അഹമ്മദാബാദ്: അടിച്ചാൽ തിരിച്ചടിക്കുന്നത് തന്റെ സ്വഭാവമാണെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. അവരുടെ വീട്ടിൽക്കയറി ഇല്ലാതാക്കുമെന്നും അദ്ദേഹം പറഞ്ഞു. അഹമ്മദാബാദിൽ പൊതുപരിപാടിയിൽ സംസാരിക്കുമ്പോഴാണ് മോദി വെല്ലുവിളി നടത്തിയത്. ഭൂമിയുടെ അടിയിൽ പാതാളത്തിൽ ഒളിച്ചാലും അവിടെനിന്നും വലിച്ചുപുറത്തിട്ട് ഇല്ലാതാക്കുമെന്നും പ്രധാനമന്ത്രി പറഞ്ഞു. എതിരാളികളെ അവരുടെ പ്രദേശത്തുവച്ചുതന്നെ അടിക്കുക എന്നതാണ് തങ്ങളുടെ നയം. ഒരുപാട് സമയം കാത്തിരിക്കുന്നത് തനിക്ക് ഇഷടമില്ലെന്നും അദ്ദേഹം പറഞ്ഞു. വോട്ട് നേടാൻ വേണ്ടിയാണ് വ്യോമാക്രമണം നടത്തിയതെന്ന പ്രതിപക്ഷ ആരോപണത്തെയും മോദി വിമർശിച്ചു. ആദ്യത്തെ സർജിക്കൽ സ്ട്രൈക്ക് ഉണ്ടാകുമ്പോൾ തെരഞ്ഞെടുപ്പുകൾ ഉണ്ടായിരുന്നോ എന്ന് അദ്ദേഹം ചോദിച്ചു. കഴിഞ്ഞ നാല് പതിറ്റാണ്ടായി നമ്മളെ ഭീകരവാദം വേട്ടയാടുന്നു. താൻ അധികാരത്തെ പരിഗണിക്കുന്നില്ല. രാജ്യത്തിന്റെ സുരക്ഷമാത്രമാണ് തന്റെ പരിഗണനയെന്നും മോദി പറഞ്ഞു.
Read MoreCategory: Loud Speaker
സൈനിക വേഷത്തിലെത്തി തെരഞ്ഞെടുപ്പ് പ്രചാരണം; മനോജ് തിവാരിക്കെതിരേ രൂക്ഷമായ വിമർശനം
ന്യൂഡൽഹി: തെരഞ്ഞെടുപ്പ് പ്രചാരണത്തിനായി സൈനിക വേഷത്തിലെത്തിയ ബിജെപി നേതാവ് മനോജ് തിവാരിക്കെതിരേ രൂക്ഷമായ വിമർശനം. ഡൽഹിയിൽ ബിജെപി സംഘടിപ്പിച്ച വിജയ് സങ്കൽപ്പ് ബൈക്ക് റാലിയിലാണ് ഡൽഹി ബിജെപി അധ്യക്ഷനും എംപിയുമായ മനോജ് തിവാരി സൈനിക വേഷത്തിൽ എത്തിയത്. ജീവൻ പണയം വെച്ച് സൈന്യം അതിർത്തിയിൽ നടത്തിയ പോരാട്ടങ്ങളെ ബിജെപി രാഷ്ട്രീയവൽക്കരിക്കുകയാണെന്ന് തൃണമൂൽ എംപി ഡെറിക് ഒബ്രെയിൻ ട്വിറ്ററിൽ കുറിച്ചു. ജവാന്മാരെ മുൻനിർത്തി ബിജെപി രാഷ്ട്രീയം കളിക്കുന്നു, എന്നിട്ട് രാജ്യസ്നേഹത്തെ പറ്റി പ്രസംഗിക്കുകയാണെന്നും തൃണമൂൽ എംപി വിമർശിച്ചു. പുൽവാമ ആക്രമണത്തിന് പിന്നാലെ മനോജ് തിവാരി അലാഹാബാദിലെ ഒരു സംഗീത പരിപാടിയിൽ പങ്കെടുത്തതും വലിയ വിവാദമായിരുന്നു. റാലിയിൽ പങ്കെടുക്കുന്നവരെ സൈനിക വേഷത്തിൽ അഭിസംബോധന ചെയ്യുന്നതിന്റെയും ബുള്ളറ്റിൽ റാലിയിൽ പങ്കെടുക്കുന്നതിന്റെയും ചിത്രങ്ങൾ മനോജ് തിവാരി തന്നെ ട്വിറ്ററിൽ പങ്കുവച്ചിട്ടുണ്ട്. സോഷ്യൽ മീഡിയയിൽ വിമർശനം ശക്തമായതോടെ വിശദികരണവുമായി തീവാരി രംഗത്ത് എത്തി. താൻ…
Read Moreമസൂദിന് പാക്കിസ്ഥാനിൽ സുഖചികിത്സ; സുരക്ഷയ്ക്കായി സൈന്യത്തിന്റെ സ്പെഷൽ കമാൻഡോകൾ; ഡിസ്ചാർജായി ഭീകരക്യാന്പിലെത്തി
ഇസ്ലാമാബാദ്: ജയ്ഷ്-ഇ-മുഹമ്മദ് തലവനായ കൊടുംഭീകരൻ മസൂദ് അസ്ഹർ പാക്കിസ്ഥാനിലെ റാവൽപിണ്ടിയിലെ സൈനിക ആശുപത്രിയിൽ കുറച്ചു മാസങ്ങളായി ചികിത്സയിലായിരുന്നെന്ന് റിപ്പോർട്ട്. എന്നാൽ മസൂദിന്റെ അസുഖമെന്താണെന്ന കാര്യം ഇതുവരെ പുറത്തു വന്നിട്ടില്ല. ടൈംസ് ഒാഫ് ഇന്ത്യയാണ് ഇതുസംബന്ധിച്ച വാർത്ത റിപ്പോർട്ട് ചെയ്തത്. ഇന്നലെ രാത്രി 7.30ഒാടെ മസൂദിനെ ഡിസ്ചാർജ് ചെയ്ത് ഗോദ് ഘാനിയിലെ ജയ്ഷ്-ഇ-മുഹമ്മദ് ക്യാന്പിലെത്തിച്ചു. ഫെബ്രുവരി 14ന് പുൽവാമയിൽ 40 സിആർപിഎഫ് ജവാന്മാരെ ചാവേർ ആക്രമണത്തിലൂടെ കൊലപ്പെടുത്തിയത് ജയ്ഷ്-ഇ-മുഹമ്മദായിരുന്നു. സൈനിക ആശുപത്രിയിലിരുന്നാണ് ഇയാൾ പുൽവാമയിലെ അക്രമണത്തിന് നേതൃത്വം നൽകിയത്. പുൽവാമ ആക്രമണത്തിനു ശേഷം 10 പാക്കിസ്ഥാനി സ്പെഷൽ കമാൻഡോകളുടെ അധിക സുരക്ഷയും മസൂദിന് പാക് ഭരണകൂടം നൽകി. മസൂദ് അസ്ഹർ മരിച്ചതായി ഇന്നലെ റിപ്പോർട്ടുകൾ പുറത്തു വന്നിരുന്നു. എന്നാൽ ഈ വാദം തെറ്റാണെന്നും മസൂദ് അസർ ഇപ്പോഴും ജീവനോടെ ഉണ്ടെന്നും അദ്ദേഹത്തിൻറെ കുടുംബാംഗങ്ങൾ അറിയിച്ചതായി പാക് മാധ്യമങ്ങൾ റിപ്പോർട്ട്…
Read Moreകേരളത്തിന് അതീവജാഗ്രത, ഉഷ്ണതംരംഗ ഭീഷണി!!
സംസ്ഥാനത്ത് ചൂട് കൂടുന്ന സാഹചര്യത്തില് അടുത്ത ആഴ്ച ഉഷ്ണതരംഗം വരെ ഉണ്ടാകാമെന്നാണ് കേന്ദ്ര കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിന്റെ മുന്നറിയിപ്പ്. വേനല് മഴ ലഭിച്ചില്ലെങ്കില് ഉഷ്ണതരംഗത്തിന് സാധ്യത ഉണ്ടെന്ന് ദുരന്ത നിവാരണ അതോറിറ്റി അറിയിച്ചു. കോഴിക്കോടാണ് നിലവില് താപനില കൂടുതല്. മൂന്ന് ദിവസം കൊണ്ട് തന്നെ ശരാശരി താപനിലയില് നാല് ഡിഗ്രി സെല്ഷ്യസിന് മുകളില് എത്തിയിരിക്കുകയാണ്. കേരളത്തില് ഈ വരുന്ന വേനല്ക്കാലത്ത് ചൂട് പതിവിലും കൂടുമെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ് നേരത്തെ തന്നെ മുന്നറിയിപ്പ് തന്നിരുന്നു. കാലാവസ്ഥാ വകുപ്പ് പുറത്തു വിട്ടിരിക്കുന്ന മോഡല് അവലോകന റിപ്പോര്ട്ട് പ്രകാരം വരും നാളുകളില് കേരളത്തില് പൊതുവില് 2 മുതല് 4 ഡിഗ്രി വരെ ചൂട് കൂടുവാനും സാധ്യതയുണ്ട്.
Read Moreമൈ അഡോറബിൾ യംഗ് ഫ്രണ്ട്! കൊഞ്ചിക്കാനെത്തിയ പ്രധാനമന്ത്രിയെ വിറപ്പിച്ച കുട്ടിക്കുറുമ്പൻ; വീഡിയോ വൈറല്
ചെവിയിൽ പിടിച്ച് തന്നെ കൊഞ്ചിച്ച പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ കൈ ഒരു കുട്ടിക്കുറുമ്പൻ തട്ടിത്തെറുപ്പിക്കാൻ ശ്രമിക്കുന്നതിന്റെ രസകരമായ ദൃശ്യങ്ങൾ സോഷ്യൽമീഡിയയിൽ കൈയടി നേടുന്നു. ബലാകോട്ട് ആക്രമണത്തിന്റെ പശ്ചാത്തലത്തിൽ അടിയന്തരമായി വിളിച്ചു ചേർത്ത ഉന്നതതല യോഗത്തിൽ പങ്കെടുക്കുവാനായി ഡൽഹിയിലേക്കു പോകുവാനാണ് നരേന്ദ്രമോദി മെട്രോയിൽ കയറിയത്. മോദി ഇരുന്ന സ്ഥലത്ത് സെൽഫി എടുക്കാൻ കൈയിൽ കുഞ്ഞുമായി ഒരാൾ എത്തിയിരുന്നു. എന്നാൽ സെൽഫിക്കു പകരം അടുത്തിരുന്നയാളുടെ കൈയിലെ കുഞ്ഞിലായി മോദിയുടെ ശ്രദ്ധ മുഴുവൻ. തുടർന്ന് മോദി, കുട്ടിയെ ചെവിയിൽ പിടിച്ച് കൊഞ്ചിക്കാൻ തുടങ്ങി. മോദി കുട്ടിയുടെ ചെവിയിൽ പിടിക്കുമ്പോൾ അത് തട്ടിത്തെറുപ്പിക്കാനായി ഈ കുട്ടിക്കുറുമ്പന്റെ ശ്രമം. മാത്രമല്ല കുട്ടി അദ്ദേഹത്തെ നാക്ക് നീട്ടി കാണിക്കുന്നതും വീഡിയോയിൽ കാണാം. “മൈ അഡോറബിൾ യംഗ് ഫ്രണ്ട്’ എന്ന അടിക്കുറിപ്പോടെ മോദി തന്നെയാണ് ഈ വീഡിയോ ഇൻസ്റ്റഗ്രാമിൽ പങ്കുവച്ചത്. പതിനായിരക്കണക്കിനാളുകളാണ് ഈ വീഡിയോ കണ്ട് കഴിഞ്ഞത്. …
Read Moreരവീന്ദ്ര ജഡേജയുടെ ഭാര്യ ബിജെപിയിൽ ചേർന്നു
ഇന്ത്യൻ ക്രിക്കറ്റ് താരം രവീന്ദ്ര ജഡേജയുടെ ഭാര്യ റിവാബ സോളങ്കി ബിജെപിയിൽ ചേർന്നു. ജംനഗറിൽ നടന്ന ചടങ്ങിലായിരുന്നു റിവാബ ബിജെപി അംഗത്വം സ്വീകരിച്ചത്. ഗുജറാത്ത് കൃഷി മന്ത്രി ആർ.സി. ഫൽദു, പൂനം മാഡം എംപി എന്നിവരുടെ സാന്നിധ്യത്തിലായിരുന്നു ചടങ്ങ്. കഴിഞ്ഞവർഷം നവംബറിൽ ജഡേജയും റിവാബയും പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി കൂടിക്കാഴ്ച നടത്തിയിരുന്നു. ഇരുവർക്കുമൊപ്പം നിൽക്കുന്ന ചിത്രം സഹിതം പ്രധാനമന്ത്രി തന്നെയായിരുന്നു ഇക്കാര്യം പുറത്തുവിട്ടത്. ബിജെപിയില് ചേരുന്നതിന് മുന്പ് കര്ണിസേനയുടെ ഗുജറാത്തിലെ മഹിളാ വിഭാഗം അധ്യക്ഷയായിരുന്നു റിവാബാ ജഡേജ. പത്മാവത് സിനിമ രജപുത് സമുദായത്തെ അപകീര്ത്തിപ്പെടുത്തുന്നുവെന്ന് ആരോപിച്ച് ഗുജറാത്തില് കര്ണിസേന സംഘടിപ്പിച്ച പ്രതിഷേധ പരിപാടികള്ക്ക് റിവബായാണ് നേതൃത്വം നൽകിയത്.
Read Moreചിതറ കൊലപാതക കേസിലെ പ്രതിയും സിപിഎമ്മുകാരന്; പുലിവാല് പിടിച്ച് കോടിയേരി, കൊലപാതകത്തില് രാഷ്ട്രീയമില്ല, വ്യക്തിവൈരാഗ്യമാണ്, ഷാജഹാനും താനുമടക്കം കുടുംബം പൂര്ണമായും സിപിഎം അനുഭാവികളാണ്, കൊലയാളിയുടെ സഹോദരന്റെ വാക്കുകള് ഇങ്ങനെ
ചിതറയില് സിപിഎം ബ്രാഞ്ച് കമ്മിറ്റി അംഗം ബഷീറിനെ കൊന്ന കേസിലെ പ്രതിയും സിപിഎമ്മുകാരനാണെന്ന് വെളിപ്പെടുത്തല്. പ്രതി ഷാജഹാന്റെ സഹോദരന് സുലൈമാനാണ് ഇക്കാര്യം വെളിപ്പെടുത്തിയിരിക്കുന്നത്. വ്യക്തിവൈരാഗ്യമാണ് കൊലപാതകത്തിന് പിന്നില്. ഇത് രാഷ്ട്രീയമില്ല. തങ്ങളുടെ കുടുംബം സിപിഎം അനുഭാവമാണ് പുലര്ത്തുന്നത്. ഇതുവരെ പരസ്യമായി പാര്ട്ടി പ്രവര്ത്തനം നടത്തിയിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു. കൊല്ലപ്പെട്ട ബഷീറിന്റെ ബന്ധുക്കളും കൊലപാതകം വ്യക്തിവൈര്യാഗത്തെ തുടര്ന്നാണ്. അല്ലാതെ ഇതില് രാഷ്ട്രീയമില്ലെന്നും വെളിപ്പെടുത്തിയിരുന്നു. പ്രതിയും തെളിവെടുപ്പിനിടെ മാധ്യമങ്ങളോട് താന് ബഷീറിനെ കൊന്നത് വ്യക്തിവൈരാഗ്യം കാരണമെന്നാണ് പറഞ്ഞിരുന്നു. കൊലപാതകത്തില് രാഷ്ട്രീയമില്ല, വ്യക്തിവൈരാഗ്യമാണ്. ഷാജഹാനും താനുമടക്കം കുടുംബം പൂര്ണമായും സിപിഎം അനുഭാവികളാണ്. പരസ്യമായി ഇതുവരെ പാര്ട്ടി പ്രവര്ത്തനം നടത്തിയിട്ടില്ല. രാഷ്ട്രീയ ലക്ഷ്യങ്ങള്ക്ക് വേണ്ടിയാണ് ഷാജഹാനെ കോണ്ഗ്രസുകാരനാക്കുന്നതെന്നും സുലൈമാന് വ്യക്തമാക്കി. താന് ബഷീറിനെ കൊലപ്പെടുത്തിയത് വ്യക്തിവൈരാഗ്യം മൂലമാണെന്ന് പ്രതി ഷാജഹാന് തെളിവെടുപ്പിനിടെ മാധ്യമങ്ങളോട് പറഞ്ഞു. തന്നെ കളിയാക്കിയതിനാണ് കൊലയെന്നും ഷാജഹാന് പരസ്യമായി പറഞ്ഞു.…
Read Moreഅടിതെറ്റി വീണ് ആനയുടെ അടിയില്പ്പെട്ടു; ഒന്നാം പാപ്പാന് ദാരുണ അന്ത്യം
അടിതെറ്റി വീണ് ആനയ്ക്കടിയിൽപ്പെട്ട പാപ്പാന് ദാരുണ അന്ത്യം. ആലപ്പുഴ ചെന്നിത്തല തൃപ്പെരുത്തുറ പത്തേടത്ത് അരുണ് (40) ആണു മരിച്ചത്. കോട്ടയം ഭാരത് ഗ്രൂപ്പിന്റെ ഉടമസ്ഥതയിലുള്ള ഭാരത് വിശ്വനാഥൻ എന്ന ആനയുടെ അടിയിൽപ്പെട്ടാണ് ഒന്നാം പാപ്പാനായ അരുണ് മരിച്ചത്. ഞായറാഴ്ച രാവിലെ 9.30ന് കോട്ടയം കാരാപ്പുഴയിലെ പുരയിടത്തിലായിരുന്നു അപകടം. ആനയോടു കിടക്കാൻ പറഞ്ഞതും പാപ്പാൻ നിൽക്കുന്ന വശത്തേക്ക് ആന കിടന്നു. മറുവശത്തേക്കു കിടക്കാൻ ആനയോട് പറയുന്നതിനിടെ അരുണ് ആനയ്ക്കടിയിലേക്കു തെന്നി വീഴുകയായിരുന്നു. ഉടൻതന്നെ അരുണിനെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.
Read Moreജയ് ഹിന്ദ് വിളികളുമായി പ്രിയങ്ക ചോപ്ര, പാക്കിസ്ഥാനികള്ക്ക് പ്രതിഷേധം
ബോളിവുഡ് നടി പ്രിയങ്ക ചോപ്രയെ യൂനിസെഫ് അംബാസിഡർ സ്ഥാനത്തു നിന്നും മാറ്റണമെന്നാവശ്യപ്പെട്ട് പാക്കിസ്ഥാനിൽ ഓണ്ലൈൻ പെറ്റീഷൻ. ബലാക്കോട്ടിൽ ഇന്ത്യൻ വ്യോമസേന നടത്തിയ ആക്രമണത്തിനു സൈന്യത്തെ പിന്തുണച്ച് ശേഷം ജയ് ഹിന്ദ് എന്ന് പ്രിയങ്ക ട്വീറ്റ് ചെയ്തതാണ് ചില പാക് പൗരൻമാരെ ചൊടിപ്പിച്ചത്. ”രണ്ട് ആണവശക്തികൾ തമ്മിലുള്ള യുദ്ധം മരണത്തിലേക്കും നാശനഷ്ടങ്ങളിലേക്കും മാത്രമേ നയിക്കൂ. യൂനിസെഫിൻറെ ഗുഡ്വിൽ അംബാസിഡർ എന്ന നിലക്ക് പ്രിയങ്ക നിഷ്പക്ഷ നിലപാടായിരുന്നു സ്വീകരിക്കേണ്ടിയിരുന്നത്. പക്ഷേ, പാക്കിസ്ഥാനിലെത്തി ഇന്ത്യന് വ്യോമസേന നടത്തിയ ആക്രമണത്തിനു ശേഷമുള്ള പ്രിയങ്കയുടെ ട്വീറ്റ് മറിച്ചാണ് സൂചിപ്പിക്കുന്നത്. പ്രിയങ്ക ഇനിയീ പദവി അർഹിക്കുന്നില്ല”, ഓണ്ലൈൻ പെറ്റീഷനിൽ പറയുന്നു.
Read Moreകേരള ചിക്കന് സെപ്തംബറില് വിപണിയിലേക്ക്, വില കിലോയ്ക്ക് 85 രൂപ
സംസ്ഥാന സര്ക്കാര് നടപ്പാക്കുന്ന കേരള ചിക്കന് സെപ്തംബറില് വിപണിയിലേക്ക്. നേരത്തെ പദ്ധതി ആരംഭിച്ചെങ്കിലും ചിക്കന് വിപണിയിലെത്തിക്കുക സെപ്തംബര് മുതലായിരിക്കും. വില കിലോയ്ക്ക് 85 രൂപ. ശുദ്ധമായ രീതിയില് മാംസോല്പ്പാദനവും ശാസ്ത്രീയമായ മാലിന്യ സംസ്കരണ സംവിധാനവും ഉറപ്പാക്കുന്ന കേരള ചിക്കന് ലൈവ് ഔട്ട് ലെറ്റുകളിലൂടെയാണ് കോഴികളെ വില്പ്പന നടത്തുക. കടകളുടെ ബ്രാന്ഡിംഗ്, ആധുനികവല്ക്കരണം, മാലിന്യ സംസ്കരണ സംവിധാനങ്ങള് എന്നിവ നിലവില് വരുന്നതോടെ ഇറച്ചിക്കോഴി വിപണനമേഖലയും കാലാനുസൃതമായി നവീകരിക്കപ്പെടും . കമ്പോളവില താഴുമ്പോള് ഉണ്ടാകുന്ന നഷ്ടം വിലസ്ഥിരതാ ഫണ്ടിലൂടെ പരിഹരിക്കാനാണ് ഉദ്ദേശിക്കുന്നത്. സ്വന്തമായി ഇറച്ചിക്കോഴി വളര്ത്തി വിപണനം ചെയ്യുമ്പോള് വിപണിയിലെ ചാഞ്ചാട്ടം മൂലം ഉണ്ടാകാവുന്ന വലിയ നഷ്ടത്തില് നിന്നും കര്ഷകരും മോചിതരാകും. ആകെ ലാഭത്തില് നിന്ന് ഒരു വിഹിതത്തിനും കൃഷിക്കാര്ക്ക് അര്ഹതയുണ്ട്. കൂടാതെ അപ്രതീക്ഷിതമായി കര്ഷകര്ക്ക് വരാവുന്ന നഷ്ടം നികത്താനായി ലാഭവിഹിതത്തില് നിന്നും ഒരു ഭാഗം റിസ്ക് ഫണ്ട് ആയി…
Read More