Set us Home Page

പോ​ലീ​സ് അ​നു​ഭ​വ​ങ്ങ​ളി​ലൂ​ടെ സി​ദ്ദി​ഖ്’..! ചെ​റു​പ്പ​ത്തി​ലേ ആ​ഗ്ര​ഹം പോ​ലീ​സാ​കാ​ൻ; നടക്കാതെ പോയ സ്വപ്നത്തെക്കുറിച്ച്  തുറന്ന്  പറഞ്ഞ് സിദ്ദിഖ്

ആ​ലു​വ:  ചെ​റു​പ്പ​ത്തി​ലെ എ​ന്‍റെ ഏ​റ്റ​വും വ​ലി​യ ആ​ഗ്ര​ഹ​മാ​യി​രു​ന്നു പോ​ലീ​സാ​ക​ണ​മെ​ന്ന​ത്. എ​ന്നാ​ല​ത് ന​ട​ക്കാ​തെ പോ​യി. പോ​ലീ​സു​കാ​രോ​ട് എ​നി​ക്ക് എ​ന്നും ബ​ഹു​മാ​ന​മാ​ണ് ഉ​ള്ള​ത്. ഓ​രോ ദി​വ​സ​വും എ​ത്ര പ്ര​ശ്‌​ന​ങ്ങ​ള്‍​ക്കാ​ണ് പോ​ലീ​സ് പ​രി​ഹാ​രം കാ​ണു​ന്ന​ത്.

പോ​ലീ​സു​കാ​രു​ടെ മാ​ന​സി​ക സ​മ്മ​ര്‍​ദ്ദം കു​റ​ക്കു​ന്ന​തി​നാ​യി റൂ​റ​ല്‍ ജി​ല്ലാ പോ​ലീ​സ് സം​ഘ​ടി​പ്പി​ച്ച ച​ട​ങ്ങി​ലാണ് ന​ട​ന്‍ സി​ദ്ദീ​ഖ് ത​ന്‍റെ മ​ന​സ് തു​റ​ന്നത്. “പോ​ലീ​സ് അ​നു​ഭ​വ​ങ്ങ​ളി​ലൂ​ടെ സി​ദ്ദി​ഖ്’ എ​ന്ന പേ​രി​ലാ​ണ് പ​രി​പാ​ടി ന​ട​ത്തി​യ​ത്.

മ​യ​ക്കു​മ​രു​ന്ന് ഉ​പ​യോ​ഗി​ക്കു​ന്ന ശീ​ലം വി​ദ്യാ​ര്‍​ഥി​ക​ള്‍​ക്കി​ട​യി​ല്‍ വ​ര്‍​ധി​ച്ചു​വ​രി​ക​യാ​ണെ​ന്നും അ​തി​നാ​ല്‍ മ​യ​ക്കു​മ​രു​ന്നി​നെ​തി​രേ പ്ര​വ​ര്‍​ത്തി​ക്കാ​ന്‍ താ​ത്പ​ര്യ​മു​ണ്ടെ​ന്നും അ​ദേ​ഹം പ​റ​ഞ്ഞു. കു​ട്ടി​ക​ള്‍ ഇ​തു​പ​യോ​ഗി​ക്കു​ന്ന​തി​ല്‍ പ​ശ്ചാ​ത്താ​പം തോ​ന്നാ​ത്ത​വ​രാ​യി മാ​റി. ഇ​ത് ഉ​പ​യോ​ഗി​ക്ക​ന്ന​തു​കൊ​ണ്ട് എ​ന്താ​ണ് കു​ഴ​പ്പ​മെ​ന്നാ​ണ് അ​വ​രു​ടെ ചോ​ദ്യം.

സി​നി​മ​യു​ടെ പു​തു​ത​ല​മു​റ​യി​ല്‍​പ്പെ​ട്ട ചി​ല​രെ​ങ്കി​ലും ഇ​ത് ഉ​പ​യോ​ഗി​ക്കു​ന്നു​ണ്ടെ​ന്ന് ആ​ക്ഷേ​പം ഉ​യ​ര്‍​ന്നി​ട്ടു​ണ്ട്. ഇ​ത് വ​ലി​യ അ​പ​ക​ട​ത്തി​ലേ​ക്കാ​ണ് പോ​കു​ന്ന​തെ​ന്നും സി​ദ്ദി​ഖ് ചൂ​ണ്ടി​ക്കാ​ട്ടുന്നു.

രാഷ്ട്രദീപിക വാര്‍ത്തകള്‍ ഫേസ്ബുക്കില്‍ പിന്തുടരാന്‍ ഞങ്ങളുടെ പേജ് ലൈക്ക് ചെയ്യൂ...

https://www.facebook.com/RashtraDeepika/

LATEST NEWS