25 ല​ക്ഷ​ത്തി​ന്‍റെ ആ​ഭ​ര​ണ​ങ്ങ​ൾ ക​ടം വാ​ങ്ങി, ഒ​രു വ​ർ​ഷം ക​ഴി​ഞ്ഞി​ട്ടും പ​ണ​മി​ല്ല; ന​ട​നും ഭാ​ര്യ​യും അ​റ​സ്റ്റി​ൽ

25 ല​ക്ഷ​ത്തി​ന്‍റെ ആ​ഭ​ര​ണ​ങ്ങ​ൾ വാ​ങ്ങി പ​ണം ന​ൽ​കാ​തെ ക​ബ​ളി​പ്പി​ച്ച സീ​രി​യ​ൽ ന​ട​നും ഭാ​ര്യ​യും അ​റ​സ്റ്റി​ൽ. മ​റാ​ത്തി ടി​വി താ​രം മി​ലി​ന്ദ് ദ​സ്താ​നെ​യെ ആ​ണ് ചൊ​വ്വാ​ഴ്ച പൂ​ന പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്ത​ത്.

ക​ഴി​ഞ്ഞ വ​ർ​ഷം മി​ലി​ന്ദും ഭാ​ര്യ സ​യാ​ലി​യും ചേ​ർ​ന്ന് പൂ​ന​യി​ലെ പി​എ​ൻ ഗാ​ഡ്ഗി​ൽ ജ്വ​ല്ല​റി​യി​ൽ​നി​ന്ന് 25 ല​ക്ഷം രൂ​പ വി​ല​മ​തി​ക്കു​ന്ന ആ​ഭ​ര​ണ​ങ്ങ​ൾ വാ​ങ്ങി​യി​രു​ന്നു. വ​ജ്ര, സ്വ​ർ​ണാ​ഭ​ര​ണ​ങ്ങ​ളാ​ണ് ഇ​വ​ർ ക​ട​മാ​യി വാ​ങ്ങി​യ​ത്. ഒ​രു വ​ർ​ഷം ക​ഴി​ഞ്ഞി​ട്ടും ഇ​തി​ന്‍റെ പ​ണ​മോ പ​ലി​ശ​യോ ന​ൽ​കി​യി​ല്ല. ഇ​തോ​ടെ ജ്വ​ല്ല​റി ഉ​ട​മ പോ​ലീ​സി​നെ സ​മീ​പി​ക്കു​ക​യാ​യി​രു​ന്നു.

മും​ബൈ​യി​ലു​ള്ള സ്വ​ത്ത് വി​റ്റ​ശേ​ഷം പ​ലി​ശ ഉ​ൾ​പ്പെ​ടെ പ​ണം ന​ൽ​കാ​മെ​ന്നാ​യി​രു​ന്നു വാ​ഗ്ദാ​ന​മെ​ന്നു പോ​ലീ​സ് അ​റി​യി​ച്ചു. കോ​ട​തി​യി​ൽ ഹാ​ജ​രാ​ക്കി​യ ഇ​രു​വ​രെ​യും ഈ ​മാ​സം 21 വ​രെ റി​മാ​ൻ​ഡ് ചെ​യ്തു.

Related posts