കാ​ല​വ​ര്‍​ഷം! കോ​ഴി​ക്കോ​ട് ജില്ലയിൽ നാ​ലു മ​ര​ണം; മൂ​ന്നു​പേ​രെ കാ​ണാ​താ​യി; ര​ക്ഷാ​പ്ര​വ​ര്‍​ത്ത​ന​ങ്ങ​ള്‍​ക്ക് കേ​ന്ദ്ര​സേ​ന​യെ​ത്തി

കോ​ഴി​ക്കോ​ട് / നാ​ദാ​പു​രം /കു​റ്റ്യാ​ടി : കാ​ല​വ​ര്‍​ഷ​ക്കെ​ടു​തി​യി​ല്‍ ജി​ല്ല​യി​ല്‍ നാ​ല് മ​ര​ണം. ഉ​രു​ള്‍​പൊ​ട്ടി​യും വെ​ള്ള​ത്തി​ല്‍ വീ​ണു​മാ​ണ് മ​ര​ണം. വി​ല​ങ്ങാ​ട് ഉ​രു​ള്‍​പൊ​ട്ടി മൂ​ന്നു​പേ​രെ കാ​ണാ​താ​യി. ഒ​ട്ടേ​റെ വീ​ടു​ക​ള്‍ മ​ണ്ണി​ന​ടി​യി​ലാ​ണ്. വാ​ണി​മേ​ല്‍ പ​ഞ്ചാ​യ​ത്തി​ലെ വി​ല​ങ്ങാ​ട് ആ​ലി​മൂ​ല​യി​ലാ​ണ് ഉ​രു​ള്‍​പൊ​ട്ടി​യ​ത്. മാ​പ്പ​ല​ക​യി​ല്‍ ദാ​സി​ന്റെ ഭാ​ര്യ ലി​സി(43)​യു​ടെ മൃ​ത​ദേ​ഹം ക​ണ്ടെ​ത്തി. മ​റ്റു​ള്ള​വ​ര്‍​ക്കാ​യി തി​ര​ച്ചി​ല്‍ തു​ട​രു​ക​യാ​ണ്. കു​റ്റി​ക്കാ​ട്ടി​ല്‍ ബെ​ന്നി (55) ഭാ​ര്യ മ​റി​യ​കു​ട്ടി(52) , ഇ​വ​രു​ടെ മ​ക​ന്‍ അ​ഖി​ല്‍ (21) എ​ന്നി​വ​രെ​യാ​ണ് കാ​ണാ​താ​യ​ത്. ഉ​രു​ള്‍​പൊ​ട്ടി​യി​റ​ങ്ങി​യ മ​ണ്ണി​ന​ടി​യി​ല്‍ കു​ടു​ങ്ങി കി​ട​ന്ന ലി​സി​യു​ടെ ഭ​ര്‍​ത്താ​വ് ദാ​സി​നെ നാ​ട്ടു​കാ​ര്‍ ര​ക്ഷ​പ്പെ​ടു​ത്തി. ഇ​ന്ന​ലെ രാ​ത്രി 11.15 ഓ​ടെ​യാ​ണ് ഇ​വ​രു​ടെ വീ​ടി​ന്‍റെ മു​ക​ള്‍ ഭാ​ഗ​ത്തു​ള്ള കൃ​ഷി​യി​ട​ത്തി​ല്‍ ഉ​രു​ള്‍​പൊ​ട്ടി​യ​ത്. ഒ​രു നി​ല കോ​ണ്‍​ക്രീ​റ്റ് വീ​ട് പൂ​ര്‍​ണ​മാ​യും ത​ക​ര്‍​ന്നി​ട്ടു​ണ്ട്. നി​ര​വ​ധി വീ​ടു​ക​ള്‍​ക്ക് കേ​ടു​പാ​ടു​ക​ള്‍ സം​ഭ​വി​ച്ചു. ഈ ​മേ​ഖ​ല​ക​ളി​ലെ കൃ​ഷി​യി​ട​ങ്ങ​ളും പൂ​ര്‍​ണ​മാ​യും ന​ശി​ച്ചി​ട്ടു​ണ്ട്. ഉ​രു​ള്‍ ഒ​ലി​ച്ചി​റ​ങ്ങി​യ വ​ഴി​യി​ലെ താ​മ​സ​ക്കാ​ര​ന്‍ മാ​ര്‍​ട്ടി​ന്‍ മൈ​ല​ക്കു​ഴി​യു​ടെ ഭാ​ര്യ ജ്യോ​ത്സ​്ന, മ​ക​ള്‍ ര​ണ്ട്…

Read More

എന്‍റെ ചിന്തയിലും പ്രാർഥനയിലും വയനാട്ടിലെ ജനങ്ങൾ! കേ​ര​ള​ത്തി​ലെ വെ​ള്ള​പ്പൊ​ക്ക ദു​രി​ത​ത്തെ നേ​രി​ടാ​ൻ പാ​ർ​ട്ടി പ്ര​വ​ർ​ത്ത​ക​ർ രം​ഗ​ത്തി​റ​ങ്ങ​ണ​മെ​ന്ന് രാ​ഹു​ൽ ഗാ​ന്ധി

ന്യൂ​ഡ​ൽ​ഹി: കേ​ര​ള​ത്തി​ലെ വെ​ള്ള​പ്പൊ​ക്ക ദു​രി​ത​ത്തെ നേ​രി​ടാ​ൻ പാ​ർ​ട്ടി പ്ര​വ​ർ​ത്ത​ക​ർ രം​ഗ​ത്തി​റ​ങ്ങ​ണ​മെ​ന്ന് കോ​ണ്‍ഗ്ര​സ് നേ​താ​വ് രാ​ഹു​ൽ ഗാ​ന്ധി. ആ​വ​ശ്യ​മാ​യ സ​ഹാ​യ​ങ്ങ​ൾ എ​ത്തി​ക്കാ​ൻ ന​ട​പ​ടി​യെ​ടു​ക്ക​ണം. വെ​ള്ള​പ്പൊ​ക്ക പ്ര​ശ്നം നേ​രി​ടു​ന്ന കേ​ര​ളം, ക​ർ​ണാ​ട​ക, മ​ഹാ​രാ​ഷ്‌ട്ര, ഗു​ജ​റാ​ത്ത്, ഒ​ഡീ​ഷ, ആ​സാം, ബി​ഹാ​ർ എ​ന്നി​വി​ട​ങ്ങ​ളി​ലെ പ്ര​വ​ർ​ത്ത​ക​രോ​ടാ​ണ് ട്വി​റ്റ​റി​ലൂ​ടെ നി​ർ​ദേ​ശം ന​ൽ​കി​യ​ത്. ഈ ​സം​സ്ഥാ​ന​ങ്ങ​ളി​ൽ വെ​ള്ള​പ്പൊ​ക്കം മൂ​ലം ല​ക്ഷ​ക്ക​ണ​ക്കി​നു ജ​ന​ങ്ങ​ൾ ഒ​റ്റ​പ്പെ​ട്ടി​രി​ക്കു​ക​യാ​ണെ​ന്നും മാ​റി​താ​മ​സി​ക്കേ​ണ്ട സ്ഥി​തി​യി​ലാ​ണെ​ന്നും രാ​ഹു​ൽ ട്വി​റ്റ​റി​ൽ ചൂ​ണ്ടി​ക്കാ​ട്ടു​ന്നു. എന്‍റെ ചിന്തയിലും പ്രാർഥനയിലും വയനാട്ടിലെ ജനങ്ങൾ: രാഹുൽ ന്യൂ​​​ഡ​​​ൽ​​​ഹി: പ്ര​​​ള​​​യ​​​ത്തി​​​ൽ ദു​​​രി​​​ത​​​മ​​​നു​​​ഭ​​​വി​​​ക്കു​​​ന്ന ത​​​ന്‍റെ ലോ​​​ക്സ​​​ഭാ മ​​​ണ്ഡ​​​ല​​​മാ​​​യി വ​​​യ​​​നാ​​​ട്ടി​​​ലെ​​​ത്താ​​​ൻ താ​​​ത്പ​​​ര്യ​​​മ​​​റി​​​ച്ച് രാ​​​ഹു​​​ൽ​​​ഗാ​​​ന്ധി. വ​​​യ​​​നാ​​​ട്ടി​​​ലെ ജ​​​ന​​​ങ്ങ​​​ൾ എ​​​ന്‍റെ ചി​​​ന്ത​​​യി​​​ലും പ്രാ​​​ർ​​​ഥ​​​ന​​​യി​​​ലു​​​മു​​​ണ്ട്. വ​​​യ​​​നാ​​​ട്ടി​​​ലേ​​​ക്കു പു​​​റ​​​പ്പെ​​​ട്ട​​​താ​​​യി​​​രു​​​ന്നു. എ​​​ന്നാ​​​ൽ, എ​​​ന്‍റെ സ​​​ന്ദ​​​ർ​​​ശ​​​നം ര​​​ക്ഷാ​​​പ്ര​​​വ​​​ർ​​​ത്ത​​​ന​​​ത്തെ ബാ​​​ധി​​​ക്കു​​​മെ​​​ന്ന് ഉ​​​ദ്യോ​​​ഗ​​​സ്ഥ​​​ർ അ​​​റി​​​യി​​​ച്ച​​​തി​​​നാ​​​ൽ യാ​​​ത്ര മാ​​​റ്റി​​​വ​​​യ്ക്കു​​​ക​​​യാ​​​യി​​​രു​​​ന്നു. വ​​യ​​നാ​​ട്ടി​​ലേ​​ക്കു യാ​​ത്ര ചെ​​യ്യാ​​നു​​ള്ള അ​​നു​​മ​​തി​​ക്കാ​​യി കാ​​ത്തി​​രി​​ക്കു​​ക​​യാ​​ണ്-​​​രാ​​​ഹു​​​ൽ ട്വീ​​​റ്റ് ചെ​​​യ്തു. പ്ര​​​ള​​​യ​​​ത്തി​​​ൽ ദു​​​രി​​​ത​​​മ​​​നു​​​ഭ​​​വി​​​ക്കു​​​ന്ന​​​വ​​​ർ​​​ക്ക് സ​​​ഹാ​​​യ​​​മെ​​​ത്തി​​​ക്കാ​​​ൻ രാ​​​ഹു​​​ൽ​​​ഗാ​​​ന്ധി കോ​​​ൺ​​​ഗ്ര​​​സ് പ്ര​​​വ​​​ർ​​​ത്ത​​​ക​​​രോ​​​ട് ആ​​​ഹ്വാ​​​നം ചെ​​​യ്തു. വ​യ​നാ​ട്ടി​ലെ…

Read More

ചെറുതോണി അ​ണ​ക്കെ​ട്ട്! ഷട്ടർ തു​റ​ക്ക​ലി​ന് ഇ​ന്ന് ഒ​രു വ​യ​സ്; 25 വ​​ർ​​ഷ​​ങ്ങ​​ൾ​​ക്കു​​ശേ​​ഷം അ​​ണ​​ക്കെ​​ട്ടു തു​​റ​​ന്ന​​തി​​ന്‍റെ ആ​​വേ​​ശ​​ത്തി​​ലും സ​​ന്തോ​​ഷ​​ത്തി​​ലു​​മാ​​യി​​രു​​ന്നു അ​ന്നു ജ​​ന​​ങ്ങ​​ൾ

ചെ​​റു​​തോ​​ണി: ചെ​​റു​​തോ​​ണി അ​​ണ​​ക്കെ​​ട്ടി​​ലെ ഷ​​ട്ട​​ർ ഉ​​യ​​ർ​​ത്തി​​യ​​തി​​ന് ഇ​​ന്ന് ഒ​​രു​ വ​​യ​​സ്. 2018 ഓ​​ഗ​​സ്റ്റ് ഒ​​ൻ​​പ​​തി​​ന് ഉ​​ച്ച​​യ്ക്ക് 12.30നാ​​ണ് ചെ​​റു​​തോ​​ണി അ​​ണ​​ക്കെ​​ട്ടി​​ലെ ഷ​​ട്ട​​റി​​ന്‍റെ പ​​രീ​​ക്ഷ​​ണ തു​​റ​​ക്ക​​ൽ ച​​രി​​ത്ര​​ത്തി​​ന്‍റെ ഭാ​​ഗ​​മാ​​യി​ത്തീ​​ർ​​ന്ന​​ത്. 650 ച​​തു​​ര​​ശ്ര കി​​ലോ​​മീ​​റ്റ​​ർ​ വി​​സ്തൃ​​ത​​മാ​​ണ് ഇ​​ടു​​ക്കി അ​​ണ​​ക്കെ​​ട്ടി​​ന്‍റെ വൃ​​ഷ്‌​ടി​പ്ര​​ദേ​​ശം. ഇ​​ടു​​ക്കി, ചെ​​റു​​തോ​​ണി, കു​​ള​​മാ​​വ് അ​​ണ​​ക്കെ​​ട്ടു​​ക​​ൾ ഒ​​ന്നി​​ച്ചു​​ചേ​​ർ​​ന്നു​​ള്ള ജ​​ലാ​​ശ​​യ​​മാ​​ണ് ഇ​​ടു​​ക്കി​​യി​​ലേ​​ത്. ഇ​​തി​​ൽ ചെ​​റു​​തോ​​ണി അ​​ണ​​ക്കെ​​ട്ടി​​ൽ മാ​​ത്ര​​മാ​​ണ് ഷ​​ട്ട​​റു​​ള്ള​​ത്. അ​​ഞ്ചു ഷ​​ട്ട​​റു​​ക​​ളാ​​ണി​​വി​​ടു​​ള്ള​​ത്. 25 വ​​ർ​​ഷ​​ങ്ങ​​ൾ​​ക്കു​​ശേ​​ഷം അ​​ണ​​ക്കെ​​ട്ടു തു​​റ​​ന്ന​​തി​​ന്‍റെ ആ​​വേ​​ശ​​ത്തി​​ലും സ​​ന്തോ​​ഷ​​ത്തി​​ലു​​മാ​​യി​​രു​​ന്നു അ​ന്നു ജ​​ന​​ങ്ങ​​ൾ. നാ​​ലു ​മ​​ണി​​ക്കൂ​​റി​​നു​ ശേ​​ഷം പ​​രീ​​ക്ഷ​​ണാ​​ടി​​സ്ഥാ​​ന​​ത്തി​​ൽ തു​​റ​​ന്ന ഷ​​ട്ട​​ർ അ​​ട​യ്​​ക്കു​​മെ​​ന്നാ​​യി​​രു​​ന്നു വൈ​​ദ്യു​​തി വ​​കു​​പ്പ് അ​​റി​​യി​​ച്ചി​​രു​​ന്ന​​ത്. ന​​ടു​​വി​​ല​​ത്തെ ഷ​​ട്ട​​റാ​​ണ് ഉ​​യ​​ർ​​ത്തി​​യ​​ത്. ഷ​​ട്ട​​ർ 50 സെ​​ന്‍റി​മീ​​റ്റ​​റാ​​ണ് ഉ​​യ​​ർ​​ത്തി​​യ​​ത്. വൈ​​കു​​ന്നേ​​ര​​മാ​​യി​​ട്ടും അ​​ണ​​ക്കെ​​ട്ടി​​ലേ​​ക്കു​​ള്ള നീ​​രൊ​​ഴു​​ക്ക് കു​​റ​​യാ​​തി​​രി​​ക്കു​​ക​​യും ജ​​ല​​നി​​ര​​പ്പ് ക്ര​​മ​​പ്പെ​​ടു​​ത്താ​​ൻ ക​​ഴി​​യാ​​തെ വ​​രി​​ക​​യും ചെ​​യ്ത​​തി​​നാ​​ൽ തു​​റ​​ന്ന ഷ​​ട്ട​​ർ അ​​ട​​ച്ചി​​ല്ല. പി​​റ്റേ​​ന്നു രാ​​വി​​ലെ​​യും ജ​​ല​​നി​​ര​​പ്പ് ക്ര​​മാ​​തീ​​ത​​മാ​​യി ഉ​​യ​​ർ​​ന്നു​​കൊ​​ണ്ടി​​രു​​ന്ന​​തി​​നാ​​ൽ ഘട്ടംഘട്ടമായി ഓരോ ഷട്ടറുകളും ഉയർ ത്തുകയായിരുന്നു.

Read More

സംസ്ഥാനത്തെ  ഒൻപത് ജില്ലകളിലെ വി​ദ്യാ​ഭ്യാ​സ സ്ഥാ​പ​ന​ങ്ങ​ൾ​ക്കു വെള്ളിയാഴ്ച അ​വ​ധി

കോ​ട്ട​യം: സം​സ്ഥാ​ന​ത്തെ ഒൻപത്  ജി​ല്ല​ക​ളി​ലെ വി​ദ്യാ​ഭ്യാ​സ സ്ഥാ​പ​ന​ങ്ങ​ൾ​ക്കു വെ​ള്ളി​യാ​ഴ്ച അ​വ​ധി. എ​റ​ണാ​കു​ളം, തൃ​ശൂ​ർ, കോ​ഴി​ക്കോ​ട്, മലപ്പുറം, ക​ണ്ണൂ​ർ, പ​ത്ത​നം​തി​ട്ട, ആലപ്പുഴ, കോ​ട്ട​യം, ഇ​ടു​ക്കി ജി​ല്ല​ക​ളി​ലെ വി​ദ്യാ​ഭ്യാ​സ സ്ഥാ​പ​ന​ങ്ങ​ൾ​ക്കാ​ണ് ക​ള​ക്ട​ർ​മാ​ർ അ​വ​ധി പ്ര​ഖ്യാ​പി​ച്ചി​രി​ക്കു​ന്ന​ത്. ക​ന​ത്ത മ​ഴ തു​ട​രു​ന്ന പ​ശ്ചാ​ത്ത​ല​ത്തി​ലാ​ണ് അ​വ​ധി പ്ര​ഖ്യാ​പി​ച്ചി​രി​ക്കു​ന്ന​ത്. പ്രൊ​ഫ​ഷ​ണ​ൽ കോ​ള​ജു​ക​ൾ ഉ​ൾ​പ്പെ​ടെ​യു​ള്ള വി​ദ്യാ​ഭ്യാ​സ സ്ഥാ​പ​ന​ങ്ങ​ൾ​ക്കാ​ണ് അ​വ​ധി പ്ര​ഖ്യാ​പി​ച്ചി​രി​ക്കു​ന്ന​ത്.

Read More

ക​ഴി​ഞ്ഞവര്‍ഷം ഓ​ഗ​സ്റ്റ് എ​ട്ടി​ന് രാ​ത്രി​യി​ലാ​യി​രു​ന്നു ആ സംഭവം; നഷ്ടമായത്‌ ഭാ​ര്യ​യു​ടെ​യും മ​ക​ന്‍റെ​യും മ​ക​ന്‍റെ ഭാ​ര്യ​യു​ടെ​യും ര​ണ്ടു പേ​ര​ക്കു​ട്ടി​ക​ളു​ടെ​യും ജീ​വ​നു​ക​ൾ; ഭീ​തി മാ​റാ​തെ ഹ​സ​ൻ​കു​ട്ടി

അ​ടി​മാ​ലി: അ​ടി​മാ​ലി പു​തി​യ​കു​ന്നേ​ൽ ഹ​സ​ൻ​കു​ട്ടി​യു​ടെ ക​ണ്ണി​ൽ​നി​ന്നും ഇ​നി​യും കണ്ണീരൊ ഴിഞ്ഞിട്ടി​ല്ല. ക​ഴി​ഞ്ഞ ഓ​ഗ​സ്റ്റ് എ​ട്ടി​ന് രാ​ത്രി​യി​ലാ​യി​രു​ന്നു അ​ടി​മാ​ലി എ​ട്ടു​മു​റി​യി​ലു​ണ്ടാ​യ മ​ണ്ണി​ടി​ച്ചി​ൽ ഹ​സ​ൻ​കു​ട്ടി​ക്കൊ​പ്പം വീ​ടി​നു​ള്ളി​ൽ ഉ​റ​ങ്ങി​ക്കി​ട​ന്നി​രു​ന്ന ഭാ​ര്യ​യു​ടെ​യും മ​ക​ന്‍റെ​യും മ​ക​ന്‍റെ ഭാ​ര്യ​യു​ടെ​യും ര​ണ്ടു പേ​ര​ക്കു​ട്ടി​ക​ളു​ടെ​യും ജീ​വ​നു​ക​ൾ ക​വ​ർ​ന്ന​ത്. ഉ​റ്റ​വ​രു​ടെ ജീ​വ​നു​ക​ൾ പൊ​ലി​ഞ്ഞ​തി​ന്‍റെ ആ​ഘാ​തം ഇ​നി​യും ഈ ​വ​യോ​ധി​ക​ന്‍റെ ക​ണ്ണു​ക​ളി​ൽ​നി​ന്നും മാ​ഞ്ഞ​ിട്ടി​ല്ല. വി​ധി​യെ​ന്നാ​ശ്വ​സി​ച്ച് ജീ​വി​തം മു​ന്പോ​ട്ടു കൊ​ണ്ടു​പോ​കു​ന്പോ​ൾ വേ​ണ്ട​രീ​തി​യി​ലു​ള്ള സ​ഹാ​യം സ​ർ​ക്കാ​രി​ന്‍റെ ഭാ​ഗ​ത്തു​നി​ന്നും കി​ട്ടി​യി​ല്ലെ​ന്നാ​ണ് ഹ​സ​ൻ​കു​ട്ടി​ക്കി​ന്നും പ​റ​യാ​നു​ള്ള​ത്. ഉ​രു​ൾ​പൊ​ട്ട​ല​ല്ല മ​നു​ഷ്യ​നി​ർ​മി​ത ദു​ര​ന്ത​മാ​യി​രു​ന്നു ത​ന്‍റെ കു​ടും​ബ​ത്തെ ഇ​ല്ലാ​താ​ക്കി​യ​തെ​ന്ന് ഹ​സ​ൻ​കു​ട്ടി നൊ​ന്പ​ര​ത്തോ​ടെ ഓ​ർ​ക്കു​ന്നു. അ​ശാ​സ്ത്രീ​യ നി​ർ​മാ​ണ​ത്തെ​തു​ട​ർ​ന്ന് ഇ​ടി​ഞ്ഞെ​ത്തി​യ കോ​ണ്‍​ക്രീ​റ്റ് പാ​ളി​ക​ളാ​ണ് ദു​ര​ന്തം വ​രു​ത്തി​യ​തെ​ന്ന് ഹ​സ​ൻ​കു​ട്ടി ആ​വ​ർ​ത്തി​ക്കു​ന്നു. ദു​ര​ന്ത​ത്തെ​തു​ട​ർ​ന്ന്് വീ​ടും സ്ഥ​ല​വും ബ​ന്ധ​പ്പെ​ട്ട​വ​ർ വാ​ഗ്ദാ​നം ചെ​യ്തി​രു​ന്നെ​ങ്കി​ലും മ​ക​ന്‍റെ പേ​രി​ൽ വീ​ടു​ണ്ടെ​ന്ന് തൊ​ടു​ന്യാ​യം നി​ര​ത്തി ഹ​സ​ൻ​കു​ട്ടി​യെ ഇ​പ്പോ​ഴും പ​രി​ഗ​ണ​ന​യ്ക്കു പു​റ​ത്തു നി​ർ​ത്തി​യി​രി​ക്കു​ക​യാ​ണ്. ഇ​ട​തു​കാ​ലി​ന് ഗു​രു​ത​ര പ​രി​ക്കേ​റ്റ ഹ​സ​ൻ​കു​ട്ടി​ക്ക് ചി​ക​ി ത്സാ ഇ​ന​ത്തി​ൽ​മാ​ത്രം 11 ല​ക്ഷം രൂ​പ…

Read More

ഇടുക്കിയിൽ കനത്ത മഴ! മൂന്നാർ വെള്ളത്തിനടിയിലായി; പെ​രി​യ​വ​ര​യി​ൽ താ​ൽ​ക്കാ​ലി​ക​മാ​യി നി​ർ​മ്മി​ച്ചി​രു​ന്ന പാ​ലം ശ​ക്ത​മാ​യ ഒ​ഴു​ക്കി​ൽ തകര്‍ന്നു

തൊ​ടു​പു​ഴ: ഇ​ടു​ക്കി ജി​ല്ല​യി​ൽ ക​ന​ത്ത മ​ഴ തു​ട​രു​ന്നു. ദേ​വി​കു​ളം താ​ലൂ​ക്കി​ലാ​ണ് മ​ഴ ശ​ക്ത​മാ​യി പെ​യ്യു​ന്ന​ത്. മൂ​ന്നാ​റി​ന്‍റെ പ​ല മേ​ഖ​ല​ക​ളും വെ​ള്ള​ത്തി​ന​ടി​യി​ലാ​ണ്. ഇ​ന്ന​ലെ രാ​വി​ലെ ഏ​ഴു​വ​രെ​യു​ള്ള 24 മ​ണി​ക്കൂ​റി​ൽ ജി​ല്ല​യി​ൽ 119.38 മി​ല്ലി​മീ​റ്റ​ർ മ​ഴ​യാ​ണ് ല​ഭി​ച്ച​ത്. തൊ​ടു​പു​ഴ-78.7, പീ​രു​മേ​ട്- 176, ഇ​ടു​ക്കി – 85.40, ഉ​ടു​ന്പ​ൻ​ഞ്ചോ​ല- 62 , ദേ​വി​കു​ളം- 194.8 മി​ല്ലീ​മീ​റ്റ​ർ എ​ന്നി​ങ്ങ​നെ​യാ​ണ് ജി​ല്ല​യി​ലെ താ​ലൂ​ക്കു​ക​ളി​ലെ മ​ഴ​യു​ടെ തോ​ത്. ഇ​ടു​ക്കി അ​ണ​ക്കെ​ട്ടി​ൽ ജ​ല​നി​ര​പ്പ് 2321.26 അ​ടി​യാ​യി ഉ​യ​ർ​ന്നു. പ​ര​മാ​വ​ധി സം​ഭ​ര​ണ ശേ​ഷി​യു​ടെ 23.73 ശ​ത​മാ​ണി​ത്. മു​ല്ല​പ്പെ​രി​യാ​റി​ൽ ജ​ല​നി​ര​പ്പ് 116 അ​ടി​യാ​യി ഉ​യ​ർ​ന്നു. ഇ​ടു​ക്കി​യി​ൽ ഇ​ന്ന് റെ​ഡ് അ​ല​ർ​ട്ടും നാ​ളെ​യും മ​റ്റ​ന്നാ​ളും ഓ​റ​ഞ്ച് അ​ല​ർ​ട്ടും പ്ര​ഖ്യാ​പി​ച്ചി​ട്ടു​ണ്ട്. നീ​രൊ​ഴു​ക്കു വ​ർ​ധി​ച്ച​തി​നെ തു​ട​ർ​ന്ന് മൂ​ന്നു ഡാ​മു​ക​ളു​ടെ ഷ​ട്ട​റു​ക​ൾ ഉ​യ​ർ​ത്തി വെ​ള്ളം പു​റ​ത്തേ​ക്കൊ​ഴു​ക്കി. ക​ല്ലാ​ർ​കു​ട്ടി, പാം​ബ്ല ഡാ​മു​ക​ളു​ടെ ര​ണ്ട് ഷ​ട്ട​റു​ക​ൾ രാ​വി​ലെ എ​ട്ട് മ​ണി​യോ​ടെ 30 സെ​ന്‍റീ​മീ​റ്റ​ർ ഉ​യ​ർ​ത്തി. മ​ല​ങ്ക​ര ഡാ​മി​ന്‍റെ മൂ​ന്നു…

Read More

മു​ഹ​മ്മ​ദ് മ​ൻ​സൂ​ർ ഖാ​ന്‍റെ ബം​ഗ​ളൂ​രു​വി​ലെ കെ​ട്ടി​ട​ത്തി​ൽ​നി​ന്നും 303 കി​ലോ വ്യാ​ജ സ്വ​ർ​ണ​ക്ക​ട്ടി​ക​ൾ പി​ടി​ച്ചെ​ടു​ത്തു; ഒളിപ്പിച്ചത് നീന്തല്‍ക്കുളത്തില്‍

ബം​ഗ​ളൂ​രു: ഐ​എം​എ ജൂ​വ​ൽ​സ് നി​ക്ഷേ​പ​ക ത​ട്ടി​പ്പു​കേ​സി​ലെ മു​ഖ്യ​പ്ര​തി​യും ക​ന്പ​നി​യു​ട​മ​യു​മാ​യ മു​ഹ​മ്മ​ദ് മ​ൻ​സൂ​ർ ഖാ​ന്‍റെ ബം​ഗ​ളൂ​രു​വി​ലെ കെ​ട്ടി​ട​ത്തി​ൽ​നി​ന്നും 303 കി​ലോ വ്യാ​ജ സ്വ​ർ​ണ​ക്ക​ട്ടി​ക​ൾ പി​ടി​ച്ചെ​ടു​ത്തു. പ്ര​ത്യേ​ക അ​ന്വേ​ഷ​ണ സം​ഘം കെ​ട്ടി​ട​ത്തി​ന്‍റെ ആ​റാം നി​ല​യി​ലെ നീ​ന്ത​ൽ​ക്കു​ള​ത്തി​ൽ​നി​ന്നു​മാ​ണ് വ്യാ​ജ സ്വ​ർ​ണ​ക്ക​ട്ടി​ക​ൾ ക​ണ്ടെ​ടു​ത്ത​ത്. ചെ​ന്പി​ൽ സ്വ​ർ​ണം പൂ​ശി​യ​വ​യാ​യി​രു​ന്നു ഇ​ത്. മ​ൻ​സൂ​ർ ഖാ​ൻ രാ​ജ്യം വി​ടു​ന്ന​തി​നു മു​ന്പ് ഇ​വ നീ​ന്ത​ൽ​ക്കു​ള​ത്തി​ൽ ഒ​ളി​പ്പി​ക്കു​ക​യാ​യി​രു​ന്നു. 5,880 വ്യാ​ജ സ്വ​ർ​ണ​ക്ക​ട്ടി​ക​ളാ​ണ് നീ​ന്ത​ൽ​ക്കു​ള​ത്തി​ൽ ഒ​ളി​പ്പി​ച്ച​ത്. റി​ച്ച് മൗ​ണ്ട് സൂ​പ്പ​ർ​മാ​ർ​ക്ക​റ്റി​നു സ​മീ​പ​മാ​ണ് മു​ഹ​മ്മ​ദ് മ​ൻ​സൂ​ർ ഖാ​ന്‍റെ ഉ​ട​മ​സ്ഥ​ത​യി​ലു​ള്ള ഏ​ഴു നി​ല കെ​ട്ടി​ടം. മു​ഹ​മ്മ​ദ് മ​ൻ​സൂ​ർ ഖാ​ൻ വ​ലി​യ അ​ള​വി​ൽ സ്വ​ർ​ണം ജ​ന​ങ്ങ​ളെ കാ​ണി​ക്കു​ക​യും ക​ന്പ​നി​യി​ൽ നി​ക്ഷേ​പി​ക്കാ​ൻ അ​വ​രെ പ്രേ​രി​പ്പി​ക്കു​ക​യും ചെ​യ്തി​രു​ന്നു. ക​ർ​ണാ​ട​ക ഗ​വ​ർ​ണ​ർ നി​യ​മി​ച്ച പ്ര​ത്യേ​ക അ​ന്വേ​ഷ​ണ സം​ഘ​മാ​ണ് കേ​സ് അ​ന്വേ​ഷി​ക്കു​ന്ന​ത്. ഐ​എം​എ ജൂ​വ​ൽ​സി​ൽ നി​ക്ഷേ​പി​ച്ച ആ​യി​ര​ക്ക​ണ​ക്കി​നാ​ളു​ക​ളു​ടെ 4,084 കോ​ടി രൂ​പ കൈ​ക്ക​ലാ​ക്കി ഒ​ന്ന​ര​മാ​സം മു​ന്പ് ഖാ​ൻ ദു​ബാ​യി​ലേ​ക്കു മു​ങ്ങു​ക​യാ​യി​രു​ന്നു.

Read More

കനത്തമഴ! നിലമ്പൂര്‍ മുണ്ടക്കടവ് കോളനിയിലും ആഢ്യന്‍പാറ വനമേഖലയിലും ഉരുള്‍പൊട്ടല്‍; ആളപായമില്ല

നി​ല​ന്പൂ​ർ: ക​ന​ത്ത​മ​ഴ​യെ​ത്തു​ട​ർ​ന്നു നി​ല​ന്പൂ​ർ മേ​ഖ​ല ഒ​റ്റ​പ്പെ​ട്ടു. ക​രു​ളാ​യി മു​ണ്ട​ക്ക​ട​വ് കോ​ള​നി​യി​ലും ആ​ഢ്യ​ൻ​പാ​റ വ​ന​മേ​ഖ​ല​യി​ലും ഉ​രു​ൾ​പൊ​ട്ട​ൽ. ആ​ള​പാ​യ​മി​ല്ല. ഉ​രു​ൾ​പൊ​ട്ട​ലു​ണ്ടാ​യ മു​ണ്ട​ക്ക​ട​വ് കോ​ള​നി​യി​ലു​ള്ള​വ​രെ സു​ര​ക്ഷി​ത കേ​ന്ദ്ര​ങ്ങ​ളി​ലേ​ക്കു മാ​റ്റി​കൊ​ണ്ടി​രി​ക്കു​ന്നു. കാ​ഞ്ഞി​ര​പ്പു​ഴ കാ​ലി​ക്ക​ട​വി​ലെ ഒ​ന്പ​തു കു​ടും​ബ​ങ്ങ​ളെ ന​ന്പൂ​രി​പ്പൊ​ട്ടി ദു​രി​താ​ശ്വാ​സ ക്യാ​ന്പി​ലേ​ക്കു. മാ​റ്റി. ന​ന്പൂ​രി​പ്പൊ​ട്ടി- എ​രു​മ​മു​ണ്ട റോ​ഡി​ൽ മ​തി​ൽ​മൂ​ല ഭാ​ഗം വെ​ള്ള​ത്തി​ന​ടി​യി​ലാ​യി. സ​മീ​പ​ത്തെ ആ​റു വീ​ടു​ക​ളി​ലും വെ​ള്ളം ക​യ​റി. ചാ​ലി​യാ​ർ പു​ഴ​യി​ൽ ജ​ല​നി​ര​പ്പ് ക്ര​മാ​തീ​ത​മാ​യി ഉ​യ​രു​ന്നു. മൈ​ലാ​ടി പ്ര​ദേ​ശ​ത്തെ 16 വീ​ടു​ക​ളി​ലും മൈ​ലാ​ടി​പൊ​ട്ടി​യി​ൽ മൂ​ന്നു വീ​ടു​ക​ളി​ലും വെ​ള്ളം ക​യ​റി. ഇ​വി​ടെ​യു​ള്ള ആ​ളു​ക​ളെ സു​ര​ക്ഷി​ത​യി​ട​ങ്ങ​ളി​ലേ​ക്കു മാ​റ്റി​കൊ​ണ്ടി​രി​ക്കു​ക​യാ​ണ്. നി​ല​ന്പൂ​ർ കെ.​എ​ൻ.​ജി റോ​ഡി​ൽ ജ​ന​ത​പ്പ​ടി, ജ്യോ​തി​പ്പ​ടി, മി​ന​ർ​വ​പ്പ​ടി, വെ​ളി​യ​ന്തോ​ട് പ്ര​ദേ​ശ​ങ്ങ​ൾ വെ​ള്ള​ത്തി​ലാ​യി. ഇ​തോ​ടെ ഗ​താ​ഗ​തം പൂ​ർ​ണ​മാ​യി ത​ട​സ​പ്പെ​ട്ടു. കെ​ട്ടി​ട​ങ്ങ​ളി​ൽ കു​ടു​ങ്ങി​കി​ട​ക്കു​ന്ന ആ​ളു​ക​ളെ പെ​രി​ന്ത​ൽ​മ​ണ്ണ,. മ​ല​പ്പു​റം ഫ​യ​ർ​ഫോ​ഴ്സി​ന്‍റെ റ​ബ​ർ ഡി​ങ്കി ബോ​ട്ടു​ക​ളി​ൽ സു​ര​ക്ഷി​ത സ്ഥ​ല​ങ്ങ​ളി​ലേ​ക്കു മാ​റ്റി​കൊ​ണ്ടി​രി​ക്കു​ന്നു. ച​ന്ത​ക്കു​ന്ന് മാ​ന​വേ​ദ​ൻ സ്കൂ​ൾ റോ​ഡ് പൂ​ർ​ണ​മാ​യി വെ​ള്ള​ത്തി​ന​ടി​യി​ലാ​ണ്. പു​ഞ്ച​ക്കൊ​ല്ലി​യി​ലും ഉ​രു​ൾ​പൊ​ട്ട​ലു​ണ്ടാ​യി. തു​ട​ർ​ന്നു ട്രോ​മാ​കെ​യ​റും…

Read More

ജ​ല​നി​ര​പ്പ് ഉ​യ​ർ​ന്നു: ക​ല്ലാ​ർ​കു​ട്ടി, പാം​ബ്ല ഡാ​മു​ക​ൾ തു​റ​ന്നു; പ​ന്പ​യി​ൽ ജ​ല​നി​ര​പ്പ് ഉ​യ​രു​ന്നു; ജാ​ഗ്ര​താ നി​ർ​ദേ​ശം

ക​ല്ലാ​ർ​കു​ട്ടി: ക​ന​ത്ത മ​ഴ തു​ട​രു​ന്ന ഇ​ടു​ക്കി ജി​ല്ല​യി​ലെ ര​ണ്ടു ഡാ​മു​ക​ളു​ടെ ഷ​ട്ട​ർ തു​റ​ന്നു. ജ​ല​നി​ര​പ്പ് ഉ​യ​ർ​ന്ന ക​ല്ലാ​ർ​കു​ട്ടി, പാം​ബ്ല ഡാ​മു​ക​ളു​ടെ ഒ​രോ ഷ​ട്ട​റു​ക​ൾ കൂ​ടി​യാ​ണ് ഉ​യ​ർ​ത്തി​യ​ത്. വൃ​ഷ്ടി​പ്ര​ദേ​ശ​ങ്ങ​ളി​ൽ ക​ന​ത്ത മ​ഴ ല​ഭി​ച്ച​തി​നാ​ൽ അ​ണ​ക്കെ​ട്ടി​ലേ​ക്കു​ള്ള നീ​രൊ​ഴു​ക്ക് വ​ർ​ധി​ച്ചി​ട്ടു​ണ്ട്. കു​മ​ളി -കൊ​ട്ടാ​ര​ക്ക​ര ദേ​ശീ​യ പാ​ത​യി​ൽ വെ​ള്ളം ക​യ​റ​യ​തോ​ടെ ഗ​താ​ഗ​തം ത​ട​സ​പ്പെ​ട്ട നി​ല​യി​ലാ​ണ്. മൂ​ന്നാ​റി​ലും ക​ന​ത്ത മ​ഴ​യാ​ണ് പെ​യ്യു​ന്ന​ത്. ഇ​ക്ക​ന​ഗ​റി​ൽ വീ​ടു​ക​ളി​ൽ വെ​ള്ളം ക​യ​റി. പ​ന്പ​യി​ൽ ജ​ല​നി​ര​പ്പ് ഉ​യ​രു​ന്നു; ജാ​ഗ്ര​താ നി​ർ​ദേ​ശം പ​ത്ത​നം​തി​ട്ട: സം​സ്ഥാ​ന​ത്ത് ശ​ക്ത​മാ​യ മ​ഴ തു​ട​രു​ന്നു. ക​ന​ത്ത മ​ഴ​യെ തു​ട​ർ​ന്ന് പ​ന്പാ ന​ദി​യി​ൽ ജ​ല​നി​ര​പ്പ് ഉ​യ​ർ​ന്നു. മു​ക്കൂ​ട്ടു​ത​റ അ​ര​യാ​ഞ്ഞി​ലി​മ​ണ്ണി​ലെ ച​പ്പാ​ത്ത് വെ​ള്ള​ത്തി​ന​ടി​യി​ലാ​യി. പ്ര​ദേ​ശ​ത്തെ നാ​നൂ​റോ​ളം കു​ടും​ബ​ങ്ങ​ൾ ഒ​റ്റ​പ്പെ​ട്ടു. ന​ദി തീ​ര​ത്തു​ള്ള​വ​ർ ജാ​ഗ്ര​ത പു​ല​ർ​ത്ത​ണ​മെ​ന്ന് ജി​ല്ലാ ഭ​ര​ണ​കൂ​ടം അ​റി​യി​ച്ചു.

Read More

ദി​ലീ​പി​നും ശ്രീ​റാ​മി​നും ര​ണ്ട് നീ​തി​യോ? ഹ​രീ​ഷ് പേ​ര​ടി ചോ​ദി​ക്കു​ന്നു

കാ​റി​ടി​ച്ച് മാ​ധ്യ​മ​പ്ര​വ​ർ​ത്ത​ൻ മ​രി​ച്ച സം​ഭ​വ​ത്തി​ൽ ശ്രീ​റാം വെ​ങ്ക​ട്ട​രാ​മ​നെ​തി​രെ ആ​വ​ശ്യ​മാ​യ തെ​ളി​വു​ക​ളു​ണ്ടാ​യി​രു​ന്നി​ട്ടും കൃ​ത്യ​മാ​യി ന​ട​പ​ടി സ്വീ​ക​രി​ക്കാ​ത്ത​തി​ൽ പ്ര​തി​ക​ര​ണ​വു​മാ​യി ന​ട​ൻ ഹ​രീ​ഷ് പേ​ര​ടി. ന​ടി ആ​ക്ര​മ​ണ​ത്തി​നി​ര​യാ​യ കേ​സി​ൽ ന​ട​ൻ ദി​ലീ​പി​നെ​തി​രാ​യ നി​യ​മ​ന​ട​പ​ടി​ക​ൾ ചൂ​ണ്ടി​ക്കാ​ട്ടി​യാ​ണ് ഹ​രീ​ഷ് ചോ​ദ്യ​ങ്ങ​ളു​ന്ന​യി​ച്ച​ത്. കൂ​ടെ യാ​ത്ര ചെ​യ്ത സ്ത്രീ​യും ദൃ​സാ​ക്ഷി​ക​ളും ശ്രീ​റാം മ​ദ്യ​പി​ച്ചി​രു​ന്നു​വെ​ന്ന് പ​റ​ഞ്ഞു​വെ​ങ്കി​ലും അ​തൊ​രു തെ​ളി​വാ​യി സ്വീ​ക​രി​ക്കാ​ത്ത അ​ധി​കൃ​ത​ർ ക്രി​മി​ന​ലാ​യ പ​ൾ​സ​ർ സു​നി, ദി​ലീ​പാ​ണ് കു​റ്റ​ക്കാ​ര​നെ​ന്ന് പ​റ​ഞ്ഞ​പ്പോ​ൾ ത​ന്നെ അ​ദ്ദേ​ഹ​ത്തെ അ​ഴി​ക്കു​ള്ളി​ലാ​ക്കി​യെ​ന്നാ​ണ് ന​ട​ന്‍റെ വി​മ​ർ​ശ​നം. സാ​ധാ​ര​ണ​ക്കാ​ര​ന്‍റെ 370mlഉം ഐ​എ​എ​സു​കാ​ര​ന്‍റെ ml​ഉം എ​ന്നാ​ണ് ഒ​ന്നാ​കു​ക എ​ന്നും ഹ​രീ​ഷ് പേ​ര​ടി ചോ​ദി​ക്കു​ന്നു. യു​വ മാ​ധ്യ​മ​പ്ര​വ​ർ​ത്ത​ക​ൻ കാ​റി​ച്ച് മ​രി​ച്ച സം​ഭ​വ​ത്തി​ൽ അ​റ​സ്റ്റി​ലാ​യ ഐ​എ​എ​സ് ഉ​ദ്യോ​ഗ​സ്ഥ​ൻ ശ്രീ​റാം വെ​ങ്ക​ട്ട​രാ​മ​ന് തി​രു​വ​ന​ന്ത​പു​രം സി​ജ​ഐം കോ​ട​തി ജാ​മ്യം അ​നു​വ​ദി​ച്ചി​രു​ന്നു. ശ്രീ​റാ​മി​ന്‍റെ ര​ക്തം പ​രി​ശോ​ധി​ച്ചു​വെ​ങ്കി​ലും മ​ദ്യ​ത്തി​ന്‍റെ അം​ശം ഇ​ല്ലെ​ന്നാ​യി​രു​ന്നു പ​രി​ശോ​ധ​ന​ഫ​ലം.

Read More