അമിത വേഗതയിൽ സഞ്ചരിച്ച കാറിൽ നിന്നും യുവതിയെ ഭർത്താവും ബന്ധുക്കളും പുറത്തേക്ക് തള്ളിയിട്ടു. കോയമ്പത്തൂരിലാണ് സംഭവം. 38 വയസുകാരിയും രണ്ട് കുട്ടികളുടെ അമ്മയുമായ ആർതി അരുണിനെയാണ് ഭർത്താവും അദ്ദേഹത്തിന്റെ മാതാപിതാക്കളും അപായപ്പെടുത്താൻ ശ്രമിച്ചത്. എഞ്ചിനീയറായ അരുണ് ജൂഡ് അമൽരാജാണ് ഇവരുടെ ഭർത്താവ്. 2008ൽ വിവാഹിതരായ ഇരുവരും തമ്മിൽ വഴക്ക് പതിവായിരുന്നു. ഇതിൽ മനംമടുത്ത ആർതി ബന്ധം അവസാനിപ്പിച്ച് മുംബൈയിൽ താമസിക്കുന്ന മാതാപിതാക്കളുടെ അടുത്തേക്ക് 2014ൽ മടങ്ങി. അരുണിനെതിരെ ഇവർ മുംബൈയിൽ കേസ് കൊടുക്കുകയും വിവാഹമോചനത്തിന് ഹർജി സമർപ്പിക്കുകയും ചെയ്തു. തുടർന്ന് അഞ്ച് വർഷം ഇരുവരും പിരിഞ്ഞ് ജീവിക്കുകയായിരുന്നു. പിന്നീട് അരുണിന്റെ അഭ്യർഥന പ്രകാരം ഇവർ അദ്ദേഹത്തോടൊപ്പം താമസിക്കുവാൻ തയാറായി. പുതിയൊരു കുടുംബജീവിതം തുടങ്ങുവാൻ തീരുമാനിച്ച ഇരുവരും ഒരു തുടക്കമെന്ന നിലയിൽ മക്കൾക്കൊപ്പം ഉൗട്ടിയിൽ വിനോദയാത്രയ്ക്കു പോയി. എന്നാൽ യാത്രക്കിടയിൽ ഇരുവരും തമ്മിൽ വീണ്ടും വഴക്കടിച്ചു. തുടർന്ന് ആർതി…
Read MoreCategory: Loud Speaker
മൻമോഹന്റെ ചിറകരിഞ്ഞു! ഡോ. മൻമോഹൻ സിംഗിന് മോദിയുടെ വക പ്രഹരവും അപമാനവും; പ്രത്യേക ആനുകൂല്യങ്ങൾ വെട്ടിയൊതുക്കി
ന്യൂഡൽഹി: പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരേ രൂക്ഷവിമർശനം നടത്തിയ മുൻ പ്രധാനമന്ത്രി ഡോ. മൻമോഹൻ സിംഗിന് മോദിയുടെ വക പ്രഹരവും അപമാനവും. മോദിയുടെ നോട്ട് അസാധുവാക്കൽ നടപടി ആസൂത്രിത കൊള്ളയും നിയമാനുസൃത പിടിച്ചുപറിയുമാണെന്ന് (ഓർഗനൈസ്ഡ് ലൂട്ട് ആൻഡ് ലീഗലൈസ്ഡ് പ്ലൻഡർ) പാർലമെന്റിൽ ആഞ്ഞടിച്ച മുൻ പ്രധാനമന്ത്രിക്കുള്ള പ്രത്യേക ആനുകൂല്യങ്ങൾ വെട്ടിയൊതുക്കിയാണു രണ്ടാമത് അധികാരത്തിലെത്തിയ മോദി സർക്കാരിന്റെ പ്രതികാരം. മുൻ പ്രധാനമന്ത്രി അടൽ ബിഹാരി വാജ്പേയിക്ക് മരണം വരെ നൽകിയ കാബിനറ്റ് മന്ത്രിമാർക്കുള്ള പ്രത്യേക ആനുകൂല്യങ്ങളാണ് 86 വയസുള്ള മൻമോഹനു നിഷേധിച്ചത്. വിമാനയാത്ര, മെഡിക്കൽ അലവൻസ്, പ്രൈവറ്റ് സെക്രട്ടറി അടക്കം 14 പേരുടെ പേഴ്സണൽ സ്റ്റാഫ്, ഒൗദ്യോഗിക വസതി എന്നിവ അടക്കം കാബിനറ്റ് മന്ത്രിമാർക്കുള്ള ആനുകൂല്യങ്ങളാണു മുൻ പ്രധാനമന്ത്രിക്കു നൽകിവന്നിരുന്നത്. എന്നാൽ, ഇനിമുതൽ മൻമോഹന് ഏറ്റവും താഴത്തെ തട്ടിലുള്ള രണ്ടു പേഴ്സണൽ സഹായിമാരും മൂന്നു പ്യൂണ്മാരും അടക്കം അഞ്ചു…
Read Moreകുടുംബത്തിന്റെ കടങ്ങള് വീട്ടിക്കൊള്ളാം, ജോലിയും ശരിയാക്കിത്തരാം! ഇടപാടുകള്ക്കെത്തിയ വീട്ടമ്മയെ പീഡിപ്പിച്ച ബാങ്ക് ഉദ്യോഗസ്ഥന് കുടുങ്ങി; സംഭവം ഇങ്ങനെ…
മൂന്നാർ: ജോലി വാഗ്ദാനംചെയ്തും കുടുംബത്തിന്റെ കടങ്ങൾ വീട്ടിക്കൊള്ളാമെന്നും പറഞ്ഞ് യുവതിയെ പീഡിപ്പിച്ചെന്ന പരാതിയിൽ ബാങ്ക് ഉദ്യോഗസ്ഥർ അറസ്റ്റിൽ. കേരള തമിഴ്നാട് അതിർത്തി ഗ്രാമമായ ബോഡിനായ്ക്കന്നൂർ സ്വദേശിയും ബാങ്ക് അസിസ്റ്റന്റ് മാനേജരുമായ മുത്തു ശിവകാർത്തിക് (30), ശിലമല സ്വദേശി ഈശ്വരൻ (30) എന്നിവരെയാണ് പോലീസ് പിടികൂടിയത്. ഇവരെക്കൂടാതെ സതീശ്, പാണ്ടി, രാജപാർഥിപൻ എന്നിവരുൾപ്പെടെയുള്ള പത്തുപേർക്കെതിരെ കേസെടുത്തു. തേനി ജില്ലയിലെ ശങ്കരാപുരത്തു യുവതി ഭർത്താവിനോടൊപ്പം താമസിച്ചുവരികയായിരുന്നു. രണ്ടു പെണ്മക്കളുള്ള യുവതി മൂന്നാമത് ഗർഭം ധരിക്കുകയും അലസിപ്പോകുകയും ചെയ്തു. ഇതേത്തുടർന്നുണ്ടായ ചികിത്സാ ചെലവുകൾക്കും മറ്റാവശ്യങ്ങൾക്കുമായി സാന്പത്തിക ബാധ്യതയിലായതോടെ യുവതിയുടെ ഭർത്താവ് തെക്കൻ കേരളത്തിൽ ജോലിക്കു പോയി. ഇവിടെനിന്നു വീട്ടാവശ്യങ്ങൾക്കായി പണം അയച്ചുകൊടുത്തിരുന്നതു വീട്ടിനടുത്തുള്ള സ്വകാര്യ ബാങ്കിലേക്കായിരുന്നു. പണം എടുക്കാനും ബാങ്ക് ഇടപാടുകൾക്കും സ്ഥിരമായി ബാങ്കിലെത്തിയ യുവതിയുടെ അവസ്ഥ മനസിലാക്കിയ ഉദ്യോഗസ്ഥർ അടുപ്പം നടിച്ചാണു യുവതിയെ വലയിലാക്കിയത്. സാന്പത്തിക ബാധ്യതകൾ പരിഹരിക്കാൻ സഹായിക്കാമെന്നും…
Read Moreമമത മരിച്ചു കിടക്കുന്നത് കാണിച്ചു തരുന്നയാൾക്ക് ഒരു കോടി വാഗ്ദാനം ചെയ്ത് കത്ത്
കോൽക്കത്ത: പശ്ചിമ ബംഗാൾ മുഖ്യമന്ത്രി മമത ബാനർജി മരിച്ചു കിടക്കുന്നത് കാണിച്ചു തരുന്നയാൾക്ക് ഒരു കോടി രൂപ വാഗ്ദാനം ചെയ്ത് കത്ത്. അരാംബാഗിലെ തൃണമൂൽ കോൺഗ്രസ് എംപി അപരുപ പോഡറിനാണ് ഭീഷണി കത്ത് ലഭിച്ചിരിക്കുന്നത്. ഇതോടെ അപരുപ ശ്രീരാംപുർ പോലീസ് സ്റ്റേഷനിൽ പരാതി നൽകി. കത്തിൽ മമതയുടെ മോർഫ് ചെയ്ത ചിത്രവും ഉൾപ്പെടുത്തിയിട്ടുണ്ട്. രജ്വീർ കില്ല എന്നയാളുടെ പേരിലാണ് കത്ത് എഴുതിയിരിക്കുന്നത്. ഫോൺ നമ്പറും കത്തിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. കത്തിലെ ഫോൺ നന്പർ രാജ്വീർ കില്ല എന്ന പേരിൽ തന്നെയുള്ള ബിന്ധാനഗർ സ്വദേശിയുടേതാണ്. തന്റെ പേരും ഫോൺ നമ്പറും വ്യാജ കത്തെഴുതാൻ ഉപയോഗിച്ചെന്ന് കാണിച്ച് ഇയാളും പോലീസിൽ പരാതി നൽകിയിട്ടുണ്ട്.
Read Moreകഠുവ കൂട്ടമാനഭംഗക്കേസ്: ആറ് പ്രതികൾ കുറ്റക്കാർ; ശിക്ഷാവിധി ഉച്ചയ്ക്ക് രണ്ടിന്
ജമ്മു: രാജ്യത്തെ നടുക്കിയ കഠുവ കൂട്ടമാനഭംഗക്കേസിൽ ഏഴിൽ ആറ് പേർ കുറ്റക്കാരാണെന്ന് പത്താൻകോട്ട് പ്രത്യേക കോടതി. കേസിലെ മുഖ്യപ്രതിയും ഗ്രാമത്തലവനുമായ സാഞ്ജി റാം, കുട്ടിയെ മാനഭംഗപ്പെടുത്തിയെന്ന് പോലീസ് കണ്ടെത്തിയ ആനന്ദ് ദത്ത, പർവേഷ് കുമാർ, പോലീസ് ഉദ്യോഗസ്ഥരായ ദീപക് ഖജുരിയ, സുരേന്ദർ വർമ, തിലക് രാജ് എന്നിവർ കുറ്റക്കാരെന്നാണ് കോടതി വിധിച്ചിരിക്കുന്നത്. സാഞ്ജി റാമിന്റെ മകൻ വിശാലിനെയാണ് കോടതി വെറുതെ വിട്ടത്. ഇയാൾക്കെതിരെയും മാനഭംഗത്തിനാണ് കേസെടുത്തിരുന്നത്. സാഞ്ജി റാമിന്റെ മരുമകനും കേസിൽ പ്രതിയാണ്. പ്രായപൂർത്തിയാകാത്ത ഇയാളുടെ വിചാരണ ജുവനൈൽ കോടതിയിലാണ് പുരോഗമിക്കുന്നത്. ഇതിന്റെ വിധിപ്രസ്താവം പിന്നീട് മാത്രമേ പ്രഖ്യാപിക്കൂ പോലീസ് ഉദ്യോഗസ്ഥനായ ദീപക് ഖജുരിയ പെൺകുട്ടിയെ മാനഭംഗപ്പെടുത്തിയിരുന്നു. മറ്റ് രണ്ട് പോലീസ് ഉദ്യോഗസ്ഥർക്കെതിരെ സംഭവം ഒതുക്കിത്തീർക്കാൻ ശ്രമിച്ചതിനാണ് കേസ്.പ്രതികൾക്കുള്ള ശിക്ഷ ഇന്ന് ഉച്ചയ്ക്ക് രണ്ടിന് വിധി പറയും. പത്താൻകോട്ട് അതിവേഗകോടതിയിലെ ജില്ലാ സെഷൻസ് ജഡ്ജി തേജ്വീന്ദർ സിംഗാണ്…
Read Moreപ്രായപൂര്ത്തിയാകാത്ത പെണ്മക്കളെ പീഡിപ്പിച്ച കേസില് അച്ഛനും സുഹൃത്തും ബന്ധുക്കളും അറസ്റ്റില് ! കല്ലമ്പലത്ത് നടന്ന ഞെട്ടിപ്പിക്കുന്ന സംഭവം വെളിയില് വന്നതിങ്ങനെ…
കല്ലമ്പലം: പ്രായപൂര്ത്തിയാകാത്ത പെണ്മക്കളെ പീഡിപ്പിച്ച കേസില് അച്ഛനും ബന്ധുക്കളും അച്ഛന്റെ സുഹൃത്തും അടക്കം നാലുപേര് അറസ്റ്റില്. പീഡിപ്പിക്കപ്പെട്ട പെണ്കുട്ടികള് വിദ്യാര്ഥിനികളാണ്.. ആറ്റിങ്ങള് കോടതിയില് ഹാജരാക്കിയ പ്രതികളെ റിമാന്ഡ് ചെയ്തു. പീഡനത്തിനിരയായ പെണ്കുട്ടികളിലൊരാള് ഗ്രാമപഞ്ചായത്ത് അംഗത്തിന്റെ സഹായത്തോടെ കല്ലമ്പലം പോലീസ് സ്റ്റേഷനില് പരാതി നല്കിയതോടെയാണ് സംഭവം പുറത്തറിഞ്ഞത്. ഒരു വര്ഷമായി പീഡനം തുടരുകയായിരുന്നെന്നാണ് പരാതിയില് പറഞ്ഞത്. തുടര്ന്ന് കല്ലമ്പലം സിഐ രാജേഷിന്റെ നേതൃത്വത്തില് പ്രതികളെ പിടികൂടുകയായിരുന്നു.
Read Moreജ്ഞാനപീഠം ജേതാവ് ഗിരീഷ് കർണാട് അന്തരിച്ചു; ഹൃദയാഘാതത്തെ തുടർന്നായിരുന്നു അന്ത്യം
ബംഗളൂരു: എഴുത്തുകാരനും നാടകകൃത്തും ജ്ഞാനപീഠം ജേതാവുമായ ഗിരീഷ് കർണാട് (81) അന്തരിച്ചു. ബംഗളൂരുവിലെ വസതിയിൽ തിങ്കളാഴ്ച പുലർച്ചെയായിരുന്നു അന്ത്യം. ഹൃദയാഘാതത്തെ തുടർന്നായിരുന്നു അന്ത്യം. വാർധക്യസഹജമായ അസുഖങ്ങളെ തുടർന്ന് ദീർഘനാളായി അദ്ദേഹം ചികിത്സയിലായിരുന്നു. കന്നഡ സാഹിത്യത്തിന് പുതിയ മുഖം നൽകിയ എഴുത്തുകാരനായിരുന്നു കർണാട്. എഴുത്തുകാരനുപുറമേ നടനും ചലച്ചിത്ര സംവിധായകനുമായ ഗിരീഷ് കര്ണാടിനു രാജ്യം 1992ൽ പത്മഭൂഷണ് നല്കി ആദരിച്ചിരുന്നു. 1974ൽ പത്മശ്രീയും അദ്ദേഹത്തെ തേടി എത്തിയിരുന്നു. സാഹിത്യത്തിനുള്ള ഇന്ത്യയിലെ പരമോന്നത ബഹുമതിയായ ജ്ഞാനപീഠ പുരസ്കാരം 1998ലാണ് അദ്ദേഹത്തിന് നൽകിയത്. 1938 മേയ് 19ന് മഹാരാഷ്ട്രയിലെ മാതേരാനിലാണ് ഗിരീഷ് കര്ണാട് ജനിച്ചത്. വംശവൃക്ഷ എന്ന ചിത്രത്തിലൂടെ അദ്ദേഹം സംവിധായകനുമായി. ഹിന്ദി സിനിമകളിലും ടിവി പരമ്പരകളിലും അഭിനയിച്ചിരുന്നു.
Read Moreസര്ക്കാരിന്റെ സഹകരണമില്ലാതെ വികസിപ്പിക്കാനാവില്ല; തിരുവനന്തപുരം വിമാനത്താവളം അദാനിക്ക് നൽകാൻ അനുവദിക്കില്ലെന്ന് മുഖ്യമന്ത്രി
ന്യൂഡല്ഹി: തിരുവനന്തപുരം വിമാനത്താവളത്തിന്റെ നടത്തിപ്പ് അവകാശം അദാനി ഗ്രൂപ്പിന് നല്കുന്നതിനെതിരെ നിലപാട് കടുപ്പിച്ച് മുഖ്യമന്ത്രി പിണറായി വിജയന്. സംസ്ഥാന സര്ക്കാരിന്റെ സഹകരണമില്ലാതെ ആര് വന്നാലും വിമാനത്താവളം വികസിപ്പിക്കാനാവില്ലെന്ന് മുഖ്യമന്ത്രി പറഞ്ഞു. തിരുവനന്തപുരം വിമാനത്താവളത്തിന്റെ കാര്യത്തില് സര്ക്കാര് നേരത്തെ തന്നെ തിരുമാനം വ്യക്തമാക്കിയിട്ടുണ്ട്. ഒരു സ്വകാര്യകമ്പനിക്ക് വിമാനത്താവളം ഏറ്റെടുക്കാന് പറ്റില്ല. സംസ്ഥാന സര്ക്കാരിന്റെ അനുമതിയില്ലാതെ ഒരു സ്വകാര്യ കമ്പനിക്കും ഇടപെടാനാവില്ലെന്നും അദ്ദേഹം പറഞ്ഞു. എയര്പോര്ട്ട് അഥോറിറ്റി ഓഫ് ഇന്ത്യയുടെ ഉടമസ്ഥതയിലുള്ള രാജ്യത്തെ ആറ് വിമാനത്താവളങ്ങള് സ്വകാര്യവത്കരിക്കാനുള്ള കേന്ദ്ര സര്ക്കാര് തീരുമാനത്തിന്റെ ഭാഗമായുള്ള ലേലത്തില് തിരുവനന്തപുരം വിമാനത്താവളം അദാനി ഗ്രൂപ്പിന് ലഭിച്ചിരുന്നു. അടുത്ത മാസം ചേരുന്ന കേന്ദ്ര മന്ത്രിസഭാ യോഗം വിമാനത്താവളങ്ങളുടെ കൈമാറ്റം പരിഗണിക്കാനിരിക്കെയാണ് മുഖ്യമന്ത്രി നിലപാട് കടുപ്പിച്ചിരിക്കുന്നത്. ദേശീയ തലത്തിൽ കോൺഗ്രസ് പരാജയപ്പെട്ടതിന്റെ കാരണം ആന്റണിയിൽ പഴിചാരി സാമൂഹ്യ മാധ്യമങ്ങളിൽ അപകീർത്തി പരാമർശങ്ങൾ നടത്തുന്നതിനെതിരേയാണു പ്രതിപക്ഷ നേതാവ് രംഗത്ത്…
Read Moreതെരഞ്ഞെടുപ്പ് പരാജയം: ആന്റണിയെ അപകീർത്തിപ്പെടുത്താൻ അനുവദിക്കില്ലെന്ന് ചെന്നിത്തല
തിരുവനന്തപുരം: ലോക്സഭാ തെരഞ്ഞെടുപ്പിൽ ദേശീയതലത്തിൽ കോണ്ഗ്രസ് പരാജയപ്പെട്ടതിന്റെ ഉത്തരവാദിത്വം എ.കെ ആന്റണിയുടെ മാത്രം തലയിൽ അടിച്ചേൽപ്പിക്കാൻ അനുവദിക്കില്ലെന്നു പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. തെരഞ്ഞെടുപ്പു സഖ്യങ്ങളുടെ പേരിൽ ഒരു നേതാവിനെ മാത്രം ഒറ്റതിരിഞ്ഞു ആക്രമിക്കുന്നത് അംഗീകരിക്കാൻ കഴിയില്ലെന്നും അദ്ദേഹം ഫേസ്ബുക്കിൽ കുറിച്ചു. കേരളം ദേശീയ രാഷ്ട്രീയത്തിന് സംഭാവന ചെയ്ത നേതാക്കളിൽ ഒരാളാണ് ആന്റണി. ഉന്മൂലന രാഷ്ട്രീയത്തിന്റെയും വർഗീയതയുടെയും പിടിയിൽ അകപ്പെടാതെ എഴുപതുകളിൽ കേരളത്തിലെ ചെറുപ്പക്കാർക്ക് ദിശാബോധം നൽകിയത് ആന്റണിയുടെ നേതൃത്വം ആയിരുന്നുവെന്നും അദ്ദേഹം പറഞ്ഞു. ലോക്സഭാ തെരഞ്ഞെടുപ്പിനെ നേരിടുന്നത് ഒരു കൂട്ടായ പ്രവർത്തത്തിന്റെ ഭാഗമാണ്. പല മുതിർന്ന നേതാക്കൾക്കും വിവിധ സംസ്ഥാനങ്ങളുടെ ചുമതല നൽകിയിരുന്നു. ചാർജുള്ള ജനറൽ സെക്രട്ടറിമാർ കോൺഗ്രസ് അധ്യക്ഷനും മുതിർന്ന നേതാക്കളുമായി ആലോചിച്ചാണ് തെരഞ്ഞെടുപ്പ് സഖ്യം ഉൾപ്പെടെ രൂപപ്പെടുത്തിയത്. സഖ്യം ഉണ്ടാക്കിയ സംസ്ഥാനങ്ങളിൽ പോലും കോൺഗ്രസിന് തിരിച്ചടി നേരിടേണ്ടിവന്നു എന്ന് മറക്കരുതെന്നും ചെന്നിത്തല കൂട്ടിച്ചേർത്തു.…
Read Moreഅനധികൃത താമസം: കുവൈറ്റിൽ നിന്ന് പതിനായിരത്തിലേറെ വിദേശികളെ നാടുകടത്തി
കുവൈറ്റ് സിറ്റി: കുവൈറ്റിൽ നിന്ന് കഴിഞ്ഞ ആറു മാസത്തിനിടെ പതിനായിരത്തിലധികം വിദേശികളെ നാടുകടത്തി. തൊഴിൽനിയമവും താമസനിയമവും ലംഘിച്ചതിനാണ് ഇവരെ തിരിച്ചയച്ചത്. കുവൈറ്റിലേക്ക് മടങ്ങിവരാനാവാത്ത വിധം വിരലടയാളം രേഖപ്പെടുത്തിയാണ് ഇവരെ നാടുകടത്തിയത്. രാജ്യത്ത് യാചനയും അനധികൃത താമസവും വർധിച്ചതോടെയാണ് അധികൃതർ പരിശോധന ശക്തമാക്കിയത്. റംസാൻ മാസത്തിൽ 320 പേരെ പിടികൂടിയിരുന്നു. ഇവരെ ഉടൻ നാടുകടത്തും. റംസാനിൽ യാചന നടത്തിയതിന് പിടിക്കപ്പെട്ട 50 പേരെ നടകടത്തിയിട്ടുണ്ടെന്നും അധികൃതർ അറിയിച്ചു. അനധികൃത താമസത്തിന് പിടിയിലാകുന്നവരിൽ ഭൂരിഭാഗവും ഇന്ത്യ, ബംഗ്ലാദേശ്, ശ്രീലങ്ക, ഫിലിപ്പീൻസ് എന്നീ രാജ്യങ്ങളിൽ നിന്നുള്ളവരാണ്. എന്നിവിടങ്ങളിൽനിന്നുള്ളവരാണ്. പിടിയിലായവരെ ഒരാഴ്ചക്കകം എല്ലാവരെയും നാടുകടത്തുമെന്നാണ് റിപ്പോർട്ട്.
Read More