റി​ക്കാ​ർ​ഡു​ക​ൾ മോ​ദി ത​ക​ർ​ക്കും, 2047 വ​രെ ബി​ജെ​പി ഭ​രി​ക്കും: രാം ​മാ​ധ​വ്

അ​ഗ​ർ​ത്ത​ല: ഏ​റ്റ​വും കൂ​ടു​ത​ൽ കാ​ലം തു​ട​ർ​ച്ച​യാ​യി കേ​ന്ദ്ര ഭ​ര​ണം ന​ട​ത്തി​യെ​ന്ന കോ​ണ്‍​ഗ്ര​സി​ന്‍റെ പേ​രി​ലു​ള്ള റി​ക്കാ​ർ​ഡ് ബി​ജെ​പി ത​ക​ർ​ക്കു​മെ​ന്ന് ബി​ജെ​പി ദേ​ശീ​യ ജ​ന​റ​ൽ സെ​ക്ര​ട്ട​റി രാം ​മാ​ധ​വ്. സ്വാ​ത​ന്ത്ര്യ​ല​ബ്ദി​യു​ടെ നൂ​റാം വാ​ർ​ഷി​കം ആ​ഘോ​ഷി​ക്കു​ന്ന 2047 വ​രെ ബി​ജെ​പി രാ​ജ്യം തു​ട​ർ​ച്ച​യാ​യി ഭ​രി​ക്കു​മെ​ന്നും ത്രി​പു​ര​യി​ലെ അ​ഗ​ർ​ത്ത​ല​യി​ൽ സം​സാ​രി​ക്ക​വെ രാം ​മാ​ധ​വ് പ​റ​ഞ്ഞു. മോ​ദി​യു​ടെ നേ​തൃ​ത്വ​ത്തി​ലു​ള്ള ബി​ജെ​പി​യാ​ണ് രാ​ജ്യ​ത്തി​ന്‍റെ വ​ർ​ത്ത​മാ​ന​വും ഭാ​വി​യും. ദേ​ശീ​യ​ത​യാ​ണ് ബി​ജെ​പി​യു​ടെ ഡി​എ​ൻ​എ. തെ​ര​ഞ്ഞെ​ടു​പ്പ് വി​ജ​യ​ത്തി​നാ​യി സൈ​നി​ക നേ​ട്ട​ങ്ങ​ൾ ബി​ജെ​പി ഉ​പ​യോ​ഗി​ക്കി​ല്ലെ​ന്നും രാം ​മാ​ധ​വ് കൂ​ട്ടി​ച്ചേ​ർ​ത്തു. ലോ​ക്സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പി​ൽ ബി​ജെ​പി​യു​ടെ വോ​ട്ടി​ൽ ആ​റു കോ​ടി​യു​ടെ വ​ർ​ധ​ന​വാ​ണ് ഉ​ണ്ടാ​യ​തെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു.

Read More

മോദി വിജയിച്ചത് ഭിന്നിപ്പിച്ചും നുണപറഞ്ഞും; മണ്ഡലത്തിന്റെ പ്രശ്‌നങ്ങള്‍ പഠിക്കുകയും പരിഹാരത്തിനു ശ്രമിക്കുകയുമാണ് തന്റെ ജോലി; രാഹുല്‍ ഗാന്ധി പറയുന്നു

ക​​​ൽ​​​പ്പ​​​റ്റ: നു​​​ണ​​​ക​​​ൾ പ​​​റ​​​ഞ്ഞും വി​​​ദ്വേ​​​ഷം പ​​​ട​​ർ​​ത്തി​​​യു​​​മാ​​​ണ് ലോ​​​ക്സ​​​ഭാ തെ​​​ര​​​ഞ്ഞെ​​​ടു​​​പ്പി​​​ൽ ന​​​രേ​​​ന്ദ്ര​​​മോ​​​ദി​​​യും കൂ​​​ട്ട​​​രും നേ​​​ട്ട​​​മു​​​ണ്ടാ​​​ക്കി​​​യ​​​തെ​​​ന്ന് എ​​​ഐ​​​സി​​​സി അ​​​ധ്യ​​​ക്ഷ​​​നും വ​​​യ​​​നാ​​​ട് എം​​​പി​​​യു​​​മാ​​​യ രാ​​​ഹു​​​ൽ ഗാ​​​ന്ധി. തെ​​​ര​​​ഞ്ഞെ​​​ടു​​​പ്പി​​​ൽ വ​​​ൻ ഭൂ​​​രി​​​പ​​​ക്ഷ​​​ത്തി​​​നു വി​​​ജ​​​യി​​​പ്പി​​​ച്ച മ​​​ണ്ഡ​​​ല​​​ത്തി​​​ലെ വോ​​​ട്ട​​​ർ​​​മാ​​​ർ​​​ക്കു ന​​​ന്ദി​​​പ​​​റ​​​യാ​​​നെ​​​ത്തി​​​യ അ​​​ദ്ദേ​​​ഹം പു​​​തി​​​യ ബ​​​സ്‌​​​സ്റ്റാ​​​ൻ​​​ഡ് പ​​​രി​​​സ​​​ര​​​ത്തു തു​​​റ​​​ന്ന വാ​​​ഹ​​​ന​​​ത്തി​​​ൽ പ്ര​​​സം​​​ഗി​​​ക്കു​​മ്പോ​​​ഴാ​​​ണ് മോ​​​ദി​​​യെ ക​​​ട​​​ന്നാ​​​ക്ര​​​മി​​​ച്ച​​​ത്. ദേ​​​ശീ​​​യ​​​ത​​​ല​​​ത്തി​​​ൽ വി​​​ഷ​​​ലി​​​പ്ത ഭ​​​ര​​​ണ​​​ത്തോ​​ടാ​​​ണ് കോ​​​ണ്‍​ഗ്ര​​​സ് പോ​​​ര​​​ടി​​​ക്കു​​​ന്ന​​​ത്. ജ​​​ന​​​ങ്ങ​​​ളെ ത​​മ്മി​​ല​​ടി​​പ്പി​​​ക്കാ​​​ൻ പ​​​ക​​​യും വി​​​ദ്വേ​​​ഷ​​​വും ക​​​ല​​​ർ​​​ന്ന കൊ​​ടും​​വി​​​ഷ​​​മാ​​​ണ് മോ​​​ദി പ്ര​​​യോ​​​ഗി​​​ച്ച​​​ത്. ഇ​​​തി​​​നു പു​​​റ​​​മേ​​​യാ​​​യി​​​രു​​​ന്നു നു​​​ണ​​​പ്ര​​​ചാ​​​ര​​​ണം. കോ​​​ണ്‍​ഗ്ര​​​സ് സ​​​ത്യ​​​ത്തി​​​നും നീ​​​തി​​​ക്കും സ​​​മാ​​​ധാ​​​ന​​​ത്തി​​​നും ഒ​​​പ്പം നി​​​ൽ​​​ക്കു​​​ന്ന പാ​​​ർ​​​ട്ടി​​​യാ​​​ണ്. മോ​​​ദി പ​​​റ​​​ഞ്ഞു​​​ന​​​ട​​​ക്കു​​​ന്ന നു​​​ണ​​​ക​​​ൾ​​​ക്കും ജ​​​ന​​​ങ്ങ​​​ളെ ത​​​മ്മി​​​ല​​​ടി​​​പ്പി​​​ക്കു​​​ന്ന കു​​​ത്സി​​​ത ത​​ന്ത്ര​​​ങ്ങ​​​ൾ​​​ക്കു​​​മെ​​​തി​​​രാ​​​യ പോ​​​രാ​​​ട്ടം കോ​​​ണ്‍​ഗ്ര​​​സ് തു​​​ട​​​രും. അ​​​ങ്ങേ​​​യ​​​റ്റം നീ​​​ച​​​മാ​​​യ വി​​​കാ​​​ര-​​​വി​​​ചാ​​​ര​​​ങ്ങ​​​ളെ​​​യും പ്ര​​​വൃ​​​ത്തി​​​ക​​​ളെ​​​യു​​​മാ​​​ണ് മോ​​​ദി പ്ര​​​തി​​​നി​​​ധാ​​​നം ചെ​​​യ്യു​​​ന്ന​​​ത്. കോ​​​ണ്‍​ഗ്ര​​​സി​​​ലും യു​​​ഡി​​​എ​​​ഫി​​​ലു​​​മു​​​ള്ള​​​വ​​​ർ മാ​​​ത്ര​​​മ​​​ല്ല, മ​​​ണ്ഡ​​​ല​​​ത്തി​​​ലെ എ​​​ല്ലാ പാ​​​ർ​​​ട്ടി​​​ക​​​ളി​​​ലും ഉ​​ൾ​​പ്പെ​​​ട്ട​​​വ​​​ർ ത​​​നി​​​ക്കു വോ​​​ട്ടു ചെ​​​യ്തു. ഇ​​​ക്കാ​​​ര്യ​​​ത്തി​​​ൽ വ്യ​​​ക്ത​​​മാ​​​യ ബോ​​​ധ്യ​​​മു​​​ണ്ട്. കോ​​​ണ്‍​ഗ്ര​​​സ് എം​​​പി​​​യാ​​​ണെ​​​ങ്കി​​​ലും ത​​​ന്‍റെ വാ​​​തി​​​ൽ വ​​​യ​​​നാ​​​ട്…

Read More

ഇ​ല്ലാ​ത്ത കാ​ൻ​സ​റി​ന് കീ​മോ​തെ​റാ​പ്പി: ഡോ​ക്ട​ർ​മാ​ർ​ക്കും ലാ​ബു​ക​ൾ​ക്കു​മെ​തി​രേ വീട്ടമ്മയുടെ പരാതിയിൽ പോലീസ് കേ​സെ​ടു​ത്തു 

കോ​ട്ട​യം: കോ​ട്ട​യം മെ​ഡി​ക്ക​ൽ കോ​ള​ജ് ആ​ശു​പ​ത്രി​യി​ൽ അ​ർ​ബു​ദ രോ​ഗ​മു​ണ്ടെ​ന്ന പേ​രി​ൽ വീ​ട്ട​മ്മ​യ്ക്ക് കീ​മോ തെ​റാ​പ്പി ചി​കി​ത്സ ന​ട​ത്തി​യ സം​ഭ​വ​ത്തി​ൽ പോ​ലീ​സ് കേ​സെ​ടു​ത്തു. മെ​ഡി​ക്ക​ൽ കോ​ള​ജി​ലെ ര​ണ്ടു ഡോ​ക്ട​ർ​മാ​ർ​ക്കും ര​ണ്ടു ലാ​ബു​ക​ൾ​ക്കു​മെ​തി​രേ​യാ​ണ് വീ​ട്ട​മ്മ​യു​ടെ പ​രാ​തി​യി​ൽ പോ​ലീ​സ് കേ​സെ​ടു​ത്ത​ത്. ആ​റ് മാ​സം വ​രെ ത​ട​വു ശി​ക്ഷ ല​ഭി​ക്കാ​വു​ന്ന കു​റ്റ​മാ​ണ് പോ​ലീ​സ് ചു​മ​ത്തി​യി​രി​ക്കു​ന്ന​ത്. മാ​വേ​ലി​ക്ക​ര പാ​ല​മേ​ൽ ചി​റ​യ്ക്ക​ൽ കി​ഴ​ക്കേ​ക്ക​ര ര​ജ​നി (38)യാ​ണ് അ​ർ​ബു​ദ രോ​ഗ​മു​ണ്ടെ​ന്ന പേ​രി​ൽ കീ​മോ​തെ​റാ​പ്പി ചി​കി​ത്സ​യ്ക്ക് ഇ​ര​യാ​യ​ത്. സ്വ​കാ​ര്യ ലാ​ബി​ലെ തെ​റ്റാ​യ പ​രി​ശോ​ധ​നാ ഫ​ല​ത്തി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ലാ​യി​രു​ന്നു യു​വ​തി​ക്ക് കീ​മോ ന​ല്‍​കി​യ​ത്. എ​​ന്നാ​​ൽ, പി​ന്നീ​ട് മെ​​ഡി​​ക്ക​​ൽ കോ​​ള​​ജ് പ​​തോ​​ള​​ജി ലാ​​ബി​​ൽ​നി​​ന്നു കി​​ട്ടി​​യ റി​​പ്പോ​​ർ​​ട്ടി​​ൽ ഇ​​വ​​ർ​​ക്ക് അ​​ർ​​ബു​​ദ​​മി​​ല്ലെ​ന്നു ക​​ണ്ടെ​​ത്തി കാ​ൻ​സ​ർ ചി​​കി​​ത്സ നി​​ർ​​ത്തി​​വ​​ച്ചു.​ തു​​ട​​ർ​​ന്ന് ജ​​ന​​റ​​ൽ സ​​ർ​​ജ​​റി വി​​ഭാ​​ഗം മാ​​റി​​ട​​ത്തി​​ലെ മു​​ഴ ശ​​സ്ത്ര​​ക്രി​​യ​​യി​​ലൂ​​ടെ നീ​​ക്കം ചെ​​യ്തു, ശ​​സ്ത്ര​​ക്രി​​യ ന​​ട​​ത്തി​​യ​​പ്പോ​ൾ എ​ടു​ത്ത സാ​ന്പി​ൾ പ​രി​ശോ​ധി​ച്ചാ​ണ് ര​ജ​നി​ക്ക് അ​ർ​ബു​ദ​മി​ല്ലെ​ന്ന് അ​ന്തി​മ​മാ​യി സ്ഥി​രീ​ക​രി​ച്ച​ത്.

Read More

വി​ശ​ക്കു​ന്നേേ.., പ​ട്ടി​ണി​യാ​ണ്..! മ​ട​ങ്ങി​വ​ന്നോ​ട്ടെ​യെ​ന്ന് ഐ​എ​സി​ൽ ചേ​ർ​ന്ന മ​ല​യാ​ളി

കാ​സ​ർ​ഗോ​ഡ്: സി​റി​യ​യി​ൽ ഐ​എ​സി​ൽ ചേ​ർ​ന്ന മ​ല​യാ​ളി തി​രി​ച്ചു​വ​രാ​ൻ ആ​ഗ്ര​ഹി​ക്കു​ന്ന​താ​യി റി​പ്പോ​ർ​ട്ട്. ഒ​രു ദേ​ശീ​യ മാ​ധ്യ​മ​മാ​ണ് ഇ​ക്കാ​ര്യം റി​പ്പോ​ർ​ട്ട് ചെ​യ്തി​രി​ക്കു​ന്ന​ത്. കാ​സ​ർ​ഗോ​ഡ് എ​ല​മ്പാ​ച്ചി സ്വ​ദേ​ശി​യാ​യ ഫി​റോ​സ് ഖാ​നാ​ണ് മ​ട​ങ്ങി​വ​രാ​നു​ള്ള ആ​ഗ്ര​ഹം കു​ടും​ബാം​ഗ​ങ്ങ​ളെ അ​റി​യി​ച്ച​ത്. ഐ​എ​സ് കേ​ന്ദ്ര​ത്തി​ലെ പ​ട്ടി​ണി​യും ക​ഷ്ട​പ്പാ​ടും താ​ങ്ങാ​നാ​വു​ന്നി​ല്ലെ​ന്നും ഫി​റോ​സ് വ്യ​ക്ത​മാ​ക്കി​യ​താ​യാ​ണ് വി​വ​രം. 2016ലാ​ണ് ഐ​എ​സി​ല്‍ ചേ​രാ​നാ​യി ഫി​റോ​സ് അ​ഫ്ഗാ​നി​സ്ഥാനി​ലേ​യ്ക്ക് ക​ട​ന്ന​ത്. പി​ന്നീ​ട് ഇ​വി​ടെ​നി​ന്നും സി​റി​യ​യി​ലേ​യ്ക്ക് പോ​വു​ക​യാ​യി​രു​ന്നു.

Read More

കമ്പംമെട്ട്-കമ്പം റോഡില്‍ വാ​ഹ​ന​ങ്ങ​ൾ കൊ​ള്ള​യ​ടി​ക്കാ​ൻ വ​ൻ സം​ഘം; എതിര്‍ത്താല്‍ അടി; കവര്‍ച്ചാ സംഘങ്ങള്‍ക്ക് തമിഴ്‌നാട് പോലീസ് കണ്ണടയ്ക്കുന്നു

ഇ​ടു​ക്കി: ക​ന്പം​മെ​ട്ട് -ക​ന്പം അ​ന്ത​ർ സം​സ്ഥാ​ന പാ​ത വ​ഴി ക​ട​ന്നു പോ​കു​ന്ന വാ​ഹ​ന​ങ്ങ​ൾ കൊ​ള്ള​യ​ടി​ക്കാ​ൻ വ​ൻ സം​ഘം. വ​നമേ​ഖ​ല​യി​ലൂ​ടെ ക​ട​ന്നു പോ​കു​ന്ന വാ​ഹ​ന​ങ്ങ​ൾ ത​ട​ഞ്ഞു നി​ർ​ത്തി യാ​ത്ര​ക്കാ​രെ ആ​ക്ര​മി​ച്ച് പ​ണ​വും മ​റ്റും ക​വ​ർ​ന്നെ​ടു​ക്കു​ന്ന സം​ഘ​ങ്ങ​ളാ​ണ് ഇ​വി​ടെ സ​ജീ​വ​മാ​യി​രി​ക്കു​ന്ന​ത്. വ​ൻ കൊ​ള്ളസം​ഘം ഈ ​ഭാ​ഗ​ത്ത് അ​ഴി​ഞ്ഞാ​ടി​യി​ട്ടും ത​മി​ഴ്നാ​ട് പോ​ലീ​സ് ഇ​ക്കാ​ര്യ​ത്തി​ൽ ഒ​രു ന​ട​പ​ടി​യും എ​ടു​ക്കാ​ത്ത​തി​നാ​ൽ ഇ​തു വ​ഴി​യു​ള്ള രാ​ത്രി യാ​ത്ര​യും മ​റ്റും ഒ​ഴി​വാ​ക്ക​ണ​മെ​ന്നും മു​ന്ന​റി​യി​പ്പു​ണ്ട്. ക​ഴി​ഞ്ഞ ആ​റി​ന് ചേ​റ്റു​കു​ഴി​യി​ൽ നി​ന്നു ക​ന്പ​ത്തേ​ക്ക് പ​ച്ച​ക്ക​റി എ​ടു​ക്കാ​ൻ പോ​യ വ്യാ​പാ​രി​ക​ൾ സം​ഘ​ത്തി​ന്‍റെ ക്രൂ​ര​മാ​യ ആ​ക്ര​മ​ണ​ത്തി​നും പ​ടി​ച്ചു പ​രി​ക്കും ഇ​ര​യാ​യ​ത്. ചേ​റ്റു​കു​ഴി​യി​ലെ പ​ച്ച​ക്ക​റി വ്യാ​പാ​രി​ക​ളാ​യ ജ​യ​ൻ (47), സു​ഹൃ​ത്ത് റി​ജു (40) എ​ന്നി​വ​ർ​ക്കാ​ണ് മ​ർ​ദ​ന​മേ​റ്റ​ത്. ബൈ​ക്കു​ക​ളി​ലെ​ത്തി​യ അ​ഞ്ചോ​ളം പേ​ര​ടു​ങ്ങു​ന്ന സം​ഘ​മാ​ണ് ആ​ക്ര​മ​ണ​വും ക​വ​ർ​ച്ച​യും ന​ട​ത്തി​യ​ത്. പു​ല​ർ​ച്ചെ അ​ഞ്ച​ര​യോ​ടെ ക​ന്പം അ​ടി​വാ​ര​ത്താ​യി​രു​ന്നു സം​ഭ​വം. വാ​ഹ​നം ത​ട​ഞ്ഞു നി​ർ​ത്തി​യ​തി​നു ശേ​ഷം വ​ലി​ച്ചു പു​റ​ത്തി​ട്ട് മ​ർ​ദി​ച്ച​തി​നു ശേ​ഷം…

Read More

ഭാര്യാമാതാവിനെ കൊലപ്പെടുത്തിയശേഷം ജീവനൊടുക്കാൻ ശ്രമിച്ച മരുമകനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു; സംഭവം പത്തനംതിട്ടയില്‍

പ​ത്ത​നം​തി​ട്ട: ഭാ​ര്യാ​മാ​താ​വി​നെ കൊ​ല​പ്പെ​ടു​ത്തി തു​ട​ർ​ന്ന് ജീ​വ​നൊ​ടു​ക്കാ​ൻ ശ്ര​മി​ച്ച മ​രു​മ​ക​നെ പ​രി​ക്കു​ക​ളോ​ടെ കോ​ന്നി ഗ​വ​ൺ​മെ​ന്‍റ് ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ചു. കൂ​ട​ൽ കൈ​ലാ​സ​ക്കു​ന്ന് ക​ല്ലു​വി​ള വീ​ട്ടി​ൽ ജാ​ന​കി​യ്ക്കാ​ണ് മ​രു​മ​ക​ന്‍റെ കൈ ​കൊ​ണ്ട് ദാ​രു​ണ അ​ന്ത്യ​മു​ണ്ടാ​യ​ത്. ഇ​ന്ന​ലെ ഉ​ച്ച​യോ​ടെ​യാ​ണ് സം​ഭ​വം ന​ട​ന്ന​ത്. ജാ​ന​കി ഭ​ക്ഷ​ണം ക​ഴി​ക്കു​ന്ന​തി​നി​ടെ മ​ക​ളു​ടെ ഭ​ർ​ത്താ​വാ​യ ഉ​ത്ത​മ​ൻ വ​ഴ​ക്കു​ണ്ടാ​ക്കു​ക​യും കേ​ബി​ൾ ഉ​പ​യോ​ഗി​ച്ച് ക​ഴു​ത്ത് മു​റു​ക്കി കൊ​ല ന​ട​ത്തു​ക​യാ​യി​രു​ന്നെ​ന്നാ​ണ് പ്രാ​ഥ​മി​ക നി​ഗ​മ​നം. ക​ഴു​ത്ത് മു​റു​കി​യ​തോ​ടെ ജാ​ന​കി​യു​ടെ ചെ​വി​യി​ലൂ​ടെ​യും മ​റ്റും ര​ക്ത​സ്രാ​വം ഉ​ണ്ടാ​യി തു​ട​ർ​ന്ന് തൂ​ങ്ങി മ​രി​ക്കാ​ൻ ശ്ര​മി​ച്ച മ​രു​മ​ക​ൻ ഉ​ത്ത​മ​നെ കോ​ന്നി ഗ​വ​ൺ​മെ​ന്‍റ് ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ചു. മ​രി​ച്ച ജാ​ന​കി​യു​ടെ മ​ക​ൾ പ്ര​സ​ന്ന​യും ഉ​ത്ത​മ​നു​മാ​ണ് ഈ ​വീ​ട്ടി​ൽ താ​മ​സി​ച്ചി​രു​ന്ന​ത്. ജാ​ന​കി​യെ ഇ​ഷ്ട​മ​ല്ലാ​ത്ത​തി​നാ​ൽ ഉ​ത്ത​മ​ൻ നി​ര​ന്ത​രം ന​ട​ത്തി​വ​ന്ന കു​ടും​ബ വ​ഴ​ക്കാ​ണ് കൊ​ല​പാ​ത​ക​ത്തി​ലേ​ക്ക് ന​യി​ച്ച​ത്. സം​ഭ​വം ന​ട​ക്കു​മ്പോ​ൾ വീ​ട്ടി​ൽ ഇ​വ​രെ കൂ​ടാ​തെ മ​റ്റാ​രു​മു​ണ്ടാ​യി​രു​ന്നി​ല്ല. വീ​ട്ടി​ലെ​ത്തി​യ ഭാ​ര്യ പ്ര​സ​ന്നയോ​ട് ഇ​ക്കാ​ര്യം ഉ​ത്ത​മ​ൻ പ​റ​യു​ക​യാ​യി​രു​ന്നു. ഇ​ങ്ങ​നെ​യാ​ണ് വി​വ​രം പു​റംലോ​ക​മ​റി​ഞ്ഞ​ത്.…

Read More

ദ​ക്ഷി​ണാ​ഫ്രി​ക്ക​യി​ലെ വ​ന്യ​ജീ​വി സങ്കേതത്തി​ൽ നി​ന്ന് 14 സിം​ഹ​ങ്ങ​ൾ പു​റ​ത്ത് ചാ​ടി; അ​തീ​വ ജാ​ഗ്ര​ത പു​ല​ർ​ത്ത​ണ​മെ​ന്ന് അ​ധി​കൃ​ത​ർ

കേ​പ്ടൗ​ൺ: ദ​ക്ഷി​ണാ​ഫ്രി​ക്ക​യി​ലെ വ​ന്യ​ജീ​വി സങ്കേതത്തിൽ നി​ന്ന് 14 സിം​ഹ​ങ്ങ​ൾ പു​റ​ത്ത് ചാ​ടി​യെ​ന്ന് റി​പ്പോ​ർ​ട്ട്. ആ​ൺ-​പെ​ൺ സിം​ഹ​ങ്ങ​ളും സിം​ഹ​ക്കു​ട്ടി​ക​ളും ഇ​തി​ൽ​പെ​ടു​മെ​ന്നാ​ണ് വി​വ​രം. ദ​ക്ഷി​ണാ​ഫ്രി​ക്ക​യി​ലെ ഏ​റ്റ​വും വ​ലി​യ വ​ന്യ​ജീ​വി സ​ങ്കേ​ത​മാ​യ ക്രു​ഗെ​ർ നാ​ഷ​ണ​ൽ പാ​ർ​ക്കി​ലാ​ണ് സം​ഭ​വം. സിം​ഹ​ങ്ങ​ൾ എ​ങ്ങ​നെ​യാ​ണ് ര​ക്ഷ​പ്പെ​ട്ട​തെ​ന്നോ പാ​ർ​ക്കി​ന്‍റെ പു​റ​ത്ത് ഏ​ത് ഭാ​ഗ​ത്തേ​ക്കാ​ണ് പോ​യ​തെ​ന്നോ വ്യ​ക്ത​മ​ല്ല. ജ​ന​ങ്ങ​ളോ​ട് അ​തീ​വ ജാ​ഗ്ര​ത പു​ല​ർ​ത്ത​ണ​മെ​ന്ന് ഇ​തി​നോ​ട​കം അ​ധി​കൃ​ത​ർ നി​ർ​ദേ​ശം ന​ൽ​കി​യി​ട്ടു​ണ്ട്. പു​റ​ത്ത് ക​ട​ന്ന​വ​യി​ൽ ഏ​റെ​യും അ​പ​ക​ട​കാ​രി​ക​ളാ​യ സിം​ഹ​ങ്ങ​ൾ ആ​ണെ​ന്നാ​ണ് വി​വ​രം.

Read More

മ​ന്ത്രി​യു​ടെ യോ​ഗ​ത്തി​ൽ പ​ങ്കെ​ടു​ക്കാ​ൻ അ​വി​ചാ​രി​ത​മാ​യി ഒ​രു അ​തി​ഥി​! കൗ​തു​ക​മു​ണ​ർ​ത്തി ദൃ​ശ്യ​ങ്ങ​ൾ

പു​തു​ക്കോ​ട്ട: ത​മി​ഴ്നാ​ട്ടി​ൽ മ​ന്ത്രി വി​ജ​യ്ഭാ​സ്ക​റി​ന്‍റെ യോ​ഗ​ത്തി​ൽ പ​ങ്കെ​ടു​ക്കാ​ൻ അ​വി​ചാ​രി​ത​മാ​യി ഒ​രു അ​തി​ഥി​എ​ത്തി. ഒ​രു കു​ര​ങ്ങ​ൻ….! പു​തു​ക്കോ​ട്ട​യി​ൽ ക​ള​ക്ട​ര്‍ ഉ​മാ​മ​ഹേ​ശ്വ​രി നേ​തൃ​ത്വ​ത്തി​ൽ ന​ട​ന്ന യോ​ഗ​ത്തി​നി​ടെ​യാ​ണ് സം​ഭ​വം. ആ​ള്‍​ക്കാ​രെ ക​ണ്ട് പ​രി​ഭ്ര​മി​ച്ച് ഓ​ടു​ന്ന കു​ര​ങ്ങ​ന്‍റെ ദൃ​ശ്യ​ങ്ങ​ൾ സോ​ഷ്യ​ൽ മീ​ഡി​യ​യി​ൽ വൈ​റ​ലാ​വു​ക​യാ​ണ്. ഗ​ജ കൊ​ടു​ങ്കാ​റ്റി​ന് ശേ​ഷ​മു​ള്ള പു​ന​രു​ദ്ധാ​ര​ണ പ്ര​വ​ര്‍​ത്ത​ന​ങ്ങ​ളെ​ക്കു​റി​ച്ചു​ള്ള യോ​ഗ​ത്തി​ൽ മ​ന്ത്രി​യേ​യും മ​റ്റു സ​ര്‍​ക്കാ​ര്‍ ഉ​ദ്യോ​ഗ​സ്ഥ​രെ​യും അ​ഭി​സം​ബോ​ധ​ന ചെ​യ്തു ക​ള​ക്ട​ർ സം​സാ​രി​ക്കു​ന്ന​തി​നി​ടെ​യാ​ണ് കു​ര​ങ്ങ​ൻ മു​റി​ക്കു​ള്ളി​ലേ​ക്ക് പാ​ഞ്ഞെ​ത്തി​യ​ത്. ആ​ളു​ക​ളെ ക​ണ്ടു പേ​ടി​ച്ച​ര​ണ്ട കു​ര​ങ്ങ​ൻ മു​റി​യി​ലെ എ​സി​ക്ക് മു​ക​ളി​ലൂ​ടെ ഓ​ടി​ക്ക​ളി​ച്ചു. ഒ​ടു​വി​ൽ ജ​ന​ലി​ലൂ​ടെ പു​റ​ത്തേ​ക്ക് ര​ക്ഷ​പ്പെ​ട്ടു.

Read More

10,000 രൂ​പ​യു​ടെ പേ​രി​ൽ മൂന്നു വയസുകാരിയെ കൊലപ്പെടുത്തി ചവറ്റുകൂനയിൽ തള്ളി; തെ​​​രു​​​വു​​​നാ​​​യ്ക്ക​​​ൾ ക​​​ടി​​​ച്ചു​​​വ​​​ലി​​​ച്ചു; രാ​​​ജ്യ​​​മെ​​​ങ്ങും വ്യാ​​പ​​ക പ്ര​​​തി​​​ഷേ​​​ധം

അ​​​​ലി​​​​ഗ​​​​ഡ്: ഉ​​​​ത്ത​​​​ർ​​​​പ്ര​​​​ദേ​​​​ശി​​​​ലെ അ​​​​ലി​​​​ഗ​​​​ഡി​​​​ൽ 10,000 രൂ​​​പ​​​യു​​​ടെ പേ​​​രി​​​ൽ മൂ​​​ന്നു​​​വ​​​യ​​​സു​​​കാ​​​രി​​​യെ ത​​​ട്ടി​​​ക്കൊ​​​ണ്ടപോ​​​യി കൊ​​​ല​​​പ്പെ​​​ടു​​​ത്തി ച​​​വ​​​റ്റു​​​കൂ​​​ന​​​യി​​​ൽ ത​​​ള്ളി​​​യ സം​​​ഭ​​​വ​​​ത്തി​​​ൽ രാ​​​ജ്യ​​​മെ​​​ങ്ങും വ്യാ​​പ​​ക പ്ര​​​തി​​​ഷേ​​​ധം. ക​​​​ഴി​​​​ഞ്ഞ ഞാ​​​​യ​​​​റാ​​​​ഴ്ച​​​​യാ​​​​ണ് പെ​​​​ൺ​​​​കു​​​​ട്ടി​​​​യു​​​ടെ മൃ​​​​ത​​​​ദേ​​​​ഹം വെ​​​​ട്ടി​​​​നു​​​​റു​​​​ക്കി​​​​യ നി​​​​ല​​​​യി​​​​ൽ വീ​​​​ടി​​​​നു സ​​​​മീ​​​​പ​​​​ത്തെ ച​​​​വ​​​​റ്റു​​​​കൂ​​​​ന​​​​യി​​​​ൽ​​​​നി​​​​ന്നു ക​​​​ണ്ടെ​​​​ത്തി​​​​യ​​​​ത്. പെ​​​ൺ​​​കു​​​ഞ്ഞി​​​ന്‍റെ ശ​​​രീ​​​രാ​​​വ​​​ശി​​​ഷ്ട​​​ങ്ങ​​​ൾ ച​​​വ​​​റ്റു​​​കൂ​​​ന​​​യി​​​ൽ​​​നി​​​ന്നു തെ​​​രു​​​വു​​​നാ​​​യ്ക്ക​​​ൾ ക​​​ടി​​​ച്ചു​​​വ​​​ലി​​​ച്ചു പു​​​റ​​​ത്തി​​​ട്ട​​​പ്പോ​​​ഴാ​​​യി​​​രു​​​ന്നു സം​​​ഭ​​​വം പുറത്തറിഞ്ഞ​​​ത്. സം​​​​ഭ​​​​വ​​​​ത്തി​​​​ൽ അ​​​​ഞ്ചു പോ​​​​ലീ​​​​സ് ഉ​​​​ദ്യോ​​​​ഗ​​​​സ്ഥ​​​​രെ സ​​​​സ്പെ​​​​ൻ​​​​ഡ് ചെ​​​​യ്തു. ​ത​​​​പ്പാ​​​​ൽ പ​​​​ട്ട​​​​ണ​​​​ത്തി​​​​ൽ​​​​നി​​​​ന്നാ​​​​ണ് പെ​​​​ൺ​​​​കു​​​​ട്ടി​​​​യ കാ​​​​ണാ​​​​താ​​​​യ​​​​ത്. പെ​​​​ൺ​​​​കു​​​​ട്ടി​​​​യെ കാ​​​​ണാ​​​​നി​​​​ല്ലെ​​​​ന്ന പ​​​​രാ​​​​തി​​​​യി​​​​ൽ കേ​​​​സ് ര​​​​ജി​​​​സ്റ്റ​​​​ർ ചെ​​​​യ്യാ​​​​ൻ വൈ​​​​കി​​​​യ​​​​തി​​​​നാ​​​​ണ് സ്റ്റേ​​​​ഷ​​​​ൻ ഹൗ​​​​സ് ഓ​​​​ഫീ​​​​സ​​​​ർ ഉ​​​​ൾ​​​​പ്പെ​​​​ടെ അ​​​​ഞ്ചു പോ​​​​ലീ​​​​സു​​​​കാ​​​​രെ സ​​​​സ്പെ​​​​ൻ​​​​ഡ് ചെ​​​​യ്ത​​​​ത്. കേ​​​​സി​​​​ൽ ര​​​​ണ്ടു പേ​​​​രെ പോ​​​​ലീ​​​​സ് അ​​​​റ​​​​സ്റ്റ് ചെ​​​​യ്തി​​​​ട്ടു​​​​ണ്ട്. പെ​​​​ൺ​​​​കു​​​​ട്ടി​​​​യു​​​​ടെ പി​​​​താ​​​​വ് ക​​​​ട​​​​മാ​​​​യി വാ​​​​ങ്ങി​​​​യ 10,000 രൂ​​​​പ തി​​​​രി​​​​കെ ന​​​​ൽ​​​​കാ​​​​ത്ത​​​​തി​​​​നാ​​​​ലാ​​​​ണ് കൊ​​​​ല​​​​ ന​​​​ട​​​​ത്തി​​​​യ​​​​തെ​​​​ന്ന് പ്ര​​​​തി​​​​ക​​​​ളാ​​​​യ ഷ​​​​ഹീ​​​​ദും അ​​​​സ്ല​​​​മും പ​​​​റ​​​​ഞ്ഞ​​​​താ​​​​യി പോ​​​​ലീ​​​​സ് അ​​​​റി​​​​യി​​​​ച്ചു. പെ​​​​ൺ​​​​കു​​​​ട്ടി ലൈം​​​​ഗി​​​​ക അ​​​​തി​​​​ക്ര​​​​മ​​​​ത്തി​​​​ന് ഇ​​​​ര​​​​യാ​​​​യി​​​​ട്ടി​​​​ല്ലെ​​​​ന്നും ശ്വാ​​​​സം മു​​​​ട്ടി​​​​യാ​​​​ണ് മ​​​​രി​​​​ച്ച​​​​തെ​​​​ന്നും പോ​​​​സ്റ്റ്മോ​​​​ർ​​​​ട്ടം റി​​​​പ്പോ​​​​ർ​​​​ട്ടി​​​​ൽ വ്യ​​​​ക്ത​​​​മാ​​​​ക്കു​​​​ന്ന​​​​താ​​​​യി…

Read More

എ​ന്തൊ​രു തോ​ൽ​വി​യാ​ണ്..! സി​പി​എം ഉ​ൾ​പ്പെ​ടെ 15 പാ​ർ​ട്ടി​ക​ൾ നോ​ട്ട​യ്ക്കും പി​ന്നി​ൽ

ന്യൂ​ഡ​ൽ​ഹി: ക​ഴി​ഞ്ഞ ലോ​ക്സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പി​ൽ രാ​ജ്യ​ത്തെ പ്ര​മു​ഖ​മാ​യ 15 രാ​ഷ്ട്രീ​യ പാ​ർ​ട്ടി​ക​ളെ​ക്കാ​ൾ കൂ​ടു​ത​ൽ വോ​ട്ടു​ക​ൾ സ്വ​ന്ത​മാ​ക്കി​യ​ത് നോ​ട്ട. ആ​കെ പോ​ൾ ചെ​യ്ത വോ​ട്ടു​ക​ളി​ൽ 1.06 ശ​ത​മാ​നം വോ​ട്ടു​ക​ളാ​ണ് നി​ഷേ​ധ വോ​ട്ട് നേ​ടി​യ​ത്. മ​ത്സ​ര​രം​ഗ​ത്തു​ള്ള സ്ഥാ​നാ​ർ​ഥി​ക​ളെ നി​ഷേ​ധി​ക്കാ​നു​ള്ള വോ​ട്ട​ർ​മാ​രു​ടെ അ​വ​കാ​ശം എ​ന്ന നി​ല​യി​ൽ ആ​രം​ഭി​ച്ച നോ​ട്ട സി​പി​ഐ, സി​പി​എം തു​ട​ങ്ങി പ്ര​മു​ഖ പാ​ർ​ട്ടി​ക​ളെ​യെ​ല്ലാം പി​ന്നാ​ലാ​ക്കി. ആ​ദ്യ​മാ​യി 2014 ലോ​ക്സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പി​ലാ​ണ് നോ​ട്ട വോ​ട്ടിം​ഗ് യ​ന്ത്ര​ത്തി​ൽ ഉ​ൾ​പ്പെ​ടു​ത്തി​യ​ത്. അ​ന്ന് 1.08 ശ​ത​മാ​നം വോ​ട്ടു​ക​ളാ​ണ് നോ​ട്ട​യ്ക്കു ല​ഭി​ച്ച​ത്. ഇ​ത്ത​വ​ണ നേ​രി​യ കു​റ​വു​ണ്ടാ​യെ​ങ്കി​ലും പ്ര​മു​ഖ പാ​ർ​ട്ടി​ക​ളെ പി​ന്നി​ലാ​ക്കാ​ൻ സാ​ധി​ച്ചു. ബി​ഹാ​റി​ൽ ആ​റ് ഇ​ട​ത്ത് വി​ജ​യി​ച്ച രാം ​വി​ലാ​സ് പ​സ്വാ​ന്‍റെ ലോ​ക് ജ​ന​ശ​ക്തി പാ​ർ​ട്ടി​ക്ക് (എ​ൽ​ജെ​പി) നോ​ട്ട​യേ​ക്കാ​ൾ കു​റ​വ് വോ​ട്ടാ​ണ് ല​ഭി​ച്ച​ത്. എ​ൽ​ജെ​പി ആ​കെ പോ​ൾ ചെ​യ്ത വോ​ട്ടി​ൽ 0.52 ശ​ത​മാ​നം മാ​ത്ര​മാ​ണ് സ്വ​ന്ത​മാ​ക്കി​യ​ത്. സി​പി​എം (0.01), ജ​മ്മു​കാ​ഷ്മീ​ർ നാ​ഷ​ണ​ൽ കോ​ൺ​ഫെ​റ​ൻ​സ് (0.05), മു​സ്‌​ലീം…

Read More