രണ സംവിധാനം സ്ഥാപിക്കുന്നതിനുള്ള 256 കോടിയുടെ കരാറിൽ 66 കോടിയുടെ അഴിമതി നടന്നുവെന്നാണ് കേസ്. 2006-ൽ ഉമ്മൻചാണ്ടി മുഖ്യമന്ത്രി ആയിരിക്കെയാണു പദ്ധതിക്ക് അനുമതി നൽകിയത്. പ്ലാന്റിന്റെ നിർമാണത്തിന് ആവശ്യമായ ഉപകരണങ്ങൾ ഇറക്കുമതി ചെയ്യുന്നതിനു മെക്കോണ്‍ കന്പനി വഴി ഫിൻലൻഡിലെ കന്പനിക്കാണു കരാർ നൽകിയിരുന്നത്. ഇതിൽ അഴിമതി നടന്നെന്നാണ് ആരോപണം. ടാവൻകൂർ ടൈറ്റാനിയം പ്രോഡക്ട്സ് 15.50 കോടി രൂപ നഷ്ടത്തിലായിരിക്കേയാണു പ്രതിവർഷം 45 കോടി പ്രവർത്തനച്ചെലവു വരുന്ന മെക്കോണ്‍ കന്പനിയുടെ മലിനീകരണ നിയന്ത്രണ പദ്ധതിക്കു ഡയറക്ടർബോർഡ് അനുമതി നൽകിയത്.
Read Moreതിരുവനന്തപുരത്ത് സ്വകാര്യ സ്കൂളിനു നേരേ ആക്രമണം; ഒരു സ്കൂൾ ബസ് തീയിട്ടു നശിപ്പിച്ചു, എട്ട് ബസുകൾ തല്ലി തകർത്തു
തിരുവനന്തപുരം: കാഞ്ഞിരംകുളത്ത് സ്വകാര്യ മാനേജ്മെന്റ് സ്കൂളിനുനേരേ സാമൂഹ്യവിരുദ്ധരുടെ ആക്രമണം. സ്കൂളിന്റെ ഒരു എ.സി ബസ് പൂർണമായി കത്തിച്ചു. എട്ടു ബസുകളുടെ ഗ്ലാസുകൾ അടിച്ച് തകർത്തു. കാഞ്ഞിരംകുളം മൗണ്ട് കാർമ്മൽ ഹയർസെക്കൻഡറി സ്കൂളിന് നേരെയാണ് ആക്രമണം നടന്നത്. ഇന്നലെ അർധരാത്രിയോടെയായിരുന്നു സംഭവം. ഇന്ന് രാവിലെയാണ് ആക്രമണ വിവരം മാനേജ്മെന്റ് അധികൃതരുടെ ശ്രദ്ധയിൽപ്പെട്ടത്. സ്കൂളിൽ സിസിടിവി സ്ഥാപിച്ചിട്ടുള്ളതിനാൽ അക്രമികളുടെ ദൃശ്യങ്ങൾ ലഭിക്കുമെന്ന പ്രതീക്ഷയിലാണ് പോലീസ് സംഘം. മഴയുണ്ടായിരുന്നതിനാൽ ആക്രമണത്തിന്റെ ശബ്ദം കേൾക്കാൻ കഴിഞ്ഞില്ലെന്ന് സ്കൂളിലെ സുരക്ഷാ ജീവനക്കാരൻ പോലീസിനോടു പറഞ്ഞു. ഇയാൾ സ്കൂളിന്റെ മുൻഭാഗത്തായിരുന്നു. പിൻഭാഗത്തെ ഷെഡിലാണ് ബസുകൾ പാർക്ക് ചെയ്തിരുന്നത്. സ്കൂളിൽ ഇന്നു നടത്താനിരുന്ന പരീക്ഷ മാറ്റിവയ്ക്കുകയും സ്കൂളിന് അവധി നൽകുകയും ചെയ്തു. വിരലടയാള വിദഗ്ധരും ഉന്നത പോലീസ് ഉദ്യോഗസ്ഥരും സ്ഥലത്തെത്തി.
Read Moreഇന്ത്യ ചന്ദ്രനെ തൊടാൻ നാലുനാൾ; ആദ്യഘട്ട ഭ്രമണപഥം താഴ്ത്തൽ വിജയകരം
ബംഗളൂരു: ഇന്ത്യയുടെ രണ്ടാം ചാന്ദ്രദൗത്യമായ ചന്ദ്രയാൻ-2 ലാൻഡറിന്റെ ആദ്യഘട്ട ഭ്രമണപഥം താഴ്ത്തൽ വിജയകരം. ചൊവ്വാഴ്ച രാവിലെ 8:50-നാണു ഭ്രമണപഥ മാറ്റം പൂർത്തിയാക്കിയത്. നാലു സെക്കൻഡ് നേരം ലാൻഡറിലെ പ്രൊപ്പൽഷൻ സിസ്റ്റം പ്രവർത്തിപ്പിച്ചതോടെ ലാൻഡറിന്റെ ഭ്രമണപഥം താഴ്ന്നു. 104 കിലോമീറ്റർ-128 കിലോമീറ്റർ ഭ്രമണപഥത്തിലാണ് വിക്രം ലാൻഡർ ഇപ്പോൾ സഞ്ചരിക്കുന്നത്. ബുധനാഴ്ചയാണ് അടുത്ത ഭ്രമണപഥം താഴ്ത്തൽ. ചന്ദ്രോപരിതലത്തിൽ സോഫ്റ്റ് ലാൻഡിംഗ് നടത്തുന്നതിനായി വിക്രം ലാൻഡർ ഓർബിറ്ററിൽനിന്നു തിങ്കളാഴ്ച ഉച്ചയ്ക്ക് 1.15 വിജയകരമായി വേർപെടുത്തിയിരുന്നു. 978 കോടി രൂപയുടെ സ്വപ്നപദ്ധതി ചന്ദ്രയാൻ-2 ശനിയാഴ്ച പുലർച്ചെ 1.55-ന് ചന്ദ്രന്റെ ദക്ഷിണധ്രുവത്തിൽ ഇറങ്ങുമെന്ന് ഇസ്രോ ട്വീറ്റ് ചെയ്തു. പേടകം വിക്ഷേപിച്ചു 42 ദിവസത്തിനുശേഷമാണു ദൗത്യത്തിലെ ഏറ്റവും തന്ത്രപ്രധാനമായ ഓർബിറ്റർ-ലാൻഡർ വിച്ഛേദം നടന്നത്. ശ്രീഹരിക്കോട്ടയിലെ വിക്ഷേപണത്തറയിൽനിന്നു ജിഎസ്എൽവി മാർക്ക് ത്രി-എം ഒന്ന് റോക്കറ്റ് ജൂലൈ 22നാണു ചന്ദ്രയാൻ-2നെ ഭൂമിയുടെ ഭ്രമണപഥത്തിൽ എത്തിച്ചത്. പിന്നീട്, ഭ്രമണപഥം ഉയർത്തിയും…
Read Moreകൊച്ചി നഗരം വിട്ടു മെട്രോ തൈക്കൂടത്തേക്ക്; ചുവപ്പൻ അഭിവാദത്തോടെ പച്ചക്കൊടി വീശാൻ മുഖ്യമന്ത്രി
കൊച്ചി: നഗരത്തിരക്ക് വിട്ടു കൊച്ചി മെട്രോ ഇന്നു തൈക്കൂടത്തേക്കു യാത്ര തുടങ്ങും. മഹാരാജാസ് കോളജ് മുതല്‍ തൈക്കൂടം വരെ 5.65 കിലോമീറ്റര്‍ ദൂരത്തേക്കു കൂടിയാണ് മെട്രോ ഓടിത്തുടങ്ങുന്നത്. ഇന്നു രാവിലെ 11ന് മഹാരാജാസ് സ്റ്റേഷനില്‍ മുഖ്യമന്ത്രി പിണറായി വിജയന് പുതിയ പാതയിലെ സര്‍വീസിനു പച്ചക്കൊടി വീശും. രാജീവ്ഗാന്ധി ഇന്‍ഡോര്‍ സ്റ്റേഡിയത്തില്‍ നടക്കുന്ന ഉദ്ഘാടനച്ചടങ്ങില്‍ കേന്ദ്ര സഹമന്ത്രി ഹര്‍ദീപ് സിംഗ് പുരി അധ്യക്ഷനാവും. പേട്ട-എസ്എന്‍ ജംഗ്ഷന് മെട്രോ പാതയുടെയും കൊച്ചി വാട്ടര്‍ മെട്രൊയുടെ ആദ്യ ടെര്‍മിനലിന്റെയും നിര്‍മാണോദ്ഘാടനവും നടക്കും. മന്ത്രി എ.കെ. ശശീന്ദ്രന്, ഹൈബി ഈഡന് എംപി, മേയര്‍ സൗമിനി ജെയിന് തുടങ്ങിയവരും പങ്കെടുക്കും. തുടർന്നു മുഖ്യാതിഥികളെയും വഹിച്ചു മെട്രോ ട്രെയിന്‍ തൈക്കൂടത്തേക്ക് ആദ്യ സര്‍വീസ് നടത്തും. ഉച്ചകഴിഞ്ഞു രണ്ടിന് മന്ത്രി കെ.കെ. ശൈലജക്കൊപ്പം നഴ്സുമാരും തുടര്‍ന്നു വൃദ്ധസദനങ്ങളിലെ അന്തേവാസികളും ആദ്യദിനത്തിലെ മെട്രോ സര്‍വീസിന്റെ ഭാഗമാവും. എറണാകുളം സൗത്ത്,…
Read Moreരാജ്യത്ത് മാന്ദ്യമില്ല, ഹിന്ദു കലണ്ടറിലെ ചില മാസങ്ങളിൽ ഉണ്ടാകുന്ന പ്രതിസന്ധി മാത്രമെന്ന് സുശീൽ കുമാർ
ന്യൂഡൽഹി: രാജ്യത്തു സാന്പത്തിക മാന്ദ്യമില്ലെന്നും ഹിന്ദു കലണ്ടർ പ്രകാരം അഞ്ചും ആറും മാസങ്ങളിൽ എല്ലാവർഷവും രാജ്യത്ത് സാന്പത്തിക പ്രതിസന്ധി ഉണ്ടാവാറുണ്ടെന്നും ബിഹാർ ഉപമുഖ്യമന്ത്രിയും ധനമന്ത്രിയുമായ സുശീൽ കുമാർ മോദി. പ്രതിസന്ധിയുടെ പേരിൽ പ്രതിപക്ഷം രാജ്യത്തു ഭീതി പരത്തുകയാണെന്നും മോദി കുറ്റപ്പെടുത്തി. രാജ്യത്ത് പൊതുവെ സാവൻ, ഭാദോ മാസങ്ങളിൽ (ഹിന്ദു കലണ്ടറിലെ അഞ്ചും ആറും മാസങ്ങൾ) സാന്പത്തിക പ്രതിസന്ധിയുണ്ടാകാറുണ്ട്. പക്ഷെ ഇക്കൊല്ലം ചില രാഷ്ട്രീയ പാർട്ടികൾ തെരഞ്ഞെടുപ്പ് പരാജയത്തിലെ അമർഷം തീർക്കാനായി ഭീതി പടർത്തുകയാണ്- സുശീൽ കുമാർ മോദി ട്വീറ്റ് ചെയ്തു. സാന്പത്തിക മാന്ദ്യത്തെ കുറിച്ച് ജനങ്ങൾ പേടിക്കേണ്ടതില്ലെന്നും ഈ സാഹചര്യങ്ങൾ ബിഹാറിനെ ബാധിക്കില്ലെന്നും മോദി കൂട്ടിച്ചേർത്തു. രാജ്യത്തെ സാന്പത്തിക വളർച്ച കഴിഞ്ഞ ഏഴു വർഷത്തെ ഏറ്റവും കുറഞ്ഞ നിരക്കിലാണെന്ന റിപ്പോർട്ട് കഴിഞ്ഞ ദിവസം പുറത്തുവന്നിരുന്നു. മോദി സർക്കാരിന്റെ തെറ്റായ സാന്പത്തിക പരിഷ്കാരങ്ങളാണു മാന്ദ്യത്തിനു കാരണമെന്നു മുൻ പ്രധാനമന്ത്രി…
Read More