യുവതിയെ കൊന്നു കുഴിച്ചു മൂടിയ സൈ​നി​ക​നെ തേ​ടി പോ​ലീ​സ് ഡ​ല്‍​ഹി​യി​ലേ​ക്ക്; പ്രതിയായ സൈനികന്‍ അഖില്‍ ഡല്‍ഹിയില്‍ സൈനിക കസ്റ്റഡിയില്‍

വെ​ള്ള​റ​ട: യു​വ​തി​യെ കൊ​ന്ന് കു​ഴി​ച്ച്മൂ​ടി​യ കേ​സി​ൽ ‍ പ്ര​തി​യാ​യ സൈ​നി​ക​നെ ക​സ്റ്റ​ഡി​യി​ല്‍ വാ​ങ്ങു​ന്ന​തി​ന് പോ​ലീ​സ് സം​ഘം ഡ​ൽ​ഹി​യി​ലേ​ക്ക്. നെ​യ്യാ​റ്റി​ന്‍​ക​ര ഡി ​വൈ എ​സ് പി ​അ​നി​ല്‍​കു​മാ​ര്‍, പു​വ്വാ​ര്‍ സി ​ഐ രാ​ജീ​വ് എ​ന്നി​വ​ര​ട​ങ്ങു​ന്ന സം​ഘ​മാ​ണ് ഡ​ല്‍​ഹി​ക്ക് പോ​വു​ക. പ്ര​തി​യാ​യ സൈ​നി​ക​ന്‍ അ​ഖി​ൽ ഡ​ൽ​ഹി​യി​ൽ സൈ​നി​ക ക​സ്റ്റ​ഡി​യി​ലാ​ണ്. കൊ​ല​പാ​ത​ക​വി​വ​രം തി​രു​വ​ന​ന്ത​പു​ര​ത്തി​ലെ ഉ​ന്ന​ത​പോ​ലീ​സ് നേ​തൃ​ത്വം ഡ​ല്‍​ഹി​യി​ലെ സൈ​നി​ക ഓ​ഫി​സ്സി​ല്‍ അ​റി​യി​ച്ച​തി​നെ തു​ട​ര്‍​ന്നാ​ണ് സൈ​നി​ക ക​സ്റ്റ​ഡി​യി​ല്‍ സൂ​ക്ഷി​ച്ചി​ട്ടു​ള്ള​ത്.

അ​ന്പൂ​രി​ക്കു സ​മീ​പം ത​ട്ടാ​മു​ക്കി​ൽ പു​തു​താ​യി പ​ണി​യു​ന്ന വീ​ടി​നു പി​ന്നി​ലെ പു​ര​യി​ട​ത്തി​ൽ ഇന്നലെയാണ് യു​വ​തി​യു​ടെ മൃ​ത​ദേ​ഹം ജീ​ർ​ണി​ച്ച നി​ല​യി​ൽ ക​ണ്ടെ​ത്തിയത്. പൂ​വാ​ര്‍ പു​ത്ത​ന്‍​ക​ട​യി​ല്‍ രാ​ജ​ന്‍റെ മ​ക​ള്‍ രാ​ഖി മോ​ളു​ടെ (25) മൃ​ത​ദേ​ഹ​മാ​ണ് ക​ണ്ട​ത്തി​യ​ത്. ത​ട്ടാ​മു​ക്ക് സ്വ​ദേ​ശി​യും സൈ​നി​ക​നു​മാ​യ അ​ഖി​ൽ എ​സ്. നാ​യ​രു​ടെ വീ​ടി​നു പി​ന്നി​ലെ പു​ര​യി​ട​ത്തി​ല്‍ നി​ന്നാ​ണു മൃ​ത​ദേ​ഹം ആ​ര്‍​ഡി​ഒ​യു​ടെ സാ​ന്നി​ധ്യ​ത്തി​ല്‍ ഇ​ന്ന​ലെ പു​റ​ത്തെ​ടു​ത്ത​ത്. മൃ​ത​ദേ​ഹ​ത്തി​ന് 20 ദി​വ​സം പ​ഴ​ക്ക​മു​ണ്ടെ​ന്നു പോ​ലീ​സ് പ​റ​ഞ്ഞു.

ജൂ​ണ്‍ 21 മു​ത​ൽ യു​വ​തി​യെ കാ​ണാ​നി​ല്ലെ​ന്നു​കാ​ട്ടി ബ​ന്ധു​ക്ക​ൾ പൂ​വാ​ർ പോ​ലീ​സി​ൽ പ​രാ​തി ന​ൽ​കി​യി​രു​ന്നു. അ​ന്വേ​ഷ​ണ​ത്തി​ൽ യു​വ​തി അ​ന്പൂ​രി സ്വ​ദേ​ശി അ​ഖി​ലു​മാ​യി പ്ര​ണ​യ​ത്തി​ലാ​ണെ​ന്നും മ​ന​സി​ലാ​യി. അ​തി​നി​ടെ യു​വ​തി​യെ യു​വാ​ക്ക​ൾ നെ​യ്യാ​റ്റി​ൻ​ക​ര വ​ഴി കാ​റി​ൽ കൊ​ണ്ടു​വ​ന്ന​താ​യി തെ​ളി​യു​ക​യും അ​ഖി​ലി​ന്‍റെ സു​ഹൃ​ത്തി​നെ ചോ​ദ്യം ചെ​യ്യു​ക​യും സു​ഹൃ​ത്ത് ന​ൽ​കി​യ സൂ​ച​ന അ​നു​സ​രി​ച്ച് മൃ​ത​ദേ​ഹം ക​ണ്ടെ​ത്തു​ക​യു​മാ​യി​രു​ന്നു.

അ​ഖി​ലി​ന്‍റെ വി​വാ​ഹം നി​ശ്ച​യി​ച്ച​ത​റി​ഞ്ഞ​തി​നെ തു​ട​ർ​ന്നു​ണ്ടാ​യ ത​ർ​ക്ക​മാ​ണ് കൊ​ല​പാ​ത​ക​ത്തി​ൽ ക​ലാ​ശി​ച്ച​ത് എ​ന്നാ​ണ് പോ​ലീ​സി​ന്‍റെ നി​ഗ​മ​നം.​ കൊ​ല​പാ​ത​ക​ത്തി​ന് കൂ​ട്ടു നി​ന്ന ആ​ദ​ര്‍​ശ് പോ​ലീ​സ്സ് ക​സ്റ്റ​ഡി​യി​ലാ​ണ്. തി​രു​വ​ന​ന്ത​പു​രം മെഡിക്കൽ കോളജ് മോ​ര്‍​ച്ച​റി​യി​ല്‍ സൂ​ക്ഷി​ച്ചി​ട്ടു​ള​ള രാ​ഖി​മോ​ള്‍ (25) ന്റ ​മൃ​ത​ദ്ദേ​ഹം ഇ​ന്ന് രാ​വി​ലെ പോ​സ്റ്റ്മാ​ര്‍​ട്ടം ചെ​യ്ത് ബ​ന്തു​ക്ക​ള്‍​ക്ക് വി​ട്ട്കോ​ടു​ക്കും.

Related posts