തൃശൂർ: പൂരത്തിന്റെ മാലിന്യത്തിൽ വർഗീയത കലർത്തി മുതലെടുക്കാനുള്ള ബിജെപിയുടെ ശ്രമം കോർപറേഷൻ കൗണ്സിൽ യോഗത്തിൽ ഭരണകക്ഷിയും പ്രതിപക്ഷവും ഒറ്റക്കെട്ടായി എതിർത്തു. പൂരത്തിനുശേഷം കൊക്കർണിപ്പറന്പിൽ കുഴിച്ചിടാൻ കൊണ്ടുവന്ന മാലിന്യങ്ങളിൽ മുട്ടത്തോടും മാംസാവശിഷ്ടവും ഉണ്ടായിരുന്നുവെന്നും അതാണ് മാലിന്യം കുഴിയിൽ ഇടുന്നതു തടഞ്ഞതെന്നും ബിജെപി കൗണ്സിലർ എ.മഹേഷ് പറഞ്ഞു. ഇത്തരത്തിൽ മറ്റു സ്ഥലങ്ങളിലെ മാലിന്യം കൊക്കർണിപ്പറന്പിൽ നിക്ഷേപിച്ചതു പൊറുക്കാനാകില്ലെന്നായിരുന്നു മഹേഷിന്റെ വാദം. ഇതിൽ പ്രതിഷേധിച്ച് ബിജെപി കൗണ്സിലർമാർ യോഗം ബഹിഷ്കരിച്ച് കോർപറേഷൻ ഓഫീസിനുമുന്പിൽ കുത്തിയിരിപ്പു നടത്തി. എന്നാൽ മാലിന്യപ്രശ്നത്തിൽ മുതലെടുപ്പ് നടത്താനാണ് ബിജെപി ശ്രമിക്കുന്നതെന്നു പ്രതിപക്ഷ നേതാവ് എം.കെ.മുകുന്ദൻ പറഞ്ഞു. ബിജെപി അനാവശ്യവിവാദം ഉണ്ടാക്കാനാണ് ശ്രമിക്കുന്നത്. ഹിന്ദുത്വം ആരുടെയും തറവാട്ടുസ്വത്തല്ല. ബിജെപി അത് ഏകപക്ഷീയമായി ഏറ്റെടുക്കാൻ ശ്രമിക്കേണ്ടെന്നും മുകുന്ദൻ പറഞ്ഞു. കൊച്ചിൻ ദേവസ്വം ബോർഡ് തന്നെയാണ് എല്ലാ വിഭാഗം കച്ചവടക്കാർക്കും അനുമതി നൽകിയിരുന്നത്. ദേവസ്വം ബോർഡാണ് ഇത്തരം ഭക്ഷണസാധനങ്ങൾ വിൽക്കുന്നുണ്ടോയെന്നു നോക്കേണ്ടത്.…
Read MoreCategory: Loud Speaker
രാജ്മോഹന് ഉണ്ണിത്താന് പ്രസംഗം തുടങ്ങി, സിപിഎം പ്രവര്ത്തകര് മൈക്ക് ബലമായി പിടിച്ചെടുത്തു; പിലാത്തറയില് സംഘര്ഷം; പോലീസും കൂട്ടുനിന്നെന്ന് പ്രവര്ത്തകര്
പരിയാരം (കണ്ണൂർ): റീപോളിംഗുമായി ബന്ധപ്പെട്ട് പിലാത്തറയിൽ സംഘടിപ്പിച്ച കാസർഗോഡ് പാർലമെന്റ് മണ്ഡലം യുഡിഎഫ് സ്ഥാനാർഥി രാജ്മോഹൻ ഉണ്ണിത്താന്റെ പ്രചാരണയോഗത്തിനിടെ സംഘർഷം. ഉണ്ണിത്താൻ പ്രസംഗം തുടങ്ങിയയുടൻ സിപിഎം പ്രവര്ത്തകര് മൈക്ക് ബലമായി പിടിച്ചെടുക്കുകയും പ്രചാരണവാഹനമായ ഓട്ടോ ടാക്സി അടിച്ചുതകര്ക്കുകയും ചെയ്തു. രാജ്മോഹന് ഉണ്ണിത്താനെ ആക്രമിക്കുന്ന ദൃശ്യങ്ങൾ പകർത്താൻ ശ്രമിച്ച ഏഷ്യാനെറ്റ് ന്യൂസ് കാസര്ഗോഡ് ബ്യൂറോയിലെ കാമറമാൻ സുനിൽകുമാറിനെ തടയുകയും കൈയേറ്റം ചെയ്യുകയും ചെയ്തു. തുടർന്നു സംഘർഷം ഐഫോണില് പകര്ത്തിയ ഏഷ്യാനെറ്റ് ന്യൂസ് കാസര്ഗോഡ് ജില്ലാ ലേഖകൻ മുജീബ് റഹ്മാനെ പോലീസ് നോക്കിനില്ക്കെ ഒരുസംഘം സിപിഎം പ്രവര്ത്തകര് ക്രൂരമായി മര്ദിച്ചു. ഇന്നലെ വൈകുന്നേരം 5.30 ഓടെയായിരുന്നു സംഭവം. പുതിയങ്ങാടിയില് റോഡ്ഷോയില് പങ്കെടുത്തശേഷമാണ് ഉണ്ണിത്താന് പിലാത്തറയില് പൊതുയോഗത്തിന് എത്തിയത്. നാലുമുതല് ആറുവരെ ഇവിടെ പൊതുയോഗത്തില് സംസാരിക്കുന്നതിന് ഡിവൈഎസ്പിയുടെ അനുമതി വാങ്ങിയിരുന്നതായി ഉണ്ണിത്താന് പറഞ്ഞു. പിലാത്തറ ബസ്സ്റ്റാൻഡിനു മുന്നിലെ ഖാദിഭവന് സമീപത്തുവച്ച് അദ്ദേഹം…
Read Moreവീണ്ടും കണ്ണില്ലാത്ത ക്രൂരത! നവജാത ശിശുവിന്റെ മൃതദേഹം കനാലില്: അന്വേഷണം ഊര്ജിതമാക്കി പോലീസ്
നെയ്യാറ്റിൻകര: നവജാത ശിശുവിന്റെ മൃതദേഹം കനാലിലൂടെ ഒഴുകിവന്ന സംഭവവുമായി ബന്ധപ്പെട്ട് പോലീസ് അന്വേഷണം തുടരുന്നു.നെയ്യാറിന്റെ കൈവഴിയായി ആറാലുംമൂട്ടിൽ നിന്നും രാമപുരത്തേയ്ക്ക് ഒഴുകുന്ന കനാലിലാണ് കഴിഞ്ഞ ദിവസം കുഞ്ഞിന്റെ മൃതദേഹം കാണപ്പെട്ടത്. ഒരു ദിവസം മാത്രം പ്രായമുള്ള ആണ്കുഞ്ഞിന്റെ ശരീരം കനാലിലൂടെ ഒഴുകിവരുന്നത് ആദ്യം കണ്ടത് വഴിമുക്ക് പച്ചിക്കോട് കോളനിക്കു സമീപത്ത് കളിക്കുകയായിരുന്ന കുട്ടികളാണ്. തുടർന്ന് നാട്ടുകാർ നെയ്യാറ്റിൻകര പോലീസിനെ വിവരം അറിയിച്ചു. മൃതദേഹം തിരുവനന്തപുരം മെഡിക്കൽ കോളജ് ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുകയാണ്. നെയ്യാറ്റിൻകരയിലെയും സമീപത്തെയും ആശുപത്രികളിൽ കഴിഞ്ഞ ദിവസം നടന്നിട്ടുള്ള പ്രസവങ്ങൾ സംബന്ധിച്ചും പോലീസ് അന്വേഷിക്കുന്നുണ്ട്.
Read Moreവളരെ മികച്ച പത്രസമ്മളനം, അഭിനന്ദിക്കുന്നു! മോദിയുടെ പത്രസമ്മേളനത്തെ പരിഹസിച്ച് രാഹുലിന്റെ ട്വീറ്റ്
ന്യൂഡൽഹി: പ്രധാനമന്ത്രി നരേന്ദ്ര മോദി അഞ്ച് വർഷത്തിനിടെ ആദ്യമായി നടത്തിയ പത്രസമ്മേളനത്തെ പരിഹസിച്ച് കോണ്ഗ്രസ് അധ്യക്ഷൻ രാഹുൽ ഗാന്ധി രംഗത്ത്. വളരെ മികച്ച പത്രസമ്മളനമാണ് നടത്തിയതെന്നും മോദിജിയെ അഭിനന്ദിക്കുന്നതായും രാഹുൽ ട്വിറ്ററിൽ കുറിച്ചു. അടുത്ത പത്രസമ്മേളനത്തിലെങ്കിലും ഏതാനും ചോദ്യങ്ങൾക്ക് ഉത്തരം പറയാൻ അമിത് ഷാ താങ്കളെ അനുവദിക്കുമെന്നു കരുതുന്നതായും അദ്ദേഹം പരിഹസിച്ചു. പ്രധാനമന്ത്രി പദത്തിലെത്തിയതിനു ശേഷം മോദി പത്രസമ്മേളനം നടത്തുന്നില്ലെന്നും പ്രധാനമന്ത്രി മാധ്യമ പ്രവർത്തകരുടെ ചോദ്യത്തെ ഭയക്കുകയാണെന്നും രാഹുൽ തുടർച്ചയായി ആരോപിച്ചിരുന്നു. ഇതിന്റെ പശ്ചാത്തലത്തിലാണ് അപ്രതീക്ഷിതമായി നരേന്ദ്ര മോദി പത്രസമ്മേളനത്തിൽ പങ്കെടുത്തത്. എന്നാൽ, പ്രധാനമന്ത്രിക്കു നേരേ ഉന്നയിച്ച ചോദ്യങ്ങൾക്ക് മറുപടി നൽകുന്നതിൽ നിന്ന് ഒഴിഞ്ഞ അദ്ദേഹം, പാർട്ടി അധ്യക്ഷൻ മറുപടി നൽകുമെന്ന് അറിയിക്കുകയായിരുന്നു.
Read Moreപോരാട്ടം തത്സമയം! ഒരേസമയം മോദിയുടെയും രാഹുല് ഗാന്ധിയുടെയും പത്രസമ്മേളനം; ഒന്നും പറയാതെ മോദി; ചോദ്യങ്ങള്ക്കു മറുപടി പറഞ്ഞത് അമിത് ഷാ; ഉരുളയ്ക്ക് ഉപ്പേരിയുമായി രാഹുല്
ജിജി ലൂക്കോസ് ന്യൂഡൽഹി: ലോക്സഭാ തെരഞ്ഞെടുപ്പിൽ അവസാനഘട്ട വോട്ടെടുപ്പിലുള്ള പ്രചാരണം അവസാനിക്കാൻ മിനിറ്റുകൾ മാത്രം അവശേഷിക്കേ പ്രധാനമന്ത്രി നരേന്ദ്ര മോദി നാടകീയമായി മാധ്യമങ്ങൾക്കു മുന്നിലെത്തി. അഞ്ചു വർഷത്തെ ഭരണത്തിനിടെ ആദ്യമായാണ് അദ്ദേഹം പത്രസമ്മേളത്തിനെത്തുന്നത്. മോദി പത്രസമ്മേളനം നടത്താറില്ലെന്നു ചൂണ്ടിക്കാട്ടി കോണ്ഗ്രസ് അധ്യക്ഷൻ രാഹുൽ ഗാന്ധി അടക്കമുള്ളവർ നടത്തുന്ന വിമർശനങ്ങളുടെ പശ്ചാത്തലത്തിലായിരുന്നു മോദിയുടെ അപ്രതീക്ഷിത നീക്കം. എന്നാൽ, മാധ്യമ പ്രവർത്തകർ ഉന്നയിച്ച ചോദ്യങ്ങൾക്ക് മറുപടി നൽകാൻ പ്രധാനമന്ത്രി തയാറായില്ല. അച്ചടക്കമുള്ള പാർട്ടി പ്രവർത്തകനാണെന്നും ചോദ്യങ്ങൾക്ക് മറുപടി നൽകേണ്ടത് പാർട്ടി അധ്യക്ഷൻ അമിത് ഷായാണെന്നും പറഞ്ഞ് മോദി ഒഴിവാകുകയായിരുന്നു. ഇതേത്തുടർന്ന് പ്രധാനമന്ത്രിയോടുള്ള ചോദ്യങ്ങൾക്കെല്ലാം അമിത് ഷായാണ് മറുപടി നൽകിയത്. റഫാൽ അടക്കമുള്ള വിഷയങ്ങളെപ്പറ്റിയുള്ള ചോദ്യങ്ങൾക്ക്, അവയെല്ലാം ആരോപണങ്ങൾ മാത്രമാണെന്നും അവയ്ക്കു കേന്ദ്ര പ്രതിരോധമന്ത്രി നിർമല സീതാരാമൻ നിരവധി തവണ പാർലമെന്റിൽ മറുപടി നൽകിയതാണെന്നും അമിത് ഷാ പറഞ്ഞു. എൻഡിഎ സർക്കാർ…
Read Moreഅത് കേവലം ഒരു ബസ് ടിക്കറ്റല്ല ! ഒരുപാട് രഹസ്യങ്ങളുടെ സങ്കേതം; ബസ് ടിക്കറ്റില് ഒളിഞ്ഞിരിക്കുന്ന രഹസ്യം വെളിപ്പെടുത്തി പത്തനംതിട്ട കെഎസ്ആര്ടിസി
കെഎസ്ആര്ടിസി ബസില് കയറിയ ശേഷം പണം നല്കി ടിക്കറ്റെടുക്കുന്നവര് ആരും അതില് എഴുതിയത് വായിച്ചു നോക്കാന് മിനക്കെടാറില്ല. പതിവു പോലെ ഒരു പേപ്പര് കഷണം എന്നു വിചാരിച്ച് പോക്കറ്റിലിടും. എന്നാല് ഇത്തരക്കാര് പുത്തന് അറിവാകുകയാണ് പത്തനംതിട്ട കെഎസ്ആര്ടിസിയുടെ ഫേസ്ബുക്ക് പോസ്റ്റ്. കുറിപ്പ് ഇതിനോടകം സോഷ്യല്മീഡിയ ഏറ്റെടുത്തിരിക്കുകയാണ്.യാത്രയെ പറ്റി ഇത്രയും വിവരങ്ങള് ഉള്ള ഈ ടിക്കറ്റാണ് പലരും കൈയ്യില് കിട്ടാന് നേരമില്ലാതെ പല്ല് കുത്താനും ചെവിയുടെ ചൊറിച്ചില് മാറ്റാനും ഉപയോഗിക്കുന്നത്. കെഎസ്ആര്ടിസിയുടെ ഫേസ്ബുക്ക് പോസ്റ്റ് ::: ടിക്കറ്റ് ::: മുകളില് കോഴിക്കോട് എന്നെഴുതിയത് ബസ്സ് ഏത് ഡിപ്പോയിലേതാണ് എന്ന് അറിയാന്… തൊട്ട് താഴെ ഇടത് വശത്ത് ടിക്കറ്റ് നമ്ബറാണ്. 336273… അതിനു ശേഷം തിയ്യതിയും സമയവും… തീയ്യതിയ്ക്ക് തൊട്ട് താഴെ ബസ്സ് നമ്ബര്… JN412…. ഇതിനു ഇടത് വശത്ത് ബസ്സ് ഏത് തരമാണ് എന്നു കാണാം… ലോ ഫ്ലോര്…
Read Moreഅനേകരുടെ ഹൃദയപൂര്വമുള്ള പ്രാര്ഥനകളും പ്രയത്നങ്ങളും ഡോക്ടര്മാരുടെ വിദഗ്ധസേവനവും സമന്വയിച്ചു! ‘ബെസ്റ്റ് വിഷസ്’ നേര്ന്ന് ലിസി ആശുപത്രി ആ കുരുന്നിനെ യാത്രയാക്കി
കൊച്ചി: ആശംസകൾ നേരാനെത്തിയവരുടെ അകന്പടിയിൽ “ബെസ്റ്റ് വിഷസ്’ എന്നു കുറിച്ച കേക്ക് അമ്മ ജംഷീല മുറിക്കുന്പോൾ ആ കുഞ്ഞ് ചെറുമയക്കത്തിൽ തന്നെയായിരുന്നു. അനേകരുടെ ഹൃദയപൂർവമുള്ള ആശംസകളും പ്രാർഥനകളും പ്രയത്നങ്ങളും ഡോക്ടർമാരുടെ വിദഗ്ധസേവനവും സമന്വയിച്ചതിലൂടെ പുതുജീവനിലേക്കു പിറന്ന ആ പെണ്കുഞ്ഞ്, നന്ദി നിറഞ്ഞ ഹൃദയത്തോടെ വീട്ടിലേക്കു മടങ്ങി. ജനിച്ചു മണിക്കൂറുകൾക്കകം ഹൃദയത്തിനു ഗുരുതരമായ തകരാർ കണ്ടെത്തിയതിനെത്തുടർന്ന് എറണാകുളം ലിസി ആശുപത്രിയിൽ എത്തിച്ചു വിദഗ്ധ ചികിത്സയ്ക്കു വിധേയയാക്കിയ കുഞ്ഞാണു രോഗം ഭേദമായതിനെത്തുടർന്ന് ആശുപത്രി വിട്ടത്. മലപ്പുറം എടക്കര സ്വദേശി ഷാജഹാന്റെയും ജംഷീലയുടെ കുഞ്ഞിനെ കഴിഞ്ഞ എട്ടിനാണ് ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. പെരിന്തൽമണ്ണയിൽനിന്ന് ആംബുലൻസിൽ രണ്ടേകാൽ മണിക്കൂർകൊണ്ടാണു കുഞ്ഞിനെ കൊച്ചിയിലെത്തിച്ചത്. ഹൃദയത്തിന്റെ വലത്തെ അറയിൽനിന്നു ശ്വാസകോശത്തിലേക്കു രക്തം എത്തിക്കുന്ന വാൽവും രക്തക്കുഴലും ഇല്ലായിരുന്നു. ഹൃദയത്തിന്റെ താഴത്തെ അറകളെ തമ്മിൽ ബന്ധിപ്പിക്കുന്ന ഭിത്തിയിൽ ദ്വാരവും രൂപപ്പെട്ടിരുന്നു. രക്തത്തിലെ ഓക്സിജന്റെ അളവ് ക്രമാതീതമായി കുറഞ്ഞതിനെത്തുടർന്ന് ഒന്പതിനു…
Read Moreപ്രധാനമന്ത്രിപദത്തിനുവേണ്ടി വാശി പിടിക്കില്ല! മോദിയെ താഴെയിറക്കുക ലക്ഷ്യം; കോണ്ഗ്രസ് വിട്ടുവീഴ്ചയ്ക്ക്
ന്യൂഡൽഹി: ബിജെപിയെയും നരേന്ദ്ര മോദിയെയും അധികാരത്തിൽ നിന്നു താഴെയിറക്കണമെന്ന ലക്ഷ്യത്തിനായി പ്രധാനമന്ത്രി സ്ഥാനത്തിൽ വിട്ടുവീഴ്ചയ്ക്കു തയാറാണെന്നു വ്യക്തമാക്കി കോണ്ഗ്രസ്. തെരഞ്ഞെടുപ്പിൽ ഒരു പാർട്ടിക്കും വ്യക്തമായ ഭൂരിപക്ഷം കിട്ടാത്ത സാഹചര്യമുണ്ടായാൽ ബിജെപി ഇതര പാർട്ടികളെ കൂടെ നിർത്താനുള്ള കോണ്ഗ്രസിന്റെ നീക്കത്തിന്റെ ഭാഗമായാണിത്. ബിജെപിയെയും മോദിയെയും തടയുക എന്നതാണു ലക്ഷ്യമെന്നും പ്രധാനമന്ത്രിപദത്തിനുവേണ്ടി വാശി പിടിക്കില്ലെന്നും പറഞ്ഞ കോൺഗ്രസ് നേ താവ് ഗുലാംനബി ആസാദ്, കോണ്ഗ്രസ് ഇതര പ്രധാനമന്ത്രിയുണ്ടായാൽ അതിനെ എതിർക്കില്ലെന്നും കൂട്ടിച്ചേർത്തു. എന്നാൽ പ്രതിപക്ഷ കക്ഷികളുമായി ധാരണയുണ്ടായാൽ കോണ്ഗ്രസിനു പ്രധാനമന്ത്രിയുണ്ടാകുമെന്നും അദ്ദേഹം പാറ്റ്നയിൽ നടത്തിയ പത്രസമ്മേളനത്തിൽ വിശദീകരിച്ചു. അതിനിടെ, മോദിയെ താഴെയിറക്കാൻ പ്രതിപക്ഷ പാർട്ടികളെയെല്ലാം ഒരുമിച്ചു നിർത്തുന്നതിനായി മറ്റൊരു നീക്കവുമായി യുപിഎ അധ്യക്ഷ സോണിയ ഗാന്ധിയും രംഗത്തെത്തി. ബിജെപി പാളയത്തിനു പുറത്തു നിൽക്കുന്ന പാർട്ടികളുമായി അനൗദ്യോഗിക ചർച്ചകൾക്കു സോണിയ ഗാന്ധി തുടക്കമിട്ടു. ബിജു ജനതാദൾ നേതാവ് നവീൻ പട്നായിക്, വൈഎസ്ആർ…
Read Moreഗോഡ്സെ പരാമര്ശം: ഇത് മുന്നറിയിപ്പൊന്നുമല്ല, അറസ്റ്റ് ചെയ്താല് കൂടുതല് പ്രശ്നങ്ങള് ഉണ്ടാകുമെന്ന് കമല്ഹാസന്
ചെന്നൈ: ഗോഡ്സെ പരാമർശത്തിനെതിരായ പ്രതിഷേധം ശക്തമാകുന്നതിനിടെ വീണ്ടും വിവാദ പ്രസ്താവനയുമായി മക്കൾ നീതി മയ്യം തലവൻ കമൽഹാസൻ. ഗോഡ്സെ പരാമർശത്തിന്റെ പേരിൽ അറസ്റ്റിലാകുമെന്ന ഭയമൊന്നും തനിക്കില്ലെന്ന് കമൽഹാസൻ പറഞ്ഞു. “എന്നെ അവർ അറസ്റ്റ് ചെയ്യട്ടെ. പക്ഷേ, അങ്ങനെ അറസ്റ്റ് ചെയ്താൽ അത് കൂടുതൽ പ്രശ്നങ്ങൾ സൃഷ്ടിക്കും”- കമൽഹാസൻ പറഞ്ഞു. ഇത് മുന്നറിയിപ്പൊന്നുമല്ലെന്നും ഉപദേശമായി കണ്ടാൽ മതിയെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. അറവാകുറിച്ചിയിലെ തെരഞ്ഞെടുപ്പ് റാലിക്ക് പിന്നാലെ തനിക്കു നേരെ ചീമുട്ടയേറുണ്ടായതിനെയും കമൽഹാസൻ രൂക്ഷമായി വിമർശിച്ചു. രാഷ്ട്രീയത്തിന്റെ നിലവാരത്തകർച്ചയാണിതെന്ന് അദ്ദേഹം പറഞ്ഞു. ഇത്തരം സംഭവങ്ങളൊന്നും തന്നെ ഭയപ്പെടുത്തില്ല. എല്ലാ മതങ്ങളിലും തീവ്രസ്വഭാവമുള്ളവരുണ്ട്. അവരിൽ ചിലർ അതിതീവ്ര മനോഭാവമുള്ളവരാണ്. പുണ്യാവാന്മാരാണെന്ന് ആർക്കും പറയാനാകില്ല- കമൽഹാസൻ കൂട്ടിച്ചേർത്തു. നേരത്തെ, അറവാകുറിച്ചിയിൽ ആക്രമണം നടത്തിയവരെ മക്കൾ നീതി മയ്യം പ്രവർത്തകർ കൈയേറ്റം ചെയ്തിരുന്നു. ഉടൻ പോലീസ് സ്ഥലത്തെത്തി അക്രമികളെ കസ്റ്റഡിയിലെടുത്തു. പ്രചാരണം നിർത്തിവയ്ക്കാനും കമൽഹാസനോട്…
Read Moreവാസവി ഗണേശന്റെ ക്വട്ടേഷന് കഥകള്! ടെന്നീസുകാരി കാമുകനെ തട്ടിക്കൊണ്ടുപോയത് “പാഠം പഠിപ്പിക്കാൻ’
ചെന്നൈ: ക്വട്ടേഷൻ സംഘം പണി നന്നായി ചെയ്യുന്നുണ്ടോയെന്ന് നോക്കാൻ പോയതാണ് മുൻ ദേശീയ ടെന്നിസ് ചാംപ്യൻ വാസവി ഗണേശനെ കുടുക്കിയത്. നവീദിന്റെ പരാതി പ്രകാരം മൂന്നംഗ സംഘത്തെ പിടികൂടിയപ്പോഴാണു കാമുകിയായ വാസവി ഗണേശന്റെ ക്വട്ടേഷനെക്കുറിച്ചു പോലീസിനു വിവരം ലഭിച്ചത്. നവീദിനെ ഉപദ്രവിക്കാൻ താൻ പറഞ്ഞിട്ടില്ലെന്നും ഫോണ് തിരികെ വാങ്ങാൻ മാത്രമാണു ഏൽപ്പിച്ചതെന്നും വാസവി പോലീസിനോട ്പറഞ്ഞു. എന്നാൽ പോലീസ് നടത്തിയ അന്വേഷണത്തിൽ വാസവി ക്വട്ടേഷൻ സംഘത്തെ പിന്തുടർന്നതായി കണ്ടെത്തി. അവർ ചെയ്ത എല്ലാ കാര്യവും വാസവി നേരിട്ട് കണ്ടിരുന്നു. ഇതോടെയാണ് പോലീസ് വാസവിയെ അറസ്റ്റു ചെയ്തത്. തങ്ങൾ തമ്മിൽ ചെറിയ വഴക്കുണ്ടായിരുന്നെന്നും നവീദിനെ ഒരു പാഠം പഠിപ്പിക്കാൻ വേണ്ടിയാണ് തട്ടിക്കൊണ്ടുപോയതെന്നാണ് വാസവി പോലീസിന് നൽകിയ മൊഴി. അമേരിക്കയിൽ സൈക്കോളജിയിൽ പഠനം നടത്തുകയാണ് മുൻ ദേശീയ അണ്ടർ 14 ടെന്നീസ് ചാംപ്യയായ വാസവി ഗണേശൻ. വാസവിയും ചെന്നൈ സ്വദേശി…
Read More