പാലക്കാട്: തണ്ണിശേരിയിൽ ആംബുലൻസും മിനിലോറിയും തമ്മിൽ കൂട്ടിയിടിച്ച് എട്ടുപേർ മരിച്ചു. പട്ടാമ്പി സ്വദേശികളാണ് മരിച്ചതെന്നാണ് വിവരം. നവാസ്, ഫവാസ്, സുബൈർ, സുധീർ എന്നിവരുടെ മൃതദേഹങ്ങൾ തിരിച്ചറിഞ്ഞു. മറ്റ് നാലു പേരുടെ പേരു വിവരങ്ങൾ ലഭ്യമായിട്ടില്ല. നെല്ലിയാമ്പതിയിൽ നിന്നു വന്ന ആംബുലൻസാണ് അപകടത്തിൽപ്പെട്ടത്. മരിച്ചവരുടെ മൃതദേഹങ്ങൾ ജില്ലാ ആശുപത്രിയിൽ എത്തിച്ചു. മീൻ വണ്ടി ആംബുലൻസിലേക്ക് ഇടിച്ചുകയറിയാണ് അപകടമുണ്ടായതെന്നാണ് വിവരം.
Read MoreCategory: Loud Speaker
പനി മാറി പണി കിട്ടിയേനേ..! പനിക്കുള്ള ഗുളികയിൽ നിന്ന് കിട്ടിയത് നൂൽക്കമ്പി; മരുന്ന് കമ്പനിക്കെതിരെ നടപടിയുണ്ടാകുമെന്ന് ആരോഗ്യവകുപ്പ് അധികൃതർ
പനിക്ക് നൽകിയ ഗുളികയിൽ നൂൽ കമ്പി കണ്ടെത്തി. തമിഴ്നാട്ടിലെ ഏർവാടിയിലുള്ള സർക്കാർ ആശുപത്രിയിലാണ് സംഭവം. പനിയും ചുമയുമായി ആശുപത്രിയിലെത്തിയ പാണ്ടിക്കും ഭാര്യ ശക്തിക്കുമാണ് ഈ ദുരനുഭവമുണ്ടായത്. സംഭവം പുറത്തായതോടെ തമിഴ്നാട് ആരോഗ്യവകുപ്പ് അന്വേഷണം പ്രഖ്യാപിച്ചു. മരുന്ന് കമ്പനിക്കെതിരെ നടപടിയുണ്ടാകുമെന്ന് ആരോഗ്യവകുപ്പ് അധികൃതർ അറിയിച്ചു.
Read Moreഅതീവ ജാഗ്രത! അറബിക്കടലിൽ ന്യൂനമർദം; കേരള തീരത്ത് ചുഴലിക്കാറ്റിന് സാധ്യത
തിരുവനന്തപുരം: അറബിക്കടലില് തെക്കുകിഴക്കന് ഭാഗത്ത് ലക്ഷദ്വീപിന് സമീപം ന്യൂനമര്ദ്ദം രൂപംകൊണ്ടു. അടുത്ത 48 മണിക്കൂറിനുള്ളില് അതിതീവ്ര ന്യൂനമര്ദമാകാൻ സാധ്യതയുണ്ടെന്നും കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിന്റെ വിലയിരുത്തല്. മത്സ്യത്തൊഴിലാളികൾ കടലിൽ പോകരുതെന്നും മുന്നറിയിപ്പുണ്ട്. തിങ്കളാഴ്ചയോടെ കേരളത്തിൽ മഴ കനക്കാനാണ് സാധ്യത.
Read Moreആക്രമണം നടന്നത് ബൈക്ക് ഇടിപ്പിച്ച ശേഷം; ഓടി രക്ഷപ്പെടാന് ശ്രമിച്ചപ്പോള് വെട്ടിവീഴ്ത്തി; സി.ഒ.ടി നസീറിനെ ആക്രമിക്കുന്ന ദൃശ്യങ്ങള് പുറത്ത്
കോഴിക്കോട്: വടകരയില സ്വതന്ത്ര സ്ഥാനാർഥി സി.ഒ.ടി നസീറിനെ ആക്രമിക്കുന്ന ദൃശ്യങ്ങൾ പുറത്ത്. നസീറിനെ കായ്യത്ത് റോഡിൽ മൂന്നംഗ സംഘം വെട്ടിപ്പരിക്കേൽപ്പിക്കുന്ന സിസിടിവി ദൃശ്യങ്ങളാണ് പുറത്തായത്. നസീറിനെ ബൈക്ക് ഇടിപ്പിച്ച ശേഷമാണ് ആക്രമണം നടന്നത്. ആയുധങ്ങളുമായെത്തിയ സംഘത്തെ കണ്ടയുടെ നസീർ ഓടി രക്ഷപ്പെടാൻ ശ്രമിക്കുകയും എന്നാൽ പിന്തുടർന്ന് വെട്ടിവീഴ്ത്തുകയുമായിരുന്നു. കഴിഞ്ഞ മാസം 18-ാം തീയതി രാത്രിയാണ് നസീർ ആക്രമിക്കപ്പെട്ടത്. സംഭവവുമായി ബന്ധപ്പെട്ട് കൊളശേരി സ്വദേശി റോഷൻ, വേറ്റുമ്മൽ സ്വദേശി ശ്രീജൻ, കതിരൂര് സ്വദേശി അശ്വന്ത് എന്നിവർ പിടിയിലായിരുന്നു.
Read Moreമകളുടെ വിവാഹത്തിന് ഒരുദിവസം മാത്രം അവധി; ലളിതമായ വിവാഹച്ചടങ്ങുകള്; മാതൃകയായി കർണാടക ചീഫ് സെക്രട്ടറി
ബംഗളൂരു: വിവാഹചടങ്ങുകൾ അത്യാഡംബരമാക്കുന്ന വിഐപികൾക്കിടയിൽ വ്യത്യസ്തനായി കർണാടക ചീഫ് സെക്രട്ടറി ടി.എം. വിജയ് ഭാസ്കർ. മകളുടെ വിവാഹത്തിനായി ഒരു ദിവസം മാത്രമാണ് അദ്ദേഹം അവധിയെടുത്തത്. ഇന്നാണ് വിജയ് ഭാസ്കറിന്റെ മൂത്തമകൾ അഡ്വ. വിശ്രുതിയും ഗൗതം കുമാർ രാജയും തമ്മിലുള്ള വിവാഹം. വെള്ളിയാഴ്ച മാത്രമാണ് വിജയ് ഭാസ്കർ അവധിയെടുത്തത്. ഇന്നലെ രണ്ടാം ശനിയായതിനാൽ സർക്കാർ അവധിയുമായിരുന്നു. എല്ലാം കൂട്ടി മൂന്നു ദിവസം വിവാഹ ആവശ്യത്തിനായി ലഭിക്കുകയും ചെയ്തു. താൻ തിരക്കിലായതുകൊണ്ട് വിവാഹഒരുക്കങ്ങളുടെ മുഴുവൻ ഉത്തരവാദിത്വവും ഭാര്യ രുക്മിണി ഏറ്റെടുത്തതായി വിജയ് ഭാസ്കർ പറഞ്ഞു. വിവാഹച്ചടങ്ങുകളും ലളിതമാക്കാൻ അദ്ദേഹം ശ്രദ്ധിച്ചിട്ടുണ്ട്. ആഡംബരവിവാഹങ്ങളുടെ ഇഷ്ടഭൂമികയായ പാലസ് ഗ്രൗണ്ട്സ് വേണ്ടെന്നുവച്ച അദ്ദേഹം വ്യാളികാവലിലെ ഒരു സാധാരണ കല്യാണമണ്ഡപമാണ് ചടങ്ങിനായി തെരഞ്ഞെടുത്തത്. അഞ്ഞൂറിലേറെ അതിഥികളെയാണ് വിവാഹച്ചടങ്ങിലേക്ക് ക്ഷണിച്ചിരിക്കുന്നത്. സമ്മാനങ്ങളൊന്നും കൊണ്ടുവരരുതെന്ന് ക്ഷണക്കത്തിൽ പ്രത്യേകം പറഞ്ഞിട്ടുണ്ട്. താനൊരു സാധാരണ മനുഷ്യനാണെന്നും തന്റെ മകളും കുടുംബാംഗങ്ങളും ലളിതമായ…
Read Moreമാസത്തിലൊരിക്കൽ ബാഗില്ലാ ദിനമായി ആചരിക്കുന്നുണ്ടോ ? സ്കൂൾ ബാഗുകളുടെ ഭാരം; സ്കൂളുകളിൽ മിന്നൽ പരിശോധന നടത്തും
ബംഗളൂരു: സ്കൂൾ വിദ്യാർഥികളുടെ ബാഗുകളുടെ ഭാരം കുറയ്ക്കണമെന്ന വിദ്യാഭ്യാസ വകുപ്പിന്റെ നിർദേശം അവഗണിക്കുന്ന സ്കൂളുകൾക്കെതിരേ കർശന നടപടിക്കൊരുങ്ങി അധികൃതർ. സ്കൂളുകളിൽ മിന്നൽ പരിശോധന നടത്താൻ പ്രത്യേക സംഘത്തെ നിയോഗിക്കാനാണ് സർക്കാർ ഒരുങ്ങുന്നത്. മാസത്തിലൊരിക്കൽ ബാഗില്ലാ ദിനമായി ആചരിക്കുന്നുണ്ടോ എന്നും സംഘം പരിശോധിക്കും. കുട്ടികൾ ചുമക്കുന്ന ബാഗിന്റെ ഭാരം അവരുടെ ശരീരഭാരത്തിന്റെ പത്തു ശതമാനത്തിൽ കൂടരുതെന്നാണ് പ്രൈമറി ആൻഡ് സെക്കൻഡറി എഡ്യുക്കേഷൻ വകുപ്പ് പുറത്തിറക്കിയ ഉത്തരവിൽ പറയുന്നത്. സംസ്ഥാനത്തെ എല്ലാ സർക്കാർ, എയ്ഡഡ്, സ്വകാര്യ അൺഎയ്ഡഡ് സ്കൂളുകൾക്കും ഈ ഉത്തരവ് ബാധകമാണ്. വിദ്യാർഥികൾ അവരുടെ ശരീരഭാരത്തിന് ആനുപാതികമായതിലും കൂടുതൽ ഭാരമുള്ള സ്കൂൾബാഗാണ് ചുമക്കേണ്ടിവരുന്നതെന്ന് പരാതികളുയർന്നിരുന്നു. ഈ സാഹചര്യത്തിൽ സ്കൂൾ ബാഗുകളുടെ ഭാരം കുറയ്ക്കുന്നതുമായി ബന്ധപ്പെട്ട് പഠനം നടത്താൻ സർക്കാർ വിദഗ്ധസമിതി രൂപീകരിക്കുകയും ചെയ്തിരുന്നു. ഡോ. നിരഞ്ജനാരാധ്യ അധ്യക്ഷനായ ഈ സമിതി നല്കിയ ശിപാർശയുടെ അടിസ്ഥാനത്തിലാണ് പുതിയ ഉത്തരവ്. കൂടാതെ…
Read Moreരാഹുല് ഗാന്ധിയെ നേരില് കാണണമെന്ന് ആഗ്രഹം! ആഗ്രഹം അറിയിച്ചപ്പോള് അവസരം ഒരുക്കി നേതാക്കള്; ഒടുവില്…
കൽപ്പറ്റ: വോട്ടർമാർക്കു നന്ദി പറയാൻ രാഹുൽ ഗാന്ധി വയനാട്ടിൽ എത്തിയ ഇന്നലെ കൽപ്പറ്റ നഗരത്തിൽ ജനശ്രദ്ധയാകർഷിച്ച് തമിഴ്നാട്ടുകാരൻ ഷണ്മുഖ ഗാന്ധി. രാഷ്ടപിതാവിനെപോലെ വസ്തം ധരിച്ചും കണ്ണടയും വാച്ചുമണിഞ്ഞും വടിയേന്തിയും നിരത്തിലിറങ്ങിയ ഷണ്മുഖ ഗാന്ധിയുടെ ചുറ്റും നിരവധിയാളുകൾ കൂടി. ഈറോഡ് മാണിക്യം പാളയം സ്വദേശിയാണ് 85 കാരനായ ഷണ്മുഖ ഗാന്ധി. ഗാന്ധിജിയുടെയും അഹിംസാ സിദ്ധാന്തത്തിന്റെയും കടുത്ത ആരാധകനാണ് ഇദ്ദേഹം. രാഹുൽ ഗാന്ധിയെ നേരിൽ കാണണമെന്ന ആഗ്രഹത്തോടെ വെള്ളിയാഴ്ചയാണ് കൽപ്പറ്റയിൽ എത്തിയത്. ആഗ്രഹം അറിയിച്ചപ്പോൾ കോണ്ഗ്രസ് നേതാക്കൾ രാഹുൽ ഗാന്ധിയെ കാണാനും സംസാരിക്കാനും അവസരം ഒരുക്കി. നഗരത്തിലെ ലോഡ്ജിൽ രാത്രി തങ്ങിയ ഷണ്മുഖ ഗാന്ധി ഇന്നലെ രാവിലെ സിവിൽ സ്റ്റേഷൻ പരിസരത്തു രാഹുൽ ഗാന്ധിയെ നേരിൽക്കണ്ട് സംസാരിച്ചു. രാഹുൽ ഗാന്ധിയുടെ തലയിൽ കൈവച്ച് അനുഗ്രഹിച്ചു. 2024ലെ തെരഞ്ഞെടുപ്പിൽ കോണ്ഗ്രസ് അധികാരത്തിൽ തിരിച്ചെത്തുന്നതിനും പ്രധാനമന്ത്രിയാകുന്നതിനുമുള്ള പ്രവർത്തനങ്ങളിൽ ഗാന്ധിയൻ ചിന്തകൾ അടിസ്ഥാനമാക്കി മുഴുകണമെന്നു…
Read Moreലോക്സഭാ തെരഞ്ഞെടുപ്പ്! ബിജെപി ചെലവഴിച്ചത് 27,000 കോടി രൂപ; ധവളപത്രം ഇറക്കണമെന്ന് കോണ്ഗ്രസ്
ന്യൂഡൽഹി: ബിജെപി തെരഞ്ഞെടുപ്പ് പ്രക്രിയയെ വളരെ അധികം വാണിജ്യവത്കരിച്ചതായി കോണ്ഗ്രസ്. തെരഞ്ഞെടുപ്പ് പ്രവർത്തനങ്ങളെ വക്രീകരിച്ചതിലൂടെ ജനാധിപത്യത്തിനു ഹാനികരമായെന്നും കോണ്ഗ്രസ് ആരോപിച്ചു. തെരഞ്ഞെടുപ്പിൽ ബിജെപി ചെലവഴിച്ച തുക സംബന്ധിച്ച് ധവളപത്രം ഇറക്കണമെന്നും കോണ്ഗ്രസ് ആവശ്യപ്പെട്ടു. തെരഞ്ഞെടുപ്പിൽ ബിജെപി 27,000 കോടി രൂപയാണ് ചെലവഴിച്ചതെന്ന് കഴിഞ്ഞ ദിവസം ഒരു സന്നദ്ധ സംഘടന കണക്കുകൾ സഹിതം റിപ്പോർട്ട് ചെയ്തിരുന്നു. രാജ്യത്താകെ ലോക്സഭാ തെരഞ്ഞെടുപ്പിൽ എല്ലാപാർട്ടികളും ആകെ 60,000 കോടി രൂപയാണ് ചെലവഴിച്ചത്. ഇതിൽ 45 ശതമാനവും ബിജെപിയുടെ ചെലവിൽ എഴുതപ്പെട്ടതായിരുന്നു. ബിജെപിക്ക് ആരാണ് ഫണ്ടിംഗ് നടത്തിയതെന്നു വെളിപ്പെടുത്തണമെന്നും കോണ്ഗ്രസ് ആവശ്യപ്പെട്ടു.
Read Moreവേണമെങ്കിൽ ഞാനാവാം! കോണ്ഗ്രസ് അധ്യക്ഷപദവി ഏറ്റെടുക്കാമെന്ന് അസ്ലം ഷേർ ഖാൻ; പ്രതികരിക്കാതെ കോൺഗ്രസ്
ന്യൂഡൽഹി: കോണ്ഗ്രസ് അധ്യക്ഷപദവി ഏറ്റെടുക്കാമെന്ന് ഒളിംപ്യനും മുൻ കേന്ദ്ര മന്ത്രിയുമായ അസ്ലം ഷേർ ഖാൻ. മേയ് 27 ന് രാഹുലിന് അയച്ച കത്തിലാണ് അധ്യക്ഷ പദവി ഏറ്റെടുത്ത് രണ്ട് വർഷത്തേക്ക് പാർട്ടിയെ നയിക്കാൻ തയ്യാറാണെന്ന് വ്യക്തമാക്കിയിരിക്കുന്നത്. താൻ അധ്യക്ഷ സ്ഥാനം ൊഴിയുകയാണെന്നും ഒരു മാസത്തിനകം പുതിയ അധ്യക്ഷനെ കണ്ടെത്തണമെന്ന് നേരത്തെ തന്നെ നേതാക്കളോട് രാഹുൽ ഗാന്ധി പറഞ്ഞിരുന്നു. ഈ പശ്ചാത്തലത്തിലാണ് ഷെർഖാൻ സന്നധത അറിയിച്ച് രംഗത്തെത്തിയിരിക്കുന്നത്. അസ്ലമിന്റെ കത്തിനെക്കുറിച്ച് കോൺഗ്രസ് നേതൃത്വം ഇതുവരെ പ്രതികരിച്ചിട്ടില്ല.84 ൽ മധ്യപ്രദേശിലെ ബേത്തുൾ മണ്ഡലത്തിൽ നിന്ന് കോണ്ഗ്രസ് ടിക്കറ്റിൽ ലോക്സഭയിലേക്ക് ജയിച്ച ഷേർ ഖാൻ കേന്ദ്രമന്ത്രിയുമായിരുന്നു. 1997 ൽ കോണ്ഗ്രസ് വിട്ട് ബിജെപിയിലെത്തി. പിന്നീട് രണ്ട് വർഷത്തിന് ശേഷം വീണ്ടും കോണ്ഗ്രസിലേക്ക് മടങ്ങിയെത്തി. 72ലെ മ്യൂണിക് ഒളിന്പിക്സിൽ ഹോക്കി ടീം അംഗമായി അദ്ദേഹം പങ്കെടുത്തിട്ടുണ്ട്. 65 കാരനായ ഒളിന്പ്യൻ അസ്ലം ഷേർ…
Read Moreതിരുവനന്തപുരം ഉൾപ്പെടെ ആറു വിമാനത്താവളങ്ങൾ 50 വർഷം അദാനിക്ക്; കരാറിന് അടുത്ത മാസം കേന്ദ്രമന്ത്രിസഭ അംഗീകാരം നൽകും
ന്യൂഡൽഹി: തിരുവനന്തപുരം ഉൾപ്പെടെ രാജ്യത്തെ ആറു വിമാനത്താവളങ്ങളുടെ നടത്തിപ്പ് അദാനി ഗ്രൂപ്പിന് വിട്ടുകൊടുക്കുന്നതിനുള്ള കരാറിന് അടുത്ത മാസം കേന്ദ്രമന്ത്രിസഭ അംഗീകാരം നൽകും. തിരുവനന്തപുരം, അഹമ്മദാബാദ്, ലക്നോ, മംഗലാപുരം, ജയ്പുർ, ഗോഹട്ടി എന്നീ വിമാനത്താവളങ്ങളുടെ നടത്തിപ്പു ചുമതല അടുത്ത അന്പതു വർഷത്തേക്ക് അദാനി എന്റർപ്രൈസസിനു ലഭിക്കുന്ന അവകാശമാണ് കൈമാറുന്നത്. ഇതിന്റെ നടപടിക്രമങ്ങൾ പൂർത്തിയാക്കി ജൂലൈയിൽ കാബിനറ്റ് അംഗീകാരം നൽകുമെന്നാണ് കേന്ദ്ര വ്യോമയാന മന്ത്രാലയത്തിൽനിന്നുള്ള വിവരം. നിലവിൽ ഈ വിമാനത്താവളങ്ങളിലുള്ള എയർപോർട്ട് അഥോറിറ്റി ഓഫ് ഇന്ത്യയുടെ ജീവനക്കാർക്ക് സംസ്ഥാനത്തിന്റെ കീഴിലുള്ള സ്ഥാപനങ്ങളിൽ തുടരുകയോ അദാനി എന്റർപ്രൈസസിൽ ചേരുകയോ ചെയ്യാം. വിമാനത്താവളങ്ങളുടെ നടത്തിപ്പവകാശം അദാനി എന്റർപ്രൈസസിനു നൽകുന്നത് വൻ വിവാദത്തിനു വഴിവച്ചിരുന്നു. ലേല നടപടികൾ പൂർത്തിയായിരുന്നെങ്കിലും ഒന്നാം മോദി സർക്കാരിന്റെ കാലാവധി പൂർത്തിയാകുന്ന സമയമായിരുന്നതിനാൽ ഇതു കാബിനറ്റ് പരിഗണനയ്ക്കെടുത്തിരുന്നില്ല. ഇതു സംബന്ധിച്ച കേന്ദ്ര വ്യോമയാന മന്ത്രാലയത്തിന്റെ കുറിപ്പ് കേന്ദ്ര കാബിനറ്റ് സെക്രട്ടേറിയറ്റ്…
Read More