ഇസ്ലാമാബാദ്: പാക്കിസ്ഥാനിൽ കുറ്റവിമുക്തയാക്കപ്പെട്ട കത്തോലിക്കാ വീട്ടമ്മ ആസിയ ബീബി കാനഡയിൽ എത്തിയതായി സ്ഥിരീകരിക്കാതെ പ്രധാനമന്ത്രി ജസ്റ്റിൻ ട്രൂഡോ. ആസിയയുടെ ഭർത്താവും മക്കളും നേരത്തേതന്നെ കാനഡയിൽ എത്തിയിരുന്നു. ആസിയ രണ്ടു ദിവസം മുന്പ് കാനഡയിൽ എത്തിയെന്നാണു റിപ്പോർട്ട്. എന്നാൽ ഇക്കാര്യത്തെക്കുറിച്ചുള്ള മാധ്യമങ്ങളുടെ ചോദ്യത്തിന് ഉത്തരം നൽകാൻ പ്രധാനമന്ത്രി തയാറായില്ല. അതേസമയം ആസിയ കാനഡയിൽ എത്തിയതായി ബ്രിട്ടീഷ് പ്രധാനമന്ത്രി തെരേസാ മേയും യുഎസ് സ്റ്റേറ്റ് സെക്രട്ടറി മൈക്ക് പോംപെയും സ്ഥിരീകരിച്ചു. സുരക്ഷ കാരണങ്ങളാലാണ് കാനഡ ആസിയായുമായി ബന്ധപ്പെട്ട വിവരം പുറത്തു വിടാത്തതെന്നാണ് റിപ്പോർട്ട്. പത്തു വർഷം നീണ്ട ആശങ്കയുടെ നാളുകൾക്കൊടുവിലാണു നാല്പത്തേഴുകാരിയായ ആസിയ ബീബിക്കു സ്വതന്ത്രലോകത്ത് എത്താൻ കഴിഞ്ഞത്. മതനിന്ദ ആരോപിച്ച് ഇസ്ലാമിക മൗലികവാദികളാണ് ആസിയയെ 2009- ൽ പോലീസിൽ ഏല്പിച്ചത്. കഴിഞ്ഞ ഒക്ടോബർ 31നു പാക് സുപ്രീം കോടതി ആസിയയെ കുറ്റവിമുക്തയാക്കി. ഇതേത്തുടർന്നു ജയിലിൽനിന്നു പുറത്തുവന്ന അവരെ പാക്…
Read MoreCategory: Loud Speaker
രാഹുൽ കാർഷികവായ്പ എഴുതിത്തള്ളിയോ ? ആളാവാൻ നോക്കി, നാട്ടുകാരുടെ മറുപടികേട്ട് സ്മൃതിയുടെ കണ്ണുതള്ളിപ്പോയി
ന്യൂഡൽഹി: ഭോപ്പാലിനടുത്ത് അശോക് നഗറിൽ നടന്ന തെരഞ്ഞെടുപ്പ് റാലി സ്മൃതി ഇറാനിയുടെ ജീവിതത്തിൽ അവിസ്മരണീയമായി. റാലിക്കിടെ രാഹുൽ ഗാന്ധി നിങ്ങളുടെ കാർഷിക വായ്പ എഴുതി ത്തള്ളിയോ എന്ന് ചോദിച്ച സ്മൃതിക്ക് ജനക്കൂട്ടം ഒരുമിച്ച് തള്ളി എന്ന മറുപടിയാണ് നൽകിയത്. മധ്യപ്രദേശ് നിയമസഭാ തെരഞ്ഞെടുപ്പിൽ കോണ്ഗ്രസ് അധ്യക്ഷൻ രാഹുൽ ഗാന്ധി കർഷകരുടെ വായ്പ എഴുതി തള്ളുമെന്ന് വാഗ്ദാനം നൽകിയിരുന്നു. ഈ വാഗ്ദാനം രാഹുൽ നിറവേറ്റിയോ എന്നായിരുന്നു റാലിക്കിടെ സ്മൃതിയുടെ ചോദ്യം. അതെ, വായ്പ എഴുതി തള്ളിയെന്ന് ജനക്കൂട്ടം ആവർത്തിച്ച് മറുപടി പറഞ്ഞു. ജനങ്ങളുടെ ഭാഗത്ത് നിന്ന് അപ്രതീക്ഷിതമായി തിരിച്ചടി ഉണ്ടായതോടെ പ്രസംഗം സ്മൃതി ഇറാനി കുറച്ച് നേരത്തേക്ക് നിർത്തിവയ്ക്കുന്നതും വീഡിയോയിലുണ്ട്. നേരത്തെ കർഷകർക്ക് വായ്പാ ഇളവ് നൽകിയില്ലെന്ന് വിമർശിച്ച മുൻ മുഖ്യമന്ത്രി ശിവ്രാജ് സിങ് ചൗഹാനും കനത്ത മറുപടിയാണ് ലഭിച്ചത്. മുതിർന്ന നേതാവ് സുരേഷ് പച്ചോരിയാണ് കെട്ടുകണക്കിന് രേഖകളുമായി…
Read Moreരാമന് “പരോൾ’ കിട്ടിയേക്കും! സമയം നിശ്ചയിച്ച് തെച്ചിക്കോട്ടുകാവ് രാമചന്ദ്രന് അനുമതി നൽകാൻ സാധ്യത
സ്വന്തം ലേഖകൻ തൃശൂർ: ജയിൽപുള്ളികൾക്ക് പരോൾ അനുവദിക്കും പോലെ നിശ്ചിതസമയത്തേക്ക് തെച്ചിക്കോട്ടുകാവ് രാമചന്ദ്രന്റെ വിലക്ക് നീക്കാൻ സാധ്യത. രണ്ടോ മൂന്നോ മണിക്കൂറിലേക്ക് മാത്രം തെച്ചിക്കോട്ടുകാവ് രാമചന്ദ്രനെ എഴുന്നള്ളിപ്പിക്കാൻ പ്രത്യേക അനുമതി നൽകാൻ ഉന്നതതലങ്ങളിൽ ആലോചന നടക്കുന്നുണ്ട്. പൂരവിളംബരം നടത്തുന്ന തെക്കേഗോപുര നട തുറക്കൽ ചടങ്ങിന് കൃത്യസമയം പാലിച്ച് ആനയെ കൊണ്ടുവന്ന് മടക്കിക്കൊണ്ടുപോകണമെന്ന കർശന നിർദ്ദേശത്തോടെ അനുമതി നൽകാനാണ് ആലോചിക്കുന്നത്. കനത്ത സുരക്ഷ സംവിധാനങ്ങൾ ഒരുക്കണമെന്നും നിർദ്ദേശം നൽകും. ആളുകളെ പതിവിന് വിപരീതമായി ആനയുടെ അടുക്കൽ നിൽക്കാൻ അനുവദിക്കാത്ത വിധമായിരിക്കണം സജ്ജീകരണമെന്നും സുരക്ഷ സംവിധാനങ്ങൾ മൂന്നു മടങ്ങെങ്കിലും വർധിപ്പിച്ചേ ആനയെ എഴുന്നള്ളിക്കാവൂ എന്നും ആനയ്ക്കൊപ്പം വിദഗ്ധ പാപ്പാൻമാരും ആന എന്തെങ്കിലും പ്രശ്നമോ അസ്വസ്ഥതയോ കാണിച്ചാൽ അടിയന്തിരമായി ഇടപെടാനും നിയന്ത്രിച്ചു നിർത്താനും കഴിവുള്ള എലിഫന്റ് സ്ക്വാഡിലെ അംഗങ്ങളും ആനയെ എഴുന്നള്ളിപ്പിന് കൊണ്ടുവരുന്ന സമയം മുതൽ അവസാനം വരെ ഉണ്ടാകണമെന്നും നിർദ്ദേശിക്കും.…
Read Moreചെളിവാരി എറിഞ്ഞ് സിപിഎമ്മും കോണ്ഗ്രസും! കോഴിക്കോട് പെട്ടിതുറക്കും മുന്പേ “പ്രസ്താവനയുദ്ധം ‘!
സ്വന്തം ലേഖകന് കോഴിക്കോട്: ലോക്സഭാതെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് പരസ്പരം ചെളിവാരിയെറിഞ്ഞ് കോണ്ഗ്രസും സിപിഎമ്മും. തീപാറിയപോരാട്ടം നടന്ന കോഴിക്കോട് മണ്ഡിലത്തിലാണ് സംസ്ഥാനത്ത് മറ്റൊരിടത്തുമില്ലാത്ത ചെളിവാരി എറിയല് നടക്കുന്നത്. പോളിംഗ കഴിഞ്ഞ ദിവം മുതല് തൊട്ട് തുടങ്ങിയ ഈ വിഴുപ്പലക്കിലിന് ഇതുവരെ അവസാനമായില്ല. ഇടതുമുന്നണി സ്ഥാനാര്ഥി എ. പ്രദീപ് കുമാറിന് സിപിഎമ്മിലെ തന്നെ ഒരു വിഭാഗം നേതാക്കള് വോട്ട് ചെയ്തില്ലെന്നും ആവോട്ടുകളെല്ലാം യുഡിഎഫ് സ്ഥാനാര്ഥി എം.കെ.രാഘവന് കിട്ടിയെന്നും ഡിസിസി പ്രസിഡന്റ് ടി.സിദ്ദിഖ് ഇന്നലെ പരസ്യമായി പ്രസ്താവിച്ചു. ആ നേതാക്കള്ക്ക് വാക്കുകൊടുത്തിരിക്കുന്നതിനാല് അവരുടെ പേര് പറയാന് കഴിയില്ലെന്നും അദ്ദേഹം അറിയിച്ചു. അതേസമയം എം.കെ.രാഘവനെതിരായ ഒളികാമറാ വിവാദത്തില് തങ്ങള്ക്ക് നിയമപരമായ സഹായം ചെയ്തുതന്നത് യുഡിഎഫ് നേതാക്കളാണെന്നായിരുന്നു ഡിവൈഎഫ്ഐ ദേശീയ പ്രസിഡന്റ് പി.എ. മുഹമ്മദ് റിയാസിന്റെ പ്രതികരണം.ഒരു വിഭാഗം യുഡിഎഫ് നേതാക്കള് ഇടതുമുന്നണിക്ക് വോട്ട് ചെയ്തുവെന്നാണ് അദേഹവും അവകാശപ്പെട്ടത്. പ്രചരണരംഗത്തുണ്ടായിരുന്നു വീറും വാശിയും അതേപടി പ്രസ്താനയുദ്ധത്തിലും…
Read Moreസെലിബ്രിറ്റി സ്ഥാനാർഥി നുസ്രത് ജഹാനൊപ്പം സെൽഫി തിരക്ക്; സ്റ്റേജ് തകർന്നു
കോൽക്കത്ത: തൃണമൂൽ കോണ്ഗ്രസ് സ്ഥാനാർഥിക്കൊപ്പം സെൽഫിയെടുക്കാനുള്ള പ്രവർത്തകരുടെ തിരക്കിൽ സ്റ്റേജ് തകർന്നു. പശ്ചിമ ബംഗാളിലെ ബാസിർഹട്ടിലെ തൃണമൂൽ സ്ഥാനാർഥിയും പ്രസിദ്ധ ബംഗാളി അഭിനേത്രിയുമായ നുസ്രത് ജഹാനൊപ്പം സെൽഫിയെടുക്കാനുള്ള ശ്രമമാണ് അപകടത്തിൽ കലാശിച്ചത്. ഗോപിബല്ലഭ്പൂരിൽ നുസ്രത് ജഹാൻ തെരഞ്ഞെടുപ്പ് പ്രചാരണം നടത്തവെയായിരുന്നു സംഭവം. അപകടത്തിൽ ആർക്കും പരിക്കില്ല. സ്റ്റേജ് അധികം ഉയരത്തിലായിരുന്നില്ല എന്നത് അപകടത്തിന്റെ കാഠിന്യം കുറച്ചു. സംഭവത്തിന്റെ വീഡിയോ ദൃശ്യങ്ങൾ സമൂഹ മാധ്യമങ്ങളിൽ വ്യാപകമായി പ്രചരിക്കുന്നുണ്ട്. നുസ്രത് ജഹാൻ പ്രദേശത്തെ എംഎൽഎയുമായി സംസാരിക്കുന്നതും നിരവധിപേർ സ്ഥാനാർഥിക്കൊപ്പം സെൽഫിയെടുക്കാൻ എത്തുന്നതും ദൃശ്യങ്ങളിൽ കാണാം. അപകടമുണ്ടായെങ്കിലും മനസാന്നിധ്യം കൈവിടാതെ നുസ്രത് ജഹാൻ മൈക്ക് എടുത്ത് ആർക്കും പരിക്കില്ലെന്നു വിളിച്ചു പറയുന്നതും വീഡിയോയിൽ വ്യക്തമാണ്.
Read Moreഐഎസ് റിക്രൂട്ട്മെന്റ്, രണ്ടും കൽപ്പിച്ച് എൻഐഎ; കൂടുതൽ മലയാളികൾ കുടുങ്ങും
കൊച്ചി: ഐഎസ് റിക്രൂട്ട്മെന്റിലൂടെ കൂടുതൽ മലയാളികൾ തീവ്രവാദത്തിലേക്കു കടന്നുവെന്ന എൻഐഎ നിരീക്ഷണം ശരിവയ്ക്കുന്ന തലത്തിൽ ഓരോ ദിവസവും കൂടുതൽ ആളുകളിലേക്കു അന്വേഷണം വ്യാപിക്കുന്നു. നിലവിൽ അന്പതോളം മലയാളികളും തമിഴ്നാട്ടുകാരും എൻഐഎ നിരീക്ഷണത്തിലാണ്. ഇവർ ശ്രീലങ്കയിലെ സ്ഫോടനത്തിന്റെ മുഖ്യസൂത്രധാരൻ സഹ്രാൻ ഹാഷിമിന്റെ ആരാധകരാണ്. പാലക്കാട് അറസ്റ്റിലായ റിയാസ് അബൂബക്കറിനെ പിടികൂടിയതോടെയാണ് എൻഐഎയുടെ അന്വേഷണം വ്യാപിച്ചത്. ഇയാളൊടൊപ്പം കാസർഗോഡ് സ്വദേശികളായ രണ്ടു പേരും കരുനാഗപ്പള്ളി സ്വദേശിയും അറസ്റ്റിലായിരുന്നു. ഫൈസൽ, അബ്ദുൾ അറാഫത്ത്, അബ്ദുൾ റാഷിദ് എന്നീ മൂന്ന് പേരേയാണ് അറസ്റ്റു ചെയ്തിരുന്നത്. വരും ദിവസങ്ങളിൽ കൂടുതൽ അറസ്റ്റ് ഉണ്ടാകും. പഴുതുകൾ അടച്ചുള്ള ശക്തമായ അന്വേഷണമാണ് നടന്നു വരുന്നത്. ഇതിനിടയിലാണ് വിദേശത്തുള്ള കൊല്ലം ഓച്ചിറ സ്വദേശി മുഹമ്മദ് ഫൈസലിനെ (36) എൻഐഎ വിശദമായി ചോദ്യം ചെയ്യാൻ ഒരുങ്ങുന്നത്. ദോഹയിൽനിന്നും നാട്ടിലെത്തിയ ഇയാൾ വരും ദിവസങ്ങളിൽതന്നെ എൻഐഎ സംഘത്തിന് മുന്നിൽ ഹാജരാകുമെന്നാണു ലഭിക്കുന്ന…
Read Moreവയനാട്ടിൽ ജനവാസ മേഖലയിൽ കടുവ; ജാഗ്രതാ നിർദേശം; മയക്കു വെടിവയ്ക്കാൻ സർക്കാർ ഉത്തരവ് വേണമെന്ന് വനംവകുപ്പ്
പുൽപ്പള്ളി: വയനാട് പുൽപ്പള്ളിയിൽ ജനവാസ മേഖലയിൽ ഇറങ്ങിയ കടുവയെ ഇതുവരെയും തുരത്താനായില്ല. കാപ്പിപ്പാടി കോളനിയിലാണ് കടുവയെ അവസാനമായി കണ്ടത്. കടുവയെ പിടികൂടുംവരെ ആളുകൾ ജാഗ്രത പാലിക്കണമെന്നും സർക്കാർ ഉത്തരവ് കിട്ടിയാൽ മയക്കുവെടിവച്ച് പിടികൂടുമെന്നും വനംവകുപ്പ് അധികൃതർ അറിയിച്ചു. ചൊവ്വാഴ്ച രാത്രിയിൽ വനം വകുപ്പ് ഉദ്യോഗസ്ഥരുടെയും പോലീസിന്റെയും നേതൃത്വത്തിൽ പടക്കം പൊട്ടിച്ച് കടുവയെ തുരത്താൻ ശ്രമം നടത്തിയെങ്കിലും വിഫലമായി. ചുറ്റുവട്ടത്ത് കോളനിയടക്കമുള്ള ജനവാസ കേന്ദ്രമായതിനാൽ ഓടിച്ച് വനത്തിലേക്ക് കയറ്റാൻ കഴിയാത്ത അവസ്ഥായാണുള്ളതെന്ന് വനം വകുപ്പ് അധികൃതർ പറഞ്ഞു.
Read Moreകൊളീജിയവുമായി കേന്ദ്രം വീണ്ടും ഏറ്റുമുട്ടലിന്; രണ്ടു ജഡ്ജിമാരുടെ പേരുകൾ മടക്കി
ന്യൂഡൽഹി: രണ്ടു ജഡ്ജിമാരെ സുപ്രീംകോടതിയിലേക്ക് പരിഗണിക്കാനുള്ള കൊളീജിയം ശിപാർശയിൽ എതിർപ്പുമായി കേന്ദ്ര സർക്കാർ. ജസ്റ്റീസുമാരായ അനിരുദ്ധ ബോസ്, എ.എസ്. ബൊപ്പണ്ണ എന്നിവരുടെ കാര്യത്തിലാണ് കേന്ദ്രത്തിന് എതിർപ്പ്. ഇവരുടെ ശിപാർശ പുനപരിശോധിക്കാൻ ആവശ്യപ്പെട്ടു കേന്ദ്രം ശിപാർശ തിരിച്ചയച്ചു. സീനിയോരിറ്റി പ്രശ്നങ്ങൾ ചൂണ്ടിക്കാട്ടിയാണ് കേന്ദ്രം ശിപാർശ മടക്കിയതെന്നാണു സൂചന. ഏപ്രിൽ 12-നാണ് കൊളീജിയം കേന്ദ്രത്തിനു ശിപാർശ നൽകിയത്. സർക്കാരിന്റെ എതിർപ്പ് ചർച്ച ചെയ്യുന്നതിനായി കൊളീജിയം വീണ്ടും യോഗം ചേരുമെന്നാണു റിപ്പോർട്ട്. കഴിഞ്ഞ വർഷം ജസ്റ്റീസ് കെ.എം. ജോസഫിന്റെ വിഷയത്തിലും കേന്ദ്രം കൊളീജിയവുമായി എറ്റുമുട്ടിയിരുന്നു. എന്നാൽ ജസ്റ്റീസ് ജോസഫിന്റെ പേര് കൊളീജിയം വീണ്ടും ശിപാർശ ചെയ്തതോടെ കേന്ദ്രത്തിനു വഴങ്ങേണ്ടി വന്നു. കഴിഞ്ഞ വർഷം ഓഗസ്റ്റിൽ അദ്ദേഹം സുപ്രീംകോടതി ജഡ്ജിയായി സത്യപ്രതിജ്ഞ ചെയ്തു.
Read Moreകാർഷികടം: തെളിവ് വേണമെന്നു ചൗഹാൻ; “രണ്ടു ലോഡ്’ തെളിവുമായി കോണ്ഗ്രസ്
ഭോപ്പാൽ: കാർഷിക കടം എഴുതിത്തള്ളിയതിന്റെ തെളിവ് ആവശ്യപ്പെട്ട മധ്യപ്രദേശ് മുൻ മുഖ്യമന്ത്രി ശിവരാജ് സിംഗ് ചൗഹാനു മറുപടിയുമായി കോണ്ഗ്രസ്. ഡിസംബറിൽ അധികാരത്തിലേറിയശേഷം കമൽനാഥ് സർക്കാർ 21 ലക്ഷം കർഷകരുടെ കടം എഴുതിത്തള്ളിയതിന്റെ രേഖകളുമായി മുതിർന്ന കോണ്ഗ്രസ് നേതാവ് സുരേഷ് പച്ചൗരി ചൗഹാന്റെ വീട്ടിലെത്തി. എന്നിരുന്നാലും കോണ്ഗ്രസിന്റെ അവകാശവാദങ്ങൾ ചൗഹാൻ നിഷേധിച്ചു. കള്ളക്കഥകളാണ് കോണ്ഗ്രസ് നൽകിയതെന്ന് ചൗഹാൻ ആരോപിച്ചു.സംസ്ഥാന മന്ത്രി പി.സി. ശർമ, മറ്റു കോണ്ഗ്രസ് നേതാക്കൾ എന്നിവർക്കൊപ്പമാണ് പച്ചൗരി ചൗഹാന്റെ വീട്ടിലത്തിയത്. ചൗഹാനു നൽകുന്നതിനായി രണ്ടു വാഹനങ്ങളിലായി നിറയെ രേഖകളും പച്ചൗരി കൊണ്ടുവന്നു. ഇതിനുശേഷം രേഖകൾ തലയിൽ ചുമന്ന് ചൗഹാന്റെ ഒൗദ്യോഗിക വസതിയിലേക്കു കൊണ്ടുപോയി. ഈ രേഖകൾ ചൗഹാന്റെ വീട്ടിൽ ഇട്ടു. കോണ്ഗ്രസ് നേതാക്കൾ മടങ്ങിയ ശേഷമാണ് ചൗഹാൻ കോണ്ഗ്രസിന്റെ അവകാശവാദങ്ങൾ തള്ളിയത്. 48,000 കോടിയുടെ കാർഷിക കടങ്ങൾ എഴുതിത്തള്ളുമെന്നായിരുന്നു വാഗ്ദാനമെങ്കിലും വെറും 13,000 കോടിയുടെ കടം…
Read Moreകള്ളക്കടത്ത് സംഘം കൊടുത്തുവിട്ട സ്വർണം കൈമാറെ പൂഴ്ത്തി കോഴിക്കോട്ട് കാരൻ മുങ്ങി; ദുബൈ പോലീസിലെ ഉദ്യോഗസ്ഥായ യുവാവിനെ തട്ടിക്കൊണ്ടുപോയി സ്വർണക്കളക്കടത്തു സംഘം; പോലീസ് വിശദീകരണം ഇങ്ങനെ
സ്വന്തംലേഖകന് കോഴിക്കോട്: സ്വര്ണക്കള്ളക്കടത്ത് സംഘം യുവാവിനെ തട്ടികൊണ്ടുപോയി. ദുബൈ പോലീസ് ആസ്ഥാനത്തെ ജീവനക്കാരനും മാറാട് സ്വദേശിയുമായ മുസഫര് അഹമ്മദിനെയാണ് തട്ടിക്കൊണ്ടുപോയത്. രണ്ടാഴ്ച മുമ്പ് വിദേശത്തുനിന്ന് നാട്ടിലെത്തിയ മുസഫറിനെ വീട്ടിലേക്കുള്ള യാത്രയ്ക്കിടെ തട്ടിക്കൊണ്ടുപോവുകയായിരുന്നു. സംഭവത്തെ തുടര്ന്ന് കഴിഞ്ഞ മാസാവസാനം മുസഫറിന്റെ ബന്ധുക്കള് മാറാട് പോലീസില് പരാതി നല്കിയിരുന്നു. പരാതി ശ്രദ്ധയില്പ്പെട്ട സംസ്ഥാന രഹസ്യാന്വേഷണ വിഭാഗം നടത്തിയ അന്വേഷണത്തിലാണ് തട്ടിക്കൊണ്ടുപോയതിനു പിന്നില് സ്വര്ണക്കള്ളക്കടത്തുകാരുടെ പങ്കുണ്ടെന്ന് കണ്ടെത്തിയത്. വിദേശത്തുനിന്ന് ആറുമാസം മുമ്പ് നാട്ടിലെത്തിയ മുസഫറിന്റെ കൈവശം കള്ളക്കടത്ത് സംഘം സ്വര്ണം കൊടുത്തുവിട്ടിരുന്നു. മുസഫര് നാട്ടിലെത്തിയാല് ഇത് കൈമാറണമെന്നായിരുന്നു വ്യവസ്ഥ. എന്നാല് സ്വര്ണം മുസഫര് കൈമാറിയില്ല. കൂടാതെ അതിനു ശേഷം മുസഫര് വിദേശത്തേക്ക് തന്നെ തിരിച്ചുപോവുകയും ചെയ്തു. പിന്നീട് വീണ്ടും കഴിഞ്ഞ മാസം 22 ന് നാട്ടിലെത്തി. ഈ വിവരം നേരത്തെ മനസിലാക്കിയ കള്ളക്കടത്ത് സംഘം തട്ടിക്കൊണ്ടുപോവുകയായിരുന്നുവെന്നാണ് രഹസ്യാന്വേഷണ വിഭാഗം കണ്ടെത്തിയത്. യുവാവിനെ…
Read More