തിരുവനന്തപുരം: ലോകമെമ്പാടുമുള്ള മലയാളികള്‍ക്ക് മുഖ്യമന്ത്രി പിണറായി വിജയന്റെ ബക്രീദ് ആശംസ. മഴക്കെടുതിയില്‍ കേരളം ദുരിതമനുഭവിക്കുന്ന ഈ സമയത്ത് ദുരിതമനുഭവിക്കുന്നവര്‍ക്ക് ആശ്വാസമെത്തിച്ചുകൊണ്ടാവട്ടെ ബക്രീദ് ആഘോഷമെന്നും മുഖ്യമന്ത്രി പറഞ്ഞു.
Read MoreCategory: Loud Speaker
ദുരന്തമേഖലകൾ സന്ദർശിക്കാൻ രാഹുൽ ഗാന്ധി കേരളത്തിലെത്തി;ദുരതാശ്വാസ ക്യാമ്പുകൾ സന്ദർശിക്കും
മലപ്പുറം/വയനാട്: കനത്തമഴയിൽ നാശം വിതച്ച കവളപ്പാറയും പോത്തുകല്ലും മറ്റ് പ്രദേശങ്ങളും സന്ദർശിക്കുന്നതിന് വയനാട് എംപി രാഹുൽ ഗാന്ധി സംസ്ഥാനത്തെത്തി. പോത്തുകല്ലിലാണ് രാഹുൽ ആദ്യമെത്തുകയെന്നാണ് വിവരം. ഇവിടെ ദുരിതാശ്വാസ ക്യാമ്പ് സന്ദർശിക്കുന്ന അദ്ദേഹം ദുരന്തം സംഭവിച്ചയിടങ്ങളിലും എത്തുമെന്നാണ് വിവരം. പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല, എഐസിസിസി ജനറൽ സെക്രട്ടറി കെ.സി.വേണുഗോപാൽ തുടങ്ങിയവർ രാഹിലിനൊപ്പമുണ്ട്. പോത്തുകല്ലിലും കവളപ്പാറയിലും എത്തിയ ശേഷം രാഹുൽ കളക്ട്രേറ്റിൽ നടക്കുന്ന അവലോകന യോഗത്തിലും പങ്കെടുത്തേക്കുമെന്നാണ് വിവരം.
Read Moreവെള്ളം കയറിയതിനെ തുടർന്ന് അടച്ചിട്ട നെടുമ്പാശേരി വിമാനത്താവളം തുറന്നു: ആദ്യ വിമാനമിറങ്ങി
കൊച്ചി: കനത്ത മഴയിൽ വെള്ളം കയറിയതിനെ തുടർന്ന് അടച്ചിട്ട കൊച്ചി രാജ്യാന്തര വിമാനത്താവളം വീണ്ടും പ്രവർത്തനം ആരംഭിച്ചു. ഇൻഡിഗോ വിമാനമാണ് ഉച്ചയ്ക്ക് 12.15ഓടെ റൺവേയിലിറങ്ങിയത്. വ്യാഴാഴ്ച രാത്രി മുതൽ ആണ് വിമാനത്താവളം അടച്ചിട്ടത്. ആദ്യം കുറച്ച് മണിക്കൂറുകൾ മാത്രം അടച്ചിടുകയും പിന്നീട് മഴ കനത്തതോടെ വിമാനത്താവളത്തിൽ നിന്നുള്ള എല്ലാ നടപടികളും നിർത്തി വയ്ക്കുന്നുവെന്ന് അറിയിക്കുകയുമായിരുന്നു. മഴയ്ക്ക് നേരിയ ശമനമായതോടെയാണ് വിമാനത്താവളം വീണ്ടും തുറക്കാൻ തീരുമാനിച്ചത്. ഇന്ന് രാവിലെ എട്ടുമണിയോടെയാണ് ബോര്‍ഡിംഗ് പാസ് കൊടുത്തു തുടങ്ങിയിയത്.
Read Moreഇവരെ എന്തുചെയ്യണം..! മാതാപിതാക്കള്‍ ജാഗ്വാര്‍ കാര്‍ വാങ്ങി നല്‍കിയില്ല; ദേഷ്യത്തില്‍ യുവാവ് ബിഎംഡബ്ല്യൂ കാര്‍ നദിയില്‍ തള്ളിയിട്ടു
ചണ്ഡിഗഡ്: മാതാപിതാക്കൾ ജാഗ്വാർ കാർ വാങ്ങിനൽകാത്തതിൽ അരിശംപൂണ്ട യുവാവ് പുതിയ ബിഎംഡബ്ല്യൂ നദിയിൽ തള്ളിയിട്ടു. ഹരിയാനയിലെ യമുനാനഗറിലാണ് സംഭവം. ജാഗ്വാറിനു പകരം ബിഎംഡബ്ല്യൂ വാങ്ങിനൽകിയതിലാണ് യുവാവ് രോഷാകുലനായത്. ോശക്തമായ മഴയിൽ കുത്തിയൊഴുകുന്ന നദിയിലാണ് കാർ തള്ളിയിട്ടത്. എന്നാൽ നദിയിലെ പുല്ലിൽ കുടുങ്ങിയതിനാൽ കാർ ഒഴുകിപ്പോയില്ല. നാട്ടുകാരുടെ സഹായത്തോടെ പിന്നീട് കാർ നദിയിൽനിന്നും കരയ്ക്കെത്തിച്ചു. ഇതിന്റെ ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ യുവാവ് തന്നെ പ്രചരിപ്പിക്കുകയും ചെയ്തു. സംഭവത്തിൽ യുവാവിനെതിരേ പോലീസ് കേസെടുത്തിട്ടുണ്ട്. 35 ലക്ഷത്തിലധികം രൂപ വില വരുന്ന കാറാണ് വെള്ളത്തിൽ തള്ളിട്ടത്.
Read Moreഅതിശക്തമായ കാറ്റും ഭീമൻ തിരയും; മത്സ്യത്തൊഴിലാളികൾ കടലിൽപ്പോകരുതെന്ന് മുന്നറിയിപ്പ്
തിരുവനന്തപുരം: കേരള തീരത്ത് ശനിയാഴ്ച മുതൽ ബുധനാഴ്ച വരെ ശക്തമായ കാറ്റ് വീശാൻ സാധ്യതയുണ്ടെന്ന് കാലാവസ്ഥാവകുപ്പ്. അതിനാൽ മത്സ്യത്തൊഴിലാളികൾ കടലിൽ പോകാൻ പാടില്ലെന്ന് മുന്നറിയിപ്പ് നൽകി. പടിഞ്ഞാറൻ ദിശയിൽ നിന്ന് മണിക്കൂറിൽ 45 മുതൽ 55 കിലോമീറ്റർ വരെ വേഗതയിൽ കാറ്റ് വീശാൻ സാധ്യതയുണ്ടെന്നാണ് പ്രവചനം. ശനിയാഴ്ച മുതൽ ഞായറാഴ്ച വരെ തെക്ക് പടിഞ്ഞാറൻ ദിശയിൽ നിന്ന് മണിക്കൂറിൽ 45 മുതൽ 55 കിലോമീറ്റർ വരെ വേഗതയിൽ മധ്യ, തെക്ക് പടിഞ്ഞാറ് അറബിക്കടലിൽ ശക്തമായ കാറ്റ് വീശാൻ സാധ്യതയുണ്ട്. കടൽ പ്രക്ഷുബ്ധമോ അതിപ്രക്ഷുബ്ധമോ ആയേക്കും. തിങ്കളാഴ്ച മുതൽ ബുധനാഴ്ച വരെ തെക്ക് പടിഞ്ഞാറൻ ദിശയിൽ നിന്ന് മണിക്കൂറിൽ 45 മുതൽ 55 കിലോമീറ്റർ വരെ വേഗതയിൽ മധ്യ പടിഞ്ഞാറ് , തെക്ക് പടിഞ്ഞാറ് അറബിക്കടലിൽ ശക്തമായ കാറ്റ് വീശും. ശനിയാഴ്ച മുതൽ തിങ്കളാഴ്ച വരെ പടിഞ്ഞാറ് ദിശയിൽ…
Read Moreപുതുവത്സര ആഘോഷത്തിനു ശേഷം മദ്യപിച്ചെത്തി മരുമകളെ പീഡിപ്പിച്ചു: ബിജെപി മുൻ എംഎൽഎയ്ക്കെതിരെ കേസെടുത്തു
ന്യൂഡൽഹി: മരുമകളെ പീഡിപ്പിക്കുകയും ഭീഷണിപ്പെടുത്തുകയും ചെയ്ത സംഭവത്തിൽ ബിജെപി മുൻ എംഎൽഎ മനോജ് ഷോകീനെതിരെ ഡൽഹി പോലീസ് കേസെടുത്തു. മരുമകളെ തോക്ക് ചൂണ്ടി ഭീഷണിപ്പെടുത്തിയെന്നാണ് കേസ്. കഴിഞ്ഞ ഡിസംബർ 31 നും ജനുവരി ഒന്നിനുമാണ് കേസിനാസ്പദമായ സംഭവമെന്ന് യുവതി നൽകിയ പരാതിയിൽ പറയുന്നു. വ്യാഴാഴ്ചയാണ് യുവതി പോലീസിൽ പരാതി നൽകിയത്. പുതുവത്സര ആഘോഷത്തിനു ശേഷം മദ്യപിച്ചെത്തിയ മനോജ് ഷോകീർ രാത്രിയിൽ തന്നെ സമീപിക്കുകയായിരുന്നെന്ന് യുവതി പറയുന്നു. ഈ സമയം ഭർത്താവ് കൂട്ടുകാർക്കൊപ്പം പുറത്തായിരുന്നു. പ്രതിഷേധിച്ച തന്നെ തോക്ക് ചൂണ്ടി ഭീഷണിപ്പെടുത്തി. ബഹളം ഉണ്ടാക്കിയാൽ തന്റെ സഹോദരനെ കൊന്നുകളയുമെന്നും മനോജ് ഷോകീർ ഭീഷണിപ്പെടുത്തിയെന്നും പരാതിയിൽ പറയുന്നു.
Read Moreരക്ഷാപ്രവർത്തനത്തിന് വള്ളങ്ങളുമായി വൈപ്പിനിലെ മത്സ്യത്തൊഴിലാളികൾ; ആവശ്യമെങ്കിൽ ഇനിയും വള്ളങ്ങൾ പോകാൻ തയാര്‍
വൈപ്പിൻ: വൈപ്പിനിൽ നിന്നും മത്സ്യബന്ധന വള്ളങ്ങളുമായി മത്സ്യതൊഴിലാളികൾ വെള്ളപ്പൊക്ക ബാധിത മേഖലയിലേക്കു തിരിച്ചു. കാളമുക്ക് ഗോശ്രീപുരം ഹാർബറിൽനിന്നും 15 വള്ളങ്ങളാണ് ഇന്നലെ പുറപ്പെട്ടത്. റവന്യൂ, ഫിഷറീസ് വകുപ്പ് ഉദ്യോഗസ്ഥരുടെ നേതൃത്വത്തിൽ ലോറികളിലും ട്രെയിലറുകളിലും മറ്റും കയറ്റിയാണ് വള്ളങ്ങൾ കൊണ്ട് പോയത് ഒപ്പം മൂന്നും നാലും ഗ്രൂപ്പുകളായി 50 ഓളം മത്സ്യത്തൊഴിലാളികളും പോയിട്ടുണ്ട്. വള്ളങ്ങളെല്ലാം പറവൂർ, ആലുവ, ഏലൂർ, വരാപ്പുഴ, മേഖലയിലെ ഫയർ സ്റ്റേഷനുകളിലാണ് എത്തിച്ചിട്ടുള്ളത്. മുൻ കരുതലെന്നോണമാണ് വള്ളങ്ങൾ ഓരോ ഫയർ സ്റ്റേഷൻ കേന്ദ്രീകരിച്ചും സജ്ജമാക്കിയിട്ടുള്ളത്. കഴിഞ്ഞ പ്രളയകാലത്ത് ജനങ്ങളുടെ രക്ഷക്കായി ഏറ്റവും ഫലപ്രദമായ രീതിയിൽ ഉപയോഗിക്കാൻ പറ്റിയത് വള്ളങ്ങളായിരുന്നു. ഈ തിരിച്ചറിവാണ് അധികൃതർ മുൻ കരുതലെന്നോണം വള്ളങ്ങൾ ലക്ഷ്യസ്ഥാനത്ത് എത്തിച്ചിരിക്കുന്നത്. ആവശ്യമെങ്കിൽ ഇനിയും വള്ളങ്ങൾ പോകാൻ സജ്ജമായി കിടപ്പുണ്ട്. മത്സ്യത്തൊഴിലാളി നേതാക്കളായ ചാൾസ് ജോർജ്ജ്, പി.വി. ജയൻ മത്സ്യത്തൊഴിലാളി സഹകരണസംഘം ഭാരവാഹികൾ എന്നിവരും ഉദ്യോഗസ്ഥരും ചേർന്നാണ്…
Read Moreവയനാട്ടിൽ കനത്ത മഴ തുടരുന്നു! ബാണാസുര അണയുടെ ഷട്ടർ ഇന്നു തുറന്നേക്കും; പ്രദേശവാസികള്‍ക്ക് ജാഗ്രതാനിര്‍ദേശം
കൽപ്പറ്റ: വയനാട്ടിൽ കനത്ത മഴ തുടരുന്നു. ഇന്നലെ രാവിലെ എട്ടിനു 24 മണിക്കൂറിൽ ശരാശരി 240 മില്ലീമീറ്റർ മഴ ജില്ലയിൽ ലഭിച്ചു. ജില്ലയിൽ താഴ്ന്ന പ്രദേശങ്ങൾ വെള്ളത്തിലാണ്. കാരാപ്പുഴ അണയിൽ 759.4-ഉം ബാണാസുര അണയിൽ 771.6-ഉം എംഎസ്എൽ ആണ് ജലനിരപ്പ്. കാരാപ്പുഴയുടെ അണയുടെ മൂന്നു ഷട്ടറുകൾ ഇന്നലെ മൂന്നു വീതം സെന്റീമീറ്റർ ഉയർത്തി. ബാണാസുര അണയുടെ ഷട്ടറുകൾ ഇന്നു തുറന്നേക്കും. അധികൃതർ പ്രദേശവാസികൾക്കു ജാഗ്രതാനിർദേശം നൽകിയിട്ടുണ്ട്. ജില്ലിയിൽ വിവിധ ഭാഗങ്ങളിലായി 167 ദുരിതാശ്വാസ ക്യാന്പുകൾ പ്രവർത്തിക്കുന്നുണ്ട്. 5678 കുടുംബങ്ങളിലെ 21,211 പേരാണ് ക്യാന്പുകളിൽ കഴിയുന്നത്. മഴയിൽ ജില്ലയിൽ കനത്ത തോതിൽ കൃഷിനാശം ഉണ്ടായി. 2,000 ഹെക്ടറിൽ നെൽകൃഷിയും 350 ഹെക്ടറിൽ വാഴകൃഷിയും നശിച്ചതായാണ് ഏകദേശ കണക്ക്. പടിഞ്ഞാറത്തറ നരിപ്പാറയിൽ ചെറിയ ഉരുൾപൊട്ടൽ ഉണ്ടായി. കാപ്പിക്കളത്തു മണ്ണിടിഞ്ഞു. വൈത്തിരി തളിപ്പുഴയിൽ കെട്ടിടം ഇടിഞ്ഞു. തൊണ്ടർനാട് വില്ലേജിലെ മണിച്ചുവടിൽ മണ്ണിടിച്ചിൽ…
Read Moreവരവില്‍ കവിഞ്ഞ സ്വത്ത് സമ്പാദിച്ചു, കള്ളപ്പണം വെളുപ്പിച്ചു! മറിയത്തിന്റെ അറസ്റ്റിനു പിന്നില്‍ സര്‍ക്കാര്‍ വിരോധം ?
ലാഹോർ: മുൻ പാക് പ്രധാനമന്ത്രി നവാസ് ഷരീഫിന്റെ പുത്രി മറിയം നവാസിനെ കള്ളപ്പണക്കേസിൽ എൻഎബി ടീം അറസ്റ്റ് ചെയ്തു. അഴിമതിക്കേസിൽ ശിക്ഷിക്കപ്പെട്ട് കോട്ലാക്പത് ജയിലിൽ കഴിയുന്ന പിതാവിനെ സന്ദർശിച്ചു മടങ്ങുന്പോഴായിരുന്നു അറസ്റ്റ്. ചൗധരി ഷുഗർ മിൽ കേസിൽ മറിയത്തെയും കസിൻ യൂസഫ് അബ്ബാസിനെയും കസ്റ്റഡിയിലെടുത്തെന്ന് എൻഎബി പത്രക്കുറിപ്പിറക്കി. വരവിൽ കവിഞ്ഞ സ്വത്ത് സന്പാദിച്ചതിനും കള്ളപ്പണം വെളുപ്പിച്ചതിനും മറിയത്തിനെതിരേ കേസുണ്ടെന്ന് എൻഎബി അറിയിച്ചു. അറസ്റ്റിലായ ഇരുവരെയും വൈദ്യപരിശോധനയ്ക്കു ശേഷം ഇന്ന് ലാഹോറിലെ എൻഎബി കോടതിയിൽ ഹാജരാക്കും. കാഷ്മീർ വിഷയത്തിൽ പ്രധാനമന്ത്രി ഇമ്രാൻ ഖാനെ കുറ്റപ്പെടുത്തി മറിയം നവാസ് പ്രസ്താവന പുറപ്പെടുവിച്ചതിന്റെ പിറ്റേന്നാണ് അറസ്റ്റ്. ഇമ്രാനെ അധികാരത്തിൽ പ്രതിഷ്ഠിച്ചതിന് സൈന്യത്തെയും മറിയം കുറ്റപ്പെടുത്തി.
Read Moreആരോഗ്യപരീക്ഷകൾ മുഴുവൻ വിജയകരമായി പൂർത്തിയാക്കി! അഭിനന്ദൻ വർദ്ധമാൻ വ്യോമസേനയിൽ തിരിച്ചെത്തുന്നു
ന്യൂഡൽഹി: അഭിനന്ദൻ വർദ്ധമാൻ മുഴുവൻ സമയ പൈലറ്റായി വ്യോമസേനയിൽ തിരിച്ചെത്തുന്നു. അപകടത്തെത്തുടർന്ന് വിശ്രമത്തിലായിരുന്നു. പൈലറ്റായി ജോലിയിൽ തിരികെ കയറാനുള്ള ആരോഗ്യപരീക്ഷകൾ മുഴുവൻ വിജയകരമായി അദ്ദേഹം പൂർത്തിയാക്കിയതായി വ്യോമസേന അറിയിച്ചു. ബംഗളൂരുവിലെ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഏയ്റോസ്പേസ് മെഡിസിനിലാണ് ആരോഗ്യ പരീക്ഷകൾ നടന്നത്. അഭിനന്ദൻ വർദ്ധമാനു വ്യോമസേനാ പൈലറ്റാവാൻ ഒരു തടസവും ഇനിയില്ലെന്ന് അവർ അറിയിച്ചു. ബാലാകോട്ട് ആക്രമണത്തെത്തുടർന്ന് 2019 ഫെബ്രുവരി 27ന് ഇന്ത്യൻ വ്യോമാതിർത്തി കടന്നെത്തിയ പാകിസ്ഥാൻ എഫ് 16 വിമാനങ്ങളെ പിന്തുടർന്ന് തകർത്ത വൈമാനികരിലൊരാളാണ് അഭിനന്ദൻ. സ്വന്തം വിമാനം തകർന്ന് പാകിസ്ഥാന്റെ പിടിയിലായെങ്കിലും ധൈര്യവും മനഃസാന്നിധ്യവും കൈവെടിയാതെ നിന്ന അഭിനന്ദൻ വർദ്ധമാൻ രാഷ്ട്രത്തിന്റെയാകെ അഭിമാനസ്തംഭമായി മാറിയിരുന്നു. അഭിനന്ദനു വീർ ചക്ര നൽകണം എന്ന് വ്യോമസേന ശിപാർശ ചെയ്തിട്ടുണ്ട്. ഇന്ത്യയുടെ ഏറ്റവും വലിയ മൂന്നാമത്തെ സൈനിക ബഹുമതിയാണ് വീർ ചക്ര. പരം വീർ ചക്രവും മഹാവീർ ചക്രവുമാണ് ഇതിനു…
Read More