കണ്ണൂർ: വീട് നിർമാണത്തിനിറക്കിയ ചല്ലിമെറ്റൽ വാരിയെറിഞ്ഞുവെന്ന് ആരോപിച്ച് എട്ടുവയസുകാരിക്ക് അയൽവാസിയുടെ ക്രൂരമർദനം. ബക്കളം കടമ്പേരിയിലെ കല്ലേൻ ഹൗസിൽ അമയ (എട്ട്) യെയാണ് നട്ടെല്ലിന് പരിക്കേറ്റ് കണ്ണൂർ ജില്ലാ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. സംഭവത്തിൽ അയൽവാസിയായ പി. ഷാജിത്തിനെതിരേ തളിപ്പറന്പ് പോലീസ് കേസെടുത്തു. ബുധനാഴ്ച രാവിലെയാണ് കേസിനാസ്പദമായ സംഭവം. കുറ്റിക്കോൽ സൗത്ത് എൽപി സ്കൂളിൽ രണ്ടാം ക്ലാസിൽ പഠിക്കുന്ന അമയ മൂന്നു കൂട്ടുകാർക്കൊപ്പം ഷാജിത്തിന്റെ വീട് നിർമാണത്തിന് കൊണ്ടുവന്നിട്ട മെറ്റൽ വാരി കളിക്കുകയായിരുന്നു. ഇൗസമയം, കുട്ടികൾ വീടിനകത്തേക്ക് ചല്ലിമെറ്റൽ വാരിയെറിഞ്ഞുവെന്ന് പറഞ്ഞ് ഷാജിത്ത് കുട്ടികൾക്കുനേരെ പാഞ്ഞെത്തി. ഇയാളെ കണ്ടതോടെ കുട്ടികൾ ഓടി. തുടർന്നുണ്ടായ സംഭവം ആശുപത്രിയിൽ കഴിയുന്ന പെൺകുട്ടി വിവരിച്ചത് ഇങ്ങനെ: “എനിക്ക് ഫ്രണ്ട്സിനൊപ്പം ഓടിയെത്താൻ കഴിഞ്ഞില്ല. അപ്പുറത്തെ ഷാജിത്തേട്ടൻ എന്നെ ഓടിച്ചുപിടിച്ചു. ഏട്ടന്റെ ഭാര്യയായ ഏച്ചിയെന്റെ രണ്ടുകൈകളും പിടിച്ചുവയ്ക്കുകയും ഏട്ടൻ കൈചുരുട്ടി എന്റെ പുറത്ത് ശക്തിയായി ഇടിക്കുകയും ചെയ്തു.…
Read MoreCategory: Loud Speaker
സഹോദരപുത്രനൊപ്പം പാലക്കാട്ടു നിന്നും ഒളിച്ചോടിയ യുവതിയുടെ കുട്ടിയെ ഗുരുതരമായി പൊള്ളലേറ്റനിലയില് കണ്ടെത്തി ! യുവതിയും കാമുകനും പിടിയില്;സംഭവം ഇങ്ങനെ…
കോഴിക്കോട്: കാമുകനൊപ്പം ഒളിച്ചോടിയ യുവതിയുടെ മൂന്നരവയസുള്ള മകനെ പൊള്ളലേറ്റ നിലയില് കണ്ടെത്തി. ഇതേത്തുടര്ന്ന് കുട്ടിയുടെ അമ്മ സുലൈഖയേയും കാമുകന് അല്ത്താഫിനെയും നടക്കാവ് പോലീസ് കസ്റ്റഡിയിലെടുത്തു. കുട്ടിയുടെ മുഖത്തും കൈകാലുകളിലും ഗുരുതരപൊള്ളലുണ്ട്. മുഖത്തും മൂക്കിലും തൊലി പൊള്ളിയടര്ന്ന നിലയിലാണ്. സുലൈഖ സഹോദരപുത്രന് അല്ത്താഫിനൊപ്പം ഒളിച്ചോടുകയായിരുന്നെന്നു പോലീസ് പറയുന്നു. ഇരുവരെയും നടക്കാവ് സി.ഐ എ.വി. പ്രദീപ് ചോദ്യംചെയ്തു. കഴിഞ്ഞ 27-നാണ് പാലക്കാട്ടു നിന്നും സുലൈഖയേയും കുട്ടിയേയും കാണാതായത്. ഭര്ത്താവ് കോയമ്പത്തൂര് സെല്വപുരം സ്വദേശി സുബൈര് അലിയുടെ പരാതിയില് പാലക്കാട് പോലീസ് അന്വേഷണമാരംഭിച്ചിരുന്നു. സുബൈറും ബന്ധുക്കളും മൊബൈല് ടവര് ലൊക്കേഷന് കേന്ദ്രീകരിച്ചു നടത്തിയ അന്വേഷണത്തിലാണ് ഇവരെ കോഴിക്കോട്ട് കണ്ടെത്തിയത്. കുട്ടിയെ ബീച്ച് ആശുപത്രിയില് പരിശോധയ്ക്കു വിധേയനാക്കി. കുട്ടിക്ക് അപകടത്തില് പരുക്കേറ്റെന്നാണു സുലൈഖയുടെയും അല്ത്താഫിന്റെയും മൊഴി. കുട്ടിയെ ഇവര് ഉപദ്രവിച്ചെന്നു പിതാവിന്റെ ബന്ധുക്കള് ആരോപിക്കുന്നു.
Read Moreപ്ലസ് ടു പരീക്ഷയിൽ ആൾമാറാട്ടം: വിദ്യാർഥികൾ വീണ്ടും പരീക്ഷ എഴുതാൻ തീരുമാനിച്ചത് നിർബന്ധത്തിനു വഴങ്ങി ?
മുക്കം: കോഴിക്കോട് മുക്കം നീലേശ്വരം ഗവ.ഹയർ സെക്കന്ഡറി സ്കൂളിൽ പ്ലസ് ടു വിദ്യാർഥികൾക്കു വേണ്ടി അധ്യാപകൻ ആൾമാറാട്ടം നടത്തി പരീക്ഷയെഴുതിയ സംഭവത്തിൽ വിദ്യാർഥികൾ വീണ്ടും പരീക്ഷയെഴുതാൻ തീരുമാനിച്ചു. നിരപരാധികളായ വിദ്യാർഥികൾ അധ്യാപകരുടെയും വിദ്യഭ്യാസ വകുപ്പ് അധികൃതരുടെയും നിർബന്ധത്തിനു വഴങ്ങിയാണ് ഇന്നലെ പരീക്ഷക്ക് അപേക്ഷ നൽകിയത്. സേ പരീക്ഷയോടൊപ്പം പ്രത്യേക സംവിധാനത്തോടും സൗകര്യത്തോടും കൂടിയാണ് ഫലം തടയപ്പെട്ട രണ്ടു പേരുടെയും പരീക്ഷ നടക്കുകയെന്ന് വിദ്യാർഥികളുടെ മൊഴിയെടുക്കവെ ഉറപ്പുനൽകിയിരുന്നു. ഹയർ സെക്കന്ഡറി വിഭാഗം ജോയിന്റ് ഡയറക്ടർ ഡോ. എസ്.എസ്. വിവേകാന്ദൻ, റീജിയണൽ ഡെപ്യൂട്ടി ഡയറക്ടർ ഗോകുല കൃഷ്ണൻ,എക്കൗണ്ടിംഗ് ഓഫീസർ സീന, സുപ്രണ്ട് അപർണ്ണ എന്നിവരുടെ നേതൃത്വത്തിൽ ചൊവ്വാഴ്ചയായിരുന്നു വിദ്യാർഥികളുടെ മൊഴിയെടുത്തത്. ഈ വർഷം തന്നെ കോളജ് പ്രവേശനത്തിന് അപേക്ഷ നൽകാനുള്ള അവസരം ഉൾപ്പെടെ നഷ്ടപ്പെടുകയില്ലെന്ന അധ്യാപകരുടെയും വിദ്യഭ്യാസ വകുപ്പിന്റേയും ഉറപ്പിന്മേലാണ് കുട്ടികൾ വീണ്ടും പരീക്ഷയെഴുതുന്നതിന് രക്ഷിതാക്കളും സമ്മതം മൂളിയത്. അധ്യാപകൻ…
Read Moreമണ്സൂണ് എത്താന് വൈകും! ഇടുക്കി ഡാമില് അവശേഷിക്കുന്നത് 27 ശതമാനം വെള്ളം; സംസ്ഥാനത്തെ വൈദ്യുതി ഉപഭോഗം വര്ധിച്ച തോതില്
തൊടുപുഴ: സംസ്ഥാനത്തു മണ്സൂണ് എത്താൻ വൈകുമെന്ന കേന്ദ്ര കാലാവസ്ഥ ഗവേഷണ കേന്ദ്രത്തിന്റെ മുന്നറിയിപ്പിനിടെ ഇടുക്കിയിലെ ജലനിരപ്പ് താഴ്ന്ന നിലയിൽ. ജില്ലയിൽ പലേടത്തും ഒറ്റപ്പെട്ട മഴ പെയ്യുന്നുണ്ടെങ്കിലും പദ്ധതിപ്രദേശത്തെ നീരൊഴുക്കിൽ കാര്യമായ വർധനയുണ്ടാകാത്ത സാഹചര്യമാണ്. നിലവിൽ ഡാമിൽ അവശേഷിക്കുന്നത് 27 ശതമാനം വെള്ളമാണ്. ഇന്നലെ രാവിലെ ഏഴിന് അവസാനിച്ച കണക്കനുസരിച്ച് 2,325.86 അടി വെള്ളമാണ് ഡാമിലുള്ളത്. 2,403 അടിയാണ് ഡാമിന്റെ സംഭരണ ശേഷി. അതേസമയം, സംസ്ഥാനത്തെ വൈദ്യുതി ഉപഭോഗം വർധിച്ച തോതിൽ തുടരുകയാണ്. വിവിധ ജില്ലകളിൽ മഴ ലഭിക്കുന്നുണ്ടെങ്കിലും ചൂടിനു കാര്യമായ കുറവില്ലാത്തതാണു വൈദ്യുതി ഉപഭോഗം വർധിക്കാൻ കാരണം. സംസ്ഥാനത്തെ മൊത്തം വൈദ്യുതി ഉപഭോഗം 84.84 ദശലക്ഷം യൂണിറ്റാണ്. 58.365 ദശലക്ഷം യൂണിറ്റ് വൈദ്യുതി പുറത്തുനിന്നും എത്തിച്ചപ്പോൾ 26.484 ദശലക്ഷം യൂണിറ്റ് വൈദ്യുതി ഇവിടെ ഉത്പാദിപ്പിച്ചു. ഇതിൽ 14.467 ദശലക്ഷം യൂണിറ്റ് വൈദ്യുതി മൂലമറ്റം പവർഹൗസിൽ ഉത്പാദിപ്പിച്ചു. മൂലമറ്റം…
Read Moreകല്ലട സംഭവം! അന്തര്സംസ്ഥാന സ്വകാര്യ ബസ് സര്വീസുകള്ക്കെതിരെ പരിശോധന ശക്തമാക്കി; നിരക്ക് വര്ധിപ്പിച്ച് ബസ് ഉടമകള്
കോട്ടയം: കല്ലട ബസുമായി ബന്ധപ്പെട്ടുണ്ടായ സംഭവത്തിന്റെ പശ്ചാത്തലത്തിൽ അന്തർസംസ്ഥാന സ്വകാര്യ ബസ് സർവീസുകൾക്കെതിരെ പരിശോധന ശക്തമാക്കിയതോടെ നിരക്ക് വർധിപ്പിച്ച് ബസ് ഉടമകൾ. പരിശോധന ശക്തമാക്കിയതോടെ അനധികൃത ചരക്കുകടത്തു പിടികൂടി പിഴയടപ്പിക്കലും നടക്കുന്നു. പിഴത്തുക യാത്രക്കാരിൽനിന്ന് ഈടാക്കിയാണു ബസ് ഉടമകൾ പണം കണ്ടെത്തുന്നത്. ടിക്കറ്റ് നിരക്കിൽ പ്രത്യേക മാനദണ്ഡമില്ലാതെയാണു ഈടാക്കുന്നത്. ബംഗളൂരുവിനു സെമി സ്ലീപ്പർ 900-1100 രൂപയും സ്ലീപ്പറിന് 1600-1900 രൂപ വരെയുമാണ് ഈടാക്കുന്നത്. കോണ്ട്രാക്ട് കാര്യേജ് പെർമിറ്റ് എടുക്കുകയും എവിടെനിന്നും യാത്രക്കാരെ കയറ്റുകയും ചെയ്യുന്ന അന്തർ സംസ്ഥാന സർവീസുകൾ ഭൂരിഭാഗവും പിടികൂടിയാൽ പിഴ ഉറപ്പാണ്. എതിർപ്പൊന്നുമില്ലാതെ പിഴയടയ്ക്കുന്ന ബസ് ജീവനക്കാർ ഈ തുകയ്ക്കു തുല്യമായ തുക ടിക്കറ്റിൽ വർധിപ്പിക്കുന്നുവെന്നാണ് ആരോപണം. കഴിഞ്ഞ ഞായറാഴ്ച മോട്ടോർ വാഹനവകുപ്പ് അധികൃതർ കോട്ടയത്തു പരിശോധിച്ച 18 ബസുകളിൽ 10 എണ്ണവും നിയമലംഘനം നടത്തിയതായി കണ്ടെത്തി. പിഴയിനത്തിൽ 30,000 രൂപയിലേറെ ഈടാക്കുകയും ചെയ്തു.…
Read Moreപെൺകുഞ്ഞിനെ എറിഞ്ഞു കളഞ്ഞ സ്ത്രീക്ക് അഞ്ചുവർഷം കഠിനതടവും പതിനായിരം രൂപ പിഴയും
അഗളി: അഗളിയിലെ കൊട്ടമേട് സ്വദേശി 67-കാരിയായ മരതകത്തിന് അഞ്ചുവർഷം കഠിന തടവിനും 10,000 രൂപ പിഴയും പാലക്കാട് അഡീഷണൽ സെഷൻസ് കോടതി ശിക്ഷിച്ചു. പെണ്കുഞ്ഞിനെ പ്രസവിച്ചയുടൻ ഭൂതിവഴി ഉൗരിനടുത്തുള്ള കാട്ടിൽ പന്ത്രണ്ടടിയോളം താഴ്ചയുള്ള ഒരു തോട്ടിലേക്ക് മരിക്കുന്നതിനായി എറിഞ്ഞു ഉപേക്ഷിച്ചതാണ് കേസിനാസ്പദമായ സംഭവം. വന്യജീവികളുള്ള കാട്ടിലെ തോട്ടിൽ രണ്ടുദിവസത്തോളം കിടന്ന കുട്ടിയെ 2012 ആഗസ്റ്റ് 15 ന് ഉച്ചയോടെ ആടുമേയ്ക്കുവാൻ വന്ന ഭൂതിവഴി ഉൗരിലെ പാപ്പാൾ എന്ന സ്ത്രീ കരച്ചിൽ കേട്ട് പോലീസിൽ അറിയിക്കുകയായിരുന്നു. ശരീരമാസകലം പുഴുവരിച്ച് ഗുരുതരാവസ്ഥയിൽ മുൾപടർപ്പിൽ കിടക്കുന്ന കുഞ്ഞിനെയാണ് പോലീസുകാർ കണ്ടത്.അന്നത്തെ അഗളി സർക്കിൾ ഇൻസ്പെക്ടർ ആർ.മനോജ് കുമാർ, എസ്ഐ കെ.കൃഷ്ണവർമ, വനിതാ പോലീസ് ഓഫീസർമാരായ ബീന, സുന്ദരി എന്നിവർ കുട്ടിയെ ആദ്യം അഗളി സിഎച്ച്സിയിലും പിന്നീട് കോട്ടത്തറ ട്രൈബൽ സ്പെഷാലിറ്റി ആശുപത്രിയിലും എത്തിച്ചു. ഡോക്ടർമാരായ പ്രേം സുലജലത, രാജേഷ് എന്നിവരാണ് കുഞ്ഞിനെ…
Read Moreഏതൊരു പോലീസുകാരനും ഒരു അബദ്ധം പറ്റും! ഡിജിപിയെ ‘പാഷാണ’മായി ചിത്രീകരിച്ച പോസ്റ്റ് പോലീസ് വാട്സ് ആപ്പ് ഗ്രൂപ്പിൽ
തളിപ്പറന്പ്: പോലീസിന്റെ ഔദ്യോഗിക വാട്സ് ആപ്പ് ഗ്രൂപ്പിൽ ഡിജിപിയെ പാഷാണം ഷാജിയായി ചിത്രീകരിച്ചു പോസ്റ്റിട്ട സംഭവത്തിൽ ജില്ലാ പോലീസ് മേധാവി അന്വേഷണം ആരംഭിച്ചു. പരിയാരം പോലീസ് സ്റ്റേഷനിലെ ഔദ്യോഗിക വാട്സ് ആപ്പ് ഗ്രൂപ്പിലാണ് ഡിജിപി ലോക്നാഥ് ബെഹ്റയെ പാഷാണം ഷാജിക്കു സമാനമായി സ്റ്റേഷൻ ചുമതലയുള്ള സർക്കിൾ ഇൻസ്പെക്ടർ പോസ്റ്റിട്ടത്. മറ്റൊരാളുടെ പോസ്റ്റ്, ഗ്രൂപ്പിൽ ഫോർവേഡ് ചെയ്യുകയായിരുന്നു. സംഭവം വിവാദമായതോടെ സ്പെഷൽ ബ്രാഞ്ച് പ്രാഥമികാന്വേഷണം നടത്തി റിപ്പോർട്ട് സമർപ്പിച്ചിട്ടുണ്ട്.
Read Moreഅഡ്വക്കേറ്റ് വിനോദ്, ദാ കോട്ട്! വ്യാജ രേഖകളുണ്ടാക്കി വക്കിലായി; ഒടുവില് പോലീസ് വലയിലുമായി
തിരുവനന്തപുരം: വ്യാജ സർട്ടിഫിക്കറ്റുകൾ ഉണ്ടാക്കി കേരളാ ബാർ കൗണ്സിലിൽ ഹാജരാക്കി എൻറോൾ ചെയ്ത് തിരുവനന്തപുരം, നെയ്യാറ്റിൻകര, നെടുമങ്ങാട്, ആറ്റിങ്ങൽ തുടങ്ങിയ കോടതികളിൽ പ്രാക്ടീസ് ചെയ്തിരുന്ന വ്യാജവക്കീൽ അറസ്റ്റിലായി. ഒറ്റശേഖരമംഗലം വാളിക്കോട് തലക്കോണം തലനിര പുത്തൻവീട്ടിൽ വിനോദ് (31)നെയാണ് തിരുവനന്തപുരം റൂറൽ ജില്ലാ ക്രൈം ബ്രാഞ്ച് ഡെപ്യൂട്ടി പോലീസ് സൂപ്രണ്ട് ഡി. അശോകനും സംഘവും തിരുവനന്തപുരം റൂറൽ ഷാഡോ പോലീസിന്റെ സഹായത്തോടെ അറസ്റ്റ് ചെയ്തത്. ബീഹാർ ചാപ്ര ജില്ലയിലുള്ള ഗംഗ സിംഗ് ലോ കോളജിൽ നിന്ന് എൽഎൽബി പാസായതായുള്ള ജയ് പ്രകാശ് യൂണിവേഴ്സിറ്റിയുടെ മാർക്ക് ലിസ്റ്റുകളും സർട്ടിഫിക്കറ്റുകളും വ്യാജമായി നിർമിച്ചാണ് ഇയാൾ ബാർ കൗണ്സിലിനേയും കോടതികളേയും കക്ഷികളേയും കബളിപ്പിച്ചത്. പ്ലസ് ടുവിനു ശേഷം ബംഗളൂരുവിലും മറ്റുമുള്ള സ്വകാര്യ നഴ്സിംഗ് കോളജുകളിൽ അഡ്മിഷൻ തരപ്പെടുത്തി കൊടുക്കുന്ന ഏജന്റായി പ്രവർത്തിച്ചുവരവെയാണ് വ്യാജ സർട്ടിഫിക്കറ്റുകൾ നിർമിച്ച് വക്കീലായി പ്രാക്ടീസ് തുടങ്ങിയത്. ഒറ്റശേഖരമംഗലം സ്വദേശിനിയായ…
Read Moreഇന്ത്യയില് മഴപെയ്യുമ്പോള് വിമാനങ്ങള് റഡാറില്നിന്നു മറയുമോ? രാജ്യത്തെ തൊഴിലില്ലാത്ത ചെറുപ്പക്കാര്ക്കായി എന്തു ചെയ്തു? മോദിയുടെ പ്രസ്താവനയെ പരിഹസിച്ച് രാഹുല് ഗാന്ധി
നീമച്/ഉജ്ജയിൻ/ഖാണ്ഡവ (മധ്യപ്രദേശ്): ബാലാക്കോട്ട് വ്യോമാക്രമണം നടത്താൻ പാക്കിസ്ഥാന്റെ റഡാറുകളിൽനിന്ന് ഇന്ത്യൻ യുദ്ധവിമാനങ്ങളെ മേഘങ്ങൾ മറയ് ക്കുമെന്നു താൻ ഉപദേ ശിച്ചെന്ന മോദിയുടെ പ്രസ്താവനയെ പരിഹസിച്ച് കോൺഗ്രസ് അധ്യക്ഷൻ രാഹുൽ ഗാന്ധി. നീമചിൽ നടന്ന തെരഞ്ഞെടുപ്പു റാലിയെ അഭിസംബോധന ചെയ്തു പ്രസംഗിക്കുകയായിരുന്നു രാഹുൽ. ഇന്ത്യയിൽ മഴ പെയ്യുന്പോൾ എല്ലാ വിമാനങ്ങളും റഡാർ കണ്ണുകളിൽനിന്നു മറയുമെന്നാണോ മോദി ജീ, താങ്കൾ പറയുന്നത്. തനിക്കു കുട്ടിക്കാലത്തു മാന്പഴങ്ങൾ ഇഷ്ടമാണെന്ന് അക്ഷയ്കുമാറുമായുള്ള ഇന്റർവ്യൂവിൽ മോദി വെളിപ്പെടുത്തിയിരുന്നു. ഇപ്പോഴും മാന്പഴങ്ങൾ ഇഷ്ടമാണത്രേ. മോദിജീ, നിങ്ങൾ മാന്പഴം എങ്ങനെ കഴിക്കണം എന്നു പറഞ്ഞുതന്നു. ഇനി പറയൂ, രാജ്യത്തെ തൊഴിലില്ലാത്ത ചെറുപ്പക്കാർക്കായി എന്തു ചെയ്തുവെന്ന്? ജിഎസ്ടിയും നോട്ട് നിരോധനവും വഴി ലക്ഷക്കണക്കിനുപേർക്കു തൊഴിൽ നഷ്ടമായി. തലതിരിഞ്ഞ പരിഷ്കാരങ്ങൾ ഇന്ത്യയുടെ സന്പദ്വ്യവസ്ഥയെ പിന്നോട്ടടിച്ചു. കോൺഗ്രസിന്റെ ന്യായ് പദ്ധതിയിലൂടെ സന്പദ്വ്യവസ്ഥ വളർച്ച നേടുമെന്നും രാഹുൽ അവകാശപ്പെട്ടു. തന്റെ കുടുംബാംഗങ്ങളെ നിരന്തരം…
Read Moreഗോഡ്സെ ഹിന്ദു ഭീകരവാദി പരാമർശം: കമൽഹാസനെതിരേ ക്രിമിനൽ കേസ്
മക്കൾ നീതി മയ്യം നേതാവും നടനുമായ കമൽഹാസനെതിരേ ക്രിമിനൽ കേസ്. സ്വതന്ത്ര ഇന്ത്യയിലെ ആദ്യ ഭീകരവാദി ഗാന്ധിജിയെ വധിച്ച നാഥുറാം ഗോഡ്സെ എന്ന ഹിന്ദുവായിരുന്നെന്ന പരാമർശത്തിലാണ് കേസ്. ഹിന്ദു സംഘടനകളുടെ പരാതിയിൽ തമിഴ്നാട്ടിലെ അറവാകുറിച്ചി പോലീസാണ് കേസ് രജിസ്റ്റർ ചെയ്തത്. വർഗീയ ധ്രുവീകരണത്തിന് ശ്രമിച്ചതടക്കമുള്ള കുറ്റങ്ങൾ കേസിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. തമിഴ്നാട്ടിലെ അറവാകുറിച്ചി നിയമസഭാ മണ്ഡലത്തിൽ തെരഞ്ഞെടുപ്പു പ്രചാരണത്തിൽ സംസാരിക്കവെയാണ്, സ്വതന്ത്ര ഇന്ത്യയിലെ ആദ്യത്തെ ഭീകരവാദി മഹാത്മാ ഗാന്ധിയുടെ കൊലയാളിയായ നാഥുറാം ഗോഡ്സെയാണെന്ന് കമൽഹാസൻ പറഞ്ഞത്. ഇതൊരു മുസ്ലിം ഭൂരിപക്ഷ മേഖല ആയതുകൊണ്ടല്ല ഞാൻ ഇങ്ങനെ പറയുന്നത്. ഗാന്ധിജിയുടെ പ്രതിമ ഇവിടെ ഉള്ളതുകൊണ്ടാണ്. സ്വതന്ത്ര ഇന്ത്യയുടെ ആദ്യ ഭീകരവാദിയെന്നത് ഒരു ഹിന്ദുവാണ്. പേര് നാഥുറാം ഗോഡ്സെ- കമൽ പറഞ്ഞു. വിവിധ മതവിശ്വാസങ്ങൾ സഹവർത്തിത്വത്തോടെ കഴിയുന്ന ഇന്ത്യയാണു താൻ ആഗ്രഹിക്കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. പരാമർശം വാർത്തകളിൽ ഇടംപിടിച്ചതോടെ പ്രതിഷേധവുമായി ഹിന്ദുസംഘടനകൾ…
Read More