ആലുവ: ചൂർണിക്കര വില്ലേജിലെ നിലം പുരയിടമാക്കാൻ ലാൻഡ് റവന്യൂ കമ്മീഷണറുടെ പേരിൽ വ്യാജ ഉത്തരവ് തയാറാക്കിയ സംഭവത്തിലെ അന്വേഷണം ഉൗർജിതം. കേസിൽ ബന്ധമുണ്ടെന്ന് സ്ഥിരീകരിച്ചതിനെ തുടർന്ന് റിയൽ എസ്റ്റേറ്റ് ഏജന്റ് കാലടി ശ്രൂഭൂതപുരം സ്വദേശി അബു, തിരുവനന്തപുരം ലാൻഡ് റവന്യൂ കമ്മീഷണറേറ്റിലെ സീനിയർ ക്ലർക്ക് അരുണ് എന്നിവർ പോലീസ് കസ്റ്റഡിയിലാണ്. ഐ ഗ്രൂപ്പുകാരനായി അറിയപ്പെടുന്ന അബു ശ്രീമൂലനഗരം യൂത്ത് കോണ്ഗ്രസിന്റെ മുൻ ഭാരവാഹിയാണെന്ന് പറയുന്നു. എംഎൽഎ അടക്കമുള്ള പാർട്ടി നേതാക്കളുടെ പേരുകൾ ഉപയോഗിച്ച് സർക്കാർ ഓഫീസുകളിൽ സ്വാധീനം ചെലുത്തി ഇയാൾ പല തട്ടിപ്പുകൾ നടത്തിയിരുന്നതായുള്ള വിവരങ്ങൾ പുറത്തുവരുന്നുണ്ട്. കസ്റ്റഡിയിലുള്ള സർക്കാർ ഉദ്യോഗസ്ഥൻ അരുണ് യുഡിഎഫ് ഭരണകാലത്ത് മന്ത്രി തിരുവഞ്ചൂർ രാധാകൃഷ്ണന്റെ ഓഫീസിലെ ജീവനക്കാരനായിരുന്നു. പ്രവൃത്തിദൂഷ്യം കൊണ്ട് ഇയാളെ പിന്നീട് ഒഴിവാക്കിയെന്നാണ് തിരുവഞ്ചൂർ രാധാകൃഷ്ണൻ ഇപ്പോൾ അവകാശപ്പെടുന്നത്. അതേസമയം, വ്യാജരേഖ ചമച്ചുവെന്ന വാർത്ത പുറത്തുവന്നയുടനെ കോണ്ഗ്രസ് സമരരംഗത്ത് സജീവമായിരുന്നെങ്കിലും…
Read MoreCategory: Loud Speaker
ഒരു ജാതിയെ ഉള്ളു! ദാരിദ്ര്യം അനുഭവിച്ചു, അത് ഇല്ലാതാക്കാൻ വിശ്രമമില്ലാതെ പണിയെടുക്കുന്നു: നരേന്ദ്ര മോദി പറയുന്നു…
ന്യൂഡൽഹി: പിന്നോക്കക്കാരനായാണ് താൻ ജനിച്ചതെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. തനിക്ക് ഒരു ജാതിയെ ഉള്ളുവെന്നും അത് പാവപ്പെട്ടവന്റെയാണെന്നും താൻ ദാരിദ്ര്യവും അതിന്റെ വേദനകളും കണ്ടിട്ടുണ്ടെന്നും മോദി പറഞ്ഞു. ദാരിദ്ര്യത്തെ തുടച്ചു നീക്കാനാണ് താൻ വിശ്രമമില്ലാതെ പണിയെടുക്കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ഉത്തർപ്രദേശിലെ കുശിനഗറിൽ തെരഞ്ഞെടുപ്പ് റാലിയിൽ സംസാരിക്കുകയായിരുന്നു പ്രധാനമന്ത്രി. മോദിയുടെ ജാതി സംബന്ധിച്ച് ബിഎസ്പി അധ്യക്ഷ മായാവതി കഴിഞ്ഞ ദിവസം പരാമർശങ്ങൾ നടത്തിയിരുന്നു. മോദി വ്യാജ ഒബിസി നേതാവാണെന്നും ഗുജറാത്ത് മുഖ്യമന്ത്രിയായിരിക്കെ തെരഞ്ഞെടുപ്പ് നേട്ടത്തിനു വേണ്ടി മോദി താൻ പിന്നോക്കക്കാരനാണെന്നു രേഖയുണ്ടാക്കുകയായിരുന്നെന്നും മായാവതി ആരോപിച്ചു. ഉത്തർപ്രദേശിൽ എസ്പി-ബിഎസ്പി സഖ്യം ജാതി രാഷ്ട്രീയം കളിക്കുകയാണെന്ന മോദിയുടെ ആരോപണത്തോടു പ്രതികരിക്കവെയാണ്, മോദി വ്യാജ ഒബിസി നേതാവാണെന്ന് മായാവതി ആരോപിച്ചത്.
Read More82 അംഗങ്ങൾ, 66 വോട്ടർമാർ! തെരഞ്ഞെടുപ്പ് കാലത്ത് രാം നരേഷ് വിഐപിയാകും
ഉത്തർപ്രദേശിലെ രാം നരേഷ് ഭുർത്തിയയുടെ കുടുംബം രാഷ്ട്രീയക്കാരുടെ ഇഷ്ടകേന്ദ്രമാണ്. തെരഞ്ഞെടുപ്പ് കാലത്ത് ഈ വീട്ടിലെത്താതെ ഒരു സ്ഥാനാർഥിയും പ്രചാരണം പൂർത്തിയാക്കാറുമില്ല. ഈ കുടുംബത്തിലെ വോട്ടർമാരുടെ എണ്ണമാണ് ഇവിടം രാഷ്ട്രീയക്കാരുടെ ഇഷ്ടകേന്ദ്രമാക്കുന്നത്. 82 അംഗ കുടുംബത്തിൽ 66 പേർക്കാണ് വോട്ടവകാശമുള്ളത്. ബഹ്റായിച്ചയിലുള്ള ഈ കുടുംബത്തിന്റെ തലവൻ 98-കാരനായ രാം നരേഷാണ്. കൃഷിയാണ് കുടുംബത്തിന്റെ പ്രധാന വരുമാന മാർഗം. രണ്ടു പേർ മുംബൈയിൽ ജോലി ചെയ്യുന്നു എന്നതൊഴിച്ചാൽ മറ്റുള്ള അംഗങ്ങളെല്ലാം നാട്ടിലുണ്ട്. സാന്പത്തികമായി ഭേദപ്പെട്ട നിലയിലാണ് കുടുംബം. തന്റെ വീട്ടിൽ ഒരു അടുക്കള മാത്രമേ ഉള്ളുവെന്ന് രാം നരേഷ് അഭിമാനത്തോടെ പറയുന്നു. 20 കിലോഗ്രാം പച്ചക്കറിയാണ് കുടുംബത്തിന് ഒരു ദിവസത്തേക്ക് ആവശ്യമായി വരുന്നത്. 15 കിലോഗ്രാം അരി, 10 കിലോഗ്രാം ഗോതന്പ് എന്നിവയും ആവശ്യമായി വരുന്നു. കുടുംബത്തിലെ സ്ത്രീകളെല്ലാവരും ഒന്നു ചേർന്നാണ് പാചകം. മണ്ഭിത്തികളിലാണ് വീട് നിർമിച്ചിരിക്കുന്നത്. വീടിനു മുകളിലൂടെ…
Read Moreനല്ലൊരു ടീം വര്ക്ക്! ഹെലികോപ്റ്ററിന്റെ തകരാർ പരിഹരിക്കാൻ രാഹുലും; കൈയടിച്ചു സോഷ്യൽ മീഡിയ
ഉന: തെരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ ഹെലികോപ്റ്ററിനു തകരാർ സംഭവിച്ചപ്പോൾ പരിഹരിക്കാൻ ചാടിയിറങ്ങി രാഹുൽ ഗാന്ധി. ഹെലികോപ്റ്ററിന്റെ തകരാർ പരിഹരിക്കുന്ന ചിത്രം ഇപ്പോൾ സോഷ്യൽ മീഡികളിൽ വൈറലാണ്. കോണ്ഗ്രസ് അധ്യക്ഷനെ അഭിനന്ദിച്ചു നിരവധി പേരാണു രംഗത്തെത്തിയിരിക്കുന്നത്. ഹിമാചൽപ്രദേശിലെ ഉനയിൽ വച്ചാണ് രാഹുൽ ഗാന്ധിയുടെ ഹെലികോപ്റ്ററിനു സാങ്കേതിക തകരാർ സംഭവിച്ചത്. തകരാർ പരിഹരിക്കാൻ വിദഗ്ധർ എത്തിയെങ്കിലും രാഹുൽ നോക്കിനിന്നില്ല. അദ്ദേഹവും മറ്റുള്ളവർക്കൊപ്പം പങ്കുചേർന്നു. ’ഉനയിൽ വച്ചു ഹെലികോപ്റ്ററിനു തകരാറുണ്ടായി, എല്ലാവരും ഒന്നിച്ചുനിന്ന് അക്കാര്യം പെട്ടെന്നു പരിഹരിച്ചു. നല്ല ടീം വർക്കാണു പ്രശ്നം പെട്ടെന്നു പരിഹരിക്കാൻ സഹായിച്ചത്’- രാഹുൽ ഇസ്റ്റഗ്രാമിൽ പങ്കുവച്ച ചിത്രത്തോടൊപ്പം കുറിച്ചു. ലോക്സഭാ തെരഞ്ഞെടുപ്പിന്റെ ഏഴാംഘട്ടമായ മേയ് 19നാണ് ഹിമാചലിൽ വോട്ടെടുപ്പ് നടക്കുന്നത്.
Read Moreടൈമിന്റെ ലേഖകൻ പാക്കിസ്ഥാനി; മോദിയെ അപമാനിക്കുന്നതിനുള്ള പാക് അജൻഡയെന്നു ബിജെപി
ന്യൂഡൽഹി: മോദിയെ ഭിന്നിപ്പിന്റെ മേധാവിയെന്നു വിശേഷിപ്പിക്കുന്ന ടൈം മാസികയുടെ കവർ സ്റ്റോറിക്കെതിരേ ബിജെപി. ലേഖകൻ പാക്കിസ്ഥാനിയാണെന്നും മോദിയെ അപമാനിക്കുന്നതിനുള്ള പാക് അജൻഡയുടെ ഭാഗമാണിതെന്നും ബിജെപി വക്താവ് സാന്പിത് പാത്ര പറഞ്ഞു. പാക്കിസ്ഥാൻകാരനായ ആതിഷ് തസീറാണ് “ഇന്ത്യാസ് ഡിവൈഡർ ഇൻ ചീഫ്’ എന്ന കവർ സ്റ്റോറി എഴുതിയത്. ആതിഷ് ഇന്ത്യൻ മാധ്യമപ്രവർത്തക തവ്ലീൻ സിംഗിന്റെയും പാക് രാഷ്ട്രീയ പ്രവർത്തകനും ബിസിനസുകാരനുമായിരുന്ന അന്തരിച്ച സൽമാൻ തസ്വീറിന്റെയും മകനാണ്. 2104 -ലും മോദിയെ വിമർശിച്ച് നിരവധി വിദേശമാധ്യമങ്ങൾ എഴുതിയിരുന്നു. മോദിയുടെ കീഴിൽ ഇന്ത്യ നവീകരിക്കപ്പെടുകയാണെന്ന് കേന്ദ്രസർക്കാരിന്റെ വിവിധ പദ്ധതികൾ ചൂണ്ടിക്കാട്ടി പാത്ര പറഞ്ഞു. മോദിക്കെതിരേ വിമർശനം ഉന്നയിച്ച സിദ്ദുവിനെയും പാത്ര ആക്രമിച്ചു. മോദിയുടെ ഭരണത്തെ സ്വാതന്ത്ര്യത്തിനു മുന്പുള്ള ബ്രിട്ടീഷുകാരുടെ ഭരണവുമായി താരതമ്യം ചെയ്ത സിദ്ദു സാം പിത്രോദയുടെ പരാമർശത്തെക്കുറിച്ച് എന്താണു പറയാത്തതെന്നും അദ്ദേഹം ചോദിച്ചു. സിക്ക് കൂട്ടക്കൊലയെക്കുറിച്ച് “സംഭവിച്ചതു സംഭവിച്ചു’ എന്നുള്ള…
Read Moreതെരഞ്ഞെടുപ്പ് പ്രചാരണത്തിൽ ഏർപ്പെട്ടിരിക്കവെ, ഗുരുതരാവസ്ഥയിലുള്ള കുഞ്ഞിനെ സ്വകാര്യ വിമാനത്തിൽ ഡൽഹിയിലെത്തിച്ച് പ്രിയങ്ക
ന്യൂഡൽഹി: അർബുദ രോഗ ബാധിതയായ കുഞ്ഞിനെ സ്വകാര്യ വിമാനത്തിൽ ആശുപത്രിയിൽ എത്തിക്കാൻ സഹായിച്ച് എഐസിസി ജനറൽ സെക്രട്ടറി പ്രിയങ്ക ഗാന്ധി. ഉത്തർപ്രദേശിൽനിന്നുള്ള കുടുംബത്തെയാണ് പ്രിയങ്ക സഹായിച്ചത്. വെള്ളിയാഴ്ച വൈകിട്ടായിരുന്നു സംഭവം. പ്രയാഗ് രാജിലെ കമല നെഹ്റു ആശുപത്രിയിലാണ് രണ്ടര വയസുകാരി പെണ്കുട്ടിയെ ചികിത്സിച്ചിരുന്നത്. എന്നാൽ കഴിഞ്ഞ ദിവസത്തോടെ കുട്ടിയുടെ ആരോഗ്യ നില വഷളായി. കുട്ടി അധിക സമയം അതിജീവിക്കില്ലെന്നു ഡോക്ടർമാരും അറിയിച്ചു. ഉത്തർപ്രദേശിൽ തെരഞ്ഞെടുപ്പ് പ്രചാരണത്തിൽ ഏർപ്പെട്ടിരിക്കവെ, കോണ്ഗ്രസ് നേതാവ് രാജീവ് ശുക്ലയാണ് കുഞ്ഞിന്റെ കാര്യം പ്രിയങ്കയുടെ ശ്രദ്ധയിൽപ്പെടുത്തുന്നത്. ഡൽഹിയിൽ ചികിത്സ നൽകിയാൽ നന്നായിരിക്കുമെന്നും പറഞ്ഞു. ഉടൻ തന്നെ നടപടി സ്വീകരിച്ച പ്രിയങ്ക കുട്ടിയുടെ കുടുംബത്തെ ബന്ധപ്പെടുകയും ഡൽഹിയിലെ ഓൾ ഇന്ത്യ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസസിൽ തുടർ ചികിത്സ ഉറപ്പാക്കുകയും ചെയ്തു. പിന്നാലെ കുഞ്ഞിനെയും അമ്മയെയും ഒരു സ്വകാര്യ വിമാനത്തിൽ ഡൽഹിയിലേക്ക് അയയ്ക്കുകയും ചെയ്തു.
Read Moreഉണ്ണി മുകുന്ദനെതിരെയുള്ള പീഡനകേസ്: പ്രാഥമിക സാക്ഷി വിസ്താരം പൂർത്തിയായി; വാദം മേയ് 16ന്
കൊച്ചി: നടൻ ഉണ്ണി മുകുന്ദനെതിരായ പീഡന കേസിൽ എറണാകുളം ജൂഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതിയിൽ പ്രാഥമിക സാക്ഷി വിസ്താരം പൂർത്തിയായി. കേസിന്റെ വാദം മേയ് 16ന് ആരംഭിക്കും. 2017 ജൂലൈയിൽ ഉണ്ണി മുകുന്ദന്റെ ചേരാനല്ലൂരുള്ള വാടക വീട്ടിൽവച്ച് വിദേശത്ത് ജനിച്ചു വളർന്ന പരാതിക്കാരിയെ പീഡിപ്പിച്ചുവെന്നാണ് കേസ്. നേരത്തേയുള്ള പരിചയത്തിന്റെ അടിസ്ഥാനത്തിൽ സിനിമയ്ക്ക് പറ്റിയ കഥ തന്റെ കൈയിലുണ്ടെന്ന് പരാതിക്കാരി വെളിപ്പെടുത്തിയിരുന്നു. സംഭാഷണ രീതിയിൽ കഥ അവതരിപ്പിക്കാനായി എത്തിയപ്പോഴാണ് കേസിനാസ്പദമായ സംഭവം ഉണ്ടായതെന്ന് പരാതിയിൽ പറയുന്നു. മജിസ്ട്രേറ്റ് മുമ്പാകെ പരാതിക്കാരി നേരിട്ട് കേസ് കൊടുത്തതിന്റെ പശ്ചാത്തലത്തിൽ മജിസ്ട്രേറ്റ് ഉണ്ണി മുകുന്ദനെ സമൻസ് അയച്ച് വിളിച്ചുവരുത്തുകയായിരുന്നു.
Read Moreവിലയാ ഓഫ് ഹിന്ദ് ! ഇന്ത്യയിൽ ആദ്യ പ്രവിശ്യ സ്ഥാപിച്ചെന്ന് ഐഎസ് ഭീകരസംഘടന; കാഷ്മീരിലെന്നു സൂചന
ന്യൂഡൽഹി: ഇന്ത്യയിൽ തങ്ങളുടെ ആദ്യ പ്രവിശ്യ സ്ഥാപിച്ചെന്ന അവകാശവാദവുമായി ഭീകരസംഘടനയായ ഇസ്ലാമിക് സ്റ്റേറ്റ്. ജമ്മു കാഷ്മീരിൽ സുരക്ഷാസേനയും ഭീകരരും തമ്മിലുണ്ടായ ഏറ്റുമുട്ടലിൽ ഭീകരൻ കൊല്ലപ്പെട്ടതിനു പിന്നാലെയാണ് ഇസ്ലാമിക് സ്റ്റേറ്റ് പുതിയ അവകാശവാദവുമായി രംഗത്തെത്തിയത്. ഐഎസ് വാർത്താ ഏജൻസിയായ അമാഖ് ആണ് വെള്ളിയാഴ്ച ഈ അവകാശവാദം ഉന്നയിച്ചത്. ഇന്ത്യയിൽ “വിലയാ ഓഫ് ഹിന്ദ്’ എന്ന പേരിൽ സ്വന്തം പ്രവിശ്യ സ്ഥാപിച്ചതായി ഐഎസ് അറിയിച്ചു. ഷോപ്പിയാനിലെ അംശിപോറയിൽ നടന്ന ഏറ്റുമുട്ടലിൽ ഇന്ത്യൻ സൈന്യത്തിനു വൻ നഷ്ടമുണ്ടാക്കിയെന്നും ഐഎസ് അവകാശപ്പെട്ടു. ഇസ്ലാമിക് സ്റ്റേറ്റ് ജമ്മു കാഷ്മീർ (ഐഎസ്ജെകെ) എന്ന ഭീകര സംഘടനയിലെ അംഗമായ ഇഷ്ഫാഖ് സോഫി കഴിഞ്ഞ ദിവസം ഷോപ്പിയാനിലുണ്ടായ ഏറ്റുമുട്ടലിൽ കൊല്ലപ്പെട്ടിരുന്നു. ഇതിനു പിന്നാലെയാണ് ഐഎസിന്റെ അവകാശവാദം. ബാരാമുള്ള ജില്ലയിലെ സോപോർ സ്വദേശിയാണ് കൊല്ലപ്പെട്ട സോഫി. ഹർക്കത്തുൾ മുജാഹുദീനിലൂടെ ഭീകരപ്രവർത്തനം ആരംഭിച്ച ഇയാളെ, പോലീസ് ഭീകര പ്രവർത്തനങ്ങളുമായി ബന്ധപ്പെട്ട് അറസ്റ്റ്…
Read Moreമാസ് എൻട്രി..! തൃശൂർ പൂര വിളംബരത്തിന് രാമൻ തിടന്പേറ്റി; രാമചന്ദ്രന്റെ വരവിനായി കാത്തുനിന്നത് വന് ജനക്കൂട്ടം
തൃശൂർ: തൃശൂർ പൂര വിളംബരത്തിന് തെച്ചിക്കോട്ടുകാവ് രാമചന്ദ്രൻ തിടന്പേറ്റി. തുടർച്ചയായ ആറാം വർഷമാണ് നെയ്തലക്കാവ് ഭഗവതിയുടെ തിടന്പേറ്റാൻ തെച്ചിക്കോട്ടുക്കാവ് രാമചന്ദ്രൻ എത്തിയത്. വൻ ജനക്കൂട്ടമാണ് രാമചന്ദ്രന്റെ വരവിനായി കാത്തുനിന്നത്. രാമൻ തെക്കേ ഗോപുര നട തള്ളിത്തുറക്കുകയും ചെയ്തു. പൂര ചടങ്ങിൽ പങ്കെടുക്കാൻ കർശന ഉപാധികളോടെയാണ് ആനയ്ക്ക് അനുമതി നൽകിയിട്ടുള്ളത്. രാവിലെ 9.30 മുതൽ 10.30 വരെ എഴുന്നള്ളിക്കാനാണ് അനുമതി. നാലു പാപ്പാന്മാരുടെ അകമ്പടിയോടെയും ക്ഷേത്രപരിസരത്തെ ചടങ്ങിനും മാത്രമേ ആനയെ എഴുന്നള്ളിക്കാൻ അനുമതിയുള്ളൂവെന്നു കളക്ടറുടെ ഉത്തരവിൽ പറയുന്നു. ആൾക്കൂട്ടത്തെ നിയന്ത്രിക്കാൻ ബാരിക്കേഡുകൾ അടക്കമുള്ള സംവിധാനങ്ങൾ പൊലീസ് ഒരുക്കിയിട്ടുണ്ട്. ആനയെ എഴുന്നള്ളിപ്പിക്കുന്നതിന്റെ പത്ത് മീറ്റർ ചുറ്റളവിലാണു ബാരിക്കേഡുകൾ സ്ഥാപിക്കുക. ആനയുടെ സമീപത്ത് നിൽക്കാൻ പൊതുജനങ്ങളെ അനുവദിക്കില്ല.
Read Moreകൗമാരക്കാരിയെ പീഡിപ്പിക്കാൻ ശ്രമം; ബിജെപി സ്ഥാനാർഥിക്കെതിരേ പോക്സോ കേസ്
കോൽക്കത്ത: പീഡനക്കേസിൽ പശ്ചിമ ബംഗാളിലെ ബിജെപി സ്ഥാനാർഥിയെ അറസ്റ്റ് ചെയ്യാൻ നിർദേശം. ഡയമണ്ട് ഹാർബർ ലോക്സഭാ മണ്ഡലത്തിലെ സ്ഥാനാർഥി നിലഞ്ജൻ റോയിയെ അറസ്റ്റ് ചെയ്യാൻ പശ്ചിമ ബംഗാൾ ബാലാവകാശ സംരക്ഷണ കമ്മീഷൻ പോലീസിനു നിർദേശം നൽകി. പ്രായപൂർത്തിയാകാത്ത പെണ്കുട്ടിയെ പീഡിപ്പിച്ചെന്ന പരാതിയിലാണ് അറസ്റ്റിനുള്ള നിർദേശം. ഏപ്രിൽ 26-നായിരുന്നു കേസിനാസ്പദമായ സംഭവം. റോയിയെ കാണാൻ പോയ പെണ്കുട്ടിയെ ഇയാൾ പീഡിപ്പിക്കാൻ ശ്രമിച്ചെന്നു കാട്ടി മാതാപിതാക്കൾ പോലീസിൽ പരാതി നൽകുകയായിരുന്നു. പോക്സോ നിയമപ്രകാരമാണ് കേസ് രജിസ്റ്റർ ചെയ്തിരിക്കുന്നതെങ്കിലും അറസ്റ്റിനു പോലീസ് തയാറായിരുന്നില്ല. ഇതേതുടർന്ന് പെണ്കുട്ടിയുടെ പിതാവ് ബാലാവകാശ കമ്മീഷനെ സമീപിച്ചു. തൃണമൂൽ കോണ്ഗ്രസിന്റെ അഭിഷേക് ബാനർജിയോടാണ് റോയി മത്സരിക്കുന്നത്. മുഖ്യമന്ത്രി മമത ബാനർജിയുടെ അനന്തരവനാണ് അഭിഷേക്. മേയ് 19-ന് അവസാന ഘട്ടത്തിലാണ് മണ്ഡലത്തിൽ വോട്ടെടുപ്പ്.
Read More