മുസഫർനഗർ: ഓടുന്ന ട്രെയിനിൽ യുവതി കുഞ്ഞിനു ജൻമം നൽകി. ഇൻഡോർ-അമൃത്സർ എക്സ്പ്രസിൽ വെള്ളിയാഴ്ചയാണു സംഭവം. ഷക്കിറ എന്ന യുവതിയാണ് ട്രെയിനിൽ പ്രസവിച്ചതെന്നു റെയിൽവേ പോലീസ് അറിയിച്ചു. ഉത്തർപ്രദേശിലെ മീററ്റിൽനിന്നു സഹാരൻപൂരിലേക്കു പോകുകയായിരുന്നു ഇവർ. യാത്രയ്ക്കിടെ ഇവർക്കു പ്രസവ വേദന അനുഭവപ്പെട്ടു. സഹയാത്രികരുടെയും ട്രെയിനിലുണ്ടായിരുന്ന ഒരു ഡോക്ടറുടെയും സഹായത്തോടെ ഷക്കിറ കുഞ്ഞിനെ പ്രസവിച്ചു. മുസഫർനഗർ റെയിൽവേ സ്റ്റേഷനിൽ ട്രെയിൻ എത്തിയതോടെ ഇവരെ ആശുപത്രിയിലേക്കു മാറ്റി. അമ്മയും കുഞ്ഞും സുഖമായിരിക്കുന്നുവെന്ന് റെയിൽവേ അധികൃതർ അറിയിച്ചു.
Read MoreCategory: Loud Speaker
വഴങ്ങിയില്ലെങ്കില്…! കുഞ്ഞിനെ കൊല്ലുമെന്നു ഭീഷണിപ്പെടുത്തി വീട്ടമ്മയെ ബലാത്സംഗം ചെയ്തു; രണ്ടു യുവാക്കള് അറസ്റ്റില്; സംഭവം കൊച്ചിയില്
വൈപ്പിൻ: കുഞ്ഞിനെ കൊല്ലുമെന്ന് ഭീഷണിപ്പെടുത്തി യുവതിയായ വീട്ടമ്മയെ ബലാത്സംഗം ചെയ്ത കേസിൽ രണ്ടു യുവാക്കൾ അറസ്റ്റിൽ. എടവനക്കാട് സ്വദേശികളായ അൻസാർ (28), ഇൻഷാദ് (30) എന്നിവരാണ് അറസ്റ്റിലായത്. വഴങ്ങിയില്ലെങ്കിൽ വീട്ടമ്മയുടെ കുട്ടിയെ കൊല്ലുമെന്നു ഭീഷണിപ്പെടുത്തി കഴിഞ്ഞ മാസം 28ന് ഇൻഷാദിന്റെ വീട്ടിൽ വച്ചാണ് ബലാത്സംഗം ചെയ്തതെന്ന് ഞാറയ്ക്കൽ പോലീസ് പറഞ്ഞു. വീട്ടമ്മ നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ പോലീസ് കേസെടുക്കുകയും പ്രതികളെ ഞാറക്കൽ സിഐ സജിൻ ശശിയുടെ നേതൃത്വത്തിലുള്ള സംഘം ഇന്നലെ എടവനക്കാട് ചാത്തങ്ങാട് ഭാഗത്തുനിന്ന് അറസ്റ്റ് ചെയ്യുകയുമായിരുന്നു. ഞാറക്കൽ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതിയിൽ ഹാജരാക്കിയ പ്രതികളെ റിമാൻഡ് ചെയ്തു.
Read Moreബൈക്കിൽ ആര് ? ആറു കോടിയുടെ സ്വർണക്കവർച്ചയ്ക്കു പിന്നിൽ മലയാളികൾ; സ്ഥാപനം പഞ്ചായത്തിനുംപോലീസിനും അജ്ഞാതം
ആലുവ: സ്വർണശുദ്ധീകരണശാലയിലേക്കു കൊണ്ടുവന്ന ആറു കോടി രൂപയിലേറെ വില വരുന്ന 20 കിലോഗ്രാം സ്വർണം കാറിന്റെ ചില്ല് തകർത്തു കവർന്ന സംഭവത്തിനു പിന്നിൽ മലയാളികളാണെന്ന് ഏറെക്കുറെ ഉറപ്പായി. കവർച്ചയുടെ സിസിടിവി ദൃശ്യങ്ങൾ അന്വേഷണത്തിൽ നിർണായകമാകും. വ്യാഴാഴ്ച രാത്രി പത്തരയോടെ എടയാർ വ്യവസായമേഖലയിലെ ആലുവ ടെക്നോ റബേഴ്സിന് സമീപം സി.ജി.ആർ മെറ്റലോയിസ് പ്രൈവറ്റ് ലിമിറ്റഡ് എന്ന കമ്പനിക്കു മുമ്പിലായിരുന്നു കവർച്ച. ബൈക്കിലെത്തി കാത്തുനിന്ന രണ്ടംഗ സംഘം കാറിന്റെ പുറകിലെ ചില്ലും ഡ്രൈവറുടെ വശത്തെ രണ്ടു ചില്ലുകളും തകർക്കുന്നതും തുടർന്നു സ്വർണവുമായി കടന്നുകളയുന്നതും കമ്പനി ഗേറ്റിനോടു ചേർന്നു സ്ഥാപിച്ചിട്ടുള്ള സിസിടിവി ദൃശ്യങ്ങളിലുണ്ട്. റൂറൽ ജില്ലാ പോലീസ് മേധാവി രാഹുൽ ആർ. നായർ, എഎസ്പി എം.ജെ. സോജൻ, ഡിവൈഎസ്പി വിദ്യാധരൻ, എസ്ഐ അനൂപ് സി. നായർ തുടങ്ങിയവർ സ്ഥലം സന്ദർശിച്ചു. ഫോറൻസിക് വിദഗ്ധരും സ്ഥലത്തെത്തി തെളിവുകൾ ശേഖരിച്ചു. എഎസ്പി സോജനാണ് അന്വേഷണ…
Read Moreസൗദി അറേബ്യ ആരോഗ്യമന്ത്രാലയത്തിലേക്ക് നഴ്സുമാരെ (സ്ത്രീ&പുരുഷന്) തെരഞ്ഞെടുക്കുന്നു; ഇന്റര്വ്യൂ 20,21,22,23,24 തീയതികളില് കൊച്ചിയില്
തിരുവനന്തപുരം: സൗദി അറേബ്യന് ആരോഗ്യമന്ത്രാലയത്തിന്റെ കീഴിലെ ആശുപത്രികളിലേക്ക് നിയമനത്തിനായി അഞ്ചു വര്ഷം പ്രവൃത്തിപരിചയമുള്ള ബിഎസ്സി നഴ്സുമാരെ (സ്ത്രീ&പുരുഷന്) തെരെഞ്ഞെടുക്കുന്നതിന് ഒഡെപെക്ക് അപേക്ഷ ക്ഷണിച്ചു. ഇന്റര്വ്യൂ 20,21,22,23,24 തീയതികളില് കൊച്ചിയില് നടക്കും. താത്പര്യമുള്ളവർ ബയോഡാറ്റ, സര്ട്ടിഫിക്കറ്റിന്റെ പകര്പ്പ് എന്നിവ 16നു മുന്പ് [email protected] എന്ന ഇമെയിലിലേക്ക് അയയ്ക്കേണ്ടതാണ്. വിശദവിവരങ്ങള്ക്ക് www.odepc.kerala.gov.in സന്ദര്ശിക്കാം.
Read Moreമുന്നൂറിൽ നിന്ന് 86ലേക്ക്; ഏഷ്യയിലെ ഏറ്റവും ഭാരം കൂടിയ വനിത സാധാരണ ജീവിതത്തിലേക്ക്
ഏഷ്യയിലെ ഏറ്റവും ഭാരമുള്ള വനിത എന്ന പേരിൽ അറിയപ്പെട്ടിരുന്ന അമിത രജാനി ശരീര ഭാരം കുറച്ചു. 300 കിലോയായിരുന്നു ഇവരുടെ ശരീര ഭാരം. 42 വയസുകാരിയായ ഇവർ നാല് വർഷത്തെ പരിശ്രമത്തിനൊടുവിൽ 214 കിലോയാണ് കുറച്ചത്. ഇപ്പോൾ 86 കിലോയാണ് ഇവരുടെ ശരീരഭാരം. മഹാരാഷ്ട്രയിലെ വസായ് സ്വദേശിനിയാണ് ഇവർ. ജനിക്കുമ്പോൾ മൂന്ന് കിലോയായിരുന്നു ഇവരുടെ ശരീരഭാരം. ആറാം വയസ് എത്തിയപ്പോഴേക്കും ഇവരുടെ ശരീര ഭാരം വർധിക്കാൻ ആരംഭിച്ചു. 16-ാം വയസിൽ ഇവരുടെ ശരീരഭാരം 126 കിലോ ആയി. ഇതേത്തുടർന്ന് രോഗങ്ങൾ ഇവരുടെ സുഹൃത്തായി മാറി. ഓക്സിജൻ ട്യൂബിന്റെ സഹായമില്ലാതെ ജീവിക്കുവാൻ പറ്റാത്ത സാഹചര്യവുമായി. മാത്രമല്ല 2007 മുതൽ ഇവർക്ക് കട്ടിലിൽ നിന്നും എഴുന്നേൽക്കുവാൻ പറ്റാത്ത അവസ്ഥയുമായി. നൂറിലധികം തൂവാലകൾ ഉപയോഗിച്ചാണ് ഇവരുടെ ശരീരം ദിവസേന വൃത്തിയാക്കിക്കൊണ്ടിരുന്നത്. ഒടുവിൽ ശരീരഭാരം കുറയ്ക്കുവാൻ തീരുമാനിച്ചുറപ്പിച്ച ഇവർക്ക് സഹായഹസ്തവുമായി എത്തിയത് മുംബൈയിലെ…
Read Moreസാമ്പത്തിക ലാഭമുണ്ടായില്ല! ആള്മാറാട്ടം നടത്തിയത് പഠന വൈകല്യമുള്ള കുട്ടികളെ സഹായിക്കാൻ: കുറ്റം സമ്മതിച്ച് അധ്യാപകൻ
തിരുവനന്തപുരം: പ്ലസ്ടു പരീക്ഷയില് ആള്മാറാട്ടം നടത്തിയെന്ന് സമ്മതിച്ച് അഡീഷണൽ ഡെപ്യൂട്ടി ചീഫ് നിഷാദ് വി. മുഹമ്മദ്. പഠനത്തില് പിന്നോക്കം നില്ക്കുന്ന വിദ്യാർഥികളെ സഹായിക്കുകയായിരുന്നു ലക്ഷ്യം. എന്നാൽ സാമ്പത്തിക ലാഭമുണ്ടായില്ല. സസ്പെൻഷനെതിരെ അപ്പീൽ നൽകുമെന്നും നിഷാദ് പറഞ്ഞു. മൂന്ന് കുട്ടികളുടെ പരീക്ഷ എഴുതിയെന്നും 33 പേരുടെ ഉത്തരക്കടലാസ് തിരുത്തിയെന്നുമാണ് നിഷാദിനെതിരായ ആരോപണം. അന്വേഷണ വിധേയമായി നിഷാദിനെയും കോഴിക്കോട് മുക്കം നീലേശ്വരം ഗവൺമെന്റ് ഹയർ സെക്കൻഡറി സ്കൂൾ പ്രിൻസിപ്പലും പരീക്ഷാ ചീഫ് സൂപ്രണ്ടുമായിരുന്ന കെ. റസിയ, പരീക്ഷാ ഡെപ്യൂട്ടി ചീഫ് പി.കെ. ഫൈസൽ എന്നിവരെയും സസ്പെൻഡ് ചെയ്തിരുന്നു. ആൾമാറാട്ട സംഭവത്തിൽ പോലീസ് അന്വേഷണം നടത്തുമെന്ന് പ്രഖ്യാപിച്ചിട്ടുണ്ട്. വകുപ്പുതല അന്വേഷണം നടത്തുമെന്നും ഹയർ സെക്കൻഡറി ഡയറക്ടറേറ്റ് അറിയിച്ചു. കുട്ടികൾക്ക് പങ്കില്ലെങ്കിൽ രണ്ടാമത് അവസരം നൽകാനും തീരുമാനമായി.
Read Moreയുവാക്കളിൽ വൻകുടൽ കാൻസർ പെരുകുന്നു! മുന്നറിയിപ്പുമായി കാൻസർ രോഗ ചികിത്സാ വിദഗ്ധർ.
കൊച്ചി: വൻകുടലിലെ കാൻസർ രോഗം യുവാക്കളിൽ വർധിക്കുന്നതായും പലരും കാൻസർ രോഗത്തിന്റെ അവസാനഘട്ടത്തിൽ എത്തിനിൽക്കുന്നതായും മുന്നറിയിപ്പു നൽകി കാൻസർ രോഗ ചികിത്സാ വിദഗ്ധർ. കൊച്ചി ആസ്റ്റർ മെഡ്സിറ്റിയിലെ ഡോക്ടർമാരായ അരുണ് വാര്യർ, കെ.പ്രകാശ് എന്നിവരാണ് മുന്നറിയിപ്പ് നൽകുന്നത്. കഴിഞ്ഞ അഞ്ചു വർഷമായി രോഗികളെ വിലയിരുത്തിയതിൽനിന്നാണ് ഈ മുന്നറിയിപ്പ് നൽകുന്നതെന്നു ഡോ. അരുണ് വാര്യർ പറയുന്നു. പലപ്പോഴും വളരെ വൈകിയാണു രോഗികൾ എത്തുന്നതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. യുവാക്കളുടെ ജീവിതരീതിയും ആഹാരക്രമവും ചുറ്റുപാടുകളും പൈതൃകവുമാണ് അവരെ കാൻസർ രോഗത്തിലേക്കു എത്തിക്കുന്നത്. 30 വയസിനും 40നും ഇടയിൽതന്നെ കാൻസർ ബാധിക്കുന്നു എന്ന ആപത്കരമായ അവസ്ഥയിലേക്കാണ് ഇപ്പോൾ കേരളത്തിലെ യുവാക്കൾ എത്തിപ്പെട്ടിട്ടുള്ളതെന്നത് അടിയന്തരമായി ശ്രദ്ധിക്കേണ്ട കാര്യമാണ്. വയറ്റിലുണ്ടാകുന്ന തുടർച്ചയായ അസ്വസ്ഥതകൾ അവഗണിക്കാതെ വിദഗ്ധ പരിശോധനയ്ക്കു വിധേയമാകാൻ ശ്രദ്ധിക്കണമെന്നു ഡോ. അരുണ് വാര്യർ അറിയിച്ചു. അമിത മദ്യപാനം , പുകവലി, പ്രായം, പാരന്പര്യം, അമിതവണ്ണം,…
Read Moreആലുവയിൽ ആറുകോടിയുടെ സ്വർണം കൊള്ളയടിച്ച സംഭവം: പ്രതികളുടെ ദൃശ്യം ലഭിച്ചു; സാക്ഷി മൊഴികളിൽ ദുരൂഹത
ആലുവ: എടയാറിലെ സ്വർണശുദ്ധീകരണ ശാലയിലേക്കു കൊണ്ടുവന്ന ആറു കോടി വിലമതിക്കുന്ന ഇരുപത്തിയഞ്ചര കിലോ സ്വർണം കവർന്ന സംഭവത്തിൽ ദുരൂഹത. സ്വർണം കൊണ്ടുവന്ന കാറിലുണ്ടായിരുന്നവരെയും സ്വർണം ഏറ്റുവാങ്ങാനിരുന്ന എടയാറിലെ കന്പനി ജീവനക്കാരെയും ചോദ്യം ചെയ്തതിൽ നിന്നാണ് സംഭവത്തിൽ ദുരൂഹതയുള്ളതായി പോലീസ് സംശയിക്കുന്നത്. അതേസമയം, പ്രതികളെന്നു സംശയിക്കുന്ന ബൈക്ക് യാത്രികരുടെ ദൃശ്യങ്ങൾ സമീപത്തെ സിസി ടിവി കാമറകളിൽ നിന്നു ലഭിച്ചിട്ടുണ്ട്. ആലുവ റൂറൽ എസ്പി രാഹുൽ ആർ.നായരുടെ നേതൃത്വത്തിലുള്ള ഉന്നത പോലീസ് സംഘം രാവിലെ ബിനാനിപുരം സ്റ്റേഷനിൽ എത്തി അന്വേഷണം ഉൗർജിതമാക്കിയിട്ടുണ്ട്. എറണാകുളത്തെ സദനം എന്ന സ്വർണമിടപാട് സ്ഥാപനത്തിൽനിന്നാണ് നാലംഗ സംഘം കാറിൽ സ്വർണം എടയാറിൽ എത്തിച്ചത്. സ്വർണം ശുദ്ധീകരിക്കാൻ ഏൽപ്പിക്കേണ്ട എടയാറിലെ സി.ആർ.ജി മെറ്റലേഴ്സ് എന്ന കന്പനിയുടെ സമീപത്തെത്തിയപ്പോൾ ബൈക്കിലെത്തിയ രണ്ടംഗസംഘം കാർ തടഞ്ഞ് നിർത്തി ആക്രമിക്കുകയായിരുന്നു. കാറിന്റെ ചില്ലുകൾ തകർത്ത അക്രമികൾ ഇരുപത്തിയഞ്ചര കിലോ സ്വർണമടങ്ങിയ പെട്ടി…
Read Moreകെ പരീക്ഷ വല്ലാത്ത പരീക്ഷണമായിപ്പോയി; കെ-ടെറ്റ് കാലപരിധി അവസാനിച്ചു; പാസാകാതെ നിരവധി അധ്യാപകർ
തൃശൂർ: അധ്യാപകരുടെ യോഗ്യതാനിർണയ പരീക്ഷയായ കേരള ടീച്ചർ എലിജിബിലിറ്റി ടെസ്റ്റ്(കെ-ടെറ്റ്) പാസാകാനുള്ള സമയപരിധി അവസാനിച്ചതോടെ യോഗ്യത നേടാനാകാതെ നിരവധി അധ്യാപകർ. അടുത്ത അധ്യയനവർഷത്തിൽ വിദ്യാഭ്യാസരംഗത്തു പുതിയ പ്രതിസന്ധിക്കും ഇതു കാരണമാകും. സംസ്ഥാനത്ത് 2012 മുതൽ സർവീസിൽ പ്രവേശിച്ച അധ്യാപകർക്കു വിദ്യാഭ്യാസ വകുപ്പ് നിർദേശിക്കുന്ന യോഗ്യതാപരീക്ഷ പാസാകാനുള്ള സമയപരിധി മാർച്ച് 31 വരെയായിരുന്നു. കടുപ്പമേറിയ പരീക്ഷ എല്ലാ അധ്യാപകരും എഴുതിയെങ്കിലും പലർക്കും പാസാകാൻ കഴിഞ്ഞില്ല. സമയപരിധി കഴിഞ്ഞതോടെ വീണ്ടും എഴുതാനും കഴിയാതായി. 2009ൽ കേന്ദ്രസർക്കാർ നടപ്പിലാക്കിയ കേന്ദ്ര വിദ്യാഭ്യാസ അവകാശനിയമം അനുശാസിക്കുന്ന കെ-ടെറ്റ് യോഗ്യതാപരീക്ഷ എൽപി വിഭാഗത്തിനു കാറ്റഗറി ഒന്നും അപ്പർ പ്രൈമറി വിഭാഗത്തിനു കാറ്റഗറി രണ്ടും ഹൈസ്കൂൾ വിഭാഗത്തിനു കാറ്റഗറി മൂന്നും ഭാഷാധ്യാപകർക്കു കാറ്റഗറി നാലും ആണ് വിജയിക്കേണ്ടത്. കെ-ടെറ്റ് പരീക്ഷ സംബന്ധിച്ച് അധ്യാപകർക്കിടയിൽ വ്യാപകമായ പരാതിയാണുണ്ടായിരുന്നത്. മനഃപൂർവം തോല്പിക്കാൻ വേണ്ടിയാണ് പരീക്ഷ നടത്തുന്നതെന്നും ആക്ഷേപം ഉയർന്നിരുന്നു.…
Read Moreപാക്കിസ്ഥാന് പതാകയുമായി രാഖി സാവന്ത്; വിവാദമായി ചിത്രം; വിശദീകരണവുമായി രാഖി രംഗത്ത്
മുംബൈ: വിവാദ പ്രസ്താവനകളിലൂടെ വാർത്തകളിൽ ഇടം നേടുന്ന ബോളിവുഡ് നടിയാണ് രാഖി സാവന്ത്. പാക്കിസ്ഥാൻ ദേശീയ പതാകയേന്തി നില്ക്കുന്ന ചിത്രങ്ങളുമായാണ് താരം വീണ്ടും വാർത്തകളിൽ ഇടം നേടുന്നത്. ഇൻസ്റ്റഗ്രാമിലാണ് താരം ചിത്രങ്ങൾ പോസ്റ്റ് ചെയ്തത്. സോഷ്യൽ മീഡിയയിൽ രാഖി വൻ ആക്രമണങ്ങളാണ് നേരിടുന്നത്. സംഭവ വിവാദമായതോടെ വിശദീകരണവുമായി രാഖി നേരിട്ട് രംഗത്തെത്തി. ധര 370 എന്ന ചിത്രത്തില് നിന്നുള്ള ദൃശ്യമാണിത്. കാഷ്മീരിലെ പണ്ഡിറ്റുകളുടെ കഥ പറയുന്ന സിനിമയിൽ പാക്കിസ്ഥാനി പെണ്കുട്ടിയായാണ് താൻ അഭിനയിക്കുന്നതെന്നും രാഖി വിശദീകരിച്ചു. നേരത്തെ, നടി തനുശ്രീ ദത്ത നാനാ പടേക്കറിനെതിരേ മീ ടൂ ആരോപണവുമായി രംഗത്ത് വന്നപ്പോള് നടനെ പിന്തുണച്ച് രംഗത്തെത്തിയ രാഖി വിവാദത്തിലായിരുന്നു.
Read More