പാകിസ്ഥാന്‍ കോവിഡ് രോഗികളെ ജമ്മു കാശ്മീരിലേക്ക് കയറ്റി അയയ്ക്കുന്നു ! ഞെട്ടിക്കുന്ന വിവരം പങ്കുവച്ച് പോലീസ് ഓഫീസര്‍; പാകിസ്ഥാന്റെ ഗൂഢതന്ത്രം കാശ്മീരിനെ മരണത്തിന്റെ താഴ്‌വരയാക്കുമോ…

കാശ്മീരിലെ ജനങ്ങള്‍ക്കിടയില്‍ കോവിഡ് പടര്‍ത്താന്‍ കോവിഡ് രോഗബാധിതരെ ജമ്മു കാശ്മീരിലേക്ക് കയറ്റി വിടാന്‍ പാകിസ്ഥാന്‍ ശ്രമിക്കുന്നുണ്ടെന്ന് വിവരം. ജമ്മു കാശ്മീര്‍ പോലീസ് മേധാവിയാണ് ഇക്കാര്യം പറഞ്ഞതെന്ന് എന്‍ഡിടിവി റിപ്പോര്‍ട്ട് ചെയ്യുന്നു. ശ്രീനഗറില്‍ നിന്ന് 20 കിലോമീറ്റര്‍ അകലെയുള്ള ഗണ്ടര്‍ബാല്‍ ജില്ലയിലെ കോവിഡ് -19 ക്വാറന്റ്റീന്‍ കേന്ദ്രം സന്ദര്‍ശിച്ച ശേഷമാണ് ജമ്മു കാശ്മീര്‍ പൊലീസ് മേധാവി ദില്‍ബാഗ് സിംഗ് ഇക്കാര്യം ഉന്നയിച്ചത്. കോവിഡ് -19 രോഗികളെ കാശ്മീര്‍ താഴ്വരയിലേക്ക് അയയ്ക്കാന്‍ പാകിസ്ഥാന്‍ ശ്രമിക്കുന്നുവെന്നത് ഒരു വസ്തുതയാണെന്നും ദില്‍ബാഗ് സിംഗ് പറഞ്ഞു. ”ചില കാര്യങ്ങള്‍ ശ്രദ്ധയില്‍ വന്നിട്ടുണ്ട്. ഇതുവരെ പാകിസ്ഥാന്‍ തീവ്രവാദികളെ കാശ്മീരിലേക്ക് അയച്ചിരുന്നു, എന്നാല്‍ ഇപ്പോള്‍ അവര്‍ കൊറോണ വൈറസ് രോഗികളെ അയക്കുകയാണ്. ഇത് കാശ്മീരിലെ ജനങ്ങള്‍ക്കിടയില്‍ വൈറസ് പടര്‍ത്തുന്നു. ഇത് നമ്മള്‍ ജാഗ്രത പാലിക്കേണ്ട വിഷയമാണ്, മാത്രമല്ല ഇത് വളരെ ആശങ്കപ്പെടുത്തുന്നതുമാണ്,” ദില്‍ബാഗ് സിംഗ് പറഞ്ഞു. ഇന്ത്യയിലേക്ക്…

Read More

ഫോ​ണും നെ​റ്റു​മി​ല്ലെ​ങ്കി​ലെ​ന്താ ബി​ൽ ല​ഭി​ക്കു​ന്നു​ണ്ട​ല്ലോ! കാ​ഷ്മീ​രി​ക​ളെ പി​ഴി​ഞ്ഞ് മൊ​ബൈ​ൽ ക​മ്പ​നി​ക​ൾ

ശ്രീ​ന​ഗ​ർ: ടെ​ലി​ഫോ​ൺ, ഇ​ന്‍റ​ർ​നെ​റ്റ് സം​വി​ധാ​ന​ങ്ങ​ൾ നി​ശ്ച​ല​മാ​ണെ​ങ്കി​ലും ബി​ൽ‌ കൃ​ത്യ​മാ​യി ല​ഭി​ക്കു​ന്നു​ണ്ടെ​ന്ന് കാ​ഷ്മീ​ർ നി​വാ​സി​ക​ൾ. പ്ര​ത്യേ​ക അ​ധി​കാ​രം ന ​ൽ​കു​ന്ന വ​കു​പ്പ് റ​ദ്ദാ​ക്കി​യ​തി​നു പി​ന്നാ​ലെ കാ​ഷ്മീ​രി​ലെ ടെ​ലി​ഫോ​ൺ, ഇ​ന്‍റ​ർ​നെ​റ്റ് സം​വി​ധാ​ന​ങ്ങ​ൾ സൈ​ന്യം റ​ദ്ദാ​ക്കി​യി​രു​ന്നു. ക​ഴി​ഞ്ഞ 47 ദി​വ​സ​മാ​യി ടെ​ലി​ഫോ​ൺ, ഇ​ന്‍റ​ർ​നെ​റ്റ് സ​ർ​വീ​സു​ക​ൾ താ​ഴ്‌​വ​ര​യി​ൽ പ്ര​വ​ർ​ത്തി​ക്കു​ന്നി​ല്ല. എ​ന്നാ​ൽ ഈ ​സ​മ​യ​ത്തെ നി​ര​ക്കും ടെ​ലി​കോം ക​മ്പ​നി​ക​ൾ ഈ​ടാ​ക്കു​ന്ന​താ​യാ​ണ് ആ​രോ​പ​ണം. എ​യ​ർ​ടെ​ൽ‌ ക​ഴി​ഞ്ഞ മാ​സ​ത്തെ ബി​ൽ തു​ക​യാ​യി 779 അ​ട​യ്ക്ക​ണ​മെ​ന്ന് ആ​വ​ശ്യ​പ്പെ​ട്ട് നോ​ട്ടീ​സ് അ​യ​ച്ച​താ​യി സ​ഫാ​ക​ദ​ൽ‌ സ്വ​ദേ​ശി ഒ​ബ​യ്ദ് ന​ബി പ​റ​യു​ന്നു. ഓ​ഗ​സ്റ്റ് അ​ഞ്ച് മു​ത​ൽ കാ​ഷ്മീ​രി​ൽ‌ മൊ​ബൈ​ൽ, ഇ​ന്‍റ​ർ​നെ​റ്റ് സം​വി​ധാ​ന​ങ്ങ​ൾ പ്ര​വ​ർ​ത്തി​ക്കു​ന്നി​ല്ല. എ​ന്തി​നാ​ണ് അ​വ​ർ ഈ ​നി​ര​ക്ക് ഈ​ടാ​ക്കു​ന്ന​തെ​ന്ന് ത​നി​ക്ക് മ​ന​സി​ലാ​കു​ന്നി​ല്ലെ​ന്നും ന​ബി പ​റ​യു​ന്നു. ബി​എ​സ്എ​ൻ​എ​ലും ഈ ​കാ​ല​യ​ളി​വി​ലെ നി​ര​ക്ക് ഈ​ടാ​ക്കു​ന്ന​താ​യി പ​റ​യു​ന്നു. മു​ഹ​മ്മ​ദ് ഉ​മ​ർ എ​ന്ന ബി​എ​സ്എ​ൻ​എ​ൽ വ​രി​ക്കാ​ര​ന് മാ​സ വാ​ട​ക 380 രൂ​പ​യാ​ണ്. എ​ന്നാ​ൽ ഇ​ത്ത​വ​ണ ത​നി​ക്ക് ല​ഭി​ച്ച​ത്…

Read More

കാ​ഷ്മീ​ർ മു​റി​ച്ച​തി​നെ എ​തി​ർ​ക്കു​ന്ന​വ​ർ പാ​ക്കി​സ്ഥാ​നി​ലേ​ക്കു പോ​ക​ണമെന്ന്  കേ​ന്ദ്ര​മ​ന്ത്രി അ​ത്തെ​വാ​ലെ

ഷി​ല്ലോം​ഗ്: ജ​മ്മു​കാ​ഷ്മീ​രി​ന് പ്ര​ത്യേ​ക പ​ദ​വി ന​ൽ‌​കു​ന്ന 370 ാം അ​നുഛേ​ദം റ​ദ്ദാ​ക്കി​യ​തി​നെ എ​തി​ർ​ക്കു​ന്ന​വ​ർ പാ​ക്കി​സ്ഥാ​നി​ലേ​ക്കു പോ​ക​ണ​മെ​ന്ന് കേ​ന്ദ്ര​മ​ന്ത്രി രാം​ദാ​സ് അ​ത്താ​വാ​ലെ. 370 ാം വ​കു​പ്പ് റ​ദ്ദാ​ക്കി​യ​തി​നെ എ​തി​ർ​ക്കു​ന്ന​വ​ർ തീ​ർ​ച്ച​യാ​യും പാ​ക്കി​സ്ഥാ​നി​ലേ​ക്കു​പോ​ക​ണം. കാ​ഷ്മീ​ർ ജ​ന​ത സം​ഘ​ർ​ഷം ആ​ഗ്ര​ഹി​ക്കു​ന്നി​ല്ലെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു. ഷി​ല്ലോം​ഗി​ൽ താ​ൽ​ക്കാ​ലി​ക അ​ധ്യാ​പ​ക​രു​ടെ യോ​ഗ​ത്തി​ൽ സം​സാ​രി​ക്കു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം. സൈ​ന്യ​ത്തി​ന്‍റെ സാ​ന്നി​ദ്ധ്യം മൂ​ലം ക​ഴി​ഞ്ഞ കു​റ​ച്ച് ദി​വ​സ​ങ്ങ​ളാ​യി കാ​ഷ്മീ​രി​ൽ അ​ക്ര​മ​സം​ഭ​വ​ങ്ങ​ളൊ​ന്നും റി​പ്പോ​ർ​ട്ട് ചെ​യ്യ​പ്പെ​ട്ടി​ട്ടി​ല്ല. 370 ാം വ​കു​പ്പ് റ​ദ്ദാ​ക്കാ​ൻ ശ​ക്ത​മാ​യ തീ​രു​മാ​ന​മെ​ടു​ത്ത പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര മോ​ദി​യേ​യും ആ​ഭ്യ​ന്ത​ര​മ​ന്ത്രി രാ​ജ്നാ​ഥ് സിം​ഗി​നെ​യും അ​ത്തെ​വാ​ലെ അ​ഭി​ന​ന്ദി​ച്ചു. കാ​ഷ്മീ​രി​ൽ വി​ക​സ​നം വ​ര​ണം. ജ​മ്മു​കാ​ഷ്മീ​ർ ഇ​ന്ത്യ​യു​ടെ ഭാ​ഗ​മാ​ണ്. ഒ​രു നാ​ൾ പാ​ക് അ​ധീ​ന കാ​ഷ്മീ​രും ഏ​റ്റെ​ടു​ക്ക​ണം. അ​താ​ണ് ആ​ഗ്ര​ഹ​മെ​ന്നും അ​ത്തെ​വാ​ലെ പ​റ​ഞ്ഞു.

Read More

കാ​ഷ്മീ​ർ ഇ​ന്ത്യ​യു​ടെ ആ​ഭ്യ​ന്ത​ര വി​ഷ​യം: പാ​ക്കി​സ്ഥാനോ മ​റ്റ് വി​ദേ​ശ​രാ​ജ്യ​ങ്ങ​ളോ ഇ​ട​പെ​ടേ​ണ്ടതില്ലെന്ന്  രാ​ഹു​ൽ ഗാ​ന്ധി

ക​ൽ​പ്പ​റ്റ: ജ​മ്മു കാ​ഷ്മീ​ർ ഇ​ന്ത്യ​യു​ടെ ആ​ഭ്യ​ന്ത​ര വി​ഷ​യ​മാ​ണെ​ന്ന് കോ​ണ്‍​ഗ്ര​സ് നേ​താ​വ് രാ​ഹു​ൽ ഗാ​ന്ധി. പാ​ക്കി​സ്ഥാ​നോ മ​റ്റ് വി​ദേ​ശ​രാ​ജ്യ​ങ്ങ​ളോ ഇ​ക്കാ​ര്യ​ത്തി​ൽ ഇ​ട​പെ​ടേ​ണ്ട​തി​ല്ലെ​ന്നും രാ​ഹു​ൽ ട്വി​റ്റ​റി​ൽ കു​റി​ച്ചു. ലോ​ക​മെ​മ്പാ​ടു​മു​ള്ള ഭീ​ക​ര​ത​യു​ടെ പ്ര​ധാ​ന പി​ന്തു​ണ​ക്കാ​രാ​യി അ​റി​യ​പ്പെ​ടു​ന്ന പാ​ക്കി​സ്ഥാ​ൻ കാ​ഷ്മീ​രി​ലും ക​ലാ​പ​മു​ണ്ടാ​ക്കാ​ൻ ശ്ര​മം ന​ട​ത്തു​ക​യാ​ണെ​ന്നും രാ​ഹു​ൽ വി​മ​ർ​ശി​ച്ചു. കാ​ഷ്മീ​രു​മാ​യി ബ​ന്ധ​പ്പെ​ട്ട് സ​ർ​ക്കാ​രി​നോ​ട് മ​റ്റ് വി​യോ​ജി​പ്പു​ക​ളു​ണ്ടെ​ന്നും രാ​ഹു​ൽ ട്വീ​റ്റ് ചെ​യ്തു. ജ​മ്മു കാ​ഷ്മീ​രി​ന്‍റെ പ്ര​ത്യേ​ക പ​ദ​വി ആ​ർ​ട്ടി​ക്കി​ൾ 370 എ​ടു​ത്തു ക​ള​ഞ്ഞ​ശേ​ഷം ആ​ദ്യ​മാ​യാ​ണ് രാ​ഹു​ൽ ഗാ​ന്ധി പാ​ക്കി​സ്ഥാ​നെ​തി​രേ വി​മ​ർ​ശ​ന​വു​മാ​യി രം​ഗ​ത്തു​വ​രു​ന്ന​ത്. ക​ഴി​ഞ്ഞ ശ​നി​യാ​ഴ്ച രാ​ഹു​ൽ ഉ​ൾ​പ്പെ​ടു​ന്ന പ്ര​തി​പ​ക്ഷ സം​ഘ​ത്തെ ശ്രീ​ന​ഗ​റി​ൽ ത​ട​ഞ്ഞി​രു​ന്നു.

Read More

കാഷ്മീര്‍ യുവത ഇനി കല്ലെറിഞ്ഞ് സമയം കളയേണ്ട ! വരാന്‍ പൊകുന്നത് വന്‍ തൊഴിലവസങ്ങള്‍; കാഷ്മീരില്‍ നിക്ഷേപം നടത്താന്‍ ഒരുങ്ങുന്നത് മുകേഷ് അംബാനി മുതല്‍ ജപ്പാനിലെ വന്‍ കമ്പനികള്‍ വരെ…

ജമ്മു കാഷ്മീരിന് പ്രത്യേക പദവി നല്‍കുന്ന ആര്‍ട്ടിക്കിള്‍ 370 റദ്ദ് ചെയ്തതിനു പിന്നാലെ കാഷ്മീരില്‍ വന്‍ തൊഴിലിടങ്ങള്‍ക്ക് അരങ്ങൊരുങ്ങുന്നു. സ്വകാര്യമേഖലയിലെ നിക്ഷേപത്തിന് പ്രേരണ നല്‍കുമെന്ന പ്രധാനമന്ത്രിയുടെ പ്രസ്താവനക്ക് പിന്നാലെ പുതുതായി രൂപീകരിച്ച കേന്ദ്രഭരണപ്രദേശങ്ങളില്‍ നിക്ഷേപത്തിനൊരുങ്ങി രാജ്യങ്ങളും കമ്പനികളും. പുതുതായി രൂപീകരിച്ച കേന്ദ്രഭരണ പ്രദേശങ്ങളായ ലഡാക്കിലും കശ്മീരിലും നിക്ഷേപം നടത്തുമെന്ന് റിലയന്‍സ് ഗ്രൂപ്പ് അറിയിച്ചിട്ടുണ്ട്. സ്ഥിതിഗതികള്‍ ശാന്തമായാല്‍ നിക്ഷേപത്തിനായി ജപ്പാന്‍ കമ്പനികള്‍ എത്തുമെന്ന് ജാപ്പനീസ് അംബാസിഡര്‍ കെഞ്ചി ഹിരമത്സുവും നേരത്തേ വ്യക്തമാക്കിയിരുന്നു. പുതുതായി രൂപീകരിക്കപ്പെട്ട കേന്ദ്രഭരണപ്രദേശങ്ങളായ ജമ്മു കശ്മീരിലും ലഡാക്കിലും റിലയന്‍സ് ഗ്രൂപ്പ് നിക്ഷേപം നടത്തുമെന്ന് ചെയര്‍മാന്‍ മുകേഷ് അംബാനി അറിയിച്ചു. മുബൈയില്‍ റിലയന്‍സിന്റെ വാര്‍ഷിക ജനറല്‍ ബോഡി യോഗത്തില്‍ പങ്കെടുത്ത് സംസാരിക്കുമ്പോള്‍ ആണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്. കശ്മീരിലേയും ലഡാക്കിലേയും ജനങ്ങളുടെ ആശയ്ക്കും അഭിലാഷത്തിനും അനുസരിച്ച് പ്രവര്‍ത്തിക്കാന്‍ ഞങ്ങള്‍ പ്രതിജ്ഞാബദ്ധരാണ്. രണ്ട് കേന്ദ്രഭരണപ്രദേശങ്ങള്‍ക്കും വേണ്ടിയുള്ള പ്രത്യേക പദ്ധതികള്‍…

Read More

പ്ര​തി​ഷേ​ധ​ങ്ങ​ൾ അ​ല​യ​ടി​ക്കു​ന്നു; ശ്രീ​ന​ഗ​റി​ൽ വീ​ണ്ടും നി​രോ​ധ​നാ​ജ്ഞ; സ്ഥി​തി​ഗ​തി​ക​ൾ ശാ​ന്ത​മെന്ന് ജമ്മുകാഷ്മീർ പോലീസ്

ശ്രീ​ന​ഗ​ർ: പ്ര​തി​ഷേ​ധ​ങ്ങ​ൾ ശ​ക്ത​മാ​യ​തി​നെ തു​ട​ർ​ന്ന് ശ്രീ​ന​ഗ​റി​ൽ വീ​ണ്ടും നി​രോ​ധ​നാ​ജ്ഞ പു​റ​പ്പെ​ടു​വി​ച്ചു. നി​യ​ന്ത്ര​ണ​ങ്ങ​ളി​ൽ ഇ​ള​വ് വ​രു​ത്തി​യ​തി​നെ​ത്തു​ട​ർ​ന്ന് ന​ഗ​ര​ത്തി​ൽ ഇ​ട​യ്ക്കി​ടെ ഏ​റ്റു​മു​ട്ട​ലു​ക​ൾ ന​ട​ന്ന​താ​യി സ​ർ​ക്കാ​ർ പ​റ​ഞ്ഞ​തി​ന് തൊ​ട്ടു​പി​ന്നാ​ലെ​യാ​ണ് നി​രോ​ധ​നാ​ജ്ഞ പു​റ​പ്പെ​ടു​വി​ച്ച​ത്. ആ​ളു​ക​ൾ കൂ​ട്ടം കൂ​ട​രു​തെ​ന്നും വീ​ടു​ക​ളി​ലേ​ക്കു മ​ട​ങ്ങ​ണ​മെ​ന്നും പോ​ലീ​സ് വാ​ഹ​ന​ങ്ങ​ളി​ൽ അ​റി​യി​പ്പു ന​ൽ​കി. ക​ട​ക​ൾ അ​ട​യ്ക്കാ​നും പോ​ലീ​സ് ആ​വ​ശ്യ​പ്പെ​ട്ടു. ബാ​രാ​മു​ള്ള​യി​ലും ശ്രീ​ന​ഗ​റി​ലും തെ​ര​വി​ൽ പ്ര​തി​ഷേ​ധ​ങ്ങ​ൾ ന​ട​ന്ന​താ​യി ക​ഴി​ഞ്ഞ ദി​വ​സം ആ​ഭ്യ​ന്ത​ര​മ​ന്ത്രാ​ല​യ വ​ക്താ​വ് അ​റി​യി​ച്ചി​രു​ന്നു. എ​ന്നാ​ൽ ഇ​രു​പ​തോ​ളം പ്ര​തി​ഷേ​ധ​ക്കാ​ർ മാ​ത്ര​മാ​ണ് ഉ​ണ്ടാ​യി​രു​ന്നെ​ന്നും പ​റ​യു​ന്നു. ശ്രീ​ന​ഗ​റി​ൽ പ​തി​നാ​യി​ര​ങ്ങ​ൾ പ​ങ്കെ​ടു​ത്ത പ്ര​തി​ഷേ​ധ റാ​ലി ന​ട​ന്ന​നെ​ന്ന വാ​ർ​ത്ത ആ​ഭ്യ​ന്ത​ര​മ​ന്ത്രാ​ല​യം നി​ഷേ​ധി​ച്ചു. വാ​ർ​ത്ത വാ​സ്ത​വ വി​രു​ദ്ധ​മാ​ണെ​ന്ന് ആ​ഭ്യ​ന്ത​ര​മ​ന്ത്രാ​ല​യം പ​റ​ഞ്ഞു. സം​സ്ഥാ​ന​ത്ത് സ്ഥി​തി​ഗ​തി​ക​ൾ ശാ​ന്ത​മാ​ണെ​ന്നും ഒ​രി​ട​ത്തും അ​ക്ര​മ​ങ്ങ​ൾ അ​ര​ങ്ങേ​റി​യി​ട്ടി​ല്ലെ​ന്നും ജ​മ്മു​കാ​ഷ്മീ​ർ പോ​ലീ​സ് ട്വീ​റ്റ് ചെ​യ്തു.

Read More

അടുത്ത ലക്ഷ്യം പാക് അധീന കാഷ്മീരും ചൈനീസ് അധീന കാഷ്മീരും ! ലഡാക്കിനെ കേന്ദ്ര ഭരണപ്രദേശമാക്കിയതു തന്നെ ചൈനയുടെ ഭീഷണി മറികടക്കാന്‍; ഇന്ത്യയുടെ അടുത്ത പദ്ധതികള്‍ ഇങ്ങനെ…

ജമ്മു കാഷ്മീരിന്റെ പ്രത്യേക പദവി റദ്ദാക്കിയ ഇന്ത്യയുടെ അടുത്ത ലക്ഷ്യം പാക് അധീന കാഷ്മീരും ചൈനീസ് അധീന കാഷ്മീരും. കേന്ദ്ര തീരുമാനത്തോടെ കാഷ്മീര്‍ പൂര്‍ണമായും ഇന്ത്യന്‍ നിയമങ്ങള്‍ ഉള്ള പ്രദേശമായി മാറിക്കഴിഞ്ഞു. ലക്ഷദ്വീപ്, ചണ്ഡീഗഡ്, ആന്‍ഡമാന്‍, നിക്കോബാര്‍, ദാമന്‍ ദിയു തുടങ്ങിയവയ്ക്കു സമാനമായിരിക്കും ഇനി ലഡാക്കിലെ കേന്ദ്ര ഭരണം. ജമ്മു കശ്മീരിലാകട്ടെ ഡല്‍ഹി, പുതുച്ചേരി എന്നിവിടങ്ങളിലുള്ളതു പോലെയും. പുതിയ നടപടിയോടെ കശ്മീരിലെ സ്ഥിരതാമസക്കാര്‍, പുറത്തു നിന്നുള്ളവര്‍ എന്നീ വേര്‍തിരിവും ഇനി അപ്രത്യക്ഷമാകും. ഏറെ തന്ത്രപ്രധാനമായ ലഡാക്ക് മേഖലയിലെ ഇടപെടലിലൂടെ ഇന്ത്യ ചൈനയെയുമാണ് വരുതിയില്‍ നിര്‍ത്തുന്നത്. ലേ, കാര്‍ഗില്‍ ജില്ലകള്‍ ഉള്‍പ്പെടുന്ന ലഡാക്ക് അതിശൈത്യം മൂലം ഇതരപ്രദേശങ്ങളുമായി വര്‍ഷത്തില്‍ ആറു മാസത്തോളം ഒറ്റപ്പെടുന്ന വിശാല മേഖലയാണ്. ജനസംഖ്യ വളരെ കുറവ്. ഇക്കഴിഞ്ഞ സെന്‍സസ് പ്രകാരം 2.74 ലക്ഷമാണ് ലഡാക്കിലെ ജനസംഖ്യ. മലനിരകള്‍ നിറഞ്ഞ് സഞ്ചാരത്തിനുള്‍പ്പെടെ ഏറെ ബുദ്ധിമുട്ടുള്ള മേഖലയുമാണിത്.…

Read More

‘ചോറ്’ ഇവിടെയും ‘കൂറ്’ അവിടെയും ! പാകിസ്ഥാനു വേണ്ടി വാദിക്കുന്ന വിഘടനവാദി നേതാക്കള്‍ക്കായി ഇന്ത്യ ചെലവഴിച്ചത് 15 കോടി രൂപ; പോയത് പൊതുജനങ്ങളുടെ നികുതിപ്പണം

ശ്രീനഗര്‍:ഇന്ത്യയില്‍ താമസിച്ച് പാകിസ്ഥാനു വേണ്ടി പൊരുതുന്ന വിഘടനവാദി നേതാക്കള്‍ക്കായി രാജ്യം ചെലവഴിക്കുന്നത് കോടിക്കണക്കിന് രൂപ. പുല്‍വാമ ഭീകരാക്രമണത്തിന്റെ പശ്ചാത്തലത്തില്‍ കശ്മീരിലെ വിഘടനവാദി നേതാക്കള്‍ക്കുള്ള സുരക്ഷ കേന്ദ്ര സര്‍ക്കാര്‍ പിന്‍വലിച്ചതിനു പിന്നാലെയാണു ഞെട്ടിക്കുന്ന കണക്കുകള്‍ പുറത്തുവന്നത്. ജമ്മു-കാശ്മീര്‍ സര്‍ക്കാരിന്റെ രേഖകള്‍ പ്രകാരം കഴിഞ്ഞ 10 വര്‍ഷം വിഘടനവാദി നേതാക്കളുടെ സുരക്ഷയ്ക്കും മറ്റുമായി 15 കോടിയിലധികം രൂപയാണു ചെലവഴിച്ചത്. സുരക്ഷ, കാവല്‍ക്കാര്‍, പഴ്‌സനല്‍ സെക്യൂരിറ്റി ഓഫിസര്‍മാര്‍ (പിഎസ്ഒ) എന്നീ ഇനങ്ങളിലാണു ചെലവ്. പാക്ക് അനുകൂല നിലപാടു സ്വീകരിക്കുന്നുവെന്നു ചൂണ്ടിക്കാട്ടി മിര്‍വായ്‌സ് ഉമര്‍ ഫാറൂഖ്, പ്രഫ. അബ്ദുല്‍ ഗനി ഭട്ട്, ബിലാല്‍ ഗനി ലോണ്‍, ഹാഷിം ഖുറേഷി, ഫസല്‍ ഹഖ് ഖുറേഷി, ഷബീര്‍ ഷാ എന്നിവര്‍ക്കുള്ള സുരക്ഷ കഴിഞ്ഞദിവസം പിന്‍വലിച്ചിരുന്നു. മുതിര്‍ന്ന വിഘടനവാദി നേതാവ് മിര്‍വായ്‌സ് ഉമര്‍ ഫാറൂഖിനു വേണ്ടിയാണു കൂടുതല്‍ പണം ഖജനാവില്‍നിന്നു ചെലവാക്കിയത്. പൊലീസ് അകമ്പടിക്ക് 1.27 കോടി,…

Read More

ജമ്മു കാഷ്മീരിനെ കിടിലം കൊള്ളിച്ച് അജ്ഞാത മുടിവെട്ടല്‍; ഇതുവരേയ്ക്കും മുടി നഷ്ടമായത് 40ലധികം പെണ്‍കുട്ടികള്‍ക്ക്; അന്വേഷണത്തിന് ഉത്തരവിട്ട് മുഖ്യമന്ത്രി; മുടിവെട്ടലിനു പിന്നില്‍ മനുഷ്യനല്ല ?

ശ്രീനഗര്‍: ജമ്മു കാഷ്മീരിനെ ഭീതിയിലാഴ്ത്തി അജ്ഞാത ശക്തി പെണ്‍കുട്ടിയുടെ മുടിവെട്ടുന്ന സംഭവം വ്യാപകമായതോടെ മുഖ്യമന്ത്രി മെഹബൂബ മുഫ്തി അന്വേഷണത്തിന് ഉത്തരവിട്ടു.സംഭവത്തെക്കുറിച്ച് അന്വേഷിക്കാന്‍ പ്രത്യേക സംഘത്തെ നിയോഗിക്കാന്‍ മുഖ്യമന്ത്രി മെഹബൂബ മുഫ്തി ഡിജിപിയോട് നിര്‍ദേശിച്ചിരിക്കുകയാണ്. സംസ്ഥാനത്ത് നാല്‍പതിലേറെ പേരുടെ മുടി വെട്ടിയ സംഭവം റിപ്പോര്‍ട്ട് ചെയ്ത സാഹചര്യത്തിലാണിത്. സംഭവം ഒട്ടേറെ യുവതികളെയും അവരുടെ മാതാപിതാക്കളെയും ആശങ്കാകുലരാക്കുന്നുണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു. പൊലീസ് നടപടികള്‍ ഇല്ലാത്ത സാഹചര്യത്തില്‍ ഒട്ടേറെപ്പേര്‍ മന്ത്രവാദികളുടെയും മറ്റും സഹായം തേടുന്നതായും വാര്‍ത്തകള്‍ വന്ന സാഹചര്യത്തിലാണ് എത്രയും പെട്ടെന്ന് അക്രമത്തിന് അവസാനമുണ്ടാക്കണമെന്ന മെഹബൂബയുടെ നിര്‍ദേശം. മാസങ്ങള്‍ക്കു മുമ്പ് ചില ഉത്തരേന്ത്യന്‍ സംസ്ഥാനങ്ങളിലാണ് ഈ സംഭവം ആദ്യമായി റിപ്പോര്‍ട്ട് ചെയ്യപ്പെടുന്നത്. ‘പ്രേതത്തിന്റെ മുടിവെട്ടല്‍’ എന്നറിയപ്പെട്ട ആ സംഭവങ്ങളുടെ തുടര്‍ച്ചയായാണ് ജമ്മുകാഷ്മീരിലും സംഭവിച്ചിരിക്കുന്നത്. സെപ്റ്റംബര്‍ നാലിന് അനന്ത്‌നാഗ് ജില്ലയിലായിരുന്നു ആദ്യ സംഭവം. ഒന്‍പതാം ക്ലാസുകാരിയുടെ മുടിയാണ് അന്നുവെട്ടിയത്. സ്‌കൂള്‍ വിട്ടു വന്നയുടനെ…

Read More

പീഡിപ്പിക്കണമെന്ന മോഹവുമായി ‘അഡ്മിന്‍’ ചെന്നെത്തിയത് അങ്ങ് ജമ്മു കാഷ്മീരില്‍…ഫേസ്ബുക്ക് ഗ്രൂപ്പിലൂടെ പരിചയപ്പെട്ട യുവതിയെ പീഡിപ്പിച്ച ആലപ്പുഴക്കാരന്‍ ‘അഡ്മിന്‍’ അറസ്റ്റില്‍

ആലപ്പുഴ:ഫേസ്ബുക്ക്, വാട്‌സ് ആപ്പ് ഗ്രൂപ്പുകളുടെയെല്ലാം പരമാധികാരികളാണ് അഡ്മിന്‍മാര്‍. എന്നാല്‍ ഇപ്പോള്‍ അഡ്മിന്‍മാര്‍ക്ക് അത്ര നല്ലകാലമല്ല. ഫേസ്ബുക്ക് കൂട്ടായ്മയിലൂടെ പരിചയപ്പെട്ട സ്ത്രീയെ അന്യസംസ്ഥാനത്ത് എത്തിച്ചു പീഡിപ്പിച്ച ഗ്രൂപ്പ് അഡ്മിന്‍ അറസ്റ്റില്‍. ആലപ്പുഴ സ്വദേശിയായ ഷാജി തോമസാണ് അറസ്റ്റിലായത്. വിവാഹ വാഗ്ദാനം നല്‍കി ഇയാള്‍ സ്ത്രീയെ ജമ്മു കാഷ്മീരിലെത്തിച്ച് പീഡിപ്പിക്കുകയായിരുന്നു. മൂന്നു വര്‍ഷം മുന്പായിരുന്നു സംഭവം. ഇതിനുശേഷം ഇയാള്‍ വിവാഹ വാഗ്ദാനത്തില്‍നിന്നു പിന്നോട്ടു പോയതോടെയാണ് സ്ത്രീ പോലീസില്‍ പരാതി നല്‍കിയത്. എന്തായാലും അഡ്മിന്റെ പീഡനക്കഥ ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാവുകയാണ്‌

Read More