അ​​​മ്മ​​​യു​​​ടെ ഹൃ​​​ദ​​​യ ശ​​​സ്ത്ര​​​ക്രി​​​യ ആ​​​ദ്യം ന​​​ട​​​ക്ക​​​ട്ടെ​​! യുവതിയുടെ മ​ർ​ദ​ന​മേറ്റ റിങ്കുവിനു സ​ഹാ​യപ്ര​വാ​ഹം; സ​​ഹാ​​യ​​വാ​​ഗ്ദാ​​ന​​മു​​ണ്ടെ​​ങ്കി​​ലും സെ​​​ക്യൂ​​​രി​​​റ്റി ജോ​​​ലി വി​​​ടാ​​​ൻ റി​​​ങ്കു ത​​​യാ​​​റ​​​ല്ല

ആ​​​ലു​​​വ: ഡ്യൂ​​ട്ടി​​ക്കി​​ടെ യു​​വ​​തി​​യു​​ടെ മ​​​ർ​​​ദ​​​ന​​​ത്തി​​​ന് ഇ​​​ര​​​യാ​​​യ ആ​​ലു​​വ​​യി​​ലെ ഡോ. ​​​ടോ​​​ണീ​​​സ് ഹോ​​​സ്പി​​​റ്റ​​​ലി​​​ലെ സെ​​​ക്യൂ​​​രി​​​റ്റി ജീ​​വ​​ന​​ക്കാ​​ര​​ൻ മാ​​​വേ​​​ലി​​​ക്ക​​​ര സ്വ​​​ദേ​​​ശി റി​​​ങ്കു​​​വി​​​നു സ്വ​​​ന്തം ഫേ​​​സ് ബു​​​ക്കി​​​ലൂ​​​ടെ​​​യും അ​​​ല്ലാ​​​തെ​​​യും സ​​​ഹാ​​​യ​​പ്ര​​​വാ​​​ഹം. ഇ​​​ട​​​യ്ക്കു​​വ​​​ച്ചു നി​​​ർ​​ത്തി​​യ എ​​​ൻ​​ജി​​​നിയ​​​റിം​​​ഗ് പ​​​ഠ​​​നം പു​​​ന​​​രാ​​​രം​​​ഭി​​​ക്കാ​​​നും ഹൃ​​​ദ്രോ​​​ഗി​​​യാ​​​യ അ​​​മ്മ​​​യു​​​ടെ ചി​​​കി​​​ത്സ​​​യ്ക്കു​​മു​​​ള്ള സാ​​​മ്പ​​​ത്തി​​​ക സ​​​ഹാ​​​യ​​​മാ​​​ണ് പ​​​ല​​​രും വാ​​​ഗ്ദാ​​​നം ചെ​​​യ്തി​​​രി​​​ക്കു​​​ന്ന​​​ത്.

ഒ​​​ക‌്ടോ​​​ബ​​​ർ ഒ​​​ന്നി​​​നാ​​​ണ് റി​​ങ്കു​​വി​​നു മ​​ർ​​ദ​​ന​​മേ​​റ്റ സം​​​ഭ​​​വം ന​​​ട​​​ന്ന​​​ത്. ക​​​ള​​​മ​​​ശേ​​​രി കു​​​സാ​​​റ്റ് അ​​​ന​​​ന്യ കോ​​​ള​​​ജ് ഹോ​​​സ്റ്റ​​​ൽ മേ​​​ട്ര​​​ൻ ആ​​യ കോ​​​ഴി​​​ക്കോ​​​ട് കൊ​​​യി​​​ലാ​​​ണ്ടി ന​​​ടു​​​വ​​​ന്നൂ​​​ർ സ്വ​​ദേ​​ശി​​നി ആ​​​ര്യ ബാ​​​ല​​​ൻ (26) ആ​​​ണ് റി​​​ങ്കു​​​വി​​​നെ മ​​ർ​​ദി​​ച്ച​​ത്. വാ​​​ഹ​​​നം പാ​​​ർ​​​ക്ക് ചെ​​​യ്യു​​​ന്ന​​​തു​​മാ​​​യി ബ​​​ന്ധ​​​പ്പെ​​​ട്ടു യു​​വ​​തി ക​​​ര​​​ണ​​​ത്ത​​​ടി​​​ക്കു​​ക​​യാ​​യി​​രു​​ന്നു. ആ​​ര്യ​​യെ പി​​ന്നീ​​ടു പോ​​ലീ​​​സ് അ​​​റ​​​സ്റ്റ് ചെ​​യ്തി​​രു​​​ന്നു.

സ​​ഹാ​​യ​​വാ​​ഗ്ദാ​​ന​​മു​​ണ്ടെ​​ങ്കി​​ലും സെ​​​ക്യൂ​​​രി​​​റ്റി ജോ​​​ലി വി​​​ടാ​​​ൻ റി​​​ങ്കു ത​​​യാ​​​റ​​​ല്ല. അ​​​മ്മ​​​യു​​​ടെ ഹൃ​​​ദ​​​യ ശ​​​സ്ത്ര​​​ക്രി​​​യ ആ​​​ദ്യം ന​​​ട​​​ക്ക​​​ട്ടെ​​യെ​​​ന്നും മ​​​റ്റു​​​ള്ള​​​വ പി​​​ന്നെ ചി​​​ന്തി​​​ക്കാ​​​മെ​​​ന്നും റി​​​ങ്കു പ​​​റ​​​ഞ്ഞു. എ​​ൻ​​ജി​​നി​​യ​​റിം​​ഗ് പ​​​ഠ​​​നം ഇ​​​ട​​​യ്ക്കു നി​​​ർ​​​ത്തി​​​യ​​​തി​​​നാ​​​ൽ 50,000 രൂ​​പ കൊ​​​ടു​​​ത്താ​​​ലേ സ​​​ർ​​​ട്ടി​​​ഫി​​​ക്ക​​​റ്റു​​​ക​​​ൾ ബം​​ഗളൂ​​രു​​വി​​ലെ കോ​​​ള​​​ജി​​​ൽ​​നി​​​ന്നു തി​​​രി​​​കെ ല​​​ഭി​​​ക്കൂ. വി​​​ദ്യാ​​​ഭ്യാ​​​സ വാ​​യ്പ​​യും തി​​രി​​ച്ച​​ട​​യ്ക്കാ​​നു​​ണ്ട്. മാ​​​വേ​​​ലി​​​ക്ക​​​ര​​​യി​​​ൽ ഹോ​​​സ്റ്റ​​​ൽ വാ​​​ർ​​​ഡ​​​ൻ ആ​​​യി​​​രു​​​ന്ന അ​​​മ്മ റോ​​​സ​​​മ്മ​ ഡ​​​ങ്കി​​​പ്പ​​​നി പി​​​ടി​​​ച്ച​​ശേ​​​ഷം ഇ​​പ്പോ​​ൾ ജോ​​​ലി​​ക്കു പോ​​കു​​ന്നി​​ല്ല. റോ​​​സ​​​മ്മ​ ഏ​​​ക​​​മ​​​ക​​​നെ ​കാ​​​ണാ​​​ൻ ഇ​​​ന്ന​​ലെ ആ​​ശു​​പ​​ത്രി​​യി​​ലെ​​ത്തി​​യി​​രു​​ന്നു.

Related posts